2012, മേയ് 31, വ്യാഴാഴ്‌ച

ഉര്‍ദു ത്വലബ മീറ്റ്‌ സമാപിച്ചു



ഡോബഹാഉദ്ദീന്‍ നദ്‍വി ഉദ്ഘാടനം ചെയ്യുന്നു
തിരൂരങ്ങാടി വിദ്യയുടെ കൈത്തിരിവിമോചനത്തിന്‍റെ പുലരി എന്ന പ്രമേയത്തില്‍ നടക്കുന്ന SKSSF ത്വലബാ വിംഗ്‌ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ നടന്ന ഉര്‍ദു ത്വലബാ മീറ്റ്‌ സമാപിച്ചുസമസ്‌ത ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലരുമായ ഡോ.ബഹാഉദ്ദീന്‍ നദ്‌വി മീറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു.കര്‍ണ്ണാടകആന്ധ്രപ്രദേശ്‌ബംഗാള്‍മഹാരാഷ്‌ട്രആസാംബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം വിദ്യാര്‍ത്ഥി പ്രതിനിധികളാണ്‌ മീറ്റില്‍ സംബന്ധിച്ചത്‌.
ദാറുല്‍ ഹുദാ നാഷണല്‍ ഇന്‍സ്റ്റിട്യൂഷന്‍ ഡയറക്‌ടര്‍ ഡോ.ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി അധ്യക്ഷത വഹിച്ചുത്വലബാ വിംഗ്‌ സംസ്ഥാന പ്രസിഡന്‍റ്‌ സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍.പി മുസ്ഥഫ ഹുദവി അരൂര്‍റഫീഖ്‌ അഹമദ്‌ ഹുദവി കോലാര്‍സഹീര്‍ ഹുദവി മംഗലാപുരംആസിഫ്‌ ഹുദവി കൊടക്‌,മുഹമ്മദലി ഹുദവി തെയ്യാലഹുസൈന്‍ തങ്ങള്‍ അരിമ്പ്രറാസി മൊറയൂര്‍,ബാസിത്‌ ചെമ്പ്രസ്വാദിഖലി തുടങ്ങിയവര്‍ സംസാരിച്ചു.

സമസ്‌ത: ഇസ്‌ലാമിക കലാമേള; മലപ്പുറം ഈസ്റ്റ്‌ ജില്ല മുന്നില്‍








ചങ്ങനാശ്ശേരി മദ്‌റസാ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി നടത്തപ്പെടുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക കലാസാഹിത്യ മത്സരമായ `സമസ്‌ത ഇസ്‌ലാമിക കലാമേളക്ക്‌ കോട്ടയം ചങ്ങനാശ്ശേരിയില്‍ തുടക്കം കുറിച്ചു.സമസ്‌തയുടെ 9135 മദ്‌റസകളിലെ പത്ത്‌ ലക്ഷത്തോളം വിദ്യാര്‍ത്ഥികളില്‍ നിന്ന്‌ വിവിധ മത്സരങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആയിരത്തിലധികം കലാപ്രതിഭകളും മുന്നൂറില്‍പരം മദ്‌റസാ അധ്യാപകരുമാണ്‌ സംസ്ഥാനതലത്തില്‍ മത്സരിക്കുന്നത്‌.സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത്‌ സംസ്ഥാന ഇസ്‌ലാമിക കലാസാഹിത്യ മത്സരമാണിത്‌സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറി പ്രൊഫകെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ചുകലകളെയും അഭിരുചികളെയും വൈയക്തികമായ നന്മക്കും സാമുദായിക പുരോഗതിക്കും ഉപയോഗപ്പെടുത്തുന്ന രീതിയില്‍ പ്രയോജനകരമായ സംരംഭങ്ങള്‍ ഉണ്ടായിത്തീരണമെന്ന്‌ പ്രൊഫആലിക്കുട്ടി മുസ്‌ലിയാര്‍ ഉണര്‍ത്തികലയെയും സാഹിത്യത്തെയും കേവലം പ്രകടനപരമായ ചില ആവശ്യങ്ങള്‍ക്ക്‌ മാത്രം ഉപയോഗപ്പെടുത്തുകയും അതിന്‍റെ നൈതികമായ ലക്ഷ്യങ്ങള്‍ തമസ്‌കരിക്കപ്പെടുകയും ചെയ്യുന്നത്‌ ശുഭകരമായ ലക്ഷണമല്ല.പ്രതിഭകളായ വിദ്യാര്‍ത്ഥികളെ അവര്‍ അര്‍ഹിക്കുന്ന രീതിയില്‍ പ്രോത്സാഹനം നല്‍കി വളര്‍ത്തിക്കൊണ്ടുവരിക തന്നെ വേണംജംയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡണ്ട്‌ സി.കെ.എംസ്വാദിഖ്‌ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്‌ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വിഹാജി പി.എഛ്‌അബ്ദുസ്സലാം സാഹിബ്‌കമാല്‍ മാക്കിയില്‍.എംശരീഫ്‌ ദാരിമി,കൊടക്‌ അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍മൊയ്‌തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്‌,കെ.സി.അഹ്‌മദ്‌കുട്ടി മൗലവി കോഴിക്കോട്‌എം.ചേളാരിഎസ്‌.എംഫുആദ്‌,ഷരീഫ്‌ കുട്ടി ഹാജിസി.എംറഹ്‌മത്തുല്ല ഹാജി സംസാരിച്ചു.
ശനിയാഴ്‌ച വേദികളിലായി 58 മത്സരങ്ങള്‍ നടന്നുമദ്‌റസാ വിഭാഗത്തില്‍ മലപ്പുറം ഈസ്റ്റ്‌ ജില്ല 97 പോയിന്റുമായി മുന്നിട്ടുനില്‍ക്കുന്നു. 75 പോയിന്റുമായി കാസര്‍കോഡ്‌ രണ്ടാം സ്ഥാനത്തും 74 പോയിന്റുമായി മലപ്പുറം വെസ്റ്റ്‌ മൂന്നാം സ്ഥാനത്തുമുണ്ട്‌മുഅല്ലിം വിഭാഗത്തില്‍ 21 പോയിന്റുമായി മലപ്പുറം വെസ്റ്റ്‌ ജില്ല മുന്നിട്ടുനില്‍ക്കുന്നു.
ഞായറാഴ്‌ച വൈകിട്ട്‌ മണിക്ക്‌ നടക്കുന്ന സമാപന സമ്മേളനം സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പാണക്കാട്‌ ഉദ്‌ഘാടനം നിര്‍വ്വഹിക്കുംസമസ്‌ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കുംസി.കെ.എംസ്വാദിഖ്‌ മുസ്‌ലിയാര്‍ ട്രോഫി ദാനം നിര്‍വ്വഹിക്കും.

വിദ്യയുടെ കൈത്തിരി; വിമോചനത്തിന്‍റെ പുലരി - SKSSF ത്വലബ സംസ്ഥാന പ്രതിനിധി സമ്മേളനം ജൂണ്‍ 8, 9



2012, മേയ് 10, വ്യാഴാഴ്‌ച

വിഘടിത വിഭാഗത്തിന്റെ പ്രകടനത്തിനടയില്‍ ബോംബ്‌ പൊട്ടി പ്രകടനക്കാര്‍ക്കും രണ്ട്‌ വിദ്യാര്‍ഥിനികള്‍ക്കും പരിക്ക്

തളിപ്പറമ്പ്: എ.പി വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം  നടത്തുന്നതിനിടെ കയ്യില്‍ നിന്ന് ബോംബ്‌ പൊട്ടി രണ്ട്‌  വിദ്യാര്‍ഥിനികള്‍ക്കും നാല് എ.പി വിഭാഗത്തില്‍ പെട്ടവര്‍ക്കും പരിക്കേറ്റു. സംഭവം നോക്കി നിന്ന വെള്ളിക്കീലിലെ നസീറയുടെ മകള്‍ മുഅവ്വിദ (5) സൈനബയുടെ മകള്‍ സക്കിയ  (16) എന്നിവര്‍ക്കാണ്  പരിക്കേറ്റത് . ഇവരെ ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രകടനം  കഴിഞ്ഞു തിരിച്ചു പോയവരില്‍ ചിലര്‍  മടങ്ങി വന്നു മദ്രസയില്‍ സ്വലാത്തിനെത്തിയ സ്ത്രീകള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. ഇതിനിടെ പ്രകടനക്കാര്‍ ബോംബ്‌ എറിയാന്‍ ശ്രമിക്കുന്നതിനിടെ കയ്യില്‍ നിന്ന് വീണു പൊട്ടുകയായിരുന്നു. ബോംബിന്റെ ചീളുകള്‍ തെറിക്കുകയും കല്ലേറിനെ തുടര്‍ന്ന് മദ്രസയുടെ ജനലുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യ്യുന്നുണ്ട്. വിഘടിതരുടെ ബോംബ്‌ വിളയാട്ടത്തിനെതിരെ ജന പ്രതിഷേധം ശക്തമായിട്ടുണ്ട്.

ബഹ്റൈന്‍‏‏‏-‏‏-‏‏-‏‏ആത്മീയതയുടെ അന്ത:സത്ത ഉള്‍ക്കൊള്ളുക : ഡോ. ബഹാഉദ്ദീന്‍ നദ്‌വി



ബഹ്റൈന്‍ മൂല്യ ശോഷണം സംഭവിക്കുന്ന മനുഷ്യകുലത്തിന്‌ ആത്മീയ വിശുദ്ധിയിലൂടെ മാത്രമെ രക്ഷപ്രാപിക്കാനാവൂ എന്നും കാപട്യം വെടിഞ്ഞ്‌ ആത്മീയതയുടെ അന്ത:സത്ത ഉള്‍ക്കൊള്ളാന്‍ വിശ്വാസി സമൂഹം തയ്യാറാവണമെന്നും പ്രമുഖ പണ്ഡിതനും ചെമ്മാട്‌ ദാറുള്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സിലറുമായ ഡോ.ബഹാഉദ്ദീന്‍ കൂരിയാട്‌ നദ്‌വി പ്രസ്‌താവിച്ചു.പണ്ഡിതനും സൂഫി വര്യനുമായ അത്തിപ്പറ്റ മുഹ്‌ യുദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സ്വലാത്ത്‌ വാര്‍ഷികത്തോടനുബന്ധിച്ച്‌ റഫ ഏരിയ സമസ്‌ത കേരള സുന്നീ ജമാ അത്ത്‌ സംഘടിപ്പിച്ച ദുആ സമ്മേളനത്തില്‍ ഉദ്‌ബോധന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
റഫാ സമസ്‌ത ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം മൊയ്‌തീന്‍ ഹാജി തെന്നലയുടെ അധ്യക്ഷതയില്‍ സയ്യിദ്‌ പൂക്കോയ തങ്ങള്‍ അല്‍-ഐന്‍ ഉദ്‌ഘാടനം ചെയ്‌തുഅബ്‌ദുറഹ്മാന്‍ ഹാജി പേരാമ്പ്ര സ്വാഗതവും ഹംസ അന്‍വരി മോളൂര്‍ നന്ദിയും പറഞ്ഞു.