മരണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മരണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 മാർച്ച് 23, വെള്ളിയാഴ്‌ച

കക്കാട് സയ്യിദ് മുഹമ്മദ് ജിഫ്രിതങ്ങള് അന്തരിച്ചു


തിരൂരങ്ങാടി: സുന്നിയുവജനസംഘത്തിന്റെയും സുന്നി മഹല്ലി ന്റെയും സംസ്ഥാന വൈസ്  പ്രസിഡന്റ് കക്കാട് സയ്യിദ് മുഹമ്മദ് ജിഫ്രിതങ്ങള്‍ എന്ന എസ്. എം. ജിഫ്രി തങ്ങള്‍ ( 76 ) അന്തരിച്ചു. കരള്‍ രോഗംമൂലം മൂന്നുമാസമായി ചികിത്സയിലായിരുന്നു. ദീര്‍ഘ കാലം തിരൂരങ്ങാടി മണ്ഡലം മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റായിരുന്നു. പട്ടിക്കാട് ജാമിഅനൂരിയ അറബിക് കോളജ് എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗം, എംഇഎം എന്‍ജിനിയറിങ് കോളജ് എക്‌സി ക്യുട്ടിവ് കമ്മിറ്റി അംഗം, ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് പ്രസിഡന്റ്,
ദാറുല്‍ ഹുദാ സിന്‍ഡിക്കേറ്റ് മെമ്പര്‍, സാദാത്ത് അസോസിയേഷന്‍ പ്രസിഡന്റ്, താനൂര്‍ ഇസ്‌ലാഹു ഉല്‍ ഉലൂം അറബിക് കോളജ് വൈസ് പ്രസിഡന്റ്, കൂണ്ടൂര്‍ മര്‍ക്കസ് വൈസ് പ്രസിഡന്റ്, കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സ് വൈസ് പ്രസിഡന്റ്, കക്കാട് മഹല്ല് കമ്മിറ്റി പ്രസിഡന്റ്, കരുമ്പില്‍ മഹല്ല് പ്രസിഡന്റ്, കക്കാട് ഇംദാദുല്‍ ഇസ്‌ലാം സംഘം പ്രസിഡന്റ്, കക്കാട് ടൗണ്‍ മുസ്‌ലിംലീഗ് പ്രസിഡന്റ്, കക്കാട് ടൗണ്‍ മുസ്‌ലിംലീഗ് റിലീഫ് കമ്മിറ്റി പ്രസിഡന്റ്, പൂക്കിപറമ്പ് സി.എച്ച് ഹൈദ്രോസ് മുസ്ല്യാര്‍ സ്മാരക കോംപ്ലക്‌സ് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊന്നാനി മൗനത്തുല്‍ ഇസ്‌ലാം സഭ കമ്മിറ്റിയംഗവുമായിരുന്നു. എസ്. വൈ. എസ് സംസ്ഥാന സെക്രട്ടറി, സമസ്ത ബുക്ക് ഡിപ്പോ മാനേജര്‍, എസ്. വൈ. എസ് ഓഫീസ് സെക്രട്ടറി, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗം, തിരൂരങ്ങാടി പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റ്, കക്കാട് ജി. എം. യു. പി സ്‌കൂള്‍ പി. ടി. എ. പ്രസിഡന്റ്, ചേറൂര്‍ യതീംഖാന കമ്മിറ്റി വൈസ് പ്രസിഡന്റ്, കരുമ്പില്‍ മദ്രസാ കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിരുന്നു. 
പിതാവ്: പരേതനായ സയ്യിദ് ഫസല്‍ജിഫ്രി പൂക്കോയ തങ്ങള്‍. ഭാര്യ: സയ്യിദ് ആയിശ ബീവി. മക്കള്‍: ശരീഫ മുത്തു ബീവി. റൗള ബീവി, മരുമകന്‍: സയ്യിദ് ഹസ്സന്‍ ജിഫ്രി, സഹോദരങ്ങള്‍: സയ്യിദ് ഹുസൈന്‍ ജിഫ്രി തങ്ങള്‍, സയ്യിദ് അബ്ദുല്ല ജിഫ്രിതങ്ങള്‍, സയ്യദ് ഉമര്‍ ജിഫ്രി തങ്ങള്‍, പരേതരായ സയ്യിദ് ഹൈദ്രോസ് ജിഫ്രി തങ്ങള്‍, സയ്യിദ് ഉമര്‍ ജിഫ്രിതങ്ങള്‍. ഖബറടക്കം കക്കാട് ജുമാമസ്ജിദ്ഖബര്‍സ്ഥാനില്‍ വെള്ളിയാഴ്ച 10ന് നടക്കും.

2011 ഡിസംബർ 28, ബുധനാഴ്‌ച

സമസ്ത ജില്ലാ സെക്രട്ടറി ശൈഖുനാ എന്‍.വി ഖാലിദ് മുസ്ലിയാര്‍ അന്തരിച്ചു


കോഴിക്കോട്: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കോഴിക്കോട്്് ജില്ലാ സെക്രട്ടറിയുമായ എരംമംഗലം മക്കുഴിക്കണ്ടി എന്‍.വി ഖാലിദ് മുസ്ലിയാര്‍ (69) അന്തരിച്ചു. സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ ട്രഷറര്‍, നന്തി ദാറുസ്സലാം അറബിക് കോളജ് എക്്്സിക്യൂട്ടീവ് നിര്‍വാഹക സമിതി മെമ്പര്‍, ഉപദേശക സമിതി അംഗം, നാദാപുരം തലായി ഖാസി എന്നീ സ്ഥാനങ്ങള്‍ വഹിച്ചുവരികയായിരുന്നു. 
കടമേരി റഹ്മാനിയ്യ അറബിക് കോളജ്, കിഴക്കോത്ത്, കൂടത്തായി, കൂനഞ്ചേരി ദാറുന്നജാത്ത് അറബിക് കോളജ്, , കുന്നുമ്മക്കര, കോരപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രിന്‍സിപ്പലായും മുദരിസ്സായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: റുഖിയ. മക്കള്‍: സല്‍മ, റയ്ഹാനത്ത്, മുനീര്‍, മൈമൂന. മരുമക്കള്‍: ലത്തീഫ് ഫൈസി പൂനൂര്‍, സുബൈര്‍ കാക്കൂര്‍, ശുക്കൂര്‍ മുസ്ലിയാര്‍ ഈര്‍പ്പോണ, തസ്നീം കേളോത്ത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മയ്യത്ത് നമസ്ക്കാരത്തിന് നേതൃത്ത്വം നല്‍കി. ഖാലിദ് മുസ്ല്യാരുടെ നിര്യാണം സമസ്തക്കും സമുദായത്തിനും കനത്ത നഷ്ടമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. എം.കെ രാഘവന്‍ എം.പി, ജില്ലാ ലീഗ് പ്രസിഡണ്ട് പി.കെ.കെ ബാവ, ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ അനുശോചിച്ചു.

ശൈഖുനാ തൃപ്പനച്ചി ഉസ്താദ് യാത്രയായി.. (ഒരു ലഘു അനുസ്മരനക്കുറിപ്പ്)


'അയിരാണിയില്‍ ഉസ്താദ്'എന്ന് ഞങ്ങള്‍ നാട്ടുകാരും  കിഴിശ്ശേരി ഉസ്താദ് എന്നും തൃപ്പനച്ചി ഉസ്താദ് എന്ന് പുറം നാട്ടുകാരും സ്നേഹാദരപൂര്‍വ്വം വിളിച്ചു വന്ന ആ മഹാന്‍ വിട പറഞ്ഞു..
ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് ഞാന്‍ അനുജന്‍ അബുബക്കര്‍ ഹുദവിയെ വിളിച്ചിരുന്നു..
ജന ബാഹുല്യം കൊണ്ട് അങ്ങോട്ടൊന്നും  അടുക്കാന്‍ പോലും വയ്യെന്നും വാര്‍ത്ത കിട്ടിയ പാടെ തിരിച്ചതിനാല്‍ ജനാസ കാണാന്‍ ആയെന്നും അവന്‍ പറഞ്ഞു.. പരിസരമാകെ ഒരു മഹാ സമ്മേളനത്തിന്റെ പ്രതീതി ആയെന്നു അവന്‍.
ചില നിഘൂടതകള്‍ ഉള്ള ഒരു പ്രത്യേക വ്യതിത്വമായിരുന്നു സ്മര്യ മഹാന്‍..
എന്ന് വെച്ചാല്‍ സാധാരണക്കാര്‍ക്ക് എത്തും പിടിയും കൊടുക്കാത്ത ചില കാര്യങ്ങള്‍..
അതില്‍ ഒന്നാണ് ബഹു കോടികള്‍ ചെലവിട്ടു അദ്ദേഹം പണി കഴിപ്പിച്ച വന്‍ പള്ളി/ അനുബന്ധ സമുച്ചയങ്ങള്‍.. തൃപ്പനച്ചി പാലക്കാട് റോഡു വക്കില്‍ ഒരെണ്ണവും മല മുകളില്‍ (കൊടിമരത്തിങ്കല്‍) അതിലും വലിയ ഒരെണ്ണവും.. വലിയ താഴികക്കുടങ്ങളും  ആര്‍ക്കിറെച്ചരും എല്ലാം ബഹു കേമം.. പക്ഷെ നാളിതു വരെ പബ്ലിക്കിന് തുറന്നു കൊടുത്തിട്ടില്ല.. ആര്‍ക്കു നിസ്കരിക്കാനാണ്  ആ പള്ളികള്‍ എന്ന ചോദ്യമാണ് ഞാന്‍ സൂചിപ്പിച്ച നിഘൂടത..
മല മുകളില്‍ കൊടി മരത്ത്തിങ്കല്‍ വറ്റാത്തൊരു  നീരുറവയുണ്ട്.. അസുഖക്കാര്‍ അതില്‍ നിന്നു വെള്ളം എടുത്തു കുടിച്ചു കൊള്ളാന്‍ ഒരിക്കല്‍ ഉസ്താദ് പറഞ്ഞതില്‍ പിന്നെ അവിടെ എപ്പോഴും വന്‍ തിരക്കാണ്.. വലിയ വലിയ ഉലമാക്കള്‍ വരെ ആ തീര്‍ത്ത ജലം കുടിക്കാന്‍ താല്പര്യപ്പെടാരുണ്ട്..
പട്ടികാട് ജാമിയ നൂരിയ്യ   സമേലനത്തില്‍ മഹാന്‍ പങ്കെടുക്കുകയും അതില്‍ പങ്കെടുക്കാന്‍ പലരോടും ആവശ്യപെടുകയും ചെയ്തതായി പലരും പറഞ്ഞു കേട്ടിട്ടുണ്ട്..
വേഷ വിധാനങ്ങള്‍ വളരെ വളരെ ലളിതം.. മുഷിഞ്ഞതും കരിമ്പന്‍ കുത്തിയതുമായ ഏറെ പഴക്കം തോന്നിക്കുന്ന വസ്ത്രങ്ങള്‍.. താടിയും മുടിയും വളരെ അലസമായിട്ടിരിക്കും.. ഒറ്റ നോട്ടത്തിലെ ഒരു സര്‍വ സംഘ പരിത്യാഗിയായ "സാഹിദ്" എന്ന് ആരും പറയും. 
 കിഴിശ്ശേരി അങ്ങാടിയില്‍ ഒരു പഴയ പീടിക  മുകളിലോ അങ്ങാടിയിലെ വലിയ പള്ളിയിലോ ആണ് മിക്കവാറും അദ്ദേഹം കാണപ്പെടുക.. ഈ പള്ളിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന മുഹ്യുദ്ദീന്‍ മുസ്ലിയാര്‍ എന്ന മഹാന്റെ ഖബരിടതിങ്കല്‍ സിയാറത്ത്‌ ചെയ്യുക എന്നതാണ് മറ്റൊരു പതിവ്.. ഉസ്താദിനെ തേടി വന്ന ഒരു പത്തമ്പത് പേരെങ്കിലും കിഴിശ്ശേരി/ തൃപ്പനച്ചി ഏരിയകളില്‍ എപ്പോഴും കാണും.. അതില്‍ നാടന്മാരും വലിയ പണ്ഡിതരും ഒക്കെ കാണും..
കിഴിശ്ശേരി മുഹമ്മദ്‌ മുസ്ലിയാരെ കൊണ്ട് ദുആ തനിക്കു വേണ്ടി ദുആ ചെയ്യാന്‍ പറയണം എന്ന് സാക്ഷാല്‍ ശംസുല്‍ ഉലമ വരെ പലരോടും അഭ്യര്തിച്ചതായി കേട്ടിട്ടുണ്ട്..
വന്ദ്യരായ ചെറുശ്ശേരി ഉസ്താടും മഹാനെ ചെന്ന് കാണുകയും ബഹുമാനിക്കുകയും ചെയ്യാറുണ്ട്.
മഹാന്മാര്‍ ആദരിച്ച മഹാന്‍ ആയിരുന്നു അദ്ദേഹമെന്ന് സാരം.
തന്നെ കാണാന്‍ വരുന്ന ചിലര്‍ കൊടുക്കുന്ന പണം എത്ര നിര്‍ബന്ധിച്ചാലും സ്വീകരിക്കാന്‍ വിസമ്മതിക്കും.. ചിലൊരു ചോദിച്ചു മേടികുകയും ചെയ്യും.. അതാണ്‌ മറ്റൊരു നിഘൂടത..
കുറച്ചു മുമ്പ് മാധ്യമം പത്രം മഹാനെതിരെ ഒരു റിപ്പോര്ട് കൊടുത്തത് വലിയ ഒച്ചപ്പാടുണ്ടാക്കി.. അത് പോലെ ഡി വൈ എഫ് ഐ ക്കാര്‍ നടത്താന്‍ തുനിഞ്ഞ ഒരു മാര്‍ച്ചും ഏറെ സംഗര്‍ഷമുളവാക്കി.. മാധ്യമം പത്രം "വ്യാജ സിദ്ധന്‍" എന്ന് വരെ അധിക്ഷേപിച്ചത് വളരെ കടന്നു പോയ ഒരു കയ്യാണെന്നു പ്രദേശ വാസികളായ ജമാതുകാര്‍ പോലും പറഞ്ഞു..
പണ്ട് ആയിരം രൂപ കൊണ്ട് കപ്പല്‍ മാര്‍ഗം ഹജ്ജിനു പോയി വന്നപ്പോള്‍ ഒരൊറ്റ ജോഡി വസ്ത്രവുമായി പോകുകയും അതെ വസ്തങ്ങളില്‍ തന്നെ മടങ്ങി വരികയും ചെയ്തു എന്ന് കേട്ടിട്ടുണ്ട്.. (ഇഹ്റാം വസ്ത്രത്തിനു പുറമേ എന്നര്‍ത്ഥം) ചെറുപ്പകാലം തൊട്ടേ ഭൌതിക പരിത്യാഗി ആയാണ് മഹാന്‍ അറിയപ്പെട്ടത്..
 കുറെ കാലം കിതാബോതി പഠിച്ച നല്ലൊരു ആലിം കൂടി ആയിരുന്നു മഹാന്‍..മുസ്ലിയാക്കന്മാര്‍ / മുതല്ലിമീങ്ങള്‍  കാണാന്‍ വരുമ്പോള്‍ അവരോടു നഹ്വ്/ സ്വര്ഫു മസ്'അലകളൊക്കെ ആണ് ചിലപ്പോള്‍ചോദിക്കുക.. ചിലപ്പോള്‍ അല്‍ഫിയ്യ ബൈതുകള്‍ പാടുകയും ചെയ്യും..  
ഇങ്ങനെ മഹാനെ കുറിച്ച് കേട്ടറിവുകളും കണ്ടരിവുകലുമായി ഒരു പാട് പറയാനുണ്ട്..
മഹാന്മാരുടെ മഹാന്‍ ആയിരുന്നു മഹാന്‍ എന്ന് ചുരുക്കം.. മഹാന്റെ പദവി /  മര്തബകള്‍ അല്ലാഹു ഉയര്തികൊടുക്കുമാരാകട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം..
 
(ഇത് വായിച്ചു കഴിഞ്ഞുടന്‍ എല്ലാ സഹോദരന്മാരും ഒരു ഫാത്തിഹ എങ്കിലും മഹാന്റെ പേരില്‍ ഓതി ഹദ്യ ചെയ്യണമെന്നു സ്നേഹാദരപൂര്‍വ്വം അപേക്ഷിക്കുന്നു..)
 
 
പ്രാര്തനകളോടെ..
 അലവിക്കുട്ടി ഹുദവി മുണ്ടംപരംബ്
ദുബായ്, യു എ ഇ

2011 സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

യാഖൂത്ത്ഹാജി ഓ൪മയായി...

വൈലത്തൂ൪...അല്ഐ൯ സുന്നിസെ൯റ്റ൪ ഭാരവാഹിയും പ്രമുഖസൂഫിവര്യനുമായിരുന്ന പരവക്കല് മുഹമ്മദ് എന്ന യാഖൂത്ത് ഹാജി(75) അന്തരിച്ചു.വ്യാഴാഴ്ച പുല൪ചെ 6 മണിക്കായിരുന്നു.വ൯ജനാവലിയുടെ സാന്നിധ്യത്തില് പൊ൯മുണ്ടം ജുമുഅത്ത് പള്ളി  ഖബ൪സ്ഥാനില് മറവ് ചെയ്തു.
     കല്പക൯ചേരി കാനാന്ചേരി പള്ളില് മുഹമ്മദലിശിഹാബ് തങ്ങളുടെ സഹപാഠിയും ഉറ്റസുഹൃത്തുമായിരുന്നു ഹാജിയാ൪.മരണം തങ്ങല് ഈ സൗഹൃദം പുതുക്കി.തങ്ങല് മരിക്കുന്നതിന്റ്റെ ഒരു മാസം മു൯പ് ഹാജിയെ സന്ദ൪ശിച്ചിരുന്നു.മുത്തു കച്ചവടക്കാരനായും ഹജ് അമീറായും പ്രവ൪ത്തിച്ചു.കേരളത്തിലെ പ്രമുഖ പണ്ടിതരുടെ മോതിരക്കല്ലുകല് അദ്ദേഹം സമ്മാനിച്ചതാണ്.
     ഖാദിരി-ശാദുലി ത്വരീഖത്തിന്റ്റെ പ്രചാചരകനായിരുന്നു അദ്ദേഹം.ശൈഖ് അബ്ദുല് ഖാദ൪ ഈസ(ന.മ)യുമായി കേരളത്തില് നിന്ന് ആദ്യം ബന്ധപ്പെട്ട ഹാജിയാരാണ് അത്തിപ്പറ്റ ഉസ്താദിനെപ്പോലെയുള്ളവരെ ഈ ആത്മീയപാതയിലേക്ക് ക്ഷണിച്ചത്.കേരളത്തിലെ നിരവധിസ്ഥലങ്ങളില് ആത്മീയ സദസ്സുകള് സ്ഥാപിച്ചു.
     മക്കള്..സ്വാലിഹ്(സഊദി)ഹാമിദ്,അബ്ദുല്ല,ആയിഷ.ദീ൪ഘകാല പ്രവാസം നയിച്ച ഹാജിയാ൪ സമസ്ത-മുസ്ലിംലീഗ് അനുഭാവിയായയിരുന്നു.1960-കളില് ലീഗിന്റ്റെ ഗായകനുമായിരുന്നു.
       അത്തിപ്പറ്റ മൊയ്തീ൯ കുട്ടി മുസ്ലിയാ൪ നിസ്കാരത്തിന് നേതൃത്വം നല്കി.അബ്ദുസമദ് സമദാനി എം.എല്.എ,ഡോ.ബഹാഉദ്ധീ൯ മുഹമ്മദ് നദ്വി,വി.പി.പൂക്കോയ തങ്ങല്,വി.പി.മുഹമ്മദ് മുസ്ലിയാ൪,ബാപ്പുട്ടി തങ്ങല്,കെ.എ൯.എസ് തങ്ങല്, സന്ദ൪ശിച്ചു.
                                           ബാസിത്.സി.പി.ചെമ്പ്ര