കാന്തപുരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കാന്തപുരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ഓഗസ്റ്റ് 11, ശനിയാഴ്‌ച

വിഘടിത തട്ടിപ്പുകള്‍ തുടരുന്നു; സ്വലാത്ത്‌ നഗറിലെ പ്രാര്‍ത്ഥനകള്‍ ശൈഖ്‌ സായിദിനെന്ന്‌ അറബി പത്രവാര്‍ത്ത

വിശുദ്ധ റമളാനില്‍ സ്വലാത്ത്‌ നഗറില്‍ ജനങ്ങള്‍ എത്തുന്നതും പ്രാര്‍ത്ഥിക്കുന്നതും ശൈഖ്‌ സായിദിനു വേണ്ടിയാണെന്ന രീതി
യില്‍ യു.എ.ഇയിലെ അറബികളെ കബളിപ്പിച്ചു പണംപറ്റാന്‍
'അല്‍ ഖലീജ്‌ 'പത്രത്തില്‍ വിഘടിതര്‍ നല്‍കിയ വാര്‍ത്ത

2012 മാർച്ച് 30, വെള്ളിയാഴ്‌ച

KANTHAPURAM HAJ CHEYYUNNU....

അല്ലാഹുവേ....ഇനിയും ഒരുപാട് തട്ടിപ്പ് നടത്താന് തൌഫീഖ് നല്കണേ....

LATEST KANTHAPURAM pictures.....








സി.എം.ഇബ്റാഹീം കര്ണാടക വഖഫ് ബോര്ഡില് 2 ലക്ഷം കോടിയുടെ വഖഫ് കുംഭകോണം നടത്തി

കാന്തപുരം മുരീദും മസ്ജിദുല് ആസാറിന് 5 കോടിയും ടിയാന് നല്കിയ മഹാനുമാണ് ടിയാന്......
ബാംഗ്ലൂര്‍ : രണ്ടു ലക്ഷത്തിലധികം കോടി രൂപയുടെ വഖഫ് ബോര്‍ഡ് ഭൂമി കുംഭകോണം നടന്നതായി കര്‍ണാടക ന്യൂനപക്ഷ കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. കര്‍ണാടക ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അന്‍വര്‍ മണിപ്പാടി നടത്തിയ അന്വേഷണത്തിലാണ് ടു ജി സ്‌പെക്ട്രത്തെ കടത്തിവെട്ടുന്ന അഴിമതി നടന്നതായി കണ്ടെത്തിയത്. സംസ്ഥാനത്തെ 54000 എക്കര്‍് ഭൂമിയില്‍ 27000 ഏക്കര്‍ ഭൂമി ഇത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെട്ടതായാണ് ന്യൂനപക്ഷ കമ്മീഷന്‍് ചെയര്മാന്റെ റിപ്പോര്‍ട്ടിലുള്ളത്. ഇതില് 85 ശതമാനം ഭൂമിയും ബാംഗ്ലൂരും, മൈസൂരും അടക്കമുള്ള നഗരങ്ങളിലെ ഭൂമിയാണ്.

11 വര്‍ഷത്തിനിടെ നടന്ന ഭൂമികൈമാറ്റങ്ങളെക്കുറിച്ചാണ് അന്വേഷിച്ചത്. ഭൂമി മറിച്ചു വിറ്റ നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് വിവരം.
ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലാണ് ഭൂമി വില്പന കൂടുതലായി നടന്നിട്ടുള്ളതെന്ന് ചെയര്‍മാന്‍ പറഞ്ഞു. അഴിമതിയില്‍ 85 ശതമാനത്തോളവും നടന്നത് നഗരങ്ങളിലാണ്. മുന്‍ കേന്ദ്ര മന്ത്രി സി എം ഇബ്രാഹിം, കോണ്ഗ്രസിന്റെ മലയാളികൂടിയായ ശാന്തിനഗര്‍് എം എല്‍ എ മ്മക്ക ഹാരിസ് എന്നിവര്‍ വഖഫ് ഭൂമി കുംഭകോണത്തില്‍് ഉത്തരവാദികളാണെന്ന് റിപ്പോര്ട്ടില്‍ പരാമര്‍ശം ഉണ്ട്.

വഖഫ് ഭൂമി ഭൂമാഫിയകള്‍ക്ക് വില്‍ക്കുകയും, അധികാരത്തിലിരുന്നവര്‍ സ്വന്തമാക്കുകയും ചെയ്തതായി അന്‍വര്‍ മണിപ്പാടി പറഞ്ഞു. ഭൂമി വില്പനയില്‍ രാഷ്ട്രീയക്കാര്‍ക്കും വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് കാണിച്ച് വ്യക്തികളുടെ പരാതി ഉണ്ടായിരുന്നു. ഈ പരാതികളുടെയും മാധ്യമങ്ങളില്‍ ഇതേപ്പറ്റി വന്ന വാര്‍ത്തകളുടെയും അടിസ്ഥാനത്തില്‍ പ്രത്യേകസമിതിയെ നിയമിച്ചാണ് അന്വേഷണം നടത്തിയതെന്നും ചെയര്‍മാന്‍ പറഞ്ഞു.

മുഖ്യമന്ത്രി ഡി വി സദാനന്ദ ഗൗഡയ്ക്ക് സമര്പ്പിച്ച റിപ്പോര്‍്ട്ട് നിയമസഭയില്‍ വയ്ക്കും. ഭൂമി തിരികെ പിടിക്കുന്നതിന് ഹൈപ്പവര്‍ കമ്മിറ്റിയും ടാസ്‌ക് ഫോഴ്‌സും രൂപീകരിക്കണമെന്ന് റിപ്പോര്‍്ട്ട് 

2012 ഫെബ്രുവരി 22, ബുധനാഴ്‌ച

കാന്തപുരത്തിനെതിരെ നടപടിവേണം : SYS

ചേളാരി : രണ്ട്‌ പതിറ്റാണ്ടിലധികമായി കേരളീയ സമൂഹത്തിന്റെ പൈതൃകത്തെയും വിശുദ്ധ ഇസ്‌ലാമിന്റെ വിശുദ്ധിയേയും വെല്ലുവിളിച്ച്‌ അരുതാത്ത പലതും ഒരുചെറുഗ്രൂപ്പിന്റെ പിന്‍ബലത്തില്‍ അധോലോക മോഡലില്‍ പ്രവര്‍ത്തിച്ചുവരുന്ന കാന്തപുരത്തിന്നെതിരില്‍ നടപടികള്‍ സ്വീകരിക്കണമെന്ന്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട്‌ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ പി.പി.മുഹമ്മദ്‌ ഫൈസി, പിണങ്ങോട്‌ അബൂബക്കര്‍, ഉമര്‍ ഫൈസി, ഹാജി കെ.മമ്മദ്‌ ഫൈസി, അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍, കെ.എ.റഹ്‌മാന്‍ ഫൈസി, അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ ആവശ്യപ്പെട്ടു.

കേരളത്തിലും അയല്‍പക്ക സംസ്ഥാനങ്ങളിലുമായി നിരവധി പള്ളി മദ്‌റസകള്‍ തകര്‍ക്കപ്പെട്ടു. നൂറ്‌ കണക്കായ ക്രിമിനല്‍ കേസുകള്‍ ഉണ്ടാക്കി. ചേകനൂര്‍ വധക്കേസ്‌, ചില സ്‌ത്രീകളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു. ഇപ്പോള്‍ അജ്ഞാത സ്ഥലത്ത്‌ നാനൂറ്‌ കോടി രൂപ മുടക്കി നോളേജ്‌ സിറ്റിയും ആസാര്‍ പള്ളിയും നിര്‍മിക്കുമെന്ന്‌ പറയുന്നു.
കാന്തപുരത്തിന്റെ രാഷ്‌ട്രീയ ബന്ധങ്ങള്‍, സാമ്പത്തിക ഉറവകള്‍, വിദേശബന്ധങ്ങള്‍, പ്രത്യേകിച്ച്‌ സാമ്രാജ്യ ബന്ധങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്ര ഏജന്‍സി സമഗ്രമായി അന്വേഷണം നടത്തണം. ബഹുസ്വര സമൂഹത്തില്‍ നിന്ന്‌ വിശുദ്ധ ഇസ്‌ലാമിനെ അനാദരിക്കപ്പെടുന്നതിനും ഭാവിയില്‍ മതസൗഹൃദവും, മൈത്രിയും, ആദരവും നഷ്ടപ്പെടുത്തുന്നതിനും കാന്തപുരം ആര്‍ക്കോ വേണ്ടി പ്രവര്‍ത്തിക്കുയാണെന്ന്‌ കരുതേണ്ടിയിരിക്കുന്നു.
പിണറായി വിജയന്‍, വി.എസ്‌.അച്ചുതാനന്ദന്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ക്ക്‌ ആത്മീയ കാര്യങ്ങള്‍ വിമര്‍ശനാത്മകമായി പറയാനവസരം ഉണ്ടാക്കിയതും വര്‍ഗ്ഗീയത വളരുമെന്ന്‌ കാന്തപുരം പ്രതികരിച്ചതും ലാഘവമായി കാണാനാവില്ല. അത്‌കൊണ്ട്‌ കാന്തപുരത്തിന്റെ സാമ്പത്തിക, രാഷ്‌ട്രീയ, വൈദേശിക ബന്ധങ്ങള്‍ ആരോപിക്കപ്പെട്ട കൊലപാതകം, തീവ്രവദാ സംഘടനയായ ജംഇയ്യത്തുല്‍ ഇഹ്‌സാന്‍ രൂപീകരണം അദ്ദേഹം നേതൃത്വം നല്‍കുന്ന കേന്ദ്രങ്ങള്‍ എല്ലാം സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ത്ഥം പുറത്ത്‌ കൊണ്ടുവരികയാണ്‌ വേണ്ടത്‌. അബ്‌ദുന്നാസര്‍ മഅ്‌ദനിയെ കോയമ്പത്തൂരിലും ബാംഗ്ലൂരിലും എത്തിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കാണിച്ച തിടുക്കം ചേകനൂര്‍ കേസില്‍ സി.ബി.ഐ. ചോദ്യം ചെയ്യാന്‍ ചെന്നൈയില്‍ കാന്തപുരത്തെ വരുത്തുന്നത്‌ തടഞ്ഞു എറണാകുളത്താക്കി രക്ഷപ്പെടുത്തിയെടുക്കുന്നതിന്റെ പിന്നിലെ ശക്തികളെ കുറിച്ചും അന്വേഷണം നടത്തണം.
മുംബൈയിലെ ജാലിയാവാല ആത്മീയ നേതാവോ, പണ്ഡിതനോ അല്ലെന്നിരിക്കെ അദ്ദേഹത്തില്‍ നിന്ന്‌ മുടിവാങ്ങി അബൂദാബി വഴി കൊണ്ടുവന്നു തിരുകേശമാണെന്ന്‌ പ്രചരിപ്പിച്ച്‌ വെള്ളം കുപ്പിയിലാക്കി വില്‍പ്പന നടത്തിയതിലൂടെ സ്വരൂപിച്ച പണവും കണക്കും പരിശോധിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. 

2012 ഫെബ്രുവരി 21, ചൊവ്വാഴ്ച

കാന്തപുരം പിണറായിക്കുനേരെയും ഒ. അബ്ദുല്ല

(+)(-) Font Size
മുംബൈ മാര്‍ക്കറ്റില്‍നിന്ന് ഒപ്പിച്ചുകൊണ്ടുവന്നുവെന്ന് സുന്നി മുസ്ലിം കേരളത്തിന്റെ ഔദ്യോഗിക വിഭാഗമായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയും അതിന്റെ സമുന്നതരായ നേതാക്കളും വിലയിരുത്തുകയും മുസ്ലിംകളിലെ പുരോഗമന ചിന്താഗതിക്കാരായ ഇരുവിഭാഗം മുജാഹിദുകളും ജമാഅത്തെ ഇസ്ലാമി അടക്കമുള്ളവരും ഏകകണ്ഠമായി നിരാകരിക്കുകയും ചെയ്യുന്ന, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ കൈവശമുള്ള, പ്രവാചകന്‍ മുഹമ്മദ് നബിയുടേത് എന്ന് പറയുന്ന തലമുടിയെക്കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തീര്‍ത്തും നിര്‍ദോഷമായ അഭിപ്രായ പ്രകടനത്തിന് മുതിര്‍ന്നത് മുസ്ലിയാരെ വെകിളിപിടിപ്പിച്ചിരിക്കുന്നു. മതത്തിലെ ആഭ്യന്തരകാര്യങ്ങളെക്കുറിച്ച് അന്യമതസ്ഥരും രാഷ്ട്രീയക്കാരും അഭിപ്രായപ്രകടനം നടത്തുന്നത് അനുവദിക്കാനാവില്ല എന്ന് കാന്തപുരം മുസ്ലിയാര്‍ പ്രതികരിച്ചതായാണ് മാധ്യമങ്ങള്‍ പറയുന്നത്. താടിയും തൊപ്പിയുംവെച്ച് പൗരോഹിത്യത്തിന്റെ കത്തിവേഷം അണിഞ്ഞിട്ടില്ലെങ്കിലും കാന്തപുരം മുസ്ലിയാര്‍ ഓതിയ ഏറക്കുറെ മുഴുവന്‍ കിതാബുകളും ഓതിപ്പഠിക്കുകയും ഇന്ത്യയിലെയും വിദേശത്തെയും സമുന്നത സ്ഥാപനങ്ങളില്‍വെച്ച് ഗുരുമുഖത്തുനിന്ന് വിദ്യ നേടുകയും ചെയ്തത് മാത്രമല്ല, മതത്തിന്റെ അനുഷ്ഠാനപരമായ കാര്യങ്ങളില്‍ സാധ്യമാവുന്നത്ര നിഷ്ഠ പാലിക്കാന്‍ അങ്ങേയറ്റം ശ്രമിക്കുകയും ചെയ്യുന്ന ഞങ്ങളെപ്പോലുള്ളവര്‍ ഈ വ്യാജ തിരുകേശത്തെയും കേശപ്രതിഷ്ഠക്കായി സവിശേഷമായി ഒരുക്കുന്ന മന്ദിരത്തെയും വിശകലനവിധേയമാക്കിയപ്പോള്‍ കഴുത്തിനുനേരെ കത്തിയോങ്ങിയവരാണ് ഇപ്പോള്‍ സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ സമുന്നത നായകനുനേരെ ചന്ദ്രഹാസമിളക്കുന്നത്. വ്യാജകേശത്തെ വിമര്‍ശിച്ചാല്‍ കൈകെട്ടി നോക്കിനില്‍ക്കില്ലെന്ന് കാന്തപുരം മുസ്ലിയാര്‍ പറയുമ്പോള്‍ പിണറായിയെയും അദ്ദേഹത്തിന്റെ പിന്നിലെ പ്രസ്ഥാനത്തെയും ഭീഷണിപ്പെടുത്താന്‍ മാത്രം അദ്ദേഹം വളര്‍ന്നിരിക്കുന്നുവെന്നാണല്ലോ അതിനര്‍ഥം. എങ്കില്‍ പിണറായിയുടേതിനേക്കാള്‍ ദുര്‍ബലരായ പാര്‍ട്ടികളും ഗ്രൂപ്പുകളും വ്യാജകേശത്തെ വിമര്‍ശിക്കാന്‍ ഒരുമ്പെട്ടാല്‍ 'ഫല്‍യതബവ്വഅ് മഖ്അദഹു മിനന്നാര്‍' അഥവാ അയാള്‍ നരകത്തില്‍ ഇടം കണ്ടെത്താന്‍ സമയമായി എന്നാണല്ലോ അര്‍ഥം.
ഒരര്‍ഥത്തില്‍ പിണറായിയുടെ കൈക്ക് കടന്ന് കടിച്ചിരിക്കുന്നത് അദ്ദേഹം പാല്‍ കൊടുത്ത് വളര്‍ത്തിയതുതന്നെയാണ്. കേരളത്തിലെ സുന്നി സംഘടനയായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ എന്ന മതപണ്ഡിത സഭ പിളര്‍ന്നപ്പോള്‍ മുസ്ലിംലീഗ് സമസ്തയിലെ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക ഗ്രൂപ്പിനെ മെയ്മേല്‍മറന്ന് സഹായിച്ചു. കാരണം, മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനായ അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളെ തുടര്‍ന്ന് പാണക്കാട് തങ്ങള്‍ കുടുംബമായിരുന്നു ഔദ്യോഗിക വിഭാഗം സുന്നി ഗ്രൂപ്പിന്റെ അമരത്തും അരമനയിലും. മുസ്ലിംലീഗിന്റെ ഭരണപങ്കാളിത്തം, പള്ളികളും മദ്റസകളുമായി ബന്ധപ്പെട്ട് കത്തിക്കുത്തും കോടതികളില്‍ കേസും കുണ്ടാമണ്ടിയും സംഘടിപ്പിച്ച് നടക്കുന്ന സുന്നികളിലെ ഔദ്യോഗിക വിഭാഗത്തിന് കാവലും കരുത്തുമായി നിലകൊണ്ടപ്പോള്‍ സ്വാഭാവികമായും ഗതികെട്ട കാന്തപുരം എന്ന പീഡിതന്‍ ഇടതുപക്ഷത്തിന്റെ കഴുതക്കാലില്‍ കടന്നുപിടിച്ചു. മുസ്ലിം സമുദായത്തില്‍നിന്ന് അല്‍പം മാംസമുള്ള ഒരു കഷണം കൈയില്‍ കിട്ടിയപ്പോള്‍ സി.പി.എം സന്തോഷിച്ചത് സ്വാഭാവികം. 'തങ്ങളെ ഇങ്ങോട്ട് സഹായിച്ചവരെ ഞങ്ങള്‍ അങ്ങോട്ടും സഹായിക്കും' എന്ന ഫോര്‍മുല കാരന്തൂര്‍ മര്‍കസ് മജ്ലിസില്‍ ഉരുവംകൊള്ളുന്നത് ഈ സന്ദര്‍ഭത്തിലാണ്. ഇക്കാര്യത്തില്‍ ദൈവിക മാര്‍ഗദര്‍ശനം എന്താണെന്നതിനെക്കുറിച്ച് പരിചിന്തനം നടത്തുകപോലും ചെയ്തിട്ടില്ല എന്ന് വ്യക്തം. കറകളഞ്ഞ ഏകദൈവവിശ്വാസമാണ് ഇസ്ലാമിക പ്രത്യയശാസ്ത്രത്തിന്റെ ആധാരശില. അതിനോട് ചേര്‍ന്നുനില്‍ക്കുന്നതിനെ അതിന്റെ തൂക്കവും തോതുമനുസരിച്ച് പിന്താങ്ങുകയും അനുകൂലിക്കുകയും ചെയ്യുക എന്നതാണ് ഇസ്ലാമിന്റെ സമീപനം. പ്രത്യുപകാരം എന്ന ആശയം ഇതിന്റെ നാലയലത്തുപോലും പരിഗണന അര്‍ഹിക്കുന്നില്ല. താങ്കളെ അറേബ്യയുടെ സുല്‍ത്താനായി അവരോധിക്കാം, അറബി പെണ്‍കുട്ടികളില്‍ ഏറ്റവും സുന്ദരിയായ ഒന്നിനെ വിവാഹം ചെയ്തുതരാം എന്നൊക്കെ പറഞ്ഞ് ശത്രുപക്ഷം സമീപിച്ചപ്പോള്‍ അത്തരം ഓഫറുകളെല്ലാം പ്രവാചകന്‍ ഫയലില്‍പോലും സ്വീകരിക്കാതെ തള്ളിക്കളയുകയായിരുന്നു. എന്നല്ല, റോമാ-പേര്‍ഷ്യന്‍ സാമ്രാജ്യങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ദൈവത്തിലും ദൈവിക ഗ്രന്ഥങ്ങളിലും മൗലികമായി വിശ്വസിക്കുന്ന റോമക്കാരായ ക്രൈസ്തവപക്ഷത്തെ അനുകൂലിച്ച് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായി. ഏകദൈവത്തെയും അവന്റെ ദിവ്യഗ്രന്ഥങ്ങളെയും അംഗീകരിക്കുന്നതിന്റെ തോതനുസരിച്ചാണ് ഒരിസ്ലാമിക സംഘടന അന്യരുമായി ബന്ധങ്ങളെ രൂപപ്പെടുത്തേണ്ടത് എന്നതിന് കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല. തുടര്‍ന്ന് കാന്തപുരം പനപോലെ വളര്‍ന്നു. ആ വളര്‍ച്ചയില്‍ ഇപ്പോള്‍ മനുഷ്യന്റെ സാമാന്യ ബുദ്ധിയെപ്പോലും പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുക മാത്രമല്ല, ക്രമസമാധാനപ്രശ്നമാകുമാറ് ഭീഷണമായവിധം സമൂഹത്തെ ഭയപ്പെടുത്തുകയും ചെയ്യുകയാണ്.
മുഹമ്മദ് നബി കാന്തപുരം ഗ്രൂപ്പിന്റെയോ മറ്റേതെങ്കിലും വിഭാഗത്തിന്റെയോ കുത്തകയല്ല. അദ്ദേഹത്തിന്റെ അനുശാസനം അനുധാവനം ചെയ്യാനും ആ വിശ്വാസത്തില്‍ അസംബന്ധങ്ങള്‍ കടത്തിക്കൂട്ടിയാല്‍ അത് അസംബന്ധങ്ങളാണെന്ന് വിളിച്ചുപറയാനും ആര്‍ക്കും അവകാശമുണ്ട്. വ്യാജ കറന്‍സി കൈയില്‍പെട്ടാല്‍ അത് പൊലീസില്‍ ഏല്‍പിക്കാന്‍ മുസ്ലിമായിക്കൊള്ളണമെന്നില്ല; വ്യാജ ഡോക്ടറെ ഓടിച്ചുപിടിക്കാന്‍ ഐ.എം.എയുടെ സമ്മതം ആവശ്യമില്ല. വ്യാജ സിദ്ധന്മാരെ പിടികൂടാന്‍ എല്ലാവരും മതപണ്ഡിതരാകേണ്ടതില്ല. ബുദ്ധിക്കും യുക്തിക്കും നിരക്കാത്ത അസംബന്ധങ്ങള്‍, ബുദ്ധിക്കും യുക്തിക്കും അങ്ങേയറ്റം പരിഗണന നല്‍കുന്ന ഇസ്ലാമില്‍ കലര്‍ത്തുമ്പോള്‍ അത്തരം മുടിക്കെട്ടുകള്‍ എടുത്തുപുറത്തിടാന്‍ പിണറായി വിജയന്‍ വെല്ലൂരില്‍ പോയി കിതാബോതി എം.എഫ്.ബി പട്ടം അണിയേണ്ടതായിട്ടില്ല.
കാന്തപുരത്തിന്റെ കൈവശമുള്ള മുടി പ്രവാചകന്റേതാണെന്ന് തെളിയിക്കുന്നതില്‍ അദ്ദേഹം ഇതുവരെയും വിജയിച്ചിട്ടില്ല. 'ആലം ദുനിയാവില്‍'വെച്ചദ്ദേഹത്തിന്  സാധിക്കുമെന്നും തോന്നുന്നില്ല. അതിരിക്കട്ടെ, മുടി ആരുടേതായാലും അത് കത്തുമെന്ന് പിണറായി വിജയന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്? മുഹമ്മദ് നബിക്ക് പ്രവാചകത്വം ലഭിച്ചതില്‍പിന്നെ അദ്ദേഹം താഇഫിലേക്ക് മതപ്രബോധനത്തിനായി പോയി. അവിടത്തെ ജനം പ്രവാചകനെ എറിഞ്ഞോടിച്ചു. ഏറുകൊണ്ട് അദ്ദേഹത്തിന്റെ നെറ്റിയില്‍നിന്ന് രക്തം വാര്‍ന്നൊഴുകി. ഈ ഏറ് തീപ്പന്തംകൊണ്ടായിരുന്നെങ്കില്‍ പ്രവാചകന് ഏല്‍ക്കുമായിരുന്നോ ഇല്ലേ? ഉഹ്ദ് യുദ്ധത്തില്‍വെച്ച് ശത്രുക്കളുടെ ആക്രമണത്തില്‍ പ്രവാചകന്റെ മുന്‍വരിയിലെ പല്ല് മുറിഞ്ഞു. അങ്കിയുടെ ഭാഗം തട്ടിയാണ് മുറിവ് സംഭവിച്ചത്. യുദ്ധത്തില്‍ പ്രവാചകന്‍ വധിക്കപ്പെട്ടു എന്നുവരെ കിംവദന്തി പരന്നു. അപ്പോള്‍ പ്രവാചകന് ഏറ് കൊള്ളും, ശക്തമായ ഏറുകൊണ്ടാല്‍ തിരുശരീരം വ്രണപ്പെടും, രക്തം ഒഴുകും, ദന്തഭ്രംശം സംഭവിക്കും -പക്ഷേ, തീവെച്ചാലോ തീപ്പന്തംകൊണ്ട് എറിഞ്ഞാലോ ഫലിക്കില്ല എന്ന് എവിടത്തെ ന്യായമാണ്?
പ്രവാചകരുടെ ശരീരം നരകാഗ്നിക്ക് (നാര്‍) നിഷിദ്ധമാണ് എന്നുപറഞ്ഞതിന്റെ അര്‍ഥം ഒരു പ്രവാചകനും നരകത്തില്‍ കിടക്കേണ്ടിവരില്ല എന്നുമാത്രമാണ്. അല്ലാതെ, ഇഹലോകത്തുവെച്ച് പെട്രോള്‍ ഒഴിച്ച് കത്തിച്ചാല്‍ പ്രവാചകന്റെ ഒരു രോമംപോലും കത്തുകയോ കരിയുകയോ ഇല്ല എന്ന അര്‍ഥത്തിലല്ല. വിശുദ്ധ ഖുര്‍ആനിലോ പ്രമാണയോഗ്യമായ ഹദീസുകളിലോ അത്തരം ഒരു പരാമര്‍ശവുമില്ല.

കത്തുന്ന മുടിവിവാദവും മതേതര പൊതുമണ്ഡലവും-മുജീബുര്‍റഹ്മാന്‍ കിനാലൂര്‍

തിരുകേശ വിവാദത്തില്‍ ഇടപെട്ട് 'കത്തിച്ചാല്‍ ഏതു മുടിയും കത്തു'മെന്ന സി.പി. എം സംസ്ഥാന സെക്രട്ടറി  പിണറായി വിജയന്റെ പ്രസ്താവനക്ക് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ കൊടുത്ത മറുപടി പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. തിരുകേശ വിവാദത്തില്‍ അഭിപ്രായം പറയാന്‍ പിണറായി വിജയന് അവകാശമില്ലെന്ന് വ്യക്തമാക്കിയ മുസ്ലിയാര്‍, മതകാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ടാല്‍ അത് വര്‍ഗീയതക്ക് കാരണമാകുമെന്നും വ്യക്തമാക്കി. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നാദാപുരത്ത് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞത് ഇപ്രകാരമാണ്: 'മുടിയുടെ പേരിലും തര്‍ക്കമാണിപ്പോള്‍. മുടി കത്തിച്ചാല്‍ കത്തുന്നതാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇതിന്റെ പേരിലും വലിയ തര്‍ക്കം നടക്കുന്നു. മുടി കത്തുമെന്ന് ഒരു കൂട്ടര്‍. കത്തില്ലെന്നു മറ്റൊരു കൂട്ടരും. വിവാദങ്ങള്‍ ഈ തരത്തിലാണ് ഉയരുന്നത്. പരിമിതമായ യുക്തിബോധം പോലും തകര്‍ത്തെറിയുന്ന സ്ഥിതിയാണുള്ളത്. ഇത്തരം കാര്യങ്ങള്‍ കൂടുതലായി ചര്‍ച്ചചെയ്യപ്പടേണ്ടതുണ്ട്.'
സാമാന്യയുക്തിയെപ്പോലും ചോദ്യം ചെയ്യുന്നവിധം കേരളത്തെ യാഥാസ്ഥിതികത പിടിമുറുക്കുന്നു എന്ന സൂചനയാണ് ഈ വാക്കുകളിലുള്ളത്. കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ എന്ന നിലയിലും പുരോഗമനാശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ നായകന്‍ എന്ന നിലയിലും ഇത് പറയാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. പലപ്പോഴും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്നുനില്‍ക്കുന്ന കാന്തപുരം വിഭാഗത്തെ പ്രകോപിപ്പിക്കും എന്നറിയാതെ ആവില്ല പിണറായിയുടെ പ്രസ്താവന. അതുകൊണ്ടുതന്നെ അതിന് പ്രാധാന്യം വര്‍ധിക്കുന്നു. മുസ്ലിംസമൂഹത്തിന്റെ പരിഷ്കരണത്തിന് നിരന്തരം വാദിക്കാറുള്ള രാഷ്ട്രീയനേതാക്കളും സെക്കുലര്‍ ബുദ്ധിജീവികളും ഇക്കാര്യത്തില്‍ ഇടപെടാന്‍ മടിക്കുന്ന ഒരു സാഹചര്യത്തില്‍ വിശേഷിച്ചും.
കാന്തപുരത്തിന്റെ പ്രസ്താവന, നമ്മുടെ മതേതര പൊതുമണ്ഡലത്തെക്കുറിച്ച് ചില ചോദ്യങ്ങള്‍കൂടി ഉന്നയിക്കുന്നുണ്ട്. മതവിഷയങ്ങളില്‍ മതേതര സമൂഹം ഇടപടേണ്ടതില്ല എന്നുപറയാന്‍ കഴിയുമോ? അത് പ്രായോഗികമാണോ? ഇന്ത്യയില്‍ മുസ്ലിംകളെ പൊതുവായി ബാധിക്കുന്ന വിഷയങ്ങള്‍പോലും പലതവണ മതേതര സമൂഹം ചര്‍ച്ചചെയ്തിട്ടുണ്ട്. ഇന്ത്യന്‍മുസ്ലിംകളുടെ ചരിത്രത്തില്‍ ഏറ്റവും പ്രമാദമായ ശരീഅത്ത് വിവാദം ഉദാഹരണം. 1978 ലെ ശാബാനു കേസുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച ചര്‍ച്ച ഇന്ത്യയില്‍ പരക്കെ ഉണ്ടായി. മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവായ ഇ.എം.എസാണ് കേരളത്തില്‍ ആ ചര്‍ച്ചയെ സജീവമാക്കി നിര്‍ത്തിയത്. ആ ചര്‍ച്ച നമ്മുടെ മതസൗഹാര്‍ദം കളങ്കപ്പെടുത്തി എന്നുപറയാന്‍ കഴിയുമോ? കേരളത്തില്‍ മുസ്ലിംവിഭാഗങ്ങള്‍ക്കിടയില്‍ നടന്ന മതപരമായ വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ മതേതര കോടതിയില്‍ എത്തുകയും തീര്‍പ്പാകുകയും ചെയ്ത ഒട്ടേറെ അനുഭവങ്ങളുണ്ട്. മുജാഹിദ് വിഭാഗം യഥാര്‍ഥ മുസ്ലിംകളല്ല എന്നും അതിനാല്‍, മുസ്ലിംശ്മശാനം അവര്‍ക്ക് അനുവദിക്കുകയില്ല എന്നും വാദിച്ചുകൊണ്ടുള്ള പള്ളിവിലക്ക് കേസുകളില്‍ ഒടുവില്‍ തീര്‍പ്പുണ്ടാക്കിയത് മതേതര കോടതികള്‍ ആയിരുന്നു.
കാന്തപുരം ഒരു മതനേതാവ് മാത്രമല്ല ഇന്ന്. അദ്ദേഹം മതേതര പൊതുമണ്ഡലത്തില്‍ ഇടപെടാറുള്ള ഒരു മുസ്ലിം നേതാവാണ്. രാഷ്ട്രീയപ്രശ്നങ്ങളില്‍ അഭിപ്രായം പറയുകയും തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ പ്രത്യക്ഷവും പരോക്ഷവുമായി ഇടപെടുകയും ചെയ്തുവരുന്നു. ഇപ്പോള്‍തന്നെ അദ്ദേഹം പ്രഖ്യാപിച്ച കേരളയാത്ര ഉന്നയിക്കുന്നത് എന്തെങ്കിലും മതവിഷയമോ സമുദായ വിഷയമോ അല്ല. 'മാനവികതയെ ഉണര്‍ത്തുന്നു' എന്നതാണ് അതിന്റെ സന്ദേശം. രാജ്യത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നങ്ങളാണ് ഈ സന്ദേശത്തില്‍ ഉള്‍പ്പെടുന്നത്. മാത്രമല്ല, യാത്രയുമായി ബന്ധപ്പെട്ട് മതേതര പൊതുസമൂഹവുമായി അദ്ദേഹം സംവദിക്കുന്നുമുണ്ട്. രാഷ്ട്രീയക്കാര്‍ മതപ്രശ്നങ്ങളില്‍ അഭിപ്രായം പ്രകടിപ്പിച്ചുകൂടെങ്കില്‍ മതനേതാക്കള്‍ പൊതുപ്രശ്നത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചുകൂടല്ലോ!
ഒരു മതേതര പൊതുമണ്ഡലത്തില്‍ അഭിപ്രായപ്രകടനത്തിന് നോ എന്‍ട്രി ബോര്‍ഡ് സ്ഥാപിക്കുന്നത് കരണീയമല്ല. മതത്തിന്റെ പിന്‍ബലത്തില്‍ ചെയ്യുന്ന ഒരുകാര്യത്തിനും സാമൂഹിക വിമര്‍ശം അനുവദിക്കില്ലെന്ന നിലപാട് അപകടകരവും മതത്തിന്റെ വിശ്വാസ്യതക്ക് കളങ്കമേല്‍പിക്കുന്നതുമാണ്. തിരുമുടിവിവാദം അത്തരത്തില്‍ പെട്ടതാണ്. കാന്തപുരം വിഭാഗം സുന്നികള്‍ ഒഴികെ മുസ്ലിംകളിലെ മറ്റെല്ലാ വിഭാഗങ്ങളും 'തിരുമുടി'യില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രവാചകന്റെ ഭൗതികാവശിഷ്ടങ്ങള്‍ക്ക് അമാനുഷികസിദ്ധികളുണ്ടെന്നു വാദിക്കുന്ന മുസ്ലിംകള്‍ പോലും കാന്തപുരത്തിന്റെ കൈവശമുള്ള മുടി വ്യാജമാണെന്ന് സമര്‍ഥിക്കുന്നു. ഒറിജിനല്‍ ആണെങ്കില്‍ അത് പൊതുസമൂഹത്തില്‍ തെളിയിക്കാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. ഈ സാഹചര്യത്തിലാണ് പിണറായിയുടെ പ്രസ്താവനയും വന്നത്.
മുടിപ്രശ്നത്തില്‍ മറ്റു മതസ്ഥര്‍ ഇടപെട്ടാല്‍ വര്‍ഗീയതയുണ്ടാകും എന്ന വാദം ബാലിശമാണ്. മതവിഷയങ്ങളില്‍ ആത്മവിശ്വാസമുണ്ടെങ്കില്‍ സംവാദത്തെ എന്തിന് ഭയക്കണം? ദൈവം ഒന്നാണോ, മൂന്നാണോ, പലതാണോ എന്നത് തര്‍ക്കമുള്ള കാര്യമാണ്. ദൈവംതന്നെ ഇല്ല എന്നു വാദിക്കുന്നവരും സമൂഹത്തിലുണ്ട്.അവരവരുടെ വിശ്വാസം ഓരോരുത്തര്‍ക്കും അനിഷേധ്യമാണ്. കാന്തപുരത്തിന്റെ വാദമനുസരിച്ച് മതാന്തര സംവാദം സാധിക്കുമോ? ബഹുദൈവ വിശ്വാസത്തെ വിമര്‍ശിക്കുന്നത് ഹിന്ദുക്കള്‍ക്കും ഏകദൈവ വിശ്വാസത്തെ വിമര്‍ശിക്കുന്നത് മുസ്ലിംകള്‍ക്കും ത്രിത്വവിശ്വാസത്തെ വിമര്‍ശിക്കുന്നത് ക്രിസ്ത്യാനികള്‍ക്കും നാസ്തികവാദത്തെ വിമര്‍ശിക്കുന്നത് നിരീശ്വര വിശ്വാസികള്‍ക്കും വ്രണപ്പെട്ടാല്‍ മതസംവാദംതന്നെ സാധ്യമല്ലാതെവരും. മാന്യവും ന്യായവുമായ സംവാദങ്ങള്‍കൊണ്ട് വിശ്വാസം വ്രണപ്പെടുന്ന പ്രശ്നമില്ല. അപ്പോള്‍ സംശയാസ്പദമായ ഒരു മുടിപ്രശ്നം മാത്രം പൊതുസമൂഹത്തില്‍ ചര്‍ച്ചചെയ്താല്‍ വിശ്വാസം വ്രണപ്പെടുന്നതെങ്ങനെ?
തിരുകേശ വിവാദം ഒരു മതവിവാദം മാത്രമല്ല. കേരളീയ സമൂഹത്തിന്റെ പ്രബുദ്ധതയുമായി ബന്ധപ്പെട്ട പ്രശ്നമാണിത്. പതിറ്റാണ്ടുകളിലൂടെ കേരള മുസ്ലിംകള്‍ മതപരമായും ഭൗതികമായും ആര്‍ജിച്ച പ്രബുദ്ധതയെയാണ് കാന്തപുരം ഇവിടെ നിക്ഷിപ്തതാല്‍പര്യങ്ങള്‍ക്കുവേണ്ടി വെല്ലുവിളിക്കുന്നത്. പ്രവാചകകാലം മുതല്‍ ഇസ്ലാമുമായി ബന്ധമുള്ള മണ്ണാണ് കേരളത്തിന്റേത്. പ്രവാചകന്റെ അനുയായികള്‍ കേരളത്തില്‍ വന്നിട്ടുണ്ടെന്ന് ചരിത്രം പറയുന്നു. മാത്രമല്ല, നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ പ്രവാചകന്റെ ജന്മദേശത്ത് ജീവിക്കുകയും വിശുദ്ധ മക്കയില്‍ അധ്യാപനം നടത്തുകയും ചെയ്ത സൈനുദ്ദീന്‍ മഖ്ദൂം അടക്കമുള്ള മഹാന്മാരായ പണ്ഡിതര്‍ മലബാറില്‍ കഴിഞ്ഞുപോയിട്ടുണ്ട്. അവരൊക്കെ പ്രവാചകന്റെ അധ്യാപനങ്ങളാണ് അദ്ദേഹത്തിന്റെ പൈതൃകമായി കണ്ടത്. അതാണ് കേരളത്തില്‍ പ്രചരിപ്പിച്ചത്. അതിനേക്കാള്‍ പുണ്യകരമായ പൈതൃകം ഒരു മുടിത്തുണ്ട് ആണെങ്കില്‍ അവര്‍ എന്നേ ഒരു മുടിപ്പള്ളി ഇവിടെ സ്ഥാപിക്കുമായിരുന്നു.
എന്നാല്‍, ചേരമാന്മാരുടെ കാലത്ത് നിര്‍മിക്കപ്പെട്ട പള്ളികളില്‍പോലും ഒരു തിരുകേശം സ്ഥാപിക്കപ്പെട്ടിട്ടില്ല. ഇപ്പോള്‍ അങ്ങനെ ഒരു ബുദ്ധി ഉദിച്ചതിന്റെ പിന്നില്‍ പ്രവാചകസ്നേഹമല്ല, അതിന്റെ വ്യാപാരസാധ്യതയിലുള്ള പ്രതീക്ഷ മാത്രമാണ്. അതുകൊണ്ടുതന്നെ മുഹമ്മദ്നബിയെ പോലെ മനുഷ്യസമൂഹത്തിന്റെ ഒരു വിമോചകനായകനെ കച്ചവടവത്കരിക്കുന്നതിനെതിരെ മുസ്ലിംകള്‍ക്കൊപ്പം മറ്റുള്ളവരും പ്രതികരിക്കുന്നതില്‍ ഒട്ടും അസാംഗത്യമില്ല.

പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും തിരുകേശത്തില്‍ ഇടപ്പെടാന്‍ അവകാശമില്ല : കാന്തപുരം



കാസര്‍കോട് : തിരുകേശത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ ഭരണപക്ഷത്തിനും, പ്രതിപക്ഷത്തിനും അവകാശമില്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ അഭിപ്രായപ്പെട്ടു.
കാസര്‍കോട്ടെ വിവിധ പരിപാടികളില്‍ സംബന്ധിക്കാനെത്തിയ കാന്തപുരം പത്രപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ഇങ്ങനെ പറഞ്ഞത്. അനാവശ്യമായ തര്‍ക്കങ്ങളില്‍ അഭിപ്രായം പറയാന്‍ ഞങ്ങളില്ല. സമുദായത്തിനും നാടിനും ചെയ്തുതീര്‍ക്കാന്‍ തന്നെ ധാരാളം ജോലികളുണ്ട്. അതിന്റെ തിരക്കിലാണ് ഞങ്ങള്‍. പിണറായി പറഞ്ഞ കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അതിനു ഇന്നലെ തന്നെ മറുപടി പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
തിരുകേശത്തെക്കുറിച്ച് മറുവിഭാഗം ഉന്നയിക്കുന്ന ആരോപണങ്ങളെപ്പറ്റി ചോദിച്ചപ്പോള്‍ അതിനു മറുപടി പറയുന്നില്ലെന്നും, ബാലിശമായ വാക്കുകളാണ് അവര്‍ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും കാന്തപുരം വ്യക്തമാക്കി. എന്തിനും എതിരുപറയുക എന്നതു ശീലമാക്കിയിരിക്കുന്ന വിഭാഗത്തിന് മറുപടി പറഞ്ഞ് സമയം കളയാന്‍ ആഗ്രഹിക്കുന്നില്ലെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
ഇസ്സുദ്ദിന്‍ സഖാഫി, പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, കന്തല്‍ സൂപ്പി മദനി, കൊല്ലമ്പാടി അബ്ദുല്‍ഖാദര്‍ മദനി, എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.


ഇടത്പക്ഷം കാന്തപുരത്തെ ഒഴിവാക്കി .... ഇനി ഒറ്റയാള്‍ പോരാട്ടം.....


ശ്രദ്ധേയമായിരുന്നു    കഴിഞ്ഞ സിപിഎം മലപ്പുറം സമ്മേളനം ....ക്യാമ്പുകളില്‍ നിന്നും ഉയര്‍ന്നുവന്ന ഏറ്റവും വലിയ അഭിപ്രായം ഇനി കാന്തപുരത്തെ കൈവിട്ട് മുസ്ലിം ന്യൂനപക്ഷത്തിന്റെ മനസ്സില്‍ ഇടംപിടിക്കണം എന്നായിരുന്നു ....പാര്‍ട്ടിയുടെ തോല്‍വിയുടെ കാരണം കന്തപുരവുമായുള്ള കൂട്ടുകെട്ടാന്നെന്നും    സമ്മേളനം വിലയിരുത്തി... 

2012 ഫെബ്രുവരി 20, തിങ്കളാഴ്‌ച

`മുടി കത്തുമെന്ന' പിണറായിയുടെ പ്രസ്‌താവന പിന്‍വലിക്കണം : SYS

ചേളാരി : മുടി കത്തില്ലെന്ന്‌ ഒരുകൂട്ടരും കത്തുമെന്ന്‌ ഒരുകൂട്ടരും പറയുന്നുണ്ടെന്നും ഒരു മുടിയും കത്താതിരിക്കില്ലെന്നുമുള്ള പിണറായി വിജയന്റെ വടകര പ്രസ്‌താവന പിന്‍വലിക്കണമെന്ന്‌ എസ്‌.വൈ.എസ്‌. സംസ്ഥാന സെക്രട്ടറിമാരായ പി.പി.മുഹമ്മദ്‌ ഫൈസി, ഹാജി.കെ.മമ്മദ്‌ ഫൈസി, പിണങ്ങോട്‌ അബൂബക്കര്‍, അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍, അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, കെ.എ.റഹ്‌മാന്‍ ഫൈസി എന്നിവര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു.

തിരുകേശത്തിന്‌ നിഴിലില്ലെന്നും കത്തില്ലെന്നും സുന്നികള്‍ വിശ്വസിക്കുക മാത്രമല്ല, പരീക്ഷിച്ച്‌ തെളിയിക്കാനും സന്നദ്ധവുമാണ്‌. ലോക ചരിത്രത്തില്‍ ഇതിന്‌ ധാരാളം തെളിവുകളും ഉണ്ട്‌. ഈജിപ്‌ത്‌ മുഫ്‌തി ശൈഖ്‌ ജുമുഅ കൈറോവിലുള്ള തിരുകേശം നിഴല്‍ പരിശോധിച്ചുറപ്പ്‌ വരുത്തിയതായി പ്രസ്‌താവനയും പുറപ്പെടുവിച്ചിരുന്നു. നിരീശ്വരവാദികള്‍ക്കിടയിലും, സംശയക്കാരിലും വിശ്വാസ വൈകല്യങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായ വ്യാജകേശ സൂക്ഷിപ്പുകാര്‍ ഇസ്‌ലാമിക്‌ സെന്റര്‍ പ്രവര്‍ത്തകരെ മാതൃകയാക്കി മുംബൈയില്‍ നിന്ന്‌ കൊണ്ടുവന്ന വ്യാജകേശം തിരിച്ചേല്‍പ്പിക്കാന്‍ സന്നദ്ധമാവണം. നിരീശ്വരവാദികള്‍ അവരുടെ തനിനിറവും വിശ്വാസവും ഒരിക്കല്‍കൂടി പ്രകടിപ്പിച്ചിരിക്കെ അവര്‍ക്ക്‌ വേണ്ടി സുന്നികള്‍ക്കിടയില്‍ ഛിദ്രതയുണ്ടാക്കി പള്ളി മദ്‌റസകളിലും മുസ്‌ലിം മഹല്ലുകളിലും വഴക്കുണ്ടാക്കിയവര്‍ സമുദായത്തോട്‌ മാപ്പ്‌ പറഞ്ഞു സംഘടന പിരിച്ചുവിട്ട്‌ മാതൃസംഘടനയിലേക്ക്‌ തിരിച്ചുവരാന്‍ അനുയായികളെ ഉപദേശിക്കണമെന്നും നേതാക്കള്‍ പറഞ്ഞു

കാന്തപുരത്തിന്റ്റെ മരുമകന് EK വിഭാഗത്തിലേക്ക്...


മുടിപ്പള്ളി-വൈ ദിസ് കൊലവെറി..?



കാന്തപുരത്തിന്റെ തിരുകേശപ്പള്ളിയെച്ചൊല്ലി മുടിഞ്ഞ വിവാദമാണ് ഇപ്പോള്‍ നടക്കുന്നത്. പത്രങ്ങളും ചാനലുകളുമൊക്കെ ഇപ്പോള്‍ മുടിപ്പള്ളിയുടെ പിന്നാലെയാണ്. ഈ വിഷയത്തില്‍ ഇത്രമാത്രം കൊലവെറി എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല.  ഞാന്‍ കാന്തപുരം ഉസ്താദിന്റെ കൂടെയാണ്. മുപ്പത്തി മുക്കോടി രാഷ്ട്രീയക്കാര്‍ക്കും പന്തീരായിരം കപടസന്യാസികള്‍ക്കും ആയിരത്തൊന്നു മനുഷ്യ ദൈവങ്ങള്‍ക്കും ഇന്ത്യന്‍ ഭരണഘടന പ്രകാരം നാട്ടുകാരെ പറ്റിച്ചു ജീവിക്കാന്‍ അവകാശമുണ്ടെങ്കില്‍ കാന്തപുരം ഉസ്താദിന് മാത്രം അപ്പണി പറ്റില്ല എന്ന് പറയുന്നത് ശുദ്ധ ചട്ടമ്പിത്തരമാണ്. ഓരോ ജനതക്കും അവരര്‍ഹിക്കുന്ന ഭരണാധികാരികളെ കിട്ടും എന്ന് പറയുന്ന പോലെ ഓരോ ജനതക്കും അവരര്‍ഹിക്കുന്ന ഉസ്താദുമാരെയും കിട്ടും. അങ്ങനെ നമുക്ക് കിട്ടിയ ഒരു ഉസ്താദാണ് കാന്തപുരം ഉസ്താദ്. വെറുതെ വിവാദമുണ്ടാക്കി ആ ഉസ്താദിന്റെ കഞ്ഞികുടി മുട്ടിക്കുന്നത്‌ പാതിരാ പ്രഭാഷണത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ തികഞ്ഞ അദബ് കേടാണ്.

കാന്തപുരം ഉസ്താദിനെ ശരിക്ക് അറിയുന്നവരൊന്നും അദ്ദേഹത്തെ എതിര്‍ത്തു നാണം കെടാന്‍ മിനക്കെടില്ല. സെല്‍ഫ് മാര്‍ക്കറ്റിംഗിന് പതിനെട്ടല്ല നൂറ്റിപ്പതിനെട്ടു അടവുകള്‍ ഉണ്ടെന്നു കാണിച്ചു തന്ന ആളാണ്‌ ഉസ്താദ്. ഇക്കാര്യത്തില്‍ ഏത് 'ബാബ'യെയും 'അമ്മ'യെയും കവച്ചു വെക്കുന്ന ട്രാക്ക് റെക്കോര്‍ഡ്‌ അദ്ദേഹത്തിനുണ്ട്. നാല്പതു കോടിയുടെ പള്ളി ഉണ്ടാക്കുമെന്ന് ഉസ്താദ് പറഞ്ഞിട്ടുണ്ടെങ്കില്‍ അങ്ങനെയൊരു പള്ളി ഉണ്ടാക്കിയിരിക്കും!. നൂറ്റിനാല്പത് കോടി പിരിച്ചെന്നുമിരിക്കും!!. അതിനെതിരെ ആര് ഹാലിളകിയിട്ടും കാര്യമില്ല. തോളറ്റം വരെയാണ് പ്രവാചകന് മുടിയുണ്ടായിരുന്നതെന്നാണ് ചരിത്രം പറയുന്നത്. കാന്തപുരത്തിന്റെ കയ്യിലുള്ള മുടിയാകട്ടെ കാവ്യ മാധവന്റെ മുടിയോളം നീളമുണ്ട്. എന്നിട്ടും ഉസ്താദിന്റെ വാക്ക് വിശ്വസിച്ചു പതിനായിരങ്ങളാണ് തിരുകേശപ്പള്ളിയുടെ തറക്കല്ലിടല്‍ ചടങ്ങിനു കോഴിക്കോട്ടു എത്തിയത്. അതാണ്‌ ഞാന്‍ പറഞ്ഞത് കാന്തപുരം നിങ്ങള്‍ വിചാരിക്കുന്ന ആളല്ല. ആള് പുലിയാണ്.
ദുഫായീലുള്ള ഖോജ അഹമദ് ഖസ്റജിയില്‍ നിന്നാണ് ഉസ്താദ് തിരുകേശം ഒപ്പിച്ചെടുത്തത് എന്നാണ് പറയുന്നത്. ദുഫായീ ഖോജ അത് ഒപ്പിച്ചെടുത്തത് ബോംബെയിലുള്ള ഏതോ ഒരു ജാലീവാലയില്‍ നിന്നാണ് എന്നും പറയുന്നു. ജാലീ എന്നാല്‍ ഹിന്ദിയില്‍ വ്യാജന്‍ എന്നാണ് അര്‍ത്ഥം!!. ഇതേ ജാലിയില്‍ നിന്ന് തന്നെ കാന്തപുരത്തെ എതിര്‍ക്കുന്ന 'സമസ്ത' സുന്നികളും തിരുമുടി വാങ്ങിച്ചിട്ടുണ്ട്. അത് പരസ്യമായി കത്തിച്ചു 'വ്യാജത്വം' തെളിയിക്കാനാണ് അവരുടെ ഫദ്ധതി. നബിയുടെ മുടി ആണെങ്കില്‍ അത് കത്തുകയോ അതിനു നിഴല്‍ ഉണ്ടാവുകയോ ഇല്ല
കേരളത്തിലെ പ്രമുഖ മുസ്ലിം സംഘടനകളെല്ലാം കാന്തപുരത്തിന്റെ മുടിക്കച്ചവടത്തെ എതിര്‍ക്കുന്നുണ്ട്. മരിച്ചു പോയ മഹാന്മാരുടെ പേരില്‍ പണിത ബിംബങ്ങളും പ്രതിമകളും തച്ചുടച്ച ശേഷം ലോക സൃഷ്ടാവായ ദൈവത്തെ വിളിച്ചു പ്രാര്‍ത്ഥിക്കുവാനാണ് പ്രവാചകന്‍ മുഹമ്മദ്‌ നബി പഠിപ്പിച്ചത്. കബറുകള്‍ കെട്ടിപ്പൊക്കുന്നതിനേയും അവ ആരാധനാ കേന്ദ്രമാക്കുന്നതിനെയും ശക്തമായി എതിര്‍ത്തിട്ടുള്ള ആളാണ്‌ പ്രവാചകന്‍. എന്റെ കബറിടം ഒരു ആരാധനാ കേന്ദ്രമായി മാറരുതേ  എന്ന് അവസാന നിമിഷങ്ങളില്‍ പോലും അവിടുന്ന് പ്രാര്‍ത്ഥിക്കുകയുമുണ്ടായി. പ്രവാചകന്റെ തിരുശരീരം കുടികൊള്ളുന്ന സ്ഥലം ഒരു ആരാധനാ കേന്ദ്രമാക്കാന്‍ പാടില്ല എങ്കില്‍ ആ പ്രവാചകന്റെ മുടി കൊണ്ട് ഒരു പള്ളിയുണ്ടാക്കാന്‍ പറ്റുമോ?. ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറഞ്ഞു സമയം കളയാന്‍ കാന്തപുരം ഉസ്താദ് മിനക്കെടാറില്ല. അതാണ്‌ ഞാന്‍ പറഞ്ഞത് കാന്തപുരം നിങ്ങള്‍ വിചാരിക്കുന്ന ആളല്ല. ആള് പുലിയാണ്.

പ്വാരചകന്റെ മുടിയോ ശരീരമോ അല്ല, അദ്ദേഹം കാണിച്ചു തന്ന ജീവിതമാണ് പ്രധാനമെന്ന് വിശ്വസിക്കുന്നവരാണ് യഥാര്‍ത്ഥ മുസ്ലിംകള്‍ . വ്യക്തി പൂജക്കും അന്ധ വിശ്വാസങ്ങള്‍ക്കുമെതിരെ നിരന്തരം പ്രബോധനം നടത്തിയ പ്രവാചകന്റെ അനുയായികള്‍ അദ്ദേഹത്തിന്റെ മുടിയെ തന്നെ കയറി പിടിക്കുമ്പോള്‍ തകരുന്നത് ഇസ്ലാമിക വിശ്വാസത്തിന്റെ അടിത്തറ തന്നെയാണ്. നബി പറഞ്ഞതിനും പ്രവര്‍ത്തിച്ചതിനുമെല്ലാം കടക വിരുദ്ധമായതു ചെയ്ത ശേഷം നബിയുടെ മുടി കിടന്ന വെള്ളം ഒരിറക്ക് കുടിച്ചാല്‍ സ്വര്‍ഗത്തിലേക്കുള്ള വിസ കിട്ടുമെന്ന് കരുതുന്ന പൊട്ടന്മാര്‍ ലോകത്ത് ഉള്ളിടത്തോളം കാലം ഇതുപോലുള്ള മുസ്ലിയാക്കന്മാര്‍ നാല്പതു കോടിയല്ല നാനൂറു കോടി പിരിച്ചു പുട്ടടിച്ചെന്നു വരും. അതുകൊണ്ട് ഉസ്താദിനെ വെറുതെ വിടുക. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് പറഞ്ഞ പോലെ ബുദ്ധി പണയം വെച്ച ജനങ്ങള്‍ക്ക്‌ അതിനനുയോജ്യനായ ഒരു ഉസ്താദ് ഉണ്ടാവേണ്ടത് ചരിത്രത്തിന്റെ ആവശ്യകതയാണ്. അതിനാല്‍ ദയവു ചെയ്തു എല്ലാവരും ഈ  കൊലവെറി നിറുത്തുക. എന്നിട്ട് ഉച്ചത്തില്‍ വിളിക്കുക. കാന്തപുരം ഉസ്താദ് കീ ജായ്..

മ്യാവൂ : നാല്പതു കോടിയുടെ പള്ളിയില്‍ തിരുകേശത്തോടൊപ്പം ഉസ്താദിന്റെ അരക്കിലോ തിരുതാടിയും സൂക്ഷിച്ചു വെക്കുന്നത് നല്ലതാണ്. ഭാവിയില്‍ ഉപകാരപ്പെടും. ഇ കെ സുന്നികളുടെ മുടിഞ്ഞ പ്രചാരണം കൊണ്ട് തിരുകേശം ഇട്ട വെള്ളത്തിനു ഡിമാണ്ട് കുറഞ്ഞാല്‍ തിരുതാടി കലക്കിയ വെള്ളം കൊടുക്കാം. അത് ഡ്യൂപ്ലിക്കേറ്റ്‌ ആണെന്ന് ആരും പറയില്ലല്ലോ.യേത്?

{oru mujahid suhrth ezhuthiyathan---sookshikkuka}

വിജയാ നീ വെറും പ്രീഡിഗ്രി സഖാവ് നമ്മോ ശൈക്കുനയാ


രണ്ടത്താണി ജയിക്കുന്നതായി സ്വപ്നം കണ്ടതായി സ്വലാത്ത് ബിസിനസ്‌ തങ്ങള്‍ പണ്ട് ഒരു കാച്ചു കാച്ചി ഭാഗ്യം ആ സ്വപ്നം ഫലിക്കാത്തത് തങ്ങള്‍ വല്ല സ്വപ്ന ബിസിനീസ്സും തുടങ്ങുമായിരുന്നു !!പിന്നെ നമ്മുടെ രണ്ടത്താണി സഖാവ് വേറൊരു കിടിലന്‍ കാച്ചലും കാച്ചി മലപ്പുറത്ത് പെരുത്ത് മലക്കുകള്‍ വോട്ടു ചെയ്യാന്‍ വന്നിരുന്നു എന്ന് !!
പിന്നെ വേറൊരു ഉസ്താദവരുകള്‍ പണ്ടെങ്ങോ രണ്ടാത്തണിയെ യാ… എം പീ എന്ന് വിളിച്ചിരുന്നു പോലും!!
സഖാവ് വിജയനും ശൈക്കുനയും കൂടെ മര്‍ക്കസ്സിലെ ചുവന്ന പട്ടാളവും (ഒരു ഓര്‍മ്മ ചിത്രം -എന്നതാ നല്ലത് തലാക്കിന്‍റെ വക്കു വരെ എത്തി കാര്യങ്ങള്‍ )
അതിനിടയില്‍ വോട്ടു എണ്ണാന്‍ തുടങ്ങുന്നതിനു മുന്പ് തന്നെ ശൈക്കുന പറന്നു ദുഫായിലെക്കോ മറ്റോ ഭാഗ്യം ഹംസാക്കയും രണ്ടത്താണി സഖാവും എട്ടുനിലയില്‍ പൊട്ടിയത് അല്ലെങ്ങില്‍ എയര്‍ പോര്‍ട്ടില്‍ തിരിച്ചു വരുമ്പോള്‍ സ്വീകരിക്കാന്‍ സഖാഫിമാരും അനുയായികളും കൂടി തക്ബീര്‍ മുഴക്കി SSF ന്‍റെ പതാക എയര്‍ പോര്‍ട്ടിന്‍റെ മണ്ടയില്‍ തന്നെ പാറി കളിപ്പിചേനെ…!!
ഇതൊക്കെ പറഞ്ഞാലേ കാര്യത്തിലേക്ക് വരാന്‍ പറ്റുകയുള്ളു അതാ പറയുന്നത് ,
ഇനി കാര്യത്തിലേക്ക് കടക്കാം…
മാപ്പിള സഖാവ് എന്ന് വരെ ഒറിജിനല്‍ സഖാക്കള്‍ ചാര്‍ത്തിയ പൂ മാലയിലെ പൂവൊന്നും ഉണങ്ങി പോയില്ല അതിനു മുന്‍പേ സഖാക്കളുടെ സഖാവായ സാക്ഷാല്‍ മാര്‍ -ക്രൈസ്റ്റ് നേതാവ് പറന്നു (മാര്‍കിസ്റ്റ് മാറ്റി കളഞ്ഞു എശുവിനോടുള്ള പിരിഷം മൂത്തിട്ട് ) മൊല്ലക്കാ..എല്ലാ മുടിയും കത്തും എന്നൊരു കാച്ചലും ??
അല്ല മുടിക്ക് കൂടുതല്‍ പബ്ലിസിട്ടിക്ക് വേണ്ടി സിനിമാക്കാര്‍ ചെയ്യുന്നപോലെ സഖാവും ശൈക്കുനയും “വല്ല ലതും ” കളിക്കുന്നതാണോ?? എന്‍റെ സംശയം മാത്രമാണേ…!!
മുടി കൊണ്ട് ഒന്ന് സഖാഫിമാര്‍ പച്ച പിടിച്ചു വരുന്നതാ അപ്പോഴേക്കും പഹയന്മാരുടെ വക ഒരു കത്തിക്കലും കത്തലും!!
മര്‍കസിലെ മൌലീദിനും മറ്റും ഹത്തറും തേച്ചു പോയ്‌ സാഖഫിമാരുടെ തല യാട്ടി ചൊല്ലുന്നതിന്‍റെ കൂടെ ഇരുന്നു തലയാട്ടിയ സഖാവിനു ഇത് എന്ത് പറ്റി??
മലപ്പുറം ചോപ്പിക്കാന്‍ എന്തൊക്കെ കളിയാ സഖാവും ശൈക്കുനയും കളിച്ചത് അതൊക്കെ ഓര്‍ക്കുമ്പോള്‍ “ദാസനെയും വിജയനേയും ഓര്‍മ്മ വരുന്നു!! (വിജയാ നീ വെറും പ്രീ ഡിഗ്രി സഖാവ് നമ്മോ ശൈക്കുനയാ കമറുല്‍ ശൈക്കുന )!!
എന്നിട്ടും മലപ്പുറം ചോത്തില്ല കുറച്ചു ഉണ്ടായ ചോപ്പും അങ്ങ് പോയ്‌ എന്നല്ലാതെ!!
ഉസ്താദിനു കൊടുത്ത സഖാവ് പാട്ടത്തിനു പകരമായി സഖാവിനു സഖാഫി പട്ടം കൊടുക്കാന്‍ ഉദ്ദേശിച്ചതാ അന്നേരമാ സകാവിന്‍റെ ഒരു വക “കണകുണ ബര്‍ത്താനം”!!
സഖാവെ വെറുതെ കളിക്കണ്ട ലീഗുകാര്‍ക്ക് എയിഡ്സ് പിടിക്കട്ടെ എന്ന് വരെ പിരാകിയതാ..!! സഖാവ് തന്നെ സഖാവിനെ സൂക്ഷിച്ചോ !!!മര്‍ക്കസ്സിലേക്ക് നൂറ്റൊന്ന് ഉറുപ്പിക നേര്‍ച്ച ആക്കിക്കോ !!
ഇല്ല അങ്ങനെ മൂന്നു തലാക്കൊന്നും സഖാവ് ചൊല്ലിയില്ല വേണമെങ്കില്‍ തിരിച്ച എടുത്ത് കൂടെ കൂട്ടാം!!
മുടിയും മുടിക്കെട്ടും ചര്‍ച്ച ചെയ്തു തളര്‍ന്നിരിക്കുകയായിരുന്നു .എല്ലാം കഴിന്നു എന്ന് കരുതി ഇരുന്നതാ അപ്പോഴാണ് പഴുത്ത കത്തുന്ന മുടി മടിയില്‍ വീണത്!! അല്ല ഈ മുടി നമ്മളെയും കൊണ്ടേ പോകു അല്ല ഉസ്താദിനെയുംകൊണ്ടേ പോകൂ….!!

എഴുതിയത് padannakkaranshabeer

കത്തുന്ന മുടി: പിണറായിക്കിതെന്തു പറ്റി;;;


പിണറായി സഖാവ് വീണ്ടും കച്ചറയുണ്ടാക്കുകയാണ്. യേശു ക്രിസ്തുവിന്റെ അരയില്‍ അരിവാള്‍ ചുറ്റിക തൂക്കിയതിന്റെ പുകില് ഇനിയും അവസാനിച്ചിട്ടില്ല. അതിനിടയിലാണ് കാന്തപുരത്തിന്റെ മുടിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ഇതിയാന്‍ ഇതെന്തിനുള്ള പുറപ്പാടാണെന്നു ഒരു പിടിയും കിട്ടുന്നില്ല. ഏത് മുടിയും കത്തിച്ചാല്‍ കത്തുമെന്നാണ് സഖാവ് പറഞ്ഞിരിക്കുന്നത്!!. പോരേ പൂരം. പറഞ്ഞു തീര്‍ന്നില്ല. ഉടന്‍ തന്നെ വന്നു കാന്തപുരം ഉസ്താദിന്റെ ഫത് വ.  “രാഷ്ട്രീയക്കാര്‍ക്ക് മതത്തില്‍ ഇടപെടാന്‍ അവകാശമില്ല. ഇടപെട്ടാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല”.
ഈ മുടി കത്തിച്ചാല്‍ കത്തുമെന്നു നൂറ്റൊന്നു ശതമാനം ഉറപ്പുള്ള ആദ്യത്തെ ആള്‍ കാന്തപുരമാണ്. അതുകൊണ്ടാണ് ആ മുടിയുടെ നാലയലത്ത് ഒരു തീപ്പെട്ടിക്കൊള്ളി വെക്കാന്‍ പോലും അദ്ദേഹം  സമ്മതിക്കാത്തത്. ഇതൊക്കെ ഏത് പോലീസുകാരനും അറിയാവുന്ന കാര്യമാണ്. കാന്തപുരത്തിന് സിന്ദാബാദ് വിളിക്കുന്ന ആളുകള്‍ക്കും ഇക്കാര്യത്തില്‍ അണുമണിത്തൂക്കം സംശയം ഉണ്ടാവുമെന്ന് തോന്നുന്നില്ല. നാല് വോട്ടു കിട്ടുന്നത് മുടക്കേണ്ട എന്ന് കരുതിയാണ് ലീഗ് നേതാക്കള്‍ പോലും മുടിക്കെതിരെ ഒരക്ഷരം മിണ്ടാത്തത്. അപ്പോള്‍ കാന്തപുരം ഉസ്താദുമായി പതിറ്റാണ്ടുകളുടെ ചങ്ങാത്തമുള്ള പിണറായി ഉസ്താദ്‌ ഇങ്ങനെ പറയാന്‍ കാരണമെന്താണ്. അതാണ്‌ എനിക്ക് പിടി കിട്ടാത്തത്.
കാലാകാലങ്ങളായി കാന്തപുരത്തിന്റെ വോട്ടു വാങ്ങുന്നത് സഖാക്കളാണ് എന്നത് ഒരു തുണിയഴിച്ചിട്ട സത്യമാണ്. കാന്തപുരം എന്ത് പ്രസ്താവന നടത്തിയാലും പടച്ചോന്റെ കൃപയുണ്ടായി അദ്ദേഹത്തിന്‍റെ അണികള്‍ കൊന്നാലും ലീഗിന് വോട്ടു ചെയ്യില്ല. അവരുടെ ഒരു മൈന്‍ഡ് സെറ്റ് അതാണ്‌. ഇ കെ വിഭാഗം സുന്നികള്‍ ലീഗിന്റെ കൂടെ ഉള്ളിടത്തോളം കാലം ദുഫായീന്ന് ഖസ്റജി തന്നെ വന്ന് പറഞ്ഞാലും അവര്‍ മാറ്റിക്കുത്തില്ല. പക്ഷേ, രാഷ്ട്രീയക്കാരെക്കാള്‍ ഒരു മുഴം നീട്ടിയെറിയാനുള്ള തന്ത്രം കയ്യിലുള്ളതിനാല്‍ ആര് ജയിച്ചാലും അവര്‍ക്കാണ് ഞങ്ങള്‍ വോട്ടു ചെയ്തത് എന്ന് കാന്തപുരം പറയും. പാവം ലീഗുകാര്‍ അത് വിശ്വസിക്കുകയും കാന്തപുരത്തിന്റെ കൂടെയിരുന്നു നെയ്ച്ചോറും ബിരിയാണിയും കഴിച്ചു അല്‍ഹംദുലില്ല എന്ന് പറഞ്ഞു കൈ കഴുകി പോരുകയും ചെയ്യും.
ഈ അടിയൊഴുക്കുകളൊക്കെ പച്ച വെള്ളം പോലെ അറിയാവുന്ന ആളാണ്‌ സഖാവ് പിണറായി. അതുകൊണ്ടാണ് മൂപ്പര്‍ക്ക് ഇതെന്തു പറ്റി എന്ന് നാം ചോദിച്ചു പോകുന്നത്.  നാല്പതു കോടി ചെലവില്‍ നിര്‍മിക്കുന്ന തിരുകേശപ്പള്ളിയുടെ പണി പൂര്‍ത്തിയായാല്‍ അതിന്റെ ഉദ്ഘാടനത്തിന് സ്റ്റേജില്‍ ഇരിക്കേണ്ട ആളാണ്‌ പിണറായി. ആ അവസരമാണ് വെറുതെ കളഞ്ഞു കുളിച്ചിരിക്കുന്നത്. ഏതായാലും ഒരു കാര്യം ഉറപ്പാണ്. പിറവത്ത് കാന്തപുരത്തിന് വോട്ടൊന്നും ഇല്ല!!.

2012 ജനുവരി 5, വ്യാഴാഴ്‌ച

കാന്തപുരത്തിനെതിരെ എസ്.എം.എസ്...സയ്യിദ് ഹുസൈന് തങ്ങളെ വെറുതെ വിട്ടു.....



കോഴിക്കോട്,,,ശംസുല് ഉലമയെ കോടതി കയറ്റിയയാളെ അള്ളാഹു കോടതി കയറ്റി.പ്രമാദമായ എ.സ്.എം.എസ് കേസിലെ പ്രതി സയ്യിദ് ഹുസൈന് തങ്ങളെ വെള്ളിമാട് ജുവനല് കോടതി വെറുതെ വിട്ടു.....കാന്തപുരത്തിന്റെ ഫോണിലെ സിമ്മ് പോലും  തന്റെ പേരിലല്ലായിരുന്നു....കേസ് ഒത്തു തീര്പ്പാക്കാന് ശ്രമിച്ചതും ഈ പരാതിക്കാരന്......


2011 ഡിസംബർ 30, വെള്ളിയാഴ്‌ച

അട്ടപ്പാടി പാലക്കാട് ജില്ലാ കാരന്തൂരീ നേതാവിന്റെ പീഡന വാര്‍ത്ത

http://www.youtube.com/watch?v=4l5a0z5Zvw4&feature=youtu.be
കാരന്തൂരികള്‍ അട്ടപ്പാടിയില്‍ നടത്തുന്ന അനാഥാലയത്തില്‍ അഞ്ചിലധികം പെണ്‍കുട്ടികളെ സ്ഥാപന മേധാവിയും പാലക്കാട്‌ ജില്ലയിലെ പ്രമുഖ കാരന്തൂരീ നേതാവുമായ "ഉസ്‌മാന്‍ സഖാഫി പയ്യനെടം " പീഡിപ്പിച്ചു. പ്രതിയെ പോലീസ്‌ തെരയുന്നു. . ഈ പണ്ഡിതവേഷധാരികളായ കാരന്തൂരികള്‍ സമുദായത്തെ പറയിപ്പിക്കുമല്ലോ റബ്ബേ.... ഇവരുടെ ശര്‍റില്‍ നിന്ന്‌ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും ബന്ധപ്പെട്ടവരെയും കാത്തു രക്ഷിക്കണേ നാഥാ.... !
(വീഡിയോക്ക്കടപ്പാട് : റിപ്പോര്‍ട്ടര്‍ ചാനല്‍)

(വിഘടിതരുടെ മലപ്പുറം ജില്ലാ വെബ്സൈറ്റില്‍ മൂപ്പിലാന്‍ ഇപ്പോഴും തിളങ്ങുകയാണ്. ചിത്രം മുകളില്‍ ...)