2012 ജൂൺ 13, ബുധനാഴ്‌ച

ദാറുല്‍ ഹുദാ മിഅ്‌റാജ്‌ ദുആ സമ്മേളനം 17 ന്‌


തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ മിഅ്‌റാജ്‌ ദിനത്തോടനുബന്ധിച്ച്‌ നടത്താറുള്ള ദിക്‌റ്‌ ദുആ സമ്മേളനം 17 ന്‌ വൈകീട്ട്‌ നാല്‌ മുതല്‍ വാഴ്‌സിറ്റി കാമ്പസില്‍ നടത്താന്‍ ദാറുല്‍ ഹുദായില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ്‌ യോഗം തീരുമാനിച്ചു. സമ്മേളനത്തോടനുബന്ധിച്ച്‌ ഖുര്‍ആന്‍ പാരായണം, സ്വലാത്ത്‌ മജ്‌ലിസ്‌, ദിക്‌റ്‌ ദുആ സമ്മേളനം തുടങ്ങിയവ നടക്കും.

ദാറുല്‍ ഹുദാ ചാന്‍സലര്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു. പ്രോ.ചാന്‍സലര്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, ഡോ. യു.വി.കെ മുഹമ്മദ്‌, കെ.എം. സൈദലവി ഹാജി കോട്ടക്കല്‍, യു. ശാഫി ഹാജി ചെമ്മാട്‌, ഇല്ലത്ത്‌ മൊയ്‌തീന്‍ ഹാജി, ശംസുദ്ദീന്‍ ഹാജി വെളിമുക്ക്‌, അബ്‌ദുല്ല ഹാജി ഓമച്ചപ്പുഴ,ഇബ്രാഹീം ഹാജി തയ്യിലക്കടവ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.

സാംസ്‌കാരിക നവോല്‍ക്കര്‍ഷത്തിന്‌ പണ്ഡിത ഇടപെടലുകള്‍ അനിവാര്യം : കോഴിക്കോട്‌ ഖാസി



തിരൂരങ്ങാടി : സാമൂഹിക സംസ്‌കൃതിക്കും സാംസ്‌കാരിക മുന്നേറ്റത്തിനും മതപണ്ഡിതരുടെ ഇടപെടലുകള്‍ അനിവാര്യമാണെന്നും അവരെ സൃഷ്‌ടിച്ചെടുക്കാന്‍ മതവിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്നും കോഴിക്കോട്‌ വലിയ ഖാസി പാണക്കാട്‌ സയ്യിദ്‌ നാസിര്‍ ഹയ്യ്‌ ശിഹാബ്‌ തങ്ങള്‍. SKSSFത്വലബാ വിംഗ്‌ സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ഖാസി.
വികലമായ ചിന്തകളെ പ്രതിരോധിച്ച്‌ അധര്‍മത്തിനെതിരെ പോരാടുന്ന മതപണ്ഡിതരെയാണ്‌ ഇന്ന്‌ സമൂഹത്തിന്‌ വേണ്ടത്‌. അതിന്‌ സാങ്കേതിക രംഗത്തെ നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തി കാലോചിതമായി ഇടപെടുന്ന പണ്ഡിതര്‍ വളര്‍ന്നു വരണം. ഭൗതിക താല്‍പര്യങ്ങള്‍ ലക്ഷ്യമാക്കി മതത്തെ വാണിജ്യവല്‍കരിക്കുന്നവരെ സമൂഹം കരുതിയിരിക്കണം. അദ്ദേഹം പറഞ്ഞു.

മത പണ്ഡിതര്‍ കാലോചിതമായി ഇടപെടണം : ഹമീദലി ശിഹാബ്‌ തങ്ങള്‍



തിരൂരങ്ങാടി : ഭൗതിക താത്‌പര്യങ്ങള്‍ വര്‍ധിച്ച ആധുനിക സമുഹത്തില്‍ മതകീയ സാഹചര്യങ്ങള്‍ സൃഷ്‌ടിക്കാന്‍ പണ്ഡിതര്‍ കാലോചിതമായ ഇടപെടലുകള്‍ നടത്തണമെന്ന്‌ പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍.
സാംസ്‌കാരിക രംഗത്ത്‌ അനുകരണീയ പ്രവണതകള്‍ വളര്‍ന്ന പുതുയുഗത്തില്‍ സാമൂഹ്യ സംസ്‌കരണം സാധ്യമാവണമെങ്കില്‍ പണ്ഡിതര്‍ കാലത്തിനൊപ്പം സഞ്ചരിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. ത്വലബാ വിംഗ്‌ സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച്‌ നടന്ന കാലത്തിനൊപ്പം സെഷന്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. സി ഹംസ സാഹിബ്‌ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. പാണക്കാട്‌ സയ്യിദ്‌ ഹാരിസലി ശിഹാബ്‌ തങ്ങള്‍, ഇസ്‌ഹാഖ്‌ ബാഖവി ചെമ്മാട്‌, റിയാസ്‌ പാപ്പിളശ്ശേരി, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ സംബന്ധിച്ചു.

സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍; സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാര്‍ പ്രസിഡണ്ട്‌, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി സെക്രട്ടറി, കെ.ടി. അബ്‌ദുല്ല മൗലവി കാസര്‍കോട്‌ ട്രഷറര്‍



തേഞ്ഞിപ്പലം : സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സംസ്ഥാന ഭാരവാഹികളായി സി.കെ.എം.സ്വാദിഖ്‌ മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട്‌(പ്രസിഡണ്ട്‌), എം.എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, ഒ.എം. ശരീഫ്‌ ദാരിമി കോട്ടയം (വൈസ്‌ പ്രസിഡണ്ട്‌),ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി(ജനറല്‍ സെക്രട്ടറി), എം.അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ കൊടക്‌,കെ.സി.അഹ്‌മദ്‌ കുട്ടി മുസ്‌ലിയാര്‍ കോഴിക്കോട്‌ (ജോയിന്റ്‌ സെക്രട്ടറിമാര്‍), കെ.ടി. അബ്ദുല്ല മുസ്‌ലിയാര്‍ കാസര്‍കോഡ്‌(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. മുഅല്ലിം ക്ഷേമനിധി ചെയര്‍മാനായി സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാരെയും ഡെപ്യൂട്ടി ചെയര്‍മാനായി പുറങ്ങ്‌ മൊയ്‌തീന്‍ മുസ്‌ലിയാരെയും സെക്രട്ടറിയായി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വിയെയും തെരഞ്ഞെടുത്തു.
ചേളാരി സമസ്‌ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ്‌ കൗണ്‍സിലില്‍ സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, എം.എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, ടി.പി.അബ്ദുല്ല മുസ്‌ലിയാര്‍ മേലാക്കം, മൊയ്‌തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്‌, ഡോ.എന്‍.എ.എം.അബ്‌ദുല്‍ ഖാദര്‍, ഒ.എം. ശരീഫ്‌ ദാരിമി കോട്ടയം, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം,മൊയ്‌തീന്‍കുട്ടി ഫൈസി വാക്കോട്‌, കെ.ടി.അബ്ദുല്ല മുസ്‌ലിയാര്‍ കാസര്‍കോഡ്‌,കുഞ്ഞമ്മദ്‌ മുസ്‌ലിയാര്‍ തൃശൂര്‍, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്‌,പി. ഹസന്‍ മുസ്‌ലിയാര്‍ മലപ്പുറം, കെ.സി.അഹ്‌മദ്‌ കുട്ടി മൗലവി കോഴിക്കോട്‌,ശരീഫ്‌ കാശിഫി കൊല്ലം, അബ്ദുല്‍ കബീര്‍ ദാരിമി തിരുവനന്തപുരം, ശിഹാബുദ്ദീന്‍ മൗലവി ആലപ്പുഴ, മൊയ്‌തീന്‍ ഫൈസി നീലഗിരി എന്നിവര്‍ സംസാരിച്ചു. എം.എ.ചേളാരി സ്വാഗതവും കൊടക്‌ അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു

സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌; ബാവ മുസ്‌ലിയാര്‍ പ്രസിഡണ്ട്‌, പി.കെ.പി. സെക്രട്ടറി, ഹൈദര്‍ അലി ശിഹാബ്‌ തങ്ങള്‍ ഖജാഞ്ചി



കോഴിക്കോട്‌ : സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ വാര്‍ഷിക ജനറല്‍ ബോഡി യോഗം കോഴിക്കോട്‌ സമസ്‌ത കോണ്‍ഫ്രന്‍സ്‌ ഹാളില്‍ ടി.കെ.എം. ബാവ മുസ്‌ലിയാര്‍ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.പി.കെ.പി.അബ്‌ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. പാണക്കാട്‌ സയ്യിദ്‌ ഹൈദര്‍ അലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു.വാര്‍ഷിക വരവ്‌, ചെലവ്‌ കണക്കുകളും, റിപ്പോര്‍ട്ടും കണക്കും പിണങ്ങോട്‌ അബൂബക്കര്‍ അവതരിപ്പിച്ചു. 2012-2013 വര്‍ഷത്തെ പ്രവര്‍ത്തകസമിതി തെരഞ്ഞെടുത്തു.
ടി.കെ. മുഹ്‌യിദ്ദീന്‍ എന്ന ബാവ മുസ്‌ലിയാര്‍ (പ്രസിഡണ്ട്‌), ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (വൈസ്‌ പ്രസിഡണ്ട്‌), പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ തിരൂര്‍ക്കാട്‌(വൈസ്‌ പ്രസിഡണ്ട്‌), പി.കെ.പി. അബ്‌ദുസ്സലാം മൗലവി പാപ്പിനിശ്ശേരി(ജന.സെക്രട്ടറി), ടി. മുഹമ്മദ്‌ എന്ന ബാപ്പു മുസ്‌ലിയാര്‍ കാളമ്പാടി (സെക്രട്ടറി), ഡോ.എന്‍.എ.എം. അബ്‌ദുല്‍ ഖാദര്‍ ചേളാരി (സെക്രട്ടറി), പി.എം.എസ്‌. ഹൈദര്‍ അലി ശിഹാബ്‌ തങ്ങള്‍ പാണക്കാട്‌ (ഖജാഞ്ചി), മെമ്പര്‍മാരായി എം.കെ.എ.കുഞ്ഞിമുഹമ്മദ്‌ മുസ്‌ലിയാര്‍ തൊഴിയൂര്‍, സി.കെ.എം. സാദിഖ്‌ മുസ്‌ലിയാര്‍ പുല്ലിശേരി, വി. മോയിമോന്‍ ഹാജി മുക്കം, എം.പി. ഹസ്സന്‍ ശരീഫ്‌ കുരിക്കള്‍ മഞ്ചേരി, ടി.കെ. പരീക്കുട്ടി ഹാജി കോഴിക്കോട്‌, എം.സി. മായിന്‍ ഹാജി നല്ലളം,ഹാജി കെ.മമ്മദ്‌ ഫൈസി തിരൂര്‍ക്കാട്‌, ടി.കെ. ഇബ്രാഹിം കുട്ടി മുസ്‌ലിയാര്‍ കൊല്ലം,പി.പി. ഇബ്രാഹിം മുസ്‌ലിയാര്‍ പാറന്നൂര്‍, ഡോ.ബഹാഉദ്ദീന്‍ നദ്‌വി ചെമ്മാട്‌,എം.എ ഖാസിം മുസ്‌ലിയാര്‍ മൊഗ്രാല്‍, കെ. അബ്‌ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, സയ്യിദ്‌ സ്വാദിഖ്‌ അലി ശിഹാബ്‌ തങ്ങള്‍ പാണക്കാട്‌, എം.എം. മുഹ്‌യുദ്ദീന്‍ മൗലവി ആലുവ, കെ.ടി. ഹംസ മുസ്‌ലിയാര്‍ കാലിക്കുനി, ഒ. അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍, കെ. ഉമര്‍ ഫൈസി മുക്കം, മൊയ്‌തീന്‍ ഫൈസി പുത്തനഴി.
സമസ്‌ത ബുക്ക്‌ ഡിപ്പോ & പ്രസ്സ്‌, പരീക്ഷാ ബോര്‍ഡ്‌, വെളിമുക്ക്‌ ക്രസന്‍റ്‌ ബോര്‍ഡിംഗ്‌ മദ്‌റസ, പാഠ പുസ്‌തക കമ്മിറ്റി, തസ്‌ഹീഹ്‌, അക്കാഡമിക്‌ കൗണ്‍സില്‍,പരിശോധനാ കമ്മിറ്റി, തിരുവനന്തപുരം ബില്‍ഡിംഗ്‌ കമ്മിറ്റി, എം.ഇ.എ.എഞ്ചിനീയറിംഗ്‌ കോളേജ്‌ എന്നീ സബ്‌ കമ്മിറ്റികളും തെരെഞ്ഞെടുത്തു.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, എം.കെ.എ.കുഞ്ഞിമുഹമ്മദ്‌ മുസ്‌ലിയാര്‍,സി.കെ.എം.സ്വാദിഖ്‌ മുസ്‌ലിയാര്‍, പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍, സി.കോയക്കുട്ടി മുസ്‌ലിയാര്‍, എം.എം.മുഹ്‌യദ്ദീന്‍ മൗലവി, കെ.ടി.ഹംസ മുസ്‌ലിയാര്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, വി.ഇ.മോയിമോന്‍ ഹാജി, എം.പി.എം.ഹസ്സന്‍ ശരീഫ്‌ കുരിക്കള്‍, ടി.കെ.പരീക്കുട്ടി ഹാജി, എം.സി.മായിന്‍ ഹാജി, കെ.അബ്‌ദുല്‍ഖാദര്‍ ഹാജി, വി.പി.സൈദുമുഹമ്മദ്‌ നിസാമി, ഡോ.എന്‍.എ.എം.അബ്‌ദുല്‍ഖാദിര്‍,കെ.എം.അബ്‌ദുല്ല മാസ്റ്റര്‍, ഹാജി.കെ.മമ്മദ്‌ ഫൈസി, എം.ടി.ഹംസ മാസ്റ്റര്‍,കെ.ഹൈദര്‍ മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്‌മദ്‌ മൗലവി, കെ.ഉമ്മര്‍ ഫൈസി,പി.പി.മുഹമ്മദ്‌ ഫൈസി, പി.മാമുകോയ ഹാജി, എം.സുബൈര്‍ സാഹിബ്‌,എം.എ.ഖാസിം മുസ്‌ലിയാര്‍, വാക്കോട്‌ മൊയ്‌തീന്‍ കുട്ടി ഫൈസി, ജലീല്‍ ഫൈസി പുല്ലങ്കോട്‌, ടി.പി.മുഹമ്മദ്‌ എന്ന ഇപ്പ മുസ്‌ലിയാര്‍, എ.പി.മുഹമ്മദ്‌ മുസ്‌ലിയാര്‍,എം.അബ്ബാസ്‌ ഹാജി ചക്ക്‌മക്കി, എം.ടി.അബ്‌ദുല്ല മുസ്‌ലിയാര്‍, ഒ.അബ്‌ദുല്‍ഹമീദ്‌ ഫൈസി, യു.മുഹമ്മദ്‌ ശാഫി ഹാജി, ആര്‍.വി.കുട്ടി ഹസ്സന്‍ ദാരിമി, കാടാമ്പുഴ മൂസ്സ ഹാജി, എസ്‌.കെ.ഹംസ ഹാജി, കാളാവ്‌ സൈതലവി മുസ്‌ലിയാര്‍, ചേലക്കാട്‌ മുഹമ്മദ്‌ മുസ്‌ലിയാര്‍, എം.കെ.മൊയ്‌തീന്‍കുട്ടി മുസ്‌ലിയാര്‍, കെ.ടി.അബ്‌ദുല്ല മുസ്‌ലിയാര്‍, ഇ.മൊയ്‌തീന്‍ ഫൈസി പുത്തനഴി, എം.ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍,,പി.ഇസ്‌മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍, അബ്‌ദുറഹിമാന്‍ കല്ലായി,കെ.മോയിന്‍കുട്ടി മാസ്റ്റര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ നന്ദി പറഞ്ഞു.

2012 ജൂൺ 6, ബുധനാഴ്‌ച

മഷിത്തുള്ളികള്‍ പെഴ്‌തിറങ്ങി, സാഹിത്യ ശില്‍പശാലക്ക്‌ പരിസമാപ്‌തി



തിരൂരങ്ങാടി : കളിയും ചിരിയും ഒപ്പം ഒരുപാട്‌ നന്മകളും പകര്‍ന്ന്‌ മാതൃഭാഷയുടെ വളര്‍ച്ചയും സാഹിത്യരംഗത്തെ മലയാള സാന്നിധ്യവും ചര്‍ച്ച ചെയ്‌ത്‌ യുവ സാഹിത്യകാരന്മാര്‍ക്കായി ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍ മലയാളിക്കൂട്ടം സംഘടിപ്പിച്ച മഷിതുള്ളി സാഹിത്യ ശില്‍പശാലക്ക്‌ പ്രൗഡോജ്ജ്വല സമാപ്‌തി.ദാറുല്‍ഹുദായിലെയും യു.ജി സ്ഥാപനങ്ങളിലെയും തിരഞ്ഞെടുത്ത അമ്പതോളം പ്രതിനിധികള്‍ക്കായി മഷിത്തുളളി എന്ന തലക്കെട്ടിലാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. സാഹിത്യ ഭാവനകളെയും ഭാഷാ വര്‍ണ്ണനകളുടെയും നെല്ലുംപതിരും തരംതിരിച്ച്‌ കഥാവേള, കവിതാ വിരുന്ന്‌, വാചക മേള, തുടങ്ങിയ സെഷനുകളിലായി സംഘടിപ്പിച്ച സാഹിത്യ ക്യാമ്പ്‌ വൈവിധ്യവും ഗഹനവുമായ ചര്‍ച്ചകളാല്‍ ശ്രദ്ദേയമായി.
പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ ശില്‍പശാല ഉദ്‌ഘാടനം ചെയ്‌തു. മലപ്പുറം ജില്ലക്കായി സര്‍ക്കാര്‍ അനുവദിച്ച മലയാള സര്‍വകലാശാല സ്ഥാപിക്കുന്നതിന്നുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന്‌ അദ്ദേഹം പറഞ്ഞു.മാതൃഭാഷ വിസ്‌മരിക്കുകയും മറ്റു ഭാഷകളുടെ വികസനത്തിന്‌ ജീവന്‍മരണ പോരാട്ടം നടത്തുകയും ചെയ്യുന്ന ശൈലിയാണ്‌ മലയാളിയുടേത്‌. മാതൃഭാഷ മൃത്യു വരിക്കാനൊരുങ്ങുമ്പോള്‍ മലയാള സര്‍വകലാശാലയുടെ പ്രസക്തി വര്‍ദ്ധിക്കുകയാണെന്നും തങ്ങള്‍ പറഞ്ഞു.
ശില്‍പശാലയില്‍ പ്രശസ്‌ത സാഹിത്യകാരനും ചന്ദ്രിക പിരിയോഡികല്‍സ്‌ എഡിറ്ററുമായ ശിഹാബുദ്ദീന്‍ പൊയ്‌തുംകടവ്‌, തിരൂരങ്ങാടി പി.എസ്‌.എം.ഒ കോളേജ്‌ മലയാള വിഭാഗം ലക്‌ച്ചര്‍ ശരീഫ്‌ ഹുദവി ചെമ്മാട്‌ തുടങ്ങിയവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു.
യു.ജി സ്ഥാപനങ്ങള്‍ക്കായി വിദ്യാര്‍ത്ഥി യൂണിയന്‍ സംഘടിപ്പിച്ച മാഗസിന്‍ ഡിസൈനിംഗിന്‍റെ ഫല പ്രഖ്യാപനം ദാറുല്‍ ഹുദാ പി.ജി ഡീന്‍ പ്രൊഫ കെ.സി മുഹമ്മദ്‌ ബാഖവി നിര്‍വഹിച്ചു. മത്സരത്തില്‍ പറപ്പൂര്‍ സബീലുല്‍ ഹിദായയുടെ `ഇങ്ക്വിലാബ്‌' ഒന്നാം സ്ഥാനവും ചെമ്മ്‌ട്‌ ദാറുല്‍ ഹുദായുടെ `സൈന്‍ ചെയ്യാതെ ഇ- ബുക്ക്‌ തുറക്കാം'രണ്ടാം സ്ഥാനവും വല്ലപ്പുഴ ദാറുന്നജാത്ത്‌ അറബിക്‌ കോളേജിന്‍റെ `കിരണം', മാണൂര്‍ ദാറുല്‍ ഹിദായയുടെ`ഡോട്ട്‌.കോം' എന്നിവ മൂന്നാം സ്ഥാനവും നേടി.
ശില്‍പശാലയില്‍ ദാറുല്‍ ഹുദാ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട്‌ ഡയറക്‌ടര്‍ ഡോ. ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി അധ്യക്ഷത വഹിച്ചു. ഡി.എസ്‌.യു പ്രസിഡന്‍റ്‌ സസയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍ പ്രമേയമവതരിപ്പിച്ചു. കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു. ശാഫി ഹാജി ചെമ്മാട്‌, നാസര്‍ ഹുദവി കൈപ്പുറം, റഫീഖ്‌ ഹുദവി കാട്ടുമുണ്ട തുടങ്ങിവര്‍ സംസാരിച്ചു. നൈസാം തൃത്താല സ്വാഗതവും സൈഫുദ്ദീന്‍ പുതുപ്പള്ളി നന്ദിയും പറഞ്ഞു.

സര്‍ക്കാറിന്‌ കീഴില്‍ മദ്രസ ബോര്‍ഡ്‌ സ്ഥാപിക്കും : മന്ത്രി അബ്‌ദുറബ്ബ്‌




തിരൂരങ്ങാടി : കേരളത്തിലെ മദ്രസ സംവിധാനത്തെ ഏകീകരിക്കാനും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ഇതര സംസ്ഥാനങ്ങളിലേത്‌ പോലെ സര്‍ക്കാറിന്‌ കീഴില്‍ മദ്രസ ബോര്‍ഡ്‌ സ്ഥാപിക്കുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്‌ദുറബ്ബ്‌ പറഞ്ഞു. മദ്രസകള്‍ക്ക്‌ സര്‍ക്കാറിന്‍റെ പ്രത്യേക ഗ്രാന്‍റ്‌ അനുവദിക്കുകയും സമന്വയ വിദ്യാഭ്യാസത്തിന്‌ സര്‍ക്കാറിന്‍റെ ഭാഗത്ത്‌ നിന്നും എല്ലാ വിധ പ്രോത്സാഹനങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സ്റ്റുഡന്‍റ്‌സ്‌ യൂണിയന്‍ (ഡി.എസ്‌.യു) നടത്തിയ ഫാരിസി ഷോര്‍ട്ട്‌ ടേം കോഴ്‌സ്‌ സര്‍ട്ടിഫിക്കറ്റ്‌ വിതരണ പരിപാടി ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പര്യാപ്‌തമായ സൗകര്യങ്ങളില്ലാത്തതിനാല്‍ പ്രതിഭാധനരായ ഒരുപാട്‌ വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനങ്ങള്‍ക്കായി കേരളം വിടുന്നുണ്ടെന്നും വൈകാതെ തന്നെ ഇതിന്‌ പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപണ്‍ യൂണിവേഴ്‌സിറ്റിയുടെ പല സര്‍ട്ടിഫിക്കറ്റുകളും കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി അംഗീകരിക്കാത്ത വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സംഘത്തെ ഏര്‍പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ഡോ.യു.വി.കെ മുഹമ്മദ്‌ ആധ്യക്ഷം വഹിച്ചു. വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, കെ.എം സൈതലവി ഹാജി കോട്ടക്കല്‍, യു.ശാഫി ഹാജി ചെമ്മാട്‌, ഡോ.സുബൈര്‍ ഹുദവി ചേകനൂര്‍, ഡോ. ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി, കുട്ടി മൗലവി ഇരിങ്ങല്ലൂര്‍, ഇല്ലത്ത്‌ മൊയ്‌തീന്‍ ഹാജി, പ്രൊഫ.അലി മൗലവി ഇരിങ്ങല്ലൂര്‍, ഹസന്‍ കുട്ടി ബാഖവി കിഴിശ്ശേരി, ഖാദിര്‍ കുട്ടി ഫൈസി അരിപ്ര, ഇബ്രാഹീം ഹാജി തയ്യിലക്കടവ്‌, ചെറീത്‌ ഹാജി വേങ്ങര,എ.പി മുസ്ഥഫ ഹുദവി അരൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നൈസാം കക്കാട്ടിരി സ്വാഗതവും സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍ നന്ദിയും പറഞ്ഞു