2012, മാർച്ച് 30, വെള്ളിയാഴ്‌ച

KANTHAPURAM HAJ CHEYYUNNU....

അല്ലാഹുവേ....ഇനിയും ഒരുപാട് തട്ടിപ്പ് നടത്താന് തൌഫീഖ് നല്കണേ....

LATEST KANTHAPURAM pictures.....








സി.എം.ഇബ്റാഹീം കര്ണാടക വഖഫ് ബോര്ഡില് 2 ലക്ഷം കോടിയുടെ വഖഫ് കുംഭകോണം നടത്തി

കാന്തപുരം മുരീദും മസ്ജിദുല് ആസാറിന് 5 കോടിയും ടിയാന് നല്കിയ മഹാനുമാണ് ടിയാന്......
ബാംഗ്ലൂര്‍ : രണ്ടു ലക്ഷത്തിലധികം കോടി രൂപയുടെ വഖഫ് ബോര്‍ഡ് ഭൂമി കുംഭകോണം നടന്നതായി കര്‍ണാടക ന്യൂനപക്ഷ കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. കര്‍ണാടക ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അന്‍വര്‍ മണിപ്പാടി നടത്തിയ അന്വേഷണത്തിലാണ് ടു ജി സ്‌പെക്ട്രത്തെ കടത്തിവെട്ടുന്ന അഴിമതി നടന്നതായി കണ്ടെത്തിയത്. സംസ്ഥാനത്തെ 54000 എക്കര്‍് ഭൂമിയില്‍ 27000 ഏക്കര്‍ ഭൂമി ഇത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെട്ടതായാണ് ന്യൂനപക്ഷ കമ്മീഷന്‍് ചെയര്മാന്റെ റിപ്പോര്‍ട്ടിലുള്ളത്. ഇതില് 85 ശതമാനം ഭൂമിയും ബാംഗ്ലൂരും, മൈസൂരും അടക്കമുള്ള നഗരങ്ങളിലെ ഭൂമിയാണ്.

11 വര്‍ഷത്തിനിടെ നടന്ന ഭൂമികൈമാറ്റങ്ങളെക്കുറിച്ചാണ് അന്വേഷിച്ചത്. ഭൂമി മറിച്ചു വിറ്റ നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് വിവരം.
ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലാണ് ഭൂമി വില്പന കൂടുതലായി നടന്നിട്ടുള്ളതെന്ന് ചെയര്‍മാന്‍ പറഞ്ഞു. അഴിമതിയില്‍ 85 ശതമാനത്തോളവും നടന്നത് നഗരങ്ങളിലാണ്. മുന്‍ കേന്ദ്ര മന്ത്രി സി എം ഇബ്രാഹിം, കോണ്ഗ്രസിന്റെ മലയാളികൂടിയായ ശാന്തിനഗര്‍് എം എല്‍ എ മ്മക്ക ഹാരിസ് എന്നിവര്‍ വഖഫ് ഭൂമി കുംഭകോണത്തില്‍് ഉത്തരവാദികളാണെന്ന് റിപ്പോര്ട്ടില്‍ പരാമര്‍ശം ഉണ്ട്.

വഖഫ് ഭൂമി ഭൂമാഫിയകള്‍ക്ക് വില്‍ക്കുകയും, അധികാരത്തിലിരുന്നവര്‍ സ്വന്തമാക്കുകയും ചെയ്തതായി അന്‍വര്‍ മണിപ്പാടി പറഞ്ഞു. ഭൂമി വില്പനയില്‍ രാഷ്ട്രീയക്കാര്‍ക്കും വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് കാണിച്ച് വ്യക്തികളുടെ പരാതി ഉണ്ടായിരുന്നു. ഈ പരാതികളുടെയും മാധ്യമങ്ങളില്‍ ഇതേപ്പറ്റി വന്ന വാര്‍ത്തകളുടെയും അടിസ്ഥാനത്തില്‍ പ്രത്യേകസമിതിയെ നിയമിച്ചാണ് അന്വേഷണം നടത്തിയതെന്നും ചെയര്‍മാന്‍ പറഞ്ഞു.

മുഖ്യമന്ത്രി ഡി വി സദാനന്ദ ഗൗഡയ്ക്ക് സമര്പ്പിച്ച റിപ്പോര്‍്ട്ട് നിയമസഭയില്‍ വയ്ക്കും. ഭൂമി തിരികെ പിടിക്കുന്നതിന് ഹൈപ്പവര്‍ കമ്മിറ്റിയും ടാസ്‌ക് ഫോഴ്‌സും രൂപീകരിക്കണമെന്ന് റിപ്പോര്‍്ട്ട് 

2012, മാർച്ച് 23, വെള്ളിയാഴ്‌ച

ഹംസ്സാക്കാന്‍റെ ചക്കപ്പഴവും കാന്തപുരത്തിന്‍റെ മുടിപ്പള്ളിയും






















“തന തന നാ ചക്കപ്പഴം പഴുത്തു…
ടി. കെ ഹംസ പറിച്ചു ..
എ. പി ക്കു കൊടുത്തു …”
ഈ വരികളില്‍ തുടങ്ങുന്ന ഗാനം എന്‍റെ കുട്ടിക്കാലത്ത് ഞാന്‍ ഒരു പാട് തവണ കേട്ട് കൊണ്ടിരുന്നതാണ്. പിന്നീട് ഇതുവരെയുള്ള കാലത്തിനിടയ്ക്ക ഓരോ തെരഞ്ഞടുപ്പ് വേളകളിലും മലപ്പുറം ജില്ലയില്‍ ഈ ഗാനം ഓരോ കവലകളിലും, ഓരോ വെടിവട്ട സദസ്സുകളിലും പിന്നെയും പാടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.
ഈ വരികളുടെ ആകെ മൊത്തം ടോട്ടല്‍ ഇത്രേ ഉള്ളൂ “സുന്നി വിഭാഗത്തിനിടയിലുണ്ടായ പിളര്‍പ്പിന് ശേഷം കാന്തപുരം വിഭാഗം സുന്നികള്‍ ഇടതു പക്ഷത്തിനും പ്രത്യേകിച്ച് സി. പി. എമ്മിനും .മലപ്പുറം ജില്ലയില്‍ നിരുപാധിക പിന്തുണയാണ് നല്‍കി വന്നിരുന്നത്, സി . പി എമ്മിന് കിട്ടിക്കൊണ്ടിരുന്ന ആ പിന്തുണയുടെ ഏറ്റവും വലിയ ഇടനിലക്കാരനായി വര്‍ത്തിച്ചിരുന്നതും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അതിന്‍റെ നേട്ടം കൊയ്ത്തു കൊണ്ടിരുന്നതും സഖാവ് ടി.കെ ഹംസയാണ്.കാന്തപുരം ഉസ്താതും ടി . കെ ഹംസയും, പിന്നെ കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയും തമ്മിലുള്ള ബന്ധത്തെ പരിഹസിച്ചു കൊണ്ട് (സ്വല്പം അസൂയയോടെതന്നെ) മറുവിഭാഗം പാടുന്ന പാട്ടാണ് മുകളില്‍ ഉദ്ധരിക്കപ്പെട്ടത്”. അതിനു കാരണവും മറുവിഭാഗം പറയുന്നുണ്ട്. അവിഭക്ത സമസ്തക്ക് മുസ്ലിം ലീഗുമായുള്ള രാഷ്ട്രീയ ബന്ധത്തിന്‍റെ പേരില്‍ “സുന്നികള്‍ക് രാഷ്ട്രീയ ബന്ധം പാടില്ല എന്ന് പറഞ്ഞു സമസ്തയെ പിളര്‍ത്തിയ കാന്തപുരം സ്വന്തം നിലനില്‍പ്പിന് കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയുമായി തുടരുന്ന ബന്ധത്തെ പരിഹസിക്കുകയായിരുന്നു ആ പാട്ടില്‍.
കാലം പിന്നെയും റോക്കറ്റ് വിട്ടത് പോലെ മുന്നോട്ടു നീങ്ങി. തെരഞ്ഞെടുപ്പുകള്‍ പലതും വന്നു. കാന്തപുരവും സി. പി. എമ്മു മായുള്ള ബന്ധം ദൃഡമായിതന്നെ മുന്നോട്ടു നീങ്ങി എല്ലാ സന്ധികളിലും ടി. കെ ഹംസ ഒരേസമയം സി. പി. എമ്മുകാരനായും എ. പി. ക്കാരനായും നിലകൊണ്ടു. പല തെരഞ്ഞെടുപ്പുകളില്‍ ടി. കെ ഹംസ ( മലപ്പുരത്തുകാരുടെ ഹംസാക്ക ) വിജയിച്ചു . പലതിലും തോല്‍ക്കുകയും ചെയ്തു.
രണ്ടായിരത്തി നാലില്‍ മഞ്ചേരിയില്‍ മുസ്ലിം ലീഗിന്‍റെ മുജാഹിദായ കെ. പി. എ മജീദിനെതിരെ. എ . പി. ക്കാരുടെ സുന്നിയായ ഹംസാക്ക മത്സരിക്കാന്‍ വരുന്നതോടെയാണ് കാന്തപുരവും ഹംസാക്കയും തമ്മിലുള്ള ബന്ധം പിന്നെയും ആലം ദുനിയാവില്‍ പാട്ടാവുന്നത്. മണ്ഡലത്തില്‍ പ്രചാരണ സമയത്ത് ഒരിക്കല്‍ പോലും തലകാണിക്കാത്ത സ്വന്തം സ്ഥാനാര്‍ഥികളെ ലക്ഷക്കണക്കിന് വോട്ടിന്‍റെ ഭൂരിപക്ഷത്തിനു പാര്‍ലമെന്റിലേക്ക് പറഞ്ഞയച്ചവരാണ് മഞ്ചേരിയിലെ ലീഗുകാര്‍. അങ്ങനെയുള്ള ഒരു മണ്ഡലത്തില്‍ കെ. പി. എ മജീദ്‌ എന്ന ലീഗ് നേതാവ് മൂക്കും കുത്തിയാണ് ഹംസാകാന്റെ മുന്നില്‍ വീണത്‌ . അരലക്ഷം വോട്ടിനു മഞ്ചേരിയില്‍ സി. പി. എമ്മുകാര്‍ ആദ്യമായി വിജയിച്ചപ്പോള്‍ ഉസ്താതിന്റെ കുട്ടികള്‍ ജില്ലാ ആസ്ഥാനത്ത് സ്വന്തം പതാകയോടൊപ്പം സി . പി. എമ്മിന്‍റെ പതാകയും പിടിച്ചാണ് ആഹ്ലാദ പ്രകടനം നടത്തിയത് .
മഞ്ചേരിയില്‍ സഖാകള്‍ പോത്തിന് പച്ചചായംപൂശി അറുത്ത്‌ മാംസം വിതരണം ചെയ്യുമ്പോള്‍ ഹംസാക്ക ആദ്യം പോയത് കാരന്തൂരിലെക്കായിരുന്നു ഉസ്താതിന്‍റെ അനുഗ്രഹം(!!!!???) വാങ്ങാന്‍ !! പിന്നെ നന്ദി പറയാനും . പിന്നെപ്പോയത് മലപ്പുറത്തെ മുട്ടിപ്പടിയിലെ സ്വലാത്ത് നഗറിലുള്ള തങ്ങളെ കാണാന്‍ (കാരണം “തങ്ങള്‍” നടത്തിവരുന്ന സ്വലാത്ത് സമ്മേളനത്തില്‍ ഹംസാക്കാന്‍റെ തെരഞ്ഞെടുപ്പ് ജയത്തിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു). അതോട് കൂടി ഉസ്താതിന്‍റെ ആള്കാര്‍ക്ക് ഹംസാക്ക സ്വന്തം കാക്കയായി . ഹംസ സഖാവ് എന്ന വിശേഷണത്തേക്കാള്‍ ഹംസ സഖാഫി എന്ന് വിളിച്ചു കേള്‍ക്കാന്‍ ഹംസാക്ക പോലും ആഗ്രഹിച്ചു പോയ നാളുകളായിരുന്നു.
ഹംസാക്ക അത് പിന്നെയും തെളിയിച്ചു. പിന്നീട് വന്ന പാര്‍ലമെന്‍റ് തെരഞ്ഞടുപ്പില്‍ ഒരിക്കല്‍ കൈവിട്ടു പോയ മണ്ഡലം തിരിച്ചു പിടിക്കാന്‍ ലീഗുകാര്‍ നിയോഗിച്ച അവരുടെ പടക്കുതിര അഹമ്മദിനെതിരെ മത്സരിക്കുമ്പോള്‍ ഹംസാക്ക ആ സത്യം തുറന്നു പറഞ്ഞു. ഉസ്താതും കൂട്ടരും ഒരായിരം തവണ കേട്ടാലും മതിവരാത്ത ആ സത്യം “ ഞാനൊരു സുന്നിയാണ് അതും കറകളഞ്ഞ എ.പി. സുന്നി” അതോടെ മലപ്പുറത്തെ ലീഗുകാര്‍ പഴയ പാട്ട് പൊടിതട്ടിയെടുത്തു പിന്നെയും പാടി “തന തന നാ ചക്കപ്പഴം …….”
പക്ഷെ അതുകൊണ്ടൊന്നും ഹംസക്ക രക്ഷപ്പെട്ടില്ല അഹമദ്‌ സാഹിബിന്റെ മുന്നില്‍ ഒന്നേക്കാല്‍ ലക്ഷത്തോളം വോട്ടുകള്‍ക്ക് മൂക്കും കുത്തിവീണു. അതൊക്കെ പഴയ കഥ.. കാലം ഒരുപാട് മാറിയിരിക്കുന്നു , കൂട്ടത്തില്‍ സി . പി.എമ്മും ഒത്തിരി മാറി , സി പി. എമ്മും ഉസ്താതും തമ്മിലുള്ളബന്ധം തമ്മിലും ഇമ്മിണി ബല്യ മാറ്റം വന്നു. പക്ഷെ ഒരിക്കലും മാറില്ലെന്ന് കരുതിയ എ. പി. ക്കാരുടെ സ്വന്തം ഹംസാക്കയും മാറിയിരിക്കുന്നു .. “ഓനൊരു ബല്ലാത്ത പഹയന്‍ തന്നെ കൊടുത്ത ബോട്ടീന്‍റെ നന്ദി പോലും കാണിച്ചില്ല”
സഖാവ് പിണറായിക്കെതിരെ ഉസ്താത് പറഞ്ഞ പ്രസ്താവനയെ ആധാരമാക്കിയാണ് സഖാവ് ടി. കെ . ഹംസ ഉസ്താതിനും ഉസ്താത് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന മുടിപ്പള്ളിക്കുമെതിരെ രംഗത്ത് വന്നിരിക്കുന്നത് 25-02-2012 ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പേജില്‍ തന്നെയാണ് ഹംസാക്ക നല്ല ഒന്നാന്തരം കാച്ചു കാച്ചിയിരിക്കുന്നത്. “തന്റെ അഭിപ്രായം പറയാന്‍ പിണറായിക്ക് അവകാശമില്ലന്നു പറയാനുള്ള അധികാരം എ. പി. ക്ക് എവിടെ നിന്നാണ് കിട്ടിയത്”, “ പ്രവാചക കേശം കത്തിച്ചാല്‍ കത്തില്ലെന്ന് രണ്ടു സുന്നികളും വിശ്വസിക്കുന്നുണ്ട് എന്നിരിക്കെ കാന്തപുരം എന്തിനാണ് അത് കത്തിച്ചു നോക്കാന്‍ ഭയപ്പെടുന്നത് . അഥവാ കത്തിയാല്‍ തുടങ്ങാന്‍ പോകുന്ന പ്രൊജക്റ്റ്‌ വെള്ളത്തിലാവുമെന്നുള്ള ഭയം മാത്രമാണ് കാന്തപുരതിനുള്ളത്” എന്ന് വരെയുള്ള അഭിപ്രായ പ്രകടനമാണ് ലേഖനത്തില്‍ ഹംസാക്ക നിരത്തുന്നത് .. മാത്രമല്ല കാന്തപുരം ഉസ്താതിന്‍റെ തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയ നിലപാടിനെയും പുള്ളി കണക്കിന് വിമര്‍ശിക്കുന്നുണ്ട് .
മുടിപ്പള്ളിയുമായി മുന്നോട്ടു പോകുന്ന കാന്തപുരത്തിന് അടിക്കടി കിട്ടുന്ന അടികളില്‍ എന്‍റെ അഭിപ്രായത്തില്‍ ഏറ്റവും നല്ല അടികളില്‍ ഒന്നാണ് ഇപ്പൊ ഹംസാക്കാന്‍റെ ഈ അടി. പാര്‍ട്ടിയിലെ മുടിചൂടാമന്നനായ പിണറായിക്കെതിരെ കാന്തപുരം മുസ്ലിയാര്‍ നടത്തിയ പ്രസ്ഥാവനക്കെതിരെ സമുദായത്തില്‍ നിന്ന് തന്നെയുള്ള ടി . കെ ഹംസ രംഗത്ത്‌ വന്നില്ലെങ്കില്‍ പാര്‍ട്ടിയിലെ നിലനില്‍പ്പ് തന്നെ അവതാളത്തിലാകുമെന്ന തോന്നലാണോ ഹംസാക്കാനെക്കൊണ്ട് ഇത് പറയിപ്പിച്ചത്തെന്നു എനിക്ക് സന്ദേഹമില്ലാതില്ല. കാര്യം അങ്ങനെയൊക്കെ ആണെങ്കിലും ആത്മീയ ചൂഷണത്തിനെതിരെ രംഗത്ത്‌ വന്ന ഹംസാകാക്ക് എന്‍റെ വക ഒരു ഷേക്ക്‌ഹാന്‍ഡ്‌.. “കൊട് കൈ ”
വാല്‍കഷ്ണം:
കാലം വീണ്ടും മുന്നോട്ടു പോകും, തെരഞ്ഞെടുപ്പുകള്‍ വീണ്ടും വരും അപ്പോഴും ഹംസാക്ക “ഞാന്‍ എ. പി. സുന്നിയാണെന്നും” പറഞ്ഞു ഉസ്താതിന്‍റെയും കുട്ടികളുടെയും വോട്ടു വാങ്ങാന്‍ വീണ്ടും വരില്ല എന്നൊന്നും ഈയുള്ളവന്‍ വിശ്വസിക്കുന്നില്ല. കാരണം ഹംസാക്ക എന്തൊക്കെ പറഞ്ഞാലും ഉസ്താതിന്‍റെയും കുഞ്ഞാടുകളുടെയും വോട്ടൊക്കെ കുപ്പിയിലാക്കാനുള്ള മന്ത്രവും മൌലൂദുമൊക്കെ ഹംസാക്കാന്‍റെ കയ്യിലുണ്ട്. ഹംസാക്ക ആരാ മോന്‍ .

സഈദ്‌ ഹുദവിക്ക് ഡോക്ടറേറ്റ്‌


ദല്‍ഹിയിലെ ജാമിഅ ഹംദര്‍ദ് സര്‍വകലാശാലയില്‍ നിന്നും ഗവേഷണത്തില്‍ ഡോക്ടറേറ്റ്‌  ലഭിച്ച സഈദ്‌ ഹുദവി നാദാപുരം സര്‍വകലാശാല കോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ വെച്ച് മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുല്‍ കലാമില്‍ നിന്നും യോഗ്യതാപത്രം ഏറ്റുവാങ്ങുന്നു.

"മുഹമ്മദ്‌ നബിയുടെ ജഡമോ " കാന്തപുരം തിരുനബിക്കെതിരെ..


കാന്തപുരം തിരുനബിക്കെതിരെ..


  1. "മുഹമ്മദ്‌ നബിയുടെ ജഡമോ "  ---     നഊദുബില്ലാ              http://ml.wikipedia.org/wiki/%E0%B4%9C%E0%B4%A1%E0%B4%82 )  തിരുനബിയെ അവഹേളിക്കുന്നത് നിര്‍ത്തി  പാപമോചനം തേടുക. 
  2. "വിശ്വാസമുള്ളവര്‍ മാത്രം അത് ബഹുമാനിച്ചാല്‍ മതി" എന്നായിരുന്നെങ്കില്‍ പിന്നെന്തിനാ തെളിവുണ്ട്, സനദ്‌ ഉണ്ട്,  മുന്‍പത്തെ മുടിയുടെ സനദ്‌ കാണാത്തതില്‍ വിഷമമുള്ളവര്‍ക്കും കൂടെ സനദ്‌ കാണാം എന്നൊക്കെ പറഞ്ഞത്‌ .
  3. "കത്തിക്കല്‍ വെല്ലുവിളി" ഏറ്റെടുത്തു നടത്തിയ ഔലിയാക്കളുടെ മുഅജിസത് കൊണ്ടായിരുന്നോ മുടി കത്താതിരിക്കുന്നത്? അതോ പ്രവാചകന്‍ (സ) യുടെ തിരുമുടിയുടെ പ്രത്യേകത കൊണ്ടോ ? വല്ല വെളിവോ തെളിവോ ഉണ്ടോ ഉസ്താദേ. ഗോരോജനാദി ഗുളിക ബെസ്റ്റ്‌ ആണ്. ഒന്ന് കഴിച്ചു നോക്കുന്നോ? തെളിഞ്ഞു വന്നാലോ..
feqC

കാന്തപുരം വിഭാഗം പണ്ഡിത സഭയല്ല, കോര്പറേറ്റ് മാനേജ്മെന്റ് : കെ.പി.എ.മജീദ്





മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് സത്യധാരക്ക് നല്‍കിയ അഭിമുഖം പൂര്‍ണ്ണമായി വായിക്കുക (കെ.പി.എ മജീദ്‌/അന്‍വര്‍ സ്വാദിഖ്‌)
കേശ വിവാദവുമായി ബന്ധപ്പെട്ട്‌ സി.പി.ഐ.എം സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ പ്രസ്‌താവനയോടെ മത വിഷയങ്ങളില്‍ മതേതര സമൂഹം ഇടപെടാമോ ഇല്ലയോ എന്ന ചര്‍ച്ച ചൂടുപിടിച്ചിരിക്കുകയാണ്‌. എന്താണ്‌ താങ്കളുടെ അഭിപ്രായം?
= മത വിഷയങ്ങളിലെ വീക്ഷണങ്ങളും വിധികളും പറയേണ്ടത്‌ മത പണ്ഡിതന്മാരാണ്‌. അത്‌ മറ്റുള്ളവര്‍ പറയുന്നത്‌ ആശ്വാസ്യകരമല്ല. പ്രത്യേകിച്ചും രാഷ്‌ട്രീയക്കാര്‍ മത വിഷയങ്ങളില്‍ ഇട പെടുന്നതും ആധികാരികമായി അഭിപ്രായം പറയുന്നതും ദോഷകരമാണ്‌. അത്‌ നിരുത്സാഹ പ്പെടുത്തേണ്ടതാണെന്നാണ്‌ എന്റെ കാഴ്‌ചപ്പാട്‌.

മതവുമായും മത സമൂഹങ്ങളുമായും ബന്ധപ്പെട്ട പല വിഷയങ്ങളിലും പലപ്പോഴും രാഷ്‌ട്രീയക്കാര്‍ ഇടപെടാറുണ്ടല്ലോ? 

= മത പണ്ഡിതന്മാര്‍ ഏകോപിച്ച്‌ ഒരു അഭിപ്രായം പറഞ്ഞാല്‍ അതിനോടൊപ്പം നിന്നു നമുക്ക്‌ അഭിപ്രായം പറയാം. മത വിധി നല്‍കേണ്ട ഒരു കാര്യത്തില്‍ നമുക്ക്‌ അഭിപ്രായം പറഞ്ഞുകൂടാ. അത്‌ മത പണ്ഡിതന്മാര്‍ തന്നെ പറയേണ്ടതാണ്‌. അതവരുടെ സബ്‌ജക്‌റ്റാണ്‌. രാഷ്‌ട്രീയക്കാര്‍ക്കും മത സംഘടനകള്‍ക്കും ഒരു അതിര്‍ രേഖയുണ്ട്‌. മതത്തിന്റെ കാര്യങ്ങള്‍ അതിന്റെ ആളുകളും രാഷ്‌ട്രീയത്തിന്റേത്‌ അതിന്റെ ആളുകളും തന്നെയാണ്‌ പറയേണ്ടത്‌. അതേ സമയം മതപരമായ ഒരു പ്രശ്‌നം രാഷ്‌ട്രീയത്തെയും ഗവണ്‍മെന്റിനെയും ബാധിക്കുന്നതാകുമ്പോള്‍ ഇരു വിഭാഗത്തിനും ഒന്നിച്ച്‌ അഭിപ്രായം പറയാം. ഉദാഹരണം ശരീഅത്ത്‌ പ്രശ്‌നം.
പിണറായിയുടെ ഇടപെടലുകളെ ന്യായീകരിച്ച്‌ കൊണ്ട്‌, ഇസ്‌ലാമിന്റെ മൗലിക വിഷയങ്ങളിലല്ല ഞങ്ങള്‍ അഭിപ്രായം പറഞ്ഞിട്ടുള്ളതെന്നും കേരളീയ പൊതു സമൂഹത്തെ കൂടി ബാധിക്കുന്ന കാര്യമയത്‌ കൊണ്ടാണ്‌ പ്രതികരിച്ചതെന്നും സഖാവ്‌ ടി.കെ ഹംസ പറയുന്നു?
= ഇവിടെ പിണറായി അഭിപ്രായം പറഞ്ഞിട്ടുള്ളത്‌ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ്‌. ഓരോ മത സംഘടനകളിലുമുണ്ടാകുന്ന അഭിപ്രായ ഭിന്നതകളില്‍ കക്ഷിചേര്‍ന്നു അതില്‍ വിഭാഗീയതയും ഭിന്നിപ്പും വളര്‍ത്താനുള്ള ശ്രമമാണ്‌ അവര്‍ നടത്തികൊണ്ടിരിക്കുന്നത്‌. അതില്‍ രാഷ്‌ട്രീയ മുതലെടുപ്പ്‌ എങ്ങനെ നടത്താം എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണവര്‍ ഇടപെടുന്നത്‌. എ.പി വിഭാഗം കുറേ കാലമായി അവരോടൊപ്പമായിരുന്നു. ഇപ്പോള്‍ കുറച്ച്‌ വിട്ടുനില്‍ക്കുന്നു. അതുവെച്ചുകൊണ്ടാണവര്‍ അഭിപ്രായം പറയുന്നത്‌. അതില്‍ തീരെ ആത്മാര്‍ത്ഥതയില്ല.
കേശ വിവാദവുമായി ബന്ധപ്പെട്ട്‌ മുസ്‌ലിം സമുദായത്തിലെ മഹാഭൂരിപക്ഷവും ഒരു പക്ഷത്തു നില്‍ക്കുമ്പോള്‍ അതില്‍ ഇടപെടേണ്ട മുസ്‌ലിം ലീഗ്‌ മൗനം പാലിച്ചു മാറി നില്‍ക്കുന്നതിലും രാഷ്‌ട്രീയ താല്‍പര്യങ്ങളില്ലേ? 

= മുസ്‌ലിം ലീഗിന്റെ പ്രസിഡണ്ട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങളാണ്‌. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ലീഗിനു കൂടി ബാധകമാണല്ലോ. പല സമ്മേളനങ്ങളിലും അല്ലാതെയും അദ്ദേഹം നിലപാട്‌ പറഞ്ഞിട്ടുണ്ട്‌. തങ്ങള്‍ ഒരു തീരുമാനം പറയുമ്പോള്‍, അത്‌ തീരുമാനമാണ്‌. അതിനെ മറ്റൊരു വിധത്തില്‍ വ്യാഖ്യാനിക്കേണ്ടയോ പ്രസ്‌താവനയിറക്കുകയോ ചെയ്യേണ്ട കാര്യമില്ല. അങ്ങനെയാകുമ്പോള്‍ ലീഗ്‌ ഒരു അഭിപ്രായം പറയേണ്ടതില്ല.
കാന്തപുരത്തിന്റെ കയ്യിലുള്ള കേശം പ്രവാചകന്റേതല്ലെന്നും ചൂഷണ വിദ്യയാണെന്നും സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു കഴിഞ്ഞു. താങ്കള്‍ അതിനോട്‌ യോജിക്കുമോ?
= ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷന്‍ ഒരു കാര്യം പറഞ്ഞാന്‍ ഞാനതിനോട്‌ യോജിക്കുമോ എന്നു ചോദിക്കുന്നത്‌ തന്നെ അപ്രസക്തമാണ്‌.
അത്‌ തങ്ങളുടെ വ്യക്തിപരമായ അഭിപ്രായമാകാനിടയില്ലേ?
= വ്യക്തിപരമായ അഭിപ്രായമായിരുന്നെങ്കില്‍, അത്‌ വ്യക്തിപരമാണെന്ന്‌ പാര്‍ട്ടി പറയേണ്ടതാണല്ലോ. ഇപ്പോള്‍ അഭിപ്രായം പറഞ്ഞിട്ടുള്ളത്‌ മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ട്‌ എന്ന നിലയിലും സമസ്‌തയുടെ സമാദരണീയനായ നേതാവ്‌ എന്ന നിലയിലുമാണ്‌. അതില്‍ മാറ്റമൊന്നുമില്ല. പക്ഷേ, ലീഗില്‍ പല സംഘടനകളുടെയും ആളുകള്‍ ഉണ്ടായത്‌കൊണ്ട്‌ അവര്‍ക്ക്‌ വ്യത്യസ്ഥ അഭിപ്രായം ഉണ്ടാകാം. കേശത്തിനു പരിശുദ്ധിയുണ്ടെന്നും ഇല്ലെന്നും ചിന്തിക്കുന്നവരുണ്ടാകാം. അത്‌കൊണ്ട്‌ ഒരു കമ്മറ്റി ചേര്‍ന്നുകൊണ്ട്‌ ലീഗ്‌ ഇത്തരം കാര്യങ്ങളില്‍ തീരുമാനം പറയാറില്ല.
അങ്ങനെയാണെങ്കില്‍ ശരീഅത്ത്‌ വിവാദം പോലുള്ള വിഷയങ്ങങ്ങളില്‍ എം.ഇ.എസ്‌ പോലുള്ള സംഘടനകള്‍ വിമത ശബ്‌ദമുയര്‍ത്തിയപ്പോള്‍ മൗനം പാലിക്കുന്നതിനു പകരം ഭൂരിപക്ഷ മുസ്‌ലിം സംഘടനകളുടെ കൂടെ നില്‍ക്കാനും പാര്‍ട്ടിയുടെ എല്ലാ ശബ്‌ദങ്ങളും അതിനുവേണ്ടി ഉപയോഗപ്പെടുത്താനുമാണല്ലോ ലീഗ്‌ അന്ന്‌ ശ്രമിച്ചത്‌?
= അന്ന്‌ മുസ്‌ലിം സമുദായത്തിലെ മത പണ്ഡിതന്മാരെല്ലാവരും എം.ഇ.എസ്‌ നിലപാടിനെ ശക്തമായി എതിര്‍ത്തിരുന്നു. ആ എതിര്‍പ്പിന്റെ കൂടെ അന്നത്തെ ലീഗ്‌ പ്രസിഡണ്ട്‌ ബാഫഖി തങ്ങളുടെ തീരുമാനവും കൂടി വന്നാല്‍ അത്‌ ലീഗിന്റെ തീരുമാനമായി. പിന്നെ അവിടെ പ്രശ്‌നം വരികയില്ല.

കാന്തപുരം ഇപ്പോള്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന മുടിപള്ളിയിലും അതിനു ചുറ്റും വരുന്ന ടൗണ്‍ഷിപ്പിലും മുസ്‌ലിം ലീഗിലെ പല പ്രമുഖര്‍ക്കും പങ്കാളിത്തമുണ്ടെന്ന്‌ ശ്രുതിയുണ്ടല്ലോ?
= അങ്ങനെയൊന്ന്‌ ശ്രദ്ധയില്‍ പെട്ടിട്ടില്ല. സ്വാഭാവികമായും ലീഗ്‌ നേതൃത്വം അതില്‍ സഹകരിക്കാനിടയില്ല. കാരണം കോഴിക്കോട്ട്‌ ഇപ്പോള്‍ അത്തരമൊരു പള്ളിയുടെ ആവശ്യമില്ല. ഇനി ഇതിനു വേണ്ടി ഒരു പള്ളിയുണ്ടാക്കുക എന്നതിനോട്‌ തത്വത്തില്‍ ആര്‍ക്കെങ്കിലും യോജിക്കാനാകുമെന്ന്‌ എനിക്ക്‌ തോന്നുന്നില്ല. ഇവിടെ യോജിക്കേണ്ട കാര്യമില്ല. അതൊരു വ്യാപാര സമുച്ചയം അടക്കമുള്ള സംവിധാനമാണ്‌. കച്ചവടക്കാര്‍ പലതിലും കൂടും. അത്‌ ശരിക്കും ഒരു കച്ചവട സ്ഥാപനമാണ്‌. പേരിനൊരു പള്ളിയെന്നേ ഉള്ളൂ
കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പോടെ കാന്തപുരം ഗ്രൂപ്പുമായുള്ള ലീഗിന്റെ അകല്‍ച്ച കുറഞ്ഞെന്നും അതിന്റെ ഭാഗമായി കാന്തപുരത്തിന്റെ മകന്‌ ദേശീയ ഉറുദു കൗണ്‍സിലില്‍ (എന്‍.സി.പി.യു.എല്‍)അംഗത്വം നല്‍കിയെന്നും കേള്‍ക്കുന്നു?
= അത്‌ തെറ്റായ ഒരു ധാരണയാണ്‌. എ.പി വിഭാഗത്തിനോ കാന്തപുരത്തിന്റെ മകനോ സ്ഥാനം ലഭിച്ചത്‌ ലീഗോ ലീഗ്‌ നേതാക്കളോ പറഞ്ഞിട്ടല്ല. ഡല്‍ഹിയിലുള്ള തങ്ങളുടെ സ്വാധീനം ഉപയോഗിച്ച്‌ അവര്‍ ചെയ്‌തതാണത്‌. അത്‌ ഇ.അഹ്മദ്‌ സാഹിബ്‌ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. അതുപോലെ റെയില്‍വേയിലും മറ്റും അവര്‍ക്ക്‌ എന്തോ സ്ഥാനമുണ്ട്‌. അതൊന്നും ലീഗോ ലീഗ്‌ നേതൃത്വമോ ബന്ധപ്പെട്ടു കിട്ടിയതല്ല. നമ്മെ സംബന്ധിച്ചിടത്തോളം അവരെ പ്രത്യക്ഷമായി സഹായിക്കേണ്ട ഒരു സാഹചര്യം ഇപ്പോഴില്ല. എന്തുകൊണ്ടെന്നാല്‍ സുന്നികള്‍ക്കിടയില്‍ അഭിപ്രായാന്തരങ്ങള്‍ ഉടലെടുത്തപ്പോള്‍ ലീഗിന്‌ അനുകൂലമായി നിന്ന വിഭാഗമാണ്‌ സമസ്‌ത. ഭിന്നതയുടെ അടിസ്ഥാനം യഥാര്‍ത്ഥത്തില്‍ രാഷ്‌ട്രീയം തന്നെയായിരുന്നു. അത്‌കൊണ്ടു തന്നെ പ്രതിസന്ധി ഘട്ടങ്ങളില്‍ ലീഗിനോടൊപ്പം നിന്ന സമസ്‌തയെ പിണക്കുകയോ അവരുടെ അഭിപ്രായങ്ങളെ അവഗണിക്കുകയോ ചെയ്യുന്ന ഒരു നിലപാട്‌ ലീഗിനു സ്വീകരിക്കാന്‍ പറ്റില്ല. രാഷ്‌ട്രീയത്തില്‍ പലരും അനുകൂലിക്കുന്ന സന്ദര്‍ഭങ്ങളും പ്രതികൂലിക്കുന്ന സന്ദര്‍ഭങ്ങളുമൊക്കെ ഉണ്ടാകും. അതെല്ലാം ചില ഇഷ്യൂസിന്റെ പേരിലാണ്‌. സ്ഥായിയല്ല. ലീഗുകാര്‍ കാന്തപുരത്തിന്റെ ഏതെങ്കിലും സ്ഥാപനത്തിലോ പരിപാടികളിലോ സംബന്ധിച്ചിട്ടുണ്ടെങ്കില്‍ അത്‌ സമസ്‌ത അറിഞ്ഞുകൊണ്ടും സമസ്‌ത നേതാക്കളുമായുള്ള ധാരണയുടെ അടിസ്ഥാനത്തലുമാണെന്നാണ്‌ എന്റെ അറിവ്‌.
കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചു കയറിയ ലീഗിന്റെ ഇരുപത്‌ എം.എല്‍.എ മാരില്‍ പതിനെട്ടു പേരും കാന്തപുരത്തിന്റെ സഹായത്താലാണ്‌ ജയിച്ചതെന്നും ഇല്ലെങ്കില്‍ രണ്ട്‌പേര്‍ മാത്രമേ ജയിക്കുമായിരുന്നുള്ളൂ എന്നും അദ്ദേഹം അവകാശപ്പെടുന്നു?
= ഒരു ദൃശ്യമാധ്യമത്തോടുള്ള അഭിമുഖത്തില്‍ ഞാനിതിനു മറുപടി പറഞ്ഞിട്ടുണ്ട്‌. ലീഗിനു രണ്ട്‌ സീറ്റെങ്കിലും അദ്ദേഹം വകവെച്ചുതന്നല്ലോ. അതുതന്നെ മഹാഭാഗ്യമാണ്‌. ലീഗ്‌ എങ്ങനെയാണ്‌ ജയിച്ചതെന്ന്‌ കേരളീയ സമൂഹത്തിന്‌ നന്നായി അറിയാം.
സി.പി.ഐ.എം മായി കന്തപുരത്തിന്റെ ഇപ്പോഴുള്ള അകല്‍ച്ച മുതലെടുത്ത്‌ മുന്നേറാന്‍ ലീഗിന്‌ സാധിക്കുമെന്ന്‌ ലീഗ്‌ വിശ്വസിക്കുന്നുണ്ടോ? = ഇപ്പോള്‍ എ.പി യും സി.പി.എമ്മും തമ്മിലുള്ള വിരോധം സ്ഥായിയാണെന്ന്‌ വിശ്വസിക്കാനാകില്ല. അത്‌ താല്‍കാലിക പ്രതിഭാസമാണ്‌. അത്‌ പ്രത്യേക സാഹചര്യത്തില്‍ വന്നു ഭവിച്ചതാകാനേ വഴിയുള്ളൂ. അത്‌കൊണ്ടതില്‍ മുതലെടുപ്പിന്റെ പ്രശ്‌നം വരുന്നില്ല. അവര്‍ക്ക്‌ ഒരിടത്ത്‌ സ്ഥായിയായി നില്‍ക്കാനാവില്ല. കാന്തപുരം വിഭാഗമെന്നു പറയുന്നത്‌ വെറുമൊരു പണ്ഡിത സഭയൊന്നുമല്ല. അതൊരു കോര്‍പറേറ്റ്‌ മനേജ്‌മെന്റാണ്‌. അവര്‍ക്ക്‌ അതിന്റേതായ കാര്യങ്ങളുണ്ടാകും. ഭരണ വിഭാഗത്തെ അവര്‍ക്ക്‌ വെറുപ്പിച്ചു പോകാന്‍ കഴിയില്ല. കേന്ദ്രത്തില്‍ ബി.ജെ.പി യാണെങ്കിലും കോണ്‍ഗ്രാസാണെങ്കിലും ഒക്കെ അങ്ങനെതന്നെ. അതുകൊണ്ട്‌ തന്നെ അവരുടെ നിലപാട്‌ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ മാറിക്കൊണ്ടിരിക്കും.

മുമ്പ്‌ മഞ്ചേരി പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ടി.കെ ഹംസയും താങ്കളും മത്സരിച്ചപ്പോള്‍ താങ്കള്‍ മുജാഹിദും ഹംസ എ.പി സുന്നിയും എന്നൊരു പ്രചരണം അവരുടെ ഭാഗത്തു നിന്നും ഉണ്ടായി. അത്‌ താങ്കളുടെ പരാജയത്തിന്റെ മുഖ്യ ഘടകമായിരുന്നെന്നു വിശ്വസിക്കുന്നുണ്ടോ?
= ഒരിക്കലുമില്ല. ഞാന്‍ പരാജയപ്പെട്ടത്‌ എ.പി വിഭാഗത്തിന്റെ വേട്ട്‌ കിട്ടാത്തത്‌ കൊണ്ടല്ല. മഞ്ചേരി പാര്‍ലമെന്റ്‌ മണ്ഡലത്തിലായിരുന്നു കാന്തപുരത്തിന്റെ മര്‍ക്കസ്‌. വേട്ടുകിട്ടാന്‍ ഞാന്‍ അദ്ദേഹത്തെ കാണുകയോ അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ പോവുകയോ ചെയ്‌തിട്ടില്ല. ഞാന്‍ തോല്‍ക്കാനുണ്ടായ കാരണം അന്നത്തെ രാഷ്‌ട്രീയ സാഹചര്യമാണ്‌. അന്നത്തെ സാഹചര്യത്തില്‍ ഇ. അഹ്‌മദ്‌ സാഹിബ്‌ ഒഴികെയുള്ള മറ്റാര്‍ക്കും കേരളത്തില്‍ യു.ഡി.എഫില്‍ നിന്നും ജയിക്കാനാകില്ല. പലപ്രശ്‌നങ്ങളും അന്നുണ്ടായിരുന്നു. അത്‌കൊണ്ടാണ്‌ തോറ്റത്‌. എ.പി വിഭാഗത്തിന്റെ വേട്ട്‌ തോല്‍വിയുടെ കാരണമല്ല.

പിന്നെ ഞാന്‍ മുജാഹിദാണെന്ന്‌ പറഞ്ഞാല്‍ മുജാഹിദുകള്‍ സമ്മതിക്കില്ല. എനിക്കതില്‍ മെമ്പര്‍ഷിപ്പോ മറ്റോ ഇല്ല. എല്ലാവരുടെയും പരിപാടിയില്‍ പങ്കെടുക്കാറുള്ളത്‌ കൊണ്ട്‌ ചിലര്‍, ഞാന്‍ തബ്‌ലീഗ്‌ കാരനാണെന്നും ചിലര്‍ സുന്നിയാണെന്നുമൊക്കെ പറയുന്നു.എന്റെ മഹല്ലുകാര്‍ ഞാന്‍ സുന്നിയാണെന്ന്‌ പറയുന്നവരാണ്‌.
ഏതെങ്കിലും ഒരു മത സംഘടനയുമായി ആഭിമുഖ്യമോ താല്‍പര്യമോ ഉണ്ടാകില്ലേ? 

= നേരത്തേ തന്നെ ഒരു സംഘടനയിലും അംഗത്വമില്ല. ആഭിമുഖ്യം എന്നു പറയാവുന്ന രീതിയില്‍ ഒരു സംഘടനയോടും ആഭിമുഖ്യവുമില്ല. സ്വതന്ത്ര അഭിപ്രായമാണ്‌ പലതിലും. മുജാഹിദുകളുടെ ചില നിലപാടുകളെ കുറിച്ച്‌ തുറന്നു പറഞ്ഞാല്‍ അവര്‍ പിന്നെ യോഗങ്ങളിലേക്ക്‌ വിളിക്കില്ല. കുറേ കാലമായി എന്നെ അവര്‍ വിളിക്കാറില്ല. ഒന്നിനോടും ഇപ്പോള്‍ ആഭിമുഖ്യമില്ല. എന്നാല്‍ ഇപ്പോള്‍ ആഭിമുഖ്യം കാണിക്കേണ്ടത്‌ സുന്നികളോടാണ്‌. മുജാഹിദുകള്‍ അതിയാഥാസ്ഥിതികതയിലേക്കാണ്‌ പോയികൊണ്ടിരിക്കുന്നത്‌. സമസ്‌തയാകട്ടെ ബഹുദൂരം മുന്നോട്ട്‌ ഗമിച്ചുകൊണ്ടിരിക്കുകയാണ്‌. അത്‌ പ്രതീക്ഷിച്ചുകൊണ്ടുതന്നെ അതിലേക്ക്‌ പോയവരൊക്കെ ഇതിലേക്ക്‌ വരും. അത്രയും വലിയ മുന്നേറ്റങ്ങളാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌.

1989 -ല്‍ സുന്നികള്‍ക്കിടയിലുണ്ടായ പ്രശ്‌നത്തില്‍ ഒരു പ്രത്യേക വിഭാഗത്തോട്‌ ചേര്‍ന്നു നിന്നു എന്നതില്‍ പാര്‍ട്ടിക്ക്‌ പിന്നീട്‌ പശ്ചാതാപം തോന്നിയിട്ടില്ലേ?
= അങ്ങനെ പശ്ചാതാപം തോന്നേണ്ട ഒരു സാഹചര്യവും ഇവിടെ ഉണ്ടായിട്ടില്ല. സമസ്‌തയിലുണ്ടായ പ്രശ്‌നങ്ങളുടെ ആധാരം രാഷ്‌ട്രീയമായിരുന്നു. സമസ്‌തക്ക്‌ രാഷ്‌ട്രീയം വേണമെന്നും സമസ്‌ത രാഷ്‌ട്രീയം കൈകാര്യം ചെയ്യണമെന്നൊക്കെ കാന്തപുരം അന്നു വാദിച്ചത്‌ രാഷ്‌ട്രീയ ലക്ഷത്തോടെയാണ്‌. അതിനെ സമസ്‌തയുടെ നേതാക്കള്‍ എതിര്‍ത്തത്‌ ലീഗിനെ കൂടി ഉദ്ദേശിച്ചിട്ടാണ്‌. സമസ്‌തയുടെ കൂടെ നില്‍ക്കുകയും സമസ്‌തയുടെ നേതാക്കള്‍ സംഭാവനകളര്‍പ്പിക്കുകയും ചെയ്‌ത ഒരു രാഷ്‌ട്രീയ സംഘടന മതി നമുക്ക്‌, ഇവിടെ ഒന്ന്‌ മതി, ഒന്നിലധികം ഉണ്ടാകുന്നത്‌ മുസ്‌ലിം സമുദായത്തിന്റെ ശാക്തീകരണത്തിനു ദോശം ചെയ്യും... എന്ന്‌ ചിന്തിച്ചതിന്റെ പേരിലാണ്‌ പ്രശ്‌നമുണ്ടായത്‌. അത്‌ കൊണ്ടാണ്‌ പിന്നീട്‌ ലീഗ്‌, സമസ്‌തയോടൊപ്പം നിന്നത്‌. അത്‌ തെറ്റായിരുന്നു എന്ന്‌ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അന്നത്തെ സാഹചര്യങ്ങളും മറ്റും മനസ്സിലാക്കാത്തതിന്റെ പ്രശ്‌നമാണ്‌. പഴയ ആളുകളും ഈ വസ്‌തുത അറിയുന്നവരും അങ്ങനെ ചിന്തിക്കുമെന്ന്‌ എനിക്ക്‌ തോന്നുന്നില്ല.
മുസ്‌ലിം ലീഗില്‍ ഇപ്പോള്‍ രണ്ടു ജനറല്‍ സെക്രട്ടറിമാരാണല്ലോ ഉള്ളത്‌. പാര്‍ട്ടിക്കുള്ളിലുണ്ടായ അധികാര വടംവലിയുടെ ഭാഗമാണോ പതിവിനു വിരുദ്ധമായിട്ടുള്ള ഈ വീതം വെപ്പ്‌? 

= എന്റെ അഭിപ്രായത്തില്‍ രണ്ടു സെക്രട്ടറിമാരെ കൊണ്ടുതന്നെ ഈ ഭാരം മുഴുവന്‍ ഏറ്റെടുക്കാനാകില്ല. അത്രയധികം പണിയുണ്ടിവിടെ. മറ്റു പാര്‍ട്ടികളില്‍ പ്രസിഡണ്ടിനു വര്‍ക്ക്‌ ചെയ്യേണ്ടിവരും. ലീഗില്‍ അതില്ല. പ്രത്യേകിച്ചും തങ്ങന്മാരാകുമ്പോള്‍. അതുകൊണ്ട്‌ തന്നെ ഇത്രയധികം പോഷകഘടകങ്ങളും ഭരണവുമൊക്കെ വരുമ്പോള്‍ ഒരു ജനറല്‍ സെക്രട്ടറി മതിയാകില്ല. രണ്ടും മതിയാകില്ല. പക്ഷേ, അന്നത്തെ സാഹചര്യത്തില്‍ രണ്ടെണ്ണമാകാം എന്ന്‌ തങ്ങള്‍ അഭിപ്രായം പറഞ്ഞപ്പോള്‍ ആരും എതിര്‍ത്തില്ല. തങ്ങള്‍ ഒരു അഭിപ്രായം പറഞ്ഞാല്‍ അത്‌ ചോദ്യം ചെയ്യുന്ന ശൈലി ഞങ്ങള്‍ക്കില്ല. അത്‌കൊണ്ട്‌ അത്‌ അംഗീകരിച്ചു. അഭിപ്രായ വ്യത്യാസം ഉണ്ടാവുകയില്ല. കാരണം തങ്ങള്‍ക്ക്‌ തീര്‍ക്കാന്‍ പറ്റാത്ത ഒരു അഭിപ്രായ ഭിന്നത പാര്‍ട്ടിയില്‍ ഉണ്ടാകാറില്ല. തങ്ങള്‍ ഫൈനലായി ഒരു അഭിപ്രായം പറഞ്ഞാല്‍ അതുതന്നെയാണ്‌ ഫൈനല്‍.

പതിറ്റാണ്ടുകളോളം ലീഗിന്റെ നേതൃത്വത്തിലിരുന്ന ഇബ്‌റാഹീം സുലൈമാന്‍ സേട്ടു സാഹിബ്‌ പാര്‍ട്ടി വിട്ടത്‌ ലീഗിലുണ്ടായ ഒരു ഉപജാപസംഘം കാരണമാണെന്നും ബാബരീ മസ്‌ജിദുമായി ബന്ധപ്പെട്ട പ്രശ്‌നം അതിനൊരു നിമിത്തം മാത്രമായിരുന്നെന്നും പറയപ്പെടുന്നു?
= അത്‌ തെറ്റായ വിലയിരുത്തലാണ്‌. സേട്ട്‌ സാഹിബ്‌ എന്നും ഒറ്റയാനാണ്‌. അദ്ദേഹത്തെ കുഴിയില്‍ ചാടിച്ചത്‌ ജമാഅത്തെ ഇസ്‌ലാമിയാണ്‌. മഅദനിയെ ചാടിച്ചതുപോലെ അദ്ദേഹത്തേയും അവര്‍ വീഴ്‌ത്തി. ലീഗില്‍ അദ്ദേഹത്തിനു ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. അദ്ദേഹം ഒരു നോര്‍ത്തിന്ത്യന്‍ മുസ്‌ലിം ടൈപാണ്‌. വൈകാരികമായി കാര്യങ്ങള്‍ പറയുകയും അങ്ങനെ ചിന്തിക്കുകയും ചെയ്യുന്ന ഒരാളാണ്‌. അത്‌ ജമാഅത്തുകാര്‍ പരമാവധി മുതലെടുത്തു. ഇക്കാര്യം സേട്ടു സാഹിബ്‌ തന്റെ അവസാന കാലത്ത്‌ പാര്‍ട്ടിയോടും ലീഡേഴ്‌സിനോടുമെല്ലാം തുറന്നു പറഞ്ഞിട്ടുണ്ട്‌.

ലീഗിനു വെല്ലുവിളി ഉയര്‍ത്തി ഒന്നു രണ്ടു രാഷ്‌ട്രീയ പാര്‍ട്ടികള്‍ മുസ്‌ലിം സമുദായത്തില്‍ രംഗപ്രവേശം ചെയ്‌തു കഴിഞ്ഞു. അതിനെ ലീഗ്‌ എങ്ങനെ വിലയിരുത്തുന്നു?
= കേരളത്തിലെ മുസ്‌ലിംകളുടെ പ്രധാന നേട്ടങ്ങളിലൊന്ന്‌ രാഷ്‌ട്രീയമായി സംഘടിച്ചു എന്നതാണ്‌. അത്‌കൊണ്ട്‌ സമുദായത്തിന്റെ കാര്യങ്ങള്‍ പറയാന്‍ ഇവിടെ ആളുണ്ടായി. ഈ ശക്തി ഭിന്നിച്ച്‌ കൂടുതല്‍ പാര്‍ട്ടികളുണ്ടാകുമ്പോള്‍ അത്‌ സമുദായത്തെ ദോശകരമായി ബാധിക്കും. യു.പി യിലെ ഇലക്ഷനില്‍ ഇപ്പോള്‍ ഇരുപതും ഇരുപത്തി ആറും മുസ്‌ലിം പാര്‍ട്ടികളാണ്‌ മത്സര രംഗത്തുള്ളത്‌. എല്ലാ ആപ്പീസുകളിലും ഷര്‍വാണിയും തൊപ്പിയും വെച്ചവരെ കാണാം. ഛിദ്രതയുടെ മൂര്‍ദന്യതയാണിത്‌ കാണിക്കുന്നത്‌. ലീഗിന്റെ തീരുമാനങ്ങളിലും സമീപനങ്ങളിലും തെറ്റുകള്‍ സംഭവിച്ചിരിക്കാം. ഇതൊരു മനുഷ്യ സൃഷ്‌ടിയാണല്ലോ. അത്‌ ചൂണ്ടിക്കാണിച്ച്‌ തിരുത്താന്‍ ശ്രമിക്കുകയാണ്‌ വേണ്ടത്‌. അതിനു പകരം പുതിയ പുതിയ പാര്‍ട്ടികളുണ്ടാക്കുന്നത്‌ ഇവിടെയുള്ള മുസ്‌ലിംകളുടെ ശാക്തീകരണത്തെയാണ്‌ പ്രതികൂലമായി ബാധിക്കുന്നത്‌.
ഒരു മുഖ്യധാരാ പാര്‍ട്ടിക്കുണ്ടാകുന്ന വീഴ്‌ച്ചകളുടെ വിടവിലൂടെയാണ്‌ പലപ്പോഴും പുതിയ പാര്‍ട്ടികള്‍ പിറവിയെടുക്കുന്നത്‌. ലീഗില്‍ അടുത്തകാലത്തായി നിരന്തരം വീഴ്‌ചകളുണ്ടായി എന്നല്ലേ പുതിയ പാര്‍ട്ടികളുടെ രംഗപ്രവേശം അറിയിക്കുന്നത്‌?
= അങ്ങനെയല്ല. വീഴ്‌ച്ചകളെ പടച്ചുണ്ടാക്കുകയാണ്‌ ഇവിടെ. ഉദാഹരണത്തിനു ഇ-മെയില്‍ വിവാദം. മുസ്‌ലിംകളെ ഇവിടെ വേട്ടയാടുകയാണെന്ന്‌ വരുത്തിതീര്‍ത്തു അതിലൂടെ തീവ്രവാദ സംഘടനകള്‍ക്കു വളരാന്‍ സൗകര്യമുണ്ടാക്കികൊടുക്കുകയും ലീഗിനെ ക്ഷീണിപ്പിക്കാനുള്ള തന്ത്രങ്ങളൊരുക്കുകയുമാണ്‌ അത്‌. ജമാഅത്തെ ഇസ്‌ലാമി പുതിയൊരു പാര്‍ട്ടിയുണ്ടാക്കി. അതിനെ ഇവിടെ ലോഞ്ച്‌ ചെയ്യണമെങ്കില്‍ ലീഗില്‍ എന്തെങ്കിലും അപാകതകളുണ്ടാക്കിയോ ഭരണത്തില്‍ മുസ്‌ലിംകള്‍ക്ക്‌ ദോശകരമായ കാര്യങ്ങളാണുള്ളതെന്ന്‌ വരുത്തി തീര്‍ക്കുകയോ ആവശ്യമാണ്‌. അതിനുള്ള പരിശ്രമമാണവര്‍ നടത്തുന്നത്‌. അത്‌ ലീഗിലുള്ള അപാകതയല്ല. ഇവിടെ മുസ്‌ലിംകള്‍ക്ക്‌ രക്ഷയില്ലെന്നു വന്നാല്‍ അതിന്റെ പേരില്‍ പല സംഘടനകള്‍ക്കും രംഗത്തുവരാനാകും. അതിനു വേണ്ടി കൃത്യമായ അജണ്ടകളോടെ നടത്തുന്ന പ്രവര്‍ത്തനങ്ങളാണത്‌. അതിന്റെയൊക്കെ ഫലം മുസ്‌ലിംകളെ രാഷ്‌ട്രീയമായി ക്ഷയിപ്പിക്കുകയാണ്‌. ക്ഷയിച്ചാല്‍ നോര്‍ത്തിന്ത്യന്‍ മുസ്‌ലിംകളെ പോലെ ഇവിടെയുള്ളവരും ദുര്‍ബലരായിതീരും.
ഇത്തരം പാര്‍ട്ടികളെ പരമാവധി അടുപ്പിച്ചു നിര്‍ത്തി അവരുന്നയിക്കുന്ന പ്രശ്‌നങ്ങളെ ഇല്ലാതെയാക്കുകയല്ലേ വേണ്ടത്‌?
= ഇവിടെ വന്ന ഒരു പാര്‍ട്ടി ജമാഅത്തെ ഇസ്‌ലാമിയുടേതാണ്‌. മത രാഷ്‌ട്രവാദമാണ്‌ അതിനുള്ളത്‌. അപ്പോള്‍ അതിവിടെ ലോഞ്ച്‌ ചെയ്യണമെങ്കില്‍ ആ രീതിയിലുള്ള ഒരു രാഷ്‌ട്രീയ പാര്‍ട്ടി അവര്‍ക്ക്‌ ഇവിടെ വരണം. ജമാഅത്ത്‌ വെറുമൊരു മത സംഘടനയല്ല, രാഷ്‌ട്രീയ പാര്‍ട്ടി കൂടിയാണ്‌. അത്‌കൊണ്ടവര്‍ എപ്പോഴും ലീഗിനോട്‌ ഏറ്റുമുട്ടികൊണ്ടിരിക്കും. പിന്നെ എസ്‌.ഡി.പി.ഐ പോലുള്ളവ തീവ്ര ശൈലിയില്‍ എല്ലാത്തിനോടും പ്രതികരിക്കുന്നവയാണ്‌. ആ ചിന്ത ഇതുപോലെയുള്ള ബഹുസ്വര സമൂഹത്തില്‍ നടപ്പിലാക്കുക പ്രയാസകരമാണ്‌. അത്‌ കൊണ്ട്‌തന്നെ ഈ ചിന്താഗതി വെച്ചു പുലര്‍ത്തുന്നവരുമായി സഹകരിക്കുക പ്രയാസകരമാണ്‌. അതിന്റെ വിപത്തുകളെ കുറിച്ച്‌ സമൂഹത്തെ ബോധവല്‍ക്കുകയാണ്‌ പോംവഴി.
കേരളത്തിലില്ലെങ്കിലും ഉത്തരേന്ത്യയില്‍ എസ്‌.ഡി.പി.ഐ പോലുള്ള പാര്‍ട്ടികള്‍ക്ക്‌ ഇടം കണ്ടെത്താനാകുന്നു. ലീഗിന്‌ അത്‌ എന്തുകൊണ്ട്‌ സാധിക്കുന്നില്ല?
= കേരളത്തിലെ മുസ്‌ലിംകള്‍ ഇവിടുത്തെ മറ്റു ജനവിഭാഗങ്ങളുമായി സഹകരിച്ചുപോകാന്‍ പ്രാപ്‌തമായവരാണ്‌. അതേ സമയം ഉത്തരേന്ത്യയിലെ മുസ്‌ലിം വേഷത്തിലും ഭാഷയിലും സംസ്‌കാരത്തിലുമെല്ലാം മറ്റുള്ളവരില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. അതുകൊണ്ട്‌ അവിടെ അടിസ്ഥാനപരമായി ഒരു അകല്‍ച്ചയുണ്ട്‌. ഈ അകല്‍ച്ചയിലാണ്‌ ഇത്തരം തീവ്രവാദ പ്രസ്ഥാനങ്ങള്‍ വരുന്നത്‌.

അതേറ്റെടുക്കുകയും ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പ്രതിവിധി കാണുകയും ചെയ്യേണ്ട ലീഗ്‌ നേതൃത്വം കേരളത്തിലേക്ക്‌ ചുരുണ്ടുകൂടുകയാണല്ലോ?
= അങ്ങനെ പറഞ്ഞുകൂടാ. മിക്ക സംസ്ഥാനങ്ങളിലും ലീഗിനു കമ്മറ്റികളുണ്ട്‌. പ്രവര്‍ത്തകരുണ്ട്‌. തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തുണ്ട്‌. പക്ഷേ, മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെല്ലാം അവിടെ ഭിന്നിച്ചു കിടക്കുകയാണ്‌. രാഷ്‌ട്രീയ അവബോധമില്ലാത്തതും ദീനീപരമായ സംഘടിത പ്രവര്‍ത്തനം ഇല്ലാത്തതും അതിന്റെ കാരണമാണ്‌. ജാര്‍ഖണ്ഡിലും യു.പി യിലുമെല്ലാം ലീഗ്‌ മല്‍സര രംഗത്തുണ്ട്‌. പക്ഷേ, വിജയിച്ചുവരാന്‍ കൂടെനില്‍ക്കാന്‍ പാര്‍ട്ടികളില്ല. കേരളത്തില്‍ മറ്റു പാര്‍ട്ടികളുണ്ടായത്‌കൊണ്ട്‌ ജയിച്ചുകയറാനും ശക്തി തെളിയിക്കാനും പെട്ടന്നു സാധിക്കുന്നു.

കേരളത്തില്‍ ലീഗ്‌ ഒറ്റക്കു മത്സരിച്ചപ്പോഴും ജയിച്ചു കയറുകയും ശക്തി തെളിയിക്കുകയും ചെയ്‌തിട്ടുണ്ട്‌. സ്വാതന്ത്ര്യാനന്തരം തന്നെ പല സംസ്ഥാനങ്ങളിലും ലീഗ്‌ നിയമസഭാ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്‌. പില്‍ക്കാലത്ത്‌ അപചയം സംഭവിച്ചു എന്നാണല്ലോ ഇത്‌ അറിയിക്കുന്നത്‌? 

= കേരളത്തില്‍ 1957 ല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഒറ്റക്ക്‌ അധികാരത്തില്‍ വന്നിട്ടുണ്ട്‌. ഇപ്പോള്‍ ഒറ്റക്ക്‌ വരില്ല. സാമൂഹികാന്തരീക്ഷത്തിലെ മാറ്റമാണത്‌. ബംഗാളില്‍ ലീഗ്‌ സാന്നിദ്ധ്യമറിയിച്ചിരുന്നു. അന്ന്‌ കോണ്‍ഗ്രസും ഫോര്‍വേഡ്‌ ബ്ലോക്കും കൂടെയുണ്ടായിരുന്നു. മുസ്‌ലിംകള്‍ മാത്രം അണിനിരക്കുന്ന പാര്‍ട്ടിക്ക്‌ തങ്ങളുടെ കൂടെ നില്‍ക്കുന്ന മതേതര കക്ഷികളുമായി മുന്നണി ബന്ധം സ്ഥാപിക്കാതെ അധികാരത്തിലെത്താനാകില്ല. കേരളത്തില്‍ അത്‌ സാധിക്കുകയും മറ്റു സ്ഥലങ്ങളില്‍ സാധിക്കാതെ വരികയും ചെയ്‌തു എന്നതാണ്‌ വ്യത്യാസം. കൂടെ നിര്‍ത്താവുന്ന മതേതര ശക്തികളുണ്ടെങ്കില്‍ ലീഗിന്‌ അവിടെയും മുന്നേറാന്‍ കഴിയും. അതിനുള്ള ശ്രമമാണ്‌ ഇപ്പോള്‍ പാര്‍ട്ടി നടത്തികൊണ്ടിരിക്കുന്നത്‌.

അജണ്ടകളും സ്വഭാവങ്ങളും നോക്കുകയാണെങ്കില്‍ ലീഗ്‌ ചേര്‍ന്നു നില്‍ക്കേണ്ടത്‌ ഇടതു പക്ഷത്തിന്റെ കൂടെയാണല്ലോ? 

= അതു ശരിയല്ല. ഇടതു പക്ഷം അടിസ്ഥാനപരമായി നമ്മളോട്‌ വിയോജിക്കുന്നു. നമുക്ക്‌ ഒരു മൗലിക പ്രമാണവും വിശ്വാസവുമുണ്ട്‌. അതാണ്‌ ഏറ്റവും പ്രധാനം. അവര്‍ ചില പ്രശ്‌നങ്ങളില്‍ മുസ്‌ലിം പക്ഷത്തു നില്‍ക്കുന്നുണ്ടെങ്കിലും മത വിശ്വാസത്തെ നിരുത്സാഹപ്പെടുത്തുകയും ക്രമേണ ആളുകളെ അതില്‍നിന്നും മാറ്റുകയും ചെയ്യുന്ന അജണ്ടയാണ്‌ അവര്‍ക്കുള്ളത്‌. അത്‌കൊണ്ടു തന്നെ അടിസ്ഥാപരമായി അവരോട്‌ സഹകരിക്കാന്‍ ലീഗിന്‌ പ്രയാസമുണ്ട്‌. അല്ലാതെ അവര്‍ നമ്മോട്‌ സഹകരിക്കാന്‍ മുന്നോട്ട്‌ വരാത്തതുകൊണ്ടല്ല.
ഇടതുപക്ഷം അകറ്റി നിര്‍ത്തിയത്‌കൊണ്ട്‌ കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കുന്നു എന്നതല്ലേ ശരി? 

= അല്ല. ലീഗിനെ ആരും അകറ്റിനിര്‍ത്തുന്ന പ്രശ്‌നമില്ല. ലീഗിന്റെ അര സമ്മതം വന്നാല്‍ മതി, ഇടതു പക്ഷം ലീഗിന്റെ കൂടെ നില്‍ക്കും. അത്‌ പ്രശ്‌നമല്ല. മൗലികമായ വിയോജിപ്പാണ്‌ പ്രശ്‌നം. ഇതിനിടയില്‍ അത്തരമൊരു ചര്‍ച്ച പാര്‍ട്ടിയിലുണ്ടായി. ഇടതു പക്ഷത്തിന്റെ കൂടെ നില്‍ക്കേണ്ട കാര്യമില്ലെന്ന്‌ ശിഹാബ്‌ തങ്ങള്‍ അന്തിമമായി തീരുമാനം പറയുകയാണുണ്ടായത്‌.

അത്തരം മൗലികമായ പ്രശ്‌നങ്ങളാണുള്ളതെങ്കില്‍ അബ്‌ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ കാലത്ത്‌ ഇടതു പക്ഷവുമായി ചേര്‍ന്ന്‌ ഒരു മുന്നണിയില്‍ സൗഹൃദത്തോടെ പ്രവര്‍ത്തിച്ചല്ലോ? 

= സൗഹൃദത്തോടെ പ്രവര്‍ത്തിച്ചിട്ടില്ല. ഒരു മുന്നണിയാകേണ്ടി വന്നു. അതിനൊരു പശ്ചാതലമുണ്ട്‌. ഖാഇദേ മില്ലത്ത്‌ ഇസ്‌മാഈല്‍ സാഹിബിന്റെ നേതൃത്വത്തിലെടുത്ത ഒരു തീരുമാനമാണത്‌. സ്വാതന്ത്ര്യാനന്തരം മുസ്‌ലിംകളെ പലരീതിയിലും അവഗണിക്കുകയും അവഹേളിക്കുകയും ചെയ്‌ത പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക്‌ ഒരു ഷോക്ക്‌ ട്രീറ്റ്‌മെന്റ്‌ നല്‍കിയാലേ രക്ഷയുള്ളൂ എന്ന മദ്രാസ്‌ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇവരുമായി സഖ്യമുണ്ടായത്‌. അന്നുതന്നെ ഇതെത്രകാലമുണ്ടാകുമെന്ന്‌ ഖാഇദെ മില്ലത്ത്‌ ചോദിച്ചിരുന്നു. അത്‌ കൂടുതല്‍ നീണ്ടുനില്‍ക്കില്ലെന്ന്‌ അവര്‍ക്ക്‌ അറിയാമായിരുന്നു.
അപ്പോള്‍ മുസ്‌ലിം ലീഗിനെ മുഖ്യധാരയിലേക്കും മുന്നണി സംവിധാനത്തിലേക്കും കൊണ്ടുവന്നതില്‍ ഇടതുപക്ഷത്തിനു വലിയ പങ്കുണ്ട്‌?
= അതിനുമുമ്പ്‌തന്നെ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുമായും മറ്റും ലീഗിനു സഖ്യവും മുന്നണി ബന്ധവും ഉണ്ടായിരുന്നല്ലോ. ശക്തിയുണ്ടെങ്കില്‍ എവിടെയും അംഗീകാരം കിട്ടും. കോണ്‍ഗ്രസ്‌ കേരളത്തിനു പുറത്ത്‌ ലീഗിനെ അംഗീകരിച്ചിരുന്നില്ല. ഇവിടെ നല്ലതെന്ന്‌ പറയുമ്പോള്‍ തന്നെ പുറത്തവര്‍ വര്‍ഗീയ പാര്‍ട്ടിയെന്ന്‌ ലീഗിനെ വിളിച്ചിരുന്നു. ജയിക്കാനും തോല്‍പ്പിക്കാനുമുള്ള വോട്ടുണ്ടെങ്കില്‍ അവരെ പൊതു സമൂഹം അംഗീകരിക്കും. അവരുമായി ധാരണയും സഖ്യവുമുണ്ടാക്കാന്‍ മറ്റുള്ളവരുണ്ടാകും. അത്‌ കേരളത്തിലുണ്ടാവുകയും പുറത്ത്‌ ഇല്ലാതിരിക്കുകയും ചെയ്‌തു. അതാണവിടങ്ങളിലെ പരാജയം.
ലീഗിന്റെ പ്രവര്‍ത്തന മേഖലയും ശക്തി കേന്ദ്രവും മലബാറാണ്‌. ഈ മലബാറിന്റെ പിന്നാക്കാവസ്ഥയുടെ മുഖ്യകാരണം ലീഗാണെന്ന്‌ മലബാര്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്ന പലരും കുറ്റപ്പെടുത്തുന്നു. അത്‌ ശരിതന്നെയല്ലേ?
= മലബാര്‍ പ്രക്ഷോഭമെന്ന പേരില്‍ ഇവിടെ ഇയ്യിടെ ശബ്‌ദിച്ചത്‌ ജമാഅത്തെ ഇസ്‌ലാമിയാണ്‌. മുസ്‌ലിംകളെ ഉദ്യോഗമേഖലയിലും മറ്റും കൊണ്ടുവരാന്‍ ലീഗ്‌, സംവരണം നടപ്പാക്കുകയും അതിനു വേണ്ടി ശബ്‌ദിക്കുകയും ചെയ്‌തപ്പോള്‍ ഉദ്യോഗ രംഗത്ത്‌ മുസ്‌ലിംകള്‍വരുന്നത്‌ തന്നെ തെറ്റാണെന്നു പറഞ്ഞ്‌ പിന്നോട്ട്‌ വലിക്കുകയാണ്‌ ജമാഅത്ത്‌ ചെയ്‌തത്‌. തിരു-കൊച്ചി ഭാഗം ഏതുകാലത്തും മുന്നോക്കമായിരുന്നു. മലബാര്‍ മദ്രാസിന്റെ ഭാഗമായിരുന്നു. ഇരുപത്തിയൊന്നിലെ കലാപങ്ങളും പോരാട്ടങ്ങളും കാരണം ഏറെ പിന്നാക്കം നില്‍ക്കുകയായിരുന്നു മലബാര്‍. പുരുഷന്മാരെ മുഴുവന്‍ വെടിവെച്ചുകൊല്ലുകയോ നാടുകടത്തുകയോ ചെയ്‌തിരുന്നു. എന്റെയൊക്കെ ചെറുപ്പത്തില്‍ നാട്ടിന്‍പുറങ്ങളില്‍ കഞ്ഞിപ്പീടികയുണ്ടായിരുന്നു. സ്‌ത്രീകളാണത്‌ നടത്തിയിരുന്നത്‌. വിധവകളായിരുന്ന അവര്‍ക്ക്‌ മക്കളെ പോറ്റാന്‍ അതായിരുന്നു മാര്‍ഗം. അങ്ങനെ പ്രയാസപ്പെട്ട ഒരു സമൂഹത്തിന്റെ അതിജീവനമാണ്‌ ഇവിടെ ഉണ്ടായിട്ടുള്ളത്‌. തിരു-കൊച്ചിയെ മലബാറുമായി താരതമ്യപ്പെടുത്താനേ പറ്റില്ല. ഇത്രയധികം പുരോഗതിയുണ്ടായ മറ്റൊരു ജില്ലയില്ല. മലബാറിന്റെ മാത്രം ചരിത്രമെടുത്തു നോക്കിയാല്‍, മലപ്പുറം ജില്ല ഉണ്ടായതിനു ശേഷം ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജയിക്കുന്നതും കൂടുതല്‍ മാര്‍ക്ക്‌ വാങ്ങുന്നതും ഇവിടെ നിന്നായിരിക്കുന്നു.

മലപ്പുറം ജില്ല വിഭജിച്ചു മറ്റൊരു ജില്ല രൂപീകരിച്ചാല്‍ മലബാറിന്റെ വികസനത്തിനു അത്‌ കൂടുതല്‍ എളുപ്പമാകും എന്ന്‌ ചില ഭാഗത്തു നിന്നും അഭിപ്രായം വന്നു കഴിഞ്ഞു. ഈ വിഷയത്തില്‍ ലീഗിന്റെ അഭിപ്രായം എന്താണ്‌?
= അത്‌ പഠിച്ച്‌ അഭിപ്രായം പറയേണ്ട കാര്യമാണ്‌. അക്കാര്യം പഠിച്ച്‌ അന്വേഷിക്കാന്‍ മുസ്‌ലിം ലീഗ്‌ ജില്ലാ കമ്മറ്റി ഒരു പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്‌. അവരുടെ റിപ്പോര്‍ട്ട്‌ ലഭിക്കുന്നതിനു മുമ്പ്‌ അഭിപ്രായം പറയാനാകില്ല.
ഇത്തവണ അധികാരത്തിലെത്തിതിനു ശേഷം സമുദായത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ലീഗിന്‌ സാധിച്ചിട്ടുണ്ടോ? 

= സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടനുസരിച്ച്‌ കേന്ദ്ര ഗവണ്‍മെന്റ്‌ കൊണ്ടുവന്ന നടപടികള്‍ കാര്യമായി നടത്താതിരുന്ന സംസ്ഥാനമാണ്‌ കേരളം. അതിന്റെ പ്രധാന കാരണം ഇവിടെ ഒരു മൈനോറിറ്റി ഡിപ്പാര്‍ട്ടുമെന്റില്ലാ എന്നതാണ്‌. ഞങ്ങള്‍ വന്ന ഉടനെ അതുണ്ടാക്കി. മറ്റൊന്ന്‌ മൈനോറിറ്റി ഫൈനാന്‍ഷ്യല്‍ ഡവലപ്പ്‌മെന്റ്‌ കോര്‍പറേഷനാണ്‌. മൈനോറിറ്റി കമ്മീഷനെ വെക്കുകയാണ്‌ വേറൊന്ന്‌. അതിപ്പോള്‍ തീരുമാനിച്ചു കഴിഞ്ഞു. മോഡണൈസേഷന്‍ ഓഫ്‌ മദ്‌റസ എജ്യുക്കേഷനാണ്‌ പിന്നെ. അത്‌ വളരെ കുത്തഴിഞ്ഞു കിടക്കുകയായിരുന്നു. കുറച്ച്‌ ഉദ്യോഗസ്ഥര്‍ തോന്നിയതു പോലെ പ്രവര്‍ത്തിക്കുകയായിരുന്നു അതില്‍. അതിനിപ്പോള്‍ ഒരു കമ്മറ്റിയെ വെച്ചു. അതുപോലെ പ്രധാന മന്ത്രിയുടെ പതിനഞ്ചിന പരിപാടി നാളുകളായി വേണ്ടത്ര ഗൗനിക്കപ്പെടാതെ പോവുകയായിരുന്നു ഇവിടെ. ഈ ഗവണ്‍മെന്റ്‌ വന്നപ്പോള്‍ സ്റ്റേറ്റിലും ജില്ലയിലും മോണിറ്ററി കമ്മറ്റിയെ വെച്ചു. മദ്‌റസയിലെ അധ്യാപകരുടെ ക്ഷേമ നിധി പലിശ രഹിതമാക്കണമെന്ന പ്രശ്‌നമുണ്ടായിരുന്നു. അത്‌ പലിശ ലഹിതമാക്കാന്‍ തീരുമാനിച്ചു. ഇങ്ങനെ ചുരുങ്ങിയ സമയത്തിനകം ന്യൂനപക്ഷങ്ങളെ മാത്രം ബാധിക്കുന്ന ഒട്ടനവധി കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്‌തിട്ടുണ്ട്‌.

ഇസ്‌ലാമിക്‌ ബേങ്കിംഗ്‌ എന്ന ഒരാശയം ഇവിടെ സജീവമായത്‌ തോമസ്‌ ഐസക്‌ ധനകാര്യം കൈകാര്യം ചെയ്‌തപ്പോഴാണ്‌. ലീഗിനു പോലും പിന്നീട്‌ അതിന്റെ പിന്നാലെ കൂടാന്‍ സാധിച്ചിട്ടില്ല? 

= ആ വിഷയത്തില്‍ ഒരു അനൗണ്‍സ്‌മെന്റ്‌ നടത്തുക മാത്രമാണ്‌ അവര്‍ ചെയ്‌തത്‌. യാതൊരു പ്രവര്‍ത്തനവും നടത്തിയിരുന്നില്ല. ഇപ്പോള്‍ ഞങ്ങള്‍ ഒരു കമ്മറ്റിയെ വെച്ചു നിയമ പ്രാബല്യം നടത്താനാകുമോ എന്നതിനെ കുറിച്ചെല്ലാം കേന്ദ്ര ഗവണ്‍മെന്റുമായി ചര്‍ച്ച നടത്തി. കേന്ദ്ര ഗവണ്‍മെന്റ്‌ തന്നെ ഇത്‌ എങ്ങനെ പ്രായോഗികമാക്കാമെന്നതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്‌തുകൊണ്ടിരിക്കുകയാണെന്ന്‌ ചിദംബരം തന്നെ പറഞ്ഞിട്ടുണ്ട്‌.
മദ്‌റസയിലെ അധ്യാപകരുടെ ക്ഷേമ നിധി പലിശ രഹിതമാക്കണമെന്ന തീരുമാനം വന്നെന്നു പറഞ്ഞു. അത്‌ പ്രായോഗിക തലത്തിലെത്തിയോ?
= തീരുമാനം വന്നിട്ടേ ഉള്ളൂ. അതേ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്‌.

സര്‍ക്കാര്‍ നിരവധി ക്ഷേമ പെന്‍ഷനുകള്‍ അനുവദിക്കുന്നു. മദ്‌റസ അധ്യാപകരുടെ ക്ഷേമ നിധി അത്തരമൊന്നാക്കിക്കൂടേ? 

= അതേ കുറിച്ച്‌ പഠിക്കാതെ പറയാനാകില്ല.
ലീഗ്‌ അദ്ധ്യക്ഷന്‍ പ്രഖ്യാപിച്ച അഞ്ചാം മന്ത്രി ഇപ്പോഴും ഉണ്ടായില്ലെന്നത്‌ ലീഗിനെ മാനം കെടുത്തിയ ഒരു സംഭവമാണ്‌. അതില്‍നിന്നും പാര്‍ട്ടി ഉള്‍വലിയുകയാണോ ചെയ്‌തത്‌? 

= തങ്ങളും അവരുമായി ഉണ്ടാക്കിയ ഒരു ധാരണയാണത്‌. അത്‌ മുഴുവന്‍ നമുക്കറിയില്ല. തങ്ങള്‍ പ്രഖ്യാപിച്ചത്‌ കൊണ്ട്‌ അത്‌ നടക്കുമെന്ന്‌ പൂര്‍ണ വിശ്വാസമുണ്ട്‌. അതില്ലെങ്കില്‍ മുന്നോട്ടു പോകാനാകില്ല.

കാന്തപുരം വിഭാഗം വിവരമില്ലാത്ത ജനക്കൂട്ടം: ടി കെ ഹംസ

പുതിയ ലക്കം സത്യധാര 
കോഴിക്കോട്:  കാന്തപുരം വിഭാഗം വിവരമില്ലാത്ത ജനക്കൂട്ടമാണെന്ന് സി പി എം സംസ്ഥാന കമ്മിറ്റിയംഗം ടി കെ ഹംസ. എസ് കെ എസ് എസ് എഫ് ദൈ്വവാരികയായ 'സത്യധാര'യുടെ ഏറ്റവും പുതിയ ലക്കത്തിന് നല്കിയ അഭിമുഖത്തിലാണ് ടി കെ ഹംസ ഇടതുപക്ഷസഹയാത്രികരായി അറിയപ്പെടുന്ന കാന്തപുരം വിഭാഗത്തിനെതിരെ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. കാന്തപുരം വിഭാഗത്തെക്കുറിച്ചുള്ള താങ്കളുടെ തുറന്ന അഭിപ്രായം ആവശ്യപ്പെടുന്നതിന് ടി കെ ഹംസ മറുപടി നല്കുന്നു: ''ഒരു കാര്യം നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുതരാം. ഇവര്‍ ഒരിക്കലും നേരെയാവില്ല. ഹാദാഖൗമുന്‍ ജാഹിലൂന്‍ (വിവരമില്ലാത്ത ജനക്കൂട്ടം)''. 
തിരുകേശ പള്ളിയുമായി കാന്തപുരം നടക്കുന്നതിനെതിരെ മതപരമായ വീക്ഷണത്തില്‍ തന്നെ ധാരാളം പറയാനുണ്ട്. ഇപ്പോള്‍ പറയുന്നില്ല. താന്‍ ഒരിക്കലും ഒരു രാഷ്ട്രീയപാര്‍ട്ടിക്കും ഒപ്പം നിന്നിട്ടില്ല, ഇനി നില്‍ക്കുകയുമില്ലെന്നുള്ള കാന്തപുരത്തിന്റെ പ്രസ്താവന കളവാണ്. 'അരിവാള്‍ സുന്നി' എന്നല്ലേ അദ്ദേഹത്തിന്റെ പേര്? അതെങ്ങനെ കിട്ടിയതാ....... വെറുതെ കിട്ടുമോ. ലോകം മുഴുവന്‍ അങ്ങനെയല്ലേ വിളിച്ചത്? - ഹംസ തുടര്‍ന്നു ചോദിക്കുന്നു. 
കാന്തപുരം വിഭാഗം ഞങ്ങളുമായി പിണങ്ങിയിട്ടില്ല. പിണറായിയുടെ വാക്ക് പുറത്തുള്ള ഒരു സാധാരണക്കാരന്റെ വാക്കായി മാത്രം എടുത്താല്‍ മതി. കാന്തപുരത്തിന്റെ രാഷ്ട്രീയ നിലപാടായ 'ഞങ്ങളെ സഹായിച്ചവരെ ഞങ്ങളും സഹായിക്കു'മെന്ന നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ല. അതാരാണെന്ന് ഇതുവരെ ആരും അദ്ദേഹത്തോട് ചോദിച്ചിട്ടുമില്ല, കാന്തപുരം പറഞ്ഞിട്ടു മില്ലെന്ന് ഹംസ പരിഹസിക്കുന്നു.
'കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായപ്പോള്‍ ഞാനൊരു എ പി സുന്നിയാണെന്ന്'  പറഞ്ഞ ടി കെ ഹംസയുടെ പ്രസ്താവനയെക്കുറിച്ച ചോദ്യത്തിന് ഒരു രാഷ്ട്രീയ പ്രതിസന്ധി ഘട്ടത്തില്‍ പറയേണ്ട കാര്യങ്ങള്‍ വൃത്തിയായി പറഞ്ഞുവെന്നേയുള്ളൂ എന്നാണ് ഹംസയുടെ ന്യായീകരണം. ഇ കെ സുന്നിയുടെയും മുജാഹിദിന്റെയും ജമാഅത്ത് ഇസ്‌ലാമിയുടെയും വോട്ടില്ലാത്ത ഒരു സ്ഥാനാര്‍ഥിയുടെ തന്ത്രമായി മാത്രം അതിനെ എടുത്താല്‍ മതിയെന്നും ഹംസ വിശദീകരിക്കുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിന് 20 സീറ്റ് കിട്ടിയത് തന്റെ പിന്തുണ കൊണ്ടാണെന്ന കാന്തപുരത്തിന്റെ വാദത്തെക്കുറിച്ച് 'നുണയാപ്പറഞ്ഞ തെന്നല്ലാവര്‍ക്കു മറിയാമെന്നാ'ണ് ഹംസയുടെ മറുപടി.
കാന്തപുരത്തിന്റെ വോട്ട് ബാങ്കിനെക്കുറിച്ച ചോദ്യത്തിന് 'ഒരു സംഘടനാ നേതാവ് പറഞ്ഞാല്‍ കുറച്ചാളുകളൊക്കെ കേള്‍ക്കും, എല്ലാവരും അനുസരിക്കുമെന്ന് കരുതേണ്ടെ'ന്നാണ് മറുപടി. ഇതറിയാവുന്നതുകൊണ്ടാണ് നിശ്ചിത പാര്‍ട്ടിക്ക് വോട്ടു ചെയ്യണമെന്ന് കാന്തപുരം പറയാത്തതെന്നും ഹംസ പറഞ്ഞു. അതുകൊണ്ടാണ് നമ്മളെ സഹായിച്ചവരെ നമ്മളും സഹായിക്കും എന്ന് പറയുന്നതെന്നും ഹംസ കളിയാക്കുന്നു.

മതവും രാഷ്ട്രീയവും തമ്മില്‍ ചര്‍ച്ചയാവാം

പ്രഫ. ഓമാനൂര്‍ മുഹമ്മദ്
മതം രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് രാഷ്ട്രീയനേതാക്കളും രാഷ്ട്രീയം മതത്തില്‍ ഇടപെടരുതെന്ന് മതനേതാക്കളും പറയാറുണ്ട്. ഇടതുമുന്നണിയിലായിരുന്ന ജോസഫ് ഗ്രൂപ്പ് കഴിഞ്ഞ തിരഞ്ഞെടുപ്പിനുമുമ്പ് മുന്നണിവിട്ട് മാണി കോണ്‍ഗ്രസ്സില്‍ ലയിച്ചതിനു കാരണക്കാരായി പ്രവര്‍ത്തിച്ചത് മെത്രാന്‍മാരായിരുന്നുവെന്നും ഇതു രാഷ്ട്രീയത്തിലുള്ള മതമേലധ്യക്ഷന്‍മാരുടെ ഇടപെടലാണെന്നും ഇത്തരം ഇടപെടലുകള്‍ മഹാ അപകടത്തിലേക്കു വഴിവയ്ക്കുമെന്നും സി.പി.എം ആരോപിച്ചിരുന്നു. ഇന്നിപ്പോള്‍ മന്ത്രിമാരെ നിയമിക്കുന്നതുപോലും മതനേതാക്കളുടെ ഇംഗിതമനുസരിച്ചാണെന്നും മതവിഭാഗങ്ങളുടെ ഇത്തരം ഇടപെടലുകള്‍ ഒട്ടും പൊറുപ്പിച്ചുകൂടാത്തതാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു. 
ഈ അടുത്തകാലത്ത് പിണറായി വിജയന്‍ ഇപ്പോള്‍ വിവാദമായിരിക്കുന്ന തിരുനബികേശ സംബന്ധിയായി ഒരു പ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി. നബിയുടെ വാക്കുകളാണ്, മറിച്ച് മുടിപോലെയുള്ള ഭൗതികാവശിഷ്ടങ്ങളല്ല പ്രധാനമെന്നും ഏതുമുടിയും കത്തിച്ചാല്‍ കത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. ഈ പ്രസ്താവന മതകാര്യങ്ങളിലുള്ള രാഷ്ട്രീയക്കാരുടെ ഇടപെടലാണെന്നും ഇത്തരം ഇടപെടലുകള്‍ അനുവദിച്ചുകൂടെന്നും മതകാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ടാല്‍ അതു വര്‍ഗീയതയ്ക്കു കാരണമാവുമെന്നും പിണറായിക്കു മറുപടിയായി കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ പ്രതികരിച്ചു. മാത്രവുമല്ല, മുസ്്‌ലിം മതപ്രശ്‌നങ്ങള്‍ മുസ്‌ലിംകളിലെ പണ്ഡിതന്‍മാര്‍ മാത്രം പറഞ്ഞുതീര്‍ക്കേണ്ടതാണെന്നും മറ്റു മതക്കാരോ നാസ്തികരോ രാഷ്ട്രീയക്കാരോ അതില്‍ ഇടപെട്ടുകൂടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
പിണറായിയുടെയും കാന്തപുരത്തിന്റെയും ഈ അഭിപ്രായപ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ മതവും രാഷ്ട്രീയവും തമ്മില്‍ എത്രത്തോളം അടുപ്പവും അകലവും ആവാമെന്നത് സജീവമായ ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ടതുണ്ട്. 
നമ്മുടെ നാട് ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നു. മതേതരത്വം എന്നുപറഞ്ഞാല്‍ നാം അര്‍ഥമാക്കുന്നത് രാഷ്ട്രത്തിനു പ്രത്യേക മതം ഇല്ലെന്നും രാഷ്ട്രം എല്ലാ മതങ്ങളെയും മാനിക്കുന്നുവെന്നുമാണ്. മതരഹിതമായി ജീവിക്കുന്നതിനും രാജ്യത്ത് തടസ്സമില്ല. മതവിശ്വാസികളുടെ വിശ്വാസങ്ങളിലോ ആചാരാനുഷ്ഠാനങ്ങളിലോ രാഷ്ട്രം പൊതുവില്‍ ഇടപെടില്ല. എന്നാല്‍, മതത്തിന്റെ പേരില്‍ സമൂഹത്തിനു ദോഷകരമായ കാര്യങ്ങള്‍  നടപ്പാക്കുകയോ അന്യമതവിദ്വേഷം പരത്തുകയോ ജനത്തെ ചൂഷണംചെയ്യുകയോ ആണെങ്കില്‍ രാഷ്ട്രത്തിന് ഇടപെടേണ്ടിവരും. ഉദാഹരണമായി ദൈവപ്രീതി നേടാനെന്ന പേരില്‍ മനുഷ്യനെ ബലിയര്‍പ്പിക്കാന്‍ പ്രേരിപ്പിച്ചാല്‍ രാഷ്ട്രം അതു തടയും. ഇതിനെ രാഷ്ട്രീയക്കാര്‍ മതത്തിലിടപെടുന്നുവെന്ന് ആക്ഷേപിക്കുന്നവരെ നിയമംമൂലം നിലയ്ക്കുനിര്‍ത്താന്‍ രാഷ്ട്രം ബാധ്യസ്ഥമാണ്. മതത്തിന്റെ പേരില്‍ പാമരജനങ്ങള്‍ പടച്ചുണ്ടാക്കുന്ന ജനദ്രോഹപരമായ അന്ധവിശ്വാസങ്ങള്‍ക്കെതിരേ രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവരും അല്ലാത്തവരും ആളുകളെ ബോധവല്‍ക്കരിക്കേണ്ടത് അനിവാര്യമാണ്.
നബിയുടെ വാക്കുകളുടെ പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞ പിണറായി ആ നിലയ്ക്ക് ഒരു നല്ല കാര്യമാണു നിര്‍വഹിച്ചത്. മുടി കത്തുമെന്ന് അദ്ദേഹം പറഞ്ഞതില്‍ കത്തില്ലെന്നു വിശ്വസിക്കുന്നവര്‍ പ്രകോപിതരാവേണ്ടതില്ല. അല്ലാഹുവില്‍ തന്നെ വിശ്വസിക്കാത്ത സഖാവ്, അല്ലാഹുവിന്റെ നബിയിലും നബിയുടെ ശാരീരികസവിശേഷതകളിലും വിശ്വസിച്ചുകൊള്ളണമെന്ന് വിശ്വാസികള്‍ വാശിപിടിക്കുന്നതാണു തെറ്റ്. 
എന്നാല്‍, മതവിശ്വാസികള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടുകൂടെന്ന സഖാവിന്റെ വാശിയും ഇതുപോലെത്തന്നെ തെറ്റാണ്. രാഷ്ട്രം എന്നത് മനുഷ്യന്‍ നിര്‍മിച്ച ഏറ്റവും വലുതും ബലിഷ്ഠവുമായ സാമൂഹിക സ്ഥാപനമാണ്. ജനാധിപത്യവ്യവസ്ഥയില്‍ ഏതു പൗരനും വിശ്വാസിയോ അവിശ്വാസിയോ എന്നു നോക്കാതെ രാഷ്ട്രീയത്തില്‍ ഇടപെടുകയും പ്രവര്‍ത്തിക്കുകയും അഭിപ്രായംപറയുകയുമൊക്കെയാവാം. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയില്‍ അംഗത്വമെടുത്തിട്ടില്ലാത്ത സ്വതന്ത്ര പൗരനും അതിനവകാശമുണ്ട്.  
മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെട്ട ഒട്ടേറെ അവസരങ്ങളുണ്ടായിട്ടുണ്ട്. ഷാബാനു കേസില്‍ സുപ്രിംകോടതി വിധി ശരീഅത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ടില്ലെന്നു കണ്ടപ്പോള്‍ മുസ്്‌ലിംകള്‍ ഇടപെട്ടു. രാഷ്ട്രീയമായിത്തന്നെ അതിനു പരിഹാരം കണ്ടു. കഴിഞ്ഞ ഇടതുസര്‍ക്കാര്‍ മദ്‌റസാ പഠനത്തിനു തടസ്സംസൃഷ്ടിക്കുന്ന നിയമം കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ മതനേതൃത്വം എതിര്‍ത്തു. സര്‍ക്കാരിനെ പിന്തിരിപ്പിച്ചു. ഇതുപോലെ ക്രിസ്തീയസഭകളും മറ്റു മതസംഘടനകളും ഇടപെട്ട ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. ഇത്തരം ഇടപെടലുകള്‍ പാടില്ലെന്നു പറയാന്‍ ഒരു രാഷ്ട്രീയക്കാരനും അവകാശമില്ല. അതുപോലെത്തന്നെ ആരെ മന്ത്രിയാക്കണമെന്നു നിര്‍ദേശിക്കാനും ഏതു വോട്ടര്‍ക്കും അവകാശമുണ്ട്. തങ്ങളുടെ വാക്ക് സ്വീകരിക്കുന്ന പാര്‍ട്ടിയോ ഭൂരിപക്ഷമോ ഉള്ളപ്പോള്‍ മാത്രമേ പൗരന്റെ ഇത്തരം ആഗ്രഹപ്രകടനങ്ങള്‍ നടപ്പാവുകയുള്ളൂവെന്നു മാത്രം. 
മതം യുഗാന്തരങ്ങളിലൂടെ മനുഷ്യന് മാര്‍ഗദര്‍ശനം നല്‍കിയ പ്രസ്ഥാനമാണ്. വിശ്വാസത്തിലൂന്നിയ കര്‍മപദ്ധതികളാണ് മതം. നന്മചെയ്യുക, തിന്മ വെടിയുക, നീതി നടപ്പാക്കുക തുടങ്ങിയ കര്‍മപദ്ധതികളാണ് ഇസ്്‌ലാംപോലെയുള്ള മതങ്ങള്‍ അനുശാസിക്കുന്നത്. പക്ഷേ, അന്ധവിശ്വാസങ്ങളുടെ കൂടാരങ്ങളായിമാറിയ മതങ്ങളുണ്ട്. ഇങ്ങനെ പറയുന്നതുതന്നെ മതത്തില്‍ ഇടപെടലാണ്. പക്ഷേ, ഈ ഇടപെടല്‍ ആവശ്യമാണ്. അപ്പോഴേ, ആളുകളെ മെച്ചപ്പെട്ട മതത്തിന്റെ അനുയായികളാക്കിമാറ്റാന്‍ കഴിയുകയുള്ളു. മതങ്ങള്‍ തമ്മിലും നിരീശ്വര നിര്‍മത വിഭാഗങ്ങള്‍ തമ്മിലും യുക്തിബന്ധുരമായ സംവാദങ്ങള്‍ വേണം. ഇത്തരം സംവാദങ്ങള്‍ ധാരാളമായി ഖുര്‍ആനിലുണ്ട്. ബഹുദൈവത്വവും നിരീശ്വരത്വവും ത്രിയേകത്വവുമൊക്കെ ശരിയല്ലെന്നാണ് ഖുര്‍ആന്‍ കണക്കാക്കുന്നത്. ഇതുകേട്ടാല്‍ മറ്റുള്ളവര്‍ ചൊടിക്കും, വര്‍ഗീയതയ്ക്കു കാരണമാവും എന്നു പറഞ്ഞ് ഖുര്‍ആന്‍ മൂടിവയ്ക്കാന്‍ ഒക്കുമോ? ഖുര്‍ആന്‍ അതിന്റെ തത്ത്വം പറയുകയാണു ചെയ്യുന്നത്. അതു വിശ്വസിക്കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. 
നബി അവസാന പ്രസംഗത്തില്‍ പറഞ്ഞത് ഖുര്‍ആനും തന്റെ ചര്യയും വിട്ടേച്ചുപോവുന്നുവെന്നാണ്. അതു മുറുകെ പിടിച്ചു മുന്നേറാനാണ് ആഹ്വാനംചെയ്തത്. അല്ലാതെ എന്റെ മുടിയും നഖവും വിട്ടേച്ചുപോവുന്നു. അതു പ്രദര്‍ശിപ്പിച്ചു കാശുണ്ടാക്കുക എന്നല്ല. നബിയുടെ ഭൗതികാവശിഷ്ടങ്ങള്‍ ആരുടെയെങ്കിലും കൈവശമുണെ്ടങ്കില്‍ അത് അവര്‍ ആദരവോടെ സൂക്ഷിച്ചുകൊള്ളട്ടെ. മറിച്ച്, അതു പ്രതിഷ്ഠിക്കാന്‍ പള്ളി പണിയുന്നത് ഇസ്‌ലാമിക പാരമ്പര്യമല്ല. മ്യൂസിയമുണ്ടാക്കി അതു പ്രദര്‍ശനവസ്തുവാക്കി സൂക്ഷിക്കുന്നതും നബിനിന്ദ തന്നെയാണ്. 
പിണറായിയുടെ വെല്ലുവിളി സ്വീകരിച്ച്, നബിയുടെ മുടി കൈവശമുണെ്ടന്നും അതു കത്തില്ലെന്നും വിശ്വാസമുള്ളവര്‍, അതു തെളിയിക്കാന്‍ മുന്നോട്ടുവരുകയാണു വേണ്ടത്. അല്ലാതെ, മതത്തില്‍ ഇടപെടരുതെന്നു പറഞ്ഞ് ഉള്‍വലിയുന്നത് ഭീരുത്വമാണ്.

കക്കാട് സയ്യിദ് മുഹമ്മദ് ജിഫ്രിതങ്ങള് അന്തരിച്ചു


തിരൂരങ്ങാടി: സുന്നിയുവജനസംഘത്തിന്റെയും സുന്നി മഹല്ലി ന്റെയും സംസ്ഥാന വൈസ്  പ്രസിഡന്റ് കക്കാട് സയ്യിദ് മുഹമ്മദ് ജിഫ്രിതങ്ങള്‍ എന്ന എസ്. എം. ജിഫ്രി തങ്ങള്‍ ( 76 ) അന്തരിച്ചു. കരള്‍ രോഗംമൂലം മൂന്നുമാസമായി ചികിത്സയിലായിരുന്നു. ദീര്‍ഘ കാലം തിരൂരങ്ങാടി മണ്ഡലം മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റായിരുന്നു. പട്ടിക്കാട് ജാമിഅനൂരിയ അറബിക് കോളജ് എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗം, എംഇഎം എന്‍ജിനിയറിങ് കോളജ് എക്‌സി ക്യുട്ടിവ് കമ്മിറ്റി അംഗം, ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് പ്രസിഡന്റ്,
ദാറുല്‍ ഹുദാ സിന്‍ഡിക്കേറ്റ് മെമ്പര്‍, സാദാത്ത് അസോസിയേഷന്‍ പ്രസിഡന്റ്, താനൂര്‍ ഇസ്‌ലാഹു ഉല്‍ ഉലൂം അറബിക് കോളജ് വൈസ് പ്രസിഡന്റ്, കൂണ്ടൂര്‍ മര്‍ക്കസ് വൈസ് പ്രസിഡന്റ്, കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സ് വൈസ് പ്രസിഡന്റ്, കക്കാട് മഹല്ല് കമ്മിറ്റി പ്രസിഡന്റ്, കരുമ്പില്‍ മഹല്ല് പ്രസിഡന്റ്, കക്കാട് ഇംദാദുല്‍ ഇസ്‌ലാം സംഘം പ്രസിഡന്റ്, കക്കാട് ടൗണ്‍ മുസ്‌ലിംലീഗ് പ്രസിഡന്റ്, കക്കാട് ടൗണ്‍ മുസ്‌ലിംലീഗ് റിലീഫ് കമ്മിറ്റി പ്രസിഡന്റ്, പൂക്കിപറമ്പ് സി.എച്ച് ഹൈദ്രോസ് മുസ്ല്യാര്‍ സ്മാരക കോംപ്ലക്‌സ് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊന്നാനി മൗനത്തുല്‍ ഇസ്‌ലാം സഭ കമ്മിറ്റിയംഗവുമായിരുന്നു. എസ്. വൈ. എസ് സംസ്ഥാന സെക്രട്ടറി, സമസ്ത ബുക്ക് ഡിപ്പോ മാനേജര്‍, എസ്. വൈ. എസ് ഓഫീസ് സെക്രട്ടറി, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗം, തിരൂരങ്ങാടി പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റ്, കക്കാട് ജി. എം. യു. പി സ്‌കൂള്‍ പി. ടി. എ. പ്രസിഡന്റ്, ചേറൂര്‍ യതീംഖാന കമ്മിറ്റി വൈസ് പ്രസിഡന്റ്, കരുമ്പില്‍ മദ്രസാ കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിരുന്നു. 
പിതാവ്: പരേതനായ സയ്യിദ് ഫസല്‍ജിഫ്രി പൂക്കോയ തങ്ങള്‍. ഭാര്യ: സയ്യിദ് ആയിശ ബീവി. മക്കള്‍: ശരീഫ മുത്തു ബീവി. റൗള ബീവി, മരുമകന്‍: സയ്യിദ് ഹസ്സന്‍ ജിഫ്രി, സഹോദരങ്ങള്‍: സയ്യിദ് ഹുസൈന്‍ ജിഫ്രി തങ്ങള്‍, സയ്യിദ് അബ്ദുല്ല ജിഫ്രിതങ്ങള്‍, സയ്യദ് ഉമര്‍ ജിഫ്രി തങ്ങള്‍, പരേതരായ സയ്യിദ് ഹൈദ്രോസ് ജിഫ്രി തങ്ങള്‍, സയ്യിദ് ഉമര്‍ ജിഫ്രിതങ്ങള്‍. ഖബറടക്കം കക്കാട് ജുമാമസ്ജിദ്ഖബര്‍സ്ഥാനില്‍ വെള്ളിയാഴ്ച 10ന് നടക്കും.

2012, മാർച്ച് 22, വ്യാഴാഴ്‌ച

ഇസ്‌ലാമിക പഠന ഗവേഷണം; ഇറാന്‍ സര്‍വകലാശാലയുമായി ദാറുല്‍ ഹുദാ കൈകോര്‍ക്കും


തിരൂരങ്ങാടി : ഇസ്‌ലാമിക പഠന ഗവേഷണ രംഗത്ത്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി ഇറാനിലെ അല്‍മുസ്ഥഫ ഇന്റര്‍നാഷണല്‍ യൂനിവേഴ്‌സിറ്റിയുമായി കൈകോര്‍ക്കുന്നു. ഭാഷാ പഠന രംഗത്ത്‌ പരസ്‌പരം സഹകരിച്ച്‌ പ്രവര്‍ത്തിക്കും. ഇറാന്‍ സര്‍വകലാശാല ഡപ്യൂട്ടി വൈസ്‌ ചാന്‍സലര്‍ അബ്‌ദുല്‍ മജീദ്‌ ഹക്കീം ഇലാഹിയുടെ നേതൃത്വത്തിലെത്തിയ സംഘവുമായി ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി നടത്തിയ ചര്‍ച്ചയിലാണ്‌ ഇരു സര്‍വകലാശാലകളും സംയുക്ത പദ്ധതികളാരംഭിക്കാന്‍ ധാരണയായത്‌. 

വിദേശ സര്‍വകലാശാലകളുടെ സഹകരണം ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റിക്ക്‌ ഗുണകരമാവും. തുടര്‍ നടപടികള്‍ സിന്‍ഡിക്കേറ്റിന്റെ തീരുമാനമനുസരിച്ചാണ്‌ കൈക്കൊള്ളുക. ഏഷ്യന്‍ അഫേഴ്‌സ്‌ സെക്രട്ടറി ജനറല്‍ മുഹ്‌സിന്‍ മഹ്‌റഫി, സോഷ്യല്‍ ആന്റ്‌ കള്‍ചറല്‍ സെക്രട്ടറി സയ്യിദ്‌ അലി അസ്‌കര്‍ മിറൈന്‍ എന്നിവരാണ്‌ ഇറാന്‍ സംഘത്തിലുണ്ടായിരുന്നത്‌.
വി.സിക്ക്‌ പുറമെ ദാറുല്‍ഹുദാ ഭൗതിക വിദ്യാഭ്യാസ തലവന്‍ ഡോ.യു.വി.കെ മുഹമ്മദ്‌, ദാറുല്‍ഹുദാ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്‌ടര്‍ ഡോ. കെ.എം ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി പങ്കെടുത്തു.

2012, മാർച്ച് 4, ഞായറാഴ്‌ച

ചെമ്പ്ര ദര്സ് വാര്ഷികം സമാപിച്ചു






തിരൂര്-വര്ഷം തോറും നടന്നു വരുന്ന ചെമ്പ്ര സലാത്ത് വാര്ഷികം സമാപിച്ചു.  28 -ന് ചൊവ്വാഴ്ച മഹല്ല് പ്രസിഡണ്ട് ബാവു മൂപ്പന് പതാക ഉയര്ത്തി.മുസ്തഫ അഷ്രഫി കക്കുപ്പടി മുഖ്യപ്രഭാഷണം നടത്തി. 29 -ന് മുനീര് ഹുദവി വിളയിലും 1ന് ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസിയും മതപ്രഭാഷണം നടത്തി. 2 ന് സലാഹുദ്ദീന് ഫൈസി വെന്നിയൂര് പ്രഭാഷണം നടത്തി.
   സമാപന സമ്മേളനം സയ്യിദ് ഹമീദലി ശിഹാബ് തങ്ങള് ഉദ്ഘാടനം ചെയ്തു. പ്രഫ.കെ.ആലിക്കുട്ടി മുസ്ലിയാര്, കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്, കെ.മരക്കാര് ഫൈസി. വി.മരക്കാര് മുസ്ലിയാര്, സലാഹുദ്ദീന് ഫൈസി വെന്നിയൂര്, ബാവുമൂപ്പന് കെ.പി. റസാഖ് ഫൈസി   സെയ്താലിക്കുട്ടി ഫൈസി, സി.പി.അബൂബക്കര് ഫൈസി, റശീദലി ശിഹാബ് തങ്ങള്,കൊക്കോടി ബാപ്പു ഹാജി, പ്രസംഗിച്ചു. അയ്യായ ഉസ്താദ് സലാത്തിന് നേതൃത്വം നല്കി.

2012, മാർച്ച് 2, വെള്ളിയാഴ്‌ച

ചെന്പ്ര സ്വലാത്ത് -ദര്സ് വാര്ഷികത്തിന് ഉജ്ജ്വല തുടക്കം സമാപന ദുആ സമ്മേളനം നാളെ

തിരൂര്‍-വര്ഷംതോറും നടന്നു വരുന്ന ചെന്പ്ര ദര്സ്-സലാത്ത് വാര്ഷികത്തിന് ഉജ്ജ്വല തുടക്കം. 28 -ന് ചൊവ്വാഴ്ച മഹല്ല് പ്രസിഡണ്ട് ബാവു മൂപ്പന് പതാക ഉയര്ത്തി.മുസ്തഫ അഷ്രഫി കക്കുപ്പടി മുഖ്യപ്രഭാഷണം നടത്തി. 29 -ന് മുനീര് ഹുദവി വിളയിലും 1ന് ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസിയും മതപ്രഭാഷണം നടത്തി.ഇന്ന് സലാഹുദ്ദീന് ഫൈസി വെന്നിയൂര് പ്രഭാഷണം നടത്തും
          നാളെ നടക്കുന്ന സമാപന ദുആ സമ്മേളനം സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള് ഉദ്ഘാടനം ചെയ്യും. കോട്ടുമല ബാപ്പു മുസ്ലിയാര്, കെ.ആലിക്കുട്ടി മുസ്ലിയാര്, എ.മരക്കാര് ഫൈസി, വി.മരക്കാര് മുസ്ലിയാര്, സയ്യിദ് ഫക്രുദ്ദീന് തങ്ങള്, സലാഹുദ്ദീന് ഫൈസി വെന്നിയൂര്, അയ്യായ ഉസ്താദ്, സി.പി.അബൂബക്കര് ഫൈസി, സെയ്താലിക്കുട്ടി ഫൈസി കോറാട്, അഷ്രഫ് ഫൈസി പ്രസംഗിച്ചു.

2012, മാർച്ച് 1, വ്യാഴാഴ്‌ച

ഡോ: ബഹാഉദ്ദീന്‍ നദ്‌വി മാല്‍ദ്വീപ്‌ സന്ദര്‍ശിക്കുന്നു

മലപ്പുറം : ചെമ്മാട്‌: ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലറും ആഗോള പണ്ഡിത സഭാംഗവുമായ ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി മാല്‍ദ്വീപ്‌ ഔഖാഫിന്റെ ഔദ്യോഗിക ക്ഷണിതാവായി മാല്‍ദ്വീപിലേക്ക്‌ തിരിച്ചു.
മാല്‍ദ്വീപ്‌ ഔഖാഫ്‌ ഓഫ്‌ ഇസ്‌ലാമിക്‌ അഫേഴ്‌സ്‌ മന്ത്രി മുഹമ്മദ്‌ ശഹീം അലി സഈദിന്റെ ക്ഷണപ്രകാരമാണ്‌ സന്ദര്‍ശനം.
ഈജിപ്‌തിലെ അല്‍ അസ്‌ഹര്‍ യൂനിവേഴ്‌സിറ്റിയുടെ മാകലയിലെ അണ്ടര്‍ ഗ്രാജ്വേറ്റ്‌ കോളേജുകളടക്കം സുപ്രധാന വിദ്യഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച്‌ അവിടുത്തെ വിദ്യഭ്യാസ പാഠ്യ പദ്ധതികളെക്കുറിച്ച്‌ മനസ്സിലാക്കലാണ്‌ യാത്രയുടെ ലക്ഷ്യം. ഔദ്യോഗിക ക്ഷണിതാവായി സന്ദര്‍ശനം നടത്തുന്ന നദ്‌വി ഔഖാഫ്‌ മത മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തും.
ഒട്ടനവധി ലോകരാഷ്‌ട്രങ്ങള്‍ സന്ദര്‍ശിച്ച നദ്‌വി പ്രമുഖ വിദ്യഭ്യാസ വിചക്ഷണനും നിരവധി മത സ്ഥാപനങ്ങളുടെ നായകനുമാണ്‌ .

ഹമീദ് ഫൈസി അന്പലക്കടവ് നയിക്കുന്ന വിമോചനയാത്ര...


സമസ്‌ത'ക്കെതിരെ 'ജമാഅത്ത്‌' കൊണ്ടൊരു 'ഉമ്മാക്കി'(?)

'സമസ്‌ത സമ്മേളനത്തിലെ ജന ബാഹുല്യം; വിറളി പൂണ്ട വിഘടിതര്‍ കുപ്രചരണങ്ങളുമായി രംഗത്ത്
   









































  ജന ലക്ഷങ്ങള്‍ പങ്കെടുത്ത സമസ്‌ത സമ്മേളനവും സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ 
പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ നടത്തിയ തൊഴിക്കല്‍ പ്രഖ്യാപനവും ഇടി 
തട്ടിയവനെ പാമ്പുകടിച്ച പ്രതീതിയാണ്‌ വിഘടിതര്‍ക്ക്‌ സമ്മാനിച്ചിരിക്കുന്നതെന്നു 
വ്യക്തമാക്കുന്ന തായിരുന്നു കഴിഞ്ഞ രണ്ടു ദിവസത്തെ അവരുടെ ഓണ്‍ലൈന്‍ റൂമിലെ ചര്‍ച്ചകള്‍...
     സമസ്‌ത സമ്മേളനത്തില്‍ സുന്നികള്‍ മാത്രമല്ല, ജമാഅത്തുകാരടക്കമുള്ളവരു 
പങ്കെടുത്തതു കൊണ്ടാണ്‌ സമ്മേളനത്തില്‍ അസാമാന്യമാം വിധം ജനബാഹുല്ല്യമുണ്ടായ
തെന്നും അതിന്റെ ഭാഗമെന്നോണം ജമാഅത്തു നേതാക്കള്‍ക്ക്‌ സമ്മേളനത്തില്‍ 
സ്വീകരണം നല്‍കിയിട്ടുണ്ടെന്നതുമാണ്‌ അവരുടെ പുതിയ കള്ളക്കഥ!. ഇതു തെളിയിക്കാനെന്നോണം സമുന്നതരായ സമസ്‌തനേതാക്കളെയും മറ്റും ഫോണ്‍ചെയ്‌തു ശല്ല്യം ചെയ്യുന്ന  
ക്ളിപ്പ്കളുടെ കട്ട്‌ ചെയ്‌ത ഭാഗങ്ങളും  ഇവര്‍ പ്രക്ഷേപണം ചെയ്‌തിരുന്നു.  
എന്നാല്‍ ഈ ദുരാരോപണങ്ങളുയര്‍ന്നയുടനെ സംഭവത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ 
വിശദീകരിച്ചു എസ്‌.കെ.എസ്‌.എസ്‌.എഫിന്റെ ഓണ്‍ലൈന്‍ ചാനലായ കേരളാ ഇസ്ലാമിക്‌ 
ക്ലാസ്സ്‌ റും രംഗത്തിറങ്ങിയത്‌ തെറ്റിദ്ധാരണയകറ്റാനും വിഘടിതരുടെ 
കുപ്രചരണങ്ങള്‍ സാധാരണക്കാര്‍ക്ക്‌ തിരിച്ചറിയാനും ഏറെ സഹായകമാകുകയായിരുന്നു
സമസ്‌ത സമ്മേളനം നടക്കുന്നതിനിടെ, നഗരിയില്‍ മറ്റു പത്ര–പ്രസിദ്ധീകരണ–
വ്യാപാര സ്റ്റാളുകള്‍ക്കൊപ്പമുണ്ടായിരുന്ന മാധ്യമം സ്റ്റാള്‍ കാണാനെത്തിയ ജമാഅത്തു 
നേതാക്കളെ അവിടെയുണ്ടായിരുന്ന മാധ്യമം പ്രതിനിധി സ്വാഗത സംഘം ഓഫീസിനു സമീപം 
കൊണ്ടു ചെന്നതും അവിടെ വെച്ച്‌ (പബ്ലിക്കായി വിതരണം ചെയ്‌തു കൊണ്ടിരുന്ന ചായ 
പാത്രത്തില്‍ നിന്നും) ചായയും മറ്റും നല്‍കിയതുമാണ്‌ മഹാ സംഭവമായി ഇവര്‍ കൊട്ടിഘോഷിക്കുന്ന കച്ചി തുരുമ്പ്‌. 

ഇവിടെ സമസ്‌തയുമായി ലവലേശം ബന്ധമില്ലാതിരുന്ന ഈ സംഭവത്തെകുറിച്ച്‌ 
ജമാഅത്തു നേതാക്കള്‍ നഗരി സന്ദര്‍ശിച്ചുവെന്ന രൂപത്തില്‍ മാത്രമാണ്‌ മാധ്യമം തന്നെ 
ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചത്‌. (((({അഥവാ ജമാഅത്തു നേതാക്കള്‍ക്ക്‌ സമസ്‌ത 
സ്വീകരണം നല്‍കിയെന്ന രീതിയില്‍ അല്ല}.
ഏതായാലും വിഘടിതരുടെ ഈ കുപ്രചരണത്തെ ശക്തമായ ഭാഷയിലാണ്‌ ക്ളാസ് റൂം 
പ്രതിനിധികളും കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ പങ്കെടുത്തവരും നേരിട്ടത്‌.
"...കേരളം വിട്ടാല്‍ പുത്തനാശയക്കാര്‍ക്കൊപ്പമിരിക്കാനും സുന്നി വിരുദ്ധ ആശയങ്ങളില്‍ 
ഒപ്പു വെക്കാനും ഗള്‍ഫില്‍ നിന്നും തിരിച്ചു വരും വരെ അവര്‍ക്കെതിരില്‍ പ്രചാരണം 
പാടില്ലെന്ന്‌ വിലക്കാനും വരെ തയ്യാറാകുന്ന കാന്തപുരത്തിന്റെ കൂട്ടാളികള്‍ക്ക്‌ 
ഇപ്രകാരം ഒരാരോപണം ഉന്നയിക്കാന്‍ ധാര്‍മ്മികമായി ഒരു അവകാശവുമില്ല", 
"...സത്യസാക്ഷികളാകാനുള്ള സമസ്‌തയുടെ വിളികേട്ട്‌ അതുള്‍ക്കൊള്ളാനാഗ്രഹിച്ച്‌ 
വരുന്നവരെ ആട്ടിപ്പായിക്കുന്നതല്ല സമസ്‌തയുടെ മാന്യതയും ആദര്‍ശവും"
"...എവിടെയും കയറിചെല്ലാന്‍ മടിക്കാത്ത കഥയില്ലാത്ത നാലു ജമാഅത്തുകാര്‍ 
വന്നാല്‍ ഇടിഞ്ഞു വീഴുന്നതല്ല സമസ്‌തയുടെ സുന്നത്ത്‌ ജമാഅത്ത്‌""'
    തുടങ്ങിയ വ്യത്യസ്‌തമായ ഒട്ടനനവധി അഭിപ്രായങ്ങളും രൂക്ഷമായ വിമര്‍ശനവുമാണ്‌ 
കഴിഞ്ഞ ദിവസവും ക്ലാസ്സ്‌ റൂമില്‍ അരങ്ങേറിയത്‌.
ഏതായാലും ഈ കുപ്രചരണങ്ങള്‍ ചൂടു പിടിക്കും മുമ്പെ, സംഭവത്തിന്റെ നിജസ്ഥിതി വിവരിച്ച്‌ 
വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ ആദ്യാന്തം വരെയുണ്ടായിരുന്ന ക്ലാസ്സ്‌ റൂം പ്രതിനിധികളടക്കമുള്ളവരുടെ വിശദീകരണങ്ങളും മറ്റും വന്നതോടെ വീണ്ടും വെട്ടിലായ വിഘടിതര്‍, ആദര്‍ശ വിത്യാസങ്ങള്‍ക്കൊപ്പം തന്നെ സമസ്‌ത നേതാക്കള്‍ കാത്തു സൂക്ഷിക്കുന്ന ഇതര സംഘടനാ നേതാക്കളുമായുള്ള വ്യക്തി ബന്ധങ്ങള്‍ ചികഞ്ഞു നോക്കി ആശ്വസം കൊള്ളുകയാണ്‌. ഇപ്പോള്‍.. ശാന്തം! പാവം!.
വാല്‍ക്കഷ്‌ണം:- സമസ്‌തക്ക്‌ മേല്‍ ജമാഅത്ത്‌ ബന്ധം കെട്ടിവെക്കാനായി നെറ്റിലൂടെ പ്രചരിപ്പിച്ച ഫോട്ടോയില്‍ ഉസ്‌താദ്‌ ബഹാഉദ്ധീന്‍ നദ്‌ വിക്കും എസ്‌.വി മുഹമ്മദലി മാസ്റ്റര്‍ക്കുമൊപ്പം നല്‍കിയ രണ്ടുപേരും(മുഹമ്മദ്‌ ഹാജി, കാടാമ്പുഴ മൂസ ഹാജി) സജീവ സുന്നീ പ്രവര്‍ത്തകരും നേതാക്കളുമാണ്‌.(... , ഈ സന്ദേശം എല്ലാവരെയും അറിയിക്കുക.. വിവരങ്ങള്‍ക്ക്‌  ഇതോടൊപ്പമുള്ള ഫോട്ടോ കാണുക). –സ്വന്തം ലേഖകന്‍