2011, നവംബർ 9, ബുധനാഴ്‌ച

കാന്തപുരത്തിന്റെ കേരളയാത്ര ഏപ്രില്‍ 12മുതല്‍


കോഴിക്കോട്: സമസ്ത കേരള ഫിത്ത്നത്തുല് ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ രണ്ടാം കേരള യാത്ര 2012 ഏപ്രില്‍ 12ന് കാസര്‍കോട്ട് നിന്ന് ആരംഭിക്കും. മൂല്യബോധം നഷ്ടപ്പെട്ട ജനസമൂഹത്തെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ യാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നതെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
'മാനവികതയെ ഉണര്‍ത്തുക' എന്ന പ്രമേയവുമായി എസ് വൈ എഎസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് യാത്ര സംഘടിപ്പിക്കുന്നത്. കേരളത്തിലെ 14 ജില്ലകളില്‍ പതിനാറ് ദിവസം പര്യടനം നടത്തി ഏപ്രില്‍ 28ന് യാത്ര തിരുവനന്തപുരത്ത് സമാപിക്കും. 'മനുഷ്യമനസ്സുകളെ കോര്‍ത്തിണക്കാന്‍' എന്ന പ്രമേയവുമായി 1999ല്‍ കാന്തപുരം നടത്തിയ ഒന്നാം കേരള യാത്ര ജനമനസ്സുകളില്‍ വന്‍ തരംഗമാണ് സൃഷ്ടിച്ചത്. കേരളീയ സമൂഹം ഒന്നടങ്കം നെഞ്ചോട് ചേര്‍ത്തതോടെ യാത്ര ചരിത്ര സംഭവമായി മാറുകയായിരുന്നു. സമൂഹത്തില്‍ അനുദിനം വളര്‍ന്നുവരുന്ന മാനവീക വിരുദ്ധ പ്രവണതകള്‍ക്കെതിരെയാണ് രണ്ടാം കേരള യാത്രയെന്ന് നേതാക്കള്‍ പറഞ്ഞു. ജീവിതനിലവാരത്തിലും വികസന കാര്യത്തിലും നാം ഏറെമുന്നിലാണ്. എന്നാല്‍ ഈ നേട്ടം സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ കൂടി ഉണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ആരോഗ്യ മേഖലയില്‍ നേട്ടം കൈവരിച്ച കേരളം മാലിന്യ കൂമ്പാരങ്ങളുടെയും പകര്‍ച്ച വ്യാധികളുടെയും നാടായി മാറി. രാഷ്ട്രീയ ഉദ്യോഗസ്ഥ മണ്ഡലങ്ങളില്‍ അഴിമതി സ്ഥാപനവത്കരിക്കപ്പെട്ടു. സാമ്പത്തിക തട്ടിപ്പുകള്‍, മോശണം, മദ്യപാനം തുടങ്ങിയ അധാര്‍മിക പ്രവണതകളെക്കൊണ്ട് കേരളീയ അന്തരീക്ഷം കലുഷിതമായി. മുഴുവന്‍ അധാര്‍മിക പ്രവര്‍ത്തനങ്ങളെയും ഉന്‍മൂലനം ചെയ്യുകയ്യാണ് യാത്രയുടെ ലക്ഷ്യം.
സാക്ഷരതയിലും വിദ്യാഭ്യാസത്തിലും കൈവരിച്ച നേട്ടങ്ങള്‍ സമൂഹത്തിലെ ബലഹീനരോടുള്ള സമീപനത്തില്‍ മാറ്റം വരൂത്തിയിട്ടില്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആഴത്തില്‍ വേരൂന്നിയ രാഷ്ട്രീയവബോധം തിരിച്ച്‌കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ കൂടെ ഭാഗമായാണ് യാത്ര സംഘടിപ്പിക്കുന്നതെന്നും നേതാക്കള്‍ വിശദീകരിച്ചു. യാത്രയുടെ മുന്നോടിയായി അഞ്ച് മുതല്‍ മഹല്ല് സമ്മേളനങ്ങള്‍, സാംസ്‌കാരിക സദസ്സുകള്‍, കുടുംബസദസ്സുകള്‍, വിദ്യാര്‍ഥി സമ്മേളനങ്ങള്‍, പ്രഭാഷണങ്ങല്‍, സെമിനാറുകള്‍, സ്‌നേഹ സംഗമങ്ങള്‍, കാരണവന്‍മാരുടെ ഒത്തുചേരല്‍, ലഘുലേഖവിതരണം, ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍, സന്ദേശയാത്രകള്‍, സ്‌നേഹജാഥകള്‍, എസ് ബി എസ് വര്‍ണ്ണ ജാലകം, കലാജാഥകള്‍, ഹൈവേമാര്‍ച്ച്, മഹല്ല് പര്യടനം, ജില്ലാ മുതഅല്ലിം സമ്മേളനങ്ങള്‍, കേരള മുദരിസ് സമ്മേളനം, ജില്ലാ ഉപയാത്രകള്‍ തുടങ്ങിയ വിപുലങ്ങളായ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
സമസ്ത കേരള ഫിത്നത്തുല് ഉലമ ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സംസ്ഥാന സെക്രട്ടറി എന്‍. അലി അബ്ദുല്ല എന്നിവര്‍
പത്രസമ്മേളനത്തില്‍ പങ്കെടുത്തു


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ