twalaba എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
twalaba എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ജൂൺ 13, ബുധനാഴ്‌ച

മതവിദ്യാര്‍ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ അനുവദിക്കണം : ത്വലബ സമ്മേളനം



തിരൂരങ്ങാടി വഖ്‌ഫ്‌ ബോര്‍ഡിന്‌ കീഴില്‍ മുസ്‌ലിം മതവിദ്യാര്‍ഥികള്‍ക്കായി പ്രത്യേക സ്‌കോളര്‍ഷിപ്പ്‌ അനുവദിക്കണമെന്ന്‌SKSSF ത്വലബാ സമ്മേളനം ആവശ്യപ്പെട്ടുഈ ആവശ്യവുമായി പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങളുടെ നേതൃത്വത്തില്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക്‌ നിവേദനം സമര്‍പ്പിച്ചിരുന്നുഇതിന്‍റെ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ ത്വരിതപ്പെടുത്തണം.
ന്യൂനപക്ഷ മന്ത്രാലയത്തിന്‌ കീഴില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കായി തുടങ്ങുന്ന സിവില്‍ സര്‍വീസ്‌ കോച്ചിംഗ്‌ സെന്‍ററുകളില്‍ കേരളത്തിലെ അരലക്ഷത്തിലധികം വരുന്ന മതവിദ്യാര്‍ഥികളെ പരിഗണിച്ച്‌ വെള്ളിയാഴ്‌ചകളിലും ക്ലാസുകള്‍ ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടുത്വലബാ സംസ്ഥാന പ്രസിഡണ്ട്‌ സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍ ബുഖാരി കുറുമ്പത്തൂര്‍ പ്രമേയമവതരിപ്പിച്ചുപാണക്കാട്‌ സയ്യിദ്‌ ഹാരിസലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചുഅബ്‌ദുസ്സലാം വള്ളിത്തോട്‌കുഞ്ഞിമുഹമ്മദ്‌ പാണക്കാട്‌ജുബൈര്‍ വാരാമ്പറ്റഉമൈര്‍ കരിപ്പൂര്‍,സഈദലി ഒളവട്ടൂര്‍റിയാസ്‌ പാപ്പിളശ്ശേരിഉമൈര്‍ കരിപ്പൂര്‍ സംസാരിച്ചു.

സാംസ്‌കാരിക നവോല്‍ക്കര്‍ഷത്തിന്‌ പണ്ഡിത ഇടപെടലുകള്‍ അനിവാര്യം : കോഴിക്കോട്‌ ഖാസി



തിരൂരങ്ങാടി സാമൂഹിക സംസ്‌കൃതിക്കും സാംസ്‌കാരിക മുന്നേറ്റത്തിനും മതപണ്ഡിതരുടെ ഇടപെടലുകള്‍ അനിവാര്യമാണെന്നും അവരെ സൃഷ്‌ടിച്ചെടുക്കാന്‍ മതവിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്നും കോഴിക്കോട്‌ വലിയ ഖാസി പാണക്കാട്‌ സയ്യിദ്‌ നാസിര്‍ ഹയ്യ്‌ ശിഹാബ്‌ തങ്ങള്‍. SKSSFത്വലബാ വിംഗ്‌ സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ഖാസി.
വികലമായ ചിന്തകളെ പ്രതിരോധിച്ച്‌ അധര്‍മത്തിനെതിരെ പോരാടുന്ന മതപണ്ഡിതരെയാണ്‌ ഇന്ന്‌ സമൂഹത്തിന്‌ വേണ്ടത്‌അതിന്‌ സാങ്കേതിക രംഗത്തെ നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തി കാലോചിതമായി ഇടപെടുന്ന പണ്ഡിതര്‍ വളര്‍ന്നു വരണംഭൗതിക താല്‍പര്യങ്ങള്‍ ലക്ഷ്യമാക്കി മതത്തെ വാണിജ്യവല്‍കരിക്കുന്നവരെ സമൂഹം കരുതിയിരിക്കണംഅദ്ദേഹം പറഞ്ഞു.

മത പണ്ഡിതര്‍ കാലോചിതമായി ഇടപെടണം : ഹമീദലി ശിഹാബ്‌ തങ്ങള്‍



തിരൂരങ്ങാടി ഭൗതിക താത്‌പര്യങ്ങള്‍ വര്‍ധിച്ച ആധുനിക സമുഹത്തില്‍ മതകീയ സാഹചര്യങ്ങള്‍ സൃഷ്‌ടിക്കാന്‍ പണ്ഡിതര്‍ കാലോചിതമായ ഇടപെടലുകള്‍ നടത്തണമെന്ന്‌ പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍.
സാംസ്‌കാരിക രംഗത്ത്‌ അനുകരണീയ പ്രവണതകള്‍ വളര്‍ന്ന പുതുയുഗത്തില്‍ സാമൂഹ്യ സംസ്‌കരണം സാധ്യമാവണമെങ്കില്‍ പണ്ഡിതര്‍ കാലത്തിനൊപ്പം സഞ്ചരിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞുത്വലബാ വിംഗ്‌ സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച്‌ നടന്ന കാലത്തിനൊപ്പം സെഷന്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തുസി ഹംസ സാഹിബ്‌ മുഖ്യപ്രഭാഷണം നിര്‍വഹിച്ചുപാണക്കാട്‌ സയ്യിദ്‌ ഹാരിസലി ശിഹാബ്‌ തങ്ങള്‍ഇസ്‌ഹാഖ്‌ ബാഖവി ചെമ്മാട്‌റിയാസ്‌ പാപ്പിളശ്ശേരിഡോസുബൈര്‍ ഹുദവി ചേകന്നൂര്‍ സംബന്ധിച്ചു.

2011 ഡിസംബർ 28, ബുധനാഴ്‌ച

ആത്മീയ ചൂഷണത്തെ ചെറുത്ത്‌ തോല്‍പ്പിക്കുക : കോഴിക്കോട്‌ ഖാസി


കോഴിക്കോട്‌ : ആത്മീയ കച്ചവടം സമൂഹം തിരിച്ചറിയണമെന്നും അത്തരം ചൂഷണങ്ങളെ ചെറുത്ത്‌ തോല്‍പിക്കണമെന്നും മീറ്റ്‌ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ അദ്ദേഹം പ്രസ്ഥാവിച്ചു. SKSSF ത്വലബാ വിംഗ്‌ സ്റ്റേറ്റ്‌ ലീഡേഴ്‌സ്‌ മീറ്റ്‌-011 ഉല്‍ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി. കുറ്റിക്കാട്ടൂര്‍ ജാമിഅ: യമാനിയ്യ: അറബിക്‌ കോളേജില്‍ നടന്ന ഏകദിന ക്യാമ്പില്‍ കേരളത്തിലെ മുഴുവന്‍ ജില്ലകളുടെയും നീലഗിരി, കുടക്‌, മംഗലാപുരം, അന്തമാന്‍, ലക്ഷദ്വീപ്‌ കമ്മിറ്റികളുടെയും ഭാരവാഹികളാണ്‌ ലീഡേഴ്‌സ്‌ മീറ്റില്‍ പങ്കെടുത്തത്‌. മത വിദ്യാര്‍ത്ഥികള്‍ക്ക്‌ വഖഫ്‌ ബോര്‍ഡ്‌ സ്‌കോളര്‍ഷിപ്പ്‌ അനുവദിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന്‌ മീറ്റ്‌ പ്രമേയം സംസ്ഥാന സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടു.

സമാപന സംഗമം SKSSF സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ത്വലബാ വിംഗ്‌ സംസ്ഥാന ചെയര്‍മാന്‍ സയ്യിദ്‌ മുഹ്‌സിന്‍ കുറുമ്പത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. ``സംഘടന, സംഘാടനം, നേതൃത്വം'' എന്ന വിഷയത്തില്‍ റഹീം ചുഴലിയും ``സംഘടന നമുക്ക്‌ ചെയ്യാനുള്ളത്‌'' എന്ന വിഷയത്തില്‍ ശുഹൈബ്‌ ഹൈതമി വാരാമ്പറ്റയും ക്ലാസെടുത്തു. സംസ്ഥാന വൈസ്‌ ചെയര്‍മാന്‍ പാണക്കാട്‌ സയ്യിദ്‌ ഹാരിസലി ശിഹാബ്‌ തങ്ങള്‍ സമാപന പ്രാര്‍ത്ഥനക്ക്‌ നേതൃത്വം നല്‍കി. കാഞ്ഞങ്ങാട്‌ സംയുക്ത ഖാസി സയ്യിദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍, ആര്‍.വി കുട്ടി ഹസന്‍ ദാരിമി, SKSSF കോഴിക്കോട്‌ ജില്ലാ പ്രസിഡന്റ്‌ കുഞ്ഞാലന്‍ കുട്ടി ഫൈസി, സംസ്ഥാന വര്‍ക്കിംഗ്‌ സെക്രട്ടറി അയ്യൂബ്‌ കൂളിമാട്‌, ആര്‍.വി സലീം, ഉമൈര്‍ കരിപ്പൂര്‍, മുഹമ്മദ്‌ റാഫി മുണ്ടംപറമ്പ്‌ കുഞ്ഞിമുഹമ്മദ്‌ പാണക്കാട്‌ സംസാരിച്ചു. യോഗത്തില്‍ അബ്‌ദുസ്സലാം വയനാട്‌ സ്വാഗതവും റിയാസ്‌ പാപ്ലശ്ശേരി നന്ദിയും പറഞ്ഞു.