jamia എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
jamia എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ജനുവരി 6, വെള്ളിയാഴ്‌ച

പട്ടിക്കാട് ജാമിയ നൂരിയ വാര്‍ഷികാഘോഷത്തിന് തുടക്കം..........



പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജിന്റെ 49-ാം വാര്‍ഷികത്തിനും 47-ാം സനദ്ദാന സമ്മേളനത്തിനും പ്രൗഢോജ്ജ്വലമായ തുടക്കം. കോളേജ് കാമ്പസില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെ പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന സമ്മേളനം ഹൈദരാബാദില്‍നിന്നുള്ള എം.പി അസദുദ്ദീന്‍ ഉവൈസി ഉദ്ഘാടനം ചെയ്തു.

2011 ഡിസംബർ 28, ബുധനാഴ്‌ച

ശിഹാബ്‌ തങ്ങളുടെ നാമധേയത്തില്‍ അഖിലേന്ത്യ അറബി കവിത മത്സരം

മലപ്പുറം : ജാമിഅഃ നൂരിയ്യഃ അറബിയ്യഃ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ശിഹാബ്‌ തങ്ങളുടെ നാമധേയത്തില്‍ അഖിലേന്ത്യ അറബി കവിത മത്സരം നടത്തുന്നു. ജാമിഅഃ നൂരിയ്യഃ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഓസ്‌ഫോജ്‌ന പ്രസിദ്ധീകരിച്ചു വരുന്ന `അന്നൂര്‍' അറബിക്‌ ജേണല്‍ ആണ്‌ മത്സരം സംഘടിപ്പിക്കുന്നത്‌. ഇന്ത്യക്കാരായ എല്ലാ കവികള്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാം. പ്രവാചക പ്രകീര്‍ത്തനമാണ്‌ പ്രമേയം. വൃത്ത-പ്രാസ നിയമങ്ങള്‍ പാലിക്കുന്നവയാകണം കവിതകള്‍. കുറഞ്ഞത്‌ 25 വരിയും പരമാവധി 50 വരിയുമാണ്‌ ഉണ്ടാകേണ്ടത്‌. നേരത്തെ പ്രസിദ്ധീകരിക്കപ്പെട്ടതോ, സമാനമായ ഏതെങ്കിലും മല്‍സരത്തില്‍ സമര്‍പ്പിക്കപ്പെട്ടതോ ആകരുത്‌. ഇന്ത്യയിലെ മുന്‍നിര സര്‍വ്വകലാശാലകളില്‍ നിന്നുള്ള വിദഗ്‌ധര്‍ അടങ്ങുന്ന ജൂറിയാണ്‌ മൂല്യനിര്‍ണ്ണയം നടത്തുക. ഡോ. അയ്യൂബ്‌ ഖാന്‍ നദ്‌വി (അറബി വിഭാഗം തലവന്‍, ജാമിഅഃ മില്ലിയ്യഃ, ന്യൂഡല്‍ഹി), ഡോ. മസ്‌ഊദ്‌ അലവി (അറബി വിഭാഗം മുന്‍ തലവന്‍, അലീഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി), ഡോ. ജഹാംഗീര്‍ (പ്രൊഫസര്‍, ഇഫ്‌ലു ഹൈദറാബാദ്‌), ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദര്‍ (അറബി വിഭാഗം തലവന്‍, കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി), പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (ചീഫ്‌ എഡിറ്റര്‍, അന്നൂര്‍ അറബി ജേണല്‍) എന്നിവര്‍ അടങ്ങുന്നതാണ്‌ ജൂറി. മല്‍സരത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടുന്നവര്‍ക്ക്‌ ശിഹാബ്‌ തങ്ങള്‍ സ്‌മാരക അവാര്‍ഡായി യഥാക്രമം 10000, 7000, 5000 രൂപ വീതവും പ്രശസ്‌തി പത്രവും നല്‍കപ്പെടും. അവാര്‍ഡുകള്‍ സമസ്‌ത 85-ാം വാര്‍ഷിക മഹാസമ്മേളനത്തില്‍ വെച്ച്‌ വിതരണം ചെയ്യും. മല്‍സരത്തിനുള്ള എന്‍ട്രികള്‍ കവിയുടെ ബയോഡാറ്റയും ഫോട്ടോയും സഹിതം annoormagazine@gmail.com എന്ന വിലാസത്തില്‍ ഫെബ്രുവരി 5ന്‌ മുമ്പായി ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക്‌www.annoormagazine.yolasite.com എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക. ഫോണ്‍ 9846245017.

2011 ഡിസംബർ 23, വെള്ളിയാഴ്‌ച

ജാമിഅഃ പൂര്‍വ്വസൂരികള്‍ നാടിന്‌ സമര്‍പ്പിച്ച സുകൃതം : സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍

മലപ്പുറം : കാലത്തിനു സത്യവെളിച്ചം കാട്ടാന്‍ കഴിയുന്ന പണ്ഡിത പ്രബോധകന്മാര്‍ക്കും പ്രതിഭകള്‍ക്കും ജന്‍മം നല്‍കിയ കലാലയമാണ്‌ ജാമിഅഃ നൂരിയ്യഃ അറബിക്‌ കോളേജ്‌. ഈ സ്ഥാപനം പൂര്‍വ്വസൂരികള്‍ നാടിനു സമര്‍പ്പിച്ച സുകൃതമാണെന്ന്‌ പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ജാമിഅ ഓഡിറ്റോറിയത്തില്‍ നൂറുല്‍ ഉലമാ സ്റ്റുഡന്‍സ്‌ അസേസിയേഷന്‍ ഫൈസി പണ്ഡിതന്മാര്‍ക്കുള്ള യാത്രയയപ്പും ശില്‍പ്പശാലയും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പാള്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു, സമസ്‌ത കേന്ദ്ര മുശാവറ അംഗം പി.പി മുഹമ്മദ്‌ ഫൈസി മുഖ്യ പ്രഭാഷണം നടത്തി, കോട്ടുമല മുഹ്‌യുദ്ധീന്‍ കുട്ടി മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ്‌ ഫൈസി മുഹമ്മദ്‌ ശിഹാബ്‌ ഫൈസി കൂമണ്ണ, സുലേമാന്‍ ഫൈസി ചുങ്കത്തറ സലീം ഫൈസി ഇര്‍ഫാനി സയ്യിദ്‌ സാബിഖലി ശിഹാബ്‌ തങ്ങള്‍ സയ്യിദ്‌ ഹാരിസലി ശിഹാബ്‌ തങ്ങള്‍ അബ്ദുല്‍ ബാസിത്‌ കുമരം പുത്തൂര്‍ എന്നിവര്‍ സംസാരിച്ചു. മല്‍സരം വിജയികള്‍ക്കുള്ള സമ്മാനദാനം സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ നിര്‍വ്വഹിച്ചു. അല്‍ അസ്‌ഹര്‍ യൂണിവേഴ്‌സിറ്റിയിലേക്ക ഉപരി പഠനത്തിന്‌ പോകുന്ന ഫൈസി പണ്ഡിതന്മാര്‍ക്ക്‌ ചടങ്ങില്‍ യാത്രയയപ്പ്‌ നല്‍കി. ജംശീര്‍ ആലക്കാട്‌ സ്വാഗതവും മുദ്ദസിര്‍ മലയമ്മ നന്ദിയും പറഞ്ഞു.