2012 ഓഗസ്റ്റ് 11, ശനിയാഴ്‌ച

വിഘടിത തട്ടിപ്പുകള്‍ തുടരുന്നു; സ്വലാത്ത്‌ നഗറിലെ പ്രാര്‍ത്ഥനകള്‍ ശൈഖ്‌ സായിദിനെന്ന്‌ അറബി പത്രവാര്‍ത്ത

വിശുദ്ധ റമളാനില്‍ സ്വലാത്ത്‌ നഗറില്‍ ജനങ്ങള്‍ എത്തുന്നതും പ്രാര്‍ത്ഥിക്കുന്നതും ശൈഖ്‌ സായിദിനു വേണ്ടിയാണെന്ന രീതി
യില്‍ യു.എ.ഇയിലെ അറബികളെ കബളിപ്പിച്ചു പണംപറ്റാന്‍
'അല്‍ ഖലീജ്‌ 'പത്രത്തില്‍ വിഘടിതര്‍ നല്‍കിയ വാര്‍ത്ത

തിരു നബി(സ)യെ കുറിച്ചുള്ള ഐ ജിയുടെ പ്രഭാഷണം; ഇന്‍റര്‍നെറ്റില്‍ വന്‍ ഹിറ്റായി മാറുന്നു..


www.skssfnews.com
ഒരു ദിവസം മാത്രം പതിനയ്യായിരത്തോളം കേള്‍വിക്കാര്‍ 
തിരുവനന്തപുരം: വിശുദ്ധ റമദാന്‍ മാസത്തില്‍ ഇന്റെര്‍നെറ്റിലെ യൂറ്റ്യൂബില്‍ പോസ്റ്റ് ചെയ്യപ്പെട്ട ഐ ജി ഡോ. അലക്‌സാണ്ടര്‍ ജേക്കബിന്റെ തിരു നബി (സ) യെ കുറിച്ചുള്ള വസ്തുനിഷ്ടമായ  പ്രഭാഷണം ശ്രദ്ധേയമാവുന്നു. 
ഇസ്ലാമികാദര്‍ശങ്ങളെപ്പറ്റിയും തിരുമേനിയെ പറ്റിയും ആധികാരികമായി സംസാരിക്കുന്ന ശബ്ദരേഖയാണ് ഓഗസ്‌റ്റ് അഞ്ചിന് പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഒരൊറ്റദിവസംകൊണ്ട് പതിനയ്യായിരത്തോളം ആളുകള്‍ കാണുകയും നൂറുകണക്കിന് അനുകൂല- പ്രതികൂല കമന്റുകള്‍ ഇതിന് ലഭിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്നു.
ഇതേസമയം, പോസ്റ്റില്‍ ഉളള​ശബ്ദം ഐ ജിയുടേത് അല്ല എന്ന കമന്റുകളും ശക്തമായി നിലനില്‍ക്കുന്നു. പോസ്റ്റിന്റെ ആധികാരികതയെയും അതിലെ വിഷയത്തെയും ചൊല്ലി വിവിധ ആളുകള്‍ കമന്റുകളിലൂടെ ഏറ്റുമുട്ടുന്നുമുണ്ട്. അലക്‌സാണ്ടര്‍ ജേക്കബിന്റെ പ്രഭാഷണത്തിന് ഡി ജി പി ജേക്കബ് പുന്നൂസിന്റെ നിശ്ചല ചിത്രമാണ് നല്‍കിയിരിക്കുന്നതെന്നും ചിലര്‍ വാദിക്കുന്നു 
തന്റെ ജന്‍മനാടായ തുമ്പമണ്ണിലെ മുസ്ലീങ്ങളുടെ ചരിത്രം ഓര്‍മിപ്പിച്ചാണ് ഐ ജിയുടെ പ്രഭാഷണം തുടങ്ങുന്നത്. പിന്നീട് മുഹമ്മദ് നബിയുടെ പ്രസക്തിയും പ്രാധാന്യവും വിവരിച്ച് ഇസ്ലാമിന്റെ വിവിധ വശങ്ങളിലേക്ക് പ്രഭാഷണം കടക്കുന്നു. ഏകദേശം ഒരു മണിക്കൂര്‍  ദൈര്‍ഘ്യമുളള​പ്രഭാഷണം ഇസ്ലാമിന്റെയും പ്രവാചകന്റെയും ചരിത്രം അനാവരണം ചെയ്യുന്നു.

വിശ്വവിഖ്യാത ചരിത്രകാരനായ ആര്‍നോള്‍ഡ് ജെ ടോയന്‍ബിയെ ഉദ്ധരിച്ചാണ് അലക്‌സാണ്ടര്‍ ജേക്കബ് പ്രഭാഷണത്തിന്റെ ആധികാരികത ഉറപ്പാക്കുന്നത്. പിന്നീട് പ്രവാചകന്റെ ജീവിതം, ഇരുണ്ടയുഗം, പ്രവാചകന്‍ ലോകത്തെ മാറ്റിമറിച്ചത്, പ്രവാചകന്‍ മുന്നോട്ടുവച്ച രാഷ്ട്രീയം, വിദ്യാഭ്യാസത്തിന് നല്‍കിയ പ്രാധാന്യം, ഏകദൈവ വിശ്വാസം, മനുഷ്യാവകാശം, മാനവികത, ഇഹ-പരലോകജീവിതം തുടങ്ങി വിവിധ ദര്‍ശനങ്ങള്‍ വിശദവും വ്യക്തവുമായി അദ്ദേഹം വിവരിക്കുന്നു. അതുകൊണ്ടുതന്നെ പ്രവാചക സ്നേഹി കള്‍ക്കിടയിലെന്ന പോലെ  ചരിത്ര സ്നേഹികള്‍ ക്കിടയിലും വമ്പിച്ച ഹിറ്റായി ഈ പ്രഭാഷണം മാറികൊണ്ടിരിക്കുക്കയാണ്.

2012 ജൂലൈ 24, ചൊവ്വാഴ്ച

ഖാസിമിക്കെതിരെ വിഘടിതര്....

Add caption

വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ ധവളപത്രം ആവശ്യപ്പെട്ട്‌ മുസ്‌ലിം സംഘടന നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു



തിരുവനന്തപുരം: ഭരണ നിര്‍വഹ ണരംഗത്തും ജൂഡീഷറിയിലുമുള്ള സാമുദായിക പ്രാതിനിത്യവും വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ വിശദമായ കണക്കുകളും അടങ്ങുന്ന ധവളപത്രം പുറത്തിറക്കണ മെന്നാവശ്യപ്പെട്ട്‌മുസ്‌ലിം സംഘടന നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്‌ടതായി ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ പാണക്കാട്‌ സയിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമി സാമുദായിക സംഘടനകള്‍ക്ക്‌ അന്യായമായി പതിച്ചുനല്‍കിയത്‌ അടിയന്തരമായി തിരിച്ചുപിടിക്കണമെന്നും നേതാക്കള്‍ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടു. തലസ്ഥാനത്ത്‌ നഗര ഹൃദയത്തിലടക്കം സാമുദായിക സംഘടനകള്‍ക്കു ഭൂമി പതിച്ചുന ല്‍കിയിട്ടുണ്‌ട്‌. ഇങ്ങനെ നല്‍കിയ ഭൂമി ഉടന്‍ തിരിച്ചുപിടിക്കണം. ഈ വസ്‌തുക്കളുടെ പാട്ടക്കുടിശിക എഴുതിത്തള്ളിയ നടപടി പുനഃപരിശോധിക്കണം. 
ഏരിയ ഇന്റന്‍സീവ്‌ പ്രോഗ്രാം അനുസരിച്ചുള്ള 33 സ്‌കൂളുകള്‍ക്ക്‌ പൂര്‍ണമായി എയ്‌ഡഡ്‌ പദവി നല്‍കുക, മലബാര്‍ ആസ്ഥാനമായി സെക്രട്ടേറിയറ്റിന്റെ അനക്‌സ്‌ സ്ഥാപിക്കുക, മലബാറില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും അനുവദിക്കുക, കാസര്‍ഗോഡ്‌, കണ്ണൂര്‍, വയനാട്‌, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌ ജില്ലകള്‍ക്കായി പ്രത്യേക വികസന പാക്കേജ്‌ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ നിവേദനത്തിലുള്ളത്‌.
ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്‌തകേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ ശൈഖുനാ  കോട്ടുമല ടി.എം.ബാപ്പു മുസലിയാര്‍, മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി എം. സി. മായിന്‍ ഹാജി, കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ പ്രസിഡന്റ്‌ ടി.പി. അബ്‌ദുള്ളക്കോയ മദനി, ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ്‌ സെക്രട്ടറി ഹുസൈന്‍ മുടവൂര്‍, ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌, കടയ്ക്കല്‍ അബ്‌ദുല്‍ അസീസ്‌ മൌലവി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍


ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍

തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും  കേന്ദ്ര മുശാവറാ ഗവും  കടമേരി റഹ്മാനിയ അറബിക് കോളജ് പ്രിന്‍സിപ്പലുമായ ശൈഖുനാ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാരെ തെരഞ്ഞെടുത്തു. പുന:സംഘടിപ്പിച്ച ഹജ്ജ് കമ്മിറ്റിയുടെ ആദ്യ യോഗം ഐകകണ്ഠ്യേനയാണ് ചെയര്‍മാനെ തെരഞ്ഞെടുത്തത്.
ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എയാണ് ശൈഖുനാ ബാപ്പു മുസ്ലിയാരുടെ പേര് നിര്‍ദേശിച്ചത്. സി.പി. മുഹമ്മദ് എം.എല്‍.എ പിന്താങ്ങി. 
സമസ്തയുടെ വിവിധ പോഷക സംഘടനകളുടെയും സാരഥിയായിരുന്ന അദ്ദേഹത്തെ  ഹജ്ജ് കമ്മിറ്റിയുടെ മേധാവിയാക്കാന്‍ നേരത്തെ സര്‍ക്കാര്‍ തലത്തില്‍ ധാരണയായിരുന്നു.
സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്‍െറ ജനറല്‍ സെക്രട്ടറിയായ അദ്ദേഹം നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
 പ്രമുഖ പണ്ഡിതനായിരുന്ന കോട്ടുമല അബൂബാക്കാര്‍ മുസ്ലിയാരുടെ മകനായ ശൈഖുന അദ്ധേഹത്തിന്റെ  പേരിലുള്ള കോട്ടുമല ഇസ്ലാമിക്‌ കംപ്ലെസിന്റെ   മാനജെരുമാണ്.
നിലവില്‍ കോഴിക്കോട് ജില്ലയില്‍ വടകര താലുകില്‍ പ്രവര്‍ത്തിക്കുന്ന മത ഭൊധിക സമന്വയ സ്ഥാപനമായ കടമേരി റഹ്മാനിയ അറബിക് കോളജിന്‍റെ സ്ഥാപക പ്രിന്‍സിപ്പലായും സേവനമനു സ്ടിക്കുന്നുണ്ട് .
ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചയും യോഗം നടത്തി. കമ്മിറ്റിയുടെ അടുത്ത യോഗം ജൂലൈ 28ന് കരിപ്പൂരില്‍ ചേരും. പുതിയ ചെയര്‍മാനെ അനുമോദിച്ച് അംഗങ്ങള്‍ സംസാരിച്ചു. ഹജ്ജ് വകുപ്പ് വഹിക്കുന്ന മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ചടങ്ങിനു നെത്ര്തം നല്‍കി. മലപ്പുറം ജില്ലാ കളക്ടര്‍ എം.സി.മോഹന്‍ദാസും യോഗത്തില്‍ പങ്കെടുത്തു.

പെരുന്നാള്‍ അവധിദിനത്തിലെ പരീക്ഷ പുനഃക്രമീകരിക്കണം - എസ്.കെ.എസ്.എസ്.എഫ്


മലപ്പുറം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ പെരുന്നാള്‍ അവധിദിനത്തില്‍ നിശ്ചയിച്ച പാദവാര്‍ഷിക പരീക്ഷ മറ്റൊരു ദിവസത്തേക്ക് പുനഃക്രമീകരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. പ്രാഥമികതലംമുതല്‍ ഹയര്‍സെക്കന്‍ഡറിതലംവരെ ജൂലായ് 16 മുതല്‍ 24 ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ പരീക്ഷ നടത്തണമെന്നാണ് വിദ്യാഭ്യാസവകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതുപ്രകാരം പെരുന്നാള്‍ അവധിദിനത്തിലും പരീക്ഷ നടത്താന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥയുണ്ട്. മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ വൈസ്പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തള്ളി അധ്യക്ഷതവഹിച്ചു. സത്താര്‍ പന്തലൂര്‍, പി.എം. റഫീഖ് അഹ്മദ് തിരൂര്‍, വി.കെ.എച്ച്. റശീദ്, സയ്യിദ് ഒ.എം.എസ്. തങ്ങള്‍, ആശിഖ് കുഴിപ്പുറം, ശഹീര്‍ അന്‍വരി പുറങ്ങ്, ശമീര്‍ ഫൈസി ഒടമല, ജലീല്‍ ഫൈസി അരിമ്പ്ര, ശംസുദ്ദീന്‍ ഒഴുകൂര്‍, യു.എ. മജീദ് ഫൈസി ഇന്ത്യനൂര്‍, ജഅഫര്‍ ഫൈസി പഴമള്ളൂര്‍, റവാസ് ആട്ടീരി, സിദ്ദീഖ് ചെമ്മാട്, ജലീല്‍ പട്ടര്‍കുളം, ഇ. സാജിദ് മൗലവി, ഖയ്യൂം കടമ്പോട്, റഫീഖ് ഫൈസി തെങ്ങില്‍, ഇബ്രാഹിം ഫൈസി ഉഗ്രപുരം, ശിഹാബ് കുഴിഞ്ഞോളം എന്നിവര്‍ പ്രസംഗിച്ചു.