BAHAUDDEN NADWI എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
BAHAUDDEN NADWI എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ജനുവരി 18, വെള്ളിയാഴ്‌ച

വ്യാജ കേശം: സംസ്ഥാന സര്‍ക്കാര്‍ സത്യവാങ് വസ്തുതാവിരുദ്ധം: സമസ്ത



ജനു.17ന്‌ SKSSF ജനജാഗ്രതാ സമ്മേളനവും  31ന്‌ പോലിസ്‌ കമ്മീഷണര്‍ ഓഫിസ്‌ മാര്‍ച്ചും നടത്തും 
മലപ്പുറം: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ അവതരിപ്പിച്ച വ്യാജമുടിയും അതിന് വേണ്ടി നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച ശഅ്‌റെ മുബാറക് മസ്ജിദും സംബന്ധിച്ച് കേരള ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ് സത്യവിരുദ്ധ മായതിനാല്‍ തിരുത്തി കൊടുക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേല്‍നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി ആവശ്യപ്പെട്ടു.
കോഴിക്കോട്ടെ എ.എസ്.ഐ.നല്‍കിയ റിപ്പോര്‍ട്ട് നമ്മുടെ പോലീസ് അധികാരികളെ കുറിച്ചുള്ള പൊതുധാരണ ഉറപ്പിക്കുന്നതായി.
കാന്തപുരത്തിന്
ലഭിച്ച വ്യാജ കേശ
ത്തിന്‍റെ ഉറവിട
ത്തില്‍ നിന്ന്
വിവാദനായ ഒരു വിദേശ പൗരനെ സംബന്ധിച്ച് സത്യസന്ധമായ ഒരറിവുപോലും നമ്മുടെ അധികാരികള്‍ക്കില്ല. ആയതിനാല്‍ യു.എ.ഇ.യില്‍ ഒരു ഘട്ടത്തിലും മന്ത്രിയാവാത്ത അഹ്മദ് ഖസ്‌റജി മന്ത്രിയാണെന്നും, പണ്ഡിതനാണെന്നും റിപ്പോര്‍ട്ട് നല്‍കിയ പോലീസ് ഉദ്യോഗസ്ഥന്റെ പേരിലും ശിക്ഷാനടപടി അനിവാര്യമാണ്.
 ക്രമസമാധാന പ്രശ്‌നം ഉണ്ടാവാനിടയുള്ളത് കാരണം ഇടപെടനാവില്ലെന്നാണ് സര്‍ക്കാര്‍ നയമെങ്കില്‍ ഭരിക്കാന്‍ അധികാരമില്ലെന്നും സത്യപ്രതിജ്ഞാ ലംഘനമാണെന്നും വ്യക്തം. വിശ്വാസത്തിന്റെ പേരില്‍ ഏത് അധര്‍മത്തിനും മൗനം പാലിക്കുമെന്ന അവസ്ഥ എത്രമാത്രം ഗൗരവതരമാണ്.
 വ്യാജമുടി ഇട്ട വെള്ളത്തിന് 100രൂപ ടോക്കണ്‍ വിറ്റ് വിവാദങ്ങള്‍ ഉണ്ടായത് പോലീസ് അറിഞ്ഞില്ലെന്ന് വരില്ല. റസിപ്റ്റുകളോ, മറ്റ് രേഖകളോ പോലീസ് പരിശോധിച്ചിട്ടില്ലെന്നും മനസിലാവുന്നു. ശഅ്‌റെ മുബാറക് മസ്ജിദ് എന്ന പേരില്‍ ഇപ്പോഴും കേരളത്തില്‍ ചിത്രസഹിതം ധാരാളം ഫ്‌ളക്‌സുകള്‍ കാണാം. പരസ്യമായും രഹസ്യമായും കാന്തപുരം പിരിവെടുത്തതും അധികാരികളുടെ മുമ്പില്‍വെച്ച് തന്നെ ഇത്രവലിയൊരു പ്രശ്‌നം നഗരപരിധിക്കപ്പുറം അധികാരമില്ലാത്ത ഡിപ്പാര്‍ട്ടമെന്റിലെ ഒരു ചെറിയ ഉദ്യോഗസ്ഥനെ വെച്ച് അന്വേഷണം നടത്തിയെന്ന് വരുത്തി തീര്‍ത്ത് കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടും സത്യവാങും നല്‍കാനിടയായ സാഹചര്യത്തെകുറിച്ച് സമഗ്രാന്വേഷണം അനിവാര്യമാണ്.' 
ധനമുണ്ടെങ്കില്‍ ഏതട്ടിമറിയും നടത്തി നിയമവാഴ്ചതന്നെ നിയന്ത്രിക്കാമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ച ഉദ്യോഗസ്ഥരും, കൂട്ടുനിന്ന രാഷ്ട്രീയ-ഭരണ നേതൃത്വവും ഉത്തരം പറയേണ്ടതുണ്ടെന്നും സമസ്ത അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. പട്ടിക്കാട് എം.ഇ.എ.എഞ്ചിനീയറിംഗ് കോളേജ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം പാണക്കാട് സയ്യദി ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, എം.എം.മുഹ്‌യദ്ദീന്‍ മൗലവി ആലുവ, എം.സി മായിന്‍ ഹാജി, ഹാജി കെ.മമ്മദ് ഫൈസി, ഡോ. ബഹാഉദ്ദീന്‍ നദ്‌വി, ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, കെ.എം.അബ്ദുല്ല മാസ്റ്റര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍, ഒ.അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ സാഹിബ്‌ നന്ദി പറഞ്ഞു.
നമ്മുടെ അധികാരികള്‍ 'കാണാത്ത'(കണ്ടില്ലെന്നു നടിച്ച) ചില 'സുപ്രധാനകാഴ്ചകള്‍ 


'മുടിപ്പള്ളി'യുടെ പേരില്‍ നാട്ടിലും ഗള്‍ഫിലും പല ഭാഗങ്ങളിലായി കൂപ്പന്‍ വിതരണം ചെയ്ത്  കാന്തപുരം നേരിട്ട് തന്നെ നടത്തിയ പരസ്യ പിരുവുകളില്‍ ഒന്ന് (വലത്ത് )

2012 മേയ് 31, വ്യാഴാഴ്‌ച

ഉര്‍ദു ത്വലബ മീറ്റ്‌ സമാപിച്ചു



ഡോബഹാഉദ്ദീന്‍ നദ്‍വി ഉദ്ഘാടനം ചെയ്യുന്നു
തിരൂരങ്ങാടി വിദ്യയുടെ കൈത്തിരിവിമോചനത്തിന്‍റെ പുലരി എന്ന പ്രമേയത്തില്‍ നടക്കുന്ന SKSSF ത്വലബാ വിംഗ്‌ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ നടന്ന ഉര്‍ദു ത്വലബാ മീറ്റ്‌ സമാപിച്ചുസമസ്‌ത ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലരുമായ ഡോ.ബഹാഉദ്ദീന്‍ നദ്‌വി മീറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു.കര്‍ണ്ണാടകആന്ധ്രപ്രദേശ്‌ബംഗാള്‍മഹാരാഷ്‌ട്രആസാംബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം വിദ്യാര്‍ത്ഥി പ്രതിനിധികളാണ്‌ മീറ്റില്‍ സംബന്ധിച്ചത്‌.
ദാറുല്‍ ഹുദാ നാഷണല്‍ ഇന്‍സ്റ്റിട്യൂഷന്‍ ഡയറക്‌ടര്‍ ഡോ.ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി അധ്യക്ഷത വഹിച്ചുത്വലബാ വിംഗ്‌ സംസ്ഥാന പ്രസിഡന്‍റ്‌ സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍.പി മുസ്ഥഫ ഹുദവി അരൂര്‍റഫീഖ്‌ അഹമദ്‌ ഹുദവി കോലാര്‍സഹീര്‍ ഹുദവി മംഗലാപുരംആസിഫ്‌ ഹുദവി കൊടക്‌,മുഹമ്മദലി ഹുദവി തെയ്യാലഹുസൈന്‍ തങ്ങള്‍ അരിമ്പ്രറാസി മൊറയൂര്‍,ബാസിത്‌ ചെമ്പ്രസ്വാദിഖലി തുടങ്ങിയവര്‍ സംസാരിച്ചു.

2012 മേയ് 10, വ്യാഴാഴ്‌ച

ബഹ്റൈന്‍‏‏‏-‏‏-‏‏-‏‏ആത്മീയതയുടെ അന്ത:സത്ത ഉള്‍ക്കൊള്ളുക : ഡോ. ബഹാഉദ്ദീന്‍ നദ്‌വി



ബഹ്റൈന്‍ മൂല്യ ശോഷണം സംഭവിക്കുന്ന മനുഷ്യകുലത്തിന്‌ ആത്മീയ വിശുദ്ധിയിലൂടെ മാത്രമെ രക്ഷപ്രാപിക്കാനാവൂ എന്നും കാപട്യം വെടിഞ്ഞ്‌ ആത്മീയതയുടെ അന്ത:സത്ത ഉള്‍ക്കൊള്ളാന്‍ വിശ്വാസി സമൂഹം തയ്യാറാവണമെന്നും പ്രമുഖ പണ്ഡിതനും ചെമ്മാട്‌ ദാറുള്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സിലറുമായ ഡോ.ബഹാഉദ്ദീന്‍ കൂരിയാട്‌ നദ്‌വി പ്രസ്‌താവിച്ചു.പണ്ഡിതനും സൂഫി വര്യനുമായ അത്തിപ്പറ്റ മുഹ്‌ യുദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സ്വലാത്ത്‌ വാര്‍ഷികത്തോടനുബന്ധിച്ച്‌ റഫ ഏരിയ സമസ്‌ത കേരള സുന്നീ ജമാ അത്ത്‌ സംഘടിപ്പിച്ച ദുആ സമ്മേളനത്തില്‍ ഉദ്‌ബോധന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
റഫാ സമസ്‌ത ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം മൊയ്‌തീന്‍ ഹാജി തെന്നലയുടെ അധ്യക്ഷതയില്‍ സയ്യിദ്‌ പൂക്കോയ തങ്ങള്‍ അല്‍-ഐന്‍ ഉദ്‌ഘാടനം ചെയ്‌തുഅബ്‌ദുറഹ്മാന്‍ ഹാജി പേരാമ്പ്ര സ്വാഗതവും ഹംസ അന്‍വരി മോളൂര്‍ നന്ദിയും പറഞ്ഞു.

2012 ഏപ്രിൽ 17, ചൊവ്വാഴ്ച

ദാറുല്‍ ഹുദാ ഓഫ്‌ കാമ്പസ്‌ ആസാമില്‍ സ്ഥാപിക്കും : ഡോ. ബഹാഉദ്ദീന്‍ നദ്‌വി


ഗുവാഹത്തി : ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖലകളില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്‌ ആസാമിലെ ബോര്‍പെട്ട ജില്ലയില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ കാമ്പസ്‌ സ്ഥാപിക്കുമെന്ന്‌ വൈസ്‌ ചാന്‍സലര്‍ ഡോ ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി പ്രസ്‌താവിച്ചു.ആസാമിലെ ബോര്‍പെട്ട ജില്ലയിലെ ബൈശ നഗരത്തില്‍ ദാറുല്‍ ഹുദാ പ്രതിനിധികള്‍ക്ക്‌ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹംബൈശ ഗ്രാമവാസികള്‍ ദാറുല്‍ ഹുദാ മോഡല്‍ വിദ്യാഭ്യാസം സസന്തോഷം സ്വീകരിക്കുകയും സ്ഥാപനത്തിന്‌ ഭൂമി വാഗ്‌ദാനം നല്‍കുകയും പൂര്‍ണ പിന്തുണ അറിയുക്കുകയും ചെയ്‌തുസ്വീകരണ സമ്മേളനത്തില്‍ ആസാമിലെ മത രാഷ്‌ട്രീയ സാംസ്‌കാരിക വൈജ്ഞാനിക രംഗത്തെ വിവിധ വ്യക്തിത്വങ്ങള്‍ അടക്കം വന്‍ ജനാവലി പങ്കെടുത്തു.

സമ്മേളനത്തില്‍ മാല്‍ദിയ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പള്‍ അല്‍ ഹാജ്‌ അതാഉര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചുമുസ്‌ലിം ലീഗ്‌ ആസാം പ്രസിഡണ്ട്‌ മുഹമ്മദ്‌ ദിലേര്‍ഖാന്‍ജില്ല പഞ്ചായത്ത്‌ മെമ്പര്‍ മതീഉര്‍റഹ്മാന്‍കോട്ടണ്‍ കോളേജ്‌ പ്രൊഫസര്‍ ഡോഫസലുര്‍ റഹ്മാന്‍ആസാം ന്യൂനപക്ഷ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട്‌ മുഹമ്മദ്‌ അബ്‌ദുര്‍റഹ്മാന്‍ അഹ്‍മദ്‌മുസ്‌ലിംലീഗ്‌ സെക്രട്ടറി മുസമ്മില്‍ അഹമ്മദ്‌എം.എസ്‌.എഫ്‌ സെക്രട്ടറി അഡ്വഅന്‍വര്‍ റഹ്മാന്‍ഹാഫിസ്‌ മുഖ്‌ലിസുര്‍റഹ്മാന്‍മുഹമ്മദ്‌ അംറാന്‍ ഹുസൈന്‍മുഹമ്മദ്‌ അകീഫ്‌ അലിമുഹമ്മദ്‌ യൂനുസ്‌ അലിമുഹമ്മദ്‌ റഫീഖ്‌ അലി തുടങ്ങി ആസാമിലെ വിവിധ ജനപ്രതിനിധികളും ദാറുല്‍ ഹുദാ സെക്രട്ടറി യുശാഫി ഹാജികുണ്ടൂര്‍ മര്‍കസ്‌ പ്രിന്‍സിപ്പള്‍ അബ്‌ദുല്‍ ഗഫൂര്‍ ഖാസിമിദാറുല്‍ ഹുദാ കമ്മിറ്റി മെംബര്‍മാരായ ഇബ്രാഹീം ഹാജി തയ്യിലക്കടവ്‌അബ്‌ദുല്‍ നാസിര്‍ വെള്ളിലകെ.ടിജാബിര്‍ ഹുദവി തുടങ്ങിയവരും പങ്കെടുത്തു

2012 മാർച്ച് 1, വ്യാഴാഴ്‌ച

ഡോ: ബഹാഉദ്ദീന്‍ നദ്‌വി മാല്‍ദ്വീപ്‌ സന്ദര്‍ശിക്കുന്നു

മലപ്പുറം : ചെമ്മാട്‌: ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലറും ആഗോള പണ്ഡിത സഭാംഗവുമായ ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി മാല്‍ദ്വീപ്‌ ഔഖാഫിന്റെ ഔദ്യോഗിക ക്ഷണിതാവായി മാല്‍ദ്വീപിലേക്ക്‌ തിരിച്ചു.
മാല്‍ദ്വീപ്‌ ഔഖാഫ്‌ ഓഫ്‌ ഇസ്‌ലാമിക്‌ അഫേഴ്‌സ്‌ മന്ത്രി മുഹമ്മദ്‌ ശഹീം അലി സഈദിന്റെ ക്ഷണപ്രകാരമാണ്‌ സന്ദര്‍ശനം.
ഈജിപ്‌തിലെ അല്‍ അസ്‌ഹര്‍ യൂനിവേഴ്‌സിറ്റിയുടെ മാകലയിലെ അണ്ടര്‍ ഗ്രാജ്വേറ്റ്‌ കോളേജുകളടക്കം സുപ്രധാന വിദ്യഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച്‌ അവിടുത്തെ വിദ്യഭ്യാസ പാഠ്യ പദ്ധതികളെക്കുറിച്ച്‌ മനസ്സിലാക്കലാണ്‌ യാത്രയുടെ ലക്ഷ്യം. ഔദ്യോഗിക ക്ഷണിതാവായി സന്ദര്‍ശനം നടത്തുന്ന നദ്‌വി ഔഖാഫ്‌ മത മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തും.
ഒട്ടനവധി ലോകരാഷ്‌ട്രങ്ങള്‍ സന്ദര്‍ശിച്ച നദ്‌വി പ്രമുഖ വിദ്യഭ്യാസ വിചക്ഷണനും നിരവധി മത സ്ഥാപനങ്ങളുടെ നായകനുമാണ്‌ .

2012 ഫെബ്രുവരി 22, ബുധനാഴ്‌ച

കാന്തപുരം നടത്തുന്നത്‌ പ്രബുദ്ധകേരളത്തോടുള്ള വെല്ലുവിളി : ബഹാഉദ്ദീന്‍ നദ്‌വി

മലപ്പുറം : പ്രവാചകന്‍ കല്‍പിച്ചതനുസരിച്ച്‌ അഹ്‌മദ്‌ ഖസ്‌റജി നല്‍കുകയും ഈ വായിച്ചതാണ്‌ കൈമാറ്റ ശൃഖലാ രേഖയെന്ന്‌ തട്ടിവിട്ട്‌ വ്യാജമുടി രാജകീയമായി സ്വീകരിക്കുകയും താമസിയാതെ ആസൂത്രിത തട്ടിപ്പ്‌ വെളിച്ചത്തു വന്ന്‌ സമൂഹ മധ്യേ ഇളിഭ്യനാവുകയും ചെയ്‌ത കാന്തപുരം ഇനിയും തന്റെ പക്കലുള്ള കള്ളമുടിയില്‍ കടിച്ചു തൂങ്ങുകയും സാമ്പത്തിക തട്ടിപ്പ്‌ തുടരുകയും ചെയ്യുന്നത്‌ പ്രബുദ്ധ കേരളത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്ന്‌ അന്താരാഷ്‌ട്ര മുസ്‌ലിം പണ്ഡിത സഭാംഗവും ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലറും സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറിയുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി പ്രസ്‌താവിച്ചു. 
പൊതുജനങ്ങള്‍ കബളിപ്പിക്കപ്പെടുകയും ചൂഷണത്തിന്‌ വിധേയരാവുകയും ചെയ്യുന്ന സാമൂഹിക പശ്ചാത്തലത്തില്‍ അതിനെതിരെ ആര്‌ രംഗത്തിറങ്ങിയാലും കുറ്റപ്പെടുത്താനാവില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കി. 
മതകാര്യങ്ങള്‍ ഏതും സനദുണ്ടെങ്കില്‍ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ എന്ന്‌ പഠിക്കുകയും കുട്ടികളെ പഠിപ്പിക്കുകയും അക്കാര്യം കേശസ്വീകരണ സമ്മേളനത്തില്‍ പ്രഖ്യാപിക്കുകയും ചെയ്‌ത കാന്തപുരത്തിനു തന്റെ മുഖം മൂടി അഴിഞ്ഞു വീണിട്ടും ഇതുവരെ മുടിയുടെ സനദ്‌ സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ വ്യാജമുടിയുടെ വക്താക്കള്‍ തിരുകേശം എന്ന്‌ ആവര്‍ത്തിച്ച്‌ ഉരുവിടുകയും അതിന്റെ മഹത്ത്വം വാതോരാതെ പ്രസംഗിക്കുകയും ചെയ്യുന്നത്‌ നിരര്‍ത്ഥകമായ ഒട്ടകപ്പക്ഷി നയമാണ്‌. സമൂഹം ഈ കാപട്യവും കള്ളത്തരവും തിരിച്ചറിയണം.
ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി നാടുനീളേ തര്‍ക്ക വിതര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും നടത്തി കുഴപ്പങ്ങളും ചിദ്രതയുമുണ്ടാക്കിയ കാന്തപുരം ഇ.കെ വിഭാഗത്തോട്‌ തര്‍ക്കത്തിനില്ലെന്ന്‌ പറയുന്നത്‌ വിചിത്രമായ തമാശയാണ്‌. നിരീശ്വര വാദികള്‍ക്കും യുക്തിവാദികള്‍ക്കും മറ്റും മത കാര്യങ്ങളില്‍ ഇടപെടാന്‍ അവസരം സൃഷ്‌ടിച്ചു കൊടുത്തതും പ്രാമാണികവും നിത്യസുന്ദരവുമായ ഇസ്‌ലാമിക സിദ്ധാന്തങ്ങളെ അവഹേളിക്കാന്‍ വഴിതെളിച്ചതും കാന്തപുരം തന്നെയാണ്‌. ഈ മഹാ പാതകത്തില്‍ നിന്ന്‌ പശ്ചാത്തപിച്ച്‌ മടങ്ങി സമൂഹത്തോട്‌ ഇയാള്‍ മാപ്പു ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

2012 ജനുവരി 1, ഞായറാഴ്‌ച

ഡോ.ബഹാഉദ്ദീന്‍ നദ്‌വിക്ക്‌ നാഷണല്‍ മോണിറ്ററിങ്‌ കമ്മിറ്റിയില്‍ അംഗത്വം


തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലറും ആഗോള മുസ്‌ലിം പണ്ഡിത സഭയില്‍ അംഗവുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ മോണിറ്ററിംഗ്‌ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രമാനവ വിഭവ ശേഷി വികസന മന്ത്രി കപില്‍ സിബല്‍ ചെയര്‍മാനായുള്ള മോണിറ്ററിങ്‌ കമ്മിറ്റിയുടെ പുനഃസംഘടിപ്പിച്ച കമ്മിറ്റിയിലേക്കാണ്‌ നദ്‌വി തിരഞ്ഞെടുക്കപ്പെട്ടത്‌. കേരളം, പശ്ചിമ ബംഗാള്‍,ആസാം, ബീഹാര്‍ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍, ജമ്മുകാശ്‌മീര്‍, കര്‍ണാടക, ആന്ധ്രപ്രദേശ്‌, രാജസ്ഥാന്‍ എന്നീ സ്റ്റേറ്റുകളിലെ വിദ്യാഭ്യാസ സെക്രട്ടറിമാര്‍, വിവിധ യൂണിവേഴ്‌സിറ്റികളിലെ വി.സിമാര്‍, നാല്‌ എം.പിമാര്‍, മൗലാനാ അഹ്‌മദ്‌ ഖിദ്‌ര്‍ഷാ ദയൂബന്ദ്‌, ലഖ്‌നൗ ദാറുല്‍ ഉലൂമിലെ മൗലാനാ സയ്യിദ്‌ മുഹമ്മദ്‌ റാബിഅ്‌ ഹസനി നദ്‌വി, ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോഡ്‌ സെക്രട്ടറി മൗലാനാ വലി റഹ്‌മാനി, മുന്‍ ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ ഡോ.ഥാഹിര്‍ മഹ്‌മൂദ്‌ തുടങ്ങി 58 പേരും മറ്റു ചില സര്‍ക്കാര്‍ പ്രതിനിധികളുമാണ്‌ കമ്മിററിയിലുള്ളത്‌. കാലാവധി മൂന്നുവര്‍ഷമായിരിക്കും.

രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ നിരീക്ഷിക്കുകയും ആ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക്‌ കൃത്യമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യേണ്ട കമ്മിറ്റി വൈജ്ഞാനിക-വിദ്യാഭ്യാസ രംഗത്ത്‌ പുരോഗമനാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനം നല്‍കും. തന്റെ വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡോ.ബഹാഉദ്ദീന്‍ നദ്‌വി അമേരിക്കന്‍ ആഫ്രിക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുള്‍പ്പെടെ മുപ്പതോളം രാഷ്‌ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌. സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി, ഇസ്‌ലാമിക്‌ പ്രൊപഗേഷന്‍ കൗണ്‍സില്‍ ഡയറക്‌ടര്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ മുസ്‌ലിം സോഷ്യല്‍ സയന്റിസ്റ്റ്‌സ്‌ അംഗം, കുടുംബം, തെളിച്ചം മാസികകളുടെ ചീഫ്‌ എഡിറ്റര്‍ തുടങ്ങി ഒട്ടേറെ സ്ഥാനങ്ങള്‍ വഹിച്ചുവരുന്നു.