2012 ജനുവരി 5, വ്യാഴാഴ്‌ച

കാന്തപുരത്തിനെതിരെ എസ്.എം.എസ്...സയ്യിദ് ഹുസൈന് തങ്ങളെ വെറുതെ വിട്ടു.....



കോഴിക്കോട്,,,ശംസുല് ഉലമയെ കോടതി കയറ്റിയയാളെ അള്ളാഹു കോടതി കയറ്റി.പ്രമാദമായ എ.സ്.എം.എസ് കേസിലെ പ്രതി സയ്യിദ് ഹുസൈന് തങ്ങളെ വെള്ളിമാട് ജുവനല് കോടതി വെറുതെ വിട്ടു.....കാന്തപുരത്തിന്റെ ഫോണിലെ സിമ്മ് പോലും  തന്റെ പേരിലല്ലായിരുന്നു....കേസ് ഒത്തു തീര്പ്പാക്കാന് ശ്രമിച്ചതും ഈ പരാതിക്കാരന്......


സമര സംഗമം താക്കീതായി;മതത്തെ ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിയണമെന്ന് സൈനുല്‍ ഉലമ കൂടുതല്‍ വിഘടിതര്‍ സമസ്തയിലേക്ക് വരാനിരിക്കുന്നു: മലയമ്മ മുഹമ്മദ് സഖാഫി



കോഴിക്കോട്: സ്വാര്‍ഥലാഭത്തിന് വേണ്ടി മതത്തെ ഉപയോഗപ്പെടുത്തുന്നവരെ സമുദായവും സമൂഹവും തിരിച്ചറിഞ്ഞ് അകറ്റി നിര്‍ത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ ആവശ്യപ്പെട്ടു. 'ആത്മീയത: ചൂഷണത്തിനെതിരെ ജിഹാദ്' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വ്യാപകമായി ആചരിക്കുന്ന കാമ്പയിനും സമര സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാന്തപുരത്തെ കുറിച്ചും അവരുടെ കുപ്രചരനങ്ങളെ കുറിച്ചും മിക്ക വിഘടിത നേതാക്കള്‍ക്കും ബോധ്യമായിട്ടുന്ടെന്നും വൈകാതെ അവരൊക്കെയും സമസ്തയിലേക്ക് തിരിച്ചുവരുമെന്നും വ്യാജ മുടിക്ക് സനദ് നിര്‍മിക്കാന്‍ എല്പ്പിക്കപ്പെട്ടിരുന്ന മര്‍കസ് മുന്‍ മുദരിസ് മലയമ്മ മുഹമ്മദ് സഖാഫി പറഞ്ഞു. വ്യാജ മുടിക്ക്  സനദ്  ഉണ്ടാക്കാന്‍ തന്നെ എല്പ്പിചിരുന്നുവെന്നതിനെക്കള്‍ കൂടുതല്‍ തെളിവുകള്‍ ഇന്ന് സമസ്തയുടെ നേതാക്കള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും നമുക്ക് ലഭിച്ച ഒരു മുടി കത്തിച്ചു നോക്കിയപ്പോള്‍ കത്തിപ്പോയത് ഇതിനു  തെളിവാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂര്‍, അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഓണംപിള്ളി മുഹമ്മദ് ഫൈസി, പ്രൊഫ. ഓമാനൂര്‍ മുഹമ്മദ്, മലയമ്മ മുഹമ്മദ് സഖാഫി. ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം എന്നിവര്‍ പ്രസംഗിച്ചു. തൃപ്പനച്ചി മുഹമ്മദ് മുസ്‌ല്യാര്‍, എന്‍.വി. ഖാലിദ് മുസ്‌ല്യാര്‍ എന്നിവരുടെ അനുസ്മരണ പ്രഭാഷണം നാസര്‍ ഫൈസി കൂടത്തായി നിര്‍വഹിച്ചു. കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ സ്വാഗതവും അയൂബ് കൂളിമാട് നന്ദിയും പറഞ്ഞു. (കൂടുതല്‍ ഫോട്ടോകള്‍ താഴെ)

2012 ജനുവരി 1, ഞായറാഴ്‌ച

ഡോ.ബഹാഉദ്ദീന്‍ നദ്‌വിക്ക്‌ നാഷണല്‍ മോണിറ്ററിങ്‌ കമ്മിറ്റിയില്‍ അംഗത്വം


തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലറും ആഗോള മുസ്‌ലിം പണ്ഡിത സഭയില്‍ അംഗവുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ മോണിറ്ററിംഗ്‌ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രമാനവ വിഭവ ശേഷി വികസന മന്ത്രി കപില്‍ സിബല്‍ ചെയര്‍മാനായുള്ള മോണിറ്ററിങ്‌ കമ്മിറ്റിയുടെ പുനഃസംഘടിപ്പിച്ച കമ്മിറ്റിയിലേക്കാണ്‌ നദ്‌വി തിരഞ്ഞെടുക്കപ്പെട്ടത്‌. കേരളം, പശ്ചിമ ബംഗാള്‍,ആസാം, ബീഹാര്‍ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍, ജമ്മുകാശ്‌മീര്‍, കര്‍ണാടക, ആന്ധ്രപ്രദേശ്‌, രാജസ്ഥാന്‍ എന്നീ സ്റ്റേറ്റുകളിലെ വിദ്യാഭ്യാസ സെക്രട്ടറിമാര്‍, വിവിധ യൂണിവേഴ്‌സിറ്റികളിലെ വി.സിമാര്‍, നാല്‌ എം.പിമാര്‍, മൗലാനാ അഹ്‌മദ്‌ ഖിദ്‌ര്‍ഷാ ദയൂബന്ദ്‌, ലഖ്‌നൗ ദാറുല്‍ ഉലൂമിലെ മൗലാനാ സയ്യിദ്‌ മുഹമ്മദ്‌ റാബിഅ്‌ ഹസനി നദ്‌വി, ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോഡ്‌ സെക്രട്ടറി മൗലാനാ വലി റഹ്‌മാനി, മുന്‍ ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ ഡോ.ഥാഹിര്‍ മഹ്‌മൂദ്‌ തുടങ്ങി 58 പേരും മറ്റു ചില സര്‍ക്കാര്‍ പ്രതിനിധികളുമാണ്‌ കമ്മിററിയിലുള്ളത്‌. കാലാവധി മൂന്നുവര്‍ഷമായിരിക്കും.

രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ നിരീക്ഷിക്കുകയും ആ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക്‌ കൃത്യമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യേണ്ട കമ്മിറ്റി വൈജ്ഞാനിക-വിദ്യാഭ്യാസ രംഗത്ത്‌ പുരോഗമനാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനം നല്‍കും. തന്റെ വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡോ.ബഹാഉദ്ദീന്‍ നദ്‌വി അമേരിക്കന്‍ ആഫ്രിക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുള്‍പ്പെടെ മുപ്പതോളം രാഷ്‌ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌. സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി, ഇസ്‌ലാമിക്‌ പ്രൊപഗേഷന്‍ കൗണ്‍സില്‍ ഡയറക്‌ടര്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ മുസ്‌ലിം സോഷ്യല്‍ സയന്റിസ്റ്റ്‌സ്‌ അംഗം, കുടുംബം, തെളിച്ചം മാസികകളുടെ ചീഫ്‌ എഡിറ്റര്‍ തുടങ്ങി ഒട്ടേറെ സ്ഥാനങ്ങള്‍ വഹിച്ചുവരുന്നു.

ദാറുല്‍ ഹുദയില്‍ അന്താരാഷ്ട്ര ഇസ്‍ലാമിക് കോണ്‍ഫറന്‍സ്


തിരൂരങ്ങാടി ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി 2012ജനുവരി 29 ന് അന്താരാഷ്ട്ര ഇസ്‍ലാമിക് കോണ്‍ഫറന്‍സ് സംഘടിപ്പി്കകുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചുതുര്‍ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്താംബൂള്‍ ഫൌണ്ടേഷന്‍ ഫോര്‍ സയന്‍സ് ആന്‍റ് കള്‍ച്ചറുമായി സഹകരിച്ചാണ് ലോക പ്രശസ്ത പണ്ഡിതരും ചിന്തകരും പങ്കെടുക്കുന്ന കോണ്‍ഫറന്‍സ് സംഘടിപ്പിക്കപ്പെടുന്നത്.
ഇരുപതാം നൂറ്റാണ്ടിലെ മുസ്‍ലിം ചിന്താ ലോകത്ത് വിപ്ലവാത്മക സാന്നിദ്ധ്യമായിരുന്ന ബദീഉസ്സമാന്‍ സഈദ് നൂര്‍സിയുടെ ഖുര്‍ആന്‍ ആഖ്യാന ഗ്രന്ഥമായ രിസാലയേ നൂറും ആധുനിക തുര്‍ക്കിയിലെ ഇസ്‍ലാമും എന്നതാണ് കോണ്‍ഫറന്‍സിന്‍റെ പ്രമേയംമുസ്തഫാ കമാല്‍ അത്താത്തുര്‍ക്കിന്‍റെ തീവ്ര മതേതര വാദത്തെ പ്രതിരോധിക്കാനാണ് ജയിലുകളിലും തടങ്കലുകളിലും കിടന്ന് നൂര്‍സി ഈ ബൃഹദ്ഗ്രന്ഥം രചിച്ചത്.
അറബ് ലോകത്തെ മാറിയ സാഹചര്യത്തില്‍ തുര്‍ക്കി മോഡല്‍ ജനാധിപത്യത്തിന്‍റെ ഇടവും തീവ്ര മതേതരത്ത്വത്തില്‍ നിന്ന് അനുകരണീയ നിലയിലേക്കുള്ള തുര്‍ക്കിയുടെ പരിണാമവും കോണ്‍ഫറന്‍സില്‍ ചര്‍ച്ചയാവുംമുസ്‍ലിം ലോകത്തെ പുതിയ ചലനങ്ങളും ചിന്താ പ്രസ്ഥാനങ്ങളും ആധുനിക മുസ്‍ലിം അക്കാദമിക് രംഗത്തെ പ്രതിസന്ധികളും മുന്നേറ്റങ്ങളും കോണ്‍ഫറന്‍സില്‍ പ്രധാന വിഷയമാണ്.
ഡോഫാരിസ് കയ (സെക്രട്ടറി ജനറല്‍ഇസ്താംബൂള്‍ ഫൌണ്ടേഷന്‍ ഫോര്‍ സയന്‍സ് ആന്‍റ് കള്‍ച്ചര്‍തുര്‍ക്കി), ഡോ.ഫാദര്‍ തോമസ് മിഷേല്‍ (സെന്‍റര്‍ ഫോര്‍ മുസ്‍ലിം ക്രിസ്ത്യന്‍ അണ്ടര്‍സ്റ്റാന്‍റിംഗ്ജോര്‍ജ് ടൌണ്‍ യൂണിവേഴ്സിറ്റി,യു.എസ്.. & സെക്രട്ടറിവത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഫോര്‍ ഇന്‍റര്‍ റിലീജിയറ്റ് ഡയലോഗ്), ഡോസയ്യിദ് ഫരീദ് അല്‍ അത്താസ് (ഹെഡ് ഓഫ് മലായ് സ്റ്റഡീസ്സോഷ്യോളജി ഡിപ്പാര്‍ട്ട്മെന്‍റ്നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂര്‍), ഡോയൂനുസ് സെന്‍ഗല്‍ (മെന്പര്‍അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്), ഡോബിലാല്‍ കുസ്പിനാര്‍ (പ്രഫസര്‍ഹിസ്റ്ററി ഓഫ് ഫിലോസഫി ഇസ്‍ലാമിക് ഫിലോസഫി,അഹ്‍ലിയ്യ യുണിവേഴ്സിറ്റിമനാമകിങ്ങ്ഡം ഓഫ് ബഹറൈന്‍), ഡോഅല്‍ഫ്സ്ലാന്‍ അസിക്ജെന്‍ഗ് (ഹഹെഡ് ഓഫ് പി.ജിസെഷന്‍യില്‍ദിസ് ടെക്നിക്കല്‍ യൂണിവേഴ്സിറ്റിഇസ്താംബൂള്‍തുര്‍ക്കി), ഡോകോളിന്‍ ടര്‍ണര്‍ (റീഡര്‍ ഇന്‍ ഇസ്‍ലാമിക് തോട്ട്ദര്‍ഹം യൂണിവേഴ്സിറ്റിയു.കെ., സഈദ് നൂര്‍സിയുടെ ശിഷ്യന്‍ മുഹമ്മദ് ഫിരിന്‍സിരിസാലയേ നൂര്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത ഇഹ്സാന്‍ ഖാസിം അസ്സ്വാലിഹി തുടങ്ങിയ വിവിധ യൂണിവേഴ്സിറ്രി പ്രഫസര്‍മാരും ഗവേഷകരുമടക്കം അന്പതോളം അന്താരാഷ്ട്ര പ്രതിനിധികളാണ് കോണ്‍ഫറന്‍സിനെത്തുക
പുറമെഇന്ത്യയിലെ പ്രമുഖ തിയോളജിസ്റ്റുകളുടെയും ഗവേഷകരുടെയും പ്രശസ്ത ഇസ്‍ലാമിക ചിന്തകരുടെയും പണ്ഡിതരുടെയും സാന്നിദ്ധ്യവുമുണ്ടാകും.
രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 300 പേര്‍ക്കുള്ള ഇന്‍ഡോര്‍ സെമിനാറും ആറു മണി മുതല്‍ പൊതു പരിപാടിയും ആയാണ് കോണ്‍ഫറന്‍സ് നടക്കുകകൂടുതല്‍ വിവരങ്ങളും രജിസ്ട്രേഷന്‍ സൗകര്യവും www.darulhuda.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
പത്രസമ്മേളത്തില്‍ പങ്കെടുത്തവര്‍ കെ.സിമുഹമ്മദ് ബാഖവി കിഴിശ്ശേരിഡോഫൈസല്‍ ഹുദവി മാരിയാട്ഡോ.സുബൈര്‍ ഹുദവി ചേകനൂര്‍ഡോബഹാഉദ്ദീന്‍ ഹുദവി മേല്‍മുറിഅബ്ദുല്‍ നാസര്‍ ഹുദവി കൈപ്പുറം
സൈനുല്‍ ആബിദീന്‍

ചെന്പരിക്ക ഖാസി കൊലപാതകം; SKSSF രാജ്‍ഭവന്‍ മാര്‍ച്ച് ജനുവരി 5ന്

കോഴിക്കോട് പ്രമുഖ പണ്ഡിതനായിരുന്ന ചെന്പരിക്ക സി.എംഅബ്ദുല്ല മൗലവിയുടെ കൊലപാതകം സംബന്ധിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് SKSSF സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തുംകേസ് ലോക്കല്‍ പോലീസ് അന്വേഷിച്ച സമയത്ത് തെറ്റിദ്ധാരണ പ്രചരിപ്പിച്ചതു പോലെ സി.ബി..സംഘവും കൊലപാതകത്തെ ആത്മഹത്യയായി ചിത്രീകരിച്ച സാഹചര്യത്തിലാണ് ശക്തമായ പ്രക്ഷോഭവുമായി സംഘടന രംഗത്തു വരുന്നത്അന്വേഷണം വഴി തിരിച്ചു വിടാനും അന്വേഷണ സംഘം തന്നെ തെറ്റായ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത് കേസന്വേഷണത്തിന്‍റെ ധാര്‍മ്മികത പോലും ലംഘിച്ചു കൊണ്ടാണ് ബന്ധപ്പെട്ടവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിനെ മത രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അഭിസംബോധന ചെയ്യും.

ജാമിഅ മില്ലിയ്യ ഇസ്‍ലാമിയക്ക് കേരളത്തില്‍ പ്രവേശന പരീക്ഷാ കേന്ദ്രം; കേന്ദ്ര മന്ത്രിക്ക് SKSSF നിവേദനം


പെരിന്തല്‍മണ്ണ : പ്രശസ്ത കേന്ദ്ര സര്‍വ്വകലാശാലയായ ജാമിഅ മില്ലിയ്യ ഇസ്‍ലാമിയ്യയുടെ വിവിധ കോഴ്സുകള്‍ക്ക് കേരളത്തില്‍ പ്രവേശന പരീക്ഷാ കേന്ദ്രമനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് SKSSF സംസ്ഥാന കമ്മിറ്റി കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി കപില്‍ സിബലിന് നിവേദനം നല്‍കിദേശീയ തലത്തില്‍ തന്നെ മികച്ച നിലവാരം പുലര്‍ത്തുന്ന ജാമിഅമില്ലിയ്യയില്‍ 10 ഫാക്കല്‍റ്റികളും 30 ഡിപ്പാര്‍ട്ട്മെന്‍റുകളും 300 ല്‍ പരം കോഴുസകളുമായി വിദ്യാഭ്യാസ മേഖലയില്‍ സ്തുത്യര്‍ഹമായ പ്രകടനമാണ് ജാമിഅമില്ലിയ്യ കാഴ്ചവെച്ചിട്ടുള്ളത്പ്രവേശന പരീക്ഷക്കു വേണ്ടി ഓരോ വര്‍ഷവും നൂറുക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കേരളത്തില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നത്യാത്രാ താമസ സൗകര്യത്തിന് വേണ്ടി വിദ്യാര്‍ത്ഥികള്‍ നിരവധി പ്രയാസങ്ങളാണ് അനുഭവിക്കുന്നത്ഇതിന് പരിഹാരമെന്നോണം കേരളത്തില്‍ അടിയന്തിരമായി പ്രവേശന പരീക്ഷാ കേന്ദ്രമനുവദിക്കണമെന്ന് പ്രസിഡന്‍റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടുമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടികേന്ദ്ര സഹമന്ത്രി ഇ.അഹ്‍മദ്വിദ്യാഭ്യാസ മന്ത്രി പി.കെഅബ്ദുറസാഖ്,വ്യവസായ മന്ത്രി പി.കെകുഞ്ഞാലിക്കുട്ടി.ടിബശീര്‍ എം.പിഎന്നിവര്‍ക്കും SKSSF നിവേദനം നല്‍കി.
ജനറല്‍ സെക്രട്ടറി ഓണന്പിള്ളി മുഹമ്മദ് ഫൈസിട്രഷറര്‍ ബശീര്‍ പനങ്ങാങ്ങരഡല്‍ഹി ചാപ്റ്റര്‍ പ്രസിഡന്‍റ് അഡ്വ.പി.കെഫൈസല്‍ജില്ലാ സെക്രട്ടറി ശമീര്‍ ഫൈസി ഒടമലആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസിമേഖലാ സെക്രട്ടറി ഷാസാദ് നശീം കരിങ്കല്ലത്താണി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

SKSSF മലബാര്‍ സോണ്‍ കാന്പസ് വിംഗ് ടീം


SKSSF മലബാര്‍ സോണ്‍ കാന്പസ് വിംഗ് ടീം ഭാരവാഹികള്‍
ഡോബിശ്റുല്‍ ഹാഫികാലിക്കറ്റ് മെഡിക്കല്‍ കോളേജ് (ചെയര്‍മാന്‍). ഡോശഫീഖ്റോയല്‍ ഡെന്‍റല്‍ കോളേജ്,ബശീര്‍ ഹുദവികാലിക്കറ്റ് ലോ കോളേജ് (വൈസ് ചെയര്‍മാന്‍). ശാജിദ് പി.പി.; NIT കാലിക്കറ്റ് (ജന.കണ്‍വീനര്‍).ശുഐബ്; MES കുറ്റിപ്പുറംസ്വാലിഹ്; NIT കാലിക്കറ്റ് (കണ്‍വീനര്‍മാര്‍)
ജില്ലാ കോഡിനേറ്റര്‍മാര്‍
ഇംദാദ്; MIC കാസര്‍ഗോഡ്സ്വാലിഹ്ഗവകോളേജ് കാസര്‍ഗോഡ് (കാസര്‍ഗോഡ്).
അബ്ദുല്‍ ഗഫൂര്‍ബെഡ് കണ്ണൂര്‍സഫീര്‍ഗവകൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തളിപ്പറന്പ (കണ്ണൂര്‍)
മുഹമ്മദലി; GEC. വയനാട്ശമ്മാസ്; GEC വയനാട് (വയനാട്)
നാഫില്‍ പി.സി.; MAMO മുക്കംറാശിദ് മാവൂര്‍; AWH എഞ്ചികോളേജ് കുറ്റിക്കാട്ടൂര്‍ (കോഴിക്കോട്)
അബ്ദുല്‍ വഹാബ്; MEA എഞ്ചികോളേജ് പെരിന്തല്‍മണ്ണശുക്കൂര്‍ പുല്ലാര; CCSIT മഞ്ചേരിറാശിദ്; MEAഎഞ്ചികോളേജ് പെരിന്തല്‍മണ്ണ (മലപ്പുറം)
മുഹമ്മദ് അബ്ദുല്ല മുഹമ്മദ്അല്‍അമീന്‍ എഞ്ചികോളേജ്നബീല്‍ പി.റ്റി; NSS എഞ്ചികോളേജ് (പാലക്കാട്)
സിദ്ധീഖ് ചെമ്മാട് (സോണല്‍ കോഡിനേറ്റര്‍)