essay എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
essay എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഡിസംബർ 9, വെള്ളിയാഴ്‌ച

രണ്ടുപതിറ്റാണ്ട് നീളുന്ന നീതിനിഷേധം


ബാബരി മസ്ജിദ് ധ്വംസനത്തിന് പത്തൊമ്പത് ആണ്ട് തികയുന്നു. മാനവികതക്കെതിരായ ആ കൊടിയ അതിക്രമത്തിന്‍െറ കെടുതികളില്‍നിന്ന് നാട് ഇപ്പോഴും മുക്തമായിട്ടില്ല. ഇന്നും ബാബരി ധ്വംസനത്തിന്‍െറ വാര്‍ഷികത്തിന് ഭരണകൂടം രാജ്യമെങ്ങും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കുന്നു. സുരക്ഷാക്രമീകരണങ്ങള്‍ കൂടുതല്‍ കര്‍ക്കശവും ഭദ്രവുമാക്കുന്നു. മുന്‍കരുതല്‍ അറസ്റ്റുകളും മുക്കുമൂലകള്‍ അരിച്ചുപെറുക്കിയുള്ള പരിശോധനകളും സജീവമാക്കുന്നു. രണ്ടു ദശകത്തിനുശേഷം ഇന്നും ഈ ദിനത്തെ സജീവമാക്കി നിര്‍ത്തുന്നതില്‍ മുഖ്യമായൊരു പങ്ക് സര്‍ക്കാറിന്‍െറ ഈ അതിജാഗ്രതാനീക്കങ്ങള്‍ക്കാണ് എന്നുപറയാം.
എന്നാല്‍, ക്രമസമാധാനത്തെ ചൊല്ലിയുള്ള ഈ തത്സമയ കാടിളക്കല്‍ കഴിച്ചാല്‍ രാജ്യത്തിന്‍െറ ഐക്യവും അഖണ്ഡതയും തകരാതെ കാക്കുന്നതിലും സമൂഹഭദ്രതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിലും ഭരണകൂടം എന്തു ചെയ്യുന്നു? ബാബരിമസ്ജിദ് ധ്വംസനത്തിന്‍െറ വിഷയത്തില്‍ ഇന്നോളമുണ്ടായ നടപടികളും നീക്കങ്ങളും പരിശോധിച്ചാല്‍ ഉത്തരം ആശ്വാസകരമല്ല, ആശങ്കാജനകം കൂടിയാണ്. മസ്ജിദ് തകര്‍ത്തേ അടങ്ങൂ എന്ന വാശിയില്‍ മുന്നിട്ടിറങ്ങിയ സംഘ്പരിവാറില്‍ നിന്നു പ്രതീക്ഷിച്ചതു തന്നെയാണ് സംഭവിച്ചത്. പ്രഖ്യാപിത നിലപാടില്‍നിന്നു കടുകിട പിന്മാറാതെ, മുന്‍നിശ്ചയപ്രകാരം അവര്‍ പള്ളി പൊളിച്ചു. എന്നാല്‍, ഭരണ-രാഷ്ട്രീയതലങ്ങളില്‍ ഈ ഹിംസാത്മകരാഷ്ട്രീയത്തിനെതിരെ പ്രത്യക്ഷനിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് പരോക്ഷമായി വിധ്വംസകശക്തികളെ പിന്തുണക്കുകയായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു തുടങ്ങിവെച്ച അബദ്ധം രാജീവ്ഗാന്ധി വരെ ഒരേമട്ടില്‍ ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് നേതാക്കളായിരുന്ന സര്‍ദാര്‍ പട്ടേലും ഗോവിന്ദ വല്ലഭ പന്തും തുടങ്ങിയ കള്ളക്കളികളുടെ അവസാനകള്ളി കോണ്‍ഗ്രസ് പ്രസിഡന്‍റിന്‍െറയും പ്രധാനമന്ത്രിയുടെയും പദത്തിലിരുന്ന് പി.വി. നരസിംഹറാവു പൂരിപ്പിച്ചു. പള്ളി തിരിച്ചുപിടിക്കുന്നതിനു വേണ്ടിയുള്ള നിയമപരവും രാഷ്ട്രീയവുമായ പോരാട്ടം കൊടുമ്പിരി കൊണ്ടിരിക്കെയാണ് പള്ളി തകര്‍ക്കുമെന്ന പ്രഖ്യാപനവുമായി വര്‍ഗീയവൈതാളികള്‍ രംഗത്തെത്തിയതും പറഞ്ഞതുപോലെ പ്രവര്‍ത്തിച്ചതും. തുടര്‍ന്ന് രാജ്യം ഭയപ്പെട്ടതുതന്നെ സംഭവിച്ചു. മസ്ജിദ്ധ്വംസനത്തിലൂടെ വിണ്ടുകീറിയ സാമൂഹികബന്ധങ്ങള്‍ തുടര്‍ന്നുണ്ടായ ഭീകരമായ വര്‍ഗീയകലാപങ്ങളിലൂടെ ഛിന്നഭിന്നമായി. രാജ്യവ്യാപകമായിതന്നെ ജനവിഭാഗങ്ങള്‍ തമ്മിലുള്ള പരസ്പരവിശ്വാസം നഷ്ടപ്പെട്ടു.
കാര്യങ്ങള്‍ കൈവിട്ടുകളഞ്ഞപ്പോള്‍ നാടൊട്ടുക്കും പിന്നീട് ഉയര്‍ന്ന മുറവിളി അപരാധത്തിന് അതിവേഗം പ്രായശ്ചിത്തം ചെയ്യുക എന്നതായിരുന്നു. ഈ ദിശയില്‍ അനുകൂലമായ ചില പ്രഖ്യാപനങ്ങള്‍ ആദിനാളുകളില്‍ ഭരണകൂടത്തിന്‍െറയും അതിനെ നയിച്ച കോണ്‍ഗ്രസിന്‍െറയും ഭാഗത്തു നിന്നുണ്ടായി. എന്നാല്‍, പ്രായോഗികനീക്കങ്ങളൊന്നും നടന്നില്ല. അതിന് കോണ്‍ഗ്രസ് ഒടുക്കേണ്ടി വന്ന വിലയായിരുന്നു ഉത്തരേന്ത്യയിലെ തുടര്‍ച്ചയായ ശക്തിക്ഷയം. ചില തിരുത്തുകള്‍ക്ക് പാര്‍ട്ടി പിന്നീട് സന്നദ്ധമായപ്പോള്‍ ന്യൂനപക്ഷങ്ങള്‍ ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്തു. എന്നാല്‍, മസ്ജിദ് ധ്വംസനത്തിന്‍െറ ഉത്തരവാദികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കുന്നതിനോ വര്‍ഗീയവൈര നിര്യാതനത്തിന്‍െറ ഇരകളായ സമുദായത്തിന് സംഭവിച്ച നഷ്ടം നികത്തുന്നതിനോ ശ്രമമുണ്ടായില്ല. പതിറ്റാണ്ടിലേറെ പിന്നിട്ടശേഷം കോണ്‍ഗ്രസിനുവേണ്ടി അധ്യക്ഷ സോണിയഗാന്ധി മുസ്ലിംകളോട് മാപ്പുചോദിച്ചതാണ് ഈ വിഷയകമായ പറയത്തക്ക പുരോഗതി. പരിഹാരനിര്‍ദേശം കോടതി പറയുമെന്നു കരുതിയിരിക്കെ അലഹബാദ് ഹൈകോടതിയുടെ തീര്‍പ്പും നിരാശപ്പെടുത്തി. പിന്നീട് ആ വിധിക്ക് സുപ്രീംകോടതി സ്റ്റേ വരുകയും ചെയ്തു.
മറുഭാഗത്ത് മസ്ജിദ്ധ്വംസനത്തോടെ അരക്ഷിതാവസ്ഥയിലായ ന്യൂനപക്ഷങ്ങള്‍ക്ക് സമാശ്വാസം പകരുന്ന നടപടികളൊന്നുമുണ്ടായില്ല. ഫലം എന്തായി എന്നു വെളിപ്പെടുത്തുന്നതായിരുന്നു കറുത്ത ഞായറാഴ്ചയുടെ പതിനാലു വര്‍ഷം കഴിഞ്ഞ് 2006 നവംബറില്‍ പാര്‍ലമെന്‍റിനു മുന്നില്‍ വന്ന സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ഇന്ത്യന്‍മുസ്ലിംകളുടെ അപരവത്കരണം സംബന്ധിച്ച വസ്തുസ്ഥിതി വിവരമായിരുന്നു അത്. അതില്‍ വരച്ചുകാണിച്ച ദയനീയസ്ഥിതി മറികടക്കാന്‍ നോക്കിയില്ല എന്നല്ല, മുസ്ലിം ന്യൂനപക്ഷത്തെ മുഖ്യധാരയില്‍നിന്ന് അകറ്റുന്നതിനുള്ള നീക്കങ്ങള്‍ കൂടുതല്‍ സജീവമാകുന്നതാണ് തുടര്‍ന്നു കണ്ടത്. ബാബരി ധ്വംസനവും തുടര്‍ന്നുള്ള വന്‍കലാപങ്ങളും ഗുജറാത്ത് വംശഹത്യയുമൊക്കെ ചകിതമാക്കി നിര്‍ത്തിയ ന്യൂനപക്ഷങ്ങളെ തീവ്രവാദത്തിന്‍െറ പേരില്‍ രാജ്യവ്യാപകമായി വേട്ടയാടി. രാജ്യത്തിന്‍െറ വിവിധഭാഗങ്ങളില്‍ നടന്ന ബോംബ്സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം മുസ്ലിംയുവാക്കളുടെ മേല്‍ കെട്ടിയേല്‍പിക്കപ്പെട്ടു. അഭ്യസ്തവിദ്യരായ മുസ്ലിംയുവാക്കള്‍ അവരുടെ കഴിവുകള്‍ രാജ്യദ്രോഹ, ശിഥിലീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയാണെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. മതപാഠശാലകളായ മദ്റസകള്‍ തീവ്രവാദത്തിന്‍െറ ഈറ്റില്ലങ്ങളായി മുദ്രയടിക്കപ്പെട്ടു. മുസ്ലിം ഭൂരിപക്ഷഗ്രാമങ്ങളും പട്ടണങ്ങളും സംശയച്ചുഴിയിലകപ്പെട്ടു. വാര്‍ത്താമാധ്യമങ്ങള്‍ മുന്നില്‍നിന്ന ഈ പ്രചണ്ഡപ്രചാരണത്തിന് ഒൗദ്യോഗിക മെഷിനറിയുടെ നിര്‍ലോഭമായ സഹായം ലഭിച്ചു. നൂറുകണക്കിനു യുവാക്കള്‍ ജയിലിലായി. ഒടുവില്‍ പ്രചാരണത്തിന്‍െറയും ആരോപണങ്ങളുടെയും എതിര്‍ദിശയിലാണ് കാര്യങ്ങളുടെ കിടപ്പെന്ന് ദൈവാധീനത്താല്‍ പുറത്തായി. അതിനുശേഷവും നിരപരാധികള്‍ വര്‍ഷങ്ങള്‍ നീണ്ട കാരാഗൃഹവാസത്തില്‍തന്നെ തുടരുന്നു- അവരിലാരുടെയും കുറ്റം തെളിയിക്കാന്‍ ഇന്നോളം അന്വേഷണ ഏജന്‍സികള്‍ക്കായില്ളെങ്കിലും. കേന്ദ്രത്തില്‍ സര്‍ക്കാറുകള്‍ ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്‍െറയും നേതൃത്വത്തില്‍ മാറിവന്നെങ്കിലും ഈ പ്രവണതക്കു മാത്രം മാറ്റമൊന്നുമുണ്ടായില്ല.
ജനാധിപത്യത്തോടും മതനിരപേക്ഷതയോടുമുള്ള ഇന്ത്യന്‍ ഭരണകൂടങ്ങളുടെ പ്രതിബദ്ധതയുടെ ഉരകല്ലായിരുന്നു ബാബരിമസ്ജിദ് പ്രശ്നം. അതില്‍ ഭരണകൂടങ്ങളും അവയെ നയിക്കുന്ന മുഖ്യ രാഷ്ട്രീയകക്ഷികളും ഒരുപോലെ പരാജയപ്പെടുമ്പോള്‍ രാഷ്ട്രം തന്നെയാണ് തോല്‍ക്കുന്നത്. അതു തിരിച്ചറിഞ്ഞുള്ള പരിഹാരക്രിയകളുടെ അവസരം ഒന്നൊന്നായി നഷ്ടപ്പെടുത്തിയതാണ് ബാബരിവിഷയത്തില്‍ ഇത്രനാള്‍ സംഭവിച്ചത്. മസ്ജിദ് പ്രശ്നത്തില്‍ നിഷേധിക്കപ്പെട്ട നീതി തിരിച്ചുകിട്ടിയില്ളെന്നുമാത്രമല്ല, അതില്‍ പിന്നീട് കൂടുതല്‍ നീതിനിഷേധങ്ങള്‍ക്കും മുസ്ലിംകള്‍ ഇരയായി. അവരുടെ വിശ്വാസം തിരിച്ചുപിടിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ക്ക് ബാബരി മസ്ജിദ് ധ്വംസനം അന്വേഷിച്ച ലിബര്‍ഹാന്‍ കമീഷനും മുസ്ലിം സ്ഥിതി അന്വേഷിച്ച സച്ചാര്‍ കമ്മിറ്റിയുമൊക്കെ ശിപാര്‍ശ ചെയ്തതാണ്. ആ ദിശയിലേക്കുള്ള ചുവടുവെപ്പിന് ഇനിയും ഭരണകൂടം അറച്ചുനില്‍ക്കുന്നതെന്താണ്? ക്രമസമാധാനത്തിനുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ താല്‍ക്കാലികങ്ങളാകാം. സുസ്ഥിരമായ സമാധാനത്തിനും ക്ഷേമരാഷ്ട്രത്തിനും അവധാനത്തോടെയുള്ള ദീര്‍ഘകാല പ്രായോഗികനടപടികള്‍ തന്നെ വേണം. രണ്ടു പതിറ്റാണ്ടു തികയുന്ന മസ്ജിദ്ധ്വംസനത്തിന്‍െറ പരിഹാരത്തില്‍തൊട്ട് അതിനു തുടക്കമിടാന്‍ ഭരണകൂടത്തിനു കഴിയുമോ
അധികാര-നിയമ കേന്ദ്രങ്ങളുടെ നിസ്സംഗതയുടെ പുറത്ത് ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ നടത്തിയ ആസൂത്രിത നീക്കമാണ് 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് ധ്വംസനത്തിന് വഴിതുറന്നത്. പള്ളി തകര്‍ക്കുന്നതില്‍ ബി.ജെ.പി നേതാവ് അദ്വാനി ഉള്‍പ്പെടെ നേതാക്കളുടെ കൃത്യമായ പങ്കാളിത്തം പുറത്തുകൊണ്ടുവന്ന ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് ലഭിച്ച് രണ്ടു വര്‍ഷം പിന്നിടുമ്പോഴും കുറ്റവാളികളെ ശിക്ഷിക്കാന്‍ സര്‍ക്കാര്‍-നിയമ തലങ്ങളില്‍ നടപടിയൊന്നും ഉണ്ടായിട്ടില്ല.
1526ല്‍ ബാബറിന്‍െറ സേനാനായകന്‍ മിര്‍ബാഖി അയോധ്യയില്‍ പണിത ബാബരി മസ്ജിദില്‍ നൂറ്റാണ്ടുകളായി മുസ്ലിംകള്‍ ആരാധന നിര്‍വഹിച്ചു വരികയായിരുന്നു. 1949 ഡിസംബര്‍ 23ന് പള്ളിക്കകത്ത് രാമവിഗ്രഹം ഒളിച്ചു കടത്തുന്നതോടെയാണ് പ്രശ്നം സങ്കീര്‍ണമായത്. അന്നത്തെ ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് കെ.കെ നായരുടെ ഒത്താശയോടെയായിരുന്നു ഈ നീക്കം. തുടര്‍ന്ന് പള്ളി അടച്ചിടുന്ന സാഹചര്യം ഉണ്ടായി. 1950ല്‍ പള്ളിക്കകത്തു നിന്ന് വിഗ്രഹം നീക്കം ചെയ്യുന്നതിനെതിരെ ഫൈസാബാദ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത് ഹിന്ദുത്വ ശക്തികള്‍ക്ക് തുണയായി.1955 ഏപ്രില്‍ 26ന് ഹൈകോടതിയും ഈ വിധി ശരിവെച്ചു. 1961ല്‍ സുന്നി വഖഫ് ബോര്‍ഡ് സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്ന് എല്ലാ പരാതികളും ഹൈകോടതിയിലേക്ക് മാറ്റുകയായിരുന്നു. ഉടമസ്ഥാവകാശം തിരിച്ചുകിട്ടാന്‍ മുസ്ലിംകള്‍ നിയമനടപടി ആരംഭിച്ചെങ്കിലും പ്രക്രിയ നീണ്ടു. അയോധ്യാ പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കാനും ഹിന്ദുവികാരം ഉണര്‍ത്താനും ആര്‍.എസ്.എസ് വ്യാപക നീക്കം തുടങ്ങുന്നതാണ് പിന്നീട് കണ്ടത്. എണ്‍പതുകളുടെ മധ്യത്തോടെ ഇതിന് രാജ്യവ്യാപക സ്വഭാവം നല്‍കാനും ശ്രമം നടന്നു.
പള്ളിയുടെ പൂട്ടുതുറന്നുകൊടുത്തതിനെതിരെ ബാബരി മസ്ജിദ് കോഓഡിനേഷന്‍ കമ്മിറ്റി, ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി എന്നിവക്കു കീഴില്‍ നടന്ന സമാധാനപരമായ പ്രക്ഷോഭ പരിപാടികളൊന്നും അധികൃതരെ ഉണര്‍ത്തിയില്ല. എണ്‍പതുകളുടെ അവസാനത്തില്‍ അയോധ്യയില്‍ തര്‍ക്കസ്ഥലത്തുതന്നെ ഹിന്ദുത്വ ശക്തികള്‍ക്ക് ക്ഷേത്ര നിര്‍മാണത്തിനു ശിലാന്യാസം നടത്താന്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ അനുമതി നല്‍കുന്നതാണ് കണ്ടത്.
തുടര്‍ന്ന് ഹിന്ദുത്വശക്തികള്‍ രാജ്യമൊന്നാകെ വന്‍ പ്രചാരണം നടത്തിയും അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്ര നടത്തിയും അയോധ്യയില്‍ ക്ഷേത്രനിര്‍മാണത്തിനുള്ള അനുകൂല സാഹചര്യം സൃഷ്ടിച്ചു. യു.പി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വരാന്‍ ബി.ജെ.പിക്ക് സാധിച്ചത് നടപടികള്‍ എളുപ്പവുമാക്കി. എന്തു വിലകൊടുത്തും പള്ളി സംരക്ഷിക്കുമെന്ന് കല്യാണ്‍സിങ്ങിന്‍െറ നേതൃത്വത്തിലുള്ള യു.പിയിലെ ബി.ജെ.പി സര്‍ക്കാര്‍ സുപ്രീംകോടതി മുമ്പാകെ നല്‍കിയ ഉറപ്പുപോലും ലംഘിക്കപ്പെട്ടു. ബാബരി മസ്ജിദ് സംരക്ഷിക്കുമെന്ന് ദേശീയോദ്ഗ്രഥന കൗണ്‍സില്‍ മുമ്പാകെ അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹ റാവു നല്‍കിയ വാക്കും പാലിക്കപ്പെട്ടില്ല. സംഘ് നേതാക്കളുടെ സാന്നിധ്യത്തില്‍ കാലേക്കൂട്ടി തീരുമാനിച്ച പ്രകാരം ബാബരി മസ്ജിദ് ധ്വംസനം നടക്കുകയായിരുന്നു. രാജ്യം അതുകണ്ട് നടുങ്ങി. പള്ളി തല്‍സ്ഥാനത്തുതന്നെ പുതുക്കിപ്പണിയുമെന്ന് റാവു രാജ്യത്തിന് നല്‍കിയ ഉറപ്പ് രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോഴും അങ്ങനെത്തന്നെ നില്‍ക്കുന്നു. മസ്ജിദ് ധ്വംസനത്തെ തുടര്‍ന്ന് വ്യാപകമായ അക്രമ സംഭവങ്ങളും കലാപങ്ങളുമാണ് രാജ്യത്ത് അരങ്ങേറിയത്. ബാബരി മസ്ജിദ് വാര്‍ഷിക ദിനമായ ഇന്ന് മുഹര്‍റം പത്ത് കൂടിയായതിനാല്‍ ഹൈദരാബാദിലും മറ്റും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലഖ്നോ, ദല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കനത്ത സുരക്ഷ ഉറപ്പാക്കി.
ഇന്ന് കരിദിനമായും ഫാഷിസ്റ്റ് വരുദ്ധ ദിനമായും ആചരിക്കാന്‍ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തു. സമാധാനപരമായ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് ബാബരി മസ്ജിദ് കോഓഡിനേഷന്‍ കമ്മിറ്റി, ബാബരി മസ്ജിദ് ആക്ഷന്‍ എന്നിവ ആഹ്വാനം ചെയ്തു.
ബാബരി മസ്ജിദിനെ ആദ്യം സംഘര്‍ഷകേന്ദ്രമാക്കിയത് ബ്രിട്ടീഷ് സാമ്രാജ്യത്വമാണ്. 1857ല്‍ ആഞ്ഞടിച്ച ബ്രിട്ടീഷ് വിരുദ്ധ സമരത്തെ ശിഥിലമാക്കാനാണവര്‍, അന്ന്, അത്തരമൊരു കുടിലതന്ത്രം പ്രയോഗിച്ചത്. അന്നതിനെ പ്രതിരോധിച്ചത്, അയോധ്യാ നിവാസികളായ മുഴുവന്‍ മനുഷ്യരും മതജാതി പരിഗണനകള്‍ക്കപ്പുറം ഒരുമിച്ചുനിന്നാണ്. ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന സാമ്രാജ്യത്വ നയത്തെ ചെറുക്കാന്‍; ഇസ്ലാം മതപണ്ഡിതനായ അമീര്‍ അലിയും ഹിന്ദു മതാചാര്യനായ, ബാബ രാമചന്ദ്രദാസും ഒന്നിച്ചുനിന്നാണ് നേതൃത്വം നല്‍കിയത്. മസ്ജിദ് സംബന്ധിച്ച്, ‘നിങ്ങള്‍ക്ക് മാത്രമാണ് തര്‍ക്കമെന്നും;’ ഞങ്ങള്‍ക്കിടയില്‍ അക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ളെന്നവര്‍ ഒരുമിച്ചുനിന്ന് പ്രഖ്യാപിച്ചപ്പോള്‍ അന്ന്, പരിഭ്രാന്തരായത്, ബ്രിട്ടീഷ് സാമ്രാജ്യത്വമായിരുന്നു. അതിന്നവര്‍ പകരംവീട്ടിയത്, മനുഷ്യസ്നേഹികളായ ആ മതനേതാക്കന്മാരെ, ഒൗധിലെ ഒരു ആല്‍മരകൊമ്പില്‍, കെട്ടിത്തൂക്കി കൊന്നുകൊണ്ടായിരുന്നു! യുദ്ധമേ ഇല്ലാതിരുന്ന അയോധ്യയുടെ മണ്ണില്‍, കൂട്ടക്കുരുതികള്‍ക്ക് കൂട്ടുനില്‍ക്കാത്തതിന് അയോധ്യക്കന്ന് നഷ്ടമായത് മഹത്തായ രണ്ട് ജീവിതങ്ങളാണ്.
ബ്രിട്ടീഷുകാര്‍ക്ക് അവരെ കൊല്ലാന്‍ കഴിഞ്ഞെങ്കിലും അവരുടെ സ്മരണകളെ നശിപ്പിക്കാന്‍ കഴിഞ്ഞില്ല. അവരെ കെട്ടിത്തൂക്കി കൊന്ന ആ ‘ആല്‍മരം’, ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ അസ്വാസ്ഥ്യപ്പെടുത്തുന്ന, ഒരശാന്തമായ അനുസ്മരണ കേന്ദ്രമായി, ദിവസേനയെന്നോണം വളര്‍ന്നുകൊണ്ടിരുന്നു. ജനങ്ങള്‍ അതിനുചുറ്റും ഒത്തുചേര്‍ന്ന് ഐക്യദാര്‍ഢ്യം പങ്കുവെച്ചു. അപ്പോള്‍ സാമ്രാജ്യത്വം ചെയ്തത്, ആ ആല്‍മരത്തെതന്നെ വേരോടെ പിഴുതെടുത്ത് നശിപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍, ഇങ്ങനെയും ഒരാലുണ്ടായിരുന്നു എന്ന്, സൗകര്യം കിട്ടുമ്പോഴെങ്കിലും നമ്മള്‍ ഓര്‍മിക്കേണ്ടിയിരിക്കുന്നു. 1860ല്‍ ആ ആല് മുറിച്ചുമാറ്റിയെങ്കിലും അപ്പോഴും ബാബരി മസ്ജിദ് ഒരു പോറലുമേല്‍ക്കാതെ, ഒരു മസ്ജിദായും ഇന്ത്യന്‍ മതേതരത്വത്തിന്‍െറ ഒരു മഹാസ്മാരകമായും നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍, സാമ്രാജ്യത്വത്തിന് അന്ന് കഴിയാത്തത്, പിന്നീട് സംഘ്പരിവാര്‍ ശക്തികള്‍ നടപ്പാക്കുന്നതാണ് നാം കണ്ടത്.
മുമ്പേ തന്നെ മുടന്തി തുടങ്ങിയ, ഇന്ത്യന്‍ മതേതരത്വത്തിന്‍െറ അന്ത്യ മൊഴികളിലൊന്നായി 1992 ഡിസംബര്‍ ആറ് മാറിയത് അങ്ങനെയാണ്. ഭരണകൂടാധികാരങ്ങളെയും മതനിരപേക്ഷതയെയും ഒരേസമയം നിസ്സഹായമാക്കുംവിധം ശക്തമാണ്, ‘സവര്‍ണ പ്രത്യശാസ്ത്ര’മെന്ന് 2010ലെ കോടതിവിധിയും സാക്ഷ്യപ്പെടുത്തുന്നു. തൊമ്മികളായി ഒരുവിധേനെയും തലകുനിക്കാത്ത, ചാവേറുകളായി, അത്രതന്നെ പൊട്ടിത്തെറിക്കാത്ത, നിരന്തര പോരാളികളെയാണ്, സവര്‍ണ പ്രത്യയശാസ്ത്രത്താല്‍, നിസ്സഹായമാക്കപ്പെടുന്ന ഇന്ത്യന്‍ മതേതരത്വം ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
‘1992 ഡിസംബര്‍ ആറ്’ ഏതെങ്കിലുമൊരു മതവിഭാഗത്തിന്‍െറ സ്വകാര്യ പ്രശ്നമല്ല. അത് ഇന്ത്യ ജീവിക്കുന്നിടത്തോളം കാലം ഇന്ത്യയെ മുറിപ്പെടുത്തുന്ന, മുറിപ്പെടുത്തേണ്ട, ഒരു പൊതു പ്രശ്നമാണ്. ‘ഇന്ത്യന്‍ മതേതരത്വത്തിന്‍െറ സ്മാരക’മെന്ന് പ്രകീര്‍ത്തിക്കപ്പെട്ട ഒരു ‘മസ്ജിദ്’ തകര്‍ക്കപ്പെട്ടത് ഒരു ഹിന്ദു മുസ്ലിം സ്വകാര്യ തര്‍ക്കമായി ചുരുക്കിക്കാണാനാവില്ല. അങ്ങനെ കാണുന്നത് ചരിത്രത്തിന് തീകൊളുത്തലാകും.
‘ഫ്രാന്‍സ് ഇന്നലെവരെ മഹത്തായൊരു രാജ്യമായിരുന്നു. ഇന്നത് ഒരു മാറാരോഗത്തിന്‍െറ പേരാണ്’ എന്ന് സാര്‍ത്ര് മുമ്പ് ഉത്കണ്ഠപ്പെട്ടു. 1948ലെ ഗാന്ധിവധം 84ലെ സിക്ക് കൂട്ടക്കൊല, 92 ഡിസംബര്‍ ആറിന്‍െറ ബാബരി പള്ളി പൊളിക്കല്‍... ഇന്ത്യയെക്കുറിച്ച് ആത്മബോധമുള്ള ഇന്ത്യക്കാര്‍ക്ക്, ഫ്രാന്‍സിനെക്കുറിച്ച് അന്ന് സാര്‍ത്ര് ഉത്കണ്ഠപ്പെട്ടതുപോലെ, ഇന്ന് ആശങ്കപ്പെടാതിരിക്കാന്‍ എങ്ങനെ കഴിയുന്നു?
ഡിസംബര്‍ ആറിന് പള്ളി തകര്‍ത്തത് ജനങ്ങള്‍ മറക്കും! ഡിസംബര്‍ ഏഴിന് ‘തല്‍സ്ഥാനത്ത് പള്ളി പുനര്‍നിര്‍മിക്കുമെന്ന്’ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു ഉറപ്പു നല്‍കിയതും ജനങ്ങള്‍ മറക്കും! (ഒരു പക്ഷേ ആയൊരു ഉറപ്പിന്‍െറ പേരില്‍ അദ്ദേഹം എല്ലാ ഡിസംബര്‍ ആറിനും ഓര്‍മിക്കപ്പെടാനും മതി!) ‘ഞങ്ങള്‍ രാഷ്ട്രത്തോട് ക്ഷമ ചോദിക്കുന്നു’ എന്ന് പള്ളിപൊളിക്ക് നേതൃത്വം നല്‍കിയ അദ്വാനി പ്രസ്താവിച്ചതും മറക്കും! ‘പള്ളിപൊളിച്ചത് ഇന്ത്യയുടെ ദേശീയ അപമാനമെന്ന് 1994ല്‍ സുപ്രീംകോടതി പറഞ്ഞതും ‘ജനം’ മറക്കും! മസ്ജിദ് പൊളിച്ചതിനെ അപലപിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ധവളപത്രവും ‘മറക്കപ്പെടും’! മസ്ജിദ് തകര്‍ക്കപ്പെട്ട് പതിനേഴു വര്‍ഷം കഴിഞ്ഞ് പുറത്തുവന്ന, ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ടും ‘മറക്കപ്പെടും’! ഒരു പഴയ തറവാട് പൊളിച്ച് ഭാഗിക്കുന്ന ലാഘവത്തോടെ, ചരിത്ര സ്മരണകള്‍ ഇരമ്പുന്ന ഇന്ത്യന്‍ മതേതരത്വത്തിന്‍െറ മഹാ സ്മാരകത്തെ മൂന്ന് തുണ്ടമായി ഭാഗിക്കാന്‍ നിര്‍ദേശിച്ചതും ഇന്ത്യന്‍ ജനത മറന്നേക്കും! അങ്ങനെ മറന്നു മറന്ന്, ഒടുവില്‍ 1947 ആഗസ്റ്റ് 15ന് നാം സ്വതന്ത്രരായി എന്നതുകൂടി നമ്മള്‍ മറന്നുപോയാല്‍!
പുരാണങ്ങളുടെ പുകപടലങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ നീതിയുടെ നിശ്ശബ്ദ നിലവിളിയാണ് ഇപ്പോള്‍ നാം കേട്ടുകൊണ്ടിരിക്കുന്നത്. പുരാണങ്ങളുടെ പതാകയാണ്, നീതിയെ, നിന്ദ്യമായി പരിഹസിച്ചുകൊണ്ട്, ഇന്ത്യന്‍ ജനാധിപത്യത്തിനുമുകളില്‍ ഇപ്പോള്‍ പാറിപ്പറക്കുന്നത്. ഇന്ത്യയുടെ മഹത്തായ ‘ഡെമോക്രസിയെ’ ഇപ്പോള്‍ വെല്ലുവിളിക്കുന്നത്, ഒട്ടും മഹത്ത്വമില്ലാത്തൊരു ‘മിത്തോക്രസി’യാണ്. അതിനുമുമ്പില്‍ ഒട്ടും മുട്ടുമടക്കാത്ത, അനീതിക്കെതിരെ മുഷ്ടിചുരുട്ടുന്ന, ഇനിയും മരിക്കാത്ത മനുഷ്യരെയാണ് ‘അശാന്തമായ ഡിസംബര്‍ ആറ്’ ആവശ്യപ്പെടുന്നത്. സംഘ്പരിവാര്‍ നേതൃത്വത്തില്‍ നടക്കുന്ന വിജയാഘോഷങ്ങള്‍ക്കും മുസ്ലിം മതസംഘടനകളുടേത് മാത്രമായ സങ്കടസ്മരണകള്‍ക്കുമപ്പുറം മതനിരപേക്ഷ സംരക്ഷണത്തിനുവേണ്ടിയുള്ള ഒരു പ്രതീകാത്മക ‘സമരദിന’മായി ഡിസംബര്‍ ആറിനെ മാറ്റുകയാണ് ഇന്ന് നമ്മള്‍ വേണ്ടത്. ‘മുടന്തുന്ന’ ഇന്ത്യന്‍ മതേതരത്വത്തിന് 1992 ഡിസംബര്‍ ആറിന് സംഭവിച്ച, ജനാധിപത്യ തകര്‍ച്ചയുടെ ആഴം സൂക്ഷ്മമായി തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ഡിസംബര്‍ ആറിന് സ്വയം സമരോത്സുകമാവാന്‍ കഴിയും. അതോടെ ‘മസ്ജിദ് സ്മരണ’ സ്വയമൊരു സമരമാകും.
‘ഭൂതകാലത്തെ നിരന്തരം മായ്ച്ചു കളയുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ഭൂതകാലം തന്നെ ഇല്ലാതാക്കപ്പെടുകയാണ്. അല്ളെങ്കില്‍ വിമര്‍ശനരഹിതമായി വാഴ്ത്തപ്പെടുകയോ, കാല്‍പനികവത്കരിക്കപ്പെടുകയോ ചെയ്യുകയാണ്. ഭൂതകാലത്തിന്‍െറ സത്യങ്ങളെ പിന്തുടരുന്നത്, അധീശസംസ്കാരം ഒരുതരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല. ഓര്‍മ മറ്റേതൊരു കാലത്തേക്കാളും കൂടുതല്‍ ഇന്ന് അപകടത്തിലാണ്.’ (ടോണിമോറിസണ്‍).

2011 നവംബർ 8, ചൊവ്വാഴ്ച

വാഗണ് ട്രാജഡി ശ്വാസം നിലച്ച നാള്‍

ബാസിത്.സി.പി.ചെന്പ്ര
                      സ്വതന്ത്ര സമര പോരാട്ടങ്ങളില്‍ ജീവരക്തം കൊണ്ട് ചരിത്രമെഴുതിയ മലബാറിന്റെ  മണ്ണില്‍ ഇംഗ്ലീഷ് ഭരണ കുടിലതയുടെ പ്രതീകമായിരുന്നു  1921 ലെ  വാഗന്‍ ദുരന്തം.കേരളത്തിലെ ജാലിയന്‍ വാല ബാഗ്‌ എന്ന  പോലും വിശേഷിപ്പിക്കാവുന്ന ഈ ദുരന്തത്തിന്  മലബാര്‍ കലാപത്തോടൊപ്പം 90  വയസ്സ് തികയുന്നു.ഒരു തുള്ളി വെള്ളം പോലും നല്‍കാതെ ഒരുകൂട്ടം രാജ്യ സ്നേഹികളെ കാലപുരിയിലെക്കയക്കുന്പോള്  ജീവച്ച്വാസം പോലും നിഷേധിക്കുകയായിരുന്നു ബ്രിട്ടിഷ് കാപാലികര്‍ .സ്വന്തം ജീവന്‍ പോലും ബലിനല്‍കി അവര്‍ നമുക്ക് നേടിത്തന്നസ്വാതന്ത്ര വായു നിലനില്ക്കുന്ന   കാലത്തോളം അവരുടെ സ്മരണകള്‍ നമ്മുടെ മനോമുകുരങ്ങളില്‍ ഒളിമങ്ങാതെ തെളിഞ്ഞു നില്‍ക്കും 
                       മലബാര്‍ കലാപത്തിന്റെ ഒടുക്കത്തിലായിരുന്നു   ഹ്രദയ ഭേദകമായ     ഈസംഭവം   നടക്കുന്നത്  .നാടിന്റെ  നാനാ  ഭാഗങ്ങളില്‍നിന്നും  നിരവധി  പോരാളികളെ  കലാപത്തിന്റെ  പേരില്‍  അറസ്റ്റ്  ചെയ്തിരുന്നു .മലബാറിലെ  ജയിലുകള്‍  നിറഞ്ഞ  കവിഞ്ഞപ്പോള്  വിപ്ലവകാരികളെ    മറ്റു  സ്ഥലങ്ങളിലേക്ക്  മാറ്റാന്‍  അവര്‍ തീരുമാനിച്ചു  സുരക്ഷിതമായ  ബെല്ലാരി  ജയിലായിരുന്നു  അവര്‍ ഇതിനായി  തെരഞ്ഞെടുത്തത്  .
                      നവംബര്‍19 ന്  വിവിധ കേന്ദ്രങ്ങളില്‍ നിന്നും തടവുകാരെ തിരഞ്ഞ പിടിച്ച് വൈകുന്നേരത്തോടെ MSP മ്സ്പ്ക്യാംപിലെത്തിച്ചു .പുലാമന്തോള്‍ പലംപോളിച്ച്ച്കേസിലെ പ്രതികളായിരുന്നു മിക്കവരും .വഴിക്ക് വെച്ചും ക്യാമ്പില്‍ വെച്ചും പോലിസ് അവരെ നിരന്തരം പീഡിപ്പിച്ചു .ഭക്ഷണവും വെണ്ടത്ത്ര നല്‍കിയിരുന്നില്ല. പിറ്റേന്ന രാവിലെ ബെല്ലാരിയിലേക്ക് കൊണ്ട്ട് പോകാനായി എല്ലാ ഒരുക്കവും  പോലിസ് നടത്തി. 
                     നവംബര്‍ 20ന പുലര്‍ച്ചെ കാളവണ്ടികളും കഴുത വണ്ടികളും തയ്യാറാക്കി നിര്‍ത്തി. ഓരോ വന്ല്‍ണ്ക്കിടടയിലും  തടവുകാരെയും നിര്‍ത്തി യാത്ര തുടങ്ങി .അതി ദയനീയമായിരുന്നു അത്. വാഹനങ്ങല്‍ക്കനുസരിച്ച്ച് തടവുകാരും നീങ്ങണമായിരുന്നു. ഒാട്ടം വെഗതകൂടിയാല്‍ മുന്നിലെ  വാഹനത്തില്‍ ചെന്നിടിക്കും. കുറഞ്ഞാല്‍ പിന്നിലെയും. കൊട്ടക്കലെത്ത്തിയപ്പോള്‍ പട്ടാളക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ വാഹനം നിര്ത്തിഎങ്കിലും  ആ പാവങ്ങള്‍ക്ക് ഓന്നു ലഭിച്ചില്ല. 
                    വൈകുന്നെരത്തോറെ   സംഗം തിരൂര്‍ സ്റെഷനിലെത്തി. അപ്പോഴേക്കും പലരും തലര്‍ന്ന്‍  വീണിരുന്നു.അതെ സമയം സൌത്ത്  മാറട്ട കമ്പനിയുടെMSLV-1711 ആം നമ്പര്‍ വാഗന്‍ തിരൂര്‍ സ്റെഷനില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. 
           തടവുകാരെ ഓരോരുത്തരായി ബലം പ്രയോഗിച്ച് പോലിസ് വാഗനിലെക്ക് കയറ്റി. ഓളം പേര്‍ കയരിക്കഴ്ഞ്ഞപ്പോഴെക്കും പലരുടെയും കയ്യും കാലും പുറത്തേക്ക് തെരിച്ച്ചുനിന്നു. വാതിലുകള്‍ അമര്ത്തിയടച്ച്ചു. രാത്രി ന വാഗന്‍ തിരൂര്‍ സ്റേഷന്‍  വിട്ടു. 
          ചരക്കുകള്‍ സംഭരിക്കുന്ന വാഗണുകള്‍ എന്നാ നിലയില്‍ കട്ടിയുള്ള ഇരുമ്പ് തകിടുകള്‍ കൊണ്ടായിരുന്നു ബോഗികള്‍ ക്രമീകരിച്ച്ചിരുന്നത്. ഒരൊറ്റ ബോഗിയില്‍ ഇതത്രയും പേരെ ഒന്നിച്ച് നിരച്ച്ചിരുന്നതിനാല്‍ വായുവോ വെളിച്ചമോ അതിലേക്ക് കടന്ന്‍ ചെന്നില്ല. അടച്ചുപൂട്ടിയ മുറിയില്‍ ശ്വാസം പോലും ലഭിക്കാതെ അവര്‍ പരസ്പരം കടിച്ചും കീരിയും മരണത്തോട് മല്ലടിച്ച്. പലരും തല്‍ക്ഷണം മരിച്ചു. 
        പുലര്‍ച്ചെ 4 മണിക്ക് പോത്തന്നൂര്‍ സ്റെഷനിലെത്തിയ വാഗനിലെ രംഗം ആരെയു കരലളിയിപ്പിക്കുന്നതയിരുന്നു, മരിച്ചതും പതിമാരിച്ചതുമായ ശരീരങ്ങള്‍. മരിച്ചവരെ ഏറ്റെടുക്കാന്‍   സ്റേഷന്‍ മാസ്റ്റര്‍ തയ്യാറായില്ല. രക്ഷപ്പ്ര്ട്ടവരെ ബംഗ്ലൂരില്‍ ഹോസ്പിറ്റലില്‍ പ്രവേഷിപ്പിച്ച്ചു. ജഡങ്ങളുമായി  വാഗന്‍ തിരുരിലെക്ക് തിരിച്ച്ചു.  
      പോത്തന്നൂരില്‍ നിന്നും തിരിച്ചുവിട്ട വാഗനിനെ സ്വീകരിക്കാന്‍ തിരൂരില്‍ കല്ലക്ടര്‍ തോമസടക്കം നിരവധി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കാത്തിരിപ്പുണ്ടായിരുന്നു. ഇവരെപ്പോലും ലജ്ജിപ്പിക്കുന്നതയിരുന്നു മര്‍മ്മം പിളര്ത്തുന്ന രംഗങ്ങള്‍. മരിച്ച മുസ്ലിംകളെ തിരൂര്‍ കൊട്ട്ട്   കൊരങ്ങത്ത് പള്ളികളിലും,അമുസ്ലിമ്ഗലെ എഴുരിലും സംസ്കരിച്ചു

2011 ഒക്‌ടോബർ 20, വ്യാഴാഴ്‌ച

ഗദ്ദാഫിയുടെ മരണം; വിജയിച്ചത് പാശ്ചാത്യതന്ത്രങ്ങള്‍..പിന്നെ ജനാധിപത്യവും


"മുല്ലപ്പൂ വിപ്ലവം" എന്ന പേരില്‍  ചില അറബ് രാജ്യങ്ങളില്‍ സമീപകാലത്തുണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ചുവടുപിടിച്ച് ആരംഭിച്ചതെങ്കിലും ലിബിയയില്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിക്കെതിരെയുണ്ടായ വിമതമുന്നേറ്റത്തിന്റെ സ്വഭാവത്തിന് അടിസ്ഥാനപരമായ വ്യത്യാസ ങ്ങള്‍ ഏറെയാണ്‌.
ടുണീഷ്യയില്‍ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയെയും ഈജിപ്തില്‍ ഹുസ്‌നി മുബാറക്കിനെയും അധികാരഭ്രഷ്ടരാക്കിയ...

പ്രക്ഷോഭങ്ങള്‍ തീര്‍ത്തും അക്രമരഹിത മാര്‍ഗത്തിലൂന്നിയതായിരുന്നു. ലിബിയയിലാവട്ടെ യുദ്ധം നടത്തി അധികാരം പിടിക്കാനാണ് വിമതര്‍ ആദ്യമേ തുനിഞ്ഞത്. 
ടുണീഷ്യയിലെയും ഈജിപ്തിലെയും ജനകീയ പ്രക്ഷോഭങ്ങള്‍ക്കു നിയതമായ നേതൃത്വമോ സുവ്യക്തമായ ഏകോപനമോ ഉണ്ടായിരുന്നില്ല. സൗഹൃദ വെബ്‌സൈറ്റുകളിലൂടെയും മറ്റുമുള്ള പ്രചാരണങ്ങളുടെയും ആഹ്വാനങ്ങളുടെയും അടിസ്ഥാനത്തിലാണ് അവിടങ്ങളില്‍ ജനം പതിനായിരക്കണക്കില്‍ തെരുവുകളില്‍ ഇരമ്പിയെത്തിയത്. എന്നാല്‍, ലിബിയയിലാവട്ടെ 'ദേശീയ പരിവര്‍ത്തന സമിതി' എന്ന നേതൃസംവിധാനത്തിനു കീഴിലുള്ള ഏകോപിത യുദ്ധമാണ് വിമതര്‍ നടത്തിയത്. വിമതപോരാളികളെ സഹായിക്കാന്‍ പാശ്ചാത്യസേന നടത്തിയ നഗ്‌നമായ ഇടപെടലാണ് ലിബിയന്‍ പ്രക്ഷോഭത്തിന്റെ ശോഭ കെടുത്തിയ പ്രധാന ഘടകം. അമേരിക്കന്‍ നേതൃത്വത്തിലുള്ള പാശ്ചാത്യ സഖ്യസേനയായ 'നാറ്റോ' (നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍) യുടെ സഹായത്തോടെയാണ് വിമതര്‍ സൈനികമുന്നേറ്റം കാഴ്ചവെച്ചത്. പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള നടപടിയുടെ ഭാഗമായി ഏകാധിപതി മുഅമര്‍ ഗദ്ദാഫിയുടെ സൈന്യം സാധാരണ പൗരന്‍മാരെ കൊന്നൊടുക്കുന്നെന്ന് ആരോപിച്ചാണ് 'നാറ്റോ' സേന ലിബിയയിലെ ഇടപെടലിനു ന്യായം കണ്ടെത്തിയത്. എന്നാല്‍, 'നാറ്റോ' സേന നടത്തിയ അസംഖ്യം വ്യോമാക്രമണങ്ങളില്‍ അനേകായിരം സാധാരണ ലിബിയക്കാര്‍ കൊല്ലപ്പെടുന്നതാണ് പിന്നീട് കണ്ടത്. ഈ വ്യോമാക്രമണങ്ങളുടെ അകമ്പടിയോടെയാണ് വിമതസേന നഗരങ്ങളും പട്ടണങ്ങളും ഓരോന്നോരോന്നായി പിടിച്ചെടുത്തത്. സാധാരണക്കാരെ കൊന്നുതള്ളുന്നതില്‍ വിമതപോരാളികളും പിന്നിലായിരുന്നില്ലെന്ന് സ്വതന്ത്ര റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ നിര്‍ലോഭം നല്‍കിയ പടക്കോപ്പുകളുപയോഗിച്ചായിരുന്നു വിമതരുടെ സൈനിക വിജയങ്ങള്‍. 
സാമ്രാജ്യത്വ ഇംഗിതങ്ങള്‍ക്കു വഴങ്ങിക്കൊടുക്കാത്ത രാഷ്ട്രീയ പാരമ്പര്യമുള്ള ഭരണാധികാരിയായിരുന്നു മുഅമര്‍ ഗദ്ദാഫി. അടുത്ത കാലത്തായി പടഞ്ഞാറന്‍ രാജ്യങ്ങളോടുള്ള സമീപനത്തില്‍ അദ്ദേഹം അയവു വരുത്തിയിരുന്നു എന്നതു നേര്. എന്നാല്‍, അദ്ദേഹത്തോടുള്ള അമേരിക്കയുടെയും കൂട്ടാളികളുടെയും പകയില്‍ ഒട്ടും കുറവു വന്നിരുന്നില്ലെന്നു തെളിയിക്കുന്നതാണ് ലിബിയയില്‍ ' നാറ്റോ ' നടത്തിയ കുത്സിതമായ സൈനിക ഇടപെടല്‍. ഇറാഖിലും അഫ്ഗാനിസ്താനിലുമൊക്കെ ചെയ്തതുപോലെ, ആജ്ഞാനുവര്‍ത്തികളെ ഭരണത്തില്‍ അവരോധിക്കുക തന്നെയായിരുന്നു അമേരിക്കയുടെ അജന്‍ഡ. എണ്ണസമ്പന്നമായ രാജ്യമാണ് ലിബിയ എന്നുകൂടി ഇവിടെ ഓര്‍മിക്കുക. 
 ടുണീഷ്യയിലും ഈജിപ്തിലും ജനകീയ സമരത്തിലൂടെ അധികാരഭ്രഷ്ടരാക്കപ്പെട്ട ഏകാധിപതികള്‍ അമേരിക്കയുടെ സുഹൃത്തുക്കളായിരുന്നു. അതുകൊണ്ടുതന്നെ ആ രാജ്യങ്ങളിലെ പ്രക്ഷോഭങ്ങളോട് പാശ്ചാത്യ ലോകം കരുതലോടെയുള്ള സമീപനമാണ് കൈക്കൊണ്ടിരുന്നത്. 
ലിബിയന്‍ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയ 'ദേശീയ പരിവര്‍ത്തന സമിതി' യിലെ പല പ്രമുഖരുടെയും മുന്‍കാല ചരിത്രം സംശയാസ്​പദമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗദ്ദാഫിക്കെതിരായ കുതന്ത്രങ്ങളുടെ ഭാഗമായി അമേരിക്കന്‍ ചാരസംഘടന പണ്ടു മുതലേ പ്രതിഫലം നല്‍കി ഉപയോഗപ്പെടുത്തിവന്നിരുന്ന ചില ലിബിയന്‍ നേതാക്കളാണ് പ്രക്ഷോഭത്തിനു ചരടു വലിച്ചതെന്നാണ് സൂചന. 
അറബ് രാജ്യങ്ങളിലെ ജനായത്തപ്രക്ഷോഭ വേലിയേറ്റത്തില്‍ ആദ്യമൊന്ന് അന്തിച്ചെങ്കിലും പിന്നീട് അതിനെ തങ്ങളുടെ അജന്‍ഡയ്ക്ക് അനുസൃതമാക്കിയെടുക്കുന്നതില്‍ അമേരിക്ക വിജയിച്ചുവെന്ന വിലയിരുത്തലുകളെ ശരിവെക്കുന്നു ലിബിയന്‍ സമരത്തിന്റെ സഞ്ചാരവഴി.
ലിബിയന്‍ സമരത്തിന്റെ പോര്‍വഴികള്‍
ട്രിപ്പോളി: മറ്റ് അറബ് രാജ്യങ്ങളായ ടുണീഷ്യയിലും ഈജിപ്തിലും ആഞ്ഞുവീശി വിജയം വരിച്ച ഏകാധിപത്യവിരുദ്ധ മുന്നേറ്റങ്ങളില്‍നിന്ന് ആവേശമുള്‍ക്കൊണ്ടാണു ലിബിയില്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിക്കെതിരെ വിമതര്‍ രംഗത്തിറങ്ങിയത്. പ്രക്ഷോഭത്തിന്റെ നാള്‍വഴി ഇങ്ങനെ:
2011 ഫിബ്രവരി 15-19: ലിബിയയിലെ രണ്ടാമത്തെ വലിയ നഗരമായ ബെന്‍ഗാസിയില്‍ വിമതമുന്നേറ്റത്തിനു തുടക്കം
മാര്‍ച്ച് 19: വിമതരെ നേരിടാനിറങ്ങിയ സര്‍ക്കാര്‍ സേനയെ പിന്തിരിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തോടെ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും സംയുക്ത വ്യോമാക്രമണം തുടങ്ങി
മാര്‍ച്ച് 31: സൈനിക നടപടിയുടെ നേതൃത്വം പാശ്ചാത്യ സഖ്യസേനയായ നാറ്റോ (നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍) ഔപചാരികമായി ഏറ്റെടുക്കുന്നു

മെയ് ഒന്ന്: ഗദ്ദാഫ് നാറ്റോ വ്യോമാക്രമണത്തില്‍നിന്നു രക്ഷപ്പെടുന്നു. അദ്ദേഹത്തിന്റെ ഇളയ മകന്‍ സെയ്ഫ് അല്‍ അറബ് ആക്രമണത്തില്‍ മരിച്ചു

ജൂലായ് 15: ലിബിയന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തുര്‍ക്കിയിലെ ഇസ്താംബുളില്‍ ചേര്‍ന്ന അന്താരാഷ്ട്ര യോഗം വിമതരുടെ 'ദേശീയ പരിവര്‍ത്തന സമിതി'ക്ക്്് അംഗീകാരം നല്‍കുന്നു 

ജൂലായ് 28: വിമത സേനയുടെ മേധാവി ജനറല്‍ അബ്ദുള്‍ ഫത്താ യൂനസ് കൊല്ലപ്പെട്ടു

ആഗസ്ത് 23: തലസ്ഥാനഗരമായ ട്രിപ്പോളിയിലുള്ള ഭരണകൂട ആസ്ഥാനം വിമതര്‍ പിടിച്ചെടുക്കുന്നു. ഗദ്ദാഫിയെയോ മക്കളെയോ അവിടെ കണ്ടെത്താനായില്ല

സപ്തംബര്‍ 12: മകന്‍ സാദിയുള്‍പ്പെടെ ഗദ്ദാഫിയുടെ 32 വിശ്വസ്തര്‍ അയല്‍രാജ്യമായ നൈജറില്‍ അഭയം തേടിയതായി സ്ഥിരീകരണം

സപ്തംബര്‍ 15: ഗദ്ദാഫിയുടെ ജന്‍മനാടായ സിര്‍ത്തില്‍ വിമതസേന ആക്രമണം തുടങ്ങി

സപ്തംബര്‍ 16: ഐക്യരാഷ്ട്രസഭയിലെ ലിബിയയുടെ സീറ്റ് വിമതര്‍ക്കു നല്‍കുന്നു

ഒക്ടോബര്‍ 17: ബാനി വാലിദ് പട്ടണം ഗദ്ദാഫി അനുകൂലികളില്‍നിന്നു വിമതര്‍ പിടിച്ചെടുക്കുന്നു

ഒക്ടോബര്‍ 20: സിര്‍ത്ത് വിമതനിയന്ത്രണത്തില്‍. ഗദ്ദാഫി ഗുരുതരപരിക്കുകളോടെ പിടിയില്‍; താമസിയാതെ മരണം

സമസ്തയുടെ രാഷ്ട്രീയം Published on Thu, 10/20/2011 - 00:11 ( 1 day 11 hours ago) കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍

രാഷ്ട്രീയം അസ്ഥിരമായ സംവിധാനമാണ്. രാഷ്ട്രീയത്തിന് ഇന്നും ഇന്നലെയുമില്ല. നാളെയെന്ന മോഹന സങ്കല്‍പത്തിലാണ് രാഷ്ട്രീയത്തിന്‍െറ ജാതകം നിലകൊള്ളുന്നത്.വര്‍ത്തമാന രാഷ്ട്രീയത്തിന്‍െറ തനിനിറവും കഴിഞ്ഞകാല രാഷ്ട്രീയ ചരിത്രവും നമുക്കുമുന്നില്‍ തെളിഞ്ഞുകിടക്കുന്ന ചതുരംഗപ്പലകയാണ്. ഇതിലൂടെ രാഷ്ട്രീയ കരുക്കള്‍ നീക്കി നേട്ടവും കോട്ടവും അനുഭവിച്ചറിഞ്ഞവര്‍ ഏറെയുണ്ട്. കരുക്കള്‍ നീക്കാനുള്ള സാമര്‍ഥ്യവും സ്വാര്‍ഥതയും ചാണക്യസൂത്രങ്ങളുമാണ് രാഷ്ട്രീയക്കാരന്‍െറ ഭാവിയും വര്‍ത്തമാനവും തിട്ടപ്പെടുത്തുന്നത്. സ്ഥിരവും സ്ഥായിയുമായ ഒരു പ്ളാറ്റ്ഫോമോ ആദര്‍ശമൂല്യമോ സംഹിതയോ രാഷ്ട്രീയക്കാരനില്ളെന്ന നേരറിവില്‍ നിന്നാണ് പ്രബുദ്ധസമൂഹം രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരനെയും പഠിച്ചെടുക്കുന്നത്. സാംസ്കാരിക കേരളത്തിന്‍െറ രാഷ്ട്രീയ ഭൂമികയില്‍ സുനിശ്ചിതവും നിര്‍ണിതവുമായ ആദര്‍ശാവബോധത്തിന്‍െറ ഉള്‍ക്കരുത്തില്‍നിന്ന് രാഷ്ട്രീയം പറഞ്ഞവര്‍ നന്നേചുരുക്കമാണ്. ഗുണഫലത്തെ ആശ്രയിച്ചാണ് രാഷ്ട്രീയബോധവും ചങ്ങാത്തവുമുള്ളത്. സുന്നികളെ സഹായിച്ചവരെ സഹായിക്കുമെന്ന് പറയുന്നത് ഇതിന്‍െറ അടിസ്ഥാനത്തിലാണ്. ഈ നയം തന്നെയാണ് കേരളത്തിലെ രാഷ്ട്രീയക്കാരും ഇന്നോളം കൊണ്ടുനടക്കുന്നത്.  രാഷ്ട്രീയക്കളം മാറിമാറി ചവിട്ടിയ നിരവധി നേതാക്കള്‍ നമുക്കുമുന്നിലുണ്ട്. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടി വളരാനുള്ള സാഹചര്യം ഒരുക്കുന്നില്ളെങ്കില്‍ മറുകണ്ടം ചാടുന്ന അവസ്ഥയാണ് ഇന്നും രാഷ്ട്രീയ നേതാക്കള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി സഹായം നിഷേധിച്ചവരൊക്കെയും നേരത്തേ ശത്രുക്കളായി ഗണിച്ചവര്‍ക്കൊപ്പം ഇലയിടുന്ന കാഴ്ച രാഷ്ട്രീയത്തിന്‍െറ തുടര്‍ക്കഥയാണ്. സുന്നികള്‍ ഇക്കാര്യം പറയുമ്പോള്‍ രാഷ്ട്രീയധര്‍മത്തിനെതിരാവുന്നു എന്ന് പറയുന്നതിലെ ധാര്‍മികതയാണ് മനസ്സിലാവാത്തത്.  രാഷ്ട്രീയമായി മുസ്ലിംകള്‍ക്ക് ഒരുപൊതുവേദി എന്നചിന്തയിലായിരിക്കണം ലീഗ് കോട്ടക്കല്‍ സമ്മേളനം വിളിച്ചുചേര്‍ത്തത്. ഇതില്‍ കേരളത്തിലെ മുഴുവന്‍ മതസംഘടനകളുടെയും പ്രതിനിധികള്‍ ഉണ്ടായിരുന്നു. ജമാഅത്തെ ഇസ്ലാമിയെ പ്രസ്തുത പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല എന്ന് പിന്നീടാണ് അറിയുന്നത്. ‘പൊതു പ്ളാറ്റ്ഫോം' കുലുങ്ങാതിരിക്കണമെങ്കില്‍ തങ്ങളെക്കൂടി ക്ഷണിക്കേണ്ടിയിരുന്നു എന്നവര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ഈ അര്‍ഥത്തിലാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുന്നികളുടെ പിന്തുണ ലീഗിന് ലഭിച്ചുവെന്നും സുന്നികളുമായി ലീഗ്് നല്ലബന്ധത്തിലാണെന്നും മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറിതന്നെയാണ് പറഞ്ഞത്. സമുദായ ഏകീകരണത്തിനുള്ള ഒരു പ്ളാറ്റ്ഫോമിലേക്ക് ലീഗിന് തിരിച്ചുവരാനുള്ള സഹായമെന്ന നിലക്കാണ് സുന്നികളുടെ പിന്തുണ നല്‍കിയത്. കഴിഞ്ഞകാലസംഭവവും പ്രവര്‍ത്തനവും പുനര്‍വായനക്കു വിധേയമാക്കി സമസ്തയുടെ രാഷ്ട്രീയ ധാര്‍മികതയെ ചോദ്യം ചെയ്യുന്നവര്‍ തങ്ങളുയര്‍ത്തിയ മൂല്യരാഷ്ട്രീയത്തിന്‍െറ പരിണിതഫലത്തെ ബോധപൂര്‍വം വിസ്മരിക്കുന്നു.  ധാര്‍മികമായി രാഷ്ട്രീയത്തെ എത്ര പരിച്ഛേദിച്ചുനിര്‍ത്തിയാലും രാഷ്ട്രീയമെന്ന കാക്കയെ വെളുപ്പിക്കാന്‍ കഴിയില്ളെന്ന് പൊതു പ്ളാറ്റ്ഫോമില്‍ ഇടംതേടാന്‍ കഴിഞ്ഞില്ളെന്ന് വിലപിക്കുന്നവര്‍ക്കുപോലും മനസ്സിലാവുന്ന ലളിതസത്യമാണ്. ഇത് നേരത്തേ മനസ്സിലാക്കിയവരാണ് കേരളത്തിലെ പ്രബുദ്ധരായ മതനേതൃത്വവും പണ്ഡിതരും. സമസ്തകേരള ജംഇയ്യതുല്‍ ഉലമ ദീര്‍ഘദൃഷ്ടിയോടെ തന്നെയാണ് രാഷ്ട്രീയവാസത്തെയും ബന്ധത്തെയുംകുറിച്ച് തീരുമാനമെടുത്തതും ചര്‍ച്ചചെയ്തതും. രാഷ്ട്രീയത്തില്‍ ചിലര്‍ കലക്കുന്ന പാലും പഞ്ചസാരയും എത്രകണ്ട് അപകടകരമാണെന്ന് എഴുപതുകള്‍ക്ക് മുമ്പുതന്നെ സമസ്ത തിരിച്ചറിഞ്ഞിട്ടുണ്ട്. രാഷ്ട്രീയമെന്ന കാക്കയെ പാലില്‍മുക്കി വെളുപ്പിച്ചുതരാന്‍ അക്കാലത്ത് സമസ്തയുടെ വാതില്‍ക്കല്‍ നിരവധിപേര്‍ എത്തിയിരുന്നു. ഐക്യബോധത്തിന്‍െറ ധ്വനിയുമായി എത്തിയഅവരോട് നിശ്ചിത അകലം പാലിച്ചതാണ് പിന്നീട് സമസ്തയില്‍ സംഭവിച്ച പ്രശ്നങ്ങള്‍ക്ക് നിമിത്തമായത്. രാഷ്ട്രീയമനസ്സും ആദര്‍ശത്തിന്‍െറ മേലങ്കിയും ധരിച്ച് സമസ്തയെ മൂല്യരാഷ്ട്രീയം പഠിപ്പിക്കാന്‍ എത്തിയവരാണ് പിന്നീട് രാഷ്ട്രീയമായും ആദര്‍ശപരമായും കേരളമുസ്ലിംകളില്‍ ഛിദ്രതയുടെ വിത്തുപാകിയത്. കേരള മുസ്ലിംകള്‍ക്കിടയില്‍ തങ്ങള്‍ക്ക് ആദര്‍ശപരമായി മേല്‍വിലാസം കിട്ടില്ളെന്ന് മനസ്സിലാക്കിയ ഇവര്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിനെ രാഷ്ട്രീയ പരമായി ഉപയോഗിക്കാന്‍ തീരുമാനിച്ചു. ലീഗിന്‍െറ മൃദുസമീപനം ഐക്യദാഹികളായി വന്ന അനൈക്യഹൃദയങ്ങള്‍ക്ക് വളരാന്‍ നിമിത്തമായി എന്നതാണ് പില്‍ക്കാല ചരിത്രം.
മുസ്ലിംലീഗില്‍ സ്വാധീനവും ഇടവും കിട്ടിയ ഉല്‍പതിഷ്ണുക്കള്‍ പാര്‍ട്ടിയുടെ പിന്‍ബലത്തില്‍ സുന്നി സ്ഥാപനങ്ങളെ അനധികൃതമായി കൈയടക്കാനാണ് ശ്രമിച്ചത്. പാളയത്തെ മുഹ്യുദ്ദീന്‍ ജുമാമസ്ജിദ്, ശാദുലി മസ്ജിദ്, പട്ടാളപ്പള്ളി തുടങ്ങി കോഴിക്കോട് നഗരത്തിലും പുറത്തുമായി നിരവധി മസ്ജിദുകളും സ്ഥാപനങ്ങളും വ്യാജരേഖയിലൂടെ അവര്‍ കൈയേറി.  മുസ്ലിംലീഗ് ഏകപക്ഷീയമായി സുന്നി വിരുദ്ധര്‍ക്ക് നല്‍കിവരുന്ന രാഷ്ട്രീയസഹായം സമസ്തയില്‍ ചര്‍ച്ചക്കുവന്നു. പരേതനായ കണ്ണിയത്ത് അഹ്മദ്മുസ്ലിയാര്‍ പ്രസിഡന്‍റും പരേതനായ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന കാലത്ത് മുസ്ലിംലീഗുമായി സമസ്തക്ക് നല്ല ബന്ധംതന്നെയാണുണ്ടായിരുന്നത്. ലീഗിന്‍െറ തലപ്പത്ത് സുന്നികളായ നേതാക്കളുമുണ്ടായിരുന്നു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ജനസമ്മിതിയാര്‍ന്ന പിന്തുണയും അക്കാലത്ത് ലീഗിനുണ്ടായിരുന്നു.  ഈ അവസ്ഥയിലാണ് വഹാബികളെ ലീഗ് കൈയയച്ച് സഹായിച്ചിരുന്നത്. വളരെ ന്യൂനപക്ഷമായ ഒരുവിഭാഗത്തിന് രാഷ്ട്രീയ സഹായം നല്‍കുന്നതിനെതിരെ  പണ്ഡിതന്മാര്‍ക്കുള്ള പ്രതിഷേധം ലീഗിനെ അറിയിക്കാന്‍ ഒടുവില്‍ സമസ്ത തീരുമാനിക്കുകയായിരുന്നു. അത്തരത്തിലുള്ള ഒരു തീരുമാനത്തിനായിരുന്നു 1979ല്‍ സമസ്തകേരള ജംഇയ്യതുല്‍ ഉലമ അംഗീകാരം നല്‍കിയത്. ലീഗിനോടുള്ള വിരോധമായിരുന്നില്ല തീരുമാനത്തിനുപിന്നില്‍. മറിച്ച്, ലീഗിലൂടെ വഹാബികള്‍ നടത്തുന്ന സുന്നി വിരുദ്ധ നീക്കത്തിനുള്ള മുന്നറിയിപ്പായിരുന്നു. ഈ തീരുമാനം സമസ്തയുടെ ലിഖിതരേഖയും ചരിത്രവുമാണ് എന്നിരിക്കെ, 1979ല്‍ സമസ്ത രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കാന്‍ തീരുമാനമെടുത്തുവെന്ന തരത്തിലുള്ള ലേഖനം (കുലുങ്ങുന്ന ‘പൊതു പ്ളാറ്റ്ഫോം’) ചരിത്രത്തോട് ചെയ്യുന്ന അനീതിയാണ്. സത്യത്തെയും യാഥാര്‍ഥ്യത്തെയും തമസ്കരിച്ചും തിരസ്കരിച്ചും ലേഖകന്‍െറ മനോഭാവത്തിന് ആധികാരികത നല്‍കാനുള്ള ശ്രമം എന്നതില്‍കവിഞ്ഞ് മറ്റൊരു സന്ദേശവും കണ്ടെത്തലും ലേഖനത്തിലില്ല. അധികാരരാഷ്ട്രീയത്തിലേക്ക് പാലംപണിയാന്‍ ശ്രമിക്കുന്ന ഒരുസംഘത്തിന്‍െറ രീതിശാസ്ത്രങ്ങളോടൊത്തുള്ള സഹവാസം പകര്‍ന്നുനല്‍കിയ ചില വിചാരങ്ങള്‍ക്ക് പ്രാമാണികത നല്‍കാന്‍ സമസ്തയുടെ തീരുമാനങ്ങളെ അനുചിതമായി ഉപയോഗിച്ചെന്നു മാത്രം.
  ശക്തവും യുക്തവുമായ രാഷ്ട്രീയ തീരുമാനങ്ങളും മതവിഷയത്തിലുള്ള വിധിപ്രസ്താവങ്ങളും സമസ്ത എടുത്തിട്ടുണ്ട്. ‘തെറ്റുകണ്ടാല്‍ തിരുത്തുക, അല്ലാത്തപ്പോള്‍ മൗനം പാലിക്കുക’ എന്ന നയമാണ് എക്കാലത്തും സമസ്ത സ്വീകരിച്ചത്.
പാര്‍ലമെന്‍ററി മോഹം സമസ്തക്കോ സമസ്തയിലെ പ്രബുദ്ധരായ നേതാക്കള്‍ക്കോ ഉണ്ടായിരുന്നില്ല. 1979ല്‍ എസ്.വൈ.എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഇത്തരത്തിലുള്ള ഒരു പ്രമേയം പാസാക്കിയെന്ന കണ്ടെത്തല്‍ വിചിത്രവും സത്യവിരുദ്ധവുമാണ്. സുന്നി പാര്‍ലമെന്‍റ് ബോര്‍ഡ് രൂപവത്കരിച്ചുവെന്നത് തികച്ചും ഭാവനാസൃഷ്ടിയാണ്. 28.7.79ന് സമസ്തയെടുത്ത രാഷ്ട്രീയ തീരുമാനം ഇപ്രകാരമാണ്: ‘സമസ്ത കേരള ജംഇയ്യതുല്‍  ഉലമയും അതിന്‍െറ കീഴ്ഘടകങ്ങളും രാഷ്ട്രീയമായി സംഘടിക്കേണ്ടതില്ല. എന്നാല്‍, സുന്നത്ത് ജമാഅത്തിനും അതിന്‍െറ സ്ഥാപനങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കുന്ന ഏത് രാഷ്ട്രീയക്കാരനെയും എതിര്‍ത്ത് പരാജയപ്പെടുത്താന്‍ യുക്തമായ നടപടികള്‍ സാന്ദര്‍ഭികമായി സ്വീകരിക്കും.’
7.10.79ന് ചേര്‍ന്ന മുശാവറ കുറച്ചുകൂടി വ്യക്തമായി സമസ്തയുടെ രാഷ്ട്രീയ നയം വ്യക്തമാക്കുന്ന തീരുമാനമെടുത്തു; ‘സമസ്തയുടെ രാഷ്ട്രീയ തീരുമാനം നടപ്പില്‍വരുത്തുന്നതിന്‍െറ ഭാഗമായി രാഷ്ട്രീയ നേതാക്കളെ കണ്ട് അടുത്ത തെരഞ്ഞെടുപ്പില്‍ സുന്നിസ്ഥാനാര്‍ഥികളല്ലാത്തവരെ നിര്‍ത്തരുതെന്ന് ഉണര്‍ത്തുവാന്‍ തീരുമാനിച്ചു.’
29.11.79ന് ഉള്ളാള്‍ കുഞ്ഞിക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ തീരുമാനം... ‘ചില സ്ഥലങ്ങളില്‍ സമസ്തയെപ്പറ്റി രാഷ്ട്രീയമായി ചില  തെറ്റിദ്ധാരണകള്‍ ഉണ്ടെന്ന് അറിവുകിട്ടിയതിന്‍െറ അടിസ്ഥാനത്തില്‍ താഴെ കാണുന്ന പ്രസ്താവന പുറപ്പെടീക്കാന്‍ തീരുമാനിച്ചു.’
‘സമസ്തക്ക് ഒരു പ്രത്യേക രാഷ്ട്രീയവുമില്ല. ഈ സംഗതി സമസ്ത പലവുരു പ്രസ്താവിച്ചിട്ടുണ്ട്. വല്ലവരും സമസ്തയെ വല്ല രാഷ്ട്രീയ പാര്‍ട്ടിയോടും ബന്ധപ്പെടുത്തുന്നുവെങ്കില്‍ പൊതുജനങ്ങള്‍ അതില്‍ വഞ്ചിതരാവരുത്..' (രാഷ്ട്രീയ തീരുമാനങ്ങള്‍: സമസ്ത 60ാം വാര്‍ഷിക സുവനീര്‍)
രാഷ്ട്രീയത്തിനും രാഷ്ട്രീയ ബാന്ധവത്തിനുമെതിരെ സമസ്ത മുശാവറ ഇത്തരത്തിലുള്ള തീരുമാനമെടുത്താണ്  രാഷ്ട്രീയവും നിലപാടും വ്യക്തമാക്കിയത് എന്നിരിക്കെ, രാഷ്ട്രീയമായ ഒരു സ്വതന്ത്ര സംവിധാനത്തെക്കുറിച്ച് സമസ്ത ആലോചിച്ചിട്ടുപോലുമില്ലായിരുന്നു.
സുന്നി വിരുദ്ധര്‍ മുസ്ലിംലീഗിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെതിരെയുള്ള ഒരു മുന്നറിയിപ്പ് എന്ന നിലക്കാണ്, ‘സുന്നി സ്ഥാനാര്‍ഥികള്‍' എന്ന ആശയത്തെക്കുറിച്ച് മുശാവറ ചര്‍ച്ച ചെയ്തതും യുക്തമായ നിലപാടെടുത്തതും. സമസ്തയുടെ സ്ഥാപിത ലക്ഷ്യത്തിലും ആദര്‍ശത്തിലും അടിയുറച്ചുനിന്നു കൊണ്ടു തന്നെയാണ് സുന്നി പ്രസ്ഥാനം അതിന്‍െറ പ്ളാറ്റ്ഫോം പണിതിരിക്കുന്നത്. അതുകൊണ്ടുതന്നെ, മൂല്യരഹിതസംവിധാനമായ രാഷ്ട്രീയത്തിന്‍െറ പൊതു പ്ളാറ്റ്ഫോമിലേക്ക് സമസ്തയെയോ സുന്നിപ്രസ്ഥാനത്തെയോ പറിച്ചുനടേണ്ട ആവശ്യം വരുന്നില്ല.  സമകാലിക സംഭവവികാസങ്ങള്‍ ക്കൊപ്പം സംവദിക്കാനും ക്രിയാത്മകമായി പ്രവര്‍ത്തിക്കാനും സുന്നി പ്രസ്ഥാനം എല്ലാ നിലക്കും പ്രബുദ്ധമാണ്. ചില സംഘടനകള്‍ക്ക് പിറവിയിലുണ്ടായിരുന്ന മൂല്യബോധവും ആദര്‍ശവും രാഷ്ട്രീയ അഭിനിവേശത്തിനുവേണ്ടി വഴിയിലുപേക്ഷിക്കേണ്ട നിസ്സഹായാവസ്ഥ എന്തായാലും സുന്നി പ്രസ്ഥാനത്തിനില്ല. മൗലികവും നിയതവുമായ വിശ്വാസവും ആദര്‍ശവും നെഞ്ചേറ്റിയുള്ള പ്രസ്ഥാനയാത്രയെ പൊതുധാരയെന്ന ഭീഷണി ഉയര്‍ത്തി തടയാനുള്ള ശ്രമവും വിഫലമാണ്. പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ മരണത്തിനു മുമ്പ് കൈമാറിയ ഒരു സന്ദേശമുണ്ട്. അതാണ് മുസ്ലിംലീഗും സുന്നി പ്രസ്ഥാനവും ഇപ്പോള്‍ കൈയേന്തുന്നത്. ഈ പൊതുപ്ളാറ്റ്ഫോമില്‍ ആരെല്ലാം അണിനിരക്കുന്നുവെന്നതും ആരെയൊക്കെ മാറ്റിനിര്‍ത്തുന്നുവെന്നതും സുന്നി പ്രസ്ഥാനത്തിന്‍െറ ചിന്താവിഷയമേ അല്ല. ഈ പൊതുധാര സുന്നി പ്രസ്ഥാനത്തിനും മുസ്ലിംസമുദായത്തിനും സ്വീകാര്യമാണോ എന്നതാണ് പ്രധാനം. അതുകൊണ്ടുതന്നെ, ലീഗ് പണിയാന്‍ ശ്രമിക്കുന്ന സമുദായ പ്ളാറ്റ്ഫോം കുലുങ്ങുമോ എന്ന ആശങ്ക സമസ്തക്കോ സുന്നികള്‍ക്കോ ഇല്ല. കുലുങ്ങാതിരിക്കാന്‍ ചിലര്‍ നിര്‍ദേശിക്കുന്ന ചുണ്ണാമ്പുവിദ്യക്ക് ഈ പൊതുധാരയില്‍ പ്രസക്തിയുമില്ല.

കാന്തപുരത്തിന്‍റെ മൗനം പരാജയ കാരണം

മലപ്പുറം : സമസ്ത ശക്തമായ പ്രചാരണവമായി രംഗത്ത് ഇറങ്ങിയപ്പോള്‍ വ്യാജ മുടി കൂടാരം മൗന വ്രതം തുടങ്ങി.ഇനി മറുപടി പറഞ്ഞിട്ടു കാര്യമില്ലെന്ന് അരിവാള്‍ സുന്നികള്‍ തീരുമാനിച്ചു കഴിഞ്ഞുകാരണംകുട്ടി നേതാക്കള്‍ ഓരോ പച്ച നുണയും പറഞ്ഞു പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്പോള്‍ നേതാവ് കാന്തപുരം പിന്നെയും വാക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്ആകെ നാലു പേരാണ് വ്യാജമുടി സ്ഥാപിക്കാന്‍ ശൈക്കുനക്ക് കൂടെയുണ്ടായിരുന്നത്.നുണ പറയുന്നതിനും ഒരു അതിരില്ലേ.. അവര്‍ ഇനിയൊന്നും പറയാനില്ലെന്ന തീരുമാനത്തിലാണ്ഓരോ സമയത്തും ഓരോ നുണ പറയുകയും വെട്ടിലാവുകയും ചെയ്യുന്ന നേതാവിനെ ന്യായീകരിക്കാന്‍ അവര്‍ക്ക് സാധിക്കില്ലത്രേ..വിവാദ മുടി എവിടെ നിന്ന് ലഭിച്ചു എന്ന ചാനലുകാരുടെ ചോദ്യത്തിന് കാന്തപുരത്തിന്‍റെ പുതിയ മറുപടി മദീനയില്‍ നിന്നാണെന്നാണ്മുടി ഖസ്റജിയും ജാലിയാവാലയും ഒന്നുമല്ല തന്നത്എല്ലാം മദീനത്ത് നിന്നാണ് കിട്ടിയത്മുടി ഖസ്റജി കുടുംബത്തിന് പാരന്പര്യമായി കിട്ടിയതാണെന്ന വാദം തിരുത്തിഖസ്റജിക്ക് മുടി കിട്ടിയിട്ട് വര്‍ഷങ്ങളെ ആയിട്ടുള്ളൂനേരത്തെ പറഞ്ഞതിനെല്ലാം വിരുദ്ധമാണിത്ഇത് ഇനി എങ്ങിനെ വിശദീകരിക്കും പേരോടിന്‍റെ എല്ലാ തന്ത്രവും പാളിഒരു സമൂഹത്തില്‍ ആകെ നാണക്കേടായിമൗലാനാ കണ്ണിയത്ത് ഉസ്താദിന്‍റെ പ്രാര്‍ത്ഥന ഓരോ നിമിഷവും ഫലിക്കുന്നുതാന്തപുരത്തിന്‍റെ മുഖം കെട്ടുകൊണ്ടിരിക്കുന്നുഇതില്‍ നിന്ന് രക്ഷ നേടാനാണ് ലീഗിനെ കൂട്ടുപിടിക്കുന്നത്കുഞ്ഞാലിക്കുട്ടിയെ ഉപയോഗിച്ച് സമസ്തയുടെ നേതാക്കളെ വശീകരിക്കാന്‍ ശ്രമം തുടങ്ങിനടക്കില്ല മക്കളേ.. കാന്തപുരത്തിന്‍റെ അടവ് നയം സമുദായം എത്രയോ കണ്ടതാണ്പാഠം പഠിച്ചതാണ്അവസരവാദിയും സമുദായ വഞ്ചകനുമായ കാന്തപുരത്തോട് സമുദായം പൊറുക്കില്ലനിങ്ങള്‍ക്ക് പരാജയമേ എല്ലായിടത്തും ഉണ്ടാവുകയുള്ളൂ.

ജനസംഖ്യയെ ഭയക്കുന്ന വിഡ്ഢിത്തം


ര്‍ധിച്ചുവരുന്ന ജനസംഖ്യാനിരക്കും വിഭവ വിനിയോഗവും തമ്മിലുള്ള പൊരുത്തക്കേടുകള്‍ ഇന്നത്തെ ചൂടേറിയ ചര്‍ച്ചാ വിഷയമാണ്. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള "വിമന്‍സ് കോഡ്' സര്‍ക്കാറിന് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളും ഇതിനോട് ചേര്‍ത്തു വായിക്കാം. വ്യാപക പ്രതിഷേധത്തിനിടയാക്കിയ ഈ റിപ്പോര്‍ട്ടും അടിവര ചാര്‍ത്തുന്നത് മാനവ വിഭവത്തിന്റെ എണ്ണപ്പെരുപ്പം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ എന്ന മിഥ്യക്കാണ്. ജനപ്പെരുപ്പം പ്രകൃതി വിഭവങ്ങളുടെ സന്തുലിതമായ വിതരണത്തിന് വിഘ്നം നില്‍ക്കുമെന്നും പട്ടിണിയും ക്ഷാമവും രോഗവും പടര്‍ന്നു പന്തലിക്കാന്‍ കാരണമാവുമെന്നും വാദിച്ച് രംഗപ്രവേശം ചെയ്യുന്ന ആദ്യ വ്യക്തിയാണ് തോമസ് ആല്‍ബര്‍ട്ട് മാല്‍ത്തൂസ്. 1798ല്‍ പ്രസിദ്ധീകരിച്ച "ഏന്‍ എസ്സെ ഔണ്‍ ദി പ്രിന്‍സിപ്പിള്‍സ് ഓഫ് പോപ്പുലേഷന്‍' എന്ന കൃതിയിലൂടെയാണ് മാല്‍ത്തൂസിന്റെ ആശയങ്ങള്‍

പുറംലോകം അറിയുന്നത്. 1968ല്‍ രചിച്ച "പോപ്പുലേഷന്‍ ബോംബ്' എന്ന കൃതിയുമായി പ്രത്യക്ഷപ്പെട്ട പോള്‍ എര്‍ലിച്ച്, മാര്‍ത്തൂസിന്റെ പിന്‍ഗാമികളില്‍ പ്രധാനിയാണ്. 1905 ആവുമ്പോഴേക്ക് ലോകം ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലമരുമെന്നും സമുദ്രങ്ങള്‍ വറ്റിവരളുമെന്നും ഇവര്‍ പ്രവചിച്ചു. ഈ പ്രവചനത്തിന്റെ അബദ്ധജഢിലതയും മൗഢ്യവും പില്‍ക്കാലത്തെ അനുഭവസത്യങ്ങളാണ്. ജനസംഖ്യാ വര്‍ദ്ധനവിന്റെ തോതിനേക്കാള്‍ മൂന്നിരട്ടി കൂടുതല്‍ ഭക്ഷ്യോല്‍പ്പാദനമാണ് ഈ കാലയളവില്‍ ലോകത്ത് നടന്നത്.
സമ്പന്നര്‍ അതിസമ്പന്നരാവുകയും ദരിദ്രര്‍ ദാരിദ്രyത്തിന്റെ അഗണ്യകോടിയിലേക്ക് പിന്തള്ളപ്പെടുകയും ചെയ്യുന്ന വരട്ടുതത്വമാണ് ഇന്ന് ലോക ക്രയവിക്രയങ്ങളെ പരുവപ്പെടുത്തുന്നതും നടപടിക്രമങ്ങളില്‍ സ്വാധീനശക്തിയായി വര്‍ത്തിക്കുന്നതും. ലോകത്തെ 25 കോടി ദരിദ്രരുടെ കൈവശമുള്ള സമ്പത്തിനേക്കാള്‍ അധികം 225 സമ്പന്നന്‍മാരുടെ അധീനതയിലുണ്ടെന്നാണ് യു.എന്‍.ഒ.യുടെ "ഹ്യൂമന്‍ ഡവലപ്മെന്റ് റിപ്പോര്‍ട്ട്' വെളിപ്പെടുത്തുന്നത്. പല വന്‍കിട മുതലാളിത്ത രാഷ്ട്രങ്ങളും കമ്പോളത്തിലെ വിനിമയ നിലവാരം നിയന്ത്രിക്കുന്നതിനും അധീനത ഉറപ്പിക്കുന്നതിനും ടണ്‍കണക്കിന് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ നശിപ്പിക്കുന്ന പ്രവണത പുറത്തുവന്നത് ഈയടുത്താണ്. അമേരിക്ക കടലില്‍ തള്ളുന്ന ഗോതമ്പുണ്ടെങ്കില്‍ ലോകത്തെ പട്ടിണിയുടെ പ്രധാനഭാഗം പരിഹരിക്കാമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ലോക ജനസംഖ്യയുടെ ഇരുപത് ശതമാനത്തില്‍ താഴെയുള്ളവരാണ് ലോക സമ്പത്തിന്റെ എണ്‍പത് ശതമാനവും ഉപയോഗിക്കുന്നത്!
സമത്വാധിഷ്ഠിത സാമ്പത്തിക വിതരണത്തെ (ഈക്വല്‍ഇക്കണോമിക് ഡിസ്ട്രിബ്യൂഷന്‍) കുറിച്ചുള്ള ചര്‍ച്ചയാണ് ആഗോളതലത്തില്‍ മുന്തിനില്‍ക്കേണ്ടത്. ജനസംഖ്യയിലുള്ള ക്രമാനുഗത വളര്‍ച്ച, സാമ്പത്തിക അഭിവൃദ്ധിയെയും ഉല്‍പ്പാദന പ്രക്രിയയെയും അനുകൂലമായ രീതിയിലാണ് സ്വാധീനിച്ചതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. 1830 മുതല്‍ നൂറുകോടിവീതം ജനപ്പെരുപ്പമുണ്ടാവാന്‍ വേണ്ടിവന്ന കാലയളവ് യു.എന്‍.ഒ.യുടെ പോപ്പുലേഷന്‍ പ്രോസ്പെക്ടില്‍നിന്ന് ഇങ്ങനെ ഗ്രഹിക്കാം: ജനസംഖ്യ നൂറുകോടിയില്‍നിന്ന് ഇരുന്നൂറ് കോടിയിലെത്താന്‍ ഒരു നൂറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു. എന്നാല്‍ 300 കോടിയിലെത്താന്‍ മുപ്പത് വര്‍ഷമേ വേണ്ടിവന്നുള്ളൂ. മുന്നൂറില്‍നിന്ന് നാനൂറ് കോടിയിലേക്ക് പതിനഞ്ച് വര്‍ഷവും അഞ്ഞൂറ് കോടിയിലെത്താന്‍ പന്ത്രണ്ട് വര്‍ഷവുമെടുത്തു. തൊട്ടടുത്ത പന്ത്രണ്ട് വര്‍ഷക്കാലയളവിലാണ് ജനസംഖ്യയില്‍ ത്വരിതഗതിയിലുള്ള വളര്‍ച്ച ഉണ്ടായത്. 600, 700 കോടിവരെ ജനസംഖ്യ വര്‍ദ്ധിച്ചു. ഇവിടെ ശ്രദ്ധേയമായ വസ്തുത, ജനസംഖ്യാ വര്‍ധനവിന്റെ മൂന്നിരട്ടി ആനുപാതികമായി ഭക്ഷ്യോല്‍പ്പാദനം നടന്നിട്ടുണ്ടെന്നതാണ്. 1950ല്‍ 252 കോടി ജനങ്ങളുണ്ടായിരുന്നപ്പോള്‍ ഭക്ഷ്യോല്‍പ്പാദന നിരക്ക് 62.4 കോടി ടണ്‍ മാത്രമായിരുന്നു. എന്നാല്‍ 1990ല്‍ ജനസംഖ്യ 520 കോടിയായി വര്‍ധിച്ചപ്പോള്‍ ഭക്ഷ്യോല്‍പ്പാദനം 180 കോടി ടണ്‍ ആയി വര്‍ധിച്ചു. ലോകത്ത് പട്ടിണിയും ക്ഷാമവും വര്‍ധിക്കുന്നതിനുള്ള കാരണം ജനപ്പെരുപ്പമല്ലെന്നും വികസിത മുതലാളിത്ത രാഷ്ട്രങ്ങളുടെ ചൂഷണാത്മക നിലപാടും മൂന്നാംലോക രാഷ്ട്രങ്ങളെ എക്കാലവും തങ്ങളുടെ വിപണിയും മൂലധന സംഭരണ ഉറവയുമായി കാണുന്ന രീതിശാസ്ത്രമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. വികസ്വര രാഷ്ട്രങ്ങളുടെ വിദേശ വ്യാപാരത്തില്‍, എഴുപത്തിയഞ്ച് ശതമാനത്തിന്റെയും ഗുണഭോക്താക്കള്‍ അമേരിക്കയും മറ്റ് യൂറോപ്യന്‍ മുതലാളിത്ത രാഷ്ട്രങ്ങളുമാണ്. പക്ഷെ, ഈ രാജ്യങ്ങളുടെ വിദേശ വാണിജ്യത്തിന്റെ ഇരുപത് ശതമാനം മാത്രം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ് മറ്റ് വികസ്വര രാഷ്ട്രങ്ങള്‍. രാഷ്ട്രങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സാമ്പത്തികാസമത്വങ്ങള്‍ ഭക്ഷ്യക്ഷാമവും ദാരിദ്രyവും വര്‍ധിക്കാനുള്ള പ്രധാന കാരണമാണെന്ന വസ്തുതയെ വികസിത രാഷ്ട്രങ്ങള്‍ മുഖവിലക്കെടുക്കാതെ അവഗണിക്കുകയാണ് പതിവ്.
ജനസാന്ദ്രതയേറിയ രാഷ്ട്രങ്ങളിലെ സാമ്പത്തിക വരുമാനം, എത്രയോ മടങ്ങ് ജനസാന്ദ്രത കുറഞ്ഞ രാഷ്ട്രങ്ങളുടേതിനേക്കാള്‍ പതിന്മടങ്ങാണ്. ഒരു ചതുരശ്ര കിലോമീറ്ററില്‍ 900 ജനസാന്ദ്രതയുള്ള ബംഗ്ലാദേശില്‍ പ്രതിശീര്‍ഷ ഭൂമിയുടെ ലഭ്യത കേവലം 27 സെന്റ് മാത്രമാണ്. ഒരു ചതുരശ്ര കിലോമീറ്ററിലെ ശരാശരി വരുമാനം 14,31,456ഉം. എന്നാല്‍ ജനസാന്ദ്രത മൂന്ന് മാത്രമുള്ള ആസ്ത്രേലിയയിലെ ഒരു ച.കി.മീറ്ററിലെ ശരാശരി വരുമാനം 64,031 മാത്രമാണ്. അത് ലഭ്യമാക്കുന്നതോ പ്രതിശീര്‍ഷ ഭൂമിയായ 82.5 ഏക്കറില്‍നിന്നും. പ്രതിശീര്‍ഷ ഭൂമിയായി 30.8 ഏക്കര്‍ ഭൂമിയുള്ള റഷ്യയുടെ ശരാശരി വരുമാനം 67,316. അതേസമയം പ്രതിശീര്‍ഷ ഭൂമിയായി 78 സെന്റ് മാത്രമുള്ള ഇന്ത്യയുടെ ശരാശരി വരുമാനം 83,746. ജനസാന്ദ്രത ഏറിയതും പ്രതിശീര്‍ഷ ഭൂമിയുടെ ലഭ്യത വളരെ കുറഞ്ഞതുമായ രാഷ്ട്രങ്ങളുടെ വരുമാനവും ജനസാന്ദ്രത കുറഞ്ഞ രാഷ്ട്രങ്ങള്‍ക്ക് ഏക്കര്‍ കണക്കിനു ഭൂമിയില്‍നിന്നുള്ള വരുമാനവും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ മനസ്സിലാവുന്ന ജനസാന്ദ്രതയിലും ജനസംഖ്യയിലുമുള്ള വര്‍ദ്ധന അനഗുണമായ സാമ്പത്തിക പുരോഗതിയാണ് ഉണ്ടാക്കുന്നതെന്നാണ്.
സമ്പത്തിന്റെ അമിതോപയോഗവും ലോകമനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ മൂലഹേതുതന്നെ. ആയുധ സംഭരണത്തിനാണ് ഭൂരിഭാഗം രാഷ്ട്രങ്ങളും സമ്പത്തിന്റെ വലിയൊരളവും ചെലവഴിക്കുന്നത്. 1900 മുതല്‍ (രണ്ട് ലോക മഹായുദ്ധങ്ങള്‍ കൂടാതെ) 800 ബില്യണ്‍ ഡോളറാണ് ലോകം ആയുധങ്ങള്‍ക്കായി ചെലവഴിച്ചത്. അടിസ്ഥാന പ്രശ്ന പരിഹാരങ്ങള്‍ക്ക് ഉപയോഗിക്കേണ്ട മൂന്നാംലോക രാഷ്ട്രങ്ങളുടെ സമ്പത്തിനെ ചൂഷണം ചെയ്താണ് ഇത്രയുമധികം ആയുധങ്ങള്‍ വില്‍ക്കപ്പെടുന്നത്. സാമ്രാജ്യത്വ ശക്തികള്‍ ചെറുകിട രാഷ്ട്രങ്ങള്‍ക്കിടയില്‍ യുദ്ധഭീതി സൃഷ്ടിക്കുകയും അതുവഴി ആയുധ വിപണനം സുതാര്യമാക്കുകയുമാണ് ചെയ്യുന്നത്. 1980ല്‍ വികസ്വര രാഷ്ട്രങ്ങളുടെ കടം 5254 കോടി ഡോളറായിരുന്നെങ്കില്‍ 1990ല്‍ അത് 1,25,980 കോടി ഡോളറായും 2000ത്തില്‍ 2,14,060 കോടി ഡോളറായും വര്‍ദ്ധനവ് ഉണ്ടായെന്നാണ് എെ.എം.എഫ്. തരുന്ന കണക്ക്. മൂന്നാംലോക രാഷ്ട്രങ്ങള്‍ തിരിച്ചടക്കേണ്ട തുകയുണ്ടായിരുന്നുവെങ്കില്‍ ആഫ്രിക്കയിലെ 2.1 കോടി കുട്ടികളെ മരണത്തില്‍നിന്ന് രക്ഷിക്കാനും ഒമ്പത് കോടി പെണ്‍കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നല്‍കാനും കഴിയുമായിരുന്നുവെന്ന് യു.എന്‍.ഒ.യുടെ ഹ്യൂമന്‍ ഡവലപ്മെന്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എെസ്ക്രീം കഴിക്കാന്‍ യൂറോപ്പ് ഉപയോഗിക്കുന്നത് 11 ബില്യണും സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്കുവേണ്ടി അമേരിക്ക ചെലവിടുന്നത് 18 ബില്യണും വിനോദോപാധികള്‍ക്ക് മാത്രം ജപ്പാന്‍ ചെലവിടുന്നത് 35 ബില്യണുമാണ്. കേവലം 13 ബില്യണ്‍ ഉണ്ടെങ്കില്‍ ബഹുഭൂരിപക്ഷം ആളുകളുടെയും വയറിന്റെ വരള്‍ച്ച മാറ്റാനും അണ്ണാക്കിന്റെ ഊഷരത പരിഹരിക്കാനും കഴിയുമെന്നത് ഇതിനോട് ചേര്‍ത്തുവായിക്കണം.
ജനസംഖ്യാ നിരക്കില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ഇന്ത്യയുടെയും ചൈനയുടെയും വികസന ഗ്രാഫ് ഏറെ മുന്നിലാണ്. എന്നാല്‍ ജനസംഖ്യ വളരെ കുറഞ്ഞ ആഫ്രിക്കന്‍ രാഷ്ട്രങ്ങളാണ് അവികസിതമായി തുടരുന്നതും പട്ടിണി മരണവും ക്ഷാമവും കടുത്ത രീതിയില്‍ അനുഭവിക്കുന്നതും. ജനസാന്ദ്രത, രോഗ വ്യാപനത്തിന് കാരണമാവുമെന്നും ആയുര്‍ദൈര്‍ഘ്യം കുറക്കുമെന്നുമുള്ള വാദങ്ങള്‍ ബാലിശമാണ്. 1901 മുതല്‍ 2004 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. വര്‍ഷം, ജനസാന്ദ്രത, ആയുര്‍ദൈര്‍ഘ്യം 190177 24, 193190 27, 1951117 32, 1971171 55, 1991274 59, 2004324 62 എന്നിങ്ങനെയാണ്. ജനസംഖ്യയുടെയും ജനസാന്ദ്രതയുടെയും വര്‍ദ്ധനവിനനുസൃതമായി ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുന്നുവെന്ന് സാരം.
1978ല്‍ "ജനസംഖ്യാ വിസ്ഫോടനം' തീര്‍ക്കുന്ന പ്രത്യാഘാതങ്ങളെ വിലയിരുത്തി മൗഢ്യവാദങ്ങള്‍ സമര്‍പ്പിച്ച മാല്‍ത്തൂസിനും എര്‍ലിച്ചിനും ഓശാനപാടുന്നവര്‍ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടക്കുകയും ലോകത്തെതന്നെ ഇരുട്ടിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്.(അവ. ചന്ദ്രിക).