2012, ഏപ്രിൽ 30, തിങ്കളാഴ്‌ച

ധര്‍മ്മമുണര്‍ത്തിയ വിമോചനയാത്രക്ക്‌ പ്രൗഢോജ്ജ്വല സമാപനം




തിരുവനന്തപുരം : സത്യസാക്ഷ്യത്തിന്‍റെ ധാര്‍മിക മുന്നേറ്റം സാധ്യമാക്കി ചൂഷണങ്ങള്‍ക്ക്‌ കനത്ത താക്കീത്‌ നല്‍കി ഏപ്രില്‍ 18ന്‌ മംഗലാപുരത്ത്‌ നിന്നും ആരംഭിച്ച SKSSF വിമോചനയാത്രക്ക്‌ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ പ്രൗഢോജ്ജ്വല പരിസമാപ്‌തിമാര്‍ക്കറ്റില്‍ സകലതും കമ്പോളവത്‌കരിക്കപ്പെട്ട ആഗോള സാഹചര്യത്തില്‍ ആത്മീയതയെ ചൂഷണം ചെയ്‌ത്‌ സാമ്പത്തിക തട്ടിപ്പ്‌ നടത്തുകയും പൊതുജനത്തെ കബളിപ്പിക്കുകയും ചെയ്യുന്നവരെ സമൂഹമധ്യത്തില്‍ തുറന്ന്‌ കാട്ടി വിശ്വാസത്തിന്‍റെ യഥാര്‍ത്ഥ ആത്മീയ മുഖത്തെ പരിചയപ്പെടുത്തിയാണ്‌ നാടുണര്‍ത്തിയ വിമോചനയാത്രക്ക്‌ സമാപനം കുറിക്കുന്നത്‌കേരളക്കരയിലെ ഗ്രാമങ്ങളില്‍ ധര്‍മ്മസമരത്തിന്‍റെ കാഹളം മുഴക്കി അന്‍പതോളം കേന്ദ്രങ്ങളില്‍ ഉജ്ജ്വല സ്വീകരണ സമ്മേളനങ്ങള്‍ക്ക്‌ സാക്ഷിയായാണ്‌ വിമോചനയാത്ര അനന്തപുരിയില്‍ പുതിയ വിപ്ലവ ചരിതം രചിച്ചത്.
കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ഒഴുകിയെത്തിയ പ്രവര്‍ത്തകരെ ആവേശത്തിലാഴ്‌ത്തി നടന്ന സമാപന സമ്മേളനത്തില്‍ സുന്നി യുവജനസംഘം സംസ്ഥാന ജനസെക്രട്ടറി പ്രഫകെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തുചൂഷണത്തെ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലഇസ്‌ലാം ധര്‍മ്മത്തിലൂന്നിയ പരമമായ ആത്മീയതയെയാണ്‌ ഉള്‍കൊള്ളുന്നത്‌എന്നാല്‍ മതത്തിന്‍റെ ഉള്ളില്‍ നിന്നുള്ള വ്യാപിച്ച ചൂഷണങ്ങളെ സമൂഹം ഗൗരമായി കാണുന്നു എന്നും അവരെ പൊതുജനം തിരിച്ചറിഞ്ഞിട്ടുണ്ട്‌ എന്നും അദ്ദേഹം പറഞ്ഞു. SKSSF സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസ്‌ അലി ശിഹാബ്‌ തങ്ങള്‍ ചൂഷണത്തിനെതിരെയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തുസമാപന സമ്മേളനം പാണക്കാട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷം വഹിച്ചുവിദ്യാഭ്യാസ മേഖലയില്‍ നവോത്ഥാനം സാധ്യമാക്കിയ SKSSF നയിക്കുന്ന ഈ ധര്‍മ്മ സമരം അഭിനന്ദനീയമാണെന്നും വ്യാജന്‍മാരെ പിഴുതെറിയണമെന്നും അദ്ദേഹം പറഞ്ഞുമന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടികെബാബുഗവചീഫ്‌ വിപ്പ്‌പി.സി ജോര്‍ജ്‌ഡെപ്യൂട്ടി സ്‌പീക്കര്‍ എന്‍ ശക്തന്‍,കടകംപള്ള സുരേന്ദ്രന്‍പിരാമചന്ദ്രന്‍ എന്നിവര്‍ വിശിഷ്‌ടാതിഥികളായി പങ്കെടുത്തുകോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വിഹാജി കെ മമ്മദ്‌ ഫൈസികാളാവ്‌ സൈദലവി മുസ്‌ലിയാര്‍റഹ്‌മത്തുള്ള ഖാസിമി മൂത്തേടംഅബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ഓണംപിള്ളി മുഹമ്മദ്‌ ഫൈസിനാസര്‍ ഫൈസി കൂടത്തായ്‌ഇസ്‌മാഈല്‍ സഖാഫി തോട്ടുമുക്കംജി.എം സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴസത്താര്‍ പനന്തല്ലൂര്‍ഇസ്‌മാഈല്‍ ഹാജി എടച്ചേരിഅയ്യൂബ്‌ കൂളിമാട്‌സി.എച്ച്‌ ത്വയ്യിബ്‌ ഫൈസിഫരീദ്‌നവാസ്‌ പാനൂര്‍റഹീം ചുഴലിബഷീര്‍ പനങ്ങാങ്ങര,അബൂബക്‌ര്‍ ഫൈസി മലയമ്മകുട്ടി മൗലവിഅബ്ദുല്ല കുണ്ടറകെ.എന്‍.എസ്‌ മൗലവിസാലൂദ്‌ നിസാമിഖാദിര്‍ ഫൈസി.പി അഷ്‌റഫ്‌അബൂബക്‌ര്‍ ഫൈസിഫക്‌റുദ്ദീന്‍ ബാഖവിആലംകോട്‌ ഹസ്സന്‍വേളി സലാംഷാനവാസ്‌ മാസ്റ്റര്‍ഷമീര്‍ പെരിങ്ങവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിമോചനയാത്ര സമാപന സമ്മേളനത്തില്‍ SKSSF സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി തങ്ങളുടെ നേതൃത്വത്തില്‍ എടുത്ത പ്രതിജ്ഞ:



പാണക്കാട് സയ്യിദ് അബ്ബാസ് അലി തങ്ങള്‍ വിമോചനയാത്ര പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
ഇസ്‌ലാം മനുഷ്യ നന്മക്കും മാനസിക ശുദ്ധീകരണത്തിനുമുള്ള ദൈവിക മാര്‍ഗമാണ്‌വിശുദ്ധിയും ലാളിത്യവുമാണ്‌ അതിന്‍റെ മുഖമുദ്രസമാധാനപരമായ സഹവര്‍ത്തിത്വവും ചൂഷണങ്ങള്‍ക്കെതിരെയുള്ള പോരാട്ടവും അതിന്‍റെ ചരിത്രമാണ്‌ചരിത്രം ഇവിടെ ആവര്‍ത്തിക്കുകയാണ്‌ഇന്ത്യമഹാരാജ്യത്തിന്‍റെ നിയമശാസനകള്‍ അംഗീകരിച്ച്‌ കൊണ്ട്‌ തന്നെ ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ ഞങ്ങള്‍ പോരാട്ടം തുടരുകയാണ്‌ലോകാനുഗ്രഹിയും ഞങ്ങളുടെ സര്‍വസ്സ്വവുമായ പ്രവാചകനെ പോലും വാണിജ്യ വത്‌കരിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ഞങ്ങള്‍ സന്ധിയില്ലാ സമരം തുടരുംസമാധാനവും സംയമനവും പാലിച്ച്‌ കൊണ്ട്‌ തന്നെ പ്രവാചക നിന്ദയെയും ആത്മീയ വാണിഭങ്ങളെയും ചെറുത്ത്‌ തോല്‍പിക്കുമെന്ന്‌ ഈ തലസ്ഥാന നഗരിയില്‍ നിന്ന്‌ ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നുവ്യാജമാണെന്ന്‌ തെളിയിക്കപ്പെട്ട കേശത്തിനായി കേന്ദ്രം പണിയാനും സാമ്പത്തിക തട്ടിപ്പിനുമുള്ള ശ്രമങ്ങള്‍ നിയമാനുസൃത മാര്‍ഗത്തിലൂടെ ചെറുക്കാമെന്ന്‌ ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു.

പാണക്കാട്‌ കുടുംബത്തെ കവച്ചുവെക്കാന്‍ ശ്രമിക്കുന്നത്‌ മൗഢ്യം : പി.സി ജോര്‍ജ്‌


തിരുവനന്തപുരം : കേരളീയ സമൂഹത്തില്‍ ആത്മീയ വേഷം ചമഞ്ഞ്‌ മുസ്‌ലിം സമുദായത്തിന്‍റെ അനിഷേധ്യ നേതൃത്വത്തെ വെല്ലുവിളിക്കും വിധം പാണക്കാട്‌ കുടുംബത്തെക്കാള്‍ ഉയരാന്‍ ശ്രമിക്കുന്നത്‌ ശുദ്ധ മൗഢ്യമാണെന്ന്‌ ഗവണ്‍മെന്‍റ്‌ ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജ്‌ പറഞ്ഞു. കേരളീയ സമൂഹത്തില്‍ പാണക്കാട്‌ കുടുംബത്തിനുള്ള മേല്‍ക്കോയ്‌മ ചരിത്രം സമ്മതിച്ചതാണെന്നും അത്‌ തിരുത്താന്‍ മാത്രം ആരും വളര്‍ന്നിട്ടില്ലെന്നും അത്തരം പാഴ്‌വേലകള്‍ക്ക്‌ ശ്രമിക്കുന്നത്‌ കേരളത്തിലെ ധാര്‍മിക അന്തരീക്ഷത്തെ തകര്‍ക്കാനേ സഹായിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആത്മീയത ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയത്തില്‍ സമസ്‌ത കേരള സുന്നി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷന്‍ കഴിഞ്ഞ പതിനെട്ടിന്‌ മംഗലാപുരത്ത്‌ നിന്നും തുടങ്ങിയ വിമോചനയാത്രയുടെ തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാന്തപുരത്തിനെതിരെ ജനകീയ കുറ്റപത്രം പുറപ്പെടുവിച്ചു . .

തിരുവനന്തപുരം : മതത്തിന്‍റെ മറവില്‍ പൊതുജനത്തെ വഞ്ചിച്ച്‌ മാനവികതയെ മുഖംമൂടിയണിയുന്ന കാന്തപുരത്തിനെതിരെ വിമോചനയാത്ര സമാപന സമ്മേളന നഗരിയില്‍ ജനകീയ കുറ്റപത്രം SKSSFസംസ്ഥാന വൈപ്രസിഡണ്ട്‌ നാസര്‍ ഫൈസി കൂടത്തായ്‌ അവതരിപ്പിച്ചുകാന്തപുരം കാലങ്ങളായി നടത്തിവരുന്ന വിവിധ തട്ടിപ്പുകളുടെ സംക്ഷിത വിവരമാണ്‌ കുറ്റപത്രത്തിലുള്ളത്‌.വിശ്വാസ-സാമൂഹ്യ-സാമ്പത്തികപരമായ പത്തോളം കുറ്റങ്ങളാണ്‌ കുറ്റപത്രത്തിലുള്ളത്‌.

ആത്മീയതചൂഷണത്തിനെതിരെ ജിഹാദ്‌. SKSSF വിമോചനയാത്ര സമാപന സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന കുറ്റപത്രം:

1. സമഗ്രജ്ഞാനിയും പരമാധികാരിയുമാണ്‌ പ്രപഞ്ചനാഥനായ അല്ലാഹു എന്നതാണ്‌ ഇസ്‌ലാമിക വിശ്വാസംഇലപൊഴിയുന്നതും സമുദ്രാന്തര്‍ഭാഗങ്ങളിലെ ഇരുണ്ട ഗര്‍ഭങ്ങളില്‍ നടക്കുന്ന ചലനങ്ങളും അറിയുന്നവന്‍ അല്ലാഹുവാണ്അവന്‍റെ ജ്ഞാനസാഗരത്തില്‍ നിന്ന്‌ ഒന്നും അവന്‍റെ ഉദ്ദേശ്യമില്ലാതെ ആര്‍ക്കും പ്രാപിക്കാനാവില്ല എന്ന്‌ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുഎന്നാല്‍ സര്‍വ്വജ്ഞാനിയും പ്രപഞ്ച പരിപാലകനുമായ അല്ലാഹുവിന്‌ കാന്തപുരത്തെ അറിയിക്കാതെ ഒന്നും ചെയ്യാനാവില്ല എന്ന വാദം മുഖേന അടിസ്ഥാനപരമായ വിശ്വാസത്തിന്‍റെ അതിര്‍വരമ്പുകളാണ്‌ കാന്തപുരം ലംഘിച്ചത്‌.
2. ലോകസംസ്‌കൃതിക്ക്‌ വ്യക്തിജീവിതത്തിലെ വിശുദ്ധിയും വൃത്തിയും പഠിപ്പിച്ചത്‌ പ്രവാചകനാണ്‌.പ്രവാചകന്‍ മുഹമ്മദ്‌ നബി (സ്വ)യാണ്‌പ്രഗത്ഭരായ ചരിത്രകാന്‍മാര്‍ പോലും ഈ മഹാവ്യക്തിത്വത്തെ അടയാളപ്പെടുത്തിവ്യക്തി സൗന്ദര്യത്തിന്‍റെ ആള്‍രൂപമാണ്‌ പ്രവാചകന്‍നബിയെ പ്രാകൃതനായി ചിത്രീകരിച്ചത്‌ തന്‍റെ കൈവശമുള്ള വ്യാജകേശത്തിന്‍റെ ന്യായീകരണത്തിന്‌ വേണ്ടിയാണ്‌പ്രസ്‌തുത വ്യാജകേശത്തിന്‍റെ സ്രോതസ്സിലുള്ള നീളമുള്ള കേശങ്ങളെ ന്യായീകരിക്കാന്‍ പ്രവാചക തിരുമേനി ആറുവര്‍ഷമായി മുടിവെട്ടിയിരുന്നില്ല എന്ന്‌ വാദിക്കുന്നുതിരുമേനിയുടെ ജീവിത ശീലത്തെ ദുര്‍വ്യാഖ്യാനിച്ചത്‌ ചരിത്രത്തിലെ ഏറ്റവും വലിയ പ്രവാചക നിന്ദയായി ഞങ്ങള്‍ കാണുന്നു.
3. പ്രവാചക കുടുംബത്തെ അപമാനിക്കുന്നതില്‍ കാന്തപുരത്തിന്‍റെ രീതി അക്ഷന്തവ്യമായ അപരാധമാണ്‌നബി തിരുമേനിയുടെ കുടുംബത്തിന്‌ മുസ്‌ലിം സമൂഹം നല്‍കുന്ന സ്‌നേഹാദരം വലുതാണ്‌അത്‌ വിശ്വാസത്തിന്‍റെ ഭാഗവുമാണ്‌കാന്തപുരം തന്‍റെ കൈവശമുള്ള വ്യാജകേശത്തിന്‍റെ ന്യായീകരണത്തിന്‌ വേണ്ടി പ്രശസ്‌ത പ്രവാചക കുടുംബമായ ബറകാത്തി പരമ്പയിലാണ്‌ മുംബൈയിലെ സാധാരണക്കാരനായ ജാലിയാവാലയെ ഉള്‍പെടുത്തിയത്‌പ്രവാചക കുടുംബത്തിലുള്ളവനല്ലെന്ന്‌ സ്വയം സമ്മതിച്ച ജാലിയാവാലയെ തന്‍റെ നിലനില്‍പിന്‌ വേണ്ടി പ്രവാചക കുടംബ പരമ്പരയില്‍ ഉള്‍പെടുത്തി തിരുകുടുംബത്തെ സമൂലമായി അപമാനിച്ചു.
4. സത്യവിശ്വാസിക്ക്‌ നബിതിരുമേനിയേക്കാള്‍ സ്രേഷ്‌ഠനായി മറ്റൊരാളെ കാണാനാവില്ലതങ്ങളുടെ സര്‍വ്വസ്വവും പുണ്യനബി തങ്ങലാണെന്നാണ്‌ മുസ്‌ലിംകളുടെ വിശ്വാസംസത്യവിശ്വാസികള്‍ക്ക്‌ സ്വശരീരത്തേക്കാള്‍ ഏറ്റവും ബന്ധപ്പെട്ടത്‌ നബി തിരുമേനി (സ്വ)യാണെന്ന്‌ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുപുണ്യനബിയെ സന്ദര്‍ശിക്കുന്നതിനേക്കാള്‍ യോഗ്യമായത്‌ കാന്തപുരത്തെ സന്ദര്‍ശിക്കുന്നതാണെന്ന്‌ ആ വിഭാഗം വാദിക്കുന്നുഇത്‌വരെ നിഷേധിക്കപ്പെടാതെയുള്ള ഇത്തരം വാദം ഇസ്‌ലാമിക മൗലിക പ്രമാണങ്ങളെ നിഷേധിക്കുന്ന വിധത്തിലുള്ള ഹീനപ്രവര്‍ത്തിയാണ്‌സ്വയം പ്രശംസിക്കപ്പെടാനും പൊങ്ങച്ച വ്യക്തിത്വം സൃഷ്‌ടിക്കാനും ശ്രമിക്കുന്ന കാന്തപുരം സ്ഥാപിത ഇസ്‌ലാമിക പ്രമാണങ്ങളെയാണ്‌ ചവിട്ടിമെതിക്കുന്നത്‌.
5. ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ ആധികാരികത സ്ഥാപിതമാവുന്നതില്‍ സുപ്രധാന ഘടകമാണ്‌ കൈമാറ്റ പരമ്പര (സനദ്‌). പരമ്പര വേണമെന്ന്‌ പറഞ്ഞത്‌ കാന്തപുരം തന്നെയാണ്‌വളരെ പവിത്രതയോടെ കാണുന്ന കൈമാറ്റ പരമ്പര തട്ടിപ്പടച്ചുണ്ടാക്കാന്‍ അദ്ദേഹം തയ്യാറായിഇസ്‌ലാമിക പ്രമാണങ്ങളെ പുല്ലുവില കല്‍പിച്ച്‌ അവയെ കൃത്രിമമായി നിര്‍മിക്കാനുള്ള ഹീനനീക്കം മുസ്‌ലിം സംസകൃതിയോടുള്ള വെല്ലുവിളിയാണ്‌പ്രവാചകന്‍റെ പേരില്‍ കൃത്രിമ പരമ്പര സൃഷ്‌ടിക്കുന്നതിലൂടെ പുണ്യനബി അനാദരിക്കപ്പെടുകയാണ്‌ ചെയ്‌തത്‌.
6. പ്രവാചകന്‍റെ തിരുശരീരം ഏറെ ബഹുമാനാദരവുകളോടെയാണ്‌ മുസ്‌ലിംകള്‍ വിശേഷിപ്പിക്കുക.മലയാള പദങ്ങളില്‍ പോലും പ്രയോഗരീതിയില്‍ കൂടുതല്‍ ബഹുമാനം ഉദ്ദീപിപ്പിക്കുന്ന വിധമുള്ള പ്രയോഗങ്ങളാണ്‌ മുസ്‌ലിംകള്‍ നടത്തുകകാന്തപുരം പുണ്യനബിയുടെ തിരുശരീരത്തെ ജഡമെന്ന്‌ വിശേഷിപ്പിക്കാന്‍ ധാര്‍ഷ്ട്യം കാണിച്ചത്‌ പൊറുക്കാനാവില്ല.
7. എന്‍റെ പേരില്‍ മനഃപൂര്‍വ്വം കളവ്‌ ചമച്ച്‌ ഉണ്ടാക്കുന്നവര്‍ നരകത്തില്‍ ഇരിപ്പിടം തയ്യാറാക്കട്ടെ എന്നാണ്‌ തിരുവചനംപ്രവാചകവചനങ്ങളുടെ പരമ്പരകള്‍ സസൂക്ഷമം പരിശോധിച്ച്‌ ഉറപ്പുവരുത്തിയാണ്‌ മുന്‍ഗാമികളായ ഹദീസ്‌ പണ്ഡിതന്‍മാര്‍ സ്വീകരിച്ചത്‌നേരിയ സംശയങ്ങള്‍ക്ക്‌ പോലും ഇടം കൊടുക്കാതെയാണ്‌ പ്രവാചക വിജ്ഞാനങ്ങള്‍ കൈകാര്യം ചെയ്‌തത്‌എന്നാല്‍ കാന്തപുരം യാതൊരു പ്രമാണങ്ങളുമില്ലാതെ വ്യജകേശം കൊണ്ട്‌ വന്ന്‌ സമുദായത്തെ വഞ്ചിച്ചുആദ്യം പ്രമാണമുണ്ടെന്ന്‌ പ്രഖ്യാപിച്ച്‌ സമ്മേളനം നടത്തിപിന്നീട്അതിലെ വൈരുധ്യം ചൂണ്ടികാണിക്കപ്പെട്ടപ്പോള്‍ പ്രമാണത്തെ തന്നെ തള്ളിപ്പറയുകയും ചെയ്‌തുസഹിക്കാനാവാത്ത തെറ്റാണ്‌ പ്രവാചകന്‍റെ പേരില്‍ ഇദ്ദേഹം നടത്തിയത്‌മുടിപ്പള്ളിയുടെ പിന്നില്‍ സാമ്പത്തിക അജണ്ട ലക്ഷ്യം വെച്ച്‌ കാന്തപുരം നടത്തുന്ന ഹീനരീതിയാണ്‌ വ്യാജകേശം.
8. ആത്മീയതയുടെ മറവില്‍ ഇവര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പുകള്‍ സുവിധിതമാണ്‌ജനങ്ങളുടെ കൈയ്യില്‍ നിന്ന്‌ ഓഹരികള്‍ പിരിച്ചെടുത്ത്‌ വന്‍സാമ്പത്തിക തട്ടിപ്പിന്‌ നേതൃത്വം കൊടുത്ത ഒട്ടേറെ സംഭവങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടാതാണ്‌.
9. കേരളമുസ്‌ലിം സമൂഹം സമുദായ സൗഹാര്‍ദ്ദത്തിന്‍റെ വഴികണ്ടവരാണ്‌മഹാരഥന്‍മാരായ പണ്ഡിതന്‍മാരും സയ്യിദുമാരും സൗഹൃദത്തിന്‍റെ സന്ദേശമാണ്‌ നമുക്ക്‌ പകര്‍ന്ന്‌ തന്നത്‌ഈ ബഹുസ്വര സമൂഹജീവിത പരിസരത്തില്‍ നേതക്കാള്‍ കാണിച്ച മഹിത പാരമ്പര്യം ചരിത്ര വസ്‌തുതയാണ്‌എന്നാല്‍ജംഇയ്യത്തുല്‍ ഇഹ്‌സാനിയ്യയുടെയും സുന്നി ടൈഗര്‍ ഫോഴ്‌സിന്‍റെയും പ്രചോദന കേന്ദ്രം കാന്തപുരമാണെന്ന്‌ തെളിയിക്കപ്പെട്ടതാണ്‌കേരളത്തില്‍ ആദ്യത്തെ തീവ്രവാദ മന്ത്രം ഇദ്ദേഹമാണ്‌ ഉരുവിട്ടത്‌നിരവധി കൊലപാതകങ്ങള്‍ ഉള്‍പടെ ഒട്ടേറെ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരും ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്നവരും ഈ ഗ്രൂപ്പിന്‍റെ നേതാക്കളും പ്രവര്‍ത്തകരുമാണ്‌ചെയ്‌ത തെറ്റുകള്‍ക്ക്‌ സമൂഹ മധ്യേ പശ്ചാത്തപിക്കാതെ മാനവികതയുടെ മുഖമൂടി അണിയുന്നത്‌ പ്രബുദ്ധരായ കേരളീയ സമൂഹം തിരിച്ചറിയണം.
10. മഹാരഥന്‍മാരായ ഗുരുസ്രേഷ്‌ഠരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ കേരള മുസ്‌ലിം പരിസരത്തില്‍ അനൈക്യത്തിന്‍റെ വിത്തുപാകിയത്‌ കാന്തപുരമാണ്‌നിരവധി പള്ളികളും മദ്രസകളും ഓഹരിവെച്ച്‌ നമ്മുടെ മാനസകങ്ങളില്‍ ഭിത്തി തീര്‍ത്തവര്‍ സാമുദായിക ഛിദ്രതയുടെ വാഹകരാണ്‌.ഐക്യത്തിന്‍റെ പുതിയ അപ്പോസ്‌തല വേഷം കെട്ടുന്ന ഇദ്ദേഹം ഒരു ജനതയുടെ ചരിത്ര ബോധത്തെ പരിഹസിക്കുകയാണ്‌.

സമാപന സമ്മേളനം



ഇന്നത്തെ കൌമുദി ഫ്ളാഷ്- ലീഗിനെ ഒതുക്കാകാന് കാന്തപുരം കോണ്ഗ്രസ് ധാരണ


2012, ഏപ്രിൽ 29, ഞായറാഴ്‌ച

വിമോചന യാത്ര സമാപനം പുത്തരിക്കണ്ടം മൈതാനിയില്‍



  വിമോചന യാത്ര സമാപനം നടക്കുന്ന പുത്തരിക്കണ്ടം മൈതാനിയും (1) മുടി സമ്മേളനം നടന്ന ചന്ദ്ര ശേഖരന്‍ നായര്‍ സ്റ്റേഡിയവും(2) ശരിക്ക് കണ്ടോളു.  നായര്‍ സ്റ്റേഡിയത്തിന്റെ ഇരട്ടിയിലധികം വിസ്തൃതി ഉണ്ട് പുത്തരിക്കണ്ടം മൈതാനിക്ക്‌ ..
____________________________________________________________________  
കേരള മുസ്ലിങ്ങളെ ആത്മീയതയുടെ പേര് പറഞ് തട്ടിപ്പ് നടത്തിയ കാന്തപുരം എപി അബൂബക്കര്‍ മൗലവിയുടെ ഞെട്ടിപ്പിക്കുന്ന പുതിയ വിവരങ്ങള്‍ നാളെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ ഒരുമിച്ചു കൂടുന്ന വന്‍ ജനാവലിക്കു മുമ്പില്‍ പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാക്കളെ സാക്ഷി നിര്‍ത്തി സമസ്തയുടെ മക്കള്‍ വെളിപ്പെടുത്തുന്നു തല്‍സമയം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള യാത്ര GMC യുടെ കാറ്റ് പോയി . കാന്താപുരത്തിന്റെ കറാമത്ത്‌ .!?




കാന്തപുരത്തിന്റെ വിവാദ GMC ക്ക് അപകടം സംഭവിക്കുകയും ടയറിന്റെ കാറ്റ് പോവുകയും ചെയ്തത് ആരും അറിഞ്ഞില്ല എന്ന് തോന്നുന്നു . എന്താ വിഘടിതരെ ഇതും ഉസ്താദിന്റെ കറാമത്താണോ?

അണ്ണാറകണ്ണനും തന്നാലായത് (മുടി സമ്മേളനം x സമസ്ത മഹാ സമ്മേളനം)

സമസ്ത വാര്‍ഷികം നടന്നത് കൂരിയാട്‌ ദേശീയ പാത 17 നു ഇരുവശവുമുള്ള 37 ഏക്കര്‍ വിസ്തൃതിയുള്ള പാടത്ത്‌. സമ്മേളന വേദിയും കവിഞ്ഞു കിലോമീറ്ററുകളോളം ദേശീയ പാതയില്‍ ഇരു വശത്തേക്കും തടിച്ചു കൂടിയ ജനസാഗരം സമ്മേളന വേദിയില്‍ പോലുമെത്താനാകാതെ ഞെരുങ്ങി നിന്നു. കഷ്ടിച്ച് രണ്ട് ഏക്കര്‍ വിസ്തൃതിയുള്ള ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വെച്ചു നടത്തുന്ന മുടി സമ്മേളനത്തെ സമസ്ത സമ്മേളനവുമായി താരതമ്യം ചെയ്യാന്‍ ശ്രമിക്കരുത് 

2012, ഏപ്രിൽ 27, വെള്ളിയാഴ്‌ച

wimochana yathra live photos 2










wimochana yathra live photos








വിമോചന യാത്ര അലങ്കോലപ്പെടുത്താന്‍ കാന്തപരം വിഭാഗം ശ്രമം. അക്രമികള്‍ അറസ്റ്റില്‍. മുഴുവന്‍ ശാഖകളിലും പ്രതിഷേധ പ്രകടനം നടത്താന്‍ ആഹ്വാനം

തൃശൂര്‍കേച്ചേരി : ആത്മീയത ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയത്തില്‍ SKSSF നടത്തുന്ന വിമോചന യാത്രയെ ആസൂത്രിതമായി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച കാന്തപുരം വിഭാഗം ചാരന്മാരെ പ്രവര്‍ത്തകര്‍ പിടികൂടിയാത്രയുടെ ഒമ്പതാം ദിവസമായ ഇന്നലെ തൃശൂര്‍ ജില്ലയിലെ കേച്ചേരി നല്‍കിയ സ്വീരണ സമ്മേളനത്തില്‍ വെച്ചാണ്‌ സംഭവംചെറുതുരുത്തിയില്‍ നിന്ന്‌ കേച്ചേരിയിലേക്ക്‌ വരികയായിരുന്ന യാത്രയുടെ വാഹന വ്യൂഹത്തിനിടയിലേക്ക്‌ ഇരച്ചു കയറാന്‍ ശ്രമിക്കുകയും സ്വീകരണ വേദിയിലേക്ക്‌ കല്ലെറിയുകയും ചെയ്‌ത സംഘത്തെ പ്രവര്‍ത്തകര്‍ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നുആദ്യം ചോദ്യങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞ്‌ മാറാന്‍ ശ്രമിച്ചെങ്കിലും പിന്നീട്‌ ഇവര്‍ തങ്ങള്‍ക്ക്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച്‌ വിശദമായി തുറന്നു പറഞ്ഞുയാത്രയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനും യാത്ര അലങ്കോലപ്പെടുത്താനും വഹാബ്‌ സഖാഫി മമ്പാടാണ്‌ തങ്ങളെ പറഞ്ഞയച്ചതെന്ന്‌ പരസ്യമായി സ്റ്റേജില്‍ വന്ന്‌ പറഞ്ഞ സംഘം ചെയ്‌ത തെറ്റില്‍ സുന്നികളോട്‌ മാപ്പ്‌ ചോദിച്ചുവഹാബ്‌ സഖാഫിയുടെ സ്വകാര്യ സെല്‍ഫോണ്‍ അക്രമികളില്‍ നിന്ന്‌ കണ്ടെത്തിവിഘടിത ചാരപ്പണിയില്‍ സുന്നീ പ്രവര്‍ത്തകര്‍ പ്രകോപിതരായെങ്കിലും നേതാക്കളുടെ സംയമനാഹ്വാനം പൂര്‍ണാര്‍ത്ഥത്തില്‍ അനുസരിച്ചതിനാല്‍ അനിഷ്‌ട സംഭവങ്ങളൊന്നുമുണ്ടായില്ലഇവരെ പിന്നീട്‌ പോലീസെത്തി അറസ്റ്റ്‌ ചെയ്‌തു.
വിമോചന യാത്ര തുടങ്ങിയതു മുതല്‍ പലവിധേനയും യാത്ര അലങ്കോലപ്പെടുത്താന്‍ കാന്തപുരം വിഭാഗം ശ്രമിച്ചിരുന്നുഎന്നാല്‍ സുന്നീ പ്രവര്‍ത്തകരുടെ പക്വമായ ഇടപെടല്‍ കാരണം എല്ലാം നിശ്‌ഫലമാവുകയായിരുന്നുകാന്തപുരം നടത്തുന്ന കേരളയാത്ര ജനം തള്ളിയതിലുള്ള നിരാശയും
വിമോചന യാത്രക്ക്‌ ലഭിച്ചു കൊണ്ടിരിക്കുന്ന വന്‍ജനപിന്തുണയുമാണ്‌ ഇവരെ ഇത്തരം ആസൂത്രിത വിഘടന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രേരിപ്പിക്കുന്നത്‌.
മാനവികത പറഞ്ഞ്‌ യാത്ര നടത്തുന്ന കാന്തപുരം മറുഭാഗത്ത്‌ ഇത്തരം അസാംസാകാരിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നത്‌ ലജ്ജാകരമാണെന്ന് SKSSF നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.നേതാവിന്‍റെ യാത്രയെ ജനം തള്ളിക്കളഞ്ഞതിന്‌ കാരണമന്വേഷിക്കേണ്ടത്‌ സ്വന്തം ചെയ്‌തകളിലാണ്‌സ്ഥാപിത സാമ്പത്തിക അജണ്ടകള്‍ക്ക്‌ SKSSF തടസ്സമാവുന്നെന്ന തിരിച്ചറിവില്‍നിന്നാണ്‌ ഇവര്‍ ഇത്തരം തരം താഴ്‌ന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്‌ നേതാക്കള്‍ പറഞ്ഞു.ഏറെ കാലമായി സുന്നീ വിദ്യാര്‍ത്ഥീ സമൂഹം ഇവരെ സഹിക്കുകയാണെന്നും കേരളയാത്ര തിരുവനന്തപുരത്തെത്തണമെന്ന്‌ ആഗ്രഹമുണ്ടെങ്കില്‍ ഇത്തരം ദുര്‍വൃത്തികളില്‍ നിന്ന്‌ മാറി നില്‍ക്കലായിരിക്കും കാന്തപുരത്തിന്‌ ആരോഗ്യകരമെന്നും നേതാക്കള്‍ മുന്നറിയിപ്പ്‌ നല്‍കിഇതിന്‌ മുമ്പും വിവിധ ഗൂഢപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുത്തിട്ടുള്ള വഹാബ്‌ സഖാഫിക്കെതിരെ നിയപരമായ അന്വേഷണം നടത്തണമെന്ന്‌ നേത്‌ക്കള്‍ ആവശ്യപ്പെട്ടുസംഭവത്തില്‍ പ്രതിഷേധിച്ച്‌ മുഴുവന്‍ശാഖകളിലും പ്രതിഷേധ പ്രകടനം നടത്താന്‍ നേതാക്കള്‍ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.വാര്‍ത്താ സമ്മേളനത്തില്‍ SKSSF ജനറല്‍ സെക്രട്ടറി ഒണമ്പിള്ളി മുഹമ്മദ്‌ ഫൈസിനാസര്‍ ഫൈസി കൂടത്തായിഉസ്‌മാന്‍ കല്ലട്ടയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിമോചന യാത്ര; ചമ്രവട്ടത്ത് നിന്നും . . .


മലപ്പുറം ജില്ലയുടെ സമാപന സ്വീകരണം പൊന്നാനി ചമ്രവട്ടം ജംഗ്ഷനില്‍ ജാഥാ കാപ്റ്റന്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കവ് പ്രസംഗിക്കുന്നു


വിമോചനയാത്രക്ക്‌ പാലക്കാട്‌ ഊഷ്‌മള വരവേല്‍പ്‌



പെരിന്തല്‍മണ്ണയിലെ സ്വീകരണ സമ്മേളനം

പാലക്കാട് ആത്മീയതചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയത്തില്‍ SKSSF നടത്തുന്ന വിമോചന യാത്രക്ക്‌ ജില്ലയില്‍ ആവേശകരമായ വരവേല്‍പ്പ്‌ആത്മീയ ചൂഷണം അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി സ്വീകരണ സ്ഥലങ്ങളില്‍ തടിച്ചു കൂടിയ ആയിരങ്ങള്‍ സംഘടനയുടെ ജന പിന്തുണയുടെ കൂടി തെളിവായി.മേഖലാ അതിര്‍ത്തികളില്‍ നൂറുകണക്കിന്‌ വാഹനങ്ങളുടെ അകമ്പടിയോടെയാണ്‌ പ്രവര്‍ത്തകന്‍മാര്‍ യാത്രയെ സ്വീകരിച്ചാനയിച്ചത്‌.
ജാഥാ ക്യാപ്‌റ്റന്‍ അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്വൈസ്‌ക്യാപ്‌റ്റന്‍മാരായ നാസ്വിര്‍ ഫൈസി കൂടത്തായിഓണമ്പിള്ളി മുഹമ്മദ്‌ ഫൈസിമുസ്ഥഫാ മാസ്റ്റര്‍ മുണ്ടുപാറസത്താര്‍ പന്തല്ലൂര്‍അയ്യൂബ്‌ കൂളിമാട്‌റഹീം ചുഴലി തുടങ്ങിയവരാണ്‌ യാത്രക്ക്‌ നേതൃത്വം നല്‍കുന്നത്‌.
ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ പട്ടാമ്പിയിലേക്ക്‌ തുറന്ന വാഹനത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ്‌ ജാഥാനായകരെ വേദിയിലേക്കാനയിച്ചത്‌മുസ്‌ലിം ലീഗ്‌ പാലക്കാട്‌ ജില്ലാ പ്രസിഡണ്ട്‌ സി..എം കരീം സാഹിബ്‌ സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകെ.പി.സി തങ്ങള്‍ അധ്യക്ഷം വഹിച്ചുഅബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌നാസര്‍ ഫൈസി കൂടത്തായ്‌സത്താര്‍ പന്തല്ലൂര്‍അയ്യൂബ്‌ കൂളിമാട്‌ഇസ്‌മാഈല്‍ ഹാജി എടച്ചേരിഅബ്‌ദുല്ല മാസ്റ്റര്‍സയ്യിദ്‌ ഇമ്പിച്ചിക്കോയ തങ്ങള്‍സി.കെ.എം സ്വാദിഖ്‌ മുസ്‌ലിയാര്‍ടി.കെമുഹമ്മദ്‌ കുട്ടി ഫൈസിസിമുഹമ്മദലി ഫൈസിഅബൂബക്‌ര്‍ ഫൈസി മലയമ്മആനമങ്ങാട്‌ മുഹമ്മദ്‌ കുട്ടി ഫൈസിജാബിര്‍ തൃക്കരിപ്പൂര്‍മുസ്‌ത്വഫ അഷ്‌റഫി കക്കുപ്പടിഅബ്‌ദുല്‍ ഖാദിര്‍ ഫൈസിഅബ്ദുര്‍റഹ്മാന്‍ ജിഫാരിമുനീര്‍ അന്‍വരി തുടങ്ങിയവര്‍ സംബന്ധിച്ചു.
ചെര്‍പ്പുളശ്ശേരിയില്‍ ഏര്‍പ്പെടുത്തിയ സ്വീകരണം അബ്‌ദുല്‍ ഖാദിര്‍ ഹൈതമി സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തുഅബ്‌ദുല്‍ ഖാദര്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചുനെല്ലായ കുഞ്ഞിമുഹമ്മദ്‌ മുസ്‌ലിയാര്‍ഖാജ ദാരിമിബീരാന്‍ കുട്ടി ഹാജിഹനീഫ തൃക്കടീരി തുടങ്ങിയവര്‍ സംബന്ധിച്ചു.
വൈകീട്ട്‌ മൂന്നിന്‌ മണ്ണാര്‍ക്കാട്‌ എത്തിയ യാത്രയെ സ്വീകരിക്കാന്‍ വന്‍ ജനാവലി തന്നെ എത്തിയിരുന്നുകനത്ത മഴയത്ത്‌ ആവേശം ചോരാതെ മഴ കൊണ്ടും ജനങ്ങള്‍ സ്വീകരണ സമ്മേളനത്തില്‍ ആദ്യാന്തം വരെ സജീവമായി പങ്കെടുത്തത്‌ ഏറെ ശ്രദ്ധേയമായിരുന്നുശക്തമായ മഴയും കൂലം കുത്തിയൊഴുകുന്ന ജനാവലിയും ഗതാഗതം ഏറെ നേരത്തേക്ക്‌ തടസ്സപ്പെടുത്തിസ്വീകരണയോഗം അഡ്വ.എല്‍ ശംസുദ്ദീന്‍ ഉദ്‌ഘാടനം ചെയ്‌തു.
തുടര്‍ന്ന ആലത്തൂരില്‍ വന്‍ജനാവലിയുടെ അകമ്പടിയോടെ പ്രവര്‍ത്തകര്‍ യാത്രയെ സ്വീകരിച്ചുഖാജദാരിമി ഉദ്‌ഘാടനം ചെയ്‌തുതാജുദ്ദീന്‍ മാസ്റ്റര്‍അശ്‌റഫി മൗലവി തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു.
സമാപന സമ്മേളനം ഒറ്റപ്പാലത്ത്‌ സയ്യിദ്‌ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തുശിഹാബുദ്ദീന്‍ ഫൈസി ലക്കിടി അദ്ധ്യക്ഷം വഹിച്ചുഅബ്ബാസ്‌ ളാഹിരിയൂസുഫ്‌ പത്തിരിപ്പാലമുശ്‌താഖ്‌ ഒറ്റപ്പാലംസിറാജുദ്ദീന്‍ ലക്കിടി തുടങ്ങിയവര്‍ സംബന്ധിച്ചു.

വിമോചന യാത്ര; കോട്ടക്കലിലില്‍ നിന്നും . . .


ജാഥാക്യാപ്റ്റന്മാരായ അബ്ദുല് ഹമീദ് ഫൈസി യെയും ഓണംപിള്ളി മുഹമ്മദ് ഫൈസിയെയും കോട്ടക്കലിലെ സ്വീകരണ സമ്മേളന നഗരിയിലേക്ക് പ്രവര്‍ത്തകര്‍ ആനയിക്കുന്നു

വിമോചന യാത്രക്ക്‌ നേരെ കുറ്റിപ്പുറം എസ്‌. ഐയുടെ അതിക്രമം













വളാഞ്ചേരി വളാഞ്ചേരി ടൗണില്‍ വിമോചനയാത്രയെ അനുഗമിച്ച വിഖായ വളണ്ടിയര്‍മാരുടെ വാഹനങ്ങള്‍ക്ക്‌ നേരെ കുറ്റിപ്പുറം എസ്‌ഐയുടെ അതിക്രമംപ്രവര്‍ത്തകരുടെ വാഹനങ്ങളുടെ കാറ്റൊഴിക്കാന്‍ ഇദ്ദേഹം നിര്‍ദേശം നല്‍കുകയായിരുന്നുസ്വീകരണ സമ്മേളനത്തിന്‌ സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക്‌ നേരെയാണ്‌ എസ്‌ഐയുടെ നിരുത്തരവാദപരമായ പെരുമാറ്റമുണ്ടായത്‌.
രോഷാകുലരായ പ്രവര്‍ത്തകര്‍ കുറ്റിപ്പുറം പോലീസ്‌ സ്റ്റേഷനിലേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ നടത്തിതെറ്റ്‌ സമ്മതിച്ച്‌ എസ്‌ഐ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പരസ്യ മാപ്പ്‌ പറയുകയും അന്വേഷണം നടത്തി നടപടിയെടുക്കാമെന്ന്‌ സിഐ ഉറപ്പ്‌ നല്‍കുകയും ചെയ്‌തതിന്‌ ശേഷമാണ്‌ പ്രവര്‍ത്തകര്‍ പിരിഞ്ഞ്‌ പോയത്‌കുറ്റിപ്പുറം എസ്‌.ഐയുടെ നിരുത്തരവാദപരമായ പെരുമാറ്റത്തില്‍ SKSSF സംസ്ഥാന കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

SKSSF വിമോചനയാത്രക്ക്‌ കോട്ടക്കലില്‍ പ്രൗഢഗംഭീര സ്വീകരണം



കോട്ടക്കല്‍ ആത്മീയതചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയവുമായി SKSSF സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തില്‍ മംഗലാപുരത്തു നിന്നു പ്രയാണമാരംഭിച്ച വിമോചനയാത്രക്ക്‌ കോട്ടക്കലില്‍ പ്രൗഢഗംഭീര സ്വീകരണം നല്‍കിസമസ്‌തയുടെയും പോഷകഘടകങ്ങളുടെയും ആഭിമുഖ്യത്തില്‍ എടരിക്കോട്‌ നിന്നു നൂറുകണക്കിന്‌ വാഹനങ്ങളുടെ അകമ്പടിയോടെ കോട്ടക്കല്‍ ബസ്‌സ്‌റ്റാന്റിലേക്ക്‌‌ വിമോചനയാത്രയെ ആനയിച്ചുജില്ലാ പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തുസ്വാഗതസംഘം ചെയര്‍മാന്‍ എം.പി മുഹമ്മദ്‌ മുസ്‌‍ലിയാര്‍ അധ്യക്ഷത വഹിച്ചു.വ്യാജമുടിയുടെ നാള്‍വഴികള്‍ എന്ന പ്രമേയത്തില്‍ സമ്മേളന നഗരിയില്‍ ഒരുക്കിയ എക്‌സിബിഷന്‍ സമസ്‌ത കേന്ദ്ര മുശാവറ അംഗം പി.പി മുഹമ്മദ്‌ ഫൈസി ഉദ്‌ഘാടനം ചെയ്‌തുതോപ്പില്‍ കുഞ്ഞാപ്പുഹാജി ജാഥാക്യാപ്‌റ്റനെ ഷാളണിയിച്ചുസ്വാഗതസംഘം കമ്മിറ്റിക്കു വേണ്ടി എം.പി മുഹമ്മദ്‌ മുസ്‌‍ലിയാര്‍ കടുങ്ങല്ലൂരുംജില്ലാ എസ്‌.ബി.വിക്കു വേണ്ടി ആശിഖ്‌ ഇന്ത്യനൂരും ഹാരാര്‍പ്പണം നടത്തി.
സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിമാരായ അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍റഹ്‍മത്തുല്ലാഹ്‌ ഖാസിമി മൂത്തേടംമുസ്‍ലിംയൂത്ത്‌ ലീഗ്‌ ജില്ലാ പ്രസിഡണ്ട്‌ നൗഷാദ്‌ മണ്ണിശ്ശേരിജനറല്‍ സെക്രട്ടറി ഉസ്‌മാന്‍ താമരത്ത്‌,ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ഇസ്‌മാഈല്‍ സഖാഫി തോട്ടുമുക്കംആനമങ്ങാട്‌ മുഹമ്മദ്‌കുട്ടി ഫൈസി,എം.എസ്‌.എഫ്‌ സംസ്ഥാന ട്രഷറര്‍ എന്‍.കെ അഫ്‌സല്‍ റഹിമാന്‍പാണക്കാട്‌ സയ്യിദ്‌ ഹാശിറലി ശിഹാബ്‌ തങ്ങള്‍കെ.എം സൈതലവി ഹാജിഇല്ലിക്കോട്ടില്‍ കുഞ്ഞലവി ഹാജിആശിഖ്‌ കുഴിപ്പുറംയു.എ മജീദ്‌ ഫൈസി ഇന്ത്യനൂര്‍സയ്യിദ്‌ മുഈനുദ്ദീന്‍ ജിഫ്രികെ.കെ നാസര്‍കാടാമ്പുഴ മൂസഹാജിസാജിദ്‌ മങ്ങാട്ടില്‍,കല്ലിങ്ങല്‍ സൈതാലിക്കുട്ടിവിഉസ്‌മാന്‍ ഫൈസിഅലി കുളങ്ങരആത്വിഫ്‌ കുണ്ടുകുളംസലീം കാക്കത്തടം,സുലൈമാന്‍ മുസ്‌ലിയാര്‍ രണ്ടത്താണിഹസൈന്‍ കുറുകറഊഫ്‌ കാച്ചടിപ്പാറ പ്രസംഗിച്ചുജാഥാ ക്യാപ്‌റ്റന്‍ അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ മറുപടി പ്രസംഗം നടത്തിറവാസ്‌ ആട്ടീരി സ്വാഗതവും ജഅ്‌ഫര്‍ ഇന്ത്യനൂര്‍ നന്ദിയും പറഞ്ഞു.

ആത്മീയത കമ്പോളവത്‌ക്കരിക്കുന്നത്‌ അപകടകരം : ഹമീദലി ശിഹാബ്‌ തങ്ങള്‍



കോട്ടക്കല്‍ ഇസ്‍ലാമിക നവോത്ഥാന സംരംഭങ്ങള്‍ക്ക്‌ ദിശ നല്‍കിയ ആത്മീയ ദര്‍ശനങ്ങളെ കമ്പോളവത്‌ക്കരിക്കുന്നത്‌ അപകടകരമാണെന്ന്‌ പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ പ്രസ്‌താവിച്ചു. SKSSF വിമോചനയാത്രക്ക്‌ കോട്ടക്കലില്‍ നല്‍കിയ സ്വീകരണം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു തങ്ങള്‍.
ആത്മസംസ്‌കരണമാണ്‌ ആത്മീയതയുടെ പൊരുള്‍ഹൃദയ വിശുദ്ധിയും ഉദാത്ത സംസ്‌കാരവും വിളയിച്ചെടുക്കാനാണ്‌ ആത്മീയ മാര്‍ഗങ്ങളെ ഉപയോഗപ്പെടുത്തേണ്ടത്‌മറിച്ച്‌ കച്ചവട താല്‍പര്യങ്ങള്‍ക്കും പ്രാസ്ഥാനിക നേട്ടങ്ങള്‍ക്കും വേണ്ടി ആത്മീയതയെ ദുരുപയോഗം ചെയ്യുന്നത്‌ ആപത്‌ക്കരമാണ്‌വിശുദ്ധ പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ തിരുകേശമെന്ന പേരില്‍ കാന്തപുരം വിഭാഗം അവതരിപ്പിച്ച വ്യാജമുടി ഹൈദരലി ശിഹാബ്‌ തങ്ങളുടെ ആഹ്വാന പ്രകാരം പൊതുസമൂഹം അവജ്ഞയോടെ തള്ളിക്കളഞ്ഞിരിക്കുകയാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സ്വാഗതസംഘം ചെയര്‍മാന്‍ എം.പി മുഹമ്മദ്‌ മുസ്‍ലിയാര്‍ കടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചുഅബ്‌ദുസ്വമദ്‌ പൂക്കോട്ടൂര്‍ആദര്‍ശ്ശേരി ഹംസ കുട്ടി മുസ്‌ലിയാര്‍തോപ്പില്‍ കുഞ്ഞാപ്പു ഹാജിറഹ്‌മത്തുല്ലാഹ്‌ ഖാസിമി മുത്തേടംയൂത്ത്‌ലീഗ്‌ ജില്ലാ പ്രസിഡന്‍റ്‌ നൗഷാദ്‌ മണ്ണിശ്ശേരിമുസ്‌ലിം ലീഗ്‌ മണ്ഡലം പ്രസിഡന്‍റ്‌ കുട്ടി മൗലവി,പിപി മുഹമ്മദ്‌ മുസ്‌ലിയാര്‍ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ഇസ്‌മാഈല്‍ സഖാഫി തോട്ടുമുക്കം സുലൈമാന്‍ ദാരിമി ഏലംകുളംസ്വലാഹുദ്ദീന്‍ ഫൈസി വെന്നുയൂര്‍ സംബന്ധിച്ചു.

വ്യക്തിതാല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി മതമൂല്യങ്ങളെ ബലികഴിച്ച കപട ആത്മീയ വാദിയാണ്‌ കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാരെന്ന്‌ അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌.



കേരള മുസ്‌ലിംകള്‍ക്കിടയില്‍ മതപണ്ഡിതര്‍ക്കുള്ള ആദരവിനെയും അംഗീകാരത്തെയും ദുരുപയോഗം ചെയ്‌ത്‌ വലിയ തോതിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക്‌ നേതൃത്വം നല്‍കിയ വ്യക്തിയാണ്‌ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍തന്‍റെ സങ്കുചിതമായ സംഘടനാ താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി അക്രമങ്ങളും കൊലപാതകങ്ങളും നടത്താന്‍ ഇദ്ദേഹം പ്രത്യേക സംഘടന തന്നെ രൂപീകരിച്ചിരുന്നുസുന്നി ടൈഗര്‍ ഫോഴ്‌സ്‌,ജംഇയ്യത്തുല്‍ ഇഹ്‌സാനിയ്യ എന്നീ പേരുകളില്‍ രഹസ്യമായി പ്രവര്‍ത്തിച്ച ഈ തീവ്രവാദ സംഘന ഒട്ടേറെ കൊലപാതകങ്ങള്‍ നടത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്‌. 1999ല്‍ സംസ്ഥാനത്ത്‌ നടന്ന ആറ്‌ കൊലപാതകങ്ങള്‍ അന്വേഷിച്ച പ്രത്യേക സംഘം ഇതില്‍ ജംഇയ്യത്തുല്‍ ഇഹ്‌സാനിയ്യക്ക്‌ പങ്കുണ്ടെന്ന്‌ കണ്ടെത്തിയിരുന്നു.അന്വേഷണ സംഘത്തിലെ എസ്‌.പി വിജയന്‍ എറാളംഡി.വൈ.എസ്‌.പി എ.കെ വിജുശങ്കര്‍ എന്നിവര്‍ ഇത്‌ വാര്‍ത്താ സമ്മേളനം നടത്തി വെളിപ്പെടുത്തിയിരുന്നുകാരന്തൂര്‍ മര്‍കസ്‌ മാനേജര്‍ ഉള്‍പെടെ പതിമൂന്ന്‌ പ്രതികളാണ്‌ ഈ കേസില്‍ ഉണ്ടായിരുന്നത്‌.
ചേകന്നൂര്‍ കൊലപാതക കേസിലെ പ്രധാന സാക്ഷിയായിരുന്ന മലപ്പുറത്തെ ഒരു പ്രമുഖ കോണ്‍ഗ്രസ്‌ നേതാവിന്‍റെ ദുരൂഹ മരണത്തില്‍ കാന്തപുരത്തിന്‍റെ പങ്കിനെക്കുറിച്ച്‌ പത്രവാര്‍ത്തയുണ്ടായിരുന്നുചേകന്നൂര്‍ കേസില്‍ ഇടക്കാലത്ത്‌ പ്രതി ചേര്‍ക്കപ്പെടുകയും സി.ബി.ഐ ചോദ്യംചെയ്യലിന്‌ വരെ വിധേയരാവുകയും ചെയ്‌തവരാണ്‌ ഇപ്പോള്‍ മാനവികത പറഞ്ഞ്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്‌കാന്തപുരം വിഭാഗത്തിന്‍റെ ബുദ്ധികേന്ദ്രമായും സിറാജ്‌ ലേഖകനുമായി പ്രവര്‍ത്തിച്ചിരുന്ന ഇപ്പോള്‍ ആ ഗ്രൂപ്പ്‌ വിട്ട ഒരു പ്രമുഖ വ്യക്തി വെളിപ്പെടുത്തിയ ഒരു സത്യം ഇതോട്‌ ചേര്‍ത്ത്‌ വായിക്കേണ്ടതാണ്‌കേരള മുസ്‌ലിംകളുടെ ആധികാരിക മത പണ്ഡിത സഭയായ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖ്യ കാര്യദര്‍ശിയായിരുന്ന മഹാനായ ശംസുല്‍ ഉലമ ഇ.കെ അബൂബകര്‍ മുസ്‌ലിയാരെ വധിക്കാന്‍ വരെ ഇവര്‍ നിഗൂഢ നീക്കം നടത്തിയിരുന്നു എന്നാണ്‌ ഇദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്‌.
കുറ്റിപ്പുറത്തെ അബ്‌ദുന്നൂറിന്‍റെ നേതൃത്വത്തില്‍ ഷാന്‍ എന്‍റര്‍പ്രൈസസ്‌ എന്ന സ്ഥാപനം ഇരുനൂറ്‌ കോടിയോളം രൂപ നിക്ഷേപം സ്വീകരിച്ച്‌ നടത്തിയ തട്ടിപ്പില്‍ കാന്തപുരത്തിന്‍റെ പങ്ക്‌ അനിഷേധ്യമാണ്‌അബ്‌ദുന്നൂറിന്‍റെ കയ്യിലുള്ള രേഖകള്‍ ശേഖരിക്കാന്‍ യു..ഇയില്‍ എത്തിയ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കും അഭിഭാഷകനും ലഭിച്ച വിവര പ്രകാരം നാല്‍പത്തിയാറ്‌ കോടി രൂപ കാന്തപുരത്തിന്‍റെ കൈവശമാണെന്ന്‌ വ്യക്തമായിരിക്കുകയാണ്‌കാന്തപുരം വിഭാഗം സംഘടനയുടെ അഖിലേന്ത്യ ഓര്‍ഗനൈസറായി പ്രവര്‍ത്തിച്ച അബ്‌ദുന്നൂറിന്‍റെ ബിസിനസ്‌ പങ്കാളിയാണ്‌ കാന്തപുരംകോടികള്‍ ലഭിക്കാനുള്ള നൂറുകണക്കിന്‌ നിക്ഷേപകരോട്‌ ഇക്കാര്യത്തില്‍ മറുപടി പറയാന്‍ കാന്തപുരം ബാധ്യസ്ഥനാണ്‌.
ചൂഷണങ്ങളുമായി കാന്തപുരത്തിന്‌ അധിക കാലം മുന്നേട്ടു പോവാനാവില്ലെന്നും യാഥാര്‍ഥ്യം ഉള്‍കൊള്ളാന്‍ അദ്ദേഹത്തിന്‍റെ അനുയായികള്‍ തയ്യാറാവണമെന്നും അബ്‌ദുല്‍ ഹമീദ്‌ ഫൈസി പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

വിമോചനയാത്ര ലക്ഷ്യം കാണുന്നു... നാസര്‍ സഖാഫിയും സമസ്‌തയിലേക്ക്‌..



സമസ്‌തയിലേക്ക്‌ കടന്നു വന്ന അബ്‌ദു നാസര്‍ സഖാഫി പടിഞ്ഞാറത്തറയെ കുന്ദമംഗലത്തെ വിമോചന യാത്ര സമാപന സമ്മേളനത്തില്‍ ശൈഖുനാ ചേലക്കാട്‌ ഉസ്‌താദ്‌ ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചപ്പോള്‍.. (ഇദ്ധേഹത്തെ കുറിച്ചുള്ള വിശദാംശങ്ങളും അഭിമുഖവും ദിവസങ്ങള്‍ക്കകം കേരള ഇസ്ലാമിക്‌ റൂമില്‍ നല്‍കുമെന്ന്‌ മമ്മൂട്ടി പടിഞ്ഞാറത്തറ ക്ലാസ്സ്‌ റൂമിലെ ഓപ്പന്‍ ഫോറത്തില്‍ അറിയിച്ചിട്ടുണ്ട്‌)