2012, ഫെബ്രുവരി 20, തിങ്കളാഴ്‌ച

കാന്തപുരം കേശം കത്തിച്ച്് പിണറായിക്ക് മറുപടി നല്‍കണം-EK വിഭാഗം


കോഴിക്കോട്: തിരുകേശവുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാന്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ അത് കത്തിച്ച് ആധികാരികത തെളിയിക്കേണ്ട സന്ദര്‍ഭമാണിതെന്ന് സുന്നി യുവജന സംഘം (ഇ.കെ. വിഭാഗം) സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും മുസ്തഫ മുണ്ടുപാറയും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പിണറായി വിജയനെ പോലെ വിശ്വാസികളല്ലാത്ത ഉന്നതര്‍ക്ക് ഇനിയും വിമര്‍ശിക്കാന്‍ വക നല്‍കരുത്. കേശം കത്തിച്ച് പരീക്ഷിച്ച് ഇതിന് മറുപടി നല്‍കണം. എന്നാല്‍, മുസ്ലിം സമുദായത്തില്‍ നിന്നു തന്നെയുള്ള എതിര്‍പ്പുകളും ഇല്ലാതാവും. പൊതുസമൂഹത്തിന്റെ മുന്നിലും പ്രവാചകന്റെ അമാനുഷികത ബോധ്യപ്പെടുത്താനുള്ള നല്ല അവസരമാണിത്. ഇനിയും അതിന് തയാറായില്ലെങ്കില്‍ പൊതു സമൂഹം ഇസ്ലാമിനെ സംശയിക്കും.
പ്രവാചക കേശത്തിന്റെ ആധികാരികത ബോധ്യപ്പെടുത്താന്‍ കത്തിച്ചു പരീക്ഷിക്കാമെന്ന് കാന്തപുരം വിഭാഗം തന്നെ പുറത്തിറക്കിയ പുസ്തകങ്ങളിലും ചരിത്ര രേഖകളിലും ഉണ്ട്. ഇസ്ലാമിനെ കുറിച്ച് മറ്റു മതസ്ഥര്‍ക്ക് അഭിപ്രായം പറയാന്‍ പാടില്ലെന്ന കാന്തപുരത്തിന്റെ നിലപാട് ശരിയല്ല. മത കാര്യങ്ങളില്‍ മറ്റ് മതസ്ഥര്‍ അഭിപ്രായം പറഞ്ഞാല്‍ വര്‍ഗീയതയുണ്ടാവുമെന്ന് പറയുന്നത് വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ്. മാന്യമായി ആര്‍ക്കും അഭിപ്രായവും വിമര്‍ശനവും നടത്താം. പിണറായിയെ പോലെയുള്ളവര്‍ക്ക് വിമര്‍ശിക്കാന്‍ അവസരം നല്‍കുംവിധം പ്രവാചകനെ ദുരുപയോഗപ്പെടുത്തിയ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ സമുദായത്തോട് മാപ്പു പറയണമെന്നും അബ്ദുല്‍ ഹമീദ് ഫൈസി ആവശ്യപ്പെട്ടു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ