2012 മാർച്ച് 23, വെള്ളിയാഴ്‌ച

കക്കാട് സയ്യിദ് മുഹമ്മദ് ജിഫ്രിതങ്ങള് അന്തരിച്ചു


തിരൂരങ്ങാടി: സുന്നിയുവജനസംഘത്തിന്റെയും സുന്നി മഹല്ലി ന്റെയും സംസ്ഥാന വൈസ്  പ്രസിഡന്റ് കക്കാട് സയ്യിദ് മുഹമ്മദ് ജിഫ്രിതങ്ങള്‍ എന്ന എസ്. എം. ജിഫ്രി തങ്ങള്‍ ( 76 ) അന്തരിച്ചു. കരള്‍ രോഗംമൂലം മൂന്നുമാസമായി ചികിത്സയിലായിരുന്നു. ദീര്‍ഘ കാലം തിരൂരങ്ങാടി മണ്ഡലം മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റായിരുന്നു. പട്ടിക്കാട് ജാമിഅനൂരിയ അറബിക് കോളജ് എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗം, എംഇഎം എന്‍ജിനിയറിങ് കോളജ് എക്‌സി ക്യുട്ടിവ് കമ്മിറ്റി അംഗം, ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് പ്രസിഡന്റ്,
ദാറുല്‍ ഹുദാ സിന്‍ഡിക്കേറ്റ് മെമ്പര്‍, സാദാത്ത് അസോസിയേഷന്‍ പ്രസിഡന്റ്, താനൂര്‍ ഇസ്‌ലാഹു ഉല്‍ ഉലൂം അറബിക് കോളജ് വൈസ് പ്രസിഡന്റ്, കൂണ്ടൂര്‍ മര്‍ക്കസ് വൈസ് പ്രസിഡന്റ്, കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സ് വൈസ് പ്രസിഡന്റ്, കക്കാട് മഹല്ല് കമ്മിറ്റി പ്രസിഡന്റ്, കരുമ്പില്‍ മഹല്ല് പ്രസിഡന്റ്, കക്കാട് ഇംദാദുല്‍ ഇസ്‌ലാം സംഘം പ്രസിഡന്റ്, കക്കാട് ടൗണ്‍ മുസ്‌ലിംലീഗ് പ്രസിഡന്റ്, കക്കാട് ടൗണ്‍ മുസ്‌ലിംലീഗ് റിലീഫ് കമ്മിറ്റി പ്രസിഡന്റ്, പൂക്കിപറമ്പ് സി.എച്ച് ഹൈദ്രോസ് മുസ്ല്യാര്‍ സ്മാരക കോംപ്ലക്‌സ് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊന്നാനി മൗനത്തുല്‍ ഇസ്‌ലാം സഭ കമ്മിറ്റിയംഗവുമായിരുന്നു. എസ്. വൈ. എസ് സംസ്ഥാന സെക്രട്ടറി, സമസ്ത ബുക്ക് ഡിപ്പോ മാനേജര്‍, എസ്. വൈ. എസ് ഓഫീസ് സെക്രട്ടറി, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗം, തിരൂരങ്ങാടി പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റ്, കക്കാട് ജി. എം. യു. പി സ്‌കൂള്‍ പി. ടി. എ. പ്രസിഡന്റ്, ചേറൂര്‍ യതീംഖാന കമ്മിറ്റി വൈസ് പ്രസിഡന്റ്, കരുമ്പില്‍ മദ്രസാ കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിരുന്നു. 
പിതാവ്: പരേതനായ സയ്യിദ് ഫസല്‍ജിഫ്രി പൂക്കോയ തങ്ങള്‍. ഭാര്യ: സയ്യിദ് ആയിശ ബീവി. മക്കള്‍: ശരീഫ മുത്തു ബീവി. റൗള ബീവി, മരുമകന്‍: സയ്യിദ് ഹസ്സന്‍ ജിഫ്രി, സഹോദരങ്ങള്‍: സയ്യിദ് ഹുസൈന്‍ ജിഫ്രി തങ്ങള്‍, സയ്യിദ് അബ്ദുല്ല ജിഫ്രിതങ്ങള്‍, സയ്യദ് ഉമര്‍ ജിഫ്രി തങ്ങള്‍, പരേതരായ സയ്യിദ് ഹൈദ്രോസ് ജിഫ്രി തങ്ങള്‍, സയ്യിദ് ഉമര്‍ ജിഫ്രിതങ്ങള്‍. ഖബറടക്കം കക്കാട് ജുമാമസ്ജിദ്ഖബര്‍സ്ഥാനില്‍ വെള്ളിയാഴ്ച 10ന് നടക്കും.

2012 മാർച്ച് 22, വ്യാഴാഴ്‌ച

ഇസ്‌ലാമിക പഠന ഗവേഷണം; ഇറാന്‍ സര്‍വകലാശാലയുമായി ദാറുല്‍ ഹുദാ കൈകോര്‍ക്കും


തിരൂരങ്ങാടി : ഇസ്‌ലാമിക പഠന ഗവേഷണ രംഗത്ത്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി ഇറാനിലെ അല്‍മുസ്ഥഫ ഇന്റര്‍നാഷണല്‍ യൂനിവേഴ്‌സിറ്റിയുമായി കൈകോര്‍ക്കുന്നു. ഭാഷാ പഠന രംഗത്ത്‌ പരസ്‌പരം സഹകരിച്ച്‌ പ്രവര്‍ത്തിക്കും. ഇറാന്‍ സര്‍വകലാശാല ഡപ്യൂട്ടി വൈസ്‌ ചാന്‍സലര്‍ അബ്‌ദുല്‍ മജീദ്‌ ഹക്കീം ഇലാഹിയുടെ നേതൃത്വത്തിലെത്തിയ സംഘവുമായി ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി നടത്തിയ ചര്‍ച്ചയിലാണ്‌ ഇരു സര്‍വകലാശാലകളും സംയുക്ത പദ്ധതികളാരംഭിക്കാന്‍ ധാരണയായത്‌. 

വിദേശ സര്‍വകലാശാലകളുടെ സഹകരണം ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റിക്ക്‌ ഗുണകരമാവും. തുടര്‍ നടപടികള്‍ സിന്‍ഡിക്കേറ്റിന്റെ തീരുമാനമനുസരിച്ചാണ്‌ കൈക്കൊള്ളുക. ഏഷ്യന്‍ അഫേഴ്‌സ്‌ സെക്രട്ടറി ജനറല്‍ മുഹ്‌സിന്‍ മഹ്‌റഫി, സോഷ്യല്‍ ആന്റ്‌ കള്‍ചറല്‍ സെക്രട്ടറി സയ്യിദ്‌ അലി അസ്‌കര്‍ മിറൈന്‍ എന്നിവരാണ്‌ ഇറാന്‍ സംഘത്തിലുണ്ടായിരുന്നത്‌.
വി.സിക്ക്‌ പുറമെ ദാറുല്‍ഹുദാ ഭൗതിക വിദ്യാഭ്യാസ തലവന്‍ ഡോ.യു.വി.കെ മുഹമ്മദ്‌, ദാറുല്‍ഹുദാ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്‌ടര്‍ ഡോ. കെ.എം ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി പങ്കെടുത്തു.

2012 മാർച്ച് 4, ഞായറാഴ്‌ച

ചെമ്പ്ര ദര്സ് വാര്ഷികം സമാപിച്ചു






തിരൂര്-വര്ഷം തോറും നടന്നു വരുന്ന ചെമ്പ്ര സലാത്ത് വാര്ഷികം സമാപിച്ചു.  28 -ന് ചൊവ്വാഴ്ച മഹല്ല് പ്രസിഡണ്ട് ബാവു മൂപ്പന് പതാക ഉയര്ത്തി.മുസ്തഫ അഷ്രഫി കക്കുപ്പടി മുഖ്യപ്രഭാഷണം നടത്തി. 29 -ന് മുനീര് ഹുദവി വിളയിലും 1ന് ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസിയും മതപ്രഭാഷണം നടത്തി. 2 ന് സലാഹുദ്ദീന് ഫൈസി വെന്നിയൂര് പ്രഭാഷണം നടത്തി.
   സമാപന സമ്മേളനം സയ്യിദ് ഹമീദലി ശിഹാബ് തങ്ങള് ഉദ്ഘാടനം ചെയ്തു. പ്രഫ.കെ.ആലിക്കുട്ടി മുസ്ലിയാര്, കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്, കെ.മരക്കാര് ഫൈസി. വി.മരക്കാര് മുസ്ലിയാര്, സലാഹുദ്ദീന് ഫൈസി വെന്നിയൂര്, ബാവുമൂപ്പന് കെ.പി. റസാഖ് ഫൈസി   സെയ്താലിക്കുട്ടി ഫൈസി, സി.പി.അബൂബക്കര് ഫൈസി, റശീദലി ശിഹാബ് തങ്ങള്,കൊക്കോടി ബാപ്പു ഹാജി, പ്രസംഗിച്ചു. അയ്യായ ഉസ്താദ് സലാത്തിന് നേതൃത്വം നല്കി.

2012 മാർച്ച് 2, വെള്ളിയാഴ്‌ച

ചെന്പ്ര സ്വലാത്ത് -ദര്സ് വാര്ഷികത്തിന് ഉജ്ജ്വല തുടക്കം സമാപന ദുആ സമ്മേളനം നാളെ

തിരൂര്‍-വര്ഷംതോറും നടന്നു വരുന്ന ചെന്പ്ര ദര്സ്-സലാത്ത് വാര്ഷികത്തിന് ഉജ്ജ്വല തുടക്കം. 28 -ന് ചൊവ്വാഴ്ച മഹല്ല് പ്രസിഡണ്ട് ബാവു മൂപ്പന് പതാക ഉയര്ത്തി.മുസ്തഫ അഷ്രഫി കക്കുപ്പടി മുഖ്യപ്രഭാഷണം നടത്തി. 29 -ന് മുനീര് ഹുദവി വിളയിലും 1ന് ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസിയും മതപ്രഭാഷണം നടത്തി.ഇന്ന് സലാഹുദ്ദീന് ഫൈസി വെന്നിയൂര് പ്രഭാഷണം നടത്തും
          നാളെ നടക്കുന്ന സമാപന ദുആ സമ്മേളനം സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള് ഉദ്ഘാടനം ചെയ്യും. കോട്ടുമല ബാപ്പു മുസ്ലിയാര്, കെ.ആലിക്കുട്ടി മുസ്ലിയാര്, എ.മരക്കാര് ഫൈസി, വി.മരക്കാര് മുസ്ലിയാര്, സയ്യിദ് ഫക്രുദ്ദീന് തങ്ങള്, സലാഹുദ്ദീന് ഫൈസി വെന്നിയൂര്, അയ്യായ ഉസ്താദ്, സി.പി.അബൂബക്കര് ഫൈസി, സെയ്താലിക്കുട്ടി ഫൈസി കോറാട്, അഷ്രഫ് ഫൈസി പ്രസംഗിച്ചു.

2012 മാർച്ച് 1, വ്യാഴാഴ്‌ച

ഡോ: ബഹാഉദ്ദീന്‍ നദ്‌വി മാല്‍ദ്വീപ്‌ സന്ദര്‍ശിക്കുന്നു

മലപ്പുറം : ചെമ്മാട്‌: ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലറും ആഗോള പണ്ഡിത സഭാംഗവുമായ ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി മാല്‍ദ്വീപ്‌ ഔഖാഫിന്റെ ഔദ്യോഗിക ക്ഷണിതാവായി മാല്‍ദ്വീപിലേക്ക്‌ തിരിച്ചു.
മാല്‍ദ്വീപ്‌ ഔഖാഫ്‌ ഓഫ്‌ ഇസ്‌ലാമിക്‌ അഫേഴ്‌സ്‌ മന്ത്രി മുഹമ്മദ്‌ ശഹീം അലി സഈദിന്റെ ക്ഷണപ്രകാരമാണ്‌ സന്ദര്‍ശനം.
ഈജിപ്‌തിലെ അല്‍ അസ്‌ഹര്‍ യൂനിവേഴ്‌സിറ്റിയുടെ മാകലയിലെ അണ്ടര്‍ ഗ്രാജ്വേറ്റ്‌ കോളേജുകളടക്കം സുപ്രധാന വിദ്യഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച്‌ അവിടുത്തെ വിദ്യഭ്യാസ പാഠ്യ പദ്ധതികളെക്കുറിച്ച്‌ മനസ്സിലാക്കലാണ്‌ യാത്രയുടെ ലക്ഷ്യം. ഔദ്യോഗിക ക്ഷണിതാവായി സന്ദര്‍ശനം നടത്തുന്ന നദ്‌വി ഔഖാഫ്‌ മത മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തും.
ഒട്ടനവധി ലോകരാഷ്‌ട്രങ്ങള്‍ സന്ദര്‍ശിച്ച നദ്‌വി പ്രമുഖ വിദ്യഭ്യാസ വിചക്ഷണനും നിരവധി മത സ്ഥാപനങ്ങളുടെ നായകനുമാണ്‌ .

ഹമീദ് ഫൈസി അന്പലക്കടവ് നയിക്കുന്ന വിമോചനയാത്ര...


സമസ്‌ത'ക്കെതിരെ 'ജമാഅത്ത്‌' കൊണ്ടൊരു 'ഉമ്മാക്കി'(?)

'സമസ്‌ത സമ്മേളനത്തിലെ ജന ബാഹുല്യം; വിറളി പൂണ്ട വിഘടിതര്‍ കുപ്രചരണങ്ങളുമായി രംഗത്ത്
   









































  ജന ലക്ഷങ്ങള്‍ പങ്കെടുത്ത സമസ്‌ത സമ്മേളനവും സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ 
പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ നടത്തിയ തൊഴിക്കല്‍ പ്രഖ്യാപനവും ഇടി 
തട്ടിയവനെ പാമ്പുകടിച്ച പ്രതീതിയാണ്‌ വിഘടിതര്‍ക്ക്‌ സമ്മാനിച്ചിരിക്കുന്നതെന്നു 
വ്യക്തമാക്കുന്ന തായിരുന്നു കഴിഞ്ഞ രണ്ടു ദിവസത്തെ അവരുടെ ഓണ്‍ലൈന്‍ റൂമിലെ ചര്‍ച്ചകള്‍...
     സമസ്‌ത സമ്മേളനത്തില്‍ സുന്നികള്‍ മാത്രമല്ല, ജമാഅത്തുകാരടക്കമുള്ളവരു 
പങ്കെടുത്തതു കൊണ്ടാണ്‌ സമ്മേളനത്തില്‍ അസാമാന്യമാം വിധം ജനബാഹുല്ല്യമുണ്ടായ
തെന്നും അതിന്റെ ഭാഗമെന്നോണം ജമാഅത്തു നേതാക്കള്‍ക്ക്‌ സമ്മേളനത്തില്‍ 
സ്വീകരണം നല്‍കിയിട്ടുണ്ടെന്നതുമാണ്‌ അവരുടെ പുതിയ കള്ളക്കഥ!. ഇതു തെളിയിക്കാനെന്നോണം സമുന്നതരായ സമസ്‌തനേതാക്കളെയും മറ്റും ഫോണ്‍ചെയ്‌തു ശല്ല്യം ചെയ്യുന്ന  
ക്ളിപ്പ്കളുടെ കട്ട്‌ ചെയ്‌ത ഭാഗങ്ങളും  ഇവര്‍ പ്രക്ഷേപണം ചെയ്‌തിരുന്നു.  
എന്നാല്‍ ഈ ദുരാരോപണങ്ങളുയര്‍ന്നയുടനെ സംഭവത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ 
വിശദീകരിച്ചു എസ്‌.കെ.എസ്‌.എസ്‌.എഫിന്റെ ഓണ്‍ലൈന്‍ ചാനലായ കേരളാ ഇസ്ലാമിക്‌ 
ക്ലാസ്സ്‌ റും രംഗത്തിറങ്ങിയത്‌ തെറ്റിദ്ധാരണയകറ്റാനും വിഘടിതരുടെ 
കുപ്രചരണങ്ങള്‍ സാധാരണക്കാര്‍ക്ക്‌ തിരിച്ചറിയാനും ഏറെ സഹായകമാകുകയായിരുന്നു
സമസ്‌ത സമ്മേളനം നടക്കുന്നതിനിടെ, നഗരിയില്‍ മറ്റു പത്ര–പ്രസിദ്ധീകരണ–
വ്യാപാര സ്റ്റാളുകള്‍ക്കൊപ്പമുണ്ടായിരുന്ന മാധ്യമം സ്റ്റാള്‍ കാണാനെത്തിയ ജമാഅത്തു 
നേതാക്കളെ അവിടെയുണ്ടായിരുന്ന മാധ്യമം പ്രതിനിധി സ്വാഗത സംഘം ഓഫീസിനു സമീപം 
കൊണ്ടു ചെന്നതും അവിടെ വെച്ച്‌ (പബ്ലിക്കായി വിതരണം ചെയ്‌തു കൊണ്ടിരുന്ന ചായ 
പാത്രത്തില്‍ നിന്നും) ചായയും മറ്റും നല്‍കിയതുമാണ്‌ മഹാ സംഭവമായി ഇവര്‍ കൊട്ടിഘോഷിക്കുന്ന കച്ചി തുരുമ്പ്‌. 

ഇവിടെ സമസ്‌തയുമായി ലവലേശം ബന്ധമില്ലാതിരുന്ന ഈ സംഭവത്തെകുറിച്ച്‌ 
ജമാഅത്തു നേതാക്കള്‍ നഗരി സന്ദര്‍ശിച്ചുവെന്ന രൂപത്തില്‍ മാത്രമാണ്‌ മാധ്യമം തന്നെ 
ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചത്‌. (((({അഥവാ ജമാഅത്തു നേതാക്കള്‍ക്ക്‌ സമസ്‌ത 
സ്വീകരണം നല്‍കിയെന്ന രീതിയില്‍ അല്ല}.
ഏതായാലും വിഘടിതരുടെ ഈ കുപ്രചരണത്തെ ശക്തമായ ഭാഷയിലാണ്‌ ക്ളാസ് റൂം 
പ്രതിനിധികളും കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ പങ്കെടുത്തവരും നേരിട്ടത്‌.
"...കേരളം വിട്ടാല്‍ പുത്തനാശയക്കാര്‍ക്കൊപ്പമിരിക്കാനും സുന്നി വിരുദ്ധ ആശയങ്ങളില്‍ 
ഒപ്പു വെക്കാനും ഗള്‍ഫില്‍ നിന്നും തിരിച്ചു വരും വരെ അവര്‍ക്കെതിരില്‍ പ്രചാരണം 
പാടില്ലെന്ന്‌ വിലക്കാനും വരെ തയ്യാറാകുന്ന കാന്തപുരത്തിന്റെ കൂട്ടാളികള്‍ക്ക്‌ 
ഇപ്രകാരം ഒരാരോപണം ഉന്നയിക്കാന്‍ ധാര്‍മ്മികമായി ഒരു അവകാശവുമില്ല", 
"...സത്യസാക്ഷികളാകാനുള്ള സമസ്‌തയുടെ വിളികേട്ട്‌ അതുള്‍ക്കൊള്ളാനാഗ്രഹിച്ച്‌ 
വരുന്നവരെ ആട്ടിപ്പായിക്കുന്നതല്ല സമസ്‌തയുടെ മാന്യതയും ആദര്‍ശവും"
"...എവിടെയും കയറിചെല്ലാന്‍ മടിക്കാത്ത കഥയില്ലാത്ത നാലു ജമാഅത്തുകാര്‍ 
വന്നാല്‍ ഇടിഞ്ഞു വീഴുന്നതല്ല സമസ്‌തയുടെ സുന്നത്ത്‌ ജമാഅത്ത്‌""'
    തുടങ്ങിയ വ്യത്യസ്‌തമായ ഒട്ടനനവധി അഭിപ്രായങ്ങളും രൂക്ഷമായ വിമര്‍ശനവുമാണ്‌ 
കഴിഞ്ഞ ദിവസവും ക്ലാസ്സ്‌ റൂമില്‍ അരങ്ങേറിയത്‌.
ഏതായാലും ഈ കുപ്രചരണങ്ങള്‍ ചൂടു പിടിക്കും മുമ്പെ, സംഭവത്തിന്റെ നിജസ്ഥിതി വിവരിച്ച്‌ 
വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ ആദ്യാന്തം വരെയുണ്ടായിരുന്ന ക്ലാസ്സ്‌ റൂം പ്രതിനിധികളടക്കമുള്ളവരുടെ വിശദീകരണങ്ങളും മറ്റും വന്നതോടെ വീണ്ടും വെട്ടിലായ വിഘടിതര്‍, ആദര്‍ശ വിത്യാസങ്ങള്‍ക്കൊപ്പം തന്നെ സമസ്‌ത നേതാക്കള്‍ കാത്തു സൂക്ഷിക്കുന്ന ഇതര സംഘടനാ നേതാക്കളുമായുള്ള വ്യക്തി ബന്ധങ്ങള്‍ ചികഞ്ഞു നോക്കി ആശ്വസം കൊള്ളുകയാണ്‌. ഇപ്പോള്‍.. ശാന്തം! പാവം!.
വാല്‍ക്കഷ്‌ണം:- സമസ്‌തക്ക്‌ മേല്‍ ജമാഅത്ത്‌ ബന്ധം കെട്ടിവെക്കാനായി നെറ്റിലൂടെ പ്രചരിപ്പിച്ച ഫോട്ടോയില്‍ ഉസ്‌താദ്‌ ബഹാഉദ്ധീന്‍ നദ്‌ വിക്കും എസ്‌.വി മുഹമ്മദലി മാസ്റ്റര്‍ക്കുമൊപ്പം നല്‍കിയ രണ്ടുപേരും(മുഹമ്മദ്‌ ഹാജി, കാടാമ്പുഴ മൂസ ഹാജി) സജീവ സുന്നീ പ്രവര്‍ത്തകരും നേതാക്കളുമാണ്‌.(... , ഈ സന്ദേശം എല്ലാവരെയും അറിയിക്കുക.. വിവരങ്ങള്‍ക്ക്‌  ഇതോടൊപ്പമുള്ള ഫോട്ടോ കാണുക). –സ്വന്തം ലേഖകന്‍