2011 സെപ്റ്റംബർ 5, തിങ്കളാഴ്‌ച

സുബൈര്‍ ഹുദവിക്ക്‌ ഡോക്‌ടറേറ്റ്‌



തിരൂരങ്ങാടി : വാഗ്മിയും എഴുത്തുകാരനും
 ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി
 രജിസ്‌ട്രാറുമായ സുബൈര്‍ ഹുദവി ചേകനൂര്‍
 ഡോക്‌ടറേറ്റ്‌ നേടി. ജവഹര്‍ലാല്‍ നഹ്‌റു യൂണിവേഴസിറ്റിയിലെ സ്‌കൂള്‍ ഓഫ്‌ ലാംഗ്വേജ്‌
 ലിറ്ററേചര്‍ ആന്റ്‌ കള്‍ചറല്‍
സ്റ്റഡീസില്‍ നിന്നും 'മതപഠനം; കേരളവും ഇന്തോനേഷ്യയിലെ ജാവയും
തമ്മിലൊരു താരതമ്യ പഠനം' എന്ന വിഷയത്തി
ലായിരുന്നു പി.എച്ച്‌.ഡി
 കരസ്ഥമാക്കിയത്‌. പ്രൊഫ. മുജീബുര്‍റഹ്‌മാന്റെ കീഴിലായിരുന്നു ഗവേഷണം.

 ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഇസ്‌ലാമിക്‌ ആന്റ്‌ കണ്ടംപററി
സ്റ്റഡീസില്‍ ഹുദവി ബിരുദം നേടിയ ഇദ്ദേഹം ഹൈദരാബാദ്‌ ഉസ്‌മാനിയ്യാ
 യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌ സോഷ്യോളജിയില്‍ ബിരുദവും മധുര കാമരാജ്‌
 യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌ സോഷ്യോളജിയിലും ജെ.എന്‍.യു വില്‍ നിന്ന്‌ അറബിയില്‍ ബിരുദാനന്തര ബിരുദവും നേടി. `കേരളത്തിലെ പ്രാഥമിക വിദ്യഭ്യാസത്തില്‍
സമസ്‌തയുടെ പങ്ക്‌ 'എന്ന വിഷയത്തില്‍ ജെ.എന്‍.യു വില്‍ നിന്ന്‌ എംഫിലും
 കരസ്ഥമാക്കിയിട്ടുണ്ട്‌.

 ഖത്തര്‍, യു.എ.ഇ, സിങ്കപ്പൂര്‍. ഇന്തോനേഷ്യ, മലേഷ്യ, തുര്‍ക്കി തുടങ്ങിയ
 രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഇദ്ധേഹം നിരവധി ദേശീയ അന്തര്‍ദേശീയ
 സെമിനാറുകളില്‍ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്‌.കോട്ടലില്‍ അബ്‌ദുറഹ്‌മാന്‍
 ഹാജിയുടെയും ആയിശ ഹജ്ജുമ്മയുടെയും പുത്രനാണ്‌. ഭാര്യ: നസീറ. മക്കള്‍
 മുഹമ്മദ്‌ സുഹൈര്‍, ആയിശ ബാനു, മുഹമ്മദ്‌ അഫ്‌റോസ്‌.

മയ്യിത്ത്‌ നിസ്കരികുക



 സമസ്ത കേരള സുന്നി സ്ടുടെന്റ്സ് ഫെഡറെഷന്‍ ( SKSSF ) മുന്‍ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങളുടെയും ഇപ്പോഴത്തെ അധ്യക്ഷന്‍ പാണക്കാട് സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങളുടെയും പ്രിയ മാതാവ് ഖദീജ ഇമ്പിച്ചി ബീവി ഉമ്മ (70) ഇഹലോക വാസം വെടിഞ്ഞു....
ഇന്നലില്ലാഹ്.......
മഹതിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും മയ്യിത്ത്‌ നിസ്കരിക്കാനും അഭ്യാര്തിക്കുന്നു......

'വിജ്ഞാനതീരം പ്രകാശതീരം' SKSSF മതവിദ്യാഭ്യാസ കാമ്പയിനു തുടക്കമായി ധാര്‍മിക പുരോഗതിക്ക് മതവിദ്യാഭ്യാസം അനിവാര്യം- പി. കുഞ്ഞാണി മുസ്‌ലിയാര്‍




മേലാറ്റൂര്‍: മൂല്യബോധവും ധാര്‍മിക പുരോഗതിയും കൈവരിക്കുന്നതിന്
 മതവിദ്യാഭ്യാസം അനിവാര്യമാണെന്ന് സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി
 പി. കുഞ്ഞാണി മുസ്‌ലിയാര്‍ പറഞ്ഞു. 'വിജ്ഞാനതീരം പ്രകാശതീരം' എന്ന
 പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന
 മതവിദ്യാഭ്യാസ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏപ്പിക്കാട് ഷംസുല്‍ ഹുദാ മദ്രസയിലെ നാട്ടിക മൂസ മുസ്‌ലിയാര്‍ നഗറിലാണ്
കാമ്പയിന്‍ നടക്കുന്നത്. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍സെക്രട്ടറി
പി.എം. റഫീഖ് അഹമ്മദ് അധ്യക്ഷതവഹിച്ചു.
 പുത്തനഴി മൊയ്തീന്‍ഫൈസി, ഷമീര്‍ ഫൈസി ഒടമല, ഒ.എം.എസ്. തങ്ങള്‍,
 വി. റഷീദ്, ഷംസാദ് സലീം കരിങ്കല്ലത്താണി, താജുദ്ദീന്‍ മൗലവി,
സിദ്ധിഖ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു. കാമ്പയിന്റെ ഭാഗമായി
 ജില്ലാതല മുദരിസ് സംഗമം, പാഠപുസ്തകവിതരണം, മദ്രസാതല
 പ്രവേശനോത്സവം എന്നിവ സംഘടിപ്പിക്കും. രണ്ടാഴ്ചക്കാലം
 നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ സപ്തംബര്‍ 20ന് സമാപിക്കും.

പഴയ മാളിയേക്കല്‍ ഖദീജ ഇമ്പിച്ചിബീവി അന്തരിച്ചു


ഖബറടക്കം ഇന്ന് രാവിലെ ഒമ്പതിന് പാണക്കാട് ഖബര്‍സ്ഥാനില്‍
മലപ്പുറം: മുസ്ലിം കേരളത്തിന്‍റെ ആത്മീയാചാര്യനായിരുന്ന മര്‍ഹൂം
 പാണക്കാട്
 പി.എം.എസ്.എ പൂക്കോയതങ്ങളുടെ ഭാര്യ പഴയ മാളിയേക്കല്‍ ഖദീജ
 ഇമ്പിച്ചിബീവി (82) അന്തരിച്ചു. മുന്‍ എസ്.കെ.എസ്.എസ്.എഫ്
 സംസ്ഥാന
 പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍, നിലവിലെ
  പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ എന്നിവര്‍ മക്കളാണ്.
 സുല്‍ഫത്ത്ബീവി, സജ്‌നബീവി. എന്നിവര്‍ മരുമക്കളുമാണ്.
കുറ്റിച്ചിറയിലെ മര്‍ഹൂം പഴയമാളിയേക്കല്‍ പൂക്കോയതങ്ങളാണ് ഖദീജ
 ഇമ്പിച്ചിബീവിയുടെ വന്ദ്യ പിതാവ്.
പരേതരായ സയ്യിദ് കോയതങ്ങള്‍ (കുറ്റിച്ചിറ), നഹാരി മുല്ലക്കോയതങ്ങള്‍
 (ആന്ധ്ര), മുത്തുബീവി, റുഖിയാബീവി, കുഞ്ഞുബീവി എന്നിവര്‍
  സഹോദരങ്ങ ളാണ്.
സമസ്ത വൈസ് പ്രസിഡണ്ടും എസ്. വൈ. എസ്. സംസ്ഥാന പ്രസിഡണ്ടുമായ
 മുസ്‌ലിംലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍, സയ്യിദ്
 ബഷീറലി ശിഹാബ്തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ്തങ്ങള്‍, സയ്യിദ് ഹമീദലി
 ശിഹാബ്തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ എന്നിവര്‍ മരണവിവരം
അറിഞ്ഞയുടനെ വസതിയിലെത്തി.
ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പാണക്കാട് ജുമാമസ്ജിദ്
ഖബര്‍സ്ഥാനില്‍
 നടക്കും.
മരണവിവരമറിഞ്ഞ് രാഷ്ട്രീയ, മത നേതാക്കളുള്‍പ്പെടെ ഒട്ടേറെപ്പേര്‍
 പാണക്കാട്ടെത്തിയിട്ടുണ്ട്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ സമസ്ത
  നേതാക്കള്‍ക്ക് പുറമെ കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുല്‍നാസര്‍
ഹയ്യിതങ്ങള്‍, മ ന്ത്രി പി.കെ. അബ്ദുറബ്, , മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി
 പി.എം.എ സലാം, സെക്രട്ടേറിയറ്റ് അംഗം പി.വി. അബ്ദുല്‍വഹാബ്,
 കെ. മുഹമ്മദുണ്ണിഹാജി എം.എല്‍.എ, പി. ഉബൈദുല്ല എം.എല്‍.എ,
മഞ്ഞളാംകുഴി അലി എം.എല്‍.എ തുടങ്ങിയവര്‍  വസതി
 സന്ദര്‍ശിച്ചവരില്‍  പ്രമുഖരാണ്.

2011 സെപ്റ്റംബർ 4, ഞായറാഴ്‌ച

അലിഗഢ് സെന്റര്‍: സര്‍ക്കാര്‍ അനാസ്ഥക്കെതിരെ SKSSF സമര സജ്ജമാവുന്നു



മലപ്പുറം
: പെരിന്തല്‍മണ്ണയിലെ അലിഗഡ്‌ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍
 സ്‌തംഭിപ്പിക്കുന്ന വിധത്തിലുള്ള കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകളുടെ
അനാസ്‌ഥയ്ക്കെതിരെ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍
 എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
 അലിഗഢ് സെന്ററുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജൂണ്‍ 28ന്
മുഖ്യമന്ത്രി യോഗം വിളിച്ചുചേര്‍ത്തെങ്കിലും തുടര്‍നടപടികള്‍ ഉണ്ടാവാത്തത്
 പ്രതിഷേധാര്‍ഹമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
അലിഗഡ്‌ വിസിയുടെ അധികാരങ്ങള്‍ മരവിപ്പിച്ച നടപടി പിന്‍വലിച്ച്‌
 സുഖമമായ നടത്തിപ്പിന്‌ അവസരം ഒരുക്കണമെന്നും ജില്ലാ
 സെക്രട്ടേറിയറ്റ്‌ ആവശ്യപ്പെട്ടു.പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍
അധ്യക്ഷതവഹിച്ചു. ഹമീദ് മേല്‍മുറി ഉദ്ഘാടനംചെയ്തു.
സത്താര്‍ പന്തല്ലൂര്‍, റഫീഖ് അഹമ്മദ്, വി.കെ.എച്ച്.റഷീദ് എടക്കുളം,
 ഷഗീര്‍ അന്‍വരി, ഷംസുദ്ദീന്‍, ഷമീര്‍ ഫൈസി ഒടമല, ജസ്ഫര്‍ ഫൈസി പഴമള്ളൂര്‍,
സി.ടി.ജലീല്‍, ഖയ്യൂം കടമ്പോട്, ഇബ്രാഹിം ഫൈസി ഉഗ്രപുരം, റവാസ് ആട്ടീരി,
 ആഷിഖ് കുഴിപ്പുറം, സാജിദ് മൗലവി തുടങ്ങിയവര്‍ പ്രസംഗിച്ചു.

അന്യ മതസ്ഥരുടെ ആഘോഷങ്ങളില്‍ സൗഹൃദം പങ്കിടാം..പക്ഷെ ആഘോഷങ്ങളില്‍ പങ്കു ചേരരുത് ...


ഓണത്തിന്റെ ഐതിഹ്യം,മഹാബലിയുടെ ഭരണത്തില്‍ അസൂയാലുക്കളായ
 ഇന്ദ്രന് താഴെയുള്ള ദൈവങ്ങള്‍ വിഷ്ണുവിന് തെറ്റിധാരണ ഉണ്ടാകുന്ന പരാതി
 കൊടുക്കയും, അതിന്റെ അടിസ്ഥാനത്തില്‍  വാമനന്‍ എന്ന വിഷ്ണുവിന്റെ
 അവതാരം ഭൂമിയില്‍ എത്തുകയും,വിദ്യകള്‍ ഉപയോഗിച്ച് , മഹാബലിയെ
 പാതാളത്തിലേക്ക് താഴ്ത്തുകയും, തുടര്‍ന്ന് മഹാബലിയ്ക് വര്‍ഷം തോറും നാട്
 സന്ദര്‍ശിക്കാനുള്ള അവസരം കൊടുക്കുകയും ചെയ്യുന്നതാണ് .

.ആ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഓണം ആഘോഷിക്കപ്പെടുന്നത്.

ഈ ഐതിഹ്യത്തിന്റെ പ്രത്യേകത , 

ഒന്ന്) ഏക ദൈവ വിശ്വാസത്തിനു എതിരാണ്.
രണ്ട്‌) വാമനന്‍ വിഷ്ണുവിന്റെ അവതാരമാണ് എന്ന വിശ്വാസമാണ് ...ദൈവത്തിനു 
അവതാരമുണ്ട് എന്ന സങ്കല്‍പം തന്നെ ഇസ്ലാമിന് അന്യമാണ്.   ...
മൂന്ന്) മഹാബലി എന്ന താഴെക്കിടയില്‍ ഉള്ള ഒരു വ്യക്തി നാടിന്റെ  രാജാവ് 
ആവുകയും, നല്ലൊരു ഭരണം കാഴ്ച വെക്കുകയും ചെയ്ത സാഹചര്യത്തില്‍ അത്
 സമ്മതിക്കാനാവാത്ത ബ്രാഹ്മണ്യമാണ്‌ ഇതിനു പിന്നില്‍ ...ഇത് ഏക
 മാനവികതയ്ക്കെതിരാണ് ..ഇതും ഇസ്ലാമിന് അംഗീകരിക്കാനാവില്ല...

പക്ഷെ ... ഇന്ത്യയെ പോലെ, കേരളത്തെ പോലെ ഒരു ബഹുസ്വര സമൂഹത്തില്‍
 ഒരു വിഭാഗം ആളുകള്‍ വളരെ സന്തോഷത്തോടെ നടത്തുന്ന ആഘോഷ
 പരിപാടിയെ , ആ സഹോദരന്മാരുടെ സന്തോഷം എന്ന നിലയ്ക്ക് ഒരു ആശംസ
 നല്‍കുന്നതിലും, സൗഹൃദം പങ്കിടുന്നതിലും തെറ്റില്ല ...അല്ലാതെ നമുക്ക് ഓണം
 ആഘോഷിക്കാന്‍ കഴിയില്ല ...ആചാരങ്ങളില്‍ പങ്കു ചേരാനും പാടില്ല 
...ഓണവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളുടെ രീതിയും തീര്‍ത്തും ഹിന്ദുത്വമാണ് ...
അത് പോലെ ഓണത്തിനോട് അനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടികളില്‍
 പങ്കെടുക്കാവുന്നതാണ് ...അവിടെ മതപരമായി നന്മയും സൗഹൃദവും എല്ലാം 
ചര്‍ച്ചയും ചെയ്യാം ...എന്നല്ലാതെ ഒരിക്യലും അവരുടെ പുരാണങ്ങള്‍
 അംഗീകരിക്കാനാവില്ല .
അവനവന്റെ വിശ്വാസം സ്വാതന്ത്ര്യ പൂര്‍വ്വം ആചരിക്കാനുള്ള എല്ലാ
 അധികാരവും ഇന്ത്യന്‍ ഭരണ ഘടന നല്‍കുന്നതാണ് . ഒരു ആചാരവും
 നിര്‍ബന്ധിതമായി ആഘോഷിക്കപ്പെടെണ്ടതില്ല. ചില വിഭാഗത്തിന്റെ മാത്രം ആഘോഷങ്ങള്‍ ദേശീയ വല്കരിക്കുന്നത് ശരിയല്ല .

ഒരു വ്യക്തിയുടെ അഭിപ്രായത്തിന്റെ മുകളില്‍ നിര്‍ബന്ധം വരുന്നുണ്ടെങ്കില്‍
...അത്   സ്നേഹം കൊണ്ടുള്ള നിര്‍ബന്ധമായാലും  ദേഷ്യം കൊണ്ടുള്ള
 നിര്‍ബന്ധമായാലും ശരി, അത് തീര്‍ത്തും ഫാസിസമാണ്‌ ...
-മുഹമ്മദ്‌ ഫൈസി ഓണംപിള്ളി ( ജനറല്‍ സെക്രട്ടറി ,എസ്‌.കെ.എസ്‌.എസ്‌.എഫ്. കേരള )

2011 സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

യാഖൂത്ത്ഹാജി ഓ൪മയായി...

വൈലത്തൂ൪...അല്ഐ൯ സുന്നിസെ൯റ്റ൪ ഭാരവാഹിയും പ്രമുഖസൂഫിവര്യനുമായിരുന്ന പരവക്കല് മുഹമ്മദ് എന്ന യാഖൂത്ത് ഹാജി(75) അന്തരിച്ചു.വ്യാഴാഴ്ച പുല൪ചെ 6 മണിക്കായിരുന്നു.വ൯ജനാവലിയുടെ സാന്നിധ്യത്തില് പൊ൯മുണ്ടം ജുമുഅത്ത് പള്ളി  ഖബ൪സ്ഥാനില് മറവ് ചെയ്തു.
     കല്പക൯ചേരി കാനാന്ചേരി പള്ളില് മുഹമ്മദലിശിഹാബ് തങ്ങളുടെ സഹപാഠിയും ഉറ്റസുഹൃത്തുമായിരുന്നു ഹാജിയാ൪.മരണം തങ്ങല് ഈ സൗഹൃദം പുതുക്കി.തങ്ങല് മരിക്കുന്നതിന്റ്റെ ഒരു മാസം മു൯പ് ഹാജിയെ സന്ദ൪ശിച്ചിരുന്നു.മുത്തു കച്ചവടക്കാരനായും ഹജ് അമീറായും പ്രവ൪ത്തിച്ചു.കേരളത്തിലെ പ്രമുഖ പണ്ടിതരുടെ മോതിരക്കല്ലുകല് അദ്ദേഹം സമ്മാനിച്ചതാണ്.
     ഖാദിരി-ശാദുലി ത്വരീഖത്തിന്റ്റെ പ്രചാചരകനായിരുന്നു അദ്ദേഹം.ശൈഖ് അബ്ദുല് ഖാദ൪ ഈസ(ന.മ)യുമായി കേരളത്തില് നിന്ന് ആദ്യം ബന്ധപ്പെട്ട ഹാജിയാരാണ് അത്തിപ്പറ്റ ഉസ്താദിനെപ്പോലെയുള്ളവരെ ഈ ആത്മീയപാതയിലേക്ക് ക്ഷണിച്ചത്.കേരളത്തിലെ നിരവധിസ്ഥലങ്ങളില് ആത്മീയ സദസ്സുകള് സ്ഥാപിച്ചു.
     മക്കള്..സ്വാലിഹ്(സഊദി)ഹാമിദ്,അബ്ദുല്ല,ആയിഷ.ദീ൪ഘകാല പ്രവാസം നയിച്ച ഹാജിയാ൪ സമസ്ത-മുസ്ലിംലീഗ് അനുഭാവിയായയിരുന്നു.1960-കളില് ലീഗിന്റ്റെ ഗായകനുമായിരുന്നു.
       അത്തിപ്പറ്റ മൊയ്തീ൯ കുട്ടി മുസ്ലിയാ൪ നിസ്കാരത്തിന് നേതൃത്വം നല്കി.അബ്ദുസമദ് സമദാനി എം.എല്.എ,ഡോ.ബഹാഉദ്ധീ൯ മുഹമ്മദ് നദ്വി,വി.പി.പൂക്കോയ തങ്ങല്,വി.പി.മുഹമ്മദ് മുസ്ലിയാ൪,ബാപ്പുട്ടി തങ്ങല്,കെ.എ൯.എസ് തങ്ങല്, സന്ദ൪ശിച്ചു.
                                           ബാസിത്.സി.പി.ചെമ്പ്ര