2012 ഏപ്രിൽ 18, ബുധനാഴ്‌ച

SKSSF പതാക കൈമാറി, വിമോചന യാത്രക്ക്‌ ഇന്ന്‌ (18) മംഗലാപുരത്ത്‌ തുടക്കം


കോഴിക്കോട് SKSSF സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിമോചന യാത്ര യുടെ പതാക പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ജാഥാ ക്യാപ്‌റ്റന്‍ അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവിന്‌ കൈമാറിമത രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ പാണക്കാട്‌ നടന്ന പ്രാര്‍ത്ഥനാ നിര്‍ഭരമായ ചടങ്ങിലാണ്‌ വിമോചന യാത്രയുടെ പതാക കൈമാറ്റം നടന്നത്‌ആത്മീയതചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയവുമായി SKSSFനടത്തി വരുന്ന കാമ്പയിന്‍റെ ഭാഗമായാണ്‌ വിമോചന യാത്ര സംഘടിപ്പിക്കുന്നത്‌ചടങ്ങില്‍ സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ജാഥാ ഡയറക്‌ടര്‍ മുസ്‌തഫ മുണ്ടുപാറകെമോയിന്‍ കുട്ടി മാസ്റ്റര്‍ഓണംപിള്ളി മുഹമ്മദ്‌ ഫൈസി,കാളാവ്‌ സൈദലവി മുസ്‌ലിയാര്‍പുറങ്ങ്‌ അബ്‌ദുള്ള മൗലവിപിഉബൈദുള്ള എംഎല്‍.ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ പികെകുഞ്ഞുകെകെ എസ്‌ തങ്ങള്‍ വെട്ടിച്ചിറജബ്ബാര്‍ ഹാജി എളമരംനാസര്‍ ഫൈസി കൂടത്തായിജിഎംസ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴപിഎംറഫീഖ്‌ അഹ്‌മദ്‌ഇബ്രാഹീം ഫൈസി പഴുന്നാനഖാസിം ഫൈസി പോത്തന്നൂര്‍സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍അയ്യൂബ്‌ കൂളിമാട്‌മസ്‌തഫ അഷ്‌റഫി കക്കുപടിആര്‍വിസലാംകെഎന്‍ എസ്‌ മൗലവിഅലി ഫൈസി പാവണ്ണആഷിഖ്‌ കുഴിപ്പുറംശമീര്‍ ഫൈസി ഒടമല. .പിഎംഅഷ്‌റഫ്‌,റഫീഖ്‌ ഫൈസി തെങ്ങില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തുതുടര്‍ന്ന്‌ മലപ്പുറം സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ സമസ്‌ത നേതാക്കളുടെ സാന്നിധ്യത്തില്‍ വിമോചന യാത്രാ അംഗങ്ങള്‍ പ്രത്യേകം യോഗം ചേര്‍ന്നുസമസ്‌ത പ്രസിഡണ്ട്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക്‌ നേതൃത്വം നല്‍കിപാണക്കാട്‌ മഖാംമമ്പുറം മഖാം എന്നിവിടങ്ങളില്‍ സിയാറത്ത്‌ നടന്നു .
ഇന്ന്‌ (ബുധന്‍വൈകീട്ട്‌ മണിക്ക്‌ മംഗലാപുരം നെഹ്‌റു മൈതാനത്ത്‌ ഉദ്‌ഘാടന സമ്മേളനം നടക്കും.മംഗലാപുരം ഖാസി ത്വാഖാ അഹ്‌മദ്‌ മൗലവിയുടെ അധ്യക്ഷതയില്‍ സമസ്‌ത വിദ്യാഭ്യാസ ബോര്‍ഡ്‌ സെക്രട്ടറി കോട്ടുമല ടിഎംബാപ്പു മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യുംപാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ വിമോചന പ്രഖ്യാപനം നടത്തുംസമസ്‌ത കേന്ദ്ര മുശാവറ അംഗം ജബ്ബാര്‍ മുസ്‌ലിയാര്‍സയ്യിദ്‌ സൈനുല്‍ ആബിദീന്‍ തങ്ങള്‍അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌,മുസ്‌തഫ മുണ്ടുപാറഓണംപിള്ളി മുഹമ്മദ്‌ ഫൈസിനാസര്‍ ഫൈസി കൂടത്തായിഇസ്‌മാഈല്‍ സഖാഫി തോട്ടുമുക്കംഹസന്‍ സഖാഫി പൂക്കോട്ടൂര്‍മുജീബ്‌ ഫൈസി പൂലോട്‌ തുടങ്ങിയവര്‍ പ്രസംഗിക്കുംയാത്ര നാളെ (വ്യാഴംരാവിലെ കാസര്‍ക്കോഡ്‌ ജില്ലയിലെ കുമ്പളയില്‍ നിന്ന്‌ തുടങ്ങി കാഞ്ഞങ്ങാട്തൃക്കരിപ്പൂര്‍പയ്യന്നൂര്‍ എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങള്‍ക്ക്‌ ശേഷം തളിപ്പറമ്പില്‍ സമാപിക്കും.

2012 ഏപ്രിൽ 17, ചൊവ്വാഴ്ച

ദാറുല്‍ ഹുദാ ഓഫ്‌ കാമ്പസ്‌ ആസാമില്‍ സ്ഥാപിക്കും : ഡോ. ബഹാഉദ്ദീന്‍ നദ്‌വി


ഗുവാഹത്തി : ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖലകളില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്‌ ആസാമിലെ ബോര്‍പെട്ട ജില്ലയില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ കാമ്പസ്‌ സ്ഥാപിക്കുമെന്ന്‌ വൈസ്‌ ചാന്‍സലര്‍ ഡോ ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി പ്രസ്‌താവിച്ചു.ആസാമിലെ ബോര്‍പെട്ട ജില്ലയിലെ ബൈശ നഗരത്തില്‍ ദാറുല്‍ ഹുദാ പ്രതിനിധികള്‍ക്ക്‌ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹംബൈശ ഗ്രാമവാസികള്‍ ദാറുല്‍ ഹുദാ മോഡല്‍ വിദ്യാഭ്യാസം സസന്തോഷം സ്വീകരിക്കുകയും സ്ഥാപനത്തിന്‌ ഭൂമി വാഗ്‌ദാനം നല്‍കുകയും പൂര്‍ണ പിന്തുണ അറിയുക്കുകയും ചെയ്‌തുസ്വീകരണ സമ്മേളനത്തില്‍ ആസാമിലെ മത രാഷ്‌ട്രീയ സാംസ്‌കാരിക വൈജ്ഞാനിക രംഗത്തെ വിവിധ വ്യക്തിത്വങ്ങള്‍ അടക്കം വന്‍ ജനാവലി പങ്കെടുത്തു.

സമ്മേളനത്തില്‍ മാല്‍ദിയ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പള്‍ അല്‍ ഹാജ്‌ അതാഉര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചുമുസ്‌ലിം ലീഗ്‌ ആസാം പ്രസിഡണ്ട്‌ മുഹമ്മദ്‌ ദിലേര്‍ഖാന്‍ജില്ല പഞ്ചായത്ത്‌ മെമ്പര്‍ മതീഉര്‍റഹ്മാന്‍കോട്ടണ്‍ കോളേജ്‌ പ്രൊഫസര്‍ ഡോഫസലുര്‍ റഹ്മാന്‍ആസാം ന്യൂനപക്ഷ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട്‌ മുഹമ്മദ്‌ അബ്‌ദുര്‍റഹ്മാന്‍ അഹ്‍മദ്‌മുസ്‌ലിംലീഗ്‌ സെക്രട്ടറി മുസമ്മില്‍ അഹമ്മദ്‌എം.എസ്‌.എഫ്‌ സെക്രട്ടറി അഡ്വഅന്‍വര്‍ റഹ്മാന്‍ഹാഫിസ്‌ മുഖ്‌ലിസുര്‍റഹ്മാന്‍മുഹമ്മദ്‌ അംറാന്‍ ഹുസൈന്‍മുഹമ്മദ്‌ അകീഫ്‌ അലിമുഹമ്മദ്‌ യൂനുസ്‌ അലിമുഹമ്മദ്‌ റഫീഖ്‌ അലി തുടങ്ങി ആസാമിലെ വിവിധ ജനപ്രതിനിധികളും ദാറുല്‍ ഹുദാ സെക്രട്ടറി യുശാഫി ഹാജികുണ്ടൂര്‍ മര്‍കസ്‌ പ്രിന്‍സിപ്പള്‍ അബ്‌ദുല്‍ ഗഫൂര്‍ ഖാസിമിദാറുല്‍ ഹുദാ കമ്മിറ്റി മെംബര്‍മാരായ ഇബ്രാഹീം ഹാജി തയ്യിലക്കടവ്‌അബ്‌ദുല്‍ നാസിര്‍ വെള്ളിലകെ.ടിജാബിര്‍ ഹുദവി തുടങ്ങിയവരും പങ്കെടുത്തു

താഴെ കൊളപ്പുറത്ത് വിമോചന യാത്ര പ്രചാരണത്തിന് നേരെ അക്രമം

photo-മുഹമ്മദലി പുളിക്കല് (മേഖല വര്.സെക്രട്ടറി)
രാവിലെ 8 മണിക്ക് മന്പുറം മഖാം സിയാറത്ത് കഴിഞ്ഞാണ് 3 വാഹനങ്ങളിലായി വ്യത്യസ്ഥ റൂട്ടുകളില് ഞങ്ങള് വാഹന  പ്രചരണത്തിനായി പോയത്....താഴെ കൊളപ്പുറത്ത് സഈദ് വല്ലപ്പുഴയാണ് പ്രസംഗിച്ചത്....കുറിക്ക് കൊണ്ടപ്പോള് മുന്കൂട്ടി തയാറാക്കിയ ഗുണ്ടകള് ഇറങ്ങി വരികയായിരുന്നു....വാഹനത്തിലിരിക്കുന്ന എന്നോട് കൊലവിളി നടത്തി....            നിര്ത്തടാ....ഞങ്ങളുടെ ഉസ്താദിനെക്കുറിച്ച് പറയാന് നീയാരെടാ.....
ഞാന് ഒന്ന് ചിരിച്ചു കൊടുത്തു.പിന്നീടവന് പ്രസംഗിക്കുന്ന സഈദ് വല്ലപ്പുഴയെ ലക്ഷ്യം വെച്ചു.
സഹപ്രവര്ത്തകന് അയാളെ തടഞ്ഞപ്പോള്  ഏവരും ഞങ്ങള്ക്കെരതിരെ തിരി്ഞ്ഞു.
മേഖലസെക്രട്ടറി മുഹമ്മദലി പുളിക്കലിനെയും ഖാലിദിനെയും അവര് കയ്യേറ്റം ചയ്തു...ഇതെന്ത് മാനവികത...
---------------------------------------സി.പി.ബാസിത് ചെന്പ്ര(ജന.സെക്രട്ടറി,ത്വലബാ വിംഗ് തിരൂരങ്ങാടി മേഖല)

2012 ഏപ്രിൽ 12, വ്യാഴാഴ്‌ച

ഉസ്മാന് സഖാഫി പയ്യനടം ബഹ്റൈനിലേക്ക് കടന്നതായി സൂചന


ഉസ്മാന് സഖാഫി പയ്യനടം വിഘടിത സ്ടജില്‍ (Click here For Original Photos)

സഖാഫിയുടെ 'മാനവികത' സംരക്ഷിക്കാന്‍  വിഘടിത നേതാക്കളും  സംഘടനയും രംഗത്ത്


പാലക്കാട് : അട്ടപ്പാടിയില് കാന്തപുരം വിഭാഗത്തിന്റെ കീഴില് പ്രവര്ത്തിക്കുന്ന മര്കസുറഹ്മ എന്ന സ്ഥാപനത്തിന്റെ പ്രിന്സിപ്പലും പയ്യനടം സ്വദേശിയുമായ പ്രമുഖ വിഘടിത നേതാവ് ഉസ്മാന് സഖാഫി പയ്യനടം ബഹ്റൈനിലേക്കു കടന്നതായി സൂചന.
 പോലീസ് ലുക്ക്‌ ഔട്ട് നോട്ടീസ്
നിരവധി പെണ്കുട്ടികളെ ലൈംഗികമായി പീഢിപ്പച്ച കേസില് ലുക്ക്ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ച് പോലീസ് അന്വഷിക്കുന്നതിനിടെയാണ് കാന്തപുരം വിഭാഗത്തിലെ ബഹ്റൈനിലെയും നാട്ടിലെയും പ്രമുഖരുടെ ഒത്താശയോടെ സഖാഫിയെ ബഹ്റൈനിലെക്ക് . കടത്തിയിരിക്കുന്നത്!
മാനവിക മൂല്യങ്ങളെ വീണ്ടെടുക്കാനെന്ന പേരില് കാന്തപുരം കേരളയാത്രക്കിറങ്ങാനിരിക്കെയാണ് സ്വന്തം സ്ഥാപനത്തില് 40ഓളം വിദ്യാര്ത്ഥിനികള് ക്രൂരമായി പീഢനത്തിനിരയാക്കിയ സ്ഥാപന പ്രിന്സിപ്പല് കൂടിയായ സഖാഫിയെ കുറിച്ചുുള്ള കൂടുതല് വിവരങ്ങള് പുറത്തായിരിക്കുന്നത്
മാനവികതയുടെ പേരില് കേരളയാത്ര നടത്താനിരിക്കുന്ന കാന്തപുരത്തിന്റെയും അനുയായികളുടെയും മാനവികതയുടെ പൊള്ളത്തരം തുറന്നു കാട്ടുന്ന ഈ സംഭവത്തില് സഖാഫിക്ക് അഭയം നല്കുക കൂടിചെയ്തതോടെ മാനവികത പറയാനുള്ള ധാര്മ്മിക അവകാശം സംഘടന പരമായും ഇവര്‍ക്ക് നഷ്ടമായിരിക്കുകയാണ്. 
ചാനല്‍ ന്യൂസ്‌ കാണാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക. 
അതിനിടെ പേരുമാറ്റിയും രൂപ വ്യത്യാസം നല്കിയും ബഹ്റൈനിലെത്തിയ സഖാഫിയെ മാനവികതയുടെ പേരില് തന്നെ സംഘടിപ്പിക്കുന്ന ചില പരിപാടികളില് പങ്കെടുപ്പിക്കുന്നതായും ചാനല് ന്യൂസുകളുടെയും ഫോട്ടോയുടെയും വെളിച്ചത്തില് ചിലരദ്ധേഹത്തെ തിരിച്ചറിഞ്ഞതായും റിപ്പോര്ട്ടുുണ്ട്.

2012 ഏപ്രിൽ 7, ശനിയാഴ്‌ച

അട്ടപ്പാടി ഉസ്മാന്‍ സഖാഫിക്ക് പോലീസ്‌ ലുക്ക്‌ഔട്ട്‌ നോട്ടീസ്.




ഉസ്മാന്‍ സഖാഫിക്ക് പോലീസ്‌ ലുക്ക്‌ഔട്ട്‌ നോട്ടീസ്. നേതാക്കളുടെ അസാന്മാര്‍ഗീക പ്രവര്‍ത്തികള്‍ കാരണം എ.പി വിഭാഗം പ്രവര്‍ത്തകര്‍ കടുത്ത നിരാശയില്‍, പലരും സംഘന വിട്ടുകൊണ്ടിരിക്കുന്നു

പാലക്കാട്: അട്ടപ്പാടിയില്‍  വനിതാ അനാഥ മന്ദിരത്തിന്റെ മറവില്‍  സ്ത്രീ പീഡനം നടത്തിവരികയും  ഒടുവില്‍ ചാനല്‍ പ്രവര്‍ത്തകര്‍ പുറത്ത് കൊണ്ടുവന്നപ്പോള്‍ മുങ്ങുകയും ചെയ്ത സ്ഥാപനത്തിന്റെ തലവന്‍ ഉസ്മാന്‍ സഖാഫി എന്നുപേരുള്ള പയ്യനാട് സ്വദേശിക്ക് വേണ്ടി പോലീസ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവുപ്പിച്ചു.

റിപ്പോര്‍ട്ടര്‍ ചാനെലാണ്  മുസ്ലിംകളെ  പരക്കെയും  സാക്ഷര കേരളത്തിന്റെ മനസ്സാക്ഷിയെയും ഞെട്ടിച്ചഈ പീഡനവിവരം കഴിഞ്ഞ മാസം പുറത്ത് കൊണ്ടുവന്നത് . പീഡനത്തിനു  ഇരയായ പെണ്‍കുട്ടികളുടെ ദുരനുഭവങ്ങളും വീട്ടുകാരുടെ പരാതികളും ഉള്‍പ്പെടുത്തിയാണ്  ചാനെല്‍ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്.  പീഡനത്തിനു ഇരയായവര്‍ ശാരീരികമായി നന്നേ ക്ഷീണിച്ചിരുന്നു. ശരീരത്തില്‍ പലയിടങ്ങളിലും പരിക്കുകള്‍ പറ്റിയിരുന്നു. ശാരീരികപീഡനത്തോടപ്പം ക്രൂര വിനോദമായിരുന്നു അയാള്‍ നടത്തിയിരുന്നതെന്നും പെണ്‍കുട്ടികള്‍ വ്യസനസമേതം വെളിപ്പെടുത്തി. ഇയാളുടെ ഭീഷണിക്ക് വഴങ്ങി പെണ്‍കുട്ടികളാരും തന്നെ ഇക്കാര്യം പുറത്ത് പറഞ്ഞിരുന്നില്ല.സ്ഥാപനത്തിലെ  അന്തേവാസിയായ ഒരു പെണ്‍കുട്ടി തന്റെ സഹപാഠിക്കുണ്ടായ അനുഭവം വീട്ടില്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഈ വീട്ടുകാര്‍ തങ്ങളുടെ മകള്‍ പറഞ്ഞ പെണ്‍കുട്ടിയുടെ വീട്ടില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് പ്രസ്തുത പെണ്‍കുട്ടിയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാം തുറന്ന് പറയുകയുമായിരുന്നു. സഖാഫിക്കെതിരെ പോലീസില്‍ പരാതി നല്‍കാനൊരുങ്ങിയപ്പോള്‍ കടുത്ത സമ്മര്‍ദ്ദമാണ് എ.പി വിഭാഗത്തിലെ ഉന്നതരില്‍ നിന്നും ഈ വീട്ടുകാര്‍ നേരിട്ടത്. കാരന്തൂര്‍  മര്‍ക്കസു സ്സഖാഫത്തി സ്സുന്നിയ്യയുടെ നിയന്ത്രണത്തിലുള്ളതാണ് ഇതിനകം കുപ്രസിദ്ധിനേടിക്കഴിഞ്ഞിട്ടുള്ള  മര്‍ക്കസു റഹ്മ.



വീട്ടില്‍ നിന്നും ഫോണ്‍ വന്നിട്ടുണ്ട് എന്ന് പറഞ്ഞും മറ്റുമായിട്ടാണ് കുട്ടികളെ തന്റെ റൂമിലേക്ക്‌ വിളിക്കാറുണ്ടായിരുന്നതെന്ന് ഒരു പെണ്‍കുട്ടി പറഞ്ഞു. തന്നെപ്പോലെ നിരവധിപേരെ പീഡിപ്പിചിട്ടുന്ടെന്നും കുട്ടി പറഞ്ഞു.  മര്‍കസ്‌ റഹ്മ എന്നപേരില്‍ നടന്നു വരുന്ന ഈ സ്ഥാപനത്തിലെ പെണ്‍കുട്ടികളെ നാലുവര്‍ഷത്തോളമായി ഇയാള്‍ പീഡിപ്പിച്ചുവരികയായിരുന്നുവെന്നും ചാനെല്‍ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നുണ്ട്. റിപ്പോര്‍ട്ടര്‍ ചാനെല്‍ പുറത്ത് വിട്ട ഈ വാര്‍ത്ത ഫേസ് ബുക്കിലൂടെയും യൂട്ടൂബിലൂടെയുംഇപ്പോഴുംപരന്നുകൊണ്ടിരിക്കുന്നു.  
പീഡന വിവരം ശ്രദ്ധയില്‍ പെട്ട പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയില്‍ മുഖ്യ പ്രതിയും സ്ഥാപനത്തിന്റെ എല്ലാമെല്ലാമായ  ഉസ്മാന്‍ സഖാഫി  പയ്യനാട് അപ്രത്യക്ഷനാവുകയായിരുന്നു. ചാനെല്‍ റിപ്പോര്‍ട്ട്‌ വന്ന ഉടന്‍ തന്നെ അയാള്‍ മുങ്ങുകയായിരുന്നു വ്യക്തമായിട്ടുണ്ട്. രാഷ്ട്രീയ സമ്മര്‍ദ്ധമില്ലാതെ സ്വതന്ത്രമായി അന്വേഷിക്കുകയാണെങ്കില്‍  ഉസ്മാന്‍ സഖാഫിയെ കൂടാതെ മറ്റു പ്രമുഖരും  സ്ത്രീ പീഡനക്കെസില്‍ കുടുങ്ങുമെന്ന ഉറപ്പായിട്ടുണ്ട്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ നെത്രത്ത്വത്തിലുള്ള എ.പി വിഭാഗത്തിന്റെ മേല്‍നോട്ടത്തിലുള്ളതാണ്  ഈ സ്ഥാപനം . മുഖ്യപ്രതിയെ ഇതുവരേക്കും കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് പോലീസ്  ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറപ്പെടുവുപ്പിച്ചത്. എന്നാല്‍ എ.പി വിഭാഗം ഉന്നത നേതാവും കൂടിയായ  ഉസ്മാന്‍ സഖാഫിയെ എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഉടന്‍ ഗള്‍ഫിലേക്ക്  കടത്തി അറസ്റ്റില്‍  നിന്നും  രക്ഷപ്പെടുത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഇതുപോലെ മുന്‍പും പ്രവര്‍ത്തകര്‍ ചേര്‍ന്ന് നേതാക്കളെ കേസില്‍ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. കോടികളുടെ മണിചെയിന്‍ ബിസിനെസ്സ് തട്ടിപ്പുകേസിലെ മുഖ്യപ്രതിയും എ.പി വിഭാഗത്തിന്റെ തന്നെ  മറ്റൊരു ഉന്നത നേതാവും കൂടിയായ നൂര്‍ മൌലവിയെ പോലീസിനു ഇതുവരേക്കും പിടികൂടാന്‍ സാധിച്ചിട്ടില്ല. അയാളും കീഴടങ്ങാതെ സംഘടനയുടെ തണലില്‍ യു.എ.ഈയില്‍ കുടുംബസമേതം പ്രവാസ ജീവിതം നയിച്ചുവരുന്നു. ഇയാളും പോലീസിന്റെ ലുക്ക്‌ഔട്ട്‌ നോട്ടീസില്‍ മുന്‍പേതന്നെ  ഇടം പിടിച്ചിട്ടുണ്ട്.  ഇരുവരെയും കുറിച്ച് വല്ല വിവരവും ലഭിച്ചാല്‍ ഉടന്‍ പോലീസില്‍ അറിയിക്കേണ്ടതാണ്. നമ്പര്‍: 9846 200 100, 04 924 25 42 12, 04 924 25 42 22
കാന്തപുരം വിഭാഗത്തിന്റെ ചില നേതാക്കളെ ചുറ്റിപ്പറ്റിയുള്ള  അസാന്മാര്‍ഗീക സംഭവങ്ങള്‍ മലയാളത്തിലെ ഒരു പ്രമുഖ മാസിക  ഇതിനിടെ പുറത്ത് വിട്ടിരുന്നു. റിപ്പോര്‍ട്ട്‌ ചെയ്ത മാസികയ്ക്കെതിരെ അപവാദപ്രചാരണം നടത്തിയതിന്റെ പേരില്‍ എ.പി വിഭാഗം ഉന്നത നേതാവും അവരുടെ പ്രസിദ്ധീകരണമായ സെന്‍സിംഗ്ന്റെ  ചീഫ് എഡിറ്ററുമായ ഇസ്മായില്‍ വഫയുള്പ്പടെയുള്ളവര്‍ക്ക്  ആറുമാസത്തെ തടവുശിക്ഷ ഹൈകോടതി വിധിച്ചിരുന്നു.
നേതാക്കളുടെ ഭാഗത്ത്  നടക്കുന്ന  അനിസ്ലാമീക പ്രവര്‍ത്തികള്‍ കാരണം എ.പി വിഭാഗം പ്രവര്‍ത്തകര്‍ കടുത്ത നിരാശയിലാണ്. നേതാക്കള്‍ ഉള്‍പ്പടെ ഒട്ടനവധി പ്രവര്‍ത്തകര്‍  ഇതിനോടകം തന്നെ എ.പി വിഭാഗത്തിനിന്നും രാജിവെച്ചു സമസ്തയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മറ്റുചിലര്‍ പ്രതിഷേധ സൂചകമായി സംഘടനാ പ്രവര്‍ത്തനം ഉപേക്ഷിച്ചുകഴിഞ്ഞിട്ടുമുണ്ട്.

2012 ഏപ്രിൽ 5, വ്യാഴാഴ്‌ച

അംബേദ്‌കര്‍ പുരസ്‌കാരം സൈനുല്‍ ആബിദീന്‍ ഹുദവിക്ക്‌


തിരൂരങ്ങാടി ഓള്‍ ഇന്ത്യാ കോണ്‍ഫെഡറേഷന്‍ ഓഫ്‌ എസ്‌.സി/എസ്‌.ടി സ്റ്റേറ്റ്‌ കമ്മിറ്റി ഏര്‍പ്പെടുത്തിയ 2011-2012വര്‍ഷത്തെ അംബേദ്‌കര്‍ പുരസ്‌കാരത്തിന്‌ അന്നഹ്‌ദ അറബിക്‌ മാസിക മാനേജിങ്‌ എഡിറ്ററും ഇസ്‌ലാമിക്‌ നെറ്റ്‌ വര്‍ക്ക്‌ ഫോര്‍ സബീല്‍ അലുംനി ജന.സെക്രട്ടറിയുമായ കെ സൈനുല്‍ ആബിദീന്‍ ഹുദവി പുത്തനഴി അര്‍ഹനായി.
2006ല്‍ പ്രസിദ്ധീകരണം ആരംഭിച്ച അന്നഹ്‌ദ അറബി മാസികയിലൂടെ കേരളത്തില്‍ അറബി ഭാഷാ പ്രചാരത്തിന്‌ നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ്‌ അവാര്‍ഡ്‌.
അലീഗര്‍ മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെ സര്‍സയ്യിദ്‌ അവാര്‍ഡ്‌ജയ്‌ഹൂന്‍ ഓണ്‍ലൈന്‍ ഇന്റര്‍നെറ്റ്‌ ചാനല്‍ സാഹിത്യ അവാര്‍ഡ്‌സിദ്ദീഖീസ്‌ അസോസിയേഷന്റെ ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാര്‍ സ്‌മാരക അവാര്‍ഡ്‌ എന്നിവ നേടിയ സൈനുല്‍ ആബിദീന്‌ കെ..ടി.എഫ്‌എം.എസ്‌.എം എന്നിവയുടെ സംസ്ഥാന തല അറബിക്‌ പ്രബന്ധ രചനാ മത്സരങ്ങളില്‍ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്‌.
പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്‌ലാമിക്‌ കോളേജിലെ പത്ത്‌ വര്‍ഷത്തെ പഠനശേഷം ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഇസ്‌ലാമിക്‌ സ്റ്റഡീസിലും കാലിക്കറ്റ്‌ സര്‍വ കലാശാലയില്‍ നിന്ന്‌ അറബി സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്‌.
ഏപ്രില്‍ 14ന്‌ തിരുവനന്തപുരത്ത്‌ നടക്കുന്ന ചടങ്ങില്‍ നിയമാ സഭാ സ്‌പീക്കര്‍ ജികാര്‍ത്തികേയന്‍ അവാര്‍ഡ്‌ സമ്മാനിക്കുംപാണക്കാട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍സമസ്‌ത ജന.സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍മന്ത്രി എ.പി അനില്‍ കുമാര്‍ദാറുല്‍ ഹുദാ വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി എന്നിവര്‍ അനുമോദിച്ചു.  

വ്യാജ മുടി; ഇത് വരെ-ഉസ്താദ്‌ അബ്ദുല് ഹമീദ് ഫൈസി അമ്പലക്കടവ്


ഉസ്താദ്‌ അബ്ദുല് ഹമീദ് ഫൈസി
അമ്പലക്കടവ്(ഫയല്‍ ഫോട്ടോ)

വ്യാജ മുടി; പോലീസ് പിടിച്ചെന്ന പ്രചാരണവും വ്യാജം: 

നിലവിലുള്ള വ്യാജ മുടി ഒറിജിനല്‍ ആക്കാന്‍ ഇറങ്ങിത്തിരിച്ചവരുടെ കുപ്രണങ്ങളില്‍ പെട്ട് പോയവര്‍ക്കായി അതിന്റെ നാള്‍ വഴികള്‍ ഒരിക്കല്‍ കൂടി  ഉസ്താദ്‌ അബ്ദുല് ഹമീദ് ഫൈസി അമ്പലക്കടവ് വിവരിക്കുന്നു: 
"2005-ല്‍ ആദ്യമുടി കാരന്തൂര്‍ മര്‍ക്കസില്‍ എത്തുന്നു. `മുടിയിട്ട വെള്ളം റബീഉല്‍ അവ്വലില്‍ മര്‍ക്കസില്‍ നല്‍കും' -സിറാജില്‍ ചെറിയ വാര്‍ത്ത. അടുത്ത റബീഉല്‍ അവ്വലിലും സിറാജില്‍ ഉള്‍പേജില്‍ ഈ കൊച്ചു വാര്‍ത്ത ആവര്‍ത്തിച്ചു. പിന്നീട്‌ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരു മായി ടെലഫോണില്‍ നേരിട്ട്‌ ഈ ലേഖകന്‍ മുടിയുടെ ആധികാരികത സംബന്ധിച്ച്‌ അന്വേഷണം നടത്തി. `ഉസ്‌താദ്‌' സ്വതസിദ്ധമായ ശൈലിയില്‍ ഒഴിഞ്ഞുമാറി. തുടര്‍ന്ന്‌ ഈ മുടിയുടെ അര്‍ത്ഥശൂന്യത നമ്മുടെ ചില വേദികളില്‍ വിശദീകരിക്കപ്പെട്ടു. കാന്തപുരം ചെറുത്തു നില്‍പൊന്നും നടത്തിയില്ല.
കൗശലക്കാരനായ കാന്തപുരം 2011-ല്‍ പുതിയ മുടികൊണ്ടുവന്നു. അറബ്‌ മുടി. പ്രവാചക തിരു മേനിയുടെ സ്വപ്‌നപ്രകാരം സനദുള്ള മുടി. കാര്യമെല്ലാം ഭംഗിയായെന്ന്‌ കരുതി. അപ്പോഴാണ്‌ വായിച്ച്‌ കേള്‍പ്പിച്ച സനദിന്‌ വിരുദ്ധമായ മറ്റൊരു സനദ്‌ സാക്ഷാല്‍ അറബി സുന്നി വോയ്‌സിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു: `കാന്തപുരം പിടിച്ച മുടിവാല്‌'. പിന്നെ വിശദീകരണ പരമ്പരകള്‍. മര്‍ക്കസില്‍ വായിച്ചത്‌ `സനദാ'ണെന്നും അല്ലെന്നും. സനദ്‌ പോക്കറ്റിലുണ്ടെന്നും അല്ല, അബൂദാബിയിലാണെന്നും. ഗത്യന്തരമില്ലാതെ അവസാനം `ഉസ്‌താദ്‌' ഇങ്ങനെ ഫത്‌വപോലും പുറപ്പെടുവിച്ചു. `പ്രസിദ്ധപ്പെട്ട ആളില്‍നിന്ന്‌ കിട്ടിയതാണെങ്കില്‍ സനദ്‌ ചോദിക്കാന്‍ പാടില്ല. അഥവാ സനദ്‌ ചോദിച്ച്‌ പോയാല്‍ ദീനില്‍നിന്ന്‌ പുറത്തുപോകും.'
വൈരുധ്യങ്ങള്‍ നിറഞ്ഞ്‌ നിന്ന വിശദീകരണങ്ങള്‍ക്കിടെ മുടിവിശദീകരണ ലേഖനങ്ങളും പുസ്‌തകങ്ങളും ഇറങ്ങി. എല്ലാം പരസ്‌പര വിരുദ്ധം.
പ്രവാചകരുടെ മുടിക്ക്‌ നിഴലുണ്ടാകില്ലെന്ന്‌ കാന്തപുരവും നെല്ലിക്കുത്തും. നിഴലുണ്ടാകില്ലെന്ന്‌ പറഞ്ഞത്‌ യുക്തിവാദമാണെന്ന്‌ പേരോടും സിറാജും. കത്തിച്ചാല്‍ കത്തില്ലെന്ന്‌ കാന്തപുരവും കത്തിച്ചാല്‍ കത്തുമെന്ന്‌ സിറാജ്‌ പത്രവും. രണ്ട്‌ കെട്ട്‌ മുടി അബൂദാബിയിലില്ലെന്ന്‌ പേരോടും ഉണ്ടെന്ന്‌ കാന്തപുരത്തിന്റെ മകനും.
വൈരുധ്യങ്ങളുടെ ഈ പരമ്പരകള്‍ക്കിടയിലാണ്‌ നാം ബോംബെയിലെത്തുന്നത്‌. കാന്തപുരത്തിന്‌ മുടികൊടുത്ത അതേ ഇഖ്‌ബാല്‍ ജാലിയാവാല നമുക്ക്‌ കാന്തപുരത്തിന്‌ നല്‍കിയതിന്റെ ഇരട്ടിയിലധികം മുടി നല്‍കുന്നു. ഏഴ്‌ മുടി! അതും 5500 രൂപക്ക്‌. 100 കോടിയുടെ പള്ളിക്ക്‌ വകയായി. പക്ഷെ,
പക്ഷെ, നാം കാന്തപുരമല്ലല്ലോ. 
ഇഖ്‌ബാല്‍ ജാലാവാല എന്നതിന്‌ കാന്തപുരം വിഭാഗം നല്‍കിയ പരിഷ്‌കൃതരൂപം ഇഖ്‌ബാല്‍ ജാല വാലി. `വലിയ്യ' എന്നര്‍ത്തം. പോരാത്തതിന്‌ `ബറക്കാത്തി' എന്ന ഒരു അഡീഷണല്‍ ഫിറ്റിംഗും. പുള്ളിക്കാരന്‍ ബറക്കാത്തി സാദാത്തീങ്ങളില്‍ പെട്ട തങ്ങളാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍. ഇങ്ങനെയെത്രയെത്ര! 
അതിരിക്കട്ടെ. നമ്മുടെ മുടികള്‍ നാം എന്തുചെയ്‌തു? സനദില്ലെന്ന്‌ ഇഖ്‌ബാല്‍ ജാലിയാവാല നമ്മോട്‌ തുറന്ന്‌ പറഞ്ഞ ഈ മുടികള്‍ നബിതിരുമേനി(സ്വ)യുടെതാകാന്‍ വല്ല സാധ്യതയുമുണ്ടോ? നമുക്ക്‌ പരീക്ഷിച്ച്‌ നോക്കാം. ``നബി(സ്വ)യുടെ മുടിക്ക്‌ നിഴലുണ്ടാകില്ല. അതില്‍ ഈച്ച ഇരിക്കില്ല. അത്‌ കത്തിച്ചാല്‍ കത്തില്ല.'' ഇസ്‌ലാമിക ചരിത്രം അംഗീകരിക്കുന്ന സുസമ്മതമായ ഒരു യാഥാര്‍ത്ഥ്യമാണിത്‌. സ്വകാര്യമായി ഈ മുടികള്‍ നാം പരീക്ഷണവിധേയമാക്കി. പൂര്‍ണ്ണപരാജയം. ഉറപ്പിന്‌ മേല്‍ ഉറപ്പ്‌. മുടി വ്യാജം തന്നെ. കാന്തപുരത്തിന്റെ മുടിയും ഇത്‌ തന്നെയാണെന്ന്‌ കാന്തപുരം തന്നെ സ്ഥിരീകരിച്ചതിനാല്‍ ലക്ഷ്യം വിജയിച്ചു.
കള്ളി പൊളിക്കാന്‍ നമുക്ക്‌ ധൈര്യമായി. പരസ്യമായി വാര്‍ത്താ സമ്മേളനം വിളിച്ച്‌ ചേര്‍ത്തും മുടി പരിശോധനക്ക്‌ ഞങ്ങള്‍ തയ്യാര്‍. കാന്തപുരം തയ്യാറുണ്ടെങ്കില്‍ പരിശോധനയില്‍ കാന്തപുരത്തിന്റെ മുടി അതിജീവിച്ചാല്‍ ഞങ്ങള്‍ കത്തിച്ചതില്‍ ക്ഷമാപണം നടത്താനും മുടി തിരുകേശമായി അംഗീകരിക്കാനും റെഡി. കാന്തപുരത്തിന്റെ മറുപടി വന്നു. പരീക്ഷണത്തിന്‌ ഞങ്ങളില്ല. പക്ഷെ, ഞങ്ങളുടേത്‌ തിരുകേശം തന്നെ.  
മൂന്നാം ഘട്ടത്തില്‍ പരസ്യമായി മുടി വ്യാജമാണെന്ന്‌ തെളിയിക്കുന്ന `മുടി എക്‌സിബിഷന്‍' കോഴിക്കോട്‌ ജൂബിലിഹാളില്‍ നടത്തി. മുടിക്ക്‌ നിഴലുണ്ടെന്ന്‌ പൊതുജനങ്ങള്‍ക്ക്‌ ബോധ്യപ്പെടുത്തി കൊടുത്ത്‌ മുടിയുടെ നിഴല്‍ ചാനലുകളിലൂടെ ലോകം നേരില്‍ കണ്ടു.
ഇനി ഈ വ്യാജമുടി നമുക്ക്‌ ആവശ്യമില്ല. ഇത്‌ എന്തുചെയ്യും? തിരിച്ച്‌ കൊടുത്താലോ? പലവിധ ആലോചനകളും വന്നു. മുടിയുടെ നിഴല്‍ പരസ്യമായി ടെലിവിഷനിലൂടെ കണ്ടതോടെ നിയന്ത്രണംവിട്ട കാന്തപുരം വിഭാഗം ബോംബെയിലെ ദാദമാരെ കയ്യിലെടുത്ത്‌ മുടിവാങ്ങാന്‍ നമ്മെ സഹായിച്ച ചിലര്‍ക്കെതിരെ കയ്യേറ്റശ്രമം വരെ നടത്തി. ഈ വ്യാജമുടികള്‍ ഇനി നിങ്ങള്‍ കൈയില്‍ വെക്കേണ്ടെന്ന്‌ ആദരണീയരായ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കള്‍ നമ്മെ ഉപദേശിക്കുകകൂടി ചെയ്‌തപ്പോള്‍ മുടി പോലീസ്‌ സ്റ്റേഷനിലേല്‍പിക്കാന്‍ നാം തീരുമാനിക്കുകയായിരുന്നു. വ്യാജ കറന്‍സി കിട്ടിയാല്‍ പോലീസ്‌ സ്റ്റേഷനിലാണല്ലോ ഏല്‍പിക്കുക. അതിന്‌ മുന്നോടിയായി കോഴിക്കോട്‌ അസി. പോലീസ്‌ കമ്മീഷണറുമായി ബന്ധപ്പെടുകയും മുടി സംബന്ധിച്ച്‌ സമ്പൂര്‍ണ്ണമായ ഒരു രേഖയുണ്ടാക്കുകയും ചെയ്‌തു. പ്രവാചകന്റെ മുടിയാണെന്ന്‌ പറഞ്ഞാണ്‌ ഞങ്ങള്‍ക്ക്‌ തന്നതെന്നും എന്നാല്‍ അത്‌ വ്യാജമാണെന്ന്‌ തെളിഞ്ഞിരിക്കയാണെന്നും ഇനി ഈ മുടി എന്ത്‌ ചെയ്യണമെന്ന്‌ ഞങ്ങള്‍ യോഗം ചേര്‍ന്ന്‌ തീരുമാനിക്കുമെന്നുമൊക്കെയുള്ള വിശദമായ ഒരു രേഖ ഉണ്ടാക്കി സമര്‍പ്പിച്ചു. അ. കമ്മീഷ്‌ണര്‍ ആ രേഖയില്‍ ഒപ്പുവെച്ച്‌ ഫയല്‍ സൂക്ഷിക്കുകയും ഒരു കോപ്പി നമുക്ക്‌ നല്‍കുകയും ചെയ്‌തു. 
നമ്മുടെ കൈയില്‍നിന്ന്‌ പോലീസ്‌ മുടി പിടിച്ചെടുത്തുകൊണ്ട്‌ പോയതാണെന്ന്‌ വ്യാജ പ്രചരണം നടത്തുന്ന സിറാജ്‌ പത്രത്തിന്റെ തനിനിറം വ്യക്തമാക്കുന്നതാണ്‌ അ. കമ്മീഷ്‌ണര്‍ ഒപ്പിട്ട്‌ നല്‍കിയ നമ്മുടെ പ്രസ്‌താവനയുടെ പൂര്‍ണ്ണരൂപം.
പിന്നീട്‌ നാം യോഗം ചേര്‍ന്ന്‌ ഔദ്യോഗികമായി പോലീസിനെ ഏല്‍പിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യം സിറ്റി പോലീസ്‌ കമ്മീഷ്‌ണറെ അറിയിച്ചു. `ഇതൊരു റിലീജ്യസ്‌ ഇഷ്യു ആയതിനാല്‍ മുടി സ്റ്റേഷനില്‍ സൂക്ഷിക്കുന്നില്ലെന്നും ഞങ്ങള്‍ ബോംബെയിലേക്ക്‌ വിവരം നല്‍കാമെന്നും അവര്‍ നേരില്‍ ഇവിടെ വരികയാണെങ്കില്‍ നിങ്ങളെ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. 
പോലീസ്‌ കമ്മീഷ്‌ണര്‍ അറിയിച്ചതനുസരിച്ച്‌ ബന്ധപ്പെട്ടവര്‍ ബോംബെയില്‍നിന്ന്‌ വരികയും മുടി സ്റ്റേഷനില്‍നിന്ന്‌ എഴുതി ഒപ്പിട്ട്‌ വാങ്ങുകയും ചെയ്‌തു. പിന്നെയാണ്‌ പിണറായിയും ടി.കെ. ഹംസയും മുടി കത്തിച്ച്‌ നോക്കാന്‍ പരസ്യമായി ആവശ്യപ്പെട്ടത്‌. ഉള്ളില്‍നിന്ന്‌ പലരും ഈ ആവശ്യം സ്വകാര്യമായി ഉന്നയിക്കുന്നു. ഇനിയെന്ത്‌? കാത്തിരുന്നു കാണാം...