2011, നവംബർ 25, വെള്ളിയാഴ്‌ച

മുഖാമുഖം വന്‍ "വിജയമാക്കിയത് "


ഇത് എസ്.എസ്.എഫ്. പട്ടാമ്പി ഡിവിഷന്‍ കമ്മിറ്റിയംഗവും മലപ്പുറം മഅദിന്‍ ലാംഗ്യേജ് റിസോര്‍സ് സെന്‍റര്‍ ഡയറക്ടറുമായ സുഹൈല്‍ നെടുങ്ങോട്ടൂര്‍ എന്ന വിഘടിതന്‍. 
ഇദ്ദേഹമാണ് സ്വന്തം വിഭാഗം നടത്തിയ മുടി മുഖാമുഖത്തില്‍ ചോദ്യം ചോദിച്ചു തോറ്റു കൊടുത്ത് മുഖാമുഖം വന്‍ "വിജയമാക്കിയത് "

മന്പുറം ആണ്ടു നേര്‍ച്ച 27 മുതല്‍


``സമസ്‌ത 85-ാം വാര്‍ഷികം'' പ്രബന്ധ മത്സരം നടത്തും; ഒന്നാം സമ്മാനം 25,000 രൂപ

കോഴിക്കോട്‌ : റിയാദ്‌ സുന്നി യുവജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സമസ്‌ത എണ്‍പത്തിഅഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ``സത്യസാക്ഷികളാവുക'' എന്ന സമ്മേളന പ്രമേയത്തെ അധികരിച്ച്‌ പ്രബന്ധമത്സരം നടത്തും. ഒന്നാം സ്ഥാനത്തിന്‌ 25,000 രൂപയും രണ്ടാം സ്ഥാനത്തിന്‌ 15000 രൂപയും മൂന്നാം സ്ഥാനത്തിന്‌ 10,000രൂപയും സമ്മേളന വേദിയില്‍ വിതരണം നടത്തും. പത്ത്‌ പേജില്‍ അധികരിക്കാത്ത പ്രബന്ധം 2011 ഡിസംബര്‍ 31ന്‌ മുമ്പ്‌ സ്വാഗതസംഘം ഓഫീസില്‍ ലഭിച്ചിരിക്കണം. mpmsunnimahal@gmail.com ഇമെയില്‍ അഡ്രസിലും അയക്കാവുന്നതാണ്‌. ജഡ്‌ജിംഗ്‌ കമ്മിറ്റിയാണ്‌ അവാര്‍ഡിനര്‍ഹമായ പ്രബന്ധം തെരഞ്ഞെടുക്കുക. യോഗത്തില്‍ ളിയാഉദ്ദീന്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. പി.പി. മുഹമ്മദ്‌ ഫൈസി, അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ , സൈതലവി മുസ്‌ലിയാര്‍ , സൈതലവി ഫൈസി സംബന്ധിച്ചു.

ഹൈദരലി തങ്ങള്‍ക്ക്‌ നേരെയുളള പ്രസ്‌താവന കേരളചരിത്രം അറിയാത്തത്‌കൊണ്ട്‌ : SKSSF

കാസര്‍കോട്‌ : കേരളത്തിലെ ആധീകാരിക മതപണ്ഡിത പ്രസ്ഥാനമായ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ്‌പ്രസിഡണ്ടും സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡണ്ടുമായ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളെക്കുറിച്ച്‌ വിജയരാഘവന്‍ നടത്തിയ പ്രസ്‌താവന കേരളചരിത്രത്തെക്കുറിച്ചുളള അഞ്‌ജതകൊണ്ടും സ്വന്തം പാര്‍ട്ടിയില്‍ ഹീറോപരിവേഷം നേടാനുമുളള ശ്രമമാണെന്നും ഇത്‌ കേരളസമൂഹം വെച്ചുപൊറുപ്പിക്കില്ലെന്നും SKSSF ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു. രാജ്യത്ത്‌ വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടായപ്പോഴൊക്കെയും കേരളത്തില്‍ മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ സാധിച്ചത്‌ പാണക്കാട്‌ തങ്ങന്‍മാരുടെ ആത്മാര്‍ത്ഥമായ പരിശ്രമമാണെന്നും അതിന്‌ ഏറ്റവും തെളിവാണ്‌ ഇവിടുത്തെ നിയമപാലനത്തെക്കുറിച്ച്‌ നന്നായി അറിയാവുന്ന മുന്‍ ഗുജറാത്ത്‌ ഡി.ജി.പി. ആര്‍.ബി.ശ്രീകുമാറിന്റെ കേരളത്തില്‍ വര്‍ഗ്ഗീയകലാപങ്ങളും മതസംഘര്‍ഷങ്ങളും കുറയാന്‍ കാരണം പാണക്കാട്ട്‌ തങ്ങളുടെ നിസാര്‍ത്ഥമായ സേവനമാണെന്ന അഭിപ്രായം പഠിക്കാനെങ്കിലും വിജയരാഘവന്‍മാര്‍ തയ്യാറാകണമെന്നും കേരളത്തില്‍ മുഴുവന്‍ സമാധാന സന്ദേശം എത്തിക്കാന്‍ പാണക്കാട്ട്‌ തങ്ങന്‍മാര്‍ വടക്കോട്ടും തെക്കോട്ടും ഒന്നു കാറില്‍ സഞ്ചരിച്ചാല്‍ മതിയെന്നും നേതാക്കള്‍ പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.

സമൂഹത്തോട് വിജയരാഘവന്‍ മാപ്പ് പറയണം - സമസ്ത

സാമുദായിക സൗഹാര്‍ദത്തിന് ജീവിതം സമര്‍പ്പിച്ച മഹാനായ നേതാവായിരുന്നു ശിഹാബ് തങ്ങള്‍. അതേ പൈതൃകത്തിന്റെ കണ്ണിയായ ഹൈദരലി ശിഹാബ് തങ്ങളെ അവമതിക്കാനുള്ള നീക്കം പൊതു സമൂഹം അവജ്ഞയോടെ തള്ളിക്കളയും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കേരളത്തിലേക്കു പടരാതിരിക്കാന്‍ വലിയ പങ്കുവഹിച്ചത് പാണക്കാട് കുടുംബമാണ്. ഇക്കാര്യം കേരളത്തിലെ പൊതു സമൂഹത്തിന് ബോധ്യമുള്ള കാര്യമാണ്. മതമൈത്രിയും സാമുദായിക എെക്യവും കാത്തുസൂക്ഷിക്കുന്നതില്‍ പാണക്കാട് കുടുംബം നല്‍കുന്ന സേവനങ്ങള്‍ എല്ലാ ജാതി മതസ്ഥരും ഒരുപോലെ വിലമതിക്കുന്നുണ്ട്.ഇത്തരം വിലകുറഞ്ഞ വിവാദങ്ങള്‍ കൊണ്ട് സാമൂഹ്യ പരിസരം മലിനമാക്കാന്‍ ശ്രമിക്കുന്നവര്‍ സ്വയം പരിഹാസ്യരാവുമെന്നും സമസ്ത നേതക്കള്‍ പറഞ്ഞു.

വാഗണ്‍ ട്രാജഡി : എസ്.കെ.എസ്.എസ്.എഫ് പ്രാര്‍ത്ഥനാ സംഗമം

തിരൂര്‍ : മലബാറിന്റെ ദുരന്ത സ്മരണകള്‍ക്ക് ഇന്ന് 90 വയസ്സ്. ബ്രിട്ടീഷ് മേല്‍കോയ്മക്കെതിരെ പോരാടി മരണം ഏറ്റുവാങ്ങി തിരൂരിന്റെ മണ്ണില്‍ അന്ത്യവിശ്രമം കൊള്ളുന്ന രക്ത സാക്ഷികളെ ഇന്ന് നാട് സ്മരിക്കുന്നു.. വാഗണ്‍ ട്രാജഡി ദിനാചരണത്തോടനുബന്ധിച്ച് തിരൂര്‍ എസ്.കെ.എസ്.എസ്.എഫ് കഴിഞ്ഞ ദിവസം പ്രാര്‍ത്ഥനാ സംഗമം സംഘടിപ്പിച്ചു. രക്ത സാക്ഷികളുടെ ഖാബാര്‍ സിയാറത്തിന്  എം.പി.മുസ്തഫല്‍ ഫൈസി,കെ.കെ.എസ് തങ്ങള്,കെ.സി.നൌഫല്  നേത്രത്വം നല്‍ക്കി.

2011, നവംബർ 20, ഞായറാഴ്‌ച

അധിനിവേശ വിരുദ്ധപോരാട്ടങ്ങളില്‍ മുസ്‌ലികളുടെ പങ്ക്‌ അനിഷേധ്യം : ചരിത്ര സെമിനാര്‍

തിരൂരങ്ങാടി : സാമ്രാജത്വ വിരുദ്ധ പോരാട്ടങ്ങളില്‍ മുസ്‌ലിംകള്‍ അര്‍പ്പിച്ച സേവനം വിലപ്പെട്ടതാണെന്നും മുസ്‌ലിം പണ്ഡിതരുടെ രചനകളില്‍ നിറഞ്ഞുനിന്നത്‌ അധിനിവേശ വിരുദ്ധതതയായിരുന്നുവെന്നും ദാറുല്‍ ഹുദാ ഇസ്ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ നടന്ന ചരിത്ര സെമിനാര്‍. ഇസ്‌ലാമിക ഭരണകൂടം സ്ഥാപിക്കലാണ്‌ പണ്ഡിതരുടെ ലക്ഷ്യമെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും മറിച്ച്‌ രാജ്യസ്‌നേഹം ഊട്ടിയുറപ്പിക്കാനാണ്‌ അവര്‍ ശ്രമിച്ചതെന്നും പുതുതായി കണ്ടെടുത്ത ഗ്രന്ഥങ്ങളുടെ പിന്‍ബലത്തില്‍ സെമിനാര്‍ അഭിപ്രായപ്പെട്ടു. ദാറുല്‍ ഹുദാ സ്റ്റുഡന്‍സ്‌ യൂണിയന്‍ തൃപ്പൂണിത്തറ മുനുസ്‌ക്രിപ്‌റ്റ്‌ റിസോഴ്‌സ്‌ സെന്റുമായി സഹകരിച്ച്‌ സംഘടിപ്പിച്ച സെമിനാര്‍ കാലികറ്റ്‌ മുന്‍ വിസിയും മുനുസ്‌ക്രിപ്‌റ്റ്‌ റിസോഴ്‌സ്‌ സെന്റര്‍ കോഡിനേറ്ററുമായ ഡോ.കെ.കെ.എന്‍ കുറുപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. ഡല്‍ഹിയിലെ നാഷനല്‍ മിഷന്‍ ഫോര്‍ മാനുസ്‌ക്രിപ്‌റ്റിന്റെ കേരളത്തിലെ പ്രഥമ തത്വബോധ സീരീസ്‌ ഓഫ്‌ ലക്‌ചേഴ്‌സ്‌ ആയിരുന്നു ദാറുല്‍ ഹുദായില്‍ നടന്നത്‌. അറബി, അറബി മലയാളത്തിലെ അധിനിവേശ വിരുദ്ധത എന്ന വിഷയത്തില്‍ കാലികറ്റ്‌ യൂനിവേഴ്‌സിറ്റി അറബിക്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ മേധാവി ഡോ.എന്‍.എ.എം അബ്‌ദുല്‍ ഖാദിര്‍ പ്രബന്ധമവതരിപ്പിച്ചു. ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ്‌ നദ്‌വി അധ്യക്ഷത വഹിച്ചു. ഡോ.യു.വി.കെ മുഹമ്മദ്‌, യു ശാഫി ഹാജി ചെമ്മാട്‌, കെ.എം സൈതലവി ഹാജി, ശരീഫ്‌ ഹുദവി ചെമ്മാട്‌. മന്‍സൂര്‍ ഹുദവി പാതിരമണ്ണ, മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍, നൈസാം തൃത്താല, മുനീര്‍ കുറ്റൂര്‍ സംബന്ധിച്ചു. 

വിഘടിതരുടെ മറ്റൊരു കുപ്രചരണം കൂടി പൊളിയുന്നു.. സമസ്ത നേതാക്കളെ അബ്ബാസ്‌ മാലികി ഇറക്കി വിട്ടുവെന്ന പ്രചരണം പച്ച കള്ളം: കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം

 മക്ക:ബഹു.അബ്ബാസ്‌ മാലികിയുടെ വസതിയില്‍ നടന്ന ബുര്‍ദ-മൌലിദ് മജ് ലിസില്‍ പങ്കെടുക്കാന്‍ എത്തിയ ആദരണീയരായ സമസ്ത നേതാക്കളെ അബ്ബാസ്‌ മാലിക്കി തന്‍റെ വസതിയില്‍ നിന്നും ഇറക്കി വിട്ടുവെന്ന വിഘടിത പ്രചരണം പച്ച കള്ളമാണെന്നും അത് തെളിയിക്കാന്‍ അവര്‍ തയ്യാറാകണമെന്നും കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം 'വാദം പ്രതിവാദം' ലൈവ് ചര്‍ച്ച ബന്ധപ്പെട്ടവരെ വെല്ലുവിളിച്ചു.
കഴിഞ്ഞ ദിവസമാണ്‌ ബൈലക്സില്‍ പ്രവര്‍ത്തിക്കുന്ന വിഘടിത ക്ലാസ്സ്‌ റൂമില്‍ ജലീല്‍ മടവൂര്‍, മുഹമ്മദലി സഖാഫി എന്നിവരടങ്ങുന്ന ഉത്തരവാദിത്വപെട്ട വിഘടിത നേതാക്കള്‍ ഇപ്രകാരം അവരുടെ റൂമില്‍ പ്രസ്താവിച്ചത്.. 
കാന്തപുരത്തിന്റെ മഹത്വം പറഞ്ഞു, ബഹുമാന്യരായ ശൈഖുനാ  ആലി കുട്ടി മുസ്ലിയാരെയും കോട്ടുമല ബാപ്പു മുസ്ലിയാരെയും അബ്ബാസ്‌ മാലികി സ്വവസതിയില്‍ നിന്നും ഇറക്കി വിട്ടുവെന്നും അതിനു തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്നും മക്ക മര്‍കസ് കമ്മിറ്റി സെക്രട്ടറി കൊടുവള്ളി നാസര്‍ഹാജി, ഇസ്സുധീന്‍ സഖാഫി  തുടങ്ങിയവരും അവരുടെ ഗ്രൂപ്പ്‌ ഹാജിമാരും ഇതിനു സാക്ഷികളാനെന്നും അവകാശപ്പെട്ടായിരുന്നു ഇവരുടെ നുണ പ്രചരണം. 
എന്നാല്‍ ഈ കള്ള പ്രചരണം കയ്യോടെ റെക്കോര്‍ഡ്‌ ചെയ്തും നേരത്തെ അബ്ബാസ്‌ മലികിയുടെ സദസ്സില്‍ പങ്കെടുത്ത സുന്നി പ്രവര്‍ത്തകരില്‍ നിന്നും ശേഖരിച്ച ഫോട്ടോകളും വിവരണങ്ങളും നിരത്തി  ഇതിന്നെതിരെ കേരള ഇസ്ലാമിക്‌ റൂം പ്രവര്‍ത്തകര്‍ ആഞ്ഞടിക്കുകയായിരുന്നു.
പ്രതി ദിനം ഇന്ത്യന്‍ സമയം രാത്രി 11. മുതല്‍     മര്കസിലെ വ്യാജ മുടിയെ കുറിച്ചും മറ്റു വുവട വിഷയങ്ങളിലും തുടരുന്ന 'വാദം പ്രതിവാദം' ലൈവ് പരിപാടിക്കിടെയാണ് ഈ കുപ്രചരണത്തിലെ യാഥാര്ത്യം തുറന്നു  കാണിച്ചു ക്ലാസ്സ്‌  റൂം  പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടവരെ വെല്ലു വിളിച്ചത്. 
വ്യാജ കേശ വിഷയത്തില്‍  യാഥാര്ത്യം മനസ്സിലാക്കി വിഘടിത വിഭാഗം വിട്ട arckp എന്ന അബ്ദു റഹ്മാന്‍ സാഹിബ്‌(റിയാദ്), നൌഷാദ് സാഹിബ്‌ താഴെക്കോട്, മുജീബ് സാഹിബ്‌, ഉസ്മാന്‍ എടത്തില്‍, അബ്ദുസ്സമദ് ബിന്‍ അലി, ഉസ്താദ്‌ ജഹ്ഫര്‍ വില്ലന്‍, അബു താഹിര്‍ തുടങ്ങിയവരുടെ നേത്രത്വത്തിലാണ് ലൈവ് ചര്‍ച്ചകള്‍ പുരോഗമിച്ചത്. 'വാദം പ്രതിവാദം' ലൈവ് ചര്‍ച്ചകള്‍ തുടരുമെന്നും ആരോപണം തെളിയിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും ക്ലാസ്സ്‌ റൂം അട്മിന്‍സ് അറിയിച്ചു

2011, നവംബർ 12, ശനിയാഴ്‌ച

അറബ്‌ വസന്തം; ജമാഅത്തെ ഇസ്‌ലാമിയുടെ നീക്കം മുതലെടുപ്പിന്‌ : SYS


കോഴിക്കോട്‌ : ചില അറബ്‌ രാഷ്‌ട്രങ്ങളില്‍ നടന്ന വിപ്ലവവും തുടര്‍ന്നുണ്ടായ 
ഭരണമാറ്റവും ഉയര്‍ത്തികാട്ടി ഇന്ത്യയിലും സമാന വിപ്ലവത്തിന്‌ യുവജനങ്ങളെ സജ്ജമാ
ക്കാന്‍ സാധിക്കുമോ എന്ന ജമാഅത്തെ ഇസ്‌ലാമിയുടെ പരീക്ഷണം വെല്‍ഫയര്‍ പാര്‍ട്ടിയുടെ
 ഭാവി ലക്ഷ്യം വെച്ചാണെന്ന്‌ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ പി.പി. 
മുഹമ്മദ്‌ ഫൈസി, ഉമര്‍ ഫൈസി മുക്കം, ഹാജി കെ.മമ്മദ്‌ ഫൈസി, പിണങ്ങോട്‌ 
അബൂബക്കര്‍, അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, കെ.എ.റഹ്‌മാന്‍ ഫൈസി 
എന്നിവര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു. 
           സദ്ദാം ഹുസൈനെ ഒരു ഘട്ടത്തില്‍ ഉപയോഗപ്പെടുത്തി രാഷ്ട്രീയ ലാഭം ഉണ്ടാക്കിയ 
കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ നിന്ന്‌ കടം കൊണ്ടതാവണം ഈ ശൈലി. കൈറോവിലെ തഹ്‌രീര്‍ 
സ്‌ക്വയറില്‍ തടിച്ചു കൂടിയ ലക്ഷങ്ങള്‍ കാണിച്ച ധര്‍മ്മ ബോധവും സമാധാന സംരക്ഷണ 
ശീലവും പ്രചരിപ്പിക്കാതെ ഭരണകൂടങ്ങള്‍ക്കെതിരില്‍ യുവസമൂഹത്തെ തിരിച്ചുവിടാനാണ്‌ 
ജമാഅത്തെ ഇസ്‌ലാമി പരീക്ഷണം നടത്തുന്നത്‌. തഹ്‌രീര്‍ സ്‌ക്വയര്‍ സ്വയം വൃത്തിയാക്കി 
മാതൃക കാണിച്ച പ്രക്ഷോഭകരെ പകര്‍ത്താനല്ല ഹുസ്‌നീ മുബാറക്കെന്ന 
ഏകാധിപതിയുടെ പ്രതിബിംബങ്ങളായി ഭരണാധികാരികളെ പരിചയപ്പെടുത്താനാണ്‌ 
ജമാഅത്ത്‌ ശ്രമം. 
          ഭരണകൂട ഭീകരതയുടെ അടയാളങ്ങളായി കോടതികളെപോലും അവതരിപ്പിച്ച്‌ 
തീവ്രമനസ്സുകള്‍ സൃഷ്ടിക്കാനും അവരിലൂടെ രാഷ്‌ട്രീയ അക്ക സംഖ്യ ഒപ്പിച്ച്‌ രാഷ്‌ട്രീയ ഇടം 
നേടാനുമുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ നീക്കം പ്രബുദ്ധ കേരളത്തില്‍ 
വിലപ്പോവില്ലെന്നും നവസമൂഹം വഞ്ചിതരാവരുതെന്നും നേതാക്കള്‍ പറഞ്ഞു.
 ------------------------------------- skssfnews----------------------------------------------- 

2011, നവംബർ 9, ബുധനാഴ്‌ച


കാന്തപുരത്തിന്റെ കേരളയാത്ര ഏപ്രില്‍ 12മുതല്‍


കോഴിക്കോട്: സമസ്ത കേരള ഫിത്ത്നത്തുല് ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ രണ്ടാം കേരള യാത്ര 2012 ഏപ്രില്‍ 12ന് കാസര്‍കോട്ട് നിന്ന് ആരംഭിക്കും. മൂല്യബോധം നഷ്ടപ്പെട്ട ജനസമൂഹത്തെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ യാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നതെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
'മാനവികതയെ ഉണര്‍ത്തുക' എന്ന പ്രമേയവുമായി എസ് വൈ എഎസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് യാത്ര സംഘടിപ്പിക്കുന്നത്. കേരളത്തിലെ 14 ജില്ലകളില്‍ പതിനാറ് ദിവസം പര്യടനം നടത്തി ഏപ്രില്‍ 28ന് യാത്ര തിരുവനന്തപുരത്ത് സമാപിക്കും. 'മനുഷ്യമനസ്സുകളെ കോര്‍ത്തിണക്കാന്‍' എന്ന പ്രമേയവുമായി 1999ല്‍ കാന്തപുരം നടത്തിയ ഒന്നാം കേരള യാത്ര ജനമനസ്സുകളില്‍ വന്‍ തരംഗമാണ് സൃഷ്ടിച്ചത്. കേരളീയ സമൂഹം ഒന്നടങ്കം നെഞ്ചോട് ചേര്‍ത്തതോടെ യാത്ര ചരിത്ര സംഭവമായി മാറുകയായിരുന്നു. സമൂഹത്തില്‍ അനുദിനം വളര്‍ന്നുവരുന്ന മാനവീക വിരുദ്ധ പ്രവണതകള്‍ക്കെതിരെയാണ് രണ്ടാം കേരള യാത്രയെന്ന് നേതാക്കള്‍ പറഞ്ഞു. ജീവിതനിലവാരത്തിലും വികസന കാര്യത്തിലും നാം ഏറെമുന്നിലാണ്. എന്നാല്‍ ഈ നേട്ടം സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ കൂടി ഉണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ആരോഗ്യ മേഖലയില്‍ നേട്ടം കൈവരിച്ച കേരളം മാലിന്യ കൂമ്പാരങ്ങളുടെയും പകര്‍ച്ച വ്യാധികളുടെയും നാടായി മാറി. രാഷ്ട്രീയ ഉദ്യോഗസ്ഥ മണ്ഡലങ്ങളില്‍ അഴിമതി സ്ഥാപനവത്കരിക്കപ്പെട്ടു. സാമ്പത്തിക തട്ടിപ്പുകള്‍, മോശണം, മദ്യപാനം തുടങ്ങിയ അധാര്‍മിക പ്രവണതകളെക്കൊണ്ട് കേരളീയ അന്തരീക്ഷം കലുഷിതമായി. മുഴുവന്‍ അധാര്‍മിക പ്രവര്‍ത്തനങ്ങളെയും ഉന്‍മൂലനം ചെയ്യുകയ്യാണ് യാത്രയുടെ ലക്ഷ്യം.
സാക്ഷരതയിലും വിദ്യാഭ്യാസത്തിലും കൈവരിച്ച നേട്ടങ്ങള്‍ സമൂഹത്തിലെ ബലഹീനരോടുള്ള സമീപനത്തില്‍ മാറ്റം വരൂത്തിയിട്ടില്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആഴത്തില്‍ വേരൂന്നിയ രാഷ്ട്രീയവബോധം തിരിച്ച്‌കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ കൂടെ ഭാഗമായാണ് യാത്ര സംഘടിപ്പിക്കുന്നതെന്നും നേതാക്കള്‍ വിശദീകരിച്ചു. യാത്രയുടെ മുന്നോടിയായി അഞ്ച് മുതല്‍ മഹല്ല് സമ്മേളനങ്ങള്‍, സാംസ്‌കാരിക സദസ്സുകള്‍, കുടുംബസദസ്സുകള്‍, വിദ്യാര്‍ഥി സമ്മേളനങ്ങള്‍, പ്രഭാഷണങ്ങല്‍, സെമിനാറുകള്‍, സ്‌നേഹ സംഗമങ്ങള്‍, കാരണവന്‍മാരുടെ ഒത്തുചേരല്‍, ലഘുലേഖവിതരണം, ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍, സന്ദേശയാത്രകള്‍, സ്‌നേഹജാഥകള്‍, എസ് ബി എസ് വര്‍ണ്ണ ജാലകം, കലാജാഥകള്‍, ഹൈവേമാര്‍ച്ച്, മഹല്ല് പര്യടനം, ജില്ലാ മുതഅല്ലിം സമ്മേളനങ്ങള്‍, കേരള മുദരിസ് സമ്മേളനം, ജില്ലാ ഉപയാത്രകള്‍ തുടങ്ങിയ വിപുലങ്ങളായ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
സമസ്ത കേരള ഫിത്നത്തുല് ഉലമ ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സംസ്ഥാന സെക്രട്ടറി എന്‍. അലി അബ്ദുല്ല എന്നിവര്‍
പത്രസമ്മേളനത്തില്‍ പങ്കെടുത്തു


അപകീര്‍ത്തിക്കേസ്‌ : അഭിഭാഷകനടക്കം രണ്ടുപേര്‍ക്ക്‌ തടവും പിഴയും




കൊച്ചി:അപകീര്‍ത്തിക്കേസില്‍ അഭിഭാഷകനുള്‍പ്പെടെ രണ്ടുപേര്‍ക്കു മൂന്നുമാസം തടവും 5000 രൂപ പിഴയും. കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന സെന്‍സിംഗ്‌ മാസികയുടെ എഡിറ്റര്‍ അഡ്വ. വഫയെയും റിപ്പോര്‍ട്ടര്‍ സുല്‍ഫിക്കറിനെയുമാണ്‌ എറണാകുളം ജൂഡീഷ്യല്‍ ഫസ്‌റ്റ്ക്ലാസ്‌ കോടതി ശിക്ഷിച്ചത്‌. 
സെന്‍സിംഗ്‌ മാസികയുടെ 2004 സെപ്‌റ്റംബര്‍ ലക്കത്തില്‍ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു ക്രൈം ചീഫ്‌ എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ ഫയല്‍ ചെയ്‌ത അപകീര്‍ത്തി കേസിലാണു ശിക്ഷ. കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്ക്‌ ജമീല എന്ന സ്‌ത്രീയില്‍ ഒരു ജാരസന്തതിയുണ്ടായെന്നും അതിന്റെ പേരില്‍ ജമീല ബ്ലാക്ക്‌മെയില്‍ ചെയ്‌തു പണം തട്ടുകയാണെന്നും കാണിച്ച്‌ റിപ്പോര്‍ട്ട്‌ ക്രൈമിന്റെ 2004 ഓഗസ്‌റ്റ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ സെന്‍സിംഗില്‍ ക്രൈം ചീഫ്‌ എഡിറ്റര്‍ ടി.പി. നന്ദകുമാറിനെതിരേ എഴുതിയ ലേഖനത്തിനെതിരേയാണു നന്ദകുമാര്‍ അപകീര്‍ത്തി കേസ്‌ ഫയല്‍ ചെയ്‌തത്‌ 


ഹജ്ജില്‍ മനുഷ്യകുലത്തിന് പാഠമുണ്ട് -ഒബാമ


റിയാദ്: വ്യത്യസ്ത വംശീയ, സാമ്പത്തിക ചുറ്റുപാടുകളില്‍നിന്ന് ഒത്തുകൂടുന്ന വലിയൊരു ജനസഞ്ചയം എല്ലാ ഭിന്നതകളും മറികടക്കുകയും ഒരു ലക്ഷ്യത്തിനായി ഒന്നിക്കുകയും ചെയ്യുമ്പോള്‍, വൈവിധ്യങ്ങള്‍ ശക്തിയുടെ സ്രോതസ്സാണെന്നും ദൈവത്തിന്‍െറ അനുഗ്രഹമാണെന്നും മാനവരാശിക്കാകമാനം പാഠമാവുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഹുസൈന്‍ ഒബാമ. അബ്ദുല്ല രാജാവിന് അയച്ച പെരുന്നാള്‍ സന്ദേശത്തിലാണ് ഈദ് ആഘോഷിക്കുന്നവര്‍ക്ക് തന്‍െറയും പത്നി മിഷേലിന്‍െറയും ആശംസകളും ഹജ്ജ് തീര്‍ഥാകര്‍ക്ക് അഭിനന്ദനങ്ങളും അറിയിച്ചത്.
തീര്‍ഥാടകര്‍ അവരുടെ അടിസ്ഥാന കര്‍മങ്ങളിലൊന്നാണ് നിര്‍വഹിക്കുന്നത്. ഈവര്‍ഷം 30ലക്ഷം ഹാജിമാര്‍ കര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ ആയിരക്കണക്കിന് യു.എസ് പൗരന്മാരും അവരോടൊപ്പമുണ്ട് എന്നതില്‍ അഭിമാനിക്കുന്നു. ഈദുല്‍ അദ്ഹ സ്വപുത്രനെ ബലി അര്‍പ്പിക്കാന്‍ പ്രവാചകന്‍ ഇബ്രാഹീം കാണിച്ച ത്യാഗസന്നതതയെയാണ് അനുസ്മരിപ്പിക്കുന്നത്. ഇതിന്‍െറ ഭാഗമായി തീര്‍ഥാടകര്‍ ബലിയറുക്കുകയും അവയുടെ മാംസം ആഫ്രിക്കയില്‍ വരള്‍ച്ചാദുരിതം നേരിടുന്നവര്‍ക്കടക്കമുള്ള പാവങ്ങള്‍ക്ക് എത്തിച്ചുകൊടക്കുകയും ചെയ്യുന്നു. ഇബ്രാഹീമി മതങ്ങള്‍ പങ്കുവെക്കുന്ന വേരുകളെയും അശരണര്‍ക്ക് അഭയമേകുന്നതില്‍ മതം ചെലുത്തുന്ന ശക്തമായ സ്വാധീനത്തെയും ഓര്‍മപ്പെടുത്തുന്ന സന്ദര്‍ഭമാണിത്. ‘ഈദ്മുബാറക്, ഹജ്ജ് മബ്റൂര്‍’-എന്ന ആശംസകളോടെയാണ് ഒബാമ തന്‍െറ സന്ദേശത്തിന് വിരാമമിടുന്നത്.

ഹജ്ജിന്‍െറ കാഴ്ചകള്‍ എനിക്ക് ഊര്‍ജം പകരുന്നു-അബ്ദുല്ല രാജാവ്

മിന: മിനയില്‍ സംഗമിച്ച തീര്‍ഥാടകലക്ഷങ്ങളെ നിരീക്ഷിക്കുമ്പോള്‍ തന്നിലേക്ക് അത് ഊര്‍ജം പകരുന്നുണ്ടെന്ന് സൗദി ഭരണാധികാരി അബ്ദുല്ല രാജാവ്. ഹജ്ജില്‍നിന്ന് താന്‍ ഏറെ പാഠമുള്‍ക്കൊള്ളുന്നുണ്ടെന്നും വിശ്വാസി സമൂഹത്തിന്‍െറ ഏകതയാണ് ഹജ്ജ് വേളയില്‍ കാണാന്‍ സാധിക്കുന്നതെന്നും തീര്‍ഥാടകരോടുള്ള അഭിസംബോധനയില്‍ അദ്ദേഹം പറഞ്ഞു. പെരുന്നാള്‍ ദിനത്തില്‍ ലോകമുസ്ലിംകള്‍ക്ക് ആശംസ നേരുകയായിരുന്നു അബ്ദുല്ല രാജാവ്.
‘ദിവ്യസന്ദേശത്തിന്‍െറയും വെളിപാടിന്‍െറയും ഈ പാവന ഭൂമിയില്‍നിന്ന് ഞാന്‍ നിങ്ങള്‍ക്കും ലോകത്താകമാനമുള്ള മുസ്ലിംകള്‍ക്കും ആശംസകള്‍ അര്‍പ്പിക്കുകയാണ്. സുരക്ഷയും ഭദ്രതയും ഉണ്ടാകുമ്പോള്‍ സമൂഹം വളരുകയും സമ്പദ്ഘടന പുഷ്ടിപ്പെടുകയും വിശ്വാസി സമൂഹം മുന്നോട്ടു കുതിക്കുകയും ചെയ്യുന്നു. പഠിക്കാനുള്ള അവസരമായി മുസ്ലിം സമൂഹം ഹജ്ജിനെ പ്രയോജനപ്പെടുത്തണം. ഹജ്ജിന്‍െറ മുഖ്യലക്ഷ്യം ഐക്യവും ഏകതയും ഊട്ടിയുറപ്പിക്കുക എന്നതോടൊപ്പം ഭിന്നതയും വിദ്വേഷവും വിപാടനം ചെയ്യുക എന്നത് കൂടിയാണ്. അഞ്ചാമത്തെ നിര്‍ബന്ധകാര്യം സാക്ഷാത്കരിക്കാന്‍ ലോകത്തിന്‍െറ വ്യത്യസ്ത കോണുകളില്‍നിന്നെത്തുന്ന തീര്‍ഥാടകര്‍ വൈവിധ്യങ്ങളുടെയും സഹനത്തിന്‍െറയും സംവാദത്തിന്‍െറയും ആശയമാണ് ഉദ്ഘോഷിക്കുന്നതെന്നും അബ്ദുല്ല രാജാവ് ചൂണ്ടിക്കാട്ടി.
ഐക്യപ്പെട്ട വിശ്വാസി സമൂഹത്തിന്‍െറ യഥാര്‍ഥ ചിത്രമാണ് ഹജ്ജ് വേളയില്‍ കാണാനാവുന്നത്. ഒരൊറ്റ ലക്ഷ്യത്തോടെയാണ് അവര്‍ സമ്മേളിച്ചിരിക്കുന്നത്. ദൈവത്തിന്‍െറ വിളിക്കുത്തരം നല്‍കി, ആത്മാര്‍ഥമായ ദൈവഭക്തിയോടെ.
എവിടെനിന്നാലും നമുക്ക് കേള്‍ക്കാന്‍ കഴിയുന്നത് ദൈവത്തിന്‍െറ വിളിക്കിതാ ഉത്തരം നല്‍കിയിരിക്കുന്നു എന്ന ‘തല്‍ബിയത്ത്’ ആണ്. ഹജ്ജില്‍നിന്ന് ഉള്‍ക്കൊള്ളേണ്ട ഏറ്റവും വലിയ പാഠം  തൗഹീദിന്‍െറ (ദൈവത്തിന്‍െറ ഏകത്വം ) വഴിയില്‍ എന്തും സഹിക്കാന്‍ തീര്‍ഥാടകര്‍ സന്നദ്ധമാണ് എന്നതാണ്. ഹാജിമാര്‍ മിനയില്‍ നടക്കുന്നതും ചുറ്റിക്കറങ്ങുന്നതും കാണുമ്പോള്‍ എല്ലാ വര്‍ഷവും പല പാഠങ്ങളും പഠിക്കാന്‍ തനിക്ക് സാധിക്കുന്നുണ്ടെന്ന് അബ്ദുല്ല രാജാവ് പറഞ്ഞു. അവരുടെ മുഖത്ത് ദൃശ്യമാവുന്ന സംതൃപ്തിയും ശാന്തതയും ആദരവോടെയാണ് ഞാന്‍ നോക്കിക്കാണാറ്.  ഈ രാജ്യത്ത് നിലനില്‍ക്കുന്ന സ്വച്ഛന്ദതയുടെയും സുരക്ഷിതത്വത്തിന്‍െറയും അനുഗ്രഹങ്ങള്‍ ആസ്വദിക്കുന്നവരാണവര്‍.
ദൈവാനുഗ്രഹത്താല്‍ തീര്‍ഥാടകരും സന്ദര്‍ശകരും സംഗമിക്കുന്ന ഈ മനോഹര ഭൂമി നമ്മുടെ പിതാവ് പ്രവാചകന്‍ ഇബ്രാഹീമിന്‍െറ പ്രാര്‍ഥനയുടെ ഫലമായി സുരക്ഷിതത്വവും സ്ഥിരതയും ആസ്വദിക്കുന്നുണ്ട്. എന്‍െറ നാഥാ ഈ നാട്ടിനെ സമാധാനത്തിന്‍െറയും സുരക്ഷിതത്വത്തിന്‍െറ ഇടമാക്കണമെന്നും എന്‍െറയും എന്‍െറ സന്താനങ്ങളെയും വിഗ്രഹാരാധനയില്‍നിന്ന് രക്ഷിക്കണേ എന്നുമാണ് ഇബ്രാഹീം നബി പ്രാര്‍ഥിച്ചത്. തീര്‍ഥാടകരെ സേവിക്കുന്ന കാര്യത്തില്‍ ദൈവത്തില്‍നിന്നുള്ള പ്രതിഫലവും സഹായവും മാത്രമാണ് തങ്ങള്‍ കാംക്ഷിക്കുന്നതെന്നും അബ്ദുല്ല രാജാവ് പറഞ്ഞു

മത സംഘടനകളെ ലീഗ് ശത്രുക്കളായി കാണുന്നില്ല: കുഞ്ഞാലിക്കുട്ടി

ദോഹ: മതസംഘടനകള്‍ എന്ന് കേട്ടാലുടന്‍ അവയെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന നിലപാട് മുസ്ലിം ലീഗിനില്ളെന്ന് പാര്‍ട്ടി നേതാവും വ്യവസായ മന്ത്രിയുമായി പി.കെ കുഞ്ഞാലിക്കുട്ടി. മതസംഘടനകള്‍ രാഷ്ട്രീയത്തില്‍ ദുസ്വാധീനം ചെലുത്തുന്നതായി തനിക്ക് അഭിപ്രായമില്ളെന്നും അവര്‍ അവരുടേതായ അഭിപ്രായം പറയട്ടെയെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. സ്വകാര്യ സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ അദ്ദേഹം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
കേരളത്തിലെ ഒന്ന് രണ്ട് ദൃശ്യമാധ്യമങ്ങള്‍ അനുവര്‍ത്തിക്കുന്ന രീതി അനാരോഗ്യകരവും നീതിയും സത്യസന്ധതയുമില്ലാത്തതുമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വാര്‍ത്ത വസ്തുനിഷ്ഠമായിരിക്കണമെന്നോ 24 മണിക്കൂറെങ്കിലും ആയുസ് വേണമെന്നോ അവര്‍ക്ക് നിര്‍ബന്ധമില്ല. വലിയ സംഭവമാണെന്ന് കരുതി അവര്‍ അവതരിപ്പിക്കുന്ന വാര്‍ത്തകളുടെ പൊള്ളത്തരം ജനം തിരിച്ചറിയുന്നുണ്ട്. ഏത് വാര്‍ത്തയും ഏതെങ്കിലും ഒരു ജനവിഭാഗത്തെ ബാധിക്കുന്നതാണെന്ന് ഇക്കൂട്ടര്‍ ഓര്‍ക്കണം. ഇല്ലാത്ത ബോംബ് എന്നുമെന്നും പൊട്ടിക്കുന്ന സ്വഭാവം തനിക്കില്ല. ഉള്ള ബോംബ് ഉചിതമായ സമയത്ത് പൊട്ടിക്കുകയാണ് ചെയ്യുക. താനല്ല എം.എല്‍.എ മാര്‍ക്ക് ഐപാഡ് നല്‍കിയത്. ഇ.ഗവേണന്‍സിന്‍െറ ഭാഗമായി ഐ.ടി വകുപ്പാണ് കൊടുത്തത്. അത് വി.എസ് അച്യുതാനന്ദന്‍ മടക്കി നല്‍കിയത് എന്തുകൊണ്ടാണെന്ന് അറിയില്ല. സൗഹൃദപരമായ സമീപനം താന്‍ പുലര്‍ത്തുന്നില്ളെന്നാണ് വി.എസ് പറയുന്നത്. വി.എസ് തന്നോട് കാണിക്കുന്ന സൗഹൃദം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒരാള്‍ക്കെതിരെ എല്ലാ കോടതികളിലും കേസ് നല്‍കുന്ന തരം സൗഹൃദം തനിക്ക് പരിചയമില്ല.
ലീഗിന്‍െറ ശക്തമായ സാന്നിധ്യത്തിലും വളര്‍ച്ചയിലും അസൂയ പൂണ്ട ഒരു കൂട്ടം ശത്രുക്കളാണ് ലീഗിന് ചുറ്റുമുള്ളത്. ലീഗിനെതിരെ രംഗത്ത് വന്ന പാര്‍ട്ടികളുടെ ഇന്നത്തെ അവസ്ഥ എന്താണെന്ന് ചിന്തിക്കണം. ലീഗിന്‍െറ ജനസ്വാധീനം സഹിക്കാനാവാത്തവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ലീഗിന് അവകാശപ്പെട്ട അഞ്ചാം മന്ത്രിസ്ഥാനത്തിന് മുന്നണിയിലെ ആരെങ്കിലും തടസ്സം നില്‍ക്കുന്നതായി തനിക്ക് അഭിപ്രായമില്ല.
പി.സി ജോര്‍ജിന്‍െറയും ഗണേഷ്കുമാറിന്‍െറയും പ്രസ്താവനയെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്ത് അവസാനിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ കുടുതല്‍ എന്തെങ്കിലും പറയാന്‍ ഉദ്ദേശിക്കുന്നില്ല. എങ്കിലും പി.സി ജോര്‍ജിനെ മാത്രം കുറ്റപ്പെടുത്തുന്നവര്‍ വി.എസ് അച്യുതാനന്ദന്‍ ഇക്കാലമത്രയും പറഞ്ഞുകൂട്ടിയത് കാണാതെ പോകുന്നത് ശരിയല്ല. സംസാരത്തില്‍ എല്ലാവരും മാന്യത പുലര്‍ത്തണം. പിറവം ഉപതെരഞ്ഞെടുപ്പ് സര്‍ക്കാറിന്‍െറ വിലയിരുത്തലാകുമെന്ന് പറയാനാവില്ല. ആറുമാസം മാത്രം പ്രായമായ സര്‍ക്കാരാണിത്. എങ്കിലും സര്‍ക്കാര്‍ ഇതുവരെ ചെയ്ത നല്ല കാര്യങ്ങളുടെ പ്രതിഫലനം പിറവത്തുണ്ടാകും.
 ജയരാജനെതിരായ കോടതിവിധിയെ പരാമര്‍ശിച്ച്, നിയമവ്യവസ്ഥയെ മാനിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

2011, നവംബർ 8, ചൊവ്വാഴ്ച

വാഗണ് ട്രാജഡി ശ്വാസം നിലച്ച നാള്‍

ബാസിത്.സി.പി.ചെന്പ്ര
                      സ്വതന്ത്ര സമര പോരാട്ടങ്ങളില്‍ ജീവരക്തം കൊണ്ട് ചരിത്രമെഴുതിയ മലബാറിന്റെ  മണ്ണില്‍ ഇംഗ്ലീഷ് ഭരണ കുടിലതയുടെ പ്രതീകമായിരുന്നു  1921 ലെ  വാഗന്‍ ദുരന്തം.കേരളത്തിലെ ജാലിയന്‍ വാല ബാഗ്‌ എന്ന  പോലും വിശേഷിപ്പിക്കാവുന്ന ഈ ദുരന്തത്തിന്  മലബാര്‍ കലാപത്തോടൊപ്പം 90  വയസ്സ് തികയുന്നു.ഒരു തുള്ളി വെള്ളം പോലും നല്‍കാതെ ഒരുകൂട്ടം രാജ്യ സ്നേഹികളെ കാലപുരിയിലെക്കയക്കുന്പോള്  ജീവച്ച്വാസം പോലും നിഷേധിക്കുകയായിരുന്നു ബ്രിട്ടിഷ് കാപാലികര്‍ .സ്വന്തം ജീവന്‍ പോലും ബലിനല്‍കി അവര്‍ നമുക്ക് നേടിത്തന്നസ്വാതന്ത്ര വായു നിലനില്ക്കുന്ന   കാലത്തോളം അവരുടെ സ്മരണകള്‍ നമ്മുടെ മനോമുകുരങ്ങളില്‍ ഒളിമങ്ങാതെ തെളിഞ്ഞു നില്‍ക്കും 
                       മലബാര്‍ കലാപത്തിന്റെ ഒടുക്കത്തിലായിരുന്നു   ഹ്രദയ ഭേദകമായ     ഈസംഭവം   നടക്കുന്നത്  .നാടിന്റെ  നാനാ  ഭാഗങ്ങളില്‍നിന്നും  നിരവധി  പോരാളികളെ  കലാപത്തിന്റെ  പേരില്‍  അറസ്റ്റ്  ചെയ്തിരുന്നു .മലബാറിലെ  ജയിലുകള്‍  നിറഞ്ഞ  കവിഞ്ഞപ്പോള്  വിപ്ലവകാരികളെ    മറ്റു  സ്ഥലങ്ങളിലേക്ക്  മാറ്റാന്‍  അവര്‍ തീരുമാനിച്ചു  സുരക്ഷിതമായ  ബെല്ലാരി  ജയിലായിരുന്നു  അവര്‍ ഇതിനായി  തെരഞ്ഞെടുത്തത്  .
                      നവംബര്‍19 ന്  വിവിധ കേന്ദ്രങ്ങളില്‍ നിന്നും തടവുകാരെ തിരഞ്ഞ പിടിച്ച് വൈകുന്നേരത്തോടെ MSP മ്സ്പ്ക്യാംപിലെത്തിച്ചു .പുലാമന്തോള്‍ പലംപോളിച്ച്ച്കേസിലെ പ്രതികളായിരുന്നു മിക്കവരും .വഴിക്ക് വെച്ചും ക്യാമ്പില്‍ വെച്ചും പോലിസ് അവരെ നിരന്തരം പീഡിപ്പിച്ചു .ഭക്ഷണവും വെണ്ടത്ത്ര നല്‍കിയിരുന്നില്ല. പിറ്റേന്ന രാവിലെ ബെല്ലാരിയിലേക്ക് കൊണ്ട്ട് പോകാനായി എല്ലാ ഒരുക്കവും  പോലിസ് നടത്തി. 
                     നവംബര്‍ 20ന പുലര്‍ച്ചെ കാളവണ്ടികളും കഴുത വണ്ടികളും തയ്യാറാക്കി നിര്‍ത്തി. ഓരോ വന്ല്‍ണ്ക്കിടടയിലും  തടവുകാരെയും നിര്‍ത്തി യാത്ര തുടങ്ങി .അതി ദയനീയമായിരുന്നു അത്. വാഹനങ്ങല്‍ക്കനുസരിച്ച്ച് തടവുകാരും നീങ്ങണമായിരുന്നു. ഒാട്ടം വെഗതകൂടിയാല്‍ മുന്നിലെ  വാഹനത്തില്‍ ചെന്നിടിക്കും. കുറഞ്ഞാല്‍ പിന്നിലെയും. കൊട്ടക്കലെത്ത്തിയപ്പോള്‍ പട്ടാളക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ വാഹനം നിര്ത്തിഎങ്കിലും  ആ പാവങ്ങള്‍ക്ക് ഓന്നു ലഭിച്ചില്ല. 
                    വൈകുന്നെരത്തോറെ   സംഗം തിരൂര്‍ സ്റെഷനിലെത്തി. അപ്പോഴേക്കും പലരും തലര്‍ന്ന്‍  വീണിരുന്നു.അതെ സമയം സൌത്ത്  മാറട്ട കമ്പനിയുടെMSLV-1711 ആം നമ്പര്‍ വാഗന്‍ തിരൂര്‍ സ്റെഷനില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. 
           തടവുകാരെ ഓരോരുത്തരായി ബലം പ്രയോഗിച്ച് പോലിസ് വാഗനിലെക്ക് കയറ്റി. ഓളം പേര്‍ കയരിക്കഴ്ഞ്ഞപ്പോഴെക്കും പലരുടെയും കയ്യും കാലും പുറത്തേക്ക് തെരിച്ച്ചുനിന്നു. വാതിലുകള്‍ അമര്ത്തിയടച്ച്ചു. രാത്രി ന വാഗന്‍ തിരൂര്‍ സ്റേഷന്‍  വിട്ടു. 
          ചരക്കുകള്‍ സംഭരിക്കുന്ന വാഗണുകള്‍ എന്നാ നിലയില്‍ കട്ടിയുള്ള ഇരുമ്പ് തകിടുകള്‍ കൊണ്ടായിരുന്നു ബോഗികള്‍ ക്രമീകരിച്ച്ചിരുന്നത്. ഒരൊറ്റ ബോഗിയില്‍ ഇതത്രയും പേരെ ഒന്നിച്ച് നിരച്ച്ചിരുന്നതിനാല്‍ വായുവോ വെളിച്ചമോ അതിലേക്ക് കടന്ന്‍ ചെന്നില്ല. അടച്ചുപൂട്ടിയ മുറിയില്‍ ശ്വാസം പോലും ലഭിക്കാതെ അവര്‍ പരസ്പരം കടിച്ചും കീരിയും മരണത്തോട് മല്ലടിച്ച്. പലരും തല്‍ക്ഷണം മരിച്ചു. 
        പുലര്‍ച്ചെ 4 മണിക്ക് പോത്തന്നൂര്‍ സ്റെഷനിലെത്തിയ വാഗനിലെ രംഗം ആരെയു കരലളിയിപ്പിക്കുന്നതയിരുന്നു, മരിച്ചതും പതിമാരിച്ചതുമായ ശരീരങ്ങള്‍. മരിച്ചവരെ ഏറ്റെടുക്കാന്‍   സ്റേഷന്‍ മാസ്റ്റര്‍ തയ്യാറായില്ല. രക്ഷപ്പ്ര്ട്ടവരെ ബംഗ്ലൂരില്‍ ഹോസ്പിറ്റലില്‍ പ്രവേഷിപ്പിച്ച്ചു. ജഡങ്ങളുമായി  വാഗന്‍ തിരുരിലെക്ക് തിരിച്ച്ചു.  
      പോത്തന്നൂരില്‍ നിന്നും തിരിച്ചുവിട്ട വാഗനിനെ സ്വീകരിക്കാന്‍ തിരൂരില്‍ കല്ലക്ടര്‍ തോമസടക്കം നിരവധി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കാത്തിരിപ്പുണ്ടായിരുന്നു. ഇവരെപ്പോലും ലജ്ജിപ്പിക്കുന്നതയിരുന്നു മര്‍മ്മം പിളര്ത്തുന്ന രംഗങ്ങള്‍. മരിച്ച മുസ്ലിംകളെ തിരൂര്‍ കൊട്ട്ട്   കൊരങ്ങത്ത് പള്ളികളിലും,അമുസ്ലിമ്ഗലെ എഴുരിലും സംസ്കരിച്ചു

2011, നവംബർ 4, വെള്ളിയാഴ്‌ച

വലിയ്യുുള്ലാഹി കിഴിശ്ശേരി ഉസ്താദ്


andru pappa


‎‏الشيخ ملتري بابا‏-


വലിയ്യുള്ളാഹി കണ്യാല മൌല


വലിയ്യുള്ളാഹി സി.എം മടവൂര്



2011, നവംബർ 3, വ്യാഴാഴ്‌ച

മമ്പുറം ആണ്ടുനേര്‍ച്ച 27 ന്‌ തുടങ്ങും


തിരൂരങ്ങാടി : ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ്‌ അലവി മൗലദ്ദവീല(ഖ.സി) തങ്ങളവര്‍കളുടെ 173-ാമത്‌ ആണ്ടുനേര്‍ച്ച നവംബര്‍ 27 മുതല്‍ ഒക്‌ടോബര്‍ 4 കൂടിയ ദിവസങ്ങളില്‍ വിപുലമായ രീതിയില്‍ നടത്താന്‍ ദാറുല്‍ ഹുദായില്‍ ചേര്‍ന്ന മാനേജിംഗ്‌ കമ്മിറ്റി യോഗം തീരുമാനിച്ചു. ലക്ഷകണക്കിനു തീര്‍ത്ഥതാടകര്‍ പങ്കെടുക്കുന്ന നേര്‍ച്ചയോടനുബന്ധിച്ച്‌ കൊടികയറ്റം, കൂട്ടസിയാറത്ത്‌, ഉദ്‌ഘാടന സമ്മേളനം, മതപ്രഭാഷണം, മൗലിദ്‌ പാരായണം, ദിക്‌റ്‌ ദുആ സമ്മേളനം, അന്നദാനം, ഖത്‌മ്‌ ദുആ എന്നിവ നടത്തപ്പെടും. 

പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി. ചെമ്മുക്കല്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈതലവി ഹാജി കോട്ടക്കല്‍.,യു. ശാഫി ഹാജി ചെമ്മാട്‌, ശംസുദ്ദീന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു

മതമൂല്യങ്ങള്‍ വാണിജ്യവല്‍ക്കരിക്കരുത്‌ : കോഴിക്കോട്‌ ഖാസി


തിരൂരങ്ങാടി : അറിവ്‌ സമ്പാദിക്കുന്നതിലൂടെ സാമൂഹ്യനന്മയാണ്‌ വിദ്യാര്‍ഥികള്‍ ലക്ഷ്യമാക്കേണ്ടതെന്നും മതമൂല്യങ്ങള്‍ വാണിജ്യ വല്‍ക്കരിക്കുന്നവരെയല്ല സമുദായം പ്രതീക്ഷിക്കുന്നതെന്നും കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു. ദാറുല്‍ ഹുദാ ഇസ്ല്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സ്റ്റുഡന്‍സ്‌ യൂണിയന്റെ പ്രവര്‍ത്തനോദ്‌ഘാടനകര്‍മം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ധേഹം. 

യൂണിയന്റെ ലോഗോ പ്രകാശനവും മെമ്പര്‍ഷിപ്പ്‌ വിതരണോദ്‌ഘാടനവും പാണക്കാട്‌ സയ്യിദ്‌ ബഷീറലി ശീഹാബ്‌ തങ്ങള്‍ നിര്‍വഹിച്ചു. സ്ഥാപനത്തിന്റെ രാജശില്‍പി ഡോ. യു. ബാപ്പുട്ടി ഹാജിയുടെ ഖബര്‍ സിയാറത്തിന്‌ പ്രോ.ചാന്‍സലര്‍ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. മതപണ്ഡിതരും സാമുഹ്യ ഇടപെടലും എന്ന വിഷയത്തില്‍ സുലൈമാന്‍ മേല്‍പത്തൂര്‍ ക്ലാസെടുത്തു. വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി അധ്യക്ഷത വഹിച്ചു. കെ.സി മുഹമ്മദ്‌ ബാഖവി കീഴ്‌ശ്ശേരി, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍. പ്രൊഫ. അലി മൗലവി ഇരിങ്ങല്ലൂര്‍, യു.ശാഫി ഹാജി ചെമ്മാട്‌, കെ.എം സൈതലവി ഹാജി, ഇസ്‌ഹാഖ്‌ ബാഖവി ചെമ്മാട്‌, അബ്‌ദുല്‍ ഖാദിര്‍ ഫൈസി അരിപ്ര, മൊയ്‌തീന്‍ കുട്ടി ഫൈസി പന്താവൂര്‍, യൂസുഫ്‌ ഫൈസി മേല്‍മുറി തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രസിഡന്റ്‌ സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍ സ്വാഗതവും നൈസാം തൃത്താല നന്ദിയും പറഞ്ഞു.

മതവിശ്വാസിയല്ലാത്ത മനുഷ്യജീവിതം ദുസ്സഹം : ഡോ. ബഹാഉദ്ദീന്‍ നദ്‍വി കൂരിയാട്


ദോഹ ലോക ജനസംഖ്യയിലെ 99 ശതമാനം ആളുകളും ദൈവ വിശ്വാസികളാണെന്നും മതവിശ്വാസമില്ലാതെ മനുഷ്യ ജീവിതം ദുസ്സഹമാണെന്നും പ്രമുഖ പണ്ഡിതനും ദാറുല്‍ ഹുദാ ഇസ്‍ലാമിക് സര്‍വ്വകലാശാല വൈസ് ചാന്‍സിലറുമായ ഡോബഹാഉദ്ദീന്‍ നദ്‍വി കൂരിയാട് അഭിപ്രായപ്പെട്ടുഒന്പതാമത് ദോഹ മതസംവാദ സമ്മേളനത്തില്‍ സംബന്ധിക്കാനെത്തിയ അദ്ദേഹം മിഡിലീസ്റ്റ് ചന്ദ്രികയുമായി സംസാരിക്കുകയായിരുന്നു.
മതങ്ങള്‍ക്കിടയില്‍ വൈരുദ്ധ്യങ്ങള്‍ ചിലപ്പോഴെങ്കിലും അനുയായികള്‍ക്കിടയില്‍ സംഘര്‍ഷങ്ങളുണ്ടാക്കാന്‍ കാരണമായിട്ടുണ്ട്മതങ്ങള്‍ പരസ്പര സംഘര്‍ഷത്തിന്‍റെ കാരണമാകുന്ന കാഴ്ച ഏറെ സങ്കടമാണ്തമ്മില്‍ തല്ലാനോ അകാരണമായി ഇതര മതസ്ഥന്‍റെ രക്തം ചിന്താനോ ഒരു മതവും അനുശാസിക്കുന്നില്ലസ്നേഹത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും സന്ദേശമാണ് എല്ലാ മതങ്ങളും പ്രചരിപ്പിക്കുന്നത് അദ്ദേഹം വിശദീകരിച്ചുമനുഷ്യരുടെ സുഗമമായ ഐഹിക പാരത്രിക ജീവിതമാണ് ഭൂരിഭാഗ മതങ്ങളും ലക്ഷ്യം വെക്കുന്നത്ഭൂമിലോകത്തെ എല്ലാ മതങ്ങളും ഒരേ മൂല്യത്തില്‍ നിന്ന് വന്നതാണെന്ന് ഇതില്‍ നിന്ന് തന്നെ മനസ്സിലാക്കാംദൈവ വിശ്വാസത്തില്‍ നിന്ന് വിവിധ ഘടകങ്ങളാല്‍ മനുഷ്യ സമൂഹം പതുക്കെപ്പതുക്കെ അടര്‍ത്തപ്പെട്ടപ്പോഴാണ് മൗലിക വിശ്വാസത്തെ പുനസ്ഥാപിക്കാന്‍ പ്രവാചകര്‍ നിയോഗിക്കപ്പെട്ടത്വിശുദ്ധ ഖുര്‍ആനില്‍ ഈ വസ്തുത വ്യക്തമാക്കിയിട്ടുണ്ട്ഓരോ പ്രവാചകനും നിയോഗിക്കപ്പെട്ടപ്പോള്‍ വിമത വിശ്വാസ ആശയങ്ങളുമായി പ്രസ്തുത സമൂഹത്തിലെ ഒരു വിഭാഗം മുന്നോട്ട് പോവുകയും വിവിധ പേരുകളിലറിയപ്പെടുന്ന മതങ്ങള്‍ പിറവി കൊള്ളുകയുമാണ് ചെയ്തത്ഇക്കാരണത്താല്‍ മതങ്ങള്‍ക്കിടയില്‍ സാദൃശ്യങ്ങളും സമാനതകളും കാണാവുന്നതാണ്അതോടൊപ്പം പല കാര്യങ്ങളിലും വിയോജിപ്പുകളും വൈരുദ്ധ്യങ്ങളും കടന്നു കൂടുകയും ചെയ്തുവിവിധ മതാനുയായികള്‍ക്കിടയില്‍ ആരോഗ്യപൂര്‍ണ്ണമായ സംഭാഷണങ്ങലും ആശയ വിനിമയങ്ങളും ഏറെ സഹായകമാവുംഈ ലക്ഷ്യവുമായി ദോഹ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഇന്‍റര്‍ ഫെയ്ത് ഡയലോഗ് എന്ന ഒരു കേന്ദ്രം സ്ഥാപിക്കാന്‍ സന്നദ്ധമായ ഖത്തര്‍ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നതായും ബഹാഉദ്ദീന്‍ നദ്‍വി കൂരിയാട് പറഞ്ഞു.