2011 ഒക്‌ടോബർ 12, ബുധനാഴ്‌ച

വ്യാജ കേശം; വെട്ടിലായ വിഘടിതര്‍ മലക്കം മറിച്ചില്‍ തുടരുന്നു.. കേശം ലഭിച്ചത് അഹമ്മദ്‌ ഖസ്റജിയുടെ കുടുംബ പരമ്പരയിലൂടെയാണെന്ന് ഇതു വരെ പറഞ്ഞിട്ടില്ലെന്ന് കാന്തപുരം


കോഴിക്കോട്: കേശ വിവാദത്തില്‍ പ്രസക്തമായ ഭാഗം നിഷേധിച്ച് വിഘടിത നേതാവ് കാന്തപുരം
 നിലപാട് മാറ്റി രംഗത്ത്.വിവാദ മുടി ഖസ്റജിയുടെ കുടുംബ പരമ്പരയിലൂടെ ലഭിച്ചതാണെന്ന്താന്‍ 
ഇത് വരെ പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം  'റിപ്പോര്‍ട്ടര്‍' ചാനല്‍ നടത്തിയ 
ഇന്റര്‍വ്യൂ-വില്‍ വ്യക്തമാക്കി യിരിക്കുന്നത്. 
ഖസ്റജി യില്‍ നിന്നും തനിക്കു മുടി ലഭിച്ചത് അദ്ധേഹത്തിന്റെ കുടുംബ പരമ്പരയിലൂടെയാണെ
ന്നായിരുന്നു കഴിഞ്ഞ മര്‍കസ് സമ്മേളനത്തില്‍ വെച്ച് അദ്ദേഹം പ്രഖ്യാപിചിരുന്നതും 
അനുയായികള്‍ പ്രചരിപ്പിച്ചിരുന്നതും.
എന്നാല്‍ ഖസ്റജിയുടെ മുടി ശേഖരവും അതിന്‍റെ പാരമ്പര്യവും
 വിവാദത്തിലായത്തോടെ ഗത്യന്തരമില്ലതെയാണദ്ദേഹം  ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നത്.
ഇടതു പക്ഷ ബന്ധത്തിലും മുസ്ലിംലീഗി നോടുള്ള നിലവിലെ അഭിനിവേശത്തിലുമുളള കാന്ത
പുരത്തിന്റെ കുതന്ദ്രങ്ങള്‍ പലതും തുറന്നു കാണിക്കുന്ന അഭിമുഖം കഴിഞ്ഞ ദിവസമാണ് രിപോ
ര്റെര്‍ ചാനല്‍ പുറത്തു വിട്ടത്.

ഏതായാലും സമസ്തയുടെയും SKSSFന്‍റെയും വിശദീകരങ്ങളും സമര പരമ്പരകളും
 വിജയം കാണുന്നുവെന്നതിന്‍റെ സൂചനയാണിത് വ്യക്തമാക്കുന്നതെന്നും താമസിയാതെ മുടിയി
ല്‍ നിന്ന് തന്നെ ടിയാന്‍ പിന്മാറുന്ന കാലം അതി വിദൂരമല്ലെന്നും ഇത് സംബന്ധിച്ചു കഴിഞ്ഞ 
ദിവസം രാത്രി നടന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ലൈവ് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. ഇ
തേ വിഷയത്തില്‍ ലൈവ് ചര്‍ച്ചകളും സംശയ നിവാരണവും ഇന്നും ക്ലാസ്സ്‌ റൂമില്‍ തുടരു
മെന്നും നൌഷാദ് താഴെക്കോട് ചര്‍ച്ചകള്‍ക്ക് നേത്രത്വം നല്‍കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. 
-സ്വ.ലേ.

കാന്തപുരത്തിന്റെ രണ്ടു നിലപാടുകളും കേള്‍ക്കാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: 
1. കേശം ഖസ്റജിയില്‍ നിന്നും പാരമ്പര്യമായി ലഭിച്ചതാണ് (മര്കസിലെ പ്രസംഗം)

ചെമ്പ്ര ക്ലസ്റ്റര് സമ്മേളനം സമാപിച്ച


തിരൂര്‍ : സത്സരണിക്കൊരു യുവ ജാഗ്രത എന്ന മുദ്രാവാക്യമുയര്‍ത്തി SKSSF ചെന്പ്ര ക്ലസ്റ്റര് 
 സമ്മേളനം ഞായറാഴ്ച വൈകീട്ട് മീനടത്തൂരില്‍ സമാപിച്ചുപ്രകടനം മണിക്ക് കുരിക്കള്‍പടിയില്‍
 നിന്നും ആരംഭിച്ചു് മീനടത്തൂരില് സമാപിച്ചു.രാത്രി 7മണിക്ക് നടന്ന പൊതു സമ്മേളനം ജില്ലാ 
ഉപാധ്യക്ഷന്‍ സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന് ഏന്ന ബാവ
 ആധ്യക്ഷം വഹിച്ചു.ഉമറുല്‍ ഫാറൂഖ് ഹുദവിസ്വലാഹുദ്ദീന്‍ ഫൈസിഹക്കീം ഫൈസി കാളാട്
സി.പി.ബൂബക്കര്‍ ഫൈസി,അഷ്കര് കോരന്കാവ്, സി,കെ,ഫാരിസ്.മനാസ് മൂപ്പന്,സിപി ബാസിത്, 
ഏ.പി മഅ്റൂഫ് പ്രസംഘിച്ചു

2011 ഒക്‌ടോബർ 8, ശനിയാഴ്‌ച

ബാഖിയാത്തിന്റെ പാരമ്പര്യം തകര്‍ക്കരുത്‌ : ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍


കോഴിക്കോട്‌ : നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ദക്ഷിണേന്ത്യയിലെ ഉന്നത മതപഠനകേന്ദ്രം 
വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തിന്റെ വിശുദ്ധ പൈതൃകം കാത്തുസൂക്ഷിക്ക
ണമെന്നും അതിനെതിരെ ആസൂത്രിതമായി രംഗത്തുവരുന്നവരുടെ 
പ്രവര്‍ത്തനങ്ങള്‍ ആശങ്കാജനകമാണെന്നും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജന. സെ
ക്രട്ടറി ചെറുശ്ശേര സൈനുദ്ദീന്‍ മുസ്‌ലിയാര്‍. ബാഖിയാത്തിന്റെ അസ്‌തിത്വം തക
ര്‍ക്കാന്‍ വര്‍ഷങ്ങളായി ദുഃശക്തികള്‍ നടത്തിവരുന്ന ഗൂഢശ്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുക
യായിരുന്നു അദ്ദേഹം.
ഒന്നേകാല്‍ നൂറ്റാണ്ട്‌ മുമ്പ്‌ 1884ല്‍ സ്ഥാപിതമായ ബാഖിയാത്തിന്റെ ശില്‍പി അഅ്‌ലാ ഹസ്രത്ത്‌
 എന്ന പേരിലറിയപ്പെട്ടിരുന്ന മൗലാനാ അബ്‌ദുല്‍ വഹാബ്‌ ഹസ്രത്ത്‌ ആണ്‌. പ്രാരംഭഘട്ടം 
മുതലേ സുന്നീ ആശയങ്ങള്‍ മാത്രമായിരുന്നു സ്ഥാപനത്തില്‍ പഠിപ്പിക്കപ്പെട്ടിരുന്നത്‌.
 നിലവില്‍ സ്ഥാപനത്തിന്റെ അധികൃതര്‍ അധികാരം ദുരുപയോഗം ചെയ്‌ത്‌ സ്ഥാപനത്തിന്റെ 
പൂര്‍വ പാരമ്പര്യം കളഞ്ഞുകുളിക്കുന്നത്‌ വളരെ പരിതാപകരമാണ്‌. ഈയിടെയായി സുന്നീ 
ആശയങ്ങളെ തകര്‍ത്തെറിയുംവിധം ഒരു സര്‍ക്കുലര്‍ ഇറങ്ങിയതായി അറിയുന്നു. ബാഖി
യാത്തിലെ പൂര്‍വമഹത്തുക്കളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ഇത്തരം നീക്കങ്ങളില്‍ നിന്നും 
പിന്മാറാന്‍ അധികൃതര്‍ തയ്യാറാവണം. അദ്ദേഹം ആവശ്യപ്പെട്ടു.

ബാഖിയാത്ത്‌ കയ്യേറാന്‍ എതിരാളികള്‍ കാലങ്ങളായി പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാ
യിരുന്നു. പക്ഷെ വിദ്യാര്‍ത്ഥികളുടെയും പണ്ഡിതരുടെയും ശക്തമായ ചെറുത്തുനില്‍പ്‌
 മൂലം സാധ്യമായിരുന്നില്ല. ഈയിടെയാണ്‌ സ്ഥാപനത്തിന്റെ സ്റ്റാഫ്‌ അംഗങ്ങളുടെ മേലി
ല്‍ വരെ ശക്തമായ നിയമങ്ങള്‍ അടിച്ചേല്‍പിച്ചത്‌ പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്‌.
 ഇതുമായി ബന്ധപ്പെട്ട്‌ സ്ഥാപനത്തിലെ മലയാളി അധ്യാപകരും വിദ്യാ
ര്‍ത്ഥികളും പുറത്താക്കപ്പെട്ടിരുന്നു. അധികൃതരുടെ ദുശ്‌ചെയ്‌തിയില്‍ പ്രതിഷേധിച്ച്‌ 
തമിഴ്‌നാട്‌ ബാഖവീസ്‌ അസോസിയേഷന്‍ വെല്ലൂരില്‍ വരുന്ന 11ന്‌ (ചൊവ്വ)
 സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്‌. സമ്മേളനത്തില്‍ കേരളത്തിന്റെ പ്രതിനിധികളായി ഡോ.
 ബഹാഉ
ദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, കെ.സി മുഹമ്മദ്‌ ബാഖവി കിഴിശ്ശേരി, പി. ഇസ്‌ഹാഖ്‌ ബാഖവി 
ചെമ്മാട്‌ പങ്കെടു

2011 ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

അറിവ് ഏറ്റവും വലിയ ആയുധം:സ്വാദിഖലി തങ്ങള്



തിരൂരങ്ങാടി :അറിവാണ് ഏറ്റവും വലിയ ആയുധമെന്നും അത്ക്രിയാത്മകമായി വിനിയോഗിക്കാ൯ പ്രബോധകന് കഴിയണമെന്നും സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്.ചെമ്മാട് ദാറുല് ഹുദാ ഡിഗ്രി വിദ്യാ൪ത്ഥിയൂണിയ൯ പ്രവ൪ത്തനോദ്ഘാടനം നി൪വഹിക്കുകയായിരുന്നു തങ്ങല്.
 പി.ഇസ്ഹാഖ് ബാഖവി ചെമ്മാട് ആധ്യക്ഷം വഹിച്ചു.ഡോ.ബഹാഉദ്ദീ൯ നദ്വി മുഖ്യപ്രഭാഷണം നടത്തി.സി.യൂസുഫ് ഫൈസി മേല്മുറി,കെ.സി.മുഹമ്മദ് ബാഖവി,ഡോ.സുബൈ൪ ഹുദവി,ഉനൈസ് ഹുദവി,പ്രസംഘിച്ചു.ശബീ൪ അലി പൊ൯മമള സ്വാഗതവും മുഹ്സി൯ മേലാറ്റൂ൪ നന്ദിയം പറഞ്ഞു.

2011 ഒക്‌ടോബർ 6, വ്യാഴാഴ്‌ച

സമസ്ത മുശാവറയും മാധ്യമ ചര്‍ച്ചയും; വസ്തുത എന്ത്?



വിഷയങ്ങളും മുസ്‌ലിം സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളും മുശാവറ ചര്‍ച്ച ചെയ്യാറുണ്ട്. കാന്തപുരം സമസ്തയില്‍ നിന്ന് പോകാനുള്ള ഒരു പ്രധാന കാരണം മുസ്‌ലിംലീഗുമായുള്ള പ്രശ്‌നമായിരുന്നു. ലീഗിന് സമസ്തയും സമസ്തയ്ക്ക് ലീഗും എന്ന നിലയിലാണ് കാര്യങ്ങള്‍ നടന്നിരുന്നത്. പക്ഷേ കഴിഞ്ഞ കുറച്ചു കാലമായി എ.പി.വിഭാഗവുമായി ചില മുസ്‌ലിംലീഗ് നേതാക്കള്‍ വല്ലാതെ അടുക്കുന്നതായി കാണുന്നു.
 കഴിഞ്ഞ നിയമസഭാ തിരഞെടുപ്പിന് മുമ്പ് നടന്ന മര്‍കസ് സമ്മേളനത്തില്‍ ആദ്യമായി ലീഗ് നേതാക്കള്‍ പങ്കെടുത്തപ്പോള്‍ മുശാവറ അന്ന് അതില്‍ പ്രധിഷേധം അറിയിക്കുകയും കുഞ്ഞാലിക്കുട്ടി സാഹിബ് തന്നെ നേരിട്ട് വന്ന് ഇനി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും മേലില്‍ എ.പി.വിഭാഗവുമായി ബന്ധപ്പെടുന്നത് ഞങ്ങളെ അറിയിച്ചിട്ടാകും എന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഈ ഉറപ്പ് ലംഘിക്കുന്ന കാഴ്ചകള്‍ അടുത്ത കാലത്തായി കൂടതലായി കാണാന്‍ തുടങ്ങി. മര്‍കസിലെ പരിപാടികളില്‍ മുനീറും ഇബ്രാഹിം കുഞ്ഞുമടക്കമുള്ള ലീഗ് നേതാക്കള്‍ പങ്കെടുത്തു.
 സ്വലാത്ത് നഗറില്‍ കുഞ്ഞാലിക്കുട്ടി പോയി. ഹൈദരലി ശിഹാബ് തങ്ങള്‍ നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ എല്ലാ മതസംഘടനാ നേതാക്കളും എത്തിയപ്പോള്‍ സി.മുഹമ്മദ് ഫൈസിയെ മാത്രം സ്വീകരിക്കുന്ന ചിത്രമാണ് ചന്ദ്രിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ദിവസം, വിവാദമായ വുമണ്‍സ് കോഡ് ബില്ലിനെതിരെ വിവിധ സംഘടനാ നേതാക്കള്‍ പ്രതികരിച്ചപ്പോള്‍ സുന്നി സംഘടനകളുടേതായി വന്ന ലേഖനം കാന്തപുരം വിഭാഗത്തിന്റേതായിരുന്നു. കാര്യങ്ങള്‍
 ഇത്‌വരെ എത്തിയപ്പോഴാണ് ഞങ്ങള്‍ പ്രതികരിക്കാന്‍ തീരുമാനിച്ചത്. ഹൈദരലി ശിഹാബ് തങ്ങളുടെ മുമ്പില്‍ വെച്ച് മുശാവറയില്‍ ഏകകണ്ഠമായാണ് തീരുമാനം പാസ്സാക്കിയത്. ‘ഞാന്‍ നിങ്ങളോട് കൂടെയാണെന്നും ലീഗിലെ നേതാക്കളുമായി സംസാരിച്ച് വേണ്ടത് ചെയ്യാമെന്നും’ തങ്ങള്‍ പറഞ്ഞിട്ടുണ്ട്.
 കാന്തപുരം മുഹമ്മദലി ശിഹാബ് തങ്ങളെ കേരളത്തിന്റെ ആത്മീയ നേതാവായി അംഗീകരിച്ചിരുന്നില്ല. ഇപ്പോഴും ഹൈദരലി തങ്ങളെ കേവലം രാഷ്ട്രീയ നേതാവായി മാത്രമായാണ് അംഗീകരിച്ചിട്ടുള്ളത്. എ.പി.വിഭാഗവുമായി ഒരു കാര്യത്തിലും ഒരു കാലത്തും സഹകരണമുണ്ടാവുമോ എന്നൊക്കെ എനിക്കിപ്പോള്‍ പറയാനാകില്ല. അത് മുശാവറയാണ് തീരുമാനിക്കേണ്ടത്. കാന്തപുരം മുഹമ്മദലി ശിഹാബ് തങ്ങളെ കേരളത്തിന്റെ ആത്മീയ നേതാവായി അംഗീകരിച്ചിരുന്നില്ല. ഇപ്പോഴും ഹൈദരലി തങ്ങളെ കേവലം രാഷ്ട്രീയ നേതാവായി മാത്രമായാണ് അംഗീകരിച്ചിട്ടുള്ളത്. കാന്തപുരം ലീഗിനോട് അടുക്കുന്നത് കേവല രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് മാത്രമാണ്.(അവ: ഡൂള്‍ ന്യൂസ്‌ ഓണ്‍ലൈന്‍ ചര്‍ച്ച )

സമസ്ത സമ്മേളനം ഫെബ്രു വരിയിലേക്ക് മാറ്റി


വിദ്യാര്‍ഥികള്‍ രാഷ്‌ട്രീയ ബോധമുള്ളവരാകണം: അഡ്വ. ടി.സിദ്ദീഖ്‌

തിരൂരങ്ങാടി : സാമൂഹ്യ സാംസ്‌കാരിക മുന്നേറ്റം നേടുന്നതോടൊപ്പം വിദ്യാര്‍ഥി സമൂഹം രാഷ്‌ട്രീയബോധവും കൈവരിക്കണമെന്ന്‌ യൂത്ത്‌കോണ്‍ഗ്രസ്സ്‌ മുന്‍സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. സിദ്ദീഖ്‌. ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സ്റ്റുഡന്‍സ്‌ യൂണിയന്‍ സംഘടിപ്പിച്ച ജിഗ്‌സൊ-11 ടാലന്റ്‌ ഫെസ്റ്റിന്റെ സമാപന സംഗമത്തില്‍ വിദ്യാര്‍ത്ഥികളോട്‌ സംവദിക്കുകയായിരുന്നു അദ്ദേഹം.വികലമായ അരാഷ്‌ട്രീയ ചിന്തകളിലൂടെ രാജ്യത്തിന്റെ സ്വത്വവും നൈതികതയും തകര്‍ക്കുന്ന തീവ്രവാദ പ്രവണതകളെ കരുതിയിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ദാറുല്‍ഹുദാ സീനിയര്‍ ലക്‌ച്ചറര്‍ കെ.സി മുഹമ്മദ്‌ ബാഖവി സംഗമം ഉദ്‌ഘാടനം ചെയ്‌തു. രജിസ്‌ട്രാര്‍ ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍ അധ്യക്ഷത വഹിച്ചു, ഡോ.ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി, യു. ശാഫി ഹാജി ചെമ്മാട്‌, മുസ്‌തഫ ഹുദവി അരൂര്‍, അലി മൗലവി ഇരിങ്ങല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹസീബ്‌ പൊന്നാനി സ്വാഗതവും അലി ഹസന്‍ അമ്പലക്കണ്ടി നന്ദിയും പറഞ്ഞു