islamic news എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
islamic news എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 നവംബർ 9, ബുധനാഴ്‌ച

അപകീര്‍ത്തിക്കേസ്‌ : അഭിഭാഷകനടക്കം രണ്ടുപേര്‍ക്ക്‌ തടവും പിഴയും




കൊച്ചി:അപകീര്‍ത്തിക്കേസില്‍ അഭിഭാഷകനുള്‍പ്പെടെ രണ്ടുപേര്‍ക്കു മൂന്നുമാസം തടവും 5000 രൂപ പിഴയും. കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന സെന്‍സിംഗ്‌ മാസികയുടെ എഡിറ്റര്‍ അഡ്വ. വഫയെയും റിപ്പോര്‍ട്ടര്‍ സുല്‍ഫിക്കറിനെയുമാണ്‌ എറണാകുളം ജൂഡീഷ്യല്‍ ഫസ്‌റ്റ്ക്ലാസ്‌ കോടതി ശിക്ഷിച്ചത്‌. 
സെന്‍സിംഗ്‌ മാസികയുടെ 2004 സെപ്‌റ്റംബര്‍ ലക്കത്തില്‍ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു ക്രൈം ചീഫ്‌ എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ ഫയല്‍ ചെയ്‌ത അപകീര്‍ത്തി കേസിലാണു ശിക്ഷ. കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്ക്‌ ജമീല എന്ന സ്‌ത്രീയില്‍ ഒരു ജാരസന്തതിയുണ്ടായെന്നും അതിന്റെ പേരില്‍ ജമീല ബ്ലാക്ക്‌മെയില്‍ ചെയ്‌തു പണം തട്ടുകയാണെന്നും കാണിച്ച്‌ റിപ്പോര്‍ട്ട്‌ ക്രൈമിന്റെ 2004 ഓഗസ്‌റ്റ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ സെന്‍സിംഗില്‍ ക്രൈം ചീഫ്‌ എഡിറ്റര്‍ ടി.പി. നന്ദകുമാറിനെതിരേ എഴുതിയ ലേഖനത്തിനെതിരേയാണു നന്ദകുമാര്‍ അപകീര്‍ത്തി കേസ്‌ ഫയല്‍ ചെയ്‌തത്‌ 


ഹജ്ജില്‍ മനുഷ്യകുലത്തിന് പാഠമുണ്ട് -ഒബാമ


റിയാദ്: വ്യത്യസ്ത വംശീയ, സാമ്പത്തിക ചുറ്റുപാടുകളില്‍നിന്ന് ഒത്തുകൂടുന്ന വലിയൊരു ജനസഞ്ചയം എല്ലാ ഭിന്നതകളും മറികടക്കുകയും ഒരു ലക്ഷ്യത്തിനായി ഒന്നിക്കുകയും ചെയ്യുമ്പോള്‍, വൈവിധ്യങ്ങള്‍ ശക്തിയുടെ സ്രോതസ്സാണെന്നും ദൈവത്തിന്‍െറ അനുഗ്രഹമാണെന്നും മാനവരാശിക്കാകമാനം പാഠമാവുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഹുസൈന്‍ ഒബാമ. അബ്ദുല്ല രാജാവിന് അയച്ച പെരുന്നാള്‍ സന്ദേശത്തിലാണ് ഈദ് ആഘോഷിക്കുന്നവര്‍ക്ക് തന്‍െറയും പത്നി മിഷേലിന്‍െറയും ആശംസകളും ഹജ്ജ് തീര്‍ഥാകര്‍ക്ക് അഭിനന്ദനങ്ങളും അറിയിച്ചത്.
തീര്‍ഥാടകര്‍ അവരുടെ അടിസ്ഥാന കര്‍മങ്ങളിലൊന്നാണ് നിര്‍വഹിക്കുന്നത്. ഈവര്‍ഷം 30ലക്ഷം ഹാജിമാര്‍ കര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ ആയിരക്കണക്കിന് യു.എസ് പൗരന്മാരും അവരോടൊപ്പമുണ്ട് എന്നതില്‍ അഭിമാനിക്കുന്നു. ഈദുല്‍ അദ്ഹ സ്വപുത്രനെ ബലി അര്‍പ്പിക്കാന്‍ പ്രവാചകന്‍ ഇബ്രാഹീം കാണിച്ച ത്യാഗസന്നതതയെയാണ് അനുസ്മരിപ്പിക്കുന്നത്. ഇതിന്‍െറ ഭാഗമായി തീര്‍ഥാടകര്‍ ബലിയറുക്കുകയും അവയുടെ മാംസം ആഫ്രിക്കയില്‍ വരള്‍ച്ചാദുരിതം നേരിടുന്നവര്‍ക്കടക്കമുള്ള പാവങ്ങള്‍ക്ക് എത്തിച്ചുകൊടക്കുകയും ചെയ്യുന്നു. ഇബ്രാഹീമി മതങ്ങള്‍ പങ്കുവെക്കുന്ന വേരുകളെയും അശരണര്‍ക്ക് അഭയമേകുന്നതില്‍ മതം ചെലുത്തുന്ന ശക്തമായ സ്വാധീനത്തെയും ഓര്‍മപ്പെടുത്തുന്ന സന്ദര്‍ഭമാണിത്. ‘ഈദ്മുബാറക്, ഹജ്ജ് മബ്റൂര്‍’-എന്ന ആശംസകളോടെയാണ് ഒബാമ തന്‍െറ സന്ദേശത്തിന് വിരാമമിടുന്നത്.

ഹജ്ജിന്‍െറ കാഴ്ചകള്‍ എനിക്ക് ഊര്‍ജം പകരുന്നു-അബ്ദുല്ല രാജാവ്

മിന: മിനയില്‍ സംഗമിച്ച തീര്‍ഥാടകലക്ഷങ്ങളെ നിരീക്ഷിക്കുമ്പോള്‍ തന്നിലേക്ക് അത് ഊര്‍ജം പകരുന്നുണ്ടെന്ന് സൗദി ഭരണാധികാരി അബ്ദുല്ല രാജാവ്. ഹജ്ജില്‍നിന്ന് താന്‍ ഏറെ പാഠമുള്‍ക്കൊള്ളുന്നുണ്ടെന്നും വിശ്വാസി സമൂഹത്തിന്‍െറ ഏകതയാണ് ഹജ്ജ് വേളയില്‍ കാണാന്‍ സാധിക്കുന്നതെന്നും തീര്‍ഥാടകരോടുള്ള അഭിസംബോധനയില്‍ അദ്ദേഹം പറഞ്ഞു. പെരുന്നാള്‍ ദിനത്തില്‍ ലോകമുസ്ലിംകള്‍ക്ക് ആശംസ നേരുകയായിരുന്നു അബ്ദുല്ല രാജാവ്.
‘ദിവ്യസന്ദേശത്തിന്‍െറയും വെളിപാടിന്‍െറയും ഈ പാവന ഭൂമിയില്‍നിന്ന് ഞാന്‍ നിങ്ങള്‍ക്കും ലോകത്താകമാനമുള്ള മുസ്ലിംകള്‍ക്കും ആശംസകള്‍ അര്‍പ്പിക്കുകയാണ്. സുരക്ഷയും ഭദ്രതയും ഉണ്ടാകുമ്പോള്‍ സമൂഹം വളരുകയും സമ്പദ്ഘടന പുഷ്ടിപ്പെടുകയും വിശ്വാസി സമൂഹം മുന്നോട്ടു കുതിക്കുകയും ചെയ്യുന്നു. പഠിക്കാനുള്ള അവസരമായി മുസ്ലിം സമൂഹം ഹജ്ജിനെ പ്രയോജനപ്പെടുത്തണം. ഹജ്ജിന്‍െറ മുഖ്യലക്ഷ്യം ഐക്യവും ഏകതയും ഊട്ടിയുറപ്പിക്കുക എന്നതോടൊപ്പം ഭിന്നതയും വിദ്വേഷവും വിപാടനം ചെയ്യുക എന്നത് കൂടിയാണ്. അഞ്ചാമത്തെ നിര്‍ബന്ധകാര്യം സാക്ഷാത്കരിക്കാന്‍ ലോകത്തിന്‍െറ വ്യത്യസ്ത കോണുകളില്‍നിന്നെത്തുന്ന തീര്‍ഥാടകര്‍ വൈവിധ്യങ്ങളുടെയും സഹനത്തിന്‍െറയും സംവാദത്തിന്‍െറയും ആശയമാണ് ഉദ്ഘോഷിക്കുന്നതെന്നും അബ്ദുല്ല രാജാവ് ചൂണ്ടിക്കാട്ടി.
ഐക്യപ്പെട്ട വിശ്വാസി സമൂഹത്തിന്‍െറ യഥാര്‍ഥ ചിത്രമാണ് ഹജ്ജ് വേളയില്‍ കാണാനാവുന്നത്. ഒരൊറ്റ ലക്ഷ്യത്തോടെയാണ് അവര്‍ സമ്മേളിച്ചിരിക്കുന്നത്. ദൈവത്തിന്‍െറ വിളിക്കുത്തരം നല്‍കി, ആത്മാര്‍ഥമായ ദൈവഭക്തിയോടെ.
എവിടെനിന്നാലും നമുക്ക് കേള്‍ക്കാന്‍ കഴിയുന്നത് ദൈവത്തിന്‍െറ വിളിക്കിതാ ഉത്തരം നല്‍കിയിരിക്കുന്നു എന്ന ‘തല്‍ബിയത്ത്’ ആണ്. ഹജ്ജില്‍നിന്ന് ഉള്‍ക്കൊള്ളേണ്ട ഏറ്റവും വലിയ പാഠം  തൗഹീദിന്‍െറ (ദൈവത്തിന്‍െറ ഏകത്വം ) വഴിയില്‍ എന്തും സഹിക്കാന്‍ തീര്‍ഥാടകര്‍ സന്നദ്ധമാണ് എന്നതാണ്. ഹാജിമാര്‍ മിനയില്‍ നടക്കുന്നതും ചുറ്റിക്കറങ്ങുന്നതും കാണുമ്പോള്‍ എല്ലാ വര്‍ഷവും പല പാഠങ്ങളും പഠിക്കാന്‍ തനിക്ക് സാധിക്കുന്നുണ്ടെന്ന് അബ്ദുല്ല രാജാവ് പറഞ്ഞു. അവരുടെ മുഖത്ത് ദൃശ്യമാവുന്ന സംതൃപ്തിയും ശാന്തതയും ആദരവോടെയാണ് ഞാന്‍ നോക്കിക്കാണാറ്.  ഈ രാജ്യത്ത് നിലനില്‍ക്കുന്ന സ്വച്ഛന്ദതയുടെയും സുരക്ഷിതത്വത്തിന്‍െറയും അനുഗ്രഹങ്ങള്‍ ആസ്വദിക്കുന്നവരാണവര്‍.
ദൈവാനുഗ്രഹത്താല്‍ തീര്‍ഥാടകരും സന്ദര്‍ശകരും സംഗമിക്കുന്ന ഈ മനോഹര ഭൂമി നമ്മുടെ പിതാവ് പ്രവാചകന്‍ ഇബ്രാഹീമിന്‍െറ പ്രാര്‍ഥനയുടെ ഫലമായി സുരക്ഷിതത്വവും സ്ഥിരതയും ആസ്വദിക്കുന്നുണ്ട്. എന്‍െറ നാഥാ ഈ നാട്ടിനെ സമാധാനത്തിന്‍െറയും സുരക്ഷിതത്വത്തിന്‍െറ ഇടമാക്കണമെന്നും എന്‍െറയും എന്‍െറ സന്താനങ്ങളെയും വിഗ്രഹാരാധനയില്‍നിന്ന് രക്ഷിക്കണേ എന്നുമാണ് ഇബ്രാഹീം നബി പ്രാര്‍ഥിച്ചത്. തീര്‍ഥാടകരെ സേവിക്കുന്ന കാര്യത്തില്‍ ദൈവത്തില്‍നിന്നുള്ള പ്രതിഫലവും സഹായവും മാത്രമാണ് തങ്ങള്‍ കാംക്ഷിക്കുന്നതെന്നും അബ്ദുല്ല രാജാവ് പറഞ്ഞു

2011 സെപ്റ്റംബർ 4, ഞായറാഴ്‌ച

അന്യ മതസ്ഥരുടെ ആഘോഷങ്ങളില്‍ സൗഹൃദം പങ്കിടാം..പക്ഷെ ആഘോഷങ്ങളില്‍ പങ്കു ചേരരുത് ...


ഓണത്തിന്റെ ഐതിഹ്യം,മഹാബലിയുടെ ഭരണത്തില്‍ അസൂയാലുക്കളായ
 ഇന്ദ്രന് താഴെയുള്ള ദൈവങ്ങള്‍ വിഷ്ണുവിന് തെറ്റിധാരണ ഉണ്ടാകുന്ന പരാതി
 കൊടുക്കയും, അതിന്റെ അടിസ്ഥാനത്തില്‍  വാമനന്‍ എന്ന വിഷ്ണുവിന്റെ
 അവതാരം ഭൂമിയില്‍ എത്തുകയും,വിദ്യകള്‍ ഉപയോഗിച്ച് , മഹാബലിയെ
 പാതാളത്തിലേക്ക് താഴ്ത്തുകയും, തുടര്‍ന്ന് മഹാബലിയ്ക് വര്‍ഷം തോറും നാട്
 സന്ദര്‍ശിക്കാനുള്ള അവസരം കൊടുക്കുകയും ചെയ്യുന്നതാണ് .

.ആ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഓണം ആഘോഷിക്കപ്പെടുന്നത്.

ഈ ഐതിഹ്യത്തിന്റെ പ്രത്യേകത , 

ഒന്ന്) ഏക ദൈവ വിശ്വാസത്തിനു എതിരാണ്.
രണ്ട്‌) വാമനന്‍ വിഷ്ണുവിന്റെ അവതാരമാണ് എന്ന വിശ്വാസമാണ് ...ദൈവത്തിനു 
അവതാരമുണ്ട് എന്ന സങ്കല്‍പം തന്നെ ഇസ്ലാമിന് അന്യമാണ്.   ...
മൂന്ന്) മഹാബലി എന്ന താഴെക്കിടയില്‍ ഉള്ള ഒരു വ്യക്തി നാടിന്റെ  രാജാവ് 
ആവുകയും, നല്ലൊരു ഭരണം കാഴ്ച വെക്കുകയും ചെയ്ത സാഹചര്യത്തില്‍ അത്
 സമ്മതിക്കാനാവാത്ത ബ്രാഹ്മണ്യമാണ്‌ ഇതിനു പിന്നില്‍ ...ഇത് ഏക
 മാനവികതയ്ക്കെതിരാണ് ..ഇതും ഇസ്ലാമിന് അംഗീകരിക്കാനാവില്ല...

പക്ഷെ ... ഇന്ത്യയെ പോലെ, കേരളത്തെ പോലെ ഒരു ബഹുസ്വര സമൂഹത്തില്‍
 ഒരു വിഭാഗം ആളുകള്‍ വളരെ സന്തോഷത്തോടെ നടത്തുന്ന ആഘോഷ
 പരിപാടിയെ , ആ സഹോദരന്മാരുടെ സന്തോഷം എന്ന നിലയ്ക്ക് ഒരു ആശംസ
 നല്‍കുന്നതിലും, സൗഹൃദം പങ്കിടുന്നതിലും തെറ്റില്ല ...അല്ലാതെ നമുക്ക് ഓണം
 ആഘോഷിക്കാന്‍ കഴിയില്ല ...ആചാരങ്ങളില്‍ പങ്കു ചേരാനും പാടില്ല 
...ഓണവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളുടെ രീതിയും തീര്‍ത്തും ഹിന്ദുത്വമാണ് ...
അത് പോലെ ഓണത്തിനോട് അനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടികളില്‍
 പങ്കെടുക്കാവുന്നതാണ് ...അവിടെ മതപരമായി നന്മയും സൗഹൃദവും എല്ലാം 
ചര്‍ച്ചയും ചെയ്യാം ...എന്നല്ലാതെ ഒരിക്യലും അവരുടെ പുരാണങ്ങള്‍
 അംഗീകരിക്കാനാവില്ല .
അവനവന്റെ വിശ്വാസം സ്വാതന്ത്ര്യ പൂര്‍വ്വം ആചരിക്കാനുള്ള എല്ലാ
 അധികാരവും ഇന്ത്യന്‍ ഭരണ ഘടന നല്‍കുന്നതാണ് . ഒരു ആചാരവും
 നിര്‍ബന്ധിതമായി ആഘോഷിക്കപ്പെടെണ്ടതില്ല. ചില വിഭാഗത്തിന്റെ മാത്രം ആഘോഷങ്ങള്‍ ദേശീയ വല്കരിക്കുന്നത് ശരിയല്ല .

ഒരു വ്യക്തിയുടെ അഭിപ്രായത്തിന്റെ മുകളില്‍ നിര്‍ബന്ധം വരുന്നുണ്ടെങ്കില്‍
...അത്   സ്നേഹം കൊണ്ടുള്ള നിര്‍ബന്ധമായാലും  ദേഷ്യം കൊണ്ടുള്ള
 നിര്‍ബന്ധമായാലും ശരി, അത് തീര്‍ത്തും ഫാസിസമാണ്‌ ...
-മുഹമ്മദ്‌ ഫൈസി ഓണംപിള്ളി ( ജനറല്‍ സെക്രട്ടറി ,എസ്‌.കെ.എസ്‌.എസ്‌.എഫ്. കേരള )

2011 ഓഗസ്റ്റ് 27, ശനിയാഴ്‌ച

പെരുന്നാള്‍ അവധി മൂന്ന് ദിവസമാക്കി സര്‍ക്കാര്‍ ഉടന്‍ ഉത്തരവിറക്കണം-മുസ്‌ലിം നേതാക്കള്‍


കോഴിക്കോട്‌: ഇസ്‌ലാമിക സമൂഹത്തിന്റെ പ്രധാനപ്പെട്ട രണ്‌ട്‌ ആഘോഷങ്ങളായ ചെറിയ പെരുന്നാളിനും ബലി പെരുന്നാളിനും മാറിമാറി വന്ന സര്‍ക്കാറുകള്‍ ഒരൊറ്റ ദിവസം മാത്രമാണ്‌ അവധി നല്‌കിയത്‌. എന്നാല്‍ രണ്‌ട്‌ പെരുന്നാളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ മൂന്ന് ദിവസം വീതം അവധി പ്രഖ്യാപിച്ചുകൊണ്‌ട്‌ സര്‍ക്കാര്‍ ഉടന്‍ ഉത്തരവിറക്കണമെന്ന് മുസ്‌്‌ലിം നേതാക്കള്‍ സംയുക്തമായിറക്കിയ പ്രസ്‌താവനയില്‍ പറഞ്ഞു.
പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍(സൌഹ്യര്‍ദ്ധ വേദി ), പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ (ചെയര്‍മാന്‍,ഇസ്ലാമിക്‌ സെന്‍റെര്‍),ചെറുശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (സമസ്‌ത), , കെ.പി.എ മജീദ്‌ ( മുസ്‌ലിംലീഗ്‌), പ്രൊഫ: എ.കെ അബ്ദുഹ്മ ഹമീദ്‌ (കാന്തപുരം വിഭാഗം), ടി.പി അബ്ദുണ്മക്കോയ മദനി, കുഞ്ഞിമുഹമ്മദ്‌ പറപ്പൂര്‍(കെ.എന്‍.എം.), ഡോ:ഹുസൈന്‍ മടവൂര്‍ (ഐ.എസ്.എം) ടി.ആരിഫലി (ജമാഅത്തെ ഇസ്‌്‌ലാമി), എന്നിവര്‍ സംയുക്തമായാണ് പ്രസ്താവനയില്‍ ഒപ്പ് വെച്ചത്.