2012, ഫെബ്രുവരി 28, ചൊവ്വാഴ്ച

സത്യ സാക്ഷികളായി ജന സാഗരം! സമസ്ത സമ്മേളനത്തിന് ഉജ്വല സമാപനം




സമ്മേളന നഗരിയിലേക്ക് വിശ്വാസിലക്ഷങ്ങള്‍ നിറഞ്ഞൊഴുകി




വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍: സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷിക മഹാസമ്മേളനത്തിനു ലക്ഷക്കണക്കിന് ശുഭ വസ്ത്രാധാരികള്‍ ജനസാഗരം തീര്‍ത്തതായി പ്രമുഖ പത്രങ്ങളെല്ലാം വിലയിരുത്തി. കേരളത്തിലെ മുഴുവന്‍ പത്രങ്ങളും വന്‍ പ്രാധാന്യപൂര്‍വമാണ് സമസ്ത സമ്മേളന പരിപാടികള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്.
രാവിലെ മുതല്‍ തന്നെ വിദൂരസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ബസ്സുകളിലും ചെറുവാഹനങ്ങളിലുമായി ഒഴുകിയെത്തി. നാലുമണി ആയപ്പോഴേക്കും വാഹനങ്ങളുടെ ബാഹുല്യവും ജനങ്ങളുടെ ഇടതടവില്ലാത്ത ഒഴുക്കും കുന്നുംപുറം, വി.കെ.പടി, തലപ്പാറ, കൊളപ്പുറം, കക്കാട്, വേങ്ങര, വെന്നിയൂര്‍ ഭാഗങ്ങളെ വീര്‍പ്പുമുട്ടിച്ചു. പോലീസും സമ്മേളന വളണ്ടിയര്‍മാരും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വാഹനക്കുരുക്ക് അഴിക്കുവാന്‍ പലപ്പോഴും പാടുപെട്ടു. വാഹനങ്ങളുടെ നീണ്ടനിരകള്‍ പോക്കറ്റ് റോഡുകളും തൊട്ടടുത്തുള്ള വീട്ടുവളപ്പുകളും കൈയടക്കി. വാഹനങ്ങളിലെത്തിയവര്‍ കിലോമീറ്ററുകള്‍ക്കപ്പുറം വണ്ടിനിര്‍ത്തി സമ്മേളന നഗരിയിലേക്ക് നടന്നെത്തുകയായിരുന്നു.

ദേശീയപാതയിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടത് യാത്രികരെയും വലച്ചു. കോട്ടയ്ക്കല്‍ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ മിക്കവയും തലപ്പാറനിന്ന് ചെമ്മാട് വഴിയാണ് പോയത്. വാഹനങ്ങള്‍ പലസ്ഥലങ്ങളിലും നിര്‍ത്തിയിട്ടതും വാഹനക്കുരുക്കിനിടയാക്കി.

സമ്മേളനനഗരിയില്‍ 20ന് ഒരുക്കിയ സാക്ഷ്യം എക്‌സിബിഷന്‍ കാണുവാന്‍ ആദ്യംമുതലേ ആളുകള്‍ എത്തിക്കൊണ്ടിരുന്നു. മുഖ്യരക്ഷാധികാരിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തുടങ്ങിയ സമ്മേളനത്തില്‍ കൊടിമരജാഥകള്‍, ഖബര്‍ സിയാറത്ത്, പതാകജാഥ, പുസ്തക പ്രകാശനം, സുവനീര്‍, വിദ്യാഭ്യാസ ചര്‍ച്ചകള്‍, പലതരത്തിലുള്ള വിജ്ഞാനസദസ്സുകള്‍, ദിക്‌റ് ദുആ മജ്‌ലിസ്, ഉദ്‌ബോധന സമ്മേളനങ്ങള്‍, മഹല്ല് സംഗമം തുടങ്ങിയ വിഷയങ്ങളുമായി പണ്ഡിതരും പ്രവര്‍ത്തകരും ദിനരാത്രങ്ങളില്‍ ഒത്തുകൂടി. കമനീയമായി ഒരുക്കിയ ഓലപ്പന്തലിനുള്ളിലായിരുന്നു സമ്മേളനങ്ങള്‍. അതുകൊണ്ട് വിശ്വാസികള്‍ക്ക് ചൂടില്‍നിന്നും രക്ഷനേടാനായി. പ്രാഥമിക സൗകര്യത്തിനും നമസ്‌കരിക്കുന്നതിനും ഭക്ഷണം തുടങ്ങിയുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരുന്നു.
ഞായറാഴ്ച സമ്മേളന നഗരിയിലേക്ക് പ്രവര്‍ത്തകര്‍ക്ക് എത്തുവാന്‍ ദേശീയപാതയില്‍ നിന്ന് നഗരിയിലേക്ക് പലകയടിച്ച് താത്കാലിക റോഡുണ്ടാക്കിയിരുന്നു.
വളണ്ടിയര്‍മാരുടെയും പ്രവര്‍ത്തകരുടെയും തദ്ദേശവാസികളുടെയും നിസ്സീമ സഹകരണവും ഒത്തുകൂടലും സമ്മേളന നടത്തിപ്പ് കുറ്റമറ്റതാക്കി.

സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തില്‍ സംഘടനാ സെഷന്‍ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യുന്നു


ചെമ്പരിക്ക ഖാസി സി.എം ഉസ്‌താദ്‌ കൊലപാതകം; അന്വേഷണം സി.ബി.ഐയുടെ പ്രത്യേക ടീമിനെ ഏല്‍പ്പിക്കണം : സമസ്‌ത


വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ , കൂരിയാട്‌ : സമസ്‌ത കേന്ദ്ര മുശാവറ ഉപാധ്യാക്ഷനും നിരവധി മഹല്ലുകളുടെ ഖാസിയു മായിരുന്ന ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകം സി.ബി.ഐയുടെ പ്രത്യേക ടീമിനെ ഏല്‍പ്പിച്ച്‌ പുനരന്വേഷണം നടത്തണമെന്ന്‌ സമസ്‌ത 85ാം വാര്‍ഷിക മഹാ സമ്മേളനം പ്രമേയം മുഖേന ആവശ്യപ്പെട്ടു. 

കൊലപാതകത്തിന്റെ തെളിവുകള്‍ നശിപ്പിച്ച ലോക്കല്‍ പോലീസിനെയും ക്രൈംബ്രാഞ്ചിനെയും സംരക്ഷിക്കുന്ന തലത്തിലുള്ള അന്വേഷണമാണ്‌ സി.ബി.ഐ ഇതുവരെ നടത്തിയത്‌ . കൊലപാതകത്തിന്റെ സാഹചര്യ തെളിവുകള്‍ ചൂണ്ടിക്കാട്ടിയിട്ടും സമ്മര്‍ദ്ധങ്ങള്‍ക്ക്‌ വഴങ്ങി അന്വേഷണം വഴിതിരിച്ചു വിട്ട്‌ അവസാനിപ്പിക്കാനുള്ള ശ്രമവും കൊപാതകം നടന്ന്‌ രണ്ടുവര്‍ഷമായിട്ടും പ്രതികളെ നിയമത്തിന്‌ മുമ്പില്‍ കൊണ്ടുവരാന്‍ സാധിക്കാത്തതും പ്രതിഷേധാര്‍ഹമാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

സമസ്‌ത പ്രാമാണിക നിലപാടുള്ള പ്രസ്ഥാനം : സി.ഹംസ


വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ , കൂരിയാട്‌ : സൂക്ഷ്‌മതയുടെ പര്യായങ്ങളായ മദ്‌ഹബിന്റെ ഇമാമുമാരുടെ ചിന്താ സരണിയാണ്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പിന്തുടരുന്നതെന്നും സമസ്‌തയുടെ നിലപാടുകള്‍ക്ക്‌ പ്രമാണങ്ങളുടെയും യുക്തിയുടെയും പിന്‍ബലമുണ്ടെന്നും സി. ഹംസ പറഞ്ഞു. സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തിലെ മൂന്നാം ദിവസം `സ്‌മരണ' സെഷനില്‍ വിഷയമവതരിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പ്രവാചകരുടെ കാല ശേഷം ജീവിച്ച പ്രതിഭാധനരായ പൂര്‍വികരുടെ വഴികളില്‍ നിന്നും സമുദായം ക്രമേണ വ്യതിചലിക്കുകയാണ്‌ . അത്തരം മാറ്റങ്ങള്‍ക്കെതിരെ പണ്ഡിതന്‍മാര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്‌ . ഖൂര്‍ആനെയും ഹദീസിനെയും യുക്തിയുടെ മാനദണ്ഡഡമുപയോഗിച്ച്‌ മനസിലാക്കുകയാണ്‌ പുത്തനാശയക്കാര്‍ ചെയ്‌തത്‌ . ഖുര്‍ആന്‍ ലളിതമാണെന്നാണ്‌ അവരുടെ ന്യായം. എന്നാല്‍ ഖുര്‍ആന്‍ അവതീര്‍ണ്ണമായ പശ്ചാത്തലത്തില്‍ മാത്രമേ ലളിതമായിട്ടുള്ളൂ. പില്‍കാലത്ത്‌ ഖുര്‍ആനികാശയങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ അത്‌ ആഴത്തില്‍ അറിഞ്ഞ പൂര്‍വികരെ അനുധാവനം ചെയ്യുക തന്നെ വേണം. പാരമ്പര്യത്തിന്റ തനിമയില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും പുതിയ തലമുറ ഇസ്‌ലാമില്‍ നിന്നകലുന്നത്‌ ഇസ്‌ലാം ആസ്വാദ്യകരമായി അവതരിപ്പിക്കപ്പെടാത്തത്‌ കൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
വാക്കോട്‌ മൊയ്‌തീന്‍ ഫൈസി ആമുഖ പ്രഭാഷണവും ജലീല്‍ ഫൈസി പുല്ലങ്കോട്‌ ഉദ്‌ഘാടനവും നിര്‍വഹിച്ചു. ടി.കെ മുഹമ്മദ്‌ കുട്ടി ഫൈസി, സി. ജെ.എസ്‌ ഫൈസി, സി. മമ്മുട്ടി എം.എല്‍.എ സംബന്ധിച്ചു.

മുടി വിവാദം; കാന്തപുരം ഒറ്റപ്പെട്ടു : ഹമീദ്‌ ഫൈസി അമ്പലക്കടവ്‌


വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ , കൂരിയാട്‌ : വ്യാജ കേശവിവാദത്തോടെ ഒപ്പം നിന്നവരും കാന്തപുരത്തെ കൈയൊഴിഞ്ഞിരിക്കുകയാണെന്ന്‌ എസ്‌ .വൈ. എസ്‌ ജന.സെക്രട്ടറി അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ . സമസ്‌ത 85-ാം വാര്‍ഷികത്തിന്റെ ആദര്‍ശം സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം സംസ്ഥാന സമിതി അംഗം ടി.കെ ഹംസ ദേശാഭിമാനിയിലെഴുതിയ `മുടി വിവാദത്തിലെ രാഷ്‌ട്രീയം' എന്ന ലേഖനത്തെ പരാമര്‍ശിച്ചാണ്‌ ഫൈസി ഇങ്ങനെ പ്രതികരിച്ചത്‌ . താന്‍ പ്രഖ്യാപിത എ.പി സുന്നിയാണെന്ന്‌ പറഞ്ഞിരുന്ന ടി.കെ ഹംസ കാന്തപുരവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ്‌ . എന്നാല്‍ മുടി വിവാദത്തിന്റെ പൊരുളറിഞ്ഞതോടെ അദ്ദേഹം നിലപാട്‌ മാറ്റുകയായിരുന്നു. തങ്ങള്‍ രാഷ്‌ട്രീയത്തില്‍ ഇടപെട്ടില്ലെന്ന കാന്തപുരത്തിന്റെ അവകാശവാദം കളവും മാന്യതക്ക്‌ നിരക്കാത്തതുമാണെന്ന്‌ ലേഖനത്തില്‍ പരാമര്‍ശമുണ്ട്‌ . തിരുകേശം കത്തില്ലെന്ന്‌ വാദമുണ്ടെങ്കില്‍ തന്ത്രപരമായി ഒഴിഞ്ഞുമാറാതെ മുടി കത്തിച്ച്‌ പരിശോധന നടത്താന്‍ തയ്യാറാവണമെന്ന ഹംസയുടെ നിര്‍ദ്ദേശത്തോട്‌ കാന്തപുരം പ്രതികരിക്കണമെന്ന്‌ ഫൈസി ആവശ്യപ്പെട്ടു.

ആദര്‍ശം സെഷനില്‍ സുന്നി ആചാരങ്ങള്‍ എന്ന വിഷയം സയ്യിദ്‌ ജിഫ്രി മുത്തുകോയ തങ്ങള്‍ അവതരിപ്പിച്ചു. ദീനിന്റെ അടിസ്ഥാനം ബഹുമാനമാണെന്നും സുന്നികളുടെ മുഴുവന്‍ ആചാരങ്ങളും മുന്‍കാല പണ്ഡിതന്‍മാര്‍ ചെയ്‌തു പോന്നതാണെന്നും അദ്ദേഹം പറഞ്ഞു. എം.ടി അബൂബകര്‍ ദാരിമി തൗഹീദ്‌ എന്ന വിഷയം അവതരിപ്പിച്ചു. ഏകദൈവവിശ്വാസം ഇസ്‌ലാമിന്റെ മൗലിക തത്വമാണെന്നും ജമാഅത്തുകാരും മുജാഹിദുകളും യഥാര്‍ഥ തൗഹീദിനെ വികലമാക്കുന്ന നിലപാടാണ്‌ സ്വീകരിച്ചെതെന്നും അദ്ദേഹം പറഞ്ഞു. കെ.എ റഹ്മാന്‍ ഫൈസി സ്വാഗതം പറഞ്ഞു. 

ഇസ്‌ലാമിനെ പൊതുസമൂഹത്തില്‍ അവഹേളിച്ചവര്‍ മറുപടി പറയണം : അബ്‌ദുര്‍റഹ്‌മാന്‍ രണ്ടത്താണി


വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ , കൂരിയാട്‌ : മതപരമായ കാര്യങ്ങള്‍ പരസ്‌പരവും പൊതുവേദികളിലും ചര്‍ച്ച ചെയ്‌തു കഴിഞ്ഞിട്ടും സത്യം അംഗീകരിക്കാതെ പൊതുസമൂഹത്തില്‍ ഇസ്‌ലാമും പ്രവാചകരും അവഹേളിക്കപ്പെടുന്ന സാഹചര്യം സൃഷ്‌ടിച്ചവര്‍ വ്യക്തമായ മറുപടി നല്‍കണമെന്ന്‌ അബ്‌ദുര്‍റഹ്‌മാന്‍ രണ്ടത്താണി എം. എല്‍ . എ ആവശ്യപ്പെട്ടു. സമസ്‌ത 85-ാം വാര്‍ഷിക സമ്മേളനത്തിലെ സംഘടനാ സെഷനില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ഡിതന്മാരും രാഷ്‌ട്രീയ നേതൃത്വവും തമ്മിലുള്ള ക്രിയാത്മകമായ ബന്ധമാണ്‌ കേരള മുസ്‌ലിംകളുടെ ശക്തി. മുസ്‌ലിംകളുടെ അഭിമാനകരമായ അസ്‌തിത്വം നിലനില്‍ക്കാന്‍ ഇത്‌ തകരാതെ സംരക്ഷിക്കേണ്ടത്‌ അനിവാര്യമാണ്‌

കൈരളിയുടെ ഇസ്‌ലാമിക പൈതൃകം ഉയര്‍ത്തിപ്പിടിച്ച്‌ മലേഷ്യന്‍ പ്രതിനിധികള്‍


സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തിനെത്തിയ മലേഷ്യന്‍ സംഘം സമസ്‌ത നേതാക്കള്‍ക്കൊപ്പം

വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ , കൂരിയാട്‌ : കേരളീയ തനിമയും ഇസ്‌ലാമിക പൈതൃകവും ഉയര്‍ത്തിപ്പിടിച്ച്‌ മലേഷ്യന്‍ പ്രതിനിധികള്‍ സമ്മേളന നഗരിയിലെത്തി. ഹുസൈന്‍ ഹാജി ജുഹോര്‍ ബറുവിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചോളം വരുന്ന നേതൃസംഘം ഇന്നലെ രാത്രിയോടെയാണ്‌ സമ്മേളനത്തില്‍ പങ്ക്‌ കൊള്ളാന്‍ കൂരിയാട്‌ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയിലെത്തിയത്‌ . അമ്പത്തിനാല്‌ വര്‍ഷം മുമ്പ്‌ ആരംഭിച്ച മലബാര്‍ മുസ്‌ലിം ജമാഅത്തിന്റെ ഇപ്പോഴത്തെ അധ്യക്ഷന്‍ മൊയ്‌തീന്‍ ഹാജിയാണ്‌ . പ്രാരംഭ ഘട്ടം മുതലേ സമസ്‌തയുമായും കേരളത്തിലെ പണ്ഡിതരുമായും സുദൃഢമായ ആത്മബന്ധം നിലനിര്‍ത്തിപ്പോരുന്നു. സമസ്‌തയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ സജീവമായാണ്‌ ഇപ്പോള്‍ മലേഷ്യയില്‍ നടക്കുന്നതെന്നും നിലവില്‍ ജമാഅത്തിന്‌ കീഴിലുള്ള പതിനാറ്‌ മദ്രസകള്‍ സമസ്‌തയുടെ പാഠ്യപദ്ധതിയനുസരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും ജമാഅത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ കൂടിയായ ഹുസൈന്‍ ഹാജി ജുഹോര്‍ ബറു പറഞ്ഞു. മലേഷ്യയിലെ മലപ്പുറമാണ്‌ ജുഹോര്‍ ബറു. നഗരിയിലേക്ക്‌ വന്നപ്പോള്‍ ആദ്യത്തെ ദൃശ്യം തന്നെ എന്നെ തൊട്ടുണര്‍ത്തിയത്‌ ഹജ്ജ്‌ കാലത്തെ അറഫയുടെ ചിത്രവും ഭക്തിനിര്‍ഭരമായ അന്തരീക്ഷവുമാണ്‌. കുഞ്ഞുഹാജി ജോഹോര്‍ ബറു പറഞ്ഞു.
സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‌ കീഴില്‍ ആയിരത്തോളം മലേഷ്യന്‍ വിദ്യാര്‍ത്ഥികളാണ്‌ ഇപ്പോള്‍ മതവിദ്യ നുകര്‍ന്നുകൊണ്ടിരിക്കുന്നത്‌. മലേഷ്യന്‍ സര്‍ക്കാരിന്‌ കീഴില്‍ മത-ഭൗതിക പഠനത്തിനുള്ള പൂര്‍ണ സൗകര്യങ്ങളും സജ്ജീകരണങ്ങളുമുണ്ടായിട്ടും കൈരളിയുടെ തന്മയത്വവും മലയാളത്തിന്റെ ഭാഷാസൗന്ദര്യവും നിലനിര്‍ത്താന്‍ രാത്രിയടക്കം മൂന്ന്‌ ഷിഫ്‌റ്റുകളിലായാണ്‌ സമസ്‌തയുടെ മദ്രസകള്‍ പ്രവര്‍ത്തിക്കുന്നത്‌. ഇര്‍ശാദിയ്യ മദ്രസ പ്രസിഡണ്ട്‌ യൂസുഫ്‌ ജോഹോര്‍ , റങ്കീര മദ്രസ വൈസ്‌ പ്രസിഡണ്ട്‌ സുലൈമാന്‍ ഹാജി, സൈദലവി ഹാജി സിങ്കപ്പൂര്‍ , ഉമര്‍ ബിന്‍ മൊയ്‌തീന്‍ തുടങ്ങിയവരാണ്‌ സംഘത്തെ നയിക്കുന്നത്‌ . സമ്മേളനം വീക്ഷിച്ച്‌ ആത്മനിര്‍വൃതി കൊള്ളാന്‍ മലേഷ്യ കൂടാതെ സഊദി അറേബ്യ, യു.എ.ഇ, ഈജിപ്‌ത്‌, സുഡാന്‍ തുടങ്ങിയ രാഷ്‌ട്രങ്ങളില്‍ നിന്നും ലക്ഷദ്വീപ്‌, അന്തമാന്‍, കര്‍ണാടക, തമിഴ്‌നാട്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ നഗരിയിലെത്തിച്ചേര്‍ന്നിട്ടുണ്ട്‌ .

മതസംഘടനകള്‍ക്ക്‌ വാണിഭ സ്വഭാവം നല്ലതല്ല : സി. മമ്മുട്ടി എം.എല്‍ .എ


വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ , കൂരിയാട്‌ : ഇസ്‌ലാമിക പാരമ്പര്യം പുതുതലമുറക്ക്‌ അതേപടി പകര്‍ന്നു നല്‍കാന്‍ സമസ്‌തക്ക്‌ മാത്രമേ സാധിക്കുന്നുള്ളൂവെന്ന്‌ സി. മമ്മുട്ടി എം.എല്‍ .എ. 
കൂരിയാട്‌ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തിലെ മൂന്നാം ദിവസം `സ്‌മരണ' സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ്‌ പല സംഘടനകളുടെയും താല്‍പര്യം കച്ചവടമാണ്‌ . കച്ചവടക്കണ്ണോടെയാണ്‌ അവര്‍ പല കാര്യങ്ങളെയും സമീപിക്കുന്നത്‌. എന്നാല്‍ മതവിദ്യാഭ്യാസവും ശിക്ഷണവും നല്‍കി ഒരു സമുദായത്തെ മുഴുവന്‍ സംസ്‌കരിച്ചെടുത്ത പ്രസ്ഥാനമാണ്‌ സമസ്‌ത. വ്യവസ്ഥാപിതമായ മഹല്ല്‌ സമ്പ്രദായവും മദ്‌റസാ സംവിധാനവും സമസ്‌തക്ക്‌ മാത്രം അവകാശപ്പെട്ടതാണ്‌ .

അതീവ ഗുരുതരമായ സാമൂഹിക സാംസ്‌കാരിക പരിസരത്തിലൂടെയാണ്‌ വര്‍ത്തമാന കാലം മുന്നോട്ട്‌ പോവുന്നതെന്നും പണ്ഡിതന്‍മാര്‍ ഉണര്‍ന്ന്‌ ചിന്തിക്കുകയും പ്രവര്‍ത്തികുകയും ചെ.യ്യേണ്ട സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറിലെ കര്‍മ്മ സജ്ജരായ കേരള-ഇസ്‌ലാമിക്-ക്ലാസ്സ്‌--റൂം ലൈവ് ടീം അംഗങ്ങള്‍



സമസ്‌ത ഊതിയാല്‍ പറക്കുന്ന അപ്പൂപ്പന്‍ താടിയല്ല : സി.പി മുഹമ്മദ്‌ എം.എല്‍.എ

കൂരിയാട്‌ : (വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ ) സുഗന്ധം പ്രസരിക്കുന്ന പൂമരം പോലെയാണ്‌ സമസ്‌തയുടെ സാന്നിധ്യമെന്ന്‌ സി.പി. മുഹമ്മദ്‌ എം.എല്‍ .എ അഭിപ്രായപ്പെട്ടു. സമസ്‌ത വാര്‍ഷികത്തോടനുബന്ധിച്ച്‌ നടക്കുന്ന പ്രതിനിധി ക്യാമ്പിലെ നവോത്ഥാന സെഷനില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള മുസ്‌ലിംകളുടെ നാനോന്മുഖ നേട്ടത്തിന്റെ പ്രധാന കാരണം സമസ്‌തയുടെ സാന്നിധ്യമാണ്‌. ലോകത്ത്‌ എവിടെയും മദ്രസാ പ്രസ്ഥാനമെന്ന ഒന്നില്ല. ഇന്ത്യയില്‍ കേരള മൊഴികെയുള്ള സംസ്ഥാനങ്ങളിലുമില്ല. മദ്രസാ പ്രസ്ഥാനത്തിലൂടെ സമുദായത്തിന്റെ അടിത്തട്ടിലേക്ക്‌ ആഴ്‌ന്നിറങ്ങിയ ഈ പ്രസ്ഥാനം ആരെങ്കിലും ഊതിയാല്‍ പറക്കുന്ന അപ്പൂപ്പന്‍ താടിയല്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍ .എ സംബന്ധിച്ചു.

സമസ്‌തയുടെ പണ്ഡിതന്‍മാര്‍ തട്ടിപ്പറിയാത്തവര്‍ : എം.ഐ. ഷാനവാസ്‌ എം.പി

കൂരിയാട്‌ : (വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ ) പൊതുസമൂഹത്തിനിടയില്‍ അവഹേളിക്കപ്പെടാത്ത വിധം ഇസ്‌ലാം കേരളത്തില്‍ പരിരക്ഷിക്കപ്പെട്ടുവെന്നതാണ്‌ സമസ്‌തയുടെ പ്രവര്‍ത്തനങ്ങളുടെ പ്രത്യേകതയെന്ന്‌ എം.ഐ ഷാനവാസ്‌ എം.പി അഭിപ്രായപ്പെട്ടു. 

സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന പഠന ക്യാമ്പില്‍ നവോത്ഥാനം സെഷനില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്‌തയുടെ പണ്ഡിതര്‍ സാത്വികരാണ്‌. തട്ടിപ്പും വെട്ടിപ്പും കുതുകാല്‍ വെട്ടും അവര്‍ക്കറിയില്ല. അവരുടെ പദങ്ങള്‍ പോലും പരിധി വിടാറില്ല. അനുഗ്രഹീതരായ ഈ പണ്ഡിത നേതൃത്വവും പാണക്കാട്‌ തറവാടും ഈ രാജ്യത്തിന്റെ വിളക്കാണ്‌-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കാലമേല്‍പ്പിക്കുന്ന ഗൗരവമേറിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കലാണ്‌ മുസ്‌ലിം സമുദായത്തിന്റെ ബാധ്യത. ഈ കടമ നിര്‍വഹിക്കുന്നതില്‍ ജാഗ്രത കാണിക്കുകയാണ്‌ നമ്മുടെ ഉത്തരവാദിത്തം-ഷാനവാസ്‌ ഓര്‍മപ്പെടുത്തി. 
രാജ്യത്തെ മുസ്‌ലിംകള്‍ പിന്നോക്കക്കാരണ്‌. ഒട്ടേറെ പഠന റിപ്പോര്‍ട്ടുകള്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌ . പിന്നാക്കാവസ്ഥ പരിഹരിക്കാനായി അര്‍ഹമായത്‌ ചോദിച്ചുവാങ്ങാന്‍ നമുക്ക്‌ അവകാശമുണ്ട്‌ . എന്റെ മണ്ഡലമായ വയനാടിനെ മുസ്‌ലിം സെക്‌ടര്‍ ഡവലപ്പ്‌മെന്റില്‍ ഉല്‍പ്പെടുത്തി 104 കോടി രൂപയുടെ പദ്ധതി വകയിരുത്തിയത്‌ ഇതിന്റെ ഭാഗമായാണെന്ന്‌ അദ്ദേഹം വിശദീകരിച്ചു.

വിസ്‌മയങ്ങളുടെ നേര്‍സാക്ഷ്യമായി `സാക്ഷ്യം '12'


കൂരിയാട്‌ : (വരക്കല്‍ മുല്ലക്കോയ തങ്ങള്‍  നഗര്‍ ) മലയാള മുസ്‌ലിമിന്റെ ഗമനവീഥികളെ ചാരുതയാര്‍ന്ന ഭാവനാവൈഭവത്തോടെ അടയാളപ്പെടുത്തുന്ന സാക്ഷ്യം'12 സന്ദര്‍ശകരുടെ ആധിക്യം കൊണ്ട്‌ ശ്രദ്ധേയമാകുന്നു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ 85ാം വാര്‍ഷിക മഹാസമ്മേളനത്തോടനുബന്ധിച്ച്‌ സമ്മേളന നഗരിയോടുചേര്‍ന്ന്‌ സജ്ജീകരിക്കപ്പെട്ട പ്രദര്‍ശനം അഞ്ചു ദിവസം പിന്നിടുമ്പോള്‍ അര ലക്ഷത്തലധികം പേര്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. പണ്ഡിതര്‍ , ചിന്തകര്‍ , അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരാണ്‌ ദിനേന സന്ദര്‍ശനത്തിനെത്തുന്നത്‌ .
ആഴമേറിയ ആശയങ്ങളും അനുഭവവേദ്യമായ ആവിഷ്‌കാരങ്ങളുമാണ്‌ എക്‌സിബിഷനെ ശ്രദ്ധേയമാക്കുന്നത്‌ . അന്ധകാരം നിറഞ്ഞ ആറാം നൂറ്റാണ്ടില്‍ തുടങ്ങി നിംനോന്നതികളുടെ വിവിധ ഘട്ടങ്ങള്‍ പിന്നിട്ട്‌ സമസ്‌തയിലെത്തി നില്‍ക്കുന്ന കേരളീയ ഇസ്‌ലാമിക ചരിത്രത്തിന്റെ സഞ്ചാര പഥങ്ങളെ ശാസ്‌ത്രീയമായി പുനരവതരിപ്പിക്കുന്ന പ്രദര്‍ശനം അനിര്‍വചനീയമായ ആത്മസംതൃപ്‌തിയും ചരിത്രാവബോധവുമാണ്‌ സന്ദര്‍ശകന്‌ പകര്‍ന്നുനല്‍കുന്നത്‌. ആറാം നൂറ്റാണ്ടിന്റെ ഭയാനകതയിലൂടെ കടന്ന്‌ മാലിക്‌ദീനാറിന്റെ കപ്പലില്‍ ചരിത്രപ്പെരുമ പേറുന്ന കൊടുങ്ങല്ലൂര്‍ പള്ളിയില്‍ വലതുകാല്‍ വെച്ച്‌ കേറുന്ന സന്ദര്‍ശകന്‌ തന്റെ അഭിമാനം പേറുന്ന ചരിത്രത്തില്‍ സ്വയം അലിഞ്ഞില്ലാതാവുന്ന പ്രതീതി ജനിക്കുന്നു. മനസ്സ്‌ നിറഞ്ഞ്‌ നില്‍ക്കുമ്പോള്‍ പൊന്നാനി പള്ളിയുടെ പൊന്‍മിനാരങ്ങള്‍ ദൃശ്യമാവുകയായി. മഖ്‌ദൂമുമാരിലൂടെ സാധിച്ച വിദ്യാഭ്യാസ വിസ്‌ഫോടനത്തിന്റെ ലിഖിത സാക്ഷ്യങ്ങള്‍ അനുവാചകന്‌ പകരുന്ന അറിവും നിറവും പ്രദര്‍ശനത്തിന്റെ സവിശേഷതയാണ്‌ . തുടര്‍ന്ന്‌ സമസ്‌തയിലെത്തി പ്രബോധന പാതയിലെ ശ്രദ്ധേയ സംഭവങ്ങള്‍ , വ്യക്തികള്‍ , സമസ്‌ത നയിച്ച നവോത്ഥാന മുന്നേറ്റങ്ങള്‍ തുടങ്ങി നിരവധി കൂട്ടുകള്‍ കൊണ്ട്‌ സമ്പന്നമാണ്‌ പ്രദര്‍ശനത്തിന്റെ ഓരോ പവലിയനും.
ആദര്‍ശ പ്രാസ്ഥാനിക സാക്ഷ്യങ്ങള്‍ക്കൊപ്പം സമൂഹം, ശാസ്‌ത്രം, സംസ്‌കാരം, പഠനം, ഗവേഷണം അനുഭവം തുടങ്ങിയ മേഖലകളും തന്മയത്വത്തോടെ സന്ദര്‍ശകരെ സ്വികരിക്കാനൊരുങ്ങി നില്‍ക്കുന്നുണ്ട്‌ . വിശുദ്ധ ഖുര്‍ആന്‍ വര്‍ത്തമാന ശാസ്‌ത്രവിദ്യയുടെ അടിസ്ഥാനമായി മാറുന്ന വിസ്‌മയ സത്യം സചിത്രം സമര്‍ത്ഥിക്കുന്ന ഹൃദ്യമായ സ്റ്റാളുകള്‍ ഓരോ സന്ദര്‍ശകന്റെയും ഹൃദയാന്തരങ്ങളില്‍ ചലനം സൃഷ്‌ടിക്കുമെന്നത്‌ തീര്‍ച്ച. കൂടെ ശാസ്‌ത്ര ഗവേഷക വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ കൗതുകകരമായ വിവിധ പരീക്ഷണങ്ങളുടെ പ്രദര്‍ശനങ്ങളും എക്‌സിബിഷന്‌ ഏറെ മിഴിവേകുന്നു.
അതിവിശിഷ്‌ടമായ കലാചാതുരിയില്‍ തീര്‍ത്ത കഅ്‌ബാ മന്ദിരം മറ്റൊരു ആകര്‍ഷണമാണ്‌. ഇബ്‌റാഹീം മഖാമും ഹിജ്‌റ്‌ ഇസ്‌മാഈലും ഹജറുല്‍ അസ്‌വദും യാഥാര്‍ഥ്യത്തിന്റെ ലാവണ്യത്തോടെ മുന്നില്‍ നില്‍ക്കുമ്പോള്‍ സന്ദര്‍ശകന്‍ അറിയാതെ ആത്മീയതയുടെ ദിവ്യയാനത്തില്‍ ഒരു വേള ആത്മായനം നടത്തും. കാവനൂര്‍ മജ്‌മഅ്‌ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ഈ ദൃശ്യ വിസ്‌മയമാണ്‌ ഏറെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്‌.
ആത്മീയതയുടെ മധുനുകര്‍ന്ന്‌ ഇനിയെത്തുന്നത്‌ വിരല്‍ തുമ്പ്‌ കൊണ്ട്‌ വിസ്‌മയം തീര്‍ക്കുന്ന അന്ധസഹോദരങ്ങളുടെ വിസ്‌മയ പ്രകടനത്തിലാണ്‌. സൃഷ്‌ടാവിന്റെ സംവിധാനത്തില്‍ കാഴ്‌ച മറഞ്ഞ്‌ പോയ ഈ മനുഷ്യ ഹൃദയങ്ങളുടെ ഉള്‍ക്കരുത്തും മാത്സര്യ മനോഭാവവും കാഴ്‌ചയുള്ളവരെ വിസ്‌മയിപ്പിക്കും. വിരലുപയോഗിച്ച്‌ ഖുര്‍ആനടക്കം ഗ്രന്ഥങ്ങള്‍ അതിവേഗതയില്‍ പാരായണം ചെയ്‌ത്‌ ഓരോ സന്ദര്‍ശകനെയും പിടിച്ചുനിര്‍ത്തുകയാണ്‌ ഈ ആയിരം അകക്കണ്ണുള്ള സഹോദരങ്ങള്‍ .
കാല്‌, കൈ തുടങ്ങി ശരീരത്തിന്റെ വിവിധ വശങ്ങള്‍ കൊണ്ട്‌ വിവിധ ഭാഷകള്‍ ലാവണ്യത്തോടെ എഴുതുന്ന അബ്ദുല്ല പുല്‍പറമ്പ്‌ വിസ്‌മയിപ്പിക്കുന്ന പ്രകടനങ്ങളാണ്‌ പിന്നീട്‌ സന്ദര്‍ശകനെ വരവേല്‍ക്കുന്നത്‌. എല്ലാം കണ്ട്‌ അത്ഭുതം കൂറുന്നവര്‍ക്ക്‌ ഒരു ചാരിതാര്‍ത്ഥ്യത്തിന്റെ ശൈക്ക്‌ ഹാന്‍ഡ്‌ കൊടുക്കാന്‍ പവലിയനില്‍ സുസ്‌മേര വദനനായി നില്‍ക്കുന്നുണ്ട്‌.
വിസ്‌മയത്തിന്റെയും ആത്മവിചാരത്തിന്റെയും പരകോടിയിലെത്തുന്ന സന്ദര്‍ശകനെ വീണ്ടും വീണ്ടും പ്രീതിപ്പെടുത്താന്‍ ഇനിയുമുണ്ട്‌ ഒരു കൂട്ടം കാഴ്‌ചവിരുന്നുകള്‍. മമ്പുറം തങ്ങളുടെ തലപ്പാവ്‌, വിവിധ നാണയങ്ങള്‍ , ഗൃഹാതുരതയുണര്‍ത്തുന്ന മാപ്പിളസംസ്‌കാരത്തന്റെ തിരുശേഷിപ്പുകള്‍ , വിവിധ പ്രാമാണിക ഗ്രന്ഥങ്ങളുടെ കൈയെഴുത്തു പ്രതികള്‍ , പട്ടിക്കാട്‌ എം.ഇ.എ എഞ്ചിനീയറിംഗ്‌ കോളേജ്‌, ക്രസന്റ്‌ സ്‌കൂള്‍ തുടങ്ങി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളൊരുക്കുന്ന വിസ്‌മയക്കാഴ്‌ചകള്‍ , എസ്‌. കെ. എസ്‌. എസ്‌.എഫ്‌ കരിയര്‍ വിഭാഗം ട്രന്റ്‌ ഒരുക്കിയ കരിയര്‍ ഗാലറി തുടങ്ങി പഠിക്കാനും പകര്‍ത്താനും ഒരായിരം രസക്കൂട്ടുകളാല്‍ സമ്പന്നമാണ്‌ സാക്ഷ്യം 12.
20ന്‌ 11 മണിക്ക്‌ സാമൂഹ്യ ക്ഷേമവകുപ്പ്‌ മന്ത്രി ഡോ. എം.കെ മുനീറാണ്‌ എക്‌സിബിഷന്‍ ഉദ്‌ഘാടനം ചെയ്‌തത്‌. നാലാം ദിനം പിന്നിടുന്ന പ്രദര്‍ശനം ഇതിനകം മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. ഇരുപത്‌ രൂപയുടെ കൂപ്പണ്‍മുഖേനെയാണ്‌ പ്രവേശന മനുവദിക്കുന്നത്‌. മദ്‌റസാവിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രത്യേക ഇളവനുവദിച്ചിട്ടുണ്ട്‌. 26 വരെ നീളുന്ന എക്‌സിബിഷന്‍ രാവിലെ ഒമ്പതുമുതല്‍ രാത്രി എട്ടുവരെയാണ്‌ സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്‌. ആവിഷ്‌കാരത്തിന്റെ വ്യതിരിക്തത കൊണ്ടും സന്ദര്‍ശകരുടെ റെക്കോഡ്‌ കടന്ന ആധിക്യം കൊണ്ടും സാക്ഷ്യം 12 ചരിത്രത്തില്‍ മറ്റൊരു വിസ്‌മയമായി മാറുമെന്ന്‌ ഓരോ സന്ദര്‍ശകനും സാക്ഷ്യപ്പെടുത്തുമ്പോഴും സാക്ഷ്യം കാത്തിരിക്കുകയാണ്‌ ഇനിയും കൗതുകം വറ്റാത്ത മലയാളത്തിലെ ഒരായിരം പ്രബുദ്ധ സാക്ഷികളെയും കാത്ത്‌.... 

സുവനീര്‍ പ്രകാശനത്തില്‍ നിന്നും . . .



സുരക്ഷിത ഭാവിക്ക്‌ സമസ്‌തക്ക്‌ കരുത്തു പകരണം : അബ്ദുസ്സമദ്‌ സമദാനി എം.എല്‍.എ



വരക്കല്‍ മുല്ലക്കോയ നഗര്‍ , കൂരിയാട്‌ : ന്യൂനപക്ഷ പ്രശ്‌നങ്ങളില്‍ ഇടപെടാനും ചര്‍ച്ച ചെയ്യാനും ഏറ്റവും അവകാശപ്പെട്ട പ്രസ്ഥാനമാണ്‌ സമസ്‌തയെന്നും ശരീഅത്ത്‌ വിവാദം പോലുള്ള ന്യൂനപക്ഷ പ്രശ്‌നങ്ങളില്‍ ശംസുല്‍ ഉലമ, കെ.കെ ഹസ്‌റത്ത്‌, കെ.ടി മാനു മുസ്ലിയാര്‍ തുടങ്ങിയവരുടെ ജാഗ്രതയും ഇടപെടലുകളും വിസ്‌മരിക്കാനാവില്ലെന്നും സമുദായത്തിന്റെ സുരക്ഷിത ഭാവിക്ക്‌ സമസ്‌തക്ക്‌ കരുത്തു പകരണമെന്നും എം. പി അബ്‌ദുസ്സമദ്‌ സമദാനി എം.എല്‍.എ പറഞ്ഞു. സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തിന്റെ ന്യൂനപക്ഷം അവകാശങ്ങള്‍ അധികാരങ്ങള്‍ എന്ന സെഷനില്‍ വിഷയമവതരിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളെ ന്യൂനപക്ഷ പ്രീണനമായി ചിത്രീകരിക്കുന്നത്‌ ശരിയല്ല. ഇന്ത്യന്‍ ബഹുസ്വരതയുടെ നിര്‍മാണത്തില്‍ ന്യൂനപക്ഷങ്ങള്‍ വഹിക്കുന്ന പങ്ക്‌ വളരെ വലുതാണ്‌. 800 വര്‍ഷം മുസ്‌ലിംകള്‍ ഇന്ത്യ ഭരിച്ചപ്പോഴും അവര്‍ ന്യൂനപക്ഷമായിരുന്നു. ആ കാലഘട്ടം ഇന്ത്യയുടെ നിര്‍മാണ ഘട്ടമായിരുന്നു. ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നത്‌ പരിഷ്‌കൃത സമൂഹത്തിന്റെ സ്വഭാവമാണെന്നും അതില്‍ സമസ്‌ത വഹിക്കുന്ന പങ്ക്‌ നിസ്‌തുലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷ സമുദായമാവുക എന്നത്‌ അഭിമാനമായോ അവസരങ്ങള്‍ നേടിയെടുക്കാനുള്ള അവസരമായോ കാണരുതെന്നും ന്യൂനപക്ഷാവസ്ഥയില്‍ നിന്നും കരകയറാനാണ്‌ നാം ശ്രമിക്കേണ്ടതെന്നും ആദൃശേരി ഹകീം ഫൈസി പറഞ്ഞു. അഹ്‌മദ്‌ തേര്‍ളായി ആമുഖ പ്രഭാഷണം നടത്തി.
ഇ.ടി മുഹമ്മദ്‌ ബശീര്‍ എം.പി, അഡ്വ. സൈതാലിക്കുട്ടി ഹാജി, മൊയ്‌തീനബ്ബ മംഗലാപുരം, എം.എ ചേളാരി, എഞ്ചിനീയര്‍ മാമുക്കോയ ഹാജി, ഹസന്‍ ശരീഫ്‌ കുരിക്കള്‍, അഹ്‌മദ്‌ ഉഖൈല്‍ കൊല്ലം, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ പങ്കെടുത്തു.

ആത്മീയ വാണിഭം : സാമൂദായിക രാഷ്‌ട്രീയ സംഘടനകള്‍ നിലപാട്‌ വ്യക്തമാക്കണം


പ്രമേയം :


കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ മുമ്പൊരിക്കലും ഇല്ലാത്ത വിധം ആത്മീയതയെ ചൂഷണം ചെയ്‌ത്‌ വ്യാജകേശം വാണിജ്യ താല്‌പര്യത്തിന്‌ ഉപയോഗപ്പെടുത്തിയ കാന്തപുരത്തെയും സംഘത്തെയും വിമര്‍ശിക്കുന്നതിന്‌ പകരം പുണ്യ നബിയുടെ തിരുശേഷിപ്പുകളെ അവമതിക്കുന്ന പരാമര്‍ശം നടത്തി വിശ്വാസികളെ വ്രണപ്പെടുത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറിയൂടെ പ്രസ്‌താവന അങ്ങേയറ്റം അപലപനീയമാണ്‌. പൊതുസമൂഹത്തിനിടയില്‍ പ്രവാചകനെ നിന്ദിക്കുന്നതിനും ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നതിനും അവസരമൊരുക്കിയ കാന്തപുരം സമൂദായത്തിന്‌ കളങ്കമാണ്‌. വ്യാജമുടി ഉപയോഗിച്ചുള്ള സാമ്പത്തിക ചൂഷണത്തെ തുറന്നെതിര്‍ക്കാന്‍ സമൂഹ നന്മ ആഗ്രഹിക്കുന്ന മുഴുവന്‍ സാമുദായിക രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും തയ്യാറാവണം. മതപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത്‌ പണ്ഡിതന്‍മാരാണ്‌. എന്നാല്‍ ആത്മീയ വാണിഭം പോലുള്ള സാമൂഹിക തിന്മകളെ എതിര്‍ക്കാന്‍ സമുദായ താല്‌പര്യം ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാവരും ബാധ്യസ്ഥരാണ്‌. കാന്തപുരം കൈവശം വെച്ച മുടി വ്യാജമാണെന്ന്‌ തെളിഞ്ഞിരിക്കെ കാന്തപുരം ഗ്രൂപ്പിലെ ആത്മാഭിമാനമുള്ള അവശേഷിക്കുന്ന പ്രവര്‍ത്തകര്‍ പ്രസ്‌തുത സംഘടനയില്‍ നിന്ന്‌ പുറത്തു വരണം- ഈ സമ്മേളനം ആവശ്യപ്പെടുന്നു.

അവതാരകന്‍ : കെ. മോയിന്‍കുട്ടി
അനുവാദകന്‍ :  ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി 

പ്രൗഢം, ഉജ്ജ്വലം; സമസ്ത സംഗമത്തിന് ആയിരങ്ങള്‍



വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍(കൂരിയാട്‌, തിരൂരങ്ങാടി) : കേരളത്തിന്റെ വിവിധഭാഗങ്ങളിലും പുറത്തുംനിന്നെത്തിയ ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ കൂരിയാട് വരയ്ക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ 85-ാം വാര്‍ഷികത്തിന് ഗംഭീര തുടക്കം. സമസ്ത ട്രഷറര്‍ പി.പി. ഇബ്രാഹിം മുസ്‌ലിയാര്‍ പാറന്നൂര്‍ പതാക ഉയര്‍ത്തിയതോടെയാണ് നാലുദിവസത്തെ സമ്മേളനത്തിന് തുടക്കമായത്.

'സത്യസാക്ഷികളാവുക' എന്ന ശീര്‍ഷകത്തില്‍ നടന്ന പ്രഥമ സെഷന്‍ പി.കെ.പി. അബ്ദുല്‍സലാം മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ ആമുഖഭാഷണം നടത്തി. 'സത്യസാക്ഷ്യത്തിന്റെ ആദര്‍ശാവിഷ്‌കാരം' എന്ന വിഷയം എം.പി. മുസ്തഫല്‍ ഫൈസി അവതരിപ്പിച്ചു. 'സമസ്ത സാധിച്ച കര്‍മങ്ങള്‍' എന്ന വിഷയം നാസ്വിര്‍ ഫൈസി കൂടത്തായി അവതരിപ്പിച്ചു.

ഉച്ചയ്ക്കുശേഷം വിദ്യാഭ്യാസ സെഷന്‍ ലക്ഷദ്വീപ് ഖാസി സയ്യിദ് മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനംചെയ്തു. പ്രാഥമിക മദ്രസകള്‍ ഉയര്‍ത്തിയ ഉത്കൃഷ്ട പരിസരം, പള്ളി ദര്‍സുകള്‍ സംരക്ഷിച്ച സാംസ്‌കാരിക പൈതൃകം എന്നീ വിഷയങ്ങള്‍ യഥാക്രമം പിണങ്ങോട് അബൂബക്കര്‍, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ അവതരിപ്പിച്ചു.

'സക്കാത്ത് വിപുല വായന' എന്ന വിഷയം എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അവതരിപ്പിച്ചു. അരിപ്ര അബ്ദുറഹിമാന്‍ ഫൈസി ആമുഖഭാഷണം നിര്‍വഹിച്ചു. 'തസ്വവ്വുഫ് ചിന്തകളും പഠനങ്ങളും' സെഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. 'തസവ്വുഫ് സത്യസാക്ഷ്യത്തിന്റെ ഉറവ' എന്ന വിഷയം എ. മരക്കാര്‍ ഫൈസിയും 'ത്വരീഖത്ത് സത്‌സരണിയുടെ സാക്ഷ്യം' എന്ന വിഷയം പനങ്ങാങ്ങര ഹൈദര്‍ ഫൈസിയും അവതരിപ്പിച്ചു. കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ മുഖവുരഭാഷണം നടത്തി.

രാത്രി ദിക്‌റ് ദുആ സദസ്സിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വംനല്‍കി.

വെള്ളിയാഴ്ച രാവിലെ 'കാലികം' സെഷനില്‍ 'മുസ്‌ലിം ലോകവും ചലനങ്ങളും' എന്ന വിഷയം പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അവതരിപ്പിക്കും. 'മുസ്‌ലിം ന്യൂനപക്ഷം ഇന്ത്യന്‍ സാഹചര്യത്തില്‍' എന്ന വിഷയം അബ്ദുല്‍ഹക്കീം ഫൈസി ആദൃശ്ശേരി അവതരിപ്പിക്കും. എം.പി. അബ്ദുസമദ് സമദാനി, ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ ഏഴിന് മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി പ്രസംഗിക്കും. ക്യാമ്പിന് അബ്ദുസമദ് പൂക്കോട്ടൂരാണ് നേതൃത്വം നല്‍കുന്നത്.

മദ്രസാധ്യാപകര്‍ക്ക് പ്രഖ്യാപിച്ച പലിശരഹിത ക്ഷേമനിധി പദ്ധതി പൂര്‍ണമായി ഗ്രാന്റ് ഇന്‍ എയ്ഡില്‍ ഉള്‍പ്പെടുത്തി ഫണ്ട് വകയിരുത്തണമെന്നും എം.എസ്.ആര്‍ ഉള്ള അധ്യാപകര്‍ക്കും പള്ളി ജീവനക്കാരായ ഇമാം, മുദരിസ്, മുഅദ്ദിന്‍, അറബിക് കോളേജ് അധ്യാപകര്‍ എന്നിവര്‍ക്കുംകൂടി പദ്ധതി ബാധകമാക്കണമെന്നും വിദ്യാഭ്യാസ സെഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇസ്‌ലാമിക സാമ്പത്തിക ദര്‍ശനം ലോകം അംഗീകരിച്ചു- സാദിഖലി ശിഹാബ് തങ്ങള്‍


വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍:ലോക സാമ്പത്തിക മാന്ദ്യത്തില്‍നിന്നുള്ള രക്ഷാമാര്‍ഗം ഇസ്‌ലാമിന്റെ കയ്യിലാണെന്ന് ലോകം അംഗീകരിച്ചിരിക്കുകയാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കൂരിയാട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്പത്ത് മനുഷ്യന് സമാധാനം നല്‍കുന്നതാവണം. അത് ദൈവഹിതപ്രകാരം വിനിയോഗിച്ചാല്‍ സാമ്പത്തിക അസമത്വമുണ്ടാവില്ല. ബ്രിട്ടനിലും അമേരിക്കയിലും ഇന്തോനേഷ്യയിലും മലേഷ്യയിലുമൊക്കെ ഇസ്‌ലാമിക ബാങ്കിങ്ങിന്റെ വിജയം ഇസ്‌ലാമിക സാമ്പത്തികദര്‍ശനത്തിന്റെ പ്രസക്തി വ്യക്തമാക്കുന്നു. ഇസ്‌ലാമിന്റെ സാമ്പത്തികദര്‍ശനത്തിന് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാകും. തെറ്റിദ്ധരിക്കപ്പെടുന്ന വിധത്തിലാണ് ഇന്ന് ഇസ്‌ലാം പലേടത്തും പരാമര്‍ശിക്കപ്പെടുന്നത്. ഒരുവിഭാഗം മാധ്യമങ്ങളും കോര്‍പ്പറേറ്റ് മുതലാളിമാരും ഭരണകൂടങ്ങളും ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് അവതരിപ്പിക്കുന്നത്. മനുഷ്യജീവിത യാഥാര്‍ത്ഥ്യങ്ങളുമായി ഉരസുമ്പോള്‍ അപ്രായോഗികമാണ് കമ്യൂണിസമെന്ന് അവര്‍ക്കുതന്നെ ബോധ്യമായി. ലോകത്തെ ഗ്രസിച്ച മുതലാളിത്തത്തിനും ലോകത്തെ മുന്നോട്ടുകൊണ്ടുപോകാനായില്ല. കമ്മ്യൂണിസത്തിനും മുതലാളിത്തത്തിനും പകരം മറ്റൊരു പാതയാണ് ലോകം അന്വേഷിക്കുന്നത്. സ്രഷ്ടാവിലേക്കുള്ള മടക്കത്തിന് സമയമായിരിക്കുന്നു. നമ്മുടെ ജീവിതത്തിലൂടെ ഇസ്‌ലാമിനെ പ്രകടിപ്പിക്കണം. സ്രഷ്ടാവിന്റെ ആശയങ്ങളെയും ആദര്‍ശങ്ങളെയും മാറ്റിവെച്ച് കേവല വൈകാരികതയെയും ചഞ്ചലതയെയും പിന്തുടരുമ്പോഴാണ് ജീവിതം ആസ്വദിക്കാനാവാത്തതാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ടി.കെ.എം. ബാവ മുസ്‌ലിയാര്‍ അധ്യക്ഷനായിരുന്നു. സി.കെ .എം.സാദിഖ് മുസ്‌ല്യാര്‍ സ്വാഗ തം പറഞ്ഞു.

ദുബായ് ഔഖാഫ് സഹ ഡയറക്ടര്‍ ഉമ്മര്‍ മുഹമ്മദ് അല്‍ ശരീഫ് മുഖ്യാതിഥിയായിരുന്നു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ദുബായ് ഔഖാഫ് ഡയറക്ടര്‍ ഡോ. അബ്ദുറഹിമാന്‍ മുസ്തഫ, അല്‍ ജര്‍റാര്‍, ഖുതൂബ് അബ്ദുല്‍ ഹമീദ്, ഖുതൂബ് അബ്ദുല്‍കരീം, ശൈഖ് അബ്ദുല്‍ഖാദര്‍ അല്‍ ജീലി മദീന എന്നിവര്‍ അതിഥികളായിരുന്നു. സമ്മേളന സ്മരണിക പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍, നാസിര്‍ അബ്ദുള്‍ ഹയ്യ് തങ്ങള്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, നിര്‍മാണ്‍ മുഹമ്മദലി, എം.സി. മായിന്‍ഹാജി, മെട്രോ മുഹമ്മദ്ഹാജി, അബ്ദുല്‍ ഗഫൂര്‍ ഖാസിമി, എസ്.എം. ജിഫ്രി തങ്ങള്‍, യു.കെ. അബ്ദുല്‍ ലത്തീഫ് മുസ്ലിയാര്‍, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, അഡ്വ. എന്‍. സൂപ്പി, അബു ഇസ്ഹാഖ് ഇസ്മാഈല്‍ മുസ്ലിയാര്‍, സഈദ് മുസ്ലിയാര്‍, പാലത്തായി മൊയ്തുഹാജി, കുമ്പള ഖാസിം മുസ്‌ലിയാര്‍, എസ്.എം. ബര്‍ക്കത്തലി, അബ്ദുല്‍ ഹസ്സന്‍ ഹസ്‌റത്ത് ബാഖവി, ടി.കെ. അബ്ദുറഹ്മാന്‍ ഹാജി, സി.എ. ഹൈദര്‍ മുസ്‌ലിയാര്‍, ഇസ്ഹാഖ് കുരിക്കള്‍, അബൂബക്കര്‍ ഫൈസി കണിയാപുരം, കെ. സൈതലവിഹാജി, കാടാമ്പുഴ മൂസഹാജി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
മംഗലാപുരം ഖാസിയും സമസ്ത മുശാവറ അംഗവുമായ ത്വാഖ അഹ്മദ് മൗലവി ഇന്ന് കാലത്ത് ഏഴുമണിക്ക് സമ്മേളന നഗരിയില്‍ ഉദ്‌ബോധനപ്രസംഗം നടത്തും.

2012, ഫെബ്രുവരി 25, ശനിയാഴ്‌ച

സമ്മേളനം അലങ്കോലപ്പെടുത്താന്‍ വിഘടിതരുടെ ഗൂഢശ്രമം

www.skssfnews.com: സമ്മേളനം അലങ്കോലപ്പെടുത്താന്‍ വിഘടിതരുടെ ഗൂഢശ്രമം: കൂരിയാട്‌ : (വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ ) സമസ്‌ത സമ്മേളനം അലങ്കോലപ്പെടുത്താന്‍ വിഘടിത വിഭാഗക്കാരുടെ ആസൂത്രിത നീക്കം. നഗരിയില്‍ ഈ വ...

സമ്മേളനം അലങ്കോലപ്പെടുത്താന്‍ വിഘടിതരുടെ ഗൂഢശ്രമം

www.skssfnews.com: സമ്മേളനം അലങ്കോലപ്പെടുത്താന്‍ വിഘടിതരുടെ ഗൂഢശ്രമം: കൂരിയാട്‌ : (വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ ) സമസ്‌ത സമ്മേളനം അലങ്കോലപ്പെടുത്താന്‍ വിഘടിത വിഭാഗക്കാരുടെ ആസൂത്രിത നീക്കം. നഗരിയില്‍ ഈ വ...

സമ്മേളനം അലങ്കോലപ്പെടുത്താന്‍ വിഘടിതരുടെ ഗൂഢശ്രമം

www.skssfnews.com: സമ്മേളനം അലങ്കോലപ്പെടുത്താന്‍ വിഘടിതരുടെ ഗൂഢശ്രമം: കൂരിയാട്‌ : (വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ ) സമസ്‌ത സമ്മേളനം അലങ്കോലപ്പെടുത്താന്‍ വിഘടിത വിഭാഗക്കാരുടെ ആസൂത്രിത നീക്കം. നഗരിയില്‍ ഈ വ...

2012, ഫെബ്രുവരി 23, വ്യാഴാഴ്‌ച

2012, ഫെബ്രുവരി 22, ബുധനാഴ്‌ച

കാന്തപുരം നടത്തുന്നത്‌ പ്രബുദ്ധകേരളത്തോടുള്ള വെല്ലുവിളി : ബഹാഉദ്ദീന്‍ നദ്‌വി

മലപ്പുറം : പ്രവാചകന്‍ കല്‍പിച്ചതനുസരിച്ച്‌ അഹ്‌മദ്‌ ഖസ്‌റജി നല്‍കുകയും ഈ വായിച്ചതാണ്‌ കൈമാറ്റ ശൃഖലാ രേഖയെന്ന്‌ തട്ടിവിട്ട്‌ വ്യാജമുടി രാജകീയമായി സ്വീകരിക്കുകയും താമസിയാതെ ആസൂത്രിത തട്ടിപ്പ്‌ വെളിച്ചത്തു വന്ന്‌ സമൂഹ മധ്യേ ഇളിഭ്യനാവുകയും ചെയ്‌ത കാന്തപുരം ഇനിയും തന്റെ പക്കലുള്ള കള്ളമുടിയില്‍ കടിച്ചു തൂങ്ങുകയും സാമ്പത്തിക തട്ടിപ്പ്‌ തുടരുകയും ചെയ്യുന്നത്‌ പ്രബുദ്ധ കേരളത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്ന്‌ അന്താരാഷ്‌ട്ര മുസ്‌ലിം പണ്ഡിത സഭാംഗവും ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലറും സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറിയുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി പ്രസ്‌താവിച്ചു. 
പൊതുജനങ്ങള്‍ കബളിപ്പിക്കപ്പെടുകയും ചൂഷണത്തിന്‌ വിധേയരാവുകയും ചെയ്യുന്ന സാമൂഹിക പശ്ചാത്തലത്തില്‍ അതിനെതിരെ ആര്‌ രംഗത്തിറങ്ങിയാലും കുറ്റപ്പെടുത്താനാവില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കി. 
മതകാര്യങ്ങള്‍ ഏതും സനദുണ്ടെങ്കില്‍ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ എന്ന്‌ പഠിക്കുകയും കുട്ടികളെ പഠിപ്പിക്കുകയും അക്കാര്യം കേശസ്വീകരണ സമ്മേളനത്തില്‍ പ്രഖ്യാപിക്കുകയും ചെയ്‌ത കാന്തപുരത്തിനു തന്റെ മുഖം മൂടി അഴിഞ്ഞു വീണിട്ടും ഇതുവരെ മുടിയുടെ സനദ്‌ സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ വ്യാജമുടിയുടെ വക്താക്കള്‍ തിരുകേശം എന്ന്‌ ആവര്‍ത്തിച്ച്‌ ഉരുവിടുകയും അതിന്റെ മഹത്ത്വം വാതോരാതെ പ്രസംഗിക്കുകയും ചെയ്യുന്നത്‌ നിരര്‍ത്ഥകമായ ഒട്ടകപ്പക്ഷി നയമാണ്‌. സമൂഹം ഈ കാപട്യവും കള്ളത്തരവും തിരിച്ചറിയണം.
ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി നാടുനീളേ തര്‍ക്ക വിതര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും നടത്തി കുഴപ്പങ്ങളും ചിദ്രതയുമുണ്ടാക്കിയ കാന്തപുരം ഇ.കെ വിഭാഗത്തോട്‌ തര്‍ക്കത്തിനില്ലെന്ന്‌ പറയുന്നത്‌ വിചിത്രമായ തമാശയാണ്‌. നിരീശ്വര വാദികള്‍ക്കും യുക്തിവാദികള്‍ക്കും മറ്റും മത കാര്യങ്ങളില്‍ ഇടപെടാന്‍ അവസരം സൃഷ്‌ടിച്ചു കൊടുത്തതും പ്രാമാണികവും നിത്യസുന്ദരവുമായ ഇസ്‌ലാമിക സിദ്ധാന്തങ്ങളെ അവഹേളിക്കാന്‍ വഴിതെളിച്ചതും കാന്തപുരം തന്നെയാണ്‌. ഈ മഹാ പാതകത്തില്‍ നിന്ന്‌ പശ്ചാത്തപിച്ച്‌ മടങ്ങി സമൂഹത്തോട്‌ ഇയാള്‍ മാപ്പു ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കാന്തപുരത്തിനെതിരെ നടപടിവേണം : SYS

ചേളാരി : രണ്ട്‌ പതിറ്റാണ്ടിലധികമായി കേരളീയ സമൂഹത്തിന്റെ പൈതൃകത്തെയും വിശുദ്ധ ഇസ്‌ലാമിന്റെ വിശുദ്ധിയേയും വെല്ലുവിളിച്ച്‌ അരുതാത്ത പലതും ഒരുചെറുഗ്രൂപ്പിന്റെ പിന്‍ബലത്തില്‍ അധോലോക മോഡലില്‍ പ്രവര്‍ത്തിച്ചുവരുന്ന കാന്തപുരത്തിന്നെതിരില്‍ നടപടികള്‍ സ്വീകരിക്കണമെന്ന്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട്‌ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ പി.പി.മുഹമ്മദ്‌ ഫൈസി, പിണങ്ങോട്‌ അബൂബക്കര്‍, ഉമര്‍ ഫൈസി, ഹാജി കെ.മമ്മദ്‌ ഫൈസി, അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍, കെ.എ.റഹ്‌മാന്‍ ഫൈസി, അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ ആവശ്യപ്പെട്ടു.

കേരളത്തിലും അയല്‍പക്ക സംസ്ഥാനങ്ങളിലുമായി നിരവധി പള്ളി മദ്‌റസകള്‍ തകര്‍ക്കപ്പെട്ടു. നൂറ്‌ കണക്കായ ക്രിമിനല്‍ കേസുകള്‍ ഉണ്ടാക്കി. ചേകനൂര്‍ വധക്കേസ്‌, ചില സ്‌ത്രീകളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു. ഇപ്പോള്‍ അജ്ഞാത സ്ഥലത്ത്‌ നാനൂറ്‌ കോടി രൂപ മുടക്കി നോളേജ്‌ സിറ്റിയും ആസാര്‍ പള്ളിയും നിര്‍മിക്കുമെന്ന്‌ പറയുന്നു.
കാന്തപുരത്തിന്റെ രാഷ്‌ട്രീയ ബന്ധങ്ങള്‍, സാമ്പത്തിക ഉറവകള്‍, വിദേശബന്ധങ്ങള്‍, പ്രത്യേകിച്ച്‌ സാമ്രാജ്യ ബന്ധങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്ര ഏജന്‍സി സമഗ്രമായി അന്വേഷണം നടത്തണം. ബഹുസ്വര സമൂഹത്തില്‍ നിന്ന്‌ വിശുദ്ധ ഇസ്‌ലാമിനെ അനാദരിക്കപ്പെടുന്നതിനും ഭാവിയില്‍ മതസൗഹൃദവും, മൈത്രിയും, ആദരവും നഷ്ടപ്പെടുത്തുന്നതിനും കാന്തപുരം ആര്‍ക്കോ വേണ്ടി പ്രവര്‍ത്തിക്കുയാണെന്ന്‌ കരുതേണ്ടിയിരിക്കുന്നു.
പിണറായി വിജയന്‍, വി.എസ്‌.അച്ചുതാനന്ദന്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ക്ക്‌ ആത്മീയ കാര്യങ്ങള്‍ വിമര്‍ശനാത്മകമായി പറയാനവസരം ഉണ്ടാക്കിയതും വര്‍ഗ്ഗീയത വളരുമെന്ന്‌ കാന്തപുരം പ്രതികരിച്ചതും ലാഘവമായി കാണാനാവില്ല. അത്‌കൊണ്ട്‌ കാന്തപുരത്തിന്റെ സാമ്പത്തിക, രാഷ്‌ട്രീയ, വൈദേശിക ബന്ധങ്ങള്‍ ആരോപിക്കപ്പെട്ട കൊലപാതകം, തീവ്രവദാ സംഘടനയായ ജംഇയ്യത്തുല്‍ ഇഹ്‌സാന്‍ രൂപീകരണം അദ്ദേഹം നേതൃത്വം നല്‍കുന്ന കേന്ദ്രങ്ങള്‍ എല്ലാം സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ത്ഥം പുറത്ത്‌ കൊണ്ടുവരികയാണ്‌ വേണ്ടത്‌. അബ്‌ദുന്നാസര്‍ മഅ്‌ദനിയെ കോയമ്പത്തൂരിലും ബാംഗ്ലൂരിലും എത്തിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കാണിച്ച തിടുക്കം ചേകനൂര്‍ കേസില്‍ സി.ബി.ഐ. ചോദ്യം ചെയ്യാന്‍ ചെന്നൈയില്‍ കാന്തപുരത്തെ വരുത്തുന്നത്‌ തടഞ്ഞു എറണാകുളത്താക്കി രക്ഷപ്പെടുത്തിയെടുക്കുന്നതിന്റെ പിന്നിലെ ശക്തികളെ കുറിച്ചും അന്വേഷണം നടത്തണം.
മുംബൈയിലെ ജാലിയാവാല ആത്മീയ നേതാവോ, പണ്ഡിതനോ അല്ലെന്നിരിക്കെ അദ്ദേഹത്തില്‍ നിന്ന്‌ മുടിവാങ്ങി അബൂദാബി വഴി കൊണ്ടുവന്നു തിരുകേശമാണെന്ന്‌ പ്രചരിപ്പിച്ച്‌ വെള്ളം കുപ്പിയിലാക്കി വില്‍പ്പന നടത്തിയതിലൂടെ സ്വരൂപിച്ച പണവും കണക്കും പരിശോധിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. 

സമസ്തഃ സമ്മേളനം ഇന്ന് തുടങ്ങുന്നു; ''സത്യസാക്ഷികളാവുക''


ഖുര്‍ആന്‍ ഉണര്‍ത്തിയ ചിന്ത:
"അപ്രകാരം തന്നെ നിങ്ങള്‍ മനുഷ്യസമുദായത്തിന് സാക്ഷിയായിരിക്കുവാനും അല്ലാഹുവിന്റെ ദൂതന്‍ നിങ്ങളുടെ മേല്‍ സാക്ഷിയായിരിക്കുവാനുമായി നിങ്ങളെ നാം ഒരുല്‍കൃഷ്ട സമുദായമാക്കിയിരിക്കുന്നു. (വി.ഖു. 2:143)
വിശുദ്ധ കഅ്ബാ ശരീഫ് ഖിബ്‌ലയായി നിര്‍ണ്ണയിച്ചുകൊണ്ട് വഹ്‌യ് ഉണ്ടായപ്പോള്‍ ''ചില വിഢികള്‍, ജൂദര്‍, ബഹുദൈവാരാധകര്‍'' തീരുമാനം വിമര്‍ശിച്ചു സംസാരിച്ചിരുന്നു. ഈ തീവ്രവാദികളെ ഖുര്‍ആന്‍ വിഢികള്‍ എന്നാണ് വിളിച്ചത്. ഇബ്രാഹീം (അ)മിന്റെ ദീന്‍ കൊണ്ടും ഖിബ്‌ലകൊണ്ടും നിങ്ങളെ നാം ബഹുമാനിച്ചിരിക്കുന്നു. അത്‌പോലെ നീതി ചെയ്യുകയും പറയുകയും ചെയ്യുന്ന സമുദായമാക്കുകയും ചെയ്തിരിക്കുന്നു. ഇങ്ങനെയാണ് പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ നല്‍കിയ വിശദീകരണം. 
അപ്പോള്‍ മുസ്‌ലിം സമുദായം നീതിക്ക് വേണ്ടി നിലകൊള്ളുന്നവരാണ്. അതിന്ന് ജനങ്ങളുടെ മേല്‍ നിങ്ങളും നബി(സ) നിങ്ങളുടെ മേലും സാക്ഷിയായിരിക്കുന്നു.
സത്യമാണ് പരമായ സത്വം. ചരിത്രത്തിലെ ഏത് ഘട്ടങ്ങളിലും സത്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടത്തെ പ്രതിരോധിക്കുന്നതിനും സത്യം പുനസ്ഥാപിക്കുന്നതിനും പ്രവാചകന്മാര്‍ വന്നിട്ടുണ്ട്. സത്യത്തിന് വേണ്ടി കടുത്ത വില നല്‍കേണ്ടിയും വന്നിട്ടുണ്ട്.
ഹസ്രത്ത് ഇബ്രാഹീം(അ) അഗ്‌നിഗുണ്ടത്തെ വരിക്കേണ്ടിവന്നത് സത്യത്തിന് വേണ്ടി നിലകൊണ്ടത് കൊണ്ടായിരുന്നു. ഈസ(അ)നെ പിടികൂടി വധിക്കാന്‍ ജൂദര്‍ പദ്ധതിയിട്ടു ജൂദാസിനെ ഉപയോഗപ്പെടുത്തി അപായപ്പെടുത്താന്‍ ശ്രമിച്ചുനോക്കിയതും ഈസ(അ) സത്യസാക്ഷ്യത്തിന് വേണ്ടി നിലകൊണ്ടത് കൊണ്ട് തന്നെ.
മൂസ(അ)മിനെ പിന്തുടര്‍ന്ന് വധിക്കാന്‍ ശ്രമിച്ച ഫറോവയെ മഥിച്ചതും, നൂഹ് നബി(അ) മിനെയും മറ്റനേകാം പ്രവാചകരെയും അതത് കാലങ്ങളില്‍ തകര്‍ക്കാന്‍ ശ്രമിച്ചുനോക്കിയത് സത്യം അംഗീകരിക്കാന്‍ കൂട്ടാക്കാത്തവരുടെ മനോനിലയാണ് സൂചിപ്പിക്കുന്നത്.
മുഹമ്മദ് നബി(സ)യും സത്യവിരുദ്ധരാല്‍ എതിര്‍ക്കപ്പെട്ടു. സ്വദേശത്ത് നിന്ന് മറ്റൊരു ദേശമായ മദീനയിലേക്ക് പാലായനം ചെയ്യേണ്ടിവന്നു. സത്യത്തിന് വേണ്ടി ഗദ്യത്തന്തരമില്ലാത്ത ഘട്ടത്തില്‍ യുദ്ധങ്ങളില്‍ ഏര്‍പ്പെടേണ്ടി വന്നു. ഗുരുക്ഷേത്രയുദ്ധത്തെ ധര്‍മ്മയുദ്ധം എന്നാണല്ലോ പറയുന്നത്. അതായത് ധര്‍മ്മം പുലരാന്‍ ആയുധമെടുക്കേണ്ടിവന്നാല്‍ അതൊരു ധര്‍മ്മമാണെന്ന് ചുരുക്കം.
ഇസ്‌ലാമിന്റെ ആവിര്‍ഭാവഘട്ടത്തില്‍ തന്നെ അത്‌ലോകത്തിന്റെ എല്ലാഭാഗങ്ങളിലേക്കും കടന്നെത്തി. ഇന്ത്യ, ആഫ്രിക്ക, യൂറോപ്പ് അങ്ങനെ എല്ലാ ഭാഗങ്ങളിലേക്കും പ്രമുഖസഹാബാക്കളായിരുന്നു പ്രധാന സന്ദേശകര്‍. പിന്നീട് താബിഉകളും താബിഉത്താബിഉകളും മിഷനറിമാരായി. അഖ്‌നസുബിന്‍ ഖൈസ് സോവിയറ്റ് പ്രവിശ്യകളിലും, താരിഖ് ബ്‌നു സിയാദ് സ്‌പെയിനിലും, അലാഉബ്‌നുഹള്‌റമി ബഹ്‌റൈനിലും, ഉബൈദുല്ലാഹ് ആന്ത്രോത്തിലും, മാലിക്ബ്‌നു ദീനാര്‍(റ) കേരളത്തിലുമെത്തിയത് ഉത്തമ നൂറ്റാണ്ടുകള്‍ക്കിടയില്‍ തന്നെ അങ്ങനെ എല്ലാഭാഗങ്ങളിലും വിശുദ്ധ ഇസ്‌ലാം പരിചയപ്പെട്ടു.
കര്‍മ്മശാസ്ത്രം, വിശ്വാസ ശാസ്ത്രം, ആത്മീയ ശാസ്ത്രം (ഇസ്‌ലാം, ഈമാന്‍, ഇഹ്‌സാന്‍) സരണികള്‍ വിശദീകരിക്കുന്ന അനേകായിരം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. അല്ലാഹുവിന്റെ ദീന്‍ എന്ന നിലക്ക് അതിന്റെ ആഴവും പരപ്പും അര്‍ത്ഥപൂര്‍ണ്ണമായി പഠിച്ചു മനസ്സിലാക്കിയ മഹാപണ്ഡിതര്‍ അവരുടെ കടമകള്‍ ഭംഗിയായി നിര്‍വ്വഹിച്ചു.
കൊര്‍ദോവ മുതല്‍ അല്‍അസ്ഹര്‍ വരെ നിസാമിയ്യ മുതല്‍ ബഗ്ദാദിലെ ബൈത്തുല്‍ ഹിക്മ വരെ അതിവിസ്തൃതമായ പാഠശാലകളും പഠന ഗവേഷണാലയങ്ങളും സ്ഥാപിതമായി. അബൂബക്കര്‍ റാസി(റ) ഇബ്‌നു സീനാ ഗസ്സാലി, ഗൗസുല്‍ അഅ്‌ളം, അല്‍ബറൂനി, ഇബ്‌നുബത്തൂത്ത, അങ്ങനെ സകല മേഖലകളിലും തിളക്കമാര്‍ന്ന വിപ്ലവങ്ങള്‍ ഉണ്ടായി. ശാഫി, ഹനഫി, മാലികി, ഹമ്പലി, ബുഖാരി, മുസ്‌ലിം, അശ്അരീ, മാത്വുരിദീ തുടങ്ങിയവരിലൂടെ വിശുദ്ധ ഇസ്‌ലാമിന്റെ മഹത്വവും സംരക്ഷണവും നിലനില്‍പ്പും ഉറപ്പ് വരുത്താനായി.
വിശുദ്ധ ഖുര്‍ആന്‍ ഖിയാമത്ത്‌നാള്‍വരെ സംരക്ഷിക്കപ്പെടുമെന്ന ഇലാഹീദര്‍ശനത്തിന്റെ സാക്ഷാല്‍ക്കരമായിരുന്നു ഇതൊക്കെ. ഇസ്‌ലാമിന്റെ ഉദയകാലത്ത് തന്നെ കേരളത്തിലും ഇസ്‌ലാം എത്തി ച്ചേര്‍ന്നു. ചേരമാന്‍ പെരുമാള്‍ (കൊടുങ്ങല്ലൂര്‍ ആസ്ഥാനമായീ ഭരണം നടത്തിയിരുന്ന ഹിന്ദുരാജാക്കളിലൊരാള്‍) നബി(സ)യെ സന്ദര്‍ശിച്ചതായും മഹാനവര്‍കള്‍ തിരിച്ചുവരുന്നവഴിക്ക് (ളിഫാറില്‍) ഇപ്പോള്‍ സലാലയില്‍ മരണമടഞ്ഞതായും ചരിത്രം പറയുന്നുണ്ട്. അദ്ദേഹത്തിന്റെ മഖ്ബറ ''ളരീഉസ്സാമിരീ'' എന്ന പേരില്‍ സലാലയില്‍ പ്രസിദ്ധമാണ്. കേരളത്തില്‍ ഇസ്‌ലാമിന്റെ ആഗമനകാലത്തെകുറിച്ച് ചരിത്രകാരന്മാര്‍ പ്രകടിപ്പിച്ച ഭിന്നാഭിപ്രായങ്ങള്‍ അംഗീകരിച്ചുകൊണ്ട് തന്നെ ഇസ്‌ലാമിക സാന്നിദ്ധ്യത്തിന്റെ തുടക്കം ഉത്തമനൂറ്റാണ്ടിലായിരുന്നു എന്നതില്‍ തര്‍ക്കമില്ല.
വികേന്ദ്രീകൃത നേതൃരീതിയില്‍ മുന്നേറിയ ഇസ്‌ലാമിക് നവോത്ഥാനപ്രവര്‍ത്തനങ്ങള്‍ മഖ്ദൂമി കാലഘട്ടത്തോടെ കാലികമായ ചില നവസമീപനങ്ങള്‍ കൈവന്നു. മുസ്‌ലിം സമുദായത്തില്‍ സര്‍വ്വാംഗീകാരവും സ്വീകാര്യതയും നേടിയ മഖ്ദൂമികള്‍ തീര്‍ത്ത മതപരമായ സുസ്ഥിരതയും ശക്തിയും സമ്പന്നതയും ഏറെ വിലപ്പെട്ടതായിരുന്നു.
കേരളത്തിലെ വൈജ്ഞാനിക പുരോഗതകിളെ ലോകതലത്തിലേക്ക് വളര്‍ത്താനവര്‍ക്കു സാധ്യമായി. ഫത്ഹുല്‍ മുഈന്‍ എന്ന കര്‍മ്മശാസ്ത്ര ഗ്രന്ഥം ഇപ്പോഴും ലോകത്ത് പലയിടത്തും പഠിപ്പിക്കപ്പെടുന്നു. തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഇതിനകം 38 ലോകഭാഷകളില്‍ മൊഴിമാറ്റം ചെയ്തിട്ടുണ്ട്. കേരളീയ പണ്ഡിതരാല്‍ രചിക്കപ്പെട്ട നൂറ്കണക്കായ ഗ്രന്ഥങ്ങള്‍ ലോകവിസ്മയമാണ്.
1921കളിലാണ് കേരളത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പുകള്‍ രൂപപ്പെട്ടുവരുന്നത്. അത്‌വരെ ഏകദേശം പന്ത്രണ്ട് നൂറ്റാണ്ടുകള്‍ യാതൊരു ഭിന്നസ്വരങ്ങളും മുസ്‌ലിംകള്‍ക്കിടയില്‍ ഒരു ചരിത്രകാരനും രേഖപ്പെടുത്തിയിട്ടില്ല.
നിശ്പക്ഷ സംഘം, ഐക്യസംഘം, കേരള ജംഇയ്യത്തുല്‍ ഉലമാ തുടങ്ങിയ പേരില്‍ സംഘടിച്ചവര്‍ പാരമ്പര്യ മുസ്‌ലിംകളെ പരിധിവിട്ടാണ് വിമര്‍ശിച്ചത്. ശിര്‍ക്കാരോപണമായിരുന്ന ഏറ്റവും ഗരുതരം. അപ്പോള്‍ പ്രവാചകര്‍(സ) മുതല്‍ പന്ത്രണ്ട് നൂറ്റാണ്ടിലധികം കാലം ജീവിച്ചവരൊക്കെ ഇസ്‌ലാമിക വൃത്തത്തില്‍ നിന്ന് പുറത്താണെന്ന വാദത്തോടൊപ്പം ഒരു നവറിബല്‍ ആശയം അവര്‍ മുന്നോട്ട് വെച്ചു അതത്രയും രാഷ്ട്രീയഛായയും ലക്ഷ്യവും ഉള്ളതായിരുന്നു. ഈ തീവ്രവാദ സമീപനങ്ങളില്‍ നിന്ന് മുസ്‌ലിം ഉമ്മത്തിന്റെ വിശ്വാസം കര്‍മ്മ ശാസനകള്‍ രക്ഷപ്പെടുത്തി. പൈതൃക ബന്ധിതമായ പാരമ്പര്യ രീതികളില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിന് 1926 ജൂണ്‍ 26ന് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് രൂപീകരിച്ചതാണ് 'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ'.
1927നും 1944നുമിടയില്‍ വമ്പിച്ച ജനശ്രദ്ധയാകര്‍ഷിച്ച 15 വാര്‍ഷിക സമ്മേളനങ്ങള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ സംഘടിപ്പിച്ചു. പിന്നീട് എട്ട് പൊതുസമ്മേളനങ്ങള്‍ കൂടി നടത്തി. കോഴിക്കോട് കടപ്പുറത്ത് നടന്ന 1985 ലെ 24-ാമത്തെയും 1996ലെ 25-ാമത്തെയും പൊതുസമ്മേളനങ്ങളും. കാസര്‍കോഡ്, കോഴിക്കോട്, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം, പാലക്കാട് എന്നീ ആറ് പ്രധാന നഗരങ്ങളില്‍ പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിച്ച് 'സമസ്ത' 2002-ല്‍ പ്ലാറ്റിനം ജൂബിലി 280 സമുചിതമായി ആഘോഷിച്ചു.
വ്യത്യസ്ത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ വിവിധ പോഷകഘടകങ്ങളും രൂപീകരിച്ചു. 1951 സെപ്തംബര്‍ 17-ന് മൗലാനാ അബുല്‍ഹഖ് അബ്ദുല്‍ബാരി മുസ്‌ലിയാരുടെ കാര്‍മികത്വത്തില്‍ വാളക്കുളം പുതുപ്പറമ്പ് ജുമാമസ്ജിദില്‍ നടന്ന ഒരു സുപ്രധാന യോഗത്തില്‍ 33 അംഗ സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി രൂപീകൃതമായി. ഇതിലൂടെ പ്രാഥമിക മതവിദ്യാഭ്യാസ പ്രവര്‍ത്തന രംഗത്ത് സമസ്ത പ്രവേശിച്ചു. ഇപ്പോള്‍ കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക, പോണ്ടിച്ചേരി, ലക്ഷദ്വീപ്, അന്തമാന്‍, യു.എ.ഇ, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത്, ഖത്തര്‍, സഊദി അറേബ്യ, മലേഷ്യ എന്നിവിടങ്ങളിലായി 9118(2012 ഫെബ്രുവരി) മദ്‌റസകളും 1108610 വിദ്യാര്‍ത്ഥികളും 84216 അധ്യാപകരും ഉള്‍കൊള്ളുന്ന മഹാപ്രസ്ഥാനമായി വിദ്യാഭ്യാസ ബോര്‍ഡ് വളര്‍ന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകരുടെ സംഘശക്തിയാണ്. ഈ അധ്യാപക സംഘടനക്ക് കേന്ദ്രകമ്മിറ്റി കൂടാതെ കേരളത്തിലും പുറത്തുമായി 17 ജില്ലാ ഘടകങ്ങളും 403 റൈഞ്ച് കമ്മിറ്റികളുമുണ്ട്.  
1954 ഏപ്രില്‍ 25-ന് താനൂരില്‍വച്ച് സമസ്തയുടെ സമ്മേളനം നടന്നു. യുവജന പ്രസ്ഥാനം രൂപീകരിക്കാന്‍ സമ്മേളനത്തില്‍വെച്ച് തീരുമാനിച്ചു. 1954 ഏപ്രില്‍ 26-ന് കോഴിക്കോട്ടെ അന്‍സാറുല്‍ ഇസ്‌ലാം ഓഫീസില്‍ വെച്ച് സുന്നി യുവജന സംഘം ജന്‍മമെടുത്തത്. ഇപ്പോള്‍ ഈ യുവജന സംഘത്തിന് കേരളത്തിലെ എല്ലാ ജില്ലകളിലും പ്രത്യേക കമ്മിറ്റികളും നിരവധി ശാഖകളും നിലവിലുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വിദേശങ്ങളിലും സംഘടനക്ക് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു.
സംസ്ഥാനത്തെ മുസ്‌ലിം മഹല്ലുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടിത രൂപം നല്‍കുക എന്ന ലക്ഷ്യത്തോടെ 1976 ഏപ്രില്‍ 26ന് ചെമ്മാട് നടന്ന തിരൂര്‍ താലൂക്ക് സമസ്ത സമ്മേളനത്തില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്എംഎഫ്) എന്ന മഹല്ലു സംഘടനക്കു രൂപം കൊടുത്തു. സമസ്തയുടെ ഈ പോഷകവിഭാഗം പ്രത്യേകിച്ച് മഹല്ലുകളെ ഏകോപിപ്പിക്കുന്ന കാര്യത്തില്‍ ശ്രദ്ധേയമായ നിരവധി നേട്ടങ്ങള്‍ കാഴ്ച്ചവെക്കുകയുണ്ടായി. ഇപ്പോള്‍ മഹല്ലുകള്‍ക്ക് അംഗീകാരം നല്‍കി സംഘടന കൂടുതല്‍ ശക്തമായി പ്രവര്‍ത്തിച്ചുവരുന്നു.
മുസ്‌ലിം വിദ്യാര്‍ത്ഥികളെ സമസ്തക്കുകീഴില്‍ സംഘടിപ്പിക്കുകയും അവരെ ഉദാത്തമായ ധര്‍മ്മനിഷ്ഠയുള്ള ജീവിതത്തിലേക്ക് വഴിനടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1989 ഫെബ്രുവരി 19-നാണ് സമസ്ത നേതാക്കളുടെ ആഭിമുഖ്യത്തില്‍ എസ്‌കെഎസ്എസ്എഫ്  എന്ന വിദ്യാര്‍ത്ഥി സംഘടന സ്ഥാപിക്കപ്പെടുന്നത്. മികച്ച നിരവധി പ്രവര്‍ത്തനങ്ങളിലൂടെ സംഘടന വലിയ വളര്‍ച്ച നേടിയിട്ടുണ്ട്.  
സുന്നി ബാലവേദി, സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസപരീക്ഷാ ബോര്‍ഡ്, മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍, സമസ്ത കേരള മുസ്‌ലിം എംപ്ലോയീസ് അസോസിയേഷന്‍ എന്നീ പോഷക സംഘടനകള്‍കൂടി സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
സമുദായത്തിനകത്ത് സമസ്തയുടെ മഹിതമായ സന്ദേശ പ്രചരണം സാധ്യമാക്കുന്നത് നിരവധി പ്രസിദ്ധീകരണങ്ങള്‍ മുഖേനയാണ്. ആദ്യം 1927ല്‍ അറബിമലയാളത്തിലും പിന്നീട് 1954-ല്‍ മലയാളത്തിലും അല്‍ബയാന്‍ മാസിക പ്രസിദ്ധീകരിച്ചു.  1959-ല്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍  'അല്‍മുഅല്ലിം' (ത്രൈമാസിക) പ്രസിദ്ധീകരിച്ചു. 1977-ല്‍ മാസികയായി പുനഃപ്രസിദ്ധീകരിച്ചു. (മലയാളം, കന്നഡ)
'കുരുന്നുകള്‍'(മലയാളം, കന്നഡ), 'സന്തുഷ്ടകുടുംബം' മാസികയും പ്രസിദ്ധീകരിക്കുന്നു. സുന്നി അഫ്കാര്‍ വാരിക, സത്യധാര ദൈ്വവാരിക, തെളിച്ചം മലയാള മാസികയും  'അന്നൂര്‍', 'അന്നഹ്‌ള' അറബി മാസികയും പ്രസിദ്ധീകരിക്കുന്നു.
ഏതൊരു സംഘടനയെയും പോലെ ഭിന്നിപ്പുകള്‍ സമസ്തയുടെ ചരിത്രത്തിന്റെയും ഭാഗമായിട്ടുണ്ട്. 60-കളില്‍ തബ്‌ലീഗ് ജമാഅത്തിനെതിരെ സമസ്ത കൈകൊണ്ട തീരുമാനത്തില്‍ പ്രതിഷേധിച്ച് ചില പണ്ഡിതന്മാര്‍ സമസ്ത വിടുകയും അഖിലകേരള ജംഇയ്യത്തുല്‍ ഉലമാ എന്ന സംഘടനക്ക് രൂപം നല്‍കുകയും ചെയ്തു. ഉച്ചഭാഷിണിയുടെ പേരില്‍ ചിലര്‍ പുറത്ത് പോയിട്ടുണ്ട്.
നിരുത്തരവാദപരമായ ചിലപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ കാന്തപുരം അബൂബക്ര്‍ മുസ്‌ലിയാര്‍ അടക്കം ഏതാനും ചിലര്‍ക്ക് ഈ മഹാപ്രസ്ഥാനത്തില്‍നിന്ന് പുറത്തുപോകേണ്ടിവന്നു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ എന്ന സംഘടനക്ക് രൂപം നല്‍കി അവര്‍ പ്രവര്‍ത്തിച്ചുവരുന്നു. എന്നാല്‍ അവരിപ്പോഴും സമസ്തയുടെ പേര് ദുരുപയോഗപ്പെടുത്തുന്നത് ഖേദകരമാണ്.
കേരള മുസ്‌ലിംകളില്‍ ഏറ്റവുമധികം സ്വാധീനിവും വിശ്വാസ്യതയും നേടിയ മഹാപ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. വികേന്ദ്രീകൃത നേതൃരീതിയില്‍ നിന്ന് കേന്ദ്രീകൃത രീതിയിലേക്ക് കാലെടുത്തു വച്ചു കൊണ്ട് പാരമ്പര്യമായി മുസ്‌ലിം ഉമ്മത്ത് കൈകൊണ്ടിരുന്ന എല്ലാ രീതികളും പൈതൃകവും പരിരക്ഷിക്കുന്ന ഏക ആധികാരിക പണ്ഡിത സഭ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എട്ടരപതിറ്റാണ്ട് വിജയകരമായി പിന്നിട്ടു. 2012 ഫെബ്രുവരി 23-26 തിയ്യതികളില്‍ സ്ഥാപക പ്രസിഡണ്ടിന്റെ നാമധേയത്തിലുള്ള നഗരിയില്‍ വിപുല പദ്ധതികളോടെ ''സത്യസാക്ഷികളാവുക'' എന്ന പ്രമേയം മുന്‍നിര്‍ത്തി സമ്മേളനം നടത്തുകയാണ്.
-ശൈഖുനാ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ (സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍)

ആത്മീയ ചൂഷകര്ക്കെതിരെ പൊതുസമൂഹം ഉണരണം



മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ

ജോയിന്റ് സെക്രട്ടറി
സമസ്ത കേരളാ സുന്നി യുവജന സംഘം (S.Y.S)

പ്രവാചക ശേഷിപ്പുകള്‍ മുസ്ലിം സമുദായം ഏറെ ആദരിക്കുകയും പുണ്യമായി കാണുകയും ചെയ്യുന്നവയാണ്. പതിനാല് നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഈ ലോകത്തോട് വിടപറഞ്ഞ മുഹമ്മദ് നബി(സ)യുമായി ബന്ധപ്പെട്ട ധാരാളം വസ്തുക്കള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏറെ പ്രാധാന്യത്തോടെ സംരക്ഷിച്ചുവരുന്നുണ്ട്.
ഇവയില്‍ പ്രവാചകന്റെ തിരുശരീരത്തില്‍നിന്നെടുത്ത കേശങ്ങളുമുണ്ട്. നൂറ്റാണ്ടുകളായി പാരമ്പര്യമായി സംരക്ഷിച്ചുപോരുന്ന ഈ കേശങ്ങളുള്‍പ്പെടെയുള്ളപ്രവാചകനുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കള്‍ക്കും ആധികാരികമായ കൈമാറ്റ പരമ്പരകളുടെ പിന്‍ബലവും ചരിത്രഗ്രന്ഥങ്ങളിലെ സാക്ഷ്യങ്ങളുമുണ്ട്.

ഇസ്്‌ലാമിക ലോകത്ത് പ്രവാചകനുമായി ബന്ധപ്പെട്ട വസ്തുക്കള്‍ക്ക് ആധികാരികത ബോധ്യം വന്നാല്‍ മാത്രമേ മുസ്ലിം സമൂഹം ഇത്തരത്തിലുള്ളവയെ അംഗീകരിക്കാന്‍  തയ്യാറാകാറുള്ളൂ. അല്ലാത്തപക്ഷം ഏറെ ചൂഷണത്തിനു വിധേയമാക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യാന്‍ സാധ്യതയുള്ളതുകൊണ്ട് തികഞ്ഞ അവധാനതയും സൂക്ഷ്മതയും പുലര്‍ത്തിയേ പറ്റൂ.
കേരളത്തില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കേശവിവാദം ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടായിരിക്കണം ചര്‍ച്ച ചെയ്യേണ്ടത്. പ്രവാചക ശേഷിപ്പുകള്‍ക്ക് യാതൊരു തരത്തിലുമുള്ള പുണ്യവുമില്ലെന്ന് വാദിക്കുന്ന മുജാഹിദ്ജമാഅത്ത് തുടങ്ങിയ ബിദഇ കക്ഷികളുടെ വാദങ്ങള്‍ നിരര്‍ത്ഥകമാണെന്ന് പ്രമാണങ്ങള്‍ പരിശോധിക്കുമ്പോള്‍ ബോധ്യപ്പെടുന്നതാണ്.
ഇസ്ലാമിക വിശ്വാസ ആചാര കാര്യങ്ങളില്‍ എന്നും പാരമ്പര്യത്തിനു വിരുദ്ധമായി നെഗറ്റീവ് അപ്രോച്ചിലൂടെ മാത്രം നോക്കിക്കാണുകയും യുക്തിവാദത്തിന്റെ തലത്തില്‍ ചിന്തിക്കുകയും ചെയ്യുന്ന ഈ വിഭാഗങ്ങളുടെ വികല വാദങ്ങള്‍ മുസ്ലിം സമാജത്തിനിടയില്‍ കാര്യമായി സ്വാധീനിച്ചിട്ടില്ലാത്തതുകൊണ്ട് തല്‍ക്കാലം നമുക്ക് അവഗണിക്കാവുന്നതാണ്.
എന്നാല്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ നേതൃത്വത്തില്‍ ഈ അടുത്ത കാലത്ത് പ്രത്യക്ഷപ്പെട്ട ‘തിരുകേശം’ ഇങ്ങനെ അവഗണിക്കാന്‍ കഴിയാത്തതാണ്. വിവാദകേശത്തിന്റെ ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്ന കുറേയേറെ ചോദ്യങ്ങളുണ്ട്.  മുസ്ലിം ലോകം സ്വന്തം ജീവനെക്കാളേറെ ആദരിക്കപ്പെടുന്ന ഒരു വ്യക്തിത്വമാണ് ഈ ചര്‍ച്ചയിലെ കേന്ദ്രബിന്ദുവെന്നത് വിഷയത്തിന്റെ ഗൗരവം വളരെയേറെ വര്‍ദ്ധിപ്പിക്കുന്നതാണ്.
അനുകൂലിച്ചും പ്രതികൂലിച്ചും ലോകത്ത് ഏറ്റവും കൂടുതല്‍  ചര്‍ച്ച ചെയ്യപ്പെടുന്ന പ്രവാചക പ്രഭു മുഹമ്മദ് നബി (സ)യുമായി ബന്ധപ്പെട്ട തിരുശരീരത്തിലെ ഒരു ഭാഗം തന്റെ കൈവശമുണ്ടെന്ന് ഒരു സുപ്രഭാതത്തില്‍ ഒരാള്‍ വിളിച്ചുപറയുമ്പോള്‍ അതിന്റെ ആധികാരികത ചോദ്യം ചെയ്യുന്നവരെ പഴിക്കുന്നതില്‍ തുടങ്ങുന്നു ഈ വിഷയത്തിലെ ദുരൂഹത.
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ദിവസം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ ഉടമസ്ഥതയില്‍ പ്രസിദ്ധീകരിക്കുന്ന പത്രത്തില്‍ ഒരു ചെറിയ ഒറ്റകോളം വാര്‍ത്തയിലൂടെയാണ് ലോകം മുഴുവനും പകരം കൊടുത്താല്‍ പോലും മതിയാകാത്തതെന്ന് മുസ്ലിം ലോകം കരുതുന്ന  പ്രവാചകമുടി തന്റെ കൈവശമുണ്ടെന്ന് കാന്തപുരം ആദ്യമായി അവകാശവാദം ഉന്നയിക്കുന്നത്.
തന്റെ സ്ഥാപനത്തില്‍ പഠിക്കുന്ന ബോംബെക്കാരനായ കുട്ടി നാട്ടില്‍പോയി തിരിച്ചുവരുമ്പോള്‍ കൂട്ടുകാരന് പ്രസന്റേഷനായി കൊടുത്ത 'പ്രവാചകമുടിയുടെ വിവരം കാന്തപുരം മുസ്ലിയാര്‍ അറിയുകയും ഒന്ന് തനിക്കും സംഘടിപ്പിച്ചുതരാന്‍ വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെടുകയും ചെയ്തതിലൂടെയാണ് കാന്തപുരത്തിന് തിരുകേശം ലഭിക്കുന്നത്. വന്‍ സുരക്ഷയിലും നിരീക്ഷണത്തിലും കൈകാര്യം ചെയ്യുന്ന അമൂല്യങ്ങളില്‍ അമൂല്യമായി കാണുന്ന പ്രവാചക മുടിയാണ് ഇത്ര സുലഭമായി ലഭ്യമാകുന്നതെന്നത് വലിയൊരു തമാശ കൂടിയാണ്.
ഈ വാര്‍ത്ത പുറത്തുവന്നതോടെ  കാന്തപുരത്തിന്റെ അനുയായികള്‍ക്കിടയിലും മറ്റുള്ളവര്‍ക്കിടയിലും ഈ മുടി ഒരു വലിയ പ്രശ്‌നമായി രൂപപ്പെടുകയായിരുന്നു. പൊതുസമൂഹത്തിനുപോലും പരിചിതമായി മാറിയ ‘സനദ്’  ചര്‍ച്ചയിലേക്ക് കടന്നുവരുന്നതോടെ വിഷയം ചൂടുപിടിച്ചു. അതിനിടെ തന്റെ സ്ഥാപനത്തില്‍ പഠിക്കുന്ന കുട്ടിയില്‍ നിന്ന് ലഭിച്ച മൂന്ന് മുടികളില്‍ ഒന്ന് ഒരു അറബ് പ്രമുഖന് കാന്തപുരം കൈമാറിയിരുന്നു. സ്വാഭാവികമായും ഈ അറബ് പ്രമുഖനും ‘സനദ്’ ആവശ്യപ്പെട്ടു.
കൈ മലര്‍ത്തുകയല്ലാതെ കാന്തപുരത്തിന് മറ്റു വഴികളൊന്നുമില്ലായിരുന്നു. അല്‍പ്പം വൈകിയാണെങ്കിലും സനദില്ലാതെ ഇത് മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ട കാന്തപുരം മുസ്ല്യാര്‍ സ്വന്തമായി ഒരു കൈമാറ്റപരമ്പര തട്ടിക്കൂട്ടാന്‍ തീരുമാനിച്ചു.
തന്റെ പേഴ്‌സണല്‍ അസിസ്റ്റന്റും സ്ഥാപനത്തിലെ അധ്യാപകനുമായ മലയമ്മയിലെ മുഹമ്മദ്‌ കാമില്‍ സഖാഫിയോട് കാന്തപുരം മുതല്‍ പ്രവാചകന്‍ മുഹമ്മദ്‌(സ്വ) വരെ എത്തിച്ചേരുന്ന ഒരു ‘സനദ്ഉണ്ടാക്കാന്‍ ഏല്‍പിക്കപ്പെട്ടത് അങ്ങിനെയാണ്.  മതവിഷയത്തില്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കുന്ന ഈ സഖാഫി അതിനു വിസമ്മതിച്ചപ്പോള്‍ പിന്നീട് മറ്റു ചില ‘കടുംകൈ’ യുടെ ഉടമകള്‍ ആ ദൗത്യം ഏറ്റെടുക്കുകയും അന്തരീക്ഷത്തില്‍ നിന്ന് മാജിക് പോലെ സനദ് തട്ടിക്കൂട്ടുകയുമായിരുന്നു.
സ്വന്തക്കാരും ഏറ്റവും അടുത്തവരും ആയ ആളുകള്‍ക്കുപോലും  കാന്തപുരം മുസ്ല്യാരുടെ ഈ ‘തട്ടിപ്പ് ‘ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരുന്നില്ല. ഒന്നാമത്തെ മൂന്ന് മുടികള്‍ കമ്പോളത്തിലേക്ക് ഇറക്കാന്‍ ധൈര്യം വരാതെ വന്ന കാന്തപുരം മുസ്ല്യാരുടെ കുരുട്ടുബുദ്ധി കണ്ടെത്തിയ ഒരു നാടകമായിരുന്നു ഖസ്‌റജിയുടെ വരവും രണ്ടാം കേശ സമര്‍പ്പണസംഭവവും.
ഒന്നാം മുടി നല്‍കിയ കുട്ടി മുഖേന ബോംബെയിലെ മുഹമ്മദ് ഇഖ്ബാല്‍ ജാലിയാവാല എന്ന മുടിദാതാവിനെ  കണ്ടെത്തിയ കാന്തപുരം യു.എ.ഇ.യിലെ മുഹമ്മദ് ഖസ്‌റജി എന്ന വ്യക്തിയെ കാര്യം തെര്യപ്പെടുത്തുകയും ജാലിയാവാലയുടെ ശേഖരത്തിലുള്ള ആയിരക്കണക്കിനു വരുന്ന മുടിക്കെട്ടുകളില്‍ നിന്ന് ഏതാനും കഷ്ണങ്ങള്‍ സംഘടിപ്പിക്കാന്‍ ഖസ്‌റജിയെ ഏല്‍പ്പിക്കുകയും ചെയ്യുന്നതോടെ നാടകത്തിന്റെ ആദ്യസീനിന് തിരശ്ശീല വീണു. ഇനി സനദില്ലാത്ത ഈ രണ്ടാംമുടിയ്്ക്ക് സനദ് കണ്ടെത്താനുള്ള ശ്രമമായി.
നേരത്തെ പ്ലാന്‍ ചെയ്തുവെച്ച പ്രകാരം രണ്ടാം സീനിനു തിരശ്ശീല ഉയരുമ്പോള്‍ മര്‍കസിലെ വിശാലമായ സ്‌റ്റേജില്‍ ഏതാനും വിദേശ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മുഹമ്മദ് ഖസ്‌റജിയില്‍ നിന്ന് കാന്തപുരം മുസ്ല്യാര്‍ കേശം ഏറ്റുവാങ്ങുന്നതോടെ നാടകം ക്ലൈമാക്‌സിലേക്ക് കടക്കുകയായിരുന്നു.  പക്ഷെപ്ലാന്‍ ചെയ്തപോലെ നാടകം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിഷണ്ണനായ വിയര്‍ത്തുകുളിച്ചുനില്‍ക്കുന്ന നായകന്റെ ചിത്രമാണ് തിരശ്ശീല വീഴ്ത്താന്‍ കഴിയാത്ത സ്റ്റേജില്‍ മാലോകര്‍ കാണുന്നത്.
ഖസ്‌റജിയെ കൊണ്ട് അദ്ദേഹത്തിന്റെ കുടുംബപരമ്പര മുടിയുടെ സനദെന്ന വ്യാജേന  പറയിപ്പിച്ചതും പിന്നീട് പല സ്റ്റേജുകളിലും പേജുകളിലും വൈരുദ്ധ്യങ്ങളുടെ പേമാരികള്‍ തന്നെ സൃഷ്ടിച്ചതും ഈ വിഷയത്തിലെ പിന്നീട് നടന്ന സംഭവങ്ങളാണ്.
വ്യാപാര താല്‍പ്പര്യവും തന്‍പെരുമ ലോകത്തെ അറിയിക്കാന്‍ കാണിച്ച വ്യഗ്രതയുമാണ് ഇവ്വിഷയകമായി ഒരുകാലത്തും കരകയറാന്‍ പറ്റാത്തവിധം കാന്തപുരത്തെ കുഴിയിലേക്ക് തള്ളിവീഴ്ത്തിയത്.  മുമ്പ് നിരവധി വിഷയങ്ങളിലൂടെ വിവാദ നായകനായ കാന്തപുരം മുസ്ല്യാരുടെ മുടിക്കച്ചവടം അമ്പേ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്.
പാവപ്പെട്ട വിശ്വാസികളെ വഞ്ചിച്ച് അതുവഴി സാമ്പത്തികലാഭം ഉണ്ടാക്കാനുള്ള വലിയൊരു നീക്കത്തിനെയാണ് ഇവിടെ തകര്‍ത്തുതരിപ്പണമാക്കിയത്. സ്വന്തക്കാരുടെ പേരില്‍ ഒരു പ്രൈവറ്റ്് ലിമിറ്റഡ് കമ്പനി രൂപീകരിച്ച് കുറഞ്ഞ വിലയ്ക്ക് നൂറുകണക്കിന് ഏക്കര്‍ ഭൂമികള്‍ വാങ്ങിക്കൂട്ടി പ്രവാചകകേശമെന്ന വ്യാജേന ഏതാനും മുടികള്‍ (മുടി തന്നെയാണോ എന്നതും സംശയാസ്പദമാണ്) മധ്യസ്ഥാനത്ത് സ്ഥാപിച്ച് ചുറ്റുഭാഗവും ഫ്ലാറ്റുകളും വില്ലകളും ഉണ്ടാക്കി ശതകോടികള്‍ തട്ടിയെടുക്കാനുള്ള ശ്രമമായിരുന്നു ഈ മുടി വാണിഭത്തിന്റെ കാതല്‍.
ആട്തേക്ക്മാഞ്ചിയംബെയ് രാജ ബെയ് എന്ന വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുപോലെ മറ്റൊരു തട്ടിപ്പ്.  അവസാനം ഉത്തരം മുട്ടിയപ്പോള്‍  കൊഞ്ഞനം കുത്തുന്ന സമീപനമാണ് ഇക്കൂട്ടര്‍ സ്വീകരിച്ചത്. കേശത്തിന്റെ ആധികാരികത പരിശോധിക്കുന്നത് നീചമായ പ്രവര്‍ത്തനമാണെന്ന വികലവാദവുമായിട്ടാണ് ഇപ്പോള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
കാന്തപുരത്തിന്റെ ഈ വാദം ശരിയല്ല. അതിന് ‘നിഴല്‍ ഉണ്ടാകില്ലഈച്ച ഇരിക്കില്ലകത്തില്ലഎന്ന് (സീറത്തുല്‍ ഹലബിയ്യ വാല്യം 3 പേജ് 381) ഇസ്്‌ലാമിക ഗ്രന്ഥങ്ങളില്‍ സ്ഥിരപ്പെട്ടതാണ്. ഹിജ്‌റ വര്‍ഷം 373 ല്‍ ശരീഫ് ഹസ്സന്‍ ബഖ്ജൂര്‍ രാജാവിന്റെ കാലത്തും അബ്ബാസിയ്യ ഭരണാധികാരി മുസ്ദര്‍ശിദ് ബില്ലാഹിയുടെ  കാലത്തും ഇന്ത്യയില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ കാലത്തും തീയിലിട്ട് പരീക്ഷണം നടത്തിയതായി ചരിത്രത്തില്‍ കാണാം.
കേരളത്തിലെ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഈജിപ്തിലെ ഗ്രാന്റ് മുഫ്തി ഈ രീതിയില്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചതുമാണ്. ഇസ്ലാമിക സമൂഹത്തിന്റെയും പ്രമാണങ്ങളുടേയും വിശ്വാസ്യത തകര്‍ക്കുന്ന വിധമാണ് വിവാദകേശത്തിന്റെ ഉടമകള്‍ സമീപനം സ്വീകരിച്ചിരിക്കുന്നത്.
ആത്മീയതയെ ചൂഷണം ചെയ്ത് സ്വന്തം താല്‍പ്പര്യത്തിനുവേണ്ടി ഉപയോഗപ്പെടുത്തുന്നതിനോളം ഗുരുതരമായ കുറ്റം മറ്റൊന്നില്ല. അബദ്ധം മനസ്സിലാക്കി തെറ്റു തിരുത്താന്‍ തയ്യാറാവുകയല്ലാതെ ഇവ്വിഷയകമായി കാന്തപുരത്തിനും അനുയായികള്‍ക്കും മറ്റുവഴികളൊന്നുമില്ല.

സമസ്ത സമ്മേളനം; വളണ്ടിയര്‍ മാര്‍ച്ചില്‍ നിന്ന്


2012, ഫെബ്രുവരി 21, ചൊവ്വാഴ്ച

www.skssfnews.com: ഈ അടുത്തായി എപിസം വിട്ട ഏതാനും ചില പ്രമുഖര്

 ഈ അടുത്തായി എപിസം വിട്ട ഏതാനും ചില പ്രമുഖര്.

കാന്തപുരം പിണറായിക്കുനേരെയും ഒ. അബ്ദുല്ല

(+)(-) Font Size
മുംബൈ മാര്‍ക്കറ്റില്‍നിന്ന് ഒപ്പിച്ചുകൊണ്ടുവന്നുവെന്ന് സുന്നി മുസ്ലിം കേരളത്തിന്റെ ഔദ്യോഗിക വിഭാഗമായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയും അതിന്റെ സമുന്നതരായ നേതാക്കളും വിലയിരുത്തുകയും മുസ്ലിംകളിലെ പുരോഗമന ചിന്താഗതിക്കാരായ ഇരുവിഭാഗം മുജാഹിദുകളും ജമാഅത്തെ ഇസ്ലാമി അടക്കമുള്ളവരും ഏകകണ്ഠമായി നിരാകരിക്കുകയും ചെയ്യുന്ന, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ കൈവശമുള്ള, പ്രവാചകന്‍ മുഹമ്മദ് നബിയുടേത് എന്ന് പറയുന്ന തലമുടിയെക്കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തീര്‍ത്തും നിര്‍ദോഷമായ അഭിപ്രായ പ്രകടനത്തിന് മുതിര്‍ന്നത് മുസ്ലിയാരെ വെകിളിപിടിപ്പിച്ചിരിക്കുന്നു. മതത്തിലെ ആഭ്യന്തരകാര്യങ്ങളെക്കുറിച്ച് അന്യമതസ്ഥരും രാഷ്ട്രീയക്കാരും അഭിപ്രായപ്രകടനം നടത്തുന്നത് അനുവദിക്കാനാവില്ല എന്ന് കാന്തപുരം മുസ്ലിയാര്‍ പ്രതികരിച്ചതായാണ് മാധ്യമങ്ങള്‍ പറയുന്നത്. താടിയും തൊപ്പിയുംവെച്ച് പൗരോഹിത്യത്തിന്റെ കത്തിവേഷം അണിഞ്ഞിട്ടില്ലെങ്കിലും കാന്തപുരം മുസ്ലിയാര്‍ ഓതിയ ഏറക്കുറെ മുഴുവന്‍ കിതാബുകളും ഓതിപ്പഠിക്കുകയും ഇന്ത്യയിലെയും വിദേശത്തെയും സമുന്നത സ്ഥാപനങ്ങളില്‍വെച്ച് ഗുരുമുഖത്തുനിന്ന് വിദ്യ നേടുകയും ചെയ്തത് മാത്രമല്ല, മതത്തിന്റെ അനുഷ്ഠാനപരമായ കാര്യങ്ങളില്‍ സാധ്യമാവുന്നത്ര നിഷ്ഠ പാലിക്കാന്‍ അങ്ങേയറ്റം ശ്രമിക്കുകയും ചെയ്യുന്ന ഞങ്ങളെപ്പോലുള്ളവര്‍ ഈ വ്യാജ തിരുകേശത്തെയും കേശപ്രതിഷ്ഠക്കായി സവിശേഷമായി ഒരുക്കുന്ന മന്ദിരത്തെയും വിശകലനവിധേയമാക്കിയപ്പോള്‍ കഴുത്തിനുനേരെ കത്തിയോങ്ങിയവരാണ് ഇപ്പോള്‍ സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ സമുന്നത നായകനുനേരെ ചന്ദ്രഹാസമിളക്കുന്നത്. വ്യാജകേശത്തെ വിമര്‍ശിച്ചാല്‍ കൈകെട്ടി നോക്കിനില്‍ക്കില്ലെന്ന് കാന്തപുരം മുസ്ലിയാര്‍ പറയുമ്പോള്‍ പിണറായിയെയും അദ്ദേഹത്തിന്റെ പിന്നിലെ പ്രസ്ഥാനത്തെയും ഭീഷണിപ്പെടുത്താന്‍ മാത്രം അദ്ദേഹം വളര്‍ന്നിരിക്കുന്നുവെന്നാണല്ലോ അതിനര്‍ഥം. എങ്കില്‍ പിണറായിയുടേതിനേക്കാള്‍ ദുര്‍ബലരായ പാര്‍ട്ടികളും ഗ്രൂപ്പുകളും വ്യാജകേശത്തെ വിമര്‍ശിക്കാന്‍ ഒരുമ്പെട്ടാല്‍ 'ഫല്‍യതബവ്വഅ് മഖ്അദഹു മിനന്നാര്‍' അഥവാ അയാള്‍ നരകത്തില്‍ ഇടം കണ്ടെത്താന്‍ സമയമായി എന്നാണല്ലോ അര്‍ഥം.
ഒരര്‍ഥത്തില്‍ പിണറായിയുടെ കൈക്ക് കടന്ന് കടിച്ചിരിക്കുന്നത് അദ്ദേഹം പാല്‍ കൊടുത്ത് വളര്‍ത്തിയതുതന്നെയാണ്. കേരളത്തിലെ സുന്നി സംഘടനയായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ എന്ന മതപണ്ഡിത സഭ പിളര്‍ന്നപ്പോള്‍ മുസ്ലിംലീഗ് സമസ്തയിലെ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക ഗ്രൂപ്പിനെ മെയ്മേല്‍മറന്ന് സഹായിച്ചു. കാരണം, മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനായ അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളെ തുടര്‍ന്ന് പാണക്കാട് തങ്ങള്‍ കുടുംബമായിരുന്നു ഔദ്യോഗിക വിഭാഗം സുന്നി ഗ്രൂപ്പിന്റെ അമരത്തും അരമനയിലും. മുസ്ലിംലീഗിന്റെ ഭരണപങ്കാളിത്തം, പള്ളികളും മദ്റസകളുമായി ബന്ധപ്പെട്ട് കത്തിക്കുത്തും കോടതികളില്‍ കേസും കുണ്ടാമണ്ടിയും സംഘടിപ്പിച്ച് നടക്കുന്ന സുന്നികളിലെ ഔദ്യോഗിക വിഭാഗത്തിന് കാവലും കരുത്തുമായി നിലകൊണ്ടപ്പോള്‍ സ്വാഭാവികമായും ഗതികെട്ട കാന്തപുരം എന്ന പീഡിതന്‍ ഇടതുപക്ഷത്തിന്റെ കഴുതക്കാലില്‍ കടന്നുപിടിച്ചു. മുസ്ലിം സമുദായത്തില്‍നിന്ന് അല്‍പം മാംസമുള്ള ഒരു കഷണം കൈയില്‍ കിട്ടിയപ്പോള്‍ സി.പി.എം സന്തോഷിച്ചത് സ്വാഭാവികം. 'തങ്ങളെ ഇങ്ങോട്ട് സഹായിച്ചവരെ ഞങ്ങള്‍ അങ്ങോട്ടും സഹായിക്കും' എന്ന ഫോര്‍മുല കാരന്തൂര്‍ മര്‍കസ് മജ്ലിസില്‍ ഉരുവംകൊള്ളുന്നത് ഈ സന്ദര്‍ഭത്തിലാണ്. ഇക്കാര്യത്തില്‍ ദൈവിക മാര്‍ഗദര്‍ശനം എന്താണെന്നതിനെക്കുറിച്ച് പരിചിന്തനം നടത്തുകപോലും ചെയ്തിട്ടില്ല എന്ന് വ്യക്തം. കറകളഞ്ഞ ഏകദൈവവിശ്വാസമാണ് ഇസ്ലാമിക പ്രത്യയശാസ്ത്രത്തിന്റെ ആധാരശില. അതിനോട് ചേര്‍ന്നുനില്‍ക്കുന്നതിനെ അതിന്റെ തൂക്കവും തോതുമനുസരിച്ച് പിന്താങ്ങുകയും അനുകൂലിക്കുകയും ചെയ്യുക എന്നതാണ് ഇസ്ലാമിന്റെ സമീപനം. പ്രത്യുപകാരം എന്ന ആശയം ഇതിന്റെ നാലയലത്തുപോലും പരിഗണന അര്‍ഹിക്കുന്നില്ല. താങ്കളെ അറേബ്യയുടെ സുല്‍ത്താനായി അവരോധിക്കാം, അറബി പെണ്‍കുട്ടികളില്‍ ഏറ്റവും സുന്ദരിയായ ഒന്നിനെ വിവാഹം ചെയ്തുതരാം എന്നൊക്കെ പറഞ്ഞ് ശത്രുപക്ഷം സമീപിച്ചപ്പോള്‍ അത്തരം ഓഫറുകളെല്ലാം പ്രവാചകന്‍ ഫയലില്‍പോലും സ്വീകരിക്കാതെ തള്ളിക്കളയുകയായിരുന്നു. എന്നല്ല, റോമാ-പേര്‍ഷ്യന്‍ സാമ്രാജ്യങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ദൈവത്തിലും ദൈവിക ഗ്രന്ഥങ്ങളിലും മൗലികമായി വിശ്വസിക്കുന്ന റോമക്കാരായ ക്രൈസ്തവപക്ഷത്തെ അനുകൂലിച്ച് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായി. ഏകദൈവത്തെയും അവന്റെ ദിവ്യഗ്രന്ഥങ്ങളെയും അംഗീകരിക്കുന്നതിന്റെ തോതനുസരിച്ചാണ് ഒരിസ്ലാമിക സംഘടന അന്യരുമായി ബന്ധങ്ങളെ രൂപപ്പെടുത്തേണ്ടത് എന്നതിന് കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല. തുടര്‍ന്ന് കാന്തപുരം പനപോലെ വളര്‍ന്നു. ആ വളര്‍ച്ചയില്‍ ഇപ്പോള്‍ മനുഷ്യന്റെ സാമാന്യ ബുദ്ധിയെപ്പോലും പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുക മാത്രമല്ല, ക്രമസമാധാനപ്രശ്നമാകുമാറ് ഭീഷണമായവിധം സമൂഹത്തെ ഭയപ്പെടുത്തുകയും ചെയ്യുകയാണ്.
മുഹമ്മദ് നബി കാന്തപുരം ഗ്രൂപ്പിന്റെയോ മറ്റേതെങ്കിലും വിഭാഗത്തിന്റെയോ കുത്തകയല്ല. അദ്ദേഹത്തിന്റെ അനുശാസനം അനുധാവനം ചെയ്യാനും ആ വിശ്വാസത്തില്‍ അസംബന്ധങ്ങള്‍ കടത്തിക്കൂട്ടിയാല്‍ അത് അസംബന്ധങ്ങളാണെന്ന് വിളിച്ചുപറയാനും ആര്‍ക്കും അവകാശമുണ്ട്. വ്യാജ കറന്‍സി കൈയില്‍പെട്ടാല്‍ അത് പൊലീസില്‍ ഏല്‍പിക്കാന്‍ മുസ്ലിമായിക്കൊള്ളണമെന്നില്ല; വ്യാജ ഡോക്ടറെ ഓടിച്ചുപിടിക്കാന്‍ ഐ.എം.എയുടെ സമ്മതം ആവശ്യമില്ല. വ്യാജ സിദ്ധന്മാരെ പിടികൂടാന്‍ എല്ലാവരും മതപണ്ഡിതരാകേണ്ടതില്ല. ബുദ്ധിക്കും യുക്തിക്കും നിരക്കാത്ത അസംബന്ധങ്ങള്‍, ബുദ്ധിക്കും യുക്തിക്കും അങ്ങേയറ്റം പരിഗണന നല്‍കുന്ന ഇസ്ലാമില്‍ കലര്‍ത്തുമ്പോള്‍ അത്തരം മുടിക്കെട്ടുകള്‍ എടുത്തുപുറത്തിടാന്‍ പിണറായി വിജയന്‍ വെല്ലൂരില്‍ പോയി കിതാബോതി എം.എഫ്.ബി പട്ടം അണിയേണ്ടതായിട്ടില്ല.
കാന്തപുരത്തിന്റെ കൈവശമുള്ള മുടി പ്രവാചകന്റേതാണെന്ന് തെളിയിക്കുന്നതില്‍ അദ്ദേഹം ഇതുവരെയും വിജയിച്ചിട്ടില്ല. 'ആലം ദുനിയാവില്‍'വെച്ചദ്ദേഹത്തിന്  സാധിക്കുമെന്നും തോന്നുന്നില്ല. അതിരിക്കട്ടെ, മുടി ആരുടേതായാലും അത് കത്തുമെന്ന് പിണറായി വിജയന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്? മുഹമ്മദ് നബിക്ക് പ്രവാചകത്വം ലഭിച്ചതില്‍പിന്നെ അദ്ദേഹം താഇഫിലേക്ക് മതപ്രബോധനത്തിനായി പോയി. അവിടത്തെ ജനം പ്രവാചകനെ എറിഞ്ഞോടിച്ചു. ഏറുകൊണ്ട് അദ്ദേഹത്തിന്റെ നെറ്റിയില്‍നിന്ന് രക്തം വാര്‍ന്നൊഴുകി. ഈ ഏറ് തീപ്പന്തംകൊണ്ടായിരുന്നെങ്കില്‍ പ്രവാചകന് ഏല്‍ക്കുമായിരുന്നോ ഇല്ലേ? ഉഹ്ദ് യുദ്ധത്തില്‍വെച്ച് ശത്രുക്കളുടെ ആക്രമണത്തില്‍ പ്രവാചകന്റെ മുന്‍വരിയിലെ പല്ല് മുറിഞ്ഞു. അങ്കിയുടെ ഭാഗം തട്ടിയാണ് മുറിവ് സംഭവിച്ചത്. യുദ്ധത്തില്‍ പ്രവാചകന്‍ വധിക്കപ്പെട്ടു എന്നുവരെ കിംവദന്തി പരന്നു. അപ്പോള്‍ പ്രവാചകന് ഏറ് കൊള്ളും, ശക്തമായ ഏറുകൊണ്ടാല്‍ തിരുശരീരം വ്രണപ്പെടും, രക്തം ഒഴുകും, ദന്തഭ്രംശം സംഭവിക്കും -പക്ഷേ, തീവെച്ചാലോ തീപ്പന്തംകൊണ്ട് എറിഞ്ഞാലോ ഫലിക്കില്ല എന്ന് എവിടത്തെ ന്യായമാണ്?
പ്രവാചകരുടെ ശരീരം നരകാഗ്നിക്ക് (നാര്‍) നിഷിദ്ധമാണ് എന്നുപറഞ്ഞതിന്റെ അര്‍ഥം ഒരു പ്രവാചകനും നരകത്തില്‍ കിടക്കേണ്ടിവരില്ല എന്നുമാത്രമാണ്. അല്ലാതെ, ഇഹലോകത്തുവെച്ച് പെട്രോള്‍ ഒഴിച്ച് കത്തിച്ചാല്‍ പ്രവാചകന്റെ ഒരു രോമംപോലും കത്തുകയോ കരിയുകയോ ഇല്ല എന്ന അര്‍ഥത്തിലല്ല. വിശുദ്ധ ഖുര്‍ആനിലോ പ്രമാണയോഗ്യമായ ഹദീസുകളിലോ അത്തരം ഒരു പരാമര്‍ശവുമില്ല.