2011 നവംബർ 4, വെള്ളിയാഴ്‌ച
വലിയ്യുള്ളാഹി കണ്യാല മൌല
വലിയ്യുള്ളാഹി സി.എം മടവൂര്
2011 നവംബർ 3, വ്യാഴാഴ്‌ച
മമ്പുറം ആണ്ടുനേര്‍ച്ച 27 ന് തുടങ്ങും
തിരൂരങ്ങാടി : ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അലവി മൗലദ്ദവീല(ഖ.സി) തങ്ങളവര്‍കളുടെ 173-ാമത് ആണ്ടുനേര്‍ച്ച നവംബര്‍ 27 മുതല്‍ ഒക്‌ടോബര്‍ 4 കൂടിയ ദിവസങ്ങളില്‍ വിപുലമായ രീതിയില്‍ നടത്താന്‍ ദാറുല്‍ ഹുദായില്‍ ചേര്‍ന്ന മാനേജിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ലക്ഷകണക്കിനു തീര്‍ത്ഥതാടകര്‍ പങ്കെടുക്കുന്ന നേര്‍ച്ചയോടനുബന്ധിച്ച് കൊടികയറ്റം, കൂട്ടസിയാറത്ത്, ഉദ്‌ഘാടന സമ്മേളനം, മതപ്രഭാഷണം, മൗലിദ് പാരായണം, ദിക്‌റ് ദുആ സമ്മേളനം, അന്നദാനം, ഖത്‌മ് ദുആ എന്നിവ നടത്തപ്പെടും.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി. ചെമ്മുക്കല്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈതലവി ഹാജി കോട്ടക്കല്‍.,യു. ശാഫി ഹാജി ചെമ്മാട്, ശംസുദ്ദീന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു
മതമൂല്യങ്ങള്‍ വാണിജ്യവല്‍ക്കരിക്കരുത് : കോഴിക്കോട് ഖാസി
തിരൂരങ്ങാടി : അറിവ് സമ്പാദിക്കുന്നതിലൂടെ സാമൂഹ്യനന്മയാണ് വിദ്യാര്‍ഥികള്‍ ലക്ഷ്യമാക്കേണ്ടതെന്നും മതമൂല്യങ്ങള്‍ വാണിജ്യ വല്‍ക്കരിക്കുന്നവരെയല്ല സമുദായം പ്രതീക്ഷിക്കുന്നതെന്നും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു. ദാറുല്‍ ഹുദാ ഇസ്ല്‌ലാമിക് യൂനിവേഴ്‌സിറ്റി സ്റ്റുഡന്‍സ് യൂണിയന്റെ പ്രവര്‍ത്തനോദ്‌ഘാടനകര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.
യൂണിയന്റെ ലോഗോ പ്രകാശനവും മെമ്പര്‍ഷിപ്പ് വിതരണോദ്‌ഘാടനവും പാണക്കാട് സയ്യിദ് ബഷീറലി ശീഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സ്ഥാപനത്തിന്റെ രാജശില്‍പി ഡോ. യു. ബാപ്പുട്ടി ഹാജിയുടെ ഖബര്‍ സിയാറത്തിന് പ്രോ.ചാന്‍സലര്‍ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. മതപണ്ഡിതരും സാമുഹ്യ ഇടപെടലും എന്ന വിഷയത്തില്‍ സുലൈമാന്‍ മേല്‍പത്തൂര്‍ ക്ലാസെടുത്തു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. കെ.സി മുഹമ്മദ് ബാഖവി കീഴ്‌ശ്ശേരി, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍. പ്രൊഫ. അലി മൗലവി ഇരിങ്ങല്ലൂര്‍, യു.ശാഫി ഹാജി ചെമ്മാട്, കെ.എം സൈതലവി ഹാജി, ഇസ്‌ഹാഖ് ബാഖവി ചെമ്മാട്, അബ്‌ദുല്‍ ഖാദിര്‍ ഫൈസി അരിപ്ര, മൊയ്‌തീന്‍ കുട്ടി ഫൈസി പന്താവൂര്‍, യൂസുഫ് ഫൈസി മേല്‍മുറി തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രസിഡന്റ് സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍ സ്വാഗതവും നൈസാം തൃത്താല നന്ദിയും പറഞ്ഞു.
മതവിശ്വാസിയല്ലാത്ത മനുഷ്യജീവിതം ദുസ്സഹം : ഡോ. ബഹാഉദ്ദീന്‍ നദ്‍വി കൂരിയാട്
ദോഹ : ലോക ജനസംഖ്യയിലെ 99 ശതമാനം ആളുകളും ദൈവ വിശ്വാസികളാണെന്നും മതവിശ്വാസമില്ലാതെ മനുഷ്യ ജീവിതം ദുസ്സഹമാണെന്നും പ്രമുഖ പണ്ഡിതനും ദാറുല്‍ ഹുദാ ഇസ്‍ലാമിക് സര്‍വ്വകലാശാല വൈസ് ചാന്‍സിലറുമായ ഡോ. ബഹാഉദ്ദീന്‍ നദ്‍വി കൂരിയാട് അഭിപ്രായപ്പെട്ടു. ഒന്‍പതാമത് ദോഹ മതസംവാദ സമ്മേളനത്തില്‍ സംബന്ധിക്കാനെത്തിയ അദ്ദേഹം മിഡിലീസ്റ്റ് ചന്ദ്രികയുമായി സംസാരിക്കുകയായിരുന്നു.
മതങ്ങള്‍ക്കിടയില്‍ വൈരുദ്ധ്യങ്ങള്‍ ചിലപ്പോഴെങ്കിലും അനുയായികള്‍ക്കിടയില്‍ സംഘര്‍ഷങ്ങളുണ്ടാക്കാന്‍ കാരണമായിട്ടുണ്ട്. മതങ്ങള്‍ പരസ്പര സംഘര്‍ഷത്തിന്‍റെ കാരണമാകുന്ന കാഴ്ച ഏറെ സങ്കടമാണ്. തമ്മില്‍ തല്ലാനോ അകാരണമായി ഇതര മതസ്ഥന്‍റെ രക്തം ചിന്താനോ ഒരു മതവും അനുശാസിക്കുന്നില്ല. സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്‍റെയും സന്ദേശമാണ് എല്ലാ മതങ്ങളും പ്രചരിപ്പിക്കുന്നത് അദ്ദേഹം വിശദീകരിച്ചു. മനുഷ്യരുടെ സുഗമമായ ഐഹിക പാരത്രിക ജീവിതമാണ് ഭൂരിഭാഗ മതങ്ങളും ലക്ഷ്യം വെക്കുന്നത്. ഭൂമിലോകത്തെ എല്ലാ മതങ്ങളും ഒരേ മൂല്യത്തില്‍ നിന്ന് വന്നതാണെന്ന് ഇതില്‍ നിന്ന് തന്നെ മനസ്സിലാക്കാം. ദൈവ വിശ്വാസത്തില്‍ നിന്ന് വിവിധ ഘടകങ്ങളാല്‍ മനുഷ്യ സമൂഹം പതുക്കെപ്പതുക്കെ അടര്‍ത്തപ്പെട്ടപ്പോഴാണ് മൗലിക വിശ്വാസത്തെ പുനസ്ഥാപിക്കാന്‍ പ്രവാചകര്‍ നിയോഗിക്കപ്പെട്ടത്. വിശുദ്ധ ഖുര്‍ആനില്‍ ഈ വസ്തുത വ്യക്തമാക്കിയിട്ടുണ്ട്. ഓരോ പ്രവാചകനും നിയോഗിക്കപ്പെട്ടപ്പോള്‍ വിമത വിശ്വാസ ആശയങ്ങളുമായി പ്രസ്തുത സമൂഹത്തിലെ ഒരു വിഭാഗം മുന്നോട്ട് പോവുകയും വിവിധ പേരുകളിലറിയപ്പെടുന്ന മതങ്ങള്‍ പിറവി കൊള്ളുകയുമാണ് ചെയ്തത്. ഇക്കാരണത്താല്‍ മതങ്ങള്‍ക്കിടയില്‍ സാദൃശ്യങ്ങളും സമാനതകളും കാണാവുന്നതാണ്. അതോടൊപ്പം പല കാര്യങ്ങളിലും വിയോജിപ്പുകളും വൈരുദ്ധ്യങ്ങളും കടന്നു കൂടുകയും ചെയ്‌തു. വിവിധ മതാനുയായികള്‍ക്കിടയില്‍ ആരോഗ്യപൂര്‍ണ്ണമായ സംഭാഷണങ്ങലും ആശയ വിനിമയങ്ങളും ഏറെ സഹായകമാവും. ഈ ലക്ഷ്യവുമായി ദോഹ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഇന്‍റര്‍ ഫെയ്ത് ഡയലോഗ് എന്ന ഒരു കേന്ദ്രം സ്ഥാപിക്കാന്‍ സന്നദ്ധമായ ഖത്തര്‍ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നതായും ബഹാഉദ്ദീന്‍ നദ്‍വി കൂരിയാട് പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)




