2011 സെപ്റ്റംബർ 7, ബുധനാഴ്‌ച

അറിവി൯റ്റെ വിളക്കുമായി ദാറുല്ഹുദാ ബംഗാളിലേക്ക്.... ബംഗാള്കാമ്പസിന് നാളെ ശിലയിടും
















മലപ്പുറം.പാ൪ശ്വ വല്ക്കരണത്തി൯റ്റെയും ഭരണകൂട 
ഭീകരതയുടെയും ഘനാന്ധകാരത്തില് റിക്ഷവലിച്ച് 
ചോരതുപ്പുന്ന ബംഗാളിന്റ്റെ മണ്ണില് അക്ഷരജ്ഞാ
നത്തിന്റ്റെ തെളിനീരൊഴുക്കി ദാറുല് ഹുദാ കാമ്പസിന്
 നാളെ ഭീംപൂരില് തറക്കല്ലിടും.ചാ൯സ്ല൪ സയ്യിദ്
 ഹൈദരലി തങ്ങള് പുണ്യംചെയ്തകരങ്ങല്കൊണ്ട്
 ശിലാസ്ഥാപനം നി൪വഹിക്കുന്നതിലൂടെ ലക്ഷ്യ 
പ്രാപ്തിയില് മറ്റൊരു ഇതിഹാസം രചിക്കുകയാണ്.
ദാറുല്ഹുദാ ഇ൯റ്റ൪വ്യൂ നാളെ
ദാറല്ഹുദാ ഇസ്ലാമിക്ക് യൂണിവേഴ്സിറ്റിയിലേക്കുള്ള 
ഇ൯റ്റ൪വ്യൂ നാളെ....എഴുത്ത് പരീക്ഷ 11-30ന് തുടങ്ങും
.റിസല്ട്ട് 11ന് പുറത്തുവരും.റമദാ൯ലീവ് കഴിഞ്ഞ് 10ന്
 ശനിയാഴ്ച സ്ഥാപനം തുറക്കും

2011 സെപ്റ്റംബർ 6, ചൊവ്വാഴ്ച

പ്രവാചക നിന്ദക്കെതിരെ SKSSF വമ്പിച്ച ബഹുജന പ്രക്ഷോഭത്തിനൊരുങ്ങുന്നു



പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഈ മാസം അവസാനവാരം 
കോഴിക്കോട്ട് 
കോഴിക്കോട്: പ്രവാചകന്‍റെതെന്നു പറഞ്ഞ് വ്യാജ കേശം എത്തിച്ച്
വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയും അതിനെ ന്യായീകരിക്കാന് പ്രവാചക
 ചരിത്രംപോലും വികൃതമായി ചിത്രീകരിക്കുകയും ചെയ്യുന്ന കാന്തപുരം
 വിഭാഗത്തിന്റെ പ്രവാചക നിന്ദക്കെതിരെ ബഹുജനപ്രക്ഷോഭം
സംഘടിപ്പിക്കാന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന
 സെക്രട്ടറിയേറ്റിന്റെയും ഇസ്ലാമിക് സെന്റര് കേന്ദ്ര കമ്മിറ്റിയുടെയും
 സംയുക്ത യോഗം തീരുമാനിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലിശിഹാബ്
 തങ്ങള് അധ്യക്ഷത വഹിച്ചു. വ്യാജമാണെന്ന് വ്യക്തമായട്ടും അതുപയോഗിച്ച്
ചൂഷണത്തിനുള്ള ശ്രമങ്ങള് തുടരുകയും പ്രവാചകന്റെ പേരില് കളവ്
പ്രചരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അതിനെതിരെ
 ബഹുജന പ്രക്ഷോഭ തിന്നു തയ്യാറാകുന്നതെന്നും ഇത് പ്രവാചക
 സ്നേഹികളുടെ ഉത്തരവാദിത്തമാ ണെന്നും നേതാക്കള്‍ വിശദീകരിച്ചു.
 പ്രക്ഷോഭത്തിന്റെ പ്രഖ്യാപന കണ്‍വെന്‍ഷന്‍ സെപ്റ്റംബര് അവസാനവാരം
 കോഴിക്കോട്ട് നടക്കും. ഇതിന്നായി ഡോ. ബഹാഉദ്ദീന് മുഹമ്മദ് നദ്വി
ചെയര്മാനും കെ. മോയിന്കുട്ടി മാസ്റ്റര് ജനറല് കണ്വീനറുമായി പ്രക്ഷോഭ സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.

2011 സെപ്റ്റംബർ 5, തിങ്കളാഴ്‌ച

സുബൈര്‍ ഹുദവിക്ക്‌ ഡോക്‌ടറേറ്റ്‌



തിരൂരങ്ങാടി : വാഗ്മിയും എഴുത്തുകാരനും
 ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി
 രജിസ്‌ട്രാറുമായ സുബൈര്‍ ഹുദവി ചേകനൂര്‍
 ഡോക്‌ടറേറ്റ്‌ നേടി. ജവഹര്‍ലാല്‍ നഹ്‌റു യൂണിവേഴസിറ്റിയിലെ സ്‌കൂള്‍ ഓഫ്‌ ലാംഗ്വേജ്‌
 ലിറ്ററേചര്‍ ആന്റ്‌ കള്‍ചറല്‍
സ്റ്റഡീസില്‍ നിന്നും 'മതപഠനം; കേരളവും ഇന്തോനേഷ്യയിലെ ജാവയും
തമ്മിലൊരു താരതമ്യ പഠനം' എന്ന വിഷയത്തി
ലായിരുന്നു പി.എച്ച്‌.ഡി
 കരസ്ഥമാക്കിയത്‌. പ്രൊഫ. മുജീബുര്‍റഹ്‌മാന്റെ കീഴിലായിരുന്നു ഗവേഷണം.

 ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഇസ്‌ലാമിക്‌ ആന്റ്‌ കണ്ടംപററി
സ്റ്റഡീസില്‍ ഹുദവി ബിരുദം നേടിയ ഇദ്ദേഹം ഹൈദരാബാദ്‌ ഉസ്‌മാനിയ്യാ
 യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌ സോഷ്യോളജിയില്‍ ബിരുദവും മധുര കാമരാജ്‌
 യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌ സോഷ്യോളജിയിലും ജെ.എന്‍.യു വില്‍ നിന്ന്‌ അറബിയില്‍ ബിരുദാനന്തര ബിരുദവും നേടി. `കേരളത്തിലെ പ്രാഥമിക വിദ്യഭ്യാസത്തില്‍
സമസ്‌തയുടെ പങ്ക്‌ 'എന്ന വിഷയത്തില്‍ ജെ.എന്‍.യു വില്‍ നിന്ന്‌ എംഫിലും
 കരസ്ഥമാക്കിയിട്ടുണ്ട്‌.

 ഖത്തര്‍, യു.എ.ഇ, സിങ്കപ്പൂര്‍. ഇന്തോനേഷ്യ, മലേഷ്യ, തുര്‍ക്കി തുടങ്ങിയ
 രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഇദ്ധേഹം നിരവധി ദേശീയ അന്തര്‍ദേശീയ
 സെമിനാറുകളില്‍ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്‌.കോട്ടലില്‍ അബ്‌ദുറഹ്‌മാന്‍
 ഹാജിയുടെയും ആയിശ ഹജ്ജുമ്മയുടെയും പുത്രനാണ്‌. ഭാര്യ: നസീറ. മക്കള്‍
 മുഹമ്മദ്‌ സുഹൈര്‍, ആയിശ ബാനു, മുഹമ്മദ്‌ അഫ്‌റോസ്‌.

മയ്യിത്ത്‌ നിസ്കരികുക



 സമസ്ത കേരള സുന്നി സ്ടുടെന്റ്സ് ഫെഡറെഷന്‍ ( SKSSF ) മുന്‍ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങളുടെയും ഇപ്പോഴത്തെ അധ്യക്ഷന്‍ പാണക്കാട് സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങളുടെയും പ്രിയ മാതാവ് ഖദീജ ഇമ്പിച്ചി ബീവി ഉമ്മ (70) ഇഹലോക വാസം വെടിഞ്ഞു....
ഇന്നലില്ലാഹ്.......
മഹതിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും മയ്യിത്ത്‌ നിസ്കരിക്കാനും അഭ്യാര്തിക്കുന്നു......

'വിജ്ഞാനതീരം പ്രകാശതീരം' SKSSF മതവിദ്യാഭ്യാസ കാമ്പയിനു തുടക്കമായി ധാര്‍മിക പുരോഗതിക്ക് മതവിദ്യാഭ്യാസം അനിവാര്യം- പി. കുഞ്ഞാണി മുസ്‌ലിയാര്‍




മേലാറ്റൂര്‍: മൂല്യബോധവും ധാര്‍മിക പുരോഗതിയും കൈവരിക്കുന്നതിന്
 മതവിദ്യാഭ്യാസം അനിവാര്യമാണെന്ന് സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി
 പി. കുഞ്ഞാണി മുസ്‌ലിയാര്‍ പറഞ്ഞു. 'വിജ്ഞാനതീരം പ്രകാശതീരം' എന്ന
 പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന
 മതവിദ്യാഭ്യാസ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏപ്പിക്കാട് ഷംസുല്‍ ഹുദാ മദ്രസയിലെ നാട്ടിക മൂസ മുസ്‌ലിയാര്‍ നഗറിലാണ്
കാമ്പയിന്‍ നടക്കുന്നത്. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍സെക്രട്ടറി
പി.എം. റഫീഖ് അഹമ്മദ് അധ്യക്ഷതവഹിച്ചു.
 പുത്തനഴി മൊയ്തീന്‍ഫൈസി, ഷമീര്‍ ഫൈസി ഒടമല, ഒ.എം.എസ്. തങ്ങള്‍,
 വി. റഷീദ്, ഷംസാദ് സലീം കരിങ്കല്ലത്താണി, താജുദ്ദീന്‍ മൗലവി,
സിദ്ധിഖ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു. കാമ്പയിന്റെ ഭാഗമായി
 ജില്ലാതല മുദരിസ് സംഗമം, പാഠപുസ്തകവിതരണം, മദ്രസാതല
 പ്രവേശനോത്സവം എന്നിവ സംഘടിപ്പിക്കും. രണ്ടാഴ്ചക്കാലം
 നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ സപ്തംബര്‍ 20ന് സമാപിക്കും.

പഴയ മാളിയേക്കല്‍ ഖദീജ ഇമ്പിച്ചിബീവി അന്തരിച്ചു


ഖബറടക്കം ഇന്ന് രാവിലെ ഒമ്പതിന് പാണക്കാട് ഖബര്‍സ്ഥാനില്‍
മലപ്പുറം: മുസ്ലിം കേരളത്തിന്‍റെ ആത്മീയാചാര്യനായിരുന്ന മര്‍ഹൂം
 പാണക്കാട്
 പി.എം.എസ്.എ പൂക്കോയതങ്ങളുടെ ഭാര്യ പഴയ മാളിയേക്കല്‍ ഖദീജ
 ഇമ്പിച്ചിബീവി (82) അന്തരിച്ചു. മുന്‍ എസ്.കെ.എസ്.എസ്.എഫ്
 സംസ്ഥാന
 പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍, നിലവിലെ
  പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ എന്നിവര്‍ മക്കളാണ്.
 സുല്‍ഫത്ത്ബീവി, സജ്‌നബീവി. എന്നിവര്‍ മരുമക്കളുമാണ്.
കുറ്റിച്ചിറയിലെ മര്‍ഹൂം പഴയമാളിയേക്കല്‍ പൂക്കോയതങ്ങളാണ് ഖദീജ
 ഇമ്പിച്ചിബീവിയുടെ വന്ദ്യ പിതാവ്.
പരേതരായ സയ്യിദ് കോയതങ്ങള്‍ (കുറ്റിച്ചിറ), നഹാരി മുല്ലക്കോയതങ്ങള്‍
 (ആന്ധ്ര), മുത്തുബീവി, റുഖിയാബീവി, കുഞ്ഞുബീവി എന്നിവര്‍
  സഹോദരങ്ങ ളാണ്.
സമസ്ത വൈസ് പ്രസിഡണ്ടും എസ്. വൈ. എസ്. സംസ്ഥാന പ്രസിഡണ്ടുമായ
 മുസ്‌ലിംലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍, സയ്യിദ്
 ബഷീറലി ശിഹാബ്തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ്തങ്ങള്‍, സയ്യിദ് ഹമീദലി
 ശിഹാബ്തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ എന്നിവര്‍ മരണവിവരം
അറിഞ്ഞയുടനെ വസതിയിലെത്തി.
ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പാണക്കാട് ജുമാമസ്ജിദ്
ഖബര്‍സ്ഥാനില്‍
 നടക്കും.
മരണവിവരമറിഞ്ഞ് രാഷ്ട്രീയ, മത നേതാക്കളുള്‍പ്പെടെ ഒട്ടേറെപ്പേര്‍
 പാണക്കാട്ടെത്തിയിട്ടുണ്ട്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ സമസ്ത
  നേതാക്കള്‍ക്ക് പുറമെ കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുല്‍നാസര്‍
ഹയ്യിതങ്ങള്‍, മ ന്ത്രി പി.കെ. അബ്ദുറബ്, , മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി
 പി.എം.എ സലാം, സെക്രട്ടേറിയറ്റ് അംഗം പി.വി. അബ്ദുല്‍വഹാബ്,
 കെ. മുഹമ്മദുണ്ണിഹാജി എം.എല്‍.എ, പി. ഉബൈദുല്ല എം.എല്‍.എ,
മഞ്ഞളാംകുഴി അലി എം.എല്‍.എ തുടങ്ങിയവര്‍  വസതി
 സന്ദര്‍ശിച്ചവരില്‍  പ്രമുഖരാണ്.

2011 സെപ്റ്റംബർ 4, ഞായറാഴ്‌ച

അലിഗഢ് സെന്റര്‍: സര്‍ക്കാര്‍ അനാസ്ഥക്കെതിരെ SKSSF സമര സജ്ജമാവുന്നു



മലപ്പുറം
: പെരിന്തല്‍മണ്ണയിലെ അലിഗഡ്‌ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍
 സ്‌തംഭിപ്പിക്കുന്ന വിധത്തിലുള്ള കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകളുടെ
അനാസ്‌ഥയ്ക്കെതിരെ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍
 എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
 അലിഗഢ് സെന്ററുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജൂണ്‍ 28ന്
മുഖ്യമന്ത്രി യോഗം വിളിച്ചുചേര്‍ത്തെങ്കിലും തുടര്‍നടപടികള്‍ ഉണ്ടാവാത്തത്
 പ്രതിഷേധാര്‍ഹമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
അലിഗഡ്‌ വിസിയുടെ അധികാരങ്ങള്‍ മരവിപ്പിച്ച നടപടി പിന്‍വലിച്ച്‌
 സുഖമമായ നടത്തിപ്പിന്‌ അവസരം ഒരുക്കണമെന്നും ജില്ലാ
 സെക്രട്ടേറിയറ്റ്‌ ആവശ്യപ്പെട്ടു.പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍
അധ്യക്ഷതവഹിച്ചു. ഹമീദ് മേല്‍മുറി ഉദ്ഘാടനംചെയ്തു.
സത്താര്‍ പന്തല്ലൂര്‍, റഫീഖ് അഹമ്മദ്, വി.കെ.എച്ച്.റഷീദ് എടക്കുളം,
 ഷഗീര്‍ അന്‍വരി, ഷംസുദ്ദീന്‍, ഷമീര്‍ ഫൈസി ഒടമല, ജസ്ഫര്‍ ഫൈസി പഴമള്ളൂര്‍,
സി.ടി.ജലീല്‍, ഖയ്യൂം കടമ്പോട്, ഇബ്രാഹിം ഫൈസി ഉഗ്രപുരം, റവാസ് ആട്ടീരി,
 ആഷിഖ് കുഴിപ്പുറം, സാജിദ് മൗലവി തുടങ്ങിയവര്‍ പ്രസംഗിച്ചു.