2012 ജൂൺ 13, ബുധനാഴ്‌ച

ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ക്ക്‌ ഉപഹാരം നല്‍കി




തിരൂരങ്ങാടി : പതിനാല്‌ വര്‍ഷത്തോളമായി സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ക്ക്‌ ത്വലബാ വിംഗ്‌ സംസ്ഥാന കമ്മറ്റി ഉപഹാരം നല്‍കി.
പാണക്കാട്‌ സയ്യിദ്‌ റശീദലി ശിഹാബ്‌ തങ്ങള്‍ ഉപഹാരം നല്‍കിത്വലബാ വിംഗ്‌ സംസ്ഥാന പ്രസിഡന്‍റ്‌ സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍.അധ്യക്ഷത വഹിച്ചുപാണക്കാട്‌ സയ്യിദ്‌ ഹാരിസലി ശിഹാബ്‌ തങ്ങള്‍ഹബീബ്‌ ഫൈസി കോട്ടോപാടംസലാം വള്ളിത്തോട്‌ജുബൈര്‍ വാരാമ്പറ്റഉമൈര്‍ കരിപ്പൂര്‍കുഞ്ഞിമുഹമ്മദ്‌ പാണക്കാട്‌,റിയാസ്‌ മുക്കോളി തുടങ്ങിയവര്‍ സംബന്ധിച്ചു.

ജ്ഞാന സാഗരം തീര്‍ത്ത്‌ ത്വലബാ സമ്മേളനത്തിന്‌ ഉജ്വല സമാപ്‌തി


തിരൂരങ്ങാടി വിദ്യയുടെ കൈത്തിരികള്‍ വിതറി വിജ്ഞാന മേഖലയിലെ നൂതന സാധ്യതകള്‍ പകര്‍ന്ന്‌ രണ്ട്‌ ദിനങ്ങളിലായി ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ നടന്ന ത്വലബാ സംസ്ഥാന സമ്മേളനത്തിന്‌ ഉജ്വല സമാപ്‌തി.

കേരളത്തിലെ നൂറ്‌ കണക്കിന്‌ ദര്‍സ്‌ അറബിക്‌ കോളേജുകളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തിന്റെ സമാപന സംഗമം കോഴിക്കോട്‌ വലിയ ഖാസി പാണക്കാട്‌ സയ്യിദ്‌ നാസിര്‍ ഹയ്യ്‌ ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു.
ത്വലബാ വിംഗ്‌ സംസ്ഥാന പ്രസിഡണ്ട്‌ സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍ ബുഖാരി കുറുമ്പത്തൂര്‍ അധ്യക്ഷത വഹിച്ചുഎസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി മുഖ്യപ്രഭാഷണം നിര്‍വഹിച്ചുപ്രൊഫആലിക്കുട്ടി മുസ്‌ലിയാര്‍പാണക്കാട്‌ സയ്യിദ്‌ ഹാരിസലി ശിഹാബ്‌ തങ്ങള്‍റഫീഖ്‌ അഹ്‌മദ്‌ തിരൂര്‍യു.ശാഫി ഹാജി ചെമ്മാട്‌പ്രൊഫഅലി മൗലവി ഇരിങ്ങല്ലൂര്‍ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍നാസര്‍ ഹുദവി കൈപ്പുറംറഫീഖ്‌ ഹുദവി കാട്ടുമുണ്ടമുസ്ഥഫ അശ്‌റഫി കക്കുപ്പടിഅലി ഫൈസി പാവണ്ണഅബ്‌ദുല്‍ ഗഫൂര്‍ ഖാസിമിഎം ടി അബൂബക്കര്‍ ദാരിമിഅബ്‌ദുസ്സലാം വള്ളിത്തോട്‌,കുഞ്ഞിമുഹമ്മദ്‌ പാണക്കാട്‌സയ്യിദ്‌ ഫഖ്‌റുദ്ദീന്‍ തങ്ങള്‍ജുബൈര്‍ വാരാമ്പറ്റ,ഉമൈര്‍ കരിപ്പൂര്‍മുഹമ്മദ്‌ തരുവണഅഫ്‌സല്‍ കണ്ണാടിപ്പറമ്പ്‌ജാബിര്‍ തൃക്കരിപ്പൂര്‍ സംസാരിച്ചു.
രാവിലെ നടന്ന നദ്‌വ സെഷന്‍ ദാറുല്‍ ഹുദാ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്‌ടര്‍ ഡോകെ.എം ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി ഉദ്‌ഘാടനം ചെയ്‌തുത്വലബാ പ്രസിഡണ്ട്‌ സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വിജഅ്‌ഫര്‍ ഹുദവി ഇന്ത്യനൂര്‍അന്‍വറലി കൊണ്ടോട്ടി നേതൃത്വം നല്‍കി. 9ന്‌ നടന്ന കാലത്തിനൊപ്പം സെഷന്‍ പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തുസി ഹംസ സാഹിബ്‌ വിഷയാവതരണം നടത്തിഇസ്‌ഹാഖ്‌ ബാഖവി ചെമ്മാട്‌റിയാസ്‌ പാപ്പിളശ്ശേരി സംബന്ധിച്ചു. 10ന്‌ നടന്ന സൈനിംഗ്‌ ഇന്‍ സെഷന്‍ ഫാറൂഖ്‌ തങ്ങള്‍ കാസര്‍ഗോഡ്‌ ഉദ്‌ഘാടനം ചെയ്‌തുബ്രിട്‌കോ ചെയര്‍മാന്‍ ഹംസ അഞ്ചുമുക്കില്‍ ക്ലാസിന്‌ നേതൃത്വം നല്‍കി. 11ന്‌ നടന്ന സത്യസാക്ഷി സെഷനില്‍ സാലിം ഫൈസി കുളത്തൂര്‍ആസിഫലി ദാരിമി പുളിക്കല്‍ സംസാരിച്ചു. 2ന്‌ നടന്ന നേതൃജാലകത്തിന്‌ വി.സി മുഹമ്മദ്‌ മാസ്റ്റര്‍ നേതൃത്വം നല്‍കി.

മതവിദ്യാര്‍ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ അനുവദിക്കണം : ത്വലബ സമ്മേളനം



തിരൂരങ്ങാടി വഖ്‌ഫ്‌ ബോര്‍ഡിന്‌ കീഴില്‍ മുസ്‌ലിം മതവിദ്യാര്‍ഥികള്‍ക്കായി പ്രത്യേക സ്‌കോളര്‍ഷിപ്പ്‌ അനുവദിക്കണമെന്ന്‌SKSSF ത്വലബാ സമ്മേളനം ആവശ്യപ്പെട്ടുഈ ആവശ്യവുമായി പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങളുടെ നേതൃത്വത്തില്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക്‌ നിവേദനം സമര്‍പ്പിച്ചിരുന്നുഇതിന്‍റെ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ ത്വരിതപ്പെടുത്തണം.
ന്യൂനപക്ഷ മന്ത്രാലയത്തിന്‌ കീഴില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കായി തുടങ്ങുന്ന സിവില്‍ സര്‍വീസ്‌ കോച്ചിംഗ്‌ സെന്‍ററുകളില്‍ കേരളത്തിലെ അരലക്ഷത്തിലധികം വരുന്ന മതവിദ്യാര്‍ഥികളെ പരിഗണിച്ച്‌ വെള്ളിയാഴ്‌ചകളിലും ക്ലാസുകള്‍ ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടുത്വലബാ സംസ്ഥാന പ്രസിഡണ്ട്‌ സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍ ബുഖാരി കുറുമ്പത്തൂര്‍ പ്രമേയമവതരിപ്പിച്ചുപാണക്കാട്‌ സയ്യിദ്‌ ഹാരിസലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചുഅബ്‌ദുസ്സലാം വള്ളിത്തോട്‌കുഞ്ഞിമുഹമ്മദ്‌ പാണക്കാട്‌ജുബൈര്‍ വാരാമ്പറ്റഉമൈര്‍ കരിപ്പൂര്‍,സഈദലി ഒളവട്ടൂര്‍റിയാസ്‌ പാപ്പിളശ്ശേരിഉമൈര്‍ കരിപ്പൂര്‍ സംസാരിച്ചു.

ഇസാഹാഖ്‌ ഇര്‍ഷാദി തുര്‍ക്കി അന്തര്‍ദേശിയ ഇസ്ലാമിക്‌ കോണ്‍ഫറന്‍സില്‍ പ്രബന്ധമവതരിപ്പിക്കും



ചട്ടഞ്ചാല്‍ തുര്‍ക്കി തലസ്ഥാനമായ ഇസ്‌താംബൂള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്‌താംബൂള്‍ ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സ്‌ ആന്‍റ്‌ കള്‍ച്ചര്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശിയ ഇസ്ലാമിക്‌ കോണ്‍ഫറന്‍സില്‍ ഇസ്‌ഹാഖ്‌ ഇര്‍ഷാദി ചെമ്പരിക്ക പങ്കെടുക്കുംമുസ്‌തഫ അതാതുര്‍ക്കിന്‍റെ ദുഷ്‌ടപരിഷ്‌കാരങ്ങളെ പ്രതിരോധിച്ച്‌ ആത്മിയധാരങ്ങളിലൂടെ ആധുനിക മുസ്ലിം തുര്‍ക്കി സ്ഥാപിച്ചെടുത്ത്‌ രക്തസാക്ഷിയായ ബദീഉസ്സമീന്‍ സഈദ്‌ നൂര്‍സിയെക്കുറിച്ചും ആത്മിയ വിപ്ലവത്തിന്‌ തിരികൊളുത്തിയ നൂര്‍സിയന്‍ ലിഖിതങ്ങളായ റസാഇലെ നൂറിനെക്കുറിച്ചുമുള്ള പ്രബന്ധമവതരിപ്പിക്കാനാണ്‌ ഇസ്‌ഹാഖ്‌ ഇര്‍ഷാദിക്ക്‌ ഫൗണ്ടേഷന്‍റെ ക്ഷണം ലഭിച്ചത്‌.
അന്തര്‍ദേശിയ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രതിനിധികളായ മലപ്പുറം ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്സാമിക്‌ യൂനിവേഴ്‌സിറ്റി സംഘത്തോടൊപ്പം യാത്രതിരിക്കുംമലബാര്‍ ഇസ്സാമിക്‌ കോംപ്ലക്‌സ്‌ ദാറുല്‍ ഇര്‍ഷാദ്‌ അക്കാദമിയില്‍ നിന്ന്‌ ഇസ്ലാം ആന്‍റ്‌ കണ്ടംപററി സ്റ്റഡീസിലും കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌ സോഷ്യോളജിയിലും ബിരുദമെടുത്ത ഇസ്‌ഹാഖ്‌ ഇര്‍ഷാദി ഇപ്പോള്‍ ദാറുല്‍ ഹുദാ ഇസ്ലാമിക്‌ യൂനിവേഴ്‌സിറ്റി ഫിഖ്‌ഹ്‌ ഡിപ്പാര്‍ട്ട്‌മെന്‍റിലെ ഗവേഷക വിദ്യാര്‍ത്ഥിയാണ്‌.

ദാറുല്‍ ഹുദാ മിഅ്‌റാജ്‌ ദുആ സമ്മേളനം 17 ന്‌


തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ മിഅ്‌റാജ്‌ ദിനത്തോടനുബന്ധിച്ച്‌ നടത്താറുള്ള ദിക്‌റ്‌ ദുആ സമ്മേളനം 17 ന്‌ വൈകീട്ട്‌ നാല്‌ മുതല്‍ വാഴ്‌സിറ്റി കാമ്പസില്‍ നടത്താന്‍ ദാറുല്‍ ഹുദായില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ്‌ യോഗം തീരുമാനിച്ചു. സമ്മേളനത്തോടനുബന്ധിച്ച്‌ ഖുര്‍ആന്‍ പാരായണം, സ്വലാത്ത്‌ മജ്‌ലിസ്‌, ദിക്‌റ്‌ ദുആ സമ്മേളനം തുടങ്ങിയവ നടക്കും.

ദാറുല്‍ ഹുദാ ചാന്‍സലര്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ യോഗം ഉദ്‌ഘാടനം ചെയ്‌തുപ്രോ.ചാന്‍സലര്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചുവി.സി ഡോബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വിസയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലിചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിഡോയു.വി.കെ മുഹമ്മദ്‌കെ.എംസൈദലവി ഹാജി കോട്ടക്കല്‍യുശാഫി ഹാജി ചെമ്മാട്‌ഇല്ലത്ത്‌ മൊയ്‌തീന്‍ ഹാജിശംസുദ്ദീന്‍ ഹാജി വെളിമുക്ക്‌അബ്‌ദുല്ല ഹാജി ഓമച്ചപ്പുഴ,ഇബ്രാഹീം ഹാജി തയ്യിലക്കടവ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.

സാംസ്‌കാരിക നവോല്‍ക്കര്‍ഷത്തിന്‌ പണ്ഡിത ഇടപെടലുകള്‍ അനിവാര്യം : കോഴിക്കോട്‌ ഖാസി



തിരൂരങ്ങാടി സാമൂഹിക സംസ്‌കൃതിക്കും സാംസ്‌കാരിക മുന്നേറ്റത്തിനും മതപണ്ഡിതരുടെ ഇടപെടലുകള്‍ അനിവാര്യമാണെന്നും അവരെ സൃഷ്‌ടിച്ചെടുക്കാന്‍ മതവിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്നും കോഴിക്കോട്‌ വലിയ ഖാസി പാണക്കാട്‌ സയ്യിദ്‌ നാസിര്‍ ഹയ്യ്‌ ശിഹാബ്‌ തങ്ങള്‍. SKSSFത്വലബാ വിംഗ്‌ സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ഖാസി.
വികലമായ ചിന്തകളെ പ്രതിരോധിച്ച്‌ അധര്‍മത്തിനെതിരെ പോരാടുന്ന മതപണ്ഡിതരെയാണ്‌ ഇന്ന്‌ സമൂഹത്തിന്‌ വേണ്ടത്‌അതിന്‌ സാങ്കേതിക രംഗത്തെ നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തി കാലോചിതമായി ഇടപെടുന്ന പണ്ഡിതര്‍ വളര്‍ന്നു വരണംഭൗതിക താല്‍പര്യങ്ങള്‍ ലക്ഷ്യമാക്കി മതത്തെ വാണിജ്യവല്‍കരിക്കുന്നവരെ സമൂഹം കരുതിയിരിക്കണംഅദ്ദേഹം പറഞ്ഞു.