എസ്.കെ.എസ്.എസ്.എഫ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
എസ്.കെ.എസ്.എസ്.എഫ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഡിസംബർ 28, ബുധനാഴ്‌ച

ആത്മീയ ചൂഷണത്തെ ചെറുത്ത്‌ തോല്‍പ്പിക്കുക : കോഴിക്കോട്‌ ഖാസി


കോഴിക്കോട്‌ : ആത്മീയ കച്ചവടം സമൂഹം തിരിച്ചറിയണമെന്നും അത്തരം ചൂഷണങ്ങളെ ചെറുത്ത്‌ തോല്‍പിക്കണമെന്നും മീറ്റ്‌ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ അദ്ദേഹം പ്രസ്ഥാവിച്ചു. SKSSF ത്വലബാ വിംഗ്‌ സ്റ്റേറ്റ്‌ ലീഡേഴ്‌സ്‌ മീറ്റ്‌-011 ഉല്‍ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി. കുറ്റിക്കാട്ടൂര്‍ ജാമിഅ: യമാനിയ്യ: അറബിക്‌ കോളേജില്‍ നടന്ന ഏകദിന ക്യാമ്പില്‍ കേരളത്തിലെ മുഴുവന്‍ ജില്ലകളുടെയും നീലഗിരി, കുടക്‌, മംഗലാപുരം, അന്തമാന്‍, ലക്ഷദ്വീപ്‌ കമ്മിറ്റികളുടെയും ഭാരവാഹികളാണ്‌ ലീഡേഴ്‌സ്‌ മീറ്റില്‍ പങ്കെടുത്തത്‌. മത വിദ്യാര്‍ത്ഥികള്‍ക്ക്‌ വഖഫ്‌ ബോര്‍ഡ്‌ സ്‌കോളര്‍ഷിപ്പ്‌ അനുവദിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന്‌ മീറ്റ്‌ പ്രമേയം സംസ്ഥാന സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടു.

സമാപന സംഗമം SKSSF സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ത്വലബാ വിംഗ്‌ സംസ്ഥാന ചെയര്‍മാന്‍ സയ്യിദ്‌ മുഹ്‌സിന്‍ കുറുമ്പത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. ``സംഘടന, സംഘാടനം, നേതൃത്വം'' എന്ന വിഷയത്തില്‍ റഹീം ചുഴലിയും ``സംഘടന നമുക്ക്‌ ചെയ്യാനുള്ളത്‌'' എന്ന വിഷയത്തില്‍ ശുഹൈബ്‌ ഹൈതമി വാരാമ്പറ്റയും ക്ലാസെടുത്തു. സംസ്ഥാന വൈസ്‌ ചെയര്‍മാന്‍ പാണക്കാട്‌ സയ്യിദ്‌ ഹാരിസലി ശിഹാബ്‌ തങ്ങള്‍ സമാപന പ്രാര്‍ത്ഥനക്ക്‌ നേതൃത്വം നല്‍കി. കാഞ്ഞങ്ങാട്‌ സംയുക്ത ഖാസി സയ്യിദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍, ആര്‍.വി കുട്ടി ഹസന്‍ ദാരിമി, SKSSF കോഴിക്കോട്‌ ജില്ലാ പ്രസിഡന്റ്‌ കുഞ്ഞാലന്‍ കുട്ടി ഫൈസി, സംസ്ഥാന വര്‍ക്കിംഗ്‌ സെക്രട്ടറി അയ്യൂബ്‌ കൂളിമാട്‌, ആര്‍.വി സലീം, ഉമൈര്‍ കരിപ്പൂര്‍, മുഹമ്മദ്‌ റാഫി മുണ്ടംപറമ്പ്‌ കുഞ്ഞിമുഹമ്മദ്‌ പാണക്കാട്‌ സംസാരിച്ചു. യോഗത്തില്‍ അബ്‌ദുസ്സലാം വയനാട്‌ സ്വാഗതവും റിയാസ്‌ പാപ്ലശ്ശേരി നന്ദിയും പറഞ്ഞു. 

SKSSF ഡല്‍ഹി ചാപ്റ്റര്‍ കമ്മിറ്റി നിലവില്‍ വന്നു


ന്യൂഡല്‍ഹി സമസ്ത കേരള സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍റെ ഡല്‍ഹി ചാപ്റ്റര്‍ കമ്മിറ്റി നിലവില്‍ വന്നുന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‍റു യൂണിവേഴ്സിറ്റി കാന്പസില്‍ നടന്ന രൂപീകരണ യോഗത്തില്‍ SKSSF സംസ്ഥാന ട്രഷറര്‍ ബശീര്‍ മാസ്റ്റര്‍ പനങ്ങാങ്ങരയുടെ അദ്ധ്യക്ഷതയില്‍ മുഹമ്മദലി ശിഹാബ് ഐ..എസ്ഉദ്ഘാടനം ചെയ്തുസയ്യിദ് അശ്റഫ് തങ്ങള്‍ റിയാദ് ഫണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഭാരവാഹികള്‍ അഡ്വസി.കെഫൈസല്‍ (പ്രസിഡന്‍റ്). ശംസീര്‍ അലി ഐ..ടി., മുഹമ്മദ് ഹാരിസ് ഹുദവി ജാമിഅ ഹംദര്‍ദ് (വൈ.പ്രസിഡന്‍റുമാര്‍). കെ.ടിജാബിര്‍ ഹുദവി ജെ.എന്‍.യു (ജന.സെക്രട്ടറി). അന്‍സാര്‍അബ്ദുല്‍ ജലീല്‍ ഹുദവി ജെ.എന്‍.യു. (ജോ.സെക്രട്ടറിമാര്‍). ഹസന്‍ ശരീഫ് വാഫി (ട്രഷറര്‍).
ഉപസമിതികള്‍ :
സിവില്‍ സര്‍വ്വീസ് ട്രാക് സാജിദ് ഹുദവിമുഹമ്മദ് റാഫി കെ..
സ്കോളര്‍ഷിപ് അവാര്‍ഡ് വിംഗ് സയ്യിദ് ഉമര്‍ ശമീര്‍മുഈന്‍ ഹുദവി
കരിയര്‍ ഗൈഡന്‍സ് ഹെല്‍പ് ഡെസ്ക് ശഫീഖ് ടി., റഹീമുദ്ദീന്‍
പബ്ലിക് റിലേഷന്‍ ടീം മുനീര്‍ ഹുദവിറംശാദ് ടിമുഹമ്മദ്
.ടി. & മീഡിയാ വിംഗ് നൌഫല്‍ ഹുദവിഅബ്ദുറശീദ് ഹുദവി
കോ-ഓഡിനേഷന്‍ കോര്‍ അഫ്സല്‍ ഹുദിമുഹമ്മദ് ഹസ്റത്ത്
അക്കാദമിക് സെല്‍ സിറാജ് ഹുദവിമഹ്‍മൂദ് ഹുദവി
ദഅ്‍വ വിംഗ് അബ്ദുല്ല ഹുദവിജാബിര്‍ സി.
ജാബിര്‍ ഹുദവി സ്വാഗതവും ഹസന്‍ ശരീഫ് നന്ദിയും പറഞ്ഞു

2011 ഡിസംബർ 24, ശനിയാഴ്‌ച

മലബാര്‍ കാമ്പസ്‌ കോളിന്‌ പ്രൗഢോജ്വല തുടക്കം


തിരൂരങ്ങാടി : മലബാര്‍ കാമ്പസ്‌ കോളിന്‌ ഉജ്വല തുടക്കം. പാലക്കാട്‌ മുതല്‍ കാസര്‍ഗോഡ്‌ വരെയുള്ള ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി SKSSF കാമ്പസ്‌ വിങ്‌ സംസ്ഥാന കമ്മിറ്റി നടത്തിയ കാമ്പസ്‌ കോളില്‍ 300 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കലാലയങ്ങള്‍ നന്മകളുടെ വിളനിലമാവണമെന്നും വൈജ്ഞാനിക സ്ഥാപനങ്ങളില്‍ സമരമുഖങ്ങള്‍ തീര്‍ക്കുന്നത്‌ വൈജ്ഞാനിക കൈരളിയുടെ ഭാവിയെ കളങ്കപ്പെടുത്തുമെന്നും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്‌താവിച്ചു. മലബാര്‍ കാമ്പസ്‌ കോള്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ പത്തിന്‌ തുടങ്ങിയ ഉദ്‌ഘാടന സെഷനില്‍ മലബാര്‍ കാമ്പസ്‌ കോള്‍ ഡയറക്‌ടര്‍ ഡോ.സുബൈര്‍ ഹുദവി ചേകനൂര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എം സൈതലവി ഹാജി കോട്ടക്കല്‍, യു.മുഹമ്മദ്‌ ശാഫി ചെമ്മാട്‌, ശംസുദ്ദീന്‍ ഹാജി വെളിമുക്ക്‌, റഹീം ചുഴലി, കെ.സി മുഹമ്മദ്‌ ബാഖവി, ഹംസ ഹാജി മൂന്നിയൂര്‍, അയ്യൂബ്‌ കൂളിമാട,്‌ സിദ്ദീഖ്‌ ചെമ്മാട്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന്‌ നടന്ന ഫെയ്‌സ്‌ ടു ഫെയ്‌സ്‌ പരിപാടിക്ക്‌ നവാസ്‌ നിസാര്‍ നേതൃത്വം നല്‍കി. രണ്ട്‌ ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ പങ്കെടുക്കും. വൈകീട്ട്‌ സമാപന സംഗമം പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. സത്താര്‍ പന്തല്ലൂര്‍, അയ്യൂബ്‌ കൂളിമാട്‌ തുടങ്ങിയവര്‍ സംബന്ധിക്കും.



വിദ്യാര്‍ത്ഥികള്‍ക്ക്‌ നവ്യാനുഭവം പകര്‍ന്ന്‌ നവാസ്‌ നിസാര്‍



തിരൂരങ്ങാടി : പൂര്‍ണമായും അന്ധത ബാധിച്ച്‌ വിധി തനിക്കെതിരെ വിധി പല്ലിളിചച്ചപ്പോഴും തളരാതെ മുന്നോട്ട്‌ നീങ്ങി ഉയരങ്ങള്‍ വെട്ടിപ്പിടിച്ച നവാസ്‌ നിസാറുമായുള്ള ഇന്ററാക്ഷന്‍ മലബാര്‍ കാമ്പസ്‌ കോളിന്‌ പുതിയ മുഖം നല്‍കി. കാലിക വിഷയങ്ങളില്‍ സമഗ്രമായ കാഴ്‌ചപ്പാടുകളുള്ള അദ്ദേഹം അഭിസംബോധന വിദ്യാര്‍ത്ഥികള്‍ക്ക്‌ നവ്യാനുഭവം പകര്‍ന്നു. ബഹളങ്ങള്‍ക്കിടയില്‍ സൗമ്യമായ ജീവിത രീതിയിലൂടെ വലിയൊരു പ്രോബോധനം നിര്‍വഹിക്കാന്‍ നമുക്കാവുമെന്നും അതാണ്‌ സമസ്‌ത വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിശ്ചയദാര്‍ഢ്യത്തിന്റെയും ആത്മസമര്‍പണത്തിന്റെയും ജീവിതത്തിലൂടെ ചരിത്രത്തില്‍ തിളങ്ങുന്ന അദ്ധ്യായങ്ങള്‍ രചിച്ച്‌ വിദ്യാര്‍ത്ഥി സമൂഹം പൊതുജനതക്ക്‌ മാതൃക തീര്‍ക്കണം. ഡല്‍ഹി യൂണിവേഴ്‌സിറ്റി അസി.പ്രഫസര്‍ കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൗദ്ധികമായും സാംസ്‌കാരികമായും ഭൗതിക കോളജുകള്‍ക്ക്‌ ഭവിച്ച അപചയങ്ങളെ വിലയിരുത്തിയ അദ്ദേഹം; വിശാലമായ വായനയും ആശയലോകവും ഉള്ള ആളുകള്‍ക്കേ സമൂഹത്തെ നേരായ ദിശയിലേക്ക്‌ നയിക്കാനാവൂ എന്നും ഉദ്‌ബോധിപ്പിച്ചു.

2011 ഡിസംബർ 15, വ്യാഴാഴ്‌ച

ഖാസി കേസ്‌; സി.ബി.ഐ പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പിക്കണം : SKSSF

ബദിയടുക്ക : മംഗലാപുരം-ചെമ്പരിക്ക ഖാസിയും സമസ്‌ത കേന്ദ്രമുശാവറ ഉപാധ്യക്ഷനുമായിരുന്ന ഖാസി സി.എം.അബ്‌ദുല്ല മൗലവിയുടെ കൊലപാതക അന്വേഷണം നടത്തിയ സി.ബി.ഐ സംഘം ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര അന്വേഷണ വിഭാഗമായ സി.ബി.ഐ യുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രൂപത്തില്‍ ലോക്കല്‍ പോലീസിനെ സംരക്ഷിക്കുന്ന അന്വേഷണമാണ്‌ നടത്തിയത്‌. ഇത്‌ ആദരണീയനും പ്രമുഖനുമായ ഖാസിയെ സ്‌നേഹിക്കുന്ന ജനവിഭാഗങ്ങളുടെ ഇടയില്‍ വലിയ പ്രതിഷേധവും അമര്‍ഷവുമാണ്‌ ഉണ്ടാക്കിയത്‌. ആയതിനാല്‍ ഇപ്പോഴത്തെ അന്വേഷണ സംഘത്തെ മാറ്റി പുതിയൊരു പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാന്‍ സി.ബി.ഐ ഡയറക്‌ടര്‍ തയ്യാറാകണമെന്ന്‌ SKSSF ബദിയടുക്ക മേഖല പ്രവര്‍ത്തക സമിതി യോഗം പ്രമേയത്തില്‍ കൂടി ആവശ്യപ്പെട്ടു. മേഖലപ്രസിഡണ്ട്‌ മുനീര്‍ ഫൈസി ഉക്കിനടുക്ക അധ്യക്ഷത വഹിച്ചു. ജില്ലാജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം ഉദ്‌ഘാടനം ചെയ്‌തു. ആലിക്കുഞ്ഞി ദാരിമി, ബഷീര്‍ മൗലവി കുമ്പഡാജ, അബ്‌ദുല്ല ഫൈസി കുഞ്ചാര്‍, ഹമീദ്‌ അര്‍ശദി ഉക്കിനടുക്ക, അബ്‌ദുല്‍ ഖാദര്‍, ജലാലുദ്ദീന്‍ ദാരിമി, കരീം പള്ളത്തടുക്ക തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റസാഖ്‌ അര്‍ശദി കുമ്പഡാജ സ്വാഗതവും വര്‍ക്കിംഗ്‌ സെക്രട്ടറി സിദ്ദീഖ്‌ ബെളിഞ്ചം നന്ദിയും പറഞ്ഞു.

2011 ഡിസംബർ 12, തിങ്കളാഴ്‌ച

SKSSF പ്രക്ഷോഭം കരുതാര്ജിക്കുന്നു..ജനവരി ഒന്നു മുതല് സമര പരമ്പര..

കോഴിക്കോട്: പ്രവാചകനിന്ദക്കെതിരെയും ആത്മീയ ചൂഷണത്തിനെതിരെയും   എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന പ്രക്ഷോഭ പരിപാടികള്‍ കരുതര്‍ജിക്കുന്നു..
നേരത്തെ തീരുമാനിച്ചത് പ്രകാരം ൫൦ കേന്ദ്രങ്ങളിലെ വിശദീകരണ പൊതുയോഗങ്ങള്‍ പൂര്‍ത്തിയാക്കി ജനവരി ഒന്നിന് കോഴിക്കോട്ട് ബഹുജന പ്രക്ഷോഭ-സമ്മേളനം നടത്താനുള്ള ഒരുക്കങ്ങള്‍  സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.
പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ അധ്യക്ഷതവഹിച്ചു. പ്രവാചകന്റെ പേരില്‍ വ്യാജപ്രചാരണം നടത്തി വിശ്വാസികളെ ചൂഷണം ചെയ്യാനുള്ള തത്പരകക്ഷികളുടെ പ്രവര്‍ത്തനങ്ങലില്‍ നിന്നും അവര്‍ പൂര്‍ണമായി പിന്മാറുന്നത് വരെ SKSSF  സമര പരമ്പരകള്‍ തുടരുമെന്നും ജനുവരി ഒന്നിലെ സമ്മേളനത്തില്‍ ഭാവി പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും  ഇത്തില്‍ വിജയം കണ്ടേ സംഘടനക്കു   വിശ്രമമുള്ളൂ വെന്നും പ്രവാചക സ്നേഹികളെല്ലാം ഇതില്‍ ഒരു കണ്ണിയായി ചേരണമെന്നും നേതാക്കള്‍ പറഞ്ഞു.
‍പ്രസിഡണ്ട്‌ അബ്ബാസലി ശിഹാബ് തങ്ങള്‍, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തലൂര്‍, അലി കെ. വയനാട്, അബ്ദുറഹിം ചുഴലി, സൈതലവി റഹ്മാനി ഗൂഡല്ലൂര്‍, നവാസ് പാനൂര്‍, ഹബീബ് ഫൈസി കോട്ടോപ്പാടം, അബൂബക്കര്‍ സാലൂദ് നിസാമി, അബ്ബാസ് ദാരിമി മംഗലാപുരം, അബ്ദുള്ള കുണ്ടറ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ.ഓണംപിള്ളി മുഹമ്മദ്‌ഫൈസി സ്വാഗതവും അയൂബ് കൂളിമാട് നന്ദിയും പറഞ്ഞു.

2011 ഡിസംബർ 5, തിങ്കളാഴ്‌ച

പ്രതീകാത്മകമായി അണക്കെട്ട് നിര്‍മ്മിക്കുന്നു

കോഴിക്കോട് : മുപ്പത് ലക്ഷം ജീവനു ഭീഷണിയായി നിലകൊള്ളുന്ന മുല്ലപെരിയാരിലെ അണക്കെട്ടിന്റെ ജല നിരപ്പ് കുറക്കുവാനും ജീവന്റെ സുരക്ഷിതത്തിനു വേണ്ടി പുതിയൊരു ഡാം പണിയുക എന്ന ആവശ്യത്തിനും ശക്തി പകര്‍ന്നു കൊണ്ട് ഓണ്‍ലൈന്‍ കൂട്ടായ്‌മകളിലെ കൂട്ടം ചേര്‍ന്ന സുഹൃത്തുകളും ക്യാമ്പസ് വിംഗ് ഇ- വേവ് കൂട്ടായ്‌മയും ചേര്‍ന്ന് ശനിയാഴ്‌ച്ച വൈകുന്നേരം അഞ്ചു മണിക്ക് കോഴിക്കോട് ബീച്ചില്‍ " ഓരോ തിരകളും പുതിയ ഡാമിനായി..." എന്ന മുദ്രവാക്യം ഉയർത്തിപിടിച്ച് പ്രതീകാത്മകമായി അണക്കെട്ട് നിര്‍മ്മിക്കുന്നു. സാഹിത്യ സംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍  ഐക്യദാർഡ്യം പ്രഖ്യാപിച്ച് മനുഷ്യ അണക്കെട്ടില്‍ പങ്കുചേരും. നാടിന്റെ നല്ലൊരു നാളെക്കു വേണ്ടി, ഒറ്റകെട്ടായുള്ള ആവശ്യത്തിനു ശക്തിപകരുവാന്‍  താല്‍പര്യമുള്ളവര്‍ വൈകുന്നേരം അഞ്ചു മണിക്കു തന്നെ കോഴിക്കോട് ബീച്ചിലെ കോര്‍പ്പറേഷന്‍  ഓഫീസിന്റെ പരിസരത്ത് എത്തിചേര്‍ന്ന് പരിപാടി വിജയിപ്പിക്കണമെന്ന് സംഘാടക സമിതി അംഗങ്ങളായ ജാബിര്‍ മലബാരി , നിയാസ് മാവൂര്‍ , ബിഷ്റുല്‍ ഹാഫി, ഷബിന്‍ മുഹമ്മദ്‌ ഇറാനി എന്നിവര്‍ അറിയിച്ചു .  കൂടുതല്‍ വിവരങ്ങള്‍ക്ക് 9037310731  എന്ന നമ്പറില്‍ ബന്ധപ്പെടുക .

2011 ഡിസംബർ 1, വ്യാഴാഴ്‌ച

എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ആരോഗ്യ കാമ്പയിന്‍




``സമ്പൂര്‍ണ്ണ ആരോഗ്യം സാമൂഹിക സുസ്ഥിതി''

എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ആരോഗ്യ കാമ്പയിന്‍

2011 നവംബര്‍ 15 - ഡിസംബര്‍ 15
ഡിസംബര്‍ 2, വെള്ളി, മസ്‌ജിദ്‌ ഉല്‍ബോധനം മാറ്റര്‍

സാഹചര്യം
ഇസ്‌ലാം സമ്പൂര്‍ണ്ണ ആരോഗ്യത്തിനാവശ്യമായ സര്‍വ്വ നിര്‍ദ്ദേശങ്ങളും നല്‍കുന്നു. എന്നാല്‍ ഹോസ്‌പിറ്റലുകളില്‍ 80% രോഗികളായി എത്തുന്നത്‌ മുസ്‌ലിം സമുദായക്കാര്‍ 
ഫാസ്റ്റ്‌ഫുഡ്‌ കടകളിലും മറ്റു ആധുനിക ഭക്ഷണശാലകളിലും സമുദായ മക്കള്‍ മുന്നില്‍ 
വിവാഹ സല്‍ക്കാര സദ്യകളും നിത്യ ഭക്ഷണങ്ങളും പരിധി വിട്ട ഭക്ഷണ മോഡലുകളാല്‍ മത്സരമാകുന്നു.
അമിതാഹാരവും ക്രമവിരുദ്ധ ഭക്ഷണരീതിയും നമ്മെ തടിയന്‍മാരും മടിയന്‍മാരും നിത്യരോഗികളുമാക്കി മാറ്റുന്നു.
പരിസരമാലിനീകരണവും ജീവിത വിശുദ്ധിയുടെ കുറവും നമ്മെ മാനസികവും ശാരീരികവുമായും തളര്‍ത്തുന്നു.
മദ്യം, മയക്കുമരുന്ന്‌, പലിശ, ലൈംഗിക അരാജകത്വം, സിനിമ, സീരിയല്‍ മേഡേണ്‍ വസ്‌ത്ര രീതി തുടങ്ങിയ തിന്മകള്‍ നമ്മുടെ ആരോഗ്യത്തെയും മനസ്സിനെയും മരവിപ്പിക്കുന്നു. (ഈ തിന്മകളില്‍ കേരളം മുന്നിട്ടു നില്‍ക്കുന്നു)
പകര്‍ച്ചവ്യാധികള്‍, മാറാവ്യാധികള്‍ കേരളത്തെ മരണക്കുഴികളാക്കിയിരിക്കുന്നു. (വിനാശം വിളിപ്പാടകലെ എന്ന തലക്കെട്ടില്‍ മനോരമ പത്രത്തില്‍വന്ന പഠന ലേഖനം വായിക്കുക. ഒക്‌ടോബര്‍:4)
ചുരുക്കത്തില്‍ മനുഷ്യന്‍ ഇന്ന്‌ സര്‍വ്വരോഗങ്ങളുടെയും കലവറയാണ്‌ (ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍, ഹാര്‍ട്ട്‌ അറ്റാക്ക്‌, ക്യാന്‍സര്‍, എയ്‌ഡ്‌സ്‌)

പരിഹാരം
ഇസ്‌ലാമിക ഭക്ഷണരീതിയും ജീവിത വിശുദ്ധിയും കാത്തു സൂക്ഷിക്കുക. (ആയത്തുകളും, ഹദീസുകളും നോക്കി കൂടുതല്‍ വ്യക്തമാക്കുക, രോഗികളായി ചികിത്സിക്കുന്നതിന്‌ മുമ്പ്‌ രോഗം വരാതിരിക്കുവാന്‍ ശ്രദ്ധിക്കുക,)
മോഡേണ്‍ ഭക്ഷണങ്ങളെ വര്‍ജ്ജിക്കുക (ഫാസ്റ്റ്‌ഫുഡ്‌....)
ശാസ്‌ത്രീയ വീക്ഷണം ( ലോകാരോഗ്യസംഘടനയായ WHo യുടെ ആരോഗ്യത്തെ കുറിച്ചുള്ള നിര്‍വചനം തന്നെ താഴെ പറയുന്ന പ്രകാരമാണ്‌.
Health is a state of complete Physical, Mental & Social well beeing and not merely the absence of desease or infirnity
ആരോഗ്യമെന്നാല്‍ ശരീരത്തിന്റെയും മനസ്സിന്റെയും സമൂഹ ജീവിതത്തിന്റെയും സുസ്ഥിതി നിലനില്‍ക്കുന്ന അവസ്ഥയാണ്‌.

ആരോഗ്യ പരിപാലനത്തിന്‌ 5 ലളിത കല്‍പ്പനകള്‍
(1) ശുദ്ധവായു ശ്വസിക്കുക. (2) നല്ല പോഷകാഹാരം, സമീകൃത തോതില്‍ ഭക്ഷിക്കുക. (3) ഉചിതമായ വസ്‌ത്രം ധരിക്കുക. (4) ശുചിത്വം പാലിക്കുക. (5) വേണ്ടത്ര വ്യയാമവും വിശ്രമവും ലഭ്യമാക്കുക.
`പ്രകൃതിയാണ്‌ നമ്മുടെ ചികിത്സകന്‍ ആഹാരം തന്നെ ഔഷധം' (ഹിപ്പോക്രാറ്റസ്‌)
`ആഹാരം എങ്ങിനെയാണോ അങ്ങനെയായിരിക്കും ശരീരം'
വ്രതം മനുഷ്യന്ന്‌ ഒരു രക്ഷാകവചമാണ്‌ പല മാറാരോഗങ്ങളും പിടിപെടുന്നതില്‍ നിന്ന്‌ അത്‌ ശരീരത്തെ രക്ഷിക്കുന്നു. പകര്‍ച്ച വ്യാധികളെ ശരീരത്തിലേക്ക്‌ അടുപ്പിക്കാതെ ശരീരത്തിന്‌ കൂടുതല്‍ ഉന്മേഷം നല്‍കുകയും ചെയ്യുന്നു. (എഡിസണ്‍)
`മനുഷ്യന്‌ പൂര്‍ണ്ണ ആരോഗ്യമുണ്ടാകണമെങ്കില്‍ ഇടയ്‌ക്കിടെ വ്രതം അനുഷ്‌ഠിക്കുക.' - ഐന്‍സ്റ്റിന്‍
വ്രതം മനുഷ്യന്ന്‌ നിശ്ചയദാര്‍ഢ്യവും മനോധൈര്യവും പ്രധാനം ചെയ്യുന്നു (സോക്രട്ടീസ്‌)
ഭക്ഷണ കാര്യങ്ങളില്‍ 3 നിയമങ്ങള്‍ സദാ ഓര്‍മ്മയിലുണ്ടാവണം.
(1) വയര്‍ നിറയുന്നതുവരെ ഭക്ഷിക്കരുത്‌. (2) സാവകാശം ചവച്ചരച്ച്‌ ഭക്ഷിക്കുക. (3) ഭക്ഷണസമയം ദു:ഖവും മാനസിക പിരിമുറക്കവും ഒഴിവാക്കുക.
`പയ്യെ തിന്നാല്‍ പനയും തിന്നാം' (പഴമൊഴി)

സഹകരണ പ്രതീക്ഷയോടെ,

പാണക്കാട്‌ സയ്യിദ്‌                                                                                   ഓണംപിള്ളി 
അബ്ബാസലി ശിഹാബ്‌ തങ്ങള്‍                                                                 മുഹമ്മദ്‌ ഫൈസി
പ്രസിഡന്റ്‌                                                                                                 ജനറല്‍ സെക്രട്ടി
SKSSF കേരള                                                                                          SKSSF കേരള

2011 നവംബർ 12, ശനിയാഴ്‌ച

അറബ്‌ വസന്തം; ജമാഅത്തെ ഇസ്‌ലാമിയുടെ നീക്കം മുതലെടുപ്പിന്‌ : SYS


കോഴിക്കോട്‌ : ചില അറബ്‌ രാഷ്‌ട്രങ്ങളില്‍ നടന്ന വിപ്ലവവും തുടര്‍ന്നുണ്ടായ 
ഭരണമാറ്റവും ഉയര്‍ത്തികാട്ടി ഇന്ത്യയിലും സമാന വിപ്ലവത്തിന്‌ യുവജനങ്ങളെ സജ്ജമാ
ക്കാന്‍ സാധിക്കുമോ എന്ന ജമാഅത്തെ ഇസ്‌ലാമിയുടെ പരീക്ഷണം വെല്‍ഫയര്‍ പാര്‍ട്ടിയുടെ
 ഭാവി ലക്ഷ്യം വെച്ചാണെന്ന്‌ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ പി.പി. 
മുഹമ്മദ്‌ ഫൈസി, ഉമര്‍ ഫൈസി മുക്കം, ഹാജി കെ.മമ്മദ്‌ ഫൈസി, പിണങ്ങോട്‌ 
അബൂബക്കര്‍, അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, കെ.എ.റഹ്‌മാന്‍ ഫൈസി 
എന്നിവര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു. 
           സദ്ദാം ഹുസൈനെ ഒരു ഘട്ടത്തില്‍ ഉപയോഗപ്പെടുത്തി രാഷ്ട്രീയ ലാഭം ഉണ്ടാക്കിയ 
കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ നിന്ന്‌ കടം കൊണ്ടതാവണം ഈ ശൈലി. കൈറോവിലെ തഹ്‌രീര്‍ 
സ്‌ക്വയറില്‍ തടിച്ചു കൂടിയ ലക്ഷങ്ങള്‍ കാണിച്ച ധര്‍മ്മ ബോധവും സമാധാന സംരക്ഷണ 
ശീലവും പ്രചരിപ്പിക്കാതെ ഭരണകൂടങ്ങള്‍ക്കെതിരില്‍ യുവസമൂഹത്തെ തിരിച്ചുവിടാനാണ്‌ 
ജമാഅത്തെ ഇസ്‌ലാമി പരീക്ഷണം നടത്തുന്നത്‌. തഹ്‌രീര്‍ സ്‌ക്വയര്‍ സ്വയം വൃത്തിയാക്കി 
മാതൃക കാണിച്ച പ്രക്ഷോഭകരെ പകര്‍ത്താനല്ല ഹുസ്‌നീ മുബാറക്കെന്ന 
ഏകാധിപതിയുടെ പ്രതിബിംബങ്ങളായി ഭരണാധികാരികളെ പരിചയപ്പെടുത്താനാണ്‌ 
ജമാഅത്ത്‌ ശ്രമം. 
          ഭരണകൂട ഭീകരതയുടെ അടയാളങ്ങളായി കോടതികളെപോലും അവതരിപ്പിച്ച്‌ 
തീവ്രമനസ്സുകള്‍ സൃഷ്ടിക്കാനും അവരിലൂടെ രാഷ്‌ട്രീയ അക്ക സംഖ്യ ഒപ്പിച്ച്‌ രാഷ്‌ട്രീയ ഇടം 
നേടാനുമുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ നീക്കം പ്രബുദ്ധ കേരളത്തില്‍ 
വിലപ്പോവില്ലെന്നും നവസമൂഹം വഞ്ചിതരാവരുതെന്നും നേതാക്കള്‍ പറഞ്ഞു.
 ------------------------------------- skssfnews----------------------------------------------- 

2011 ഓഗസ്റ്റ് 27, ശനിയാഴ്‌ച

തിരൂ൪ക്ലസ്റ്റ൪ 14-ാമത് റമദാ൯ പ്രഭാഷണം സമാപിച്ചു

തിരൂ൪..എസ്.കെ.എസ്.എസ്.എഫ് തിരൂ൪ ക്ലസ്റ്റ൪ കമ്മറ്റി തിരൂ൪ റഹ്മാനിയാ മസ്ജിദില് സംഘടിപ്പിച്ച 14-ാമത് റമദാ൯ പ്രഭാഷണം സമാപിച്ചു.സമാപന ദുആ സമ്മേളനം സയ്യിദ് ഹമീദലി ശിഹാബ് തങ്ങല് ഉദ്ഘാടനം ചെയ്തു.സയ്യിദ് ഫക്രുദ്ധീ൯ ഹസനി തങ്ങല് മുഖ്യപ്രഭാഷണം നടത്തി.പി.എം.റഫീക്ക് അഹ്മദ്,ഇ.സാജിദ്മൗലവി,ഷബീബ് ഇല്ലത്തപ്പാടം,സാജിദ് കൈതവളപ്പ്,സി.പി.ബാസിത് ചെമ്പ്ര പ്രസംഘിച്ചു.
         23-ദിവസ പരിപാടിയില് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങല്,ഡോ.എം.എം.ബഷീ൪ മൗലവി കൊല്ലം,നാസ൪ ഫൈസി കൂടത്തായിഹസ൯ സഖാഫി പൂക്കോട്ടൂ൪,എം.പി.കടുങ്ങല്ലൂ൪,സി.പി.അബൂബക്ക൪ ഫൈസി,സലാഹുദ്ധീ൯ ഫൈസി വെന്നിയൂ൪,കെ.പി.മുഹമ്മദ് മുസ്ലിയാ൪,അബ്ദുല് കരീം ബാഖവി ഇരിങ്ങാട്ടിരി,ഉമ൪ ഹുദവി മുണ്ടംപറമ്പ്,മി൪ഷാദ് യമാനി ചാലിയം,അയ്യൂബ് സഖാഫി പള്ളിപ്പുറം,സുലൈമാ൯ സഖാഫി പടിഞ്ഞാറ്റുമുറി,സാലിം ഫൈസി കൊളത്തൂ൪,മഅ്മൂ൯ ഹുദവി വണ്ടൂ൪,ജഅ്ഫ൪ ഹുദവി ഇന്ത്യനൂ൪,ബഷീ൪ ബാഖവി തനിയംപുറം,മ൯സൂ൪ ഹുദവി പാതിരമണ്ണ.ജാബി൪.എം.കെ.തൃക്രരിപ്പൂ൪ പ്രസംഘിച്ചു,സി.പി.സെയ്തലവി(സ്വാതന്ത്ര്യം)കെ.എ൯.എസ്.മൗലവി(ബദ്൪)ജലീല് സഖാഫി പുല്ലാര(സകാത്ത്)
ശ്രദ്ധേയമായി

എസ്.കെ.എസ്.എസ്.എഫ് സ൪ഗലയം-2011..ആലപ്പുഴ

റിലീഫ് വിതരണം ചെയ്തു

 
.(എസ്.കെ.എസ്.എഫ് ചെമ്പ്ര ശാഖ കമ്മറ്റിയുടെ സയ്യിദ് ഉമറലി ശിഹാബ് തങ്ങള് റിലീഫ് വിതരണം സയ്യിദ് ഫക്റുദ്ദീന് തങ്ങള് ഉദ്ഘാടനം ചെയ്യുന്നു)
തിരൂര്...എസ്.കെ.എസ്.എഫ് ചെമ്പ്ര ശാഖ കമ്മറ്റിയുടെ കീഴില് പ്രവര്ത്തിക്കുന്ന സയ്യിദ് ഉമറലി ശിഹാബ് തങ്ങള് റിലീഫ് സെല്ല് 150ോളം കുടംബങ്ങള്ക്ക് അരി വിതരണം ചെയ്തു.സയ്യിദ് ഫക്റുദ്ദീന് തങ്ങള് ഉദ്ഘാടനം ചെയ്തു.അഷ്റഫ്ഫൈസി ആധ്യക്ഷം വഹിച്ചു.മൊയ്തീന് മുസ്ലിയാര്, സി.കെ.ഫാരിസ്,അബ്ദുസമദ് പറമ്പില്,പ്രസംഘിച്ചു.എ.പി.മഅ്റൂഫ് സ്വാഗതവും സി.പി.ബാസിത് നന്ദിയും പറഞ്ഞു.... 

സ്വാതന്ത്രം…മുസ്ലിം സാന്നിധ്യം അവിസ്മരണീയം…..സി.പി.സെയ്തലവി

സ്വാതന്ത്രം…മുസ്ലിം സാന്നിധ്യം അവിസ്മരണീയം…..സി.പി.സെയ്തലവി
ഇന്ത്യന് സ്വാതന്ത്ര സമര ചരിത്രത്തിലെ മുസ്ലിം സാന്നിധ്യം അവിസ്മരണീയമാണെന്നും അവരെ ഒഴിച്ച് നിര്ത്തി ചരിത്ര നിര്മ്മാണം അസാധ്യമാണെന്നും മുതിര്ന്ന പത്ര പ്രവര്ത്തകനും ചന്ദ്രിക മലപ്പുറം ബ്യൂറോ ചീഫുമായ സി.പി.സെയ്തലവി…എസ്.കെ.എസ്.എസ്.എഫ് തിരൂര് ക്ലസ്റ്റര് റഹ്മാനിയ മസ്ജിദില് സംഘടിപ്പിച്ച സ്വാതന്ത്രദിന സംഗമത്തില് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.മുസ്ലിംകള് പിന്നീട് അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു..
ജില്ലാ ജന,സെക്രട്ടറി പി.എം.റഫീക്ക് അഹ്മദ് ഉദ്ഘാടനം ചെയ്തു.നഗരസഭാ കൌണ്സിലരും മേഖലാ ട്രഷററുമായ തറമ്മല് അഷ്റഫ് ആധ്യക്ഷം വഹിച്ചു….ഇ.സാജിദ്മൌലവി,സാജിദ് കൈതവളപ്പ്,ഹസീം ചെംബ്ര, സി.പി.ബാസിത്ത് പ്രസംഘിച്ചു