campus എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
campus എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ജൂൺ 22, വെള്ളിയാഴ്‌ച

കാലികറ്റ് യൂണിവേഴ്സിറ്റി വിഭജിക്കണമെന്ന് അലിഗര്‍ മുന്‍ വി.സി


എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് സെമിനാര്‍ : അലിഗ ര്‍ സ ര്‍ വ
കലശാല  മുന്‍ വി.സി ഡോ.പി.കെ.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു. 
കാലികറ്റ്സ ര്‍ വ്വകലാശാല മു ന്‍ വി.സി ഡോ. കെ.കെ.എന്‍ കുറുപ്പ് സമീപം
തേഞ്ഞിപ്പാലം : ജോലി ഭാരത്താല്‍ വീര്‍പ്പുമുട്ടുന്ന കാലികറ്റ് യൂണിവേഴ്സിറ്റി വിഭജിക്കണമെന്നും യൂണിവേഴ്സിറ്റിയെ ആശ്രയിക്കുന്ന ഓരോ ജില്ലക്കും സ്വന്തമായി യൂണിവേഴ്സിറ്റികള്‍ സ്ഥാപിക്കണമെന്നും അലിഗര്‍ മുന്‍ വി.സി ഡോ.പി.കെ അബ്ദുല്‍ അസീസ്‌ പ്രസ്താവിച്ചു. എസ്‌.കെ.എസ്‌.എസ്‌.എഫ് മലബാര്‍ സോണല്‍ കാമ്പസ് വിംഗ് കാലികറ്റ് യൂണിവേഴ്സിറ്റി ഇസ്ലാമിക്‌ ചെയറില്‍ സംഘടിപ്പിച്ച 'സര്‍വ്വകലാശാല : നല്ലൊരു നാളേക്ക് വേണ്ടി ' സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിവേഴ്സിറ്റികള്‍ക്കും മറ്റു ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കും സാമ്പത്തിക സഹായങ്ങള്‍ വെട്ടിച്ചുരുക്കി പ്രതിരോധ മേഖലകളിലേക്ക് യഥേഷ്ടം സാമ്പത്തികം ഒഴുക്കിവിടുന്ന സര്‍ക്കാരുകള്‍, വിദ്യാഭ്യാസ-ഗവേഷണ മേഖലകളെ വൈജാത്യവത്കരിക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്ത് രാജ്യ പുരോഗതിക്ക് ആക്കം കൂട്ടണമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം സര്‍വകലാശാലക്ക് പോറല്‍ ഏല്‍പ്പിക്കുന്നുണ്ടെന്നും അതിനാല്‍ സര്‍വകലാശാലക്ക് സാമൂഹിക സ്ഥിതിയില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നില്ല എന്നും കാലികറ്റ് യൂണിവേഴ്സിറ്റി മുന്‍ വി.സി ഡോ. കെ.കെ.എന്‍ കുറുപ്പ് അഭിപ്രായപ്പെട്ടു. സര്‍വകലാശാലയുടെ സ്ഥാപിത ലക്ഷ്യങ്ങള്‍ നാല് പതിറ്റാണ്ടിനു ശേഷവും സാധ്യമായിട്ടില്ല സി.എച്ച്. ചെയര്‍ ഡയറക്ടര്‍ പി.എ റഷീദ് പറഞ്ഞു.
സെമിനാറില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ് സംസ്ഥാന സെക്രട്ടറി റഹീം ചുഴലി , ഡോ. സുബൈര്‍ ഹുദവി , പ്രൊഫ. കെ.കെ. മഹ്മൂദ് , ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ ,ഡോ. ഫൈസല്‍ ഹുദവി, എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു. മലബാര്‍ സോണല്‍ കാമ്പസ് വിംഗ് കോഡി നേറ്റര്‍ സിദ്ദീക്ക് ചെമ്മാട് സ്വാഗതവും കണ്‍വീനര്‍ ഷാജിദ് നന്ദിയും പറഞ്ഞു .

2012 ജനുവരി 1, ഞായറാഴ്‌ച

SKSSF മലബാര്‍ സോണ്‍ കാന്പസ് വിംഗ് ടീം


SKSSF മലബാര്‍ സോണ്‍ കാന്പസ് വിംഗ് ടീം ഭാരവാഹികള്‍
ഡോബിശ്റുല്‍ ഹാഫികാലിക്കറ്റ് മെഡിക്കല്‍ കോളേജ് (ചെയര്‍മാന്‍). ഡോശഫീഖ്റോയല്‍ ഡെന്‍റല്‍ കോളേജ്,ബശീര്‍ ഹുദവികാലിക്കറ്റ് ലോ കോളേജ് (വൈസ് ചെയര്‍മാന്‍). ശാജിദ് പി.പി.; NIT കാലിക്കറ്റ് (ജന.കണ്‍വീനര്‍).ശുഐബ്; MES കുറ്റിപ്പുറംസ്വാലിഹ്; NIT കാലിക്കറ്റ് (കണ്‍വീനര്‍മാര്‍)
ജില്ലാ കോഡിനേറ്റര്‍മാര്‍
ഇംദാദ്; MIC കാസര്‍ഗോഡ്സ്വാലിഹ്ഗവകോളേജ് കാസര്‍ഗോഡ് (കാസര്‍ഗോഡ്).
അബ്ദുല്‍ ഗഫൂര്‍ബെഡ് കണ്ണൂര്‍സഫീര്‍ഗവകൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തളിപ്പറന്പ (കണ്ണൂര്‍)
മുഹമ്മദലി; GEC. വയനാട്ശമ്മാസ്; GEC വയനാട് (വയനാട്)
നാഫില്‍ പി.സി.; MAMO മുക്കംറാശിദ് മാവൂര്‍; AWH എഞ്ചികോളേജ് കുറ്റിക്കാട്ടൂര്‍ (കോഴിക്കോട്)
അബ്ദുല്‍ വഹാബ്; MEA എഞ്ചികോളേജ് പെരിന്തല്‍മണ്ണശുക്കൂര്‍ പുല്ലാര; CCSIT മഞ്ചേരിറാശിദ്; MEAഎഞ്ചികോളേജ് പെരിന്തല്‍മണ്ണ (മലപ്പുറം)
മുഹമ്മദ് അബ്ദുല്ല മുഹമ്മദ്അല്‍അമീന്‍ എഞ്ചികോളേജ്നബീല്‍ പി.റ്റി; NSS എഞ്ചികോളേജ് (പാലക്കാട്)
സിദ്ധീഖ് ചെമ്മാട് (സോണല്‍ കോഡിനേറ്റര്‍)

2011 ഡിസംബർ 28, ബുധനാഴ്‌ച

SKSSF ഡല്‍ഹി ചാപ്റ്റര്‍ കമ്മിറ്റി നിലവില്‍ വന്നു


ന്യൂഡല്‍ഹി സമസ്ത കേരള സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍റെ ഡല്‍ഹി ചാപ്റ്റര്‍ കമ്മിറ്റി നിലവില്‍ വന്നുന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‍റു യൂണിവേഴ്സിറ്റി കാന്പസില്‍ നടന്ന രൂപീകരണ യോഗത്തില്‍ SKSSF സംസ്ഥാന ട്രഷറര്‍ ബശീര്‍ മാസ്റ്റര്‍ പനങ്ങാങ്ങരയുടെ അദ്ധ്യക്ഷതയില്‍ മുഹമ്മദലി ശിഹാബ് ഐ..എസ്ഉദ്ഘാടനം ചെയ്തുസയ്യിദ് അശ്റഫ് തങ്ങള്‍ റിയാദ് ഫണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഭാരവാഹികള്‍ അഡ്വസി.കെഫൈസല്‍ (പ്രസിഡന്‍റ്). ശംസീര്‍ അലി ഐ..ടി., മുഹമ്മദ് ഹാരിസ് ഹുദവി ജാമിഅ ഹംദര്‍ദ് (വൈ.പ്രസിഡന്‍റുമാര്‍). കെ.ടിജാബിര്‍ ഹുദവി ജെ.എന്‍.യു (ജന.സെക്രട്ടറി). അന്‍സാര്‍അബ്ദുല്‍ ജലീല്‍ ഹുദവി ജെ.എന്‍.യു. (ജോ.സെക്രട്ടറിമാര്‍). ഹസന്‍ ശരീഫ് വാഫി (ട്രഷറര്‍).
ഉപസമിതികള്‍ :
സിവില്‍ സര്‍വ്വീസ് ട്രാക് സാജിദ് ഹുദവിമുഹമ്മദ് റാഫി കെ..
സ്കോളര്‍ഷിപ് അവാര്‍ഡ് വിംഗ് സയ്യിദ് ഉമര്‍ ശമീര്‍മുഈന്‍ ഹുദവി
കരിയര്‍ ഗൈഡന്‍സ് ഹെല്‍പ് ഡെസ്ക് ശഫീഖ് ടി., റഹീമുദ്ദീന്‍
പബ്ലിക് റിലേഷന്‍ ടീം മുനീര്‍ ഹുദവിറംശാദ് ടിമുഹമ്മദ്
.ടി. & മീഡിയാ വിംഗ് നൌഫല്‍ ഹുദവിഅബ്ദുറശീദ് ഹുദവി
കോ-ഓഡിനേഷന്‍ കോര്‍ അഫ്സല്‍ ഹുദിമുഹമ്മദ് ഹസ്റത്ത്
അക്കാദമിക് സെല്‍ സിറാജ് ഹുദവിമഹ്‍മൂദ് ഹുദവി
ദഅ്‍വ വിംഗ് അബ്ദുല്ല ഹുദവിജാബിര്‍ സി.
ജാബിര്‍ ഹുദവി സ്വാഗതവും ഹസന്‍ ശരീഫ് നന്ദിയും പറഞ്ഞു

2011 ഡിസംബർ 24, ശനിയാഴ്‌ച

മലബാര്‍ കാമ്പസ്‌ കോളിന്‌ പ്രൗഢോജ്വല തുടക്കം


തിരൂരങ്ങാടി : മലബാര്‍ കാമ്പസ്‌ കോളിന്‌ ഉജ്വല തുടക്കം. പാലക്കാട്‌ മുതല്‍ കാസര്‍ഗോഡ്‌ വരെയുള്ള ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി SKSSF കാമ്പസ്‌ വിങ്‌ സംസ്ഥാന കമ്മിറ്റി നടത്തിയ കാമ്പസ്‌ കോളില്‍ 300 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കലാലയങ്ങള്‍ നന്മകളുടെ വിളനിലമാവണമെന്നും വൈജ്ഞാനിക സ്ഥാപനങ്ങളില്‍ സമരമുഖങ്ങള്‍ തീര്‍ക്കുന്നത്‌ വൈജ്ഞാനിക കൈരളിയുടെ ഭാവിയെ കളങ്കപ്പെടുത്തുമെന്നും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്‌താവിച്ചു. മലബാര്‍ കാമ്പസ്‌ കോള്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ പത്തിന്‌ തുടങ്ങിയ ഉദ്‌ഘാടന സെഷനില്‍ മലബാര്‍ കാമ്പസ്‌ കോള്‍ ഡയറക്‌ടര്‍ ഡോ.സുബൈര്‍ ഹുദവി ചേകനൂര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എം സൈതലവി ഹാജി കോട്ടക്കല്‍, യു.മുഹമ്മദ്‌ ശാഫി ചെമ്മാട്‌, ശംസുദ്ദീന്‍ ഹാജി വെളിമുക്ക്‌, റഹീം ചുഴലി, കെ.സി മുഹമ്മദ്‌ ബാഖവി, ഹംസ ഹാജി മൂന്നിയൂര്‍, അയ്യൂബ്‌ കൂളിമാട,്‌ സിദ്ദീഖ്‌ ചെമ്മാട്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന്‌ നടന്ന ഫെയ്‌സ്‌ ടു ഫെയ്‌സ്‌ പരിപാടിക്ക്‌ നവാസ്‌ നിസാര്‍ നേതൃത്വം നല്‍കി. രണ്ട്‌ ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ പങ്കെടുക്കും. വൈകീട്ട്‌ സമാപന സംഗമം പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. സത്താര്‍ പന്തല്ലൂര്‍, അയ്യൂബ്‌ കൂളിമാട്‌ തുടങ്ങിയവര്‍ സംബന്ധിക്കും.



വിദ്യാര്‍ത്ഥികള്‍ക്ക്‌ നവ്യാനുഭവം പകര്‍ന്ന്‌ നവാസ്‌ നിസാര്‍



തിരൂരങ്ങാടി : പൂര്‍ണമായും അന്ധത ബാധിച്ച്‌ വിധി തനിക്കെതിരെ വിധി പല്ലിളിചച്ചപ്പോഴും തളരാതെ മുന്നോട്ട്‌ നീങ്ങി ഉയരങ്ങള്‍ വെട്ടിപ്പിടിച്ച നവാസ്‌ നിസാറുമായുള്ള ഇന്ററാക്ഷന്‍ മലബാര്‍ കാമ്പസ്‌ കോളിന്‌ പുതിയ മുഖം നല്‍കി. കാലിക വിഷയങ്ങളില്‍ സമഗ്രമായ കാഴ്‌ചപ്പാടുകളുള്ള അദ്ദേഹം അഭിസംബോധന വിദ്യാര്‍ത്ഥികള്‍ക്ക്‌ നവ്യാനുഭവം പകര്‍ന്നു. ബഹളങ്ങള്‍ക്കിടയില്‍ സൗമ്യമായ ജീവിത രീതിയിലൂടെ വലിയൊരു പ്രോബോധനം നിര്‍വഹിക്കാന്‍ നമുക്കാവുമെന്നും അതാണ്‌ സമസ്‌ത വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിശ്ചയദാര്‍ഢ്യത്തിന്റെയും ആത്മസമര്‍പണത്തിന്റെയും ജീവിതത്തിലൂടെ ചരിത്രത്തില്‍ തിളങ്ങുന്ന അദ്ധ്യായങ്ങള്‍ രചിച്ച്‌ വിദ്യാര്‍ത്ഥി സമൂഹം പൊതുജനതക്ക്‌ മാതൃക തീര്‍ക്കണം. ഡല്‍ഹി യൂണിവേഴ്‌സിറ്റി അസി.പ്രഫസര്‍ കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൗദ്ധികമായും സാംസ്‌കാരികമായും ഭൗതിക കോളജുകള്‍ക്ക്‌ ഭവിച്ച അപചയങ്ങളെ വിലയിരുത്തിയ അദ്ദേഹം; വിശാലമായ വായനയും ആശയലോകവും ഉള്ള ആളുകള്‍ക്കേ സമൂഹത്തെ നേരായ ദിശയിലേക്ക്‌ നയിക്കാനാവൂ എന്നും ഉദ്‌ബോധിപ്പിച്ചു.