2012, ഓഗസ്റ്റ് 11, ശനിയാഴ്‌ച

വിഘടിത തട്ടിപ്പുകള്‍ തുടരുന്നു; സ്വലാത്ത്‌ നഗറിലെ പ്രാര്‍ത്ഥനകള്‍ ശൈഖ്‌ സായിദിനെന്ന്‌ അറബി പത്രവാര്‍ത്ത

വിശുദ്ധ റമളാനില്‍ സ്വലാത്ത്‌ നഗറില്‍ ജനങ്ങള്‍ എത്തുന്നതും പ്രാര്‍ത്ഥിക്കുന്നതും ശൈഖ്‌ സായിദിനു വേണ്ടിയാണെന്ന രീതി
യില്‍ യു.എ.ഇയിലെ അറബികളെ കബളിപ്പിച്ചു പണംപറ്റാന്‍
'അല്‍ ഖലീജ്‌ 'പത്രത്തില്‍ വിഘടിതര്‍ നല്‍കിയ വാര്‍ത്ത

തിരു നബി(സ)യെ കുറിച്ചുള്ള ഐ ജിയുടെ പ്രഭാഷണം; ഇന്‍റര്‍നെറ്റില്‍ വന്‍ ഹിറ്റായി മാറുന്നു..


www.skssfnews.com
ഒരു ദിവസം മാത്രം പതിനയ്യായിരത്തോളം കേള്‍വിക്കാര്‍ 
തിരുവനന്തപുരം: വിശുദ്ധ റമദാന്‍ മാസത്തില്‍ ഇന്റെര്‍നെറ്റിലെ യൂറ്റ്യൂബില്‍ പോസ്റ്റ് ചെയ്യപ്പെട്ട ഐ ജി ഡോ. അലക്‌സാണ്ടര്‍ ജേക്കബിന്റെ തിരു നബി (സ) യെ കുറിച്ചുള്ള വസ്തുനിഷ്ടമായ  പ്രഭാഷണം ശ്രദ്ധേയമാവുന്നു. 
ഇസ്ലാമികാദര്‍ശങ്ങളെപ്പറ്റിയും തിരുമേനിയെ പറ്റിയും ആധികാരികമായി സംസാരിക്കുന്ന ശബ്ദരേഖയാണ് ഓഗസ്‌റ്റ് അഞ്ചിന് പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഒരൊറ്റദിവസംകൊണ്ട് പതിനയ്യായിരത്തോളം ആളുകള്‍ കാണുകയും നൂറുകണക്കിന് അനുകൂല- പ്രതികൂല കമന്റുകള്‍ ഇതിന് ലഭിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്നു.
ഇതേസമയം, പോസ്റ്റില്‍ ഉളള​ശബ്ദം ഐ ജിയുടേത് അല്ല എന്ന കമന്റുകളും ശക്തമായി നിലനില്‍ക്കുന്നു. പോസ്റ്റിന്റെ ആധികാരികതയെയും അതിലെ വിഷയത്തെയും ചൊല്ലി വിവിധ ആളുകള്‍ കമന്റുകളിലൂടെ ഏറ്റുമുട്ടുന്നുമുണ്ട്. അലക്‌സാണ്ടര്‍ ജേക്കബിന്റെ പ്രഭാഷണത്തിന് ഡി ജി പി ജേക്കബ് പുന്നൂസിന്റെ നിശ്ചല ചിത്രമാണ് നല്‍കിയിരിക്കുന്നതെന്നും ചിലര്‍ വാദിക്കുന്നു 
തന്റെ ജന്‍മനാടായ തുമ്പമണ്ണിലെ മുസ്ലീങ്ങളുടെ ചരിത്രം ഓര്‍മിപ്പിച്ചാണ് ഐ ജിയുടെ പ്രഭാഷണം തുടങ്ങുന്നത്. പിന്നീട് മുഹമ്മദ് നബിയുടെ പ്രസക്തിയും പ്രാധാന്യവും വിവരിച്ച് ഇസ്ലാമിന്റെ വിവിധ വശങ്ങളിലേക്ക് പ്രഭാഷണം കടക്കുന്നു. ഏകദേശം ഒരു മണിക്കൂര്‍  ദൈര്‍ഘ്യമുളള​പ്രഭാഷണം ഇസ്ലാമിന്റെയും പ്രവാചകന്റെയും ചരിത്രം അനാവരണം ചെയ്യുന്നു.

വിശ്വവിഖ്യാത ചരിത്രകാരനായ ആര്‍നോള്‍ഡ് ജെ ടോയന്‍ബിയെ ഉദ്ധരിച്ചാണ് അലക്‌സാണ്ടര്‍ ജേക്കബ് പ്രഭാഷണത്തിന്റെ ആധികാരികത ഉറപ്പാക്കുന്നത്. പിന്നീട് പ്രവാചകന്റെ ജീവിതം, ഇരുണ്ടയുഗം, പ്രവാചകന്‍ ലോകത്തെ മാറ്റിമറിച്ചത്, പ്രവാചകന്‍ മുന്നോട്ടുവച്ച രാഷ്ട്രീയം, വിദ്യാഭ്യാസത്തിന് നല്‍കിയ പ്രാധാന്യം, ഏകദൈവ വിശ്വാസം, മനുഷ്യാവകാശം, മാനവികത, ഇഹ-പരലോകജീവിതം തുടങ്ങി വിവിധ ദര്‍ശനങ്ങള്‍ വിശദവും വ്യക്തവുമായി അദ്ദേഹം വിവരിക്കുന്നു. അതുകൊണ്ടുതന്നെ പ്രവാചക സ്നേഹി കള്‍ക്കിടയിലെന്ന പോലെ  ചരിത്ര സ്നേഹികള്‍ ക്കിടയിലും വമ്പിച്ച ഹിറ്റായി ഈ പ്രഭാഷണം മാറികൊണ്ടിരിക്കുക്കയാണ്.

2012, ജൂലൈ 24, ചൊവ്വാഴ്ച

ഖാസിമിക്കെതിരെ വിഘടിതര്....

Add caption

വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ ധവളപത്രം ആവശ്യപ്പെട്ട്‌ മുസ്‌ലിം സംഘടന നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു



തിരുവനന്തപുരം: ഭരണ നിര്‍വഹ ണരംഗത്തും ജൂഡീഷറിയിലുമുള്ള സാമുദായിക പ്രാതിനിത്യവും വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ വിശദമായ കണക്കുകളും അടങ്ങുന്ന ധവളപത്രം പുറത്തിറക്കണ മെന്നാവശ്യപ്പെട്ട്‌മുസ്‌ലിം സംഘടന നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്‌ടതായി ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ പാണക്കാട്‌ സയിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമി സാമുദായിക സംഘടനകള്‍ക്ക്‌ അന്യായമായി പതിച്ചുനല്‍കിയത്‌ അടിയന്തരമായി തിരിച്ചുപിടിക്കണമെന്നും നേതാക്കള്‍ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടു. തലസ്ഥാനത്ത്‌ നഗര ഹൃദയത്തിലടക്കം സാമുദായിക സംഘടനകള്‍ക്കു ഭൂമി പതിച്ചുന ല്‍കിയിട്ടുണ്‌ട്‌. ഇങ്ങനെ നല്‍കിയ ഭൂമി ഉടന്‍ തിരിച്ചുപിടിക്കണം. ഈ വസ്‌തുക്കളുടെ പാട്ടക്കുടിശിക എഴുതിത്തള്ളിയ നടപടി പുനഃപരിശോധിക്കണം. 
ഏരിയ ഇന്റന്‍സീവ്‌ പ്രോഗ്രാം അനുസരിച്ചുള്ള 33 സ്‌കൂളുകള്‍ക്ക്‌ പൂര്‍ണമായി എയ്‌ഡഡ്‌ പദവി നല്‍കുക, മലബാര്‍ ആസ്ഥാനമായി സെക്രട്ടേറിയറ്റിന്റെ അനക്‌സ്‌ സ്ഥാപിക്കുക, മലബാറില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും അനുവദിക്കുക, കാസര്‍ഗോഡ്‌, കണ്ണൂര്‍, വയനാട്‌, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌ ജില്ലകള്‍ക്കായി പ്രത്യേക വികസന പാക്കേജ്‌ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ നിവേദനത്തിലുള്ളത്‌.
ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്‌തകേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ ശൈഖുനാ  കോട്ടുമല ടി.എം.ബാപ്പു മുസലിയാര്‍, മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി എം. സി. മായിന്‍ ഹാജി, കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ പ്രസിഡന്റ്‌ ടി.പി. അബ്‌ദുള്ളക്കോയ മദനി, ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ്‌ സെക്രട്ടറി ഹുസൈന്‍ മുടവൂര്‍, ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌, കടയ്ക്കല്‍ അബ്‌ദുല്‍ അസീസ്‌ മൌലവി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍


ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍

തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും  കേന്ദ്ര മുശാവറാ ഗവും  കടമേരി റഹ്മാനിയ അറബിക് കോളജ് പ്രിന്‍സിപ്പലുമായ ശൈഖുനാ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാരെ തെരഞ്ഞെടുത്തു. പുന:സംഘടിപ്പിച്ച ഹജ്ജ് കമ്മിറ്റിയുടെ ആദ്യ യോഗം ഐകകണ്ഠ്യേനയാണ് ചെയര്‍മാനെ തെരഞ്ഞെടുത്തത്.
ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എയാണ് ശൈഖുനാ ബാപ്പു മുസ്ലിയാരുടെ പേര് നിര്‍ദേശിച്ചത്. സി.പി. മുഹമ്മദ് എം.എല്‍.എ പിന്താങ്ങി. 
സമസ്തയുടെ വിവിധ പോഷക സംഘടനകളുടെയും സാരഥിയായിരുന്ന അദ്ദേഹത്തെ  ഹജ്ജ് കമ്മിറ്റിയുടെ മേധാവിയാക്കാന്‍ നേരത്തെ സര്‍ക്കാര്‍ തലത്തില്‍ ധാരണയായിരുന്നു.
സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്‍െറ ജനറല്‍ സെക്രട്ടറിയായ അദ്ദേഹം നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
 പ്രമുഖ പണ്ഡിതനായിരുന്ന കോട്ടുമല അബൂബാക്കാര്‍ മുസ്ലിയാരുടെ മകനായ ശൈഖുന അദ്ധേഹത്തിന്റെ  പേരിലുള്ള കോട്ടുമല ഇസ്ലാമിക്‌ കംപ്ലെസിന്റെ   മാനജെരുമാണ്.
നിലവില്‍ കോഴിക്കോട് ജില്ലയില്‍ വടകര താലുകില്‍ പ്രവര്‍ത്തിക്കുന്ന മത ഭൊധിക സമന്വയ സ്ഥാപനമായ കടമേരി റഹ്മാനിയ അറബിക് കോളജിന്‍റെ സ്ഥാപക പ്രിന്‍സിപ്പലായും സേവനമനു സ്ടിക്കുന്നുണ്ട് .
ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചയും യോഗം നടത്തി. കമ്മിറ്റിയുടെ അടുത്ത യോഗം ജൂലൈ 28ന് കരിപ്പൂരില്‍ ചേരും. പുതിയ ചെയര്‍മാനെ അനുമോദിച്ച് അംഗങ്ങള്‍ സംസാരിച്ചു. ഹജ്ജ് വകുപ്പ് വഹിക്കുന്ന മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ചടങ്ങിനു നെത്ര്തം നല്‍കി. മലപ്പുറം ജില്ലാ കളക്ടര്‍ എം.സി.മോഹന്‍ദാസും യോഗത്തില്‍ പങ്കെടുത്തു.

പെരുന്നാള്‍ അവധിദിനത്തിലെ പരീക്ഷ പുനഃക്രമീകരിക്കണം - എസ്.കെ.എസ്.എസ്.എഫ്


മലപ്പുറം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ പെരുന്നാള്‍ അവധിദിനത്തില്‍ നിശ്ചയിച്ച പാദവാര്‍ഷിക പരീക്ഷ മറ്റൊരു ദിവസത്തേക്ക് പുനഃക്രമീകരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. പ്രാഥമികതലംമുതല്‍ ഹയര്‍സെക്കന്‍ഡറിതലംവരെ ജൂലായ് 16 മുതല്‍ 24 ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ പരീക്ഷ നടത്തണമെന്നാണ് വിദ്യാഭ്യാസവകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതുപ്രകാരം പെരുന്നാള്‍ അവധിദിനത്തിലും പരീക്ഷ നടത്താന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥയുണ്ട്. മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ വൈസ്പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തള്ളി അധ്യക്ഷതവഹിച്ചു. സത്താര്‍ പന്തലൂര്‍, പി.എം. റഫീഖ് അഹ്മദ് തിരൂര്‍, വി.കെ.എച്ച്. റശീദ്, സയ്യിദ് ഒ.എം.എസ്. തങ്ങള്‍, ആശിഖ് കുഴിപ്പുറം, ശഹീര്‍ അന്‍വരി പുറങ്ങ്, ശമീര്‍ ഫൈസി ഒടമല, ജലീല്‍ ഫൈസി അരിമ്പ്ര, ശംസുദ്ദീന്‍ ഒഴുകൂര്‍, യു.എ. മജീദ് ഫൈസി ഇന്ത്യനൂര്‍, ജഅഫര്‍ ഫൈസി പഴമള്ളൂര്‍, റവാസ് ആട്ടീരി, സിദ്ദീഖ് ചെമ്മാട്, ജലീല്‍ പട്ടര്‍കുളം, ഇ. സാജിദ് മൗലവി, ഖയ്യൂം കടമ്പോട്, റഫീഖ് ഫൈസി തെങ്ങില്‍, ഇബ്രാഹിം ഫൈസി ഉഗ്രപുരം, ശിഹാബ് കുഴിഞ്ഞോളം എന്നിവര്‍ പ്രസംഗിച്ചു.

2012, ജൂലൈ 19, വ്യാഴാഴ്‌ച

റമളാനിലെ സംശയങ്ങളിലേക്കൊരെത്തിനോട്ടം...

ഇഞ്ചക്ഷന്‍, ഗ്ളൂക്കോസ് തുടങ്ങിയവ ചെയ്യുന്നത് മൂലം നോമ്പ് ബാത്വിലാകുമോ?

ഇല്ല. ശരീരത്തിന്റെ ഉള്‍ഭാഗം എന്ന പേര്‍ പറയുന്നിടത്ത് തടിയുള്ള വല്ല വസ്തുക്കളും പ്രവേശിക്കുന്നത് കൊണ്ടാണ് നോമ്പ് മുറിയുക. വായ, മൂക്ക്, ചെവി, മലമൂത്ര ദ്വാരങ്ങള്‍, മുലക്കണ്ണ് എന്നീ തുറക്കപ്പെട്ട ദ്വാരത്തിലൂടെയുള്ള പ്രവേശിക്കണം. ഒരാള്‍ തലച്ചോറ്, വയറ്, ആമാശയം എന്നിവിടങ്ങളിലേക്ക് വല്ലതും കയറ്റിയിറക്കിയാല്‍ അവന്റെ നോമ്പ് മുറിയും. തുഹ്ഫ (3/401-403). ഹാശിയാത്തുശ്ശര്‍വാനി (പേ.87) (ലിസാനുല്‍ അറബ് 336) (അന്‍വാര്‍ - 160) (ഇംറാനിയുടെ അല്‍ബയാന്‍ 503). ഇത് പോലെ തന്നെ ബ്ളഡെടുത്താല്‍ നോമ്പ് മുറിയില്ല.
ഒരു നോമ്പ് വ്യത്യാസമുള്ള നാട്ടില്‍ നിന്ന് വന്നവന്റെ നോമ്പ് വിശദീകരിക്കാമോ?
? തറാവീഹ് നിസ്കാരം കഴിഞ്ഞ ശേഷം നോമ്പിന്റെ നിയ്യത്ത് ഇമാമ് ചൊല്ലിത്തരാറാണല്ലോ പതിവ്. ഇമാം ചൊല്ലിത്തന്ന നിയ്യത്ത് അശ്രദ്ധയോടെ ഒരാള്‍ ഏറ്റുചൊല്ലി. മനസ്സില്‍ കരുതിയതുമില്ല. എങ്കില്‍ നോമ്പ് സ്വഹീഹാവുമോ?
? അമുസ്ലിംകളില്‍ പെട്ട ചിലര്‍ നോമ്പു നോല്‍ക്കുന്നതായി പത്രങ്ങളില്‍ പ്രധാന വാര്‍ത്തയായി വരാറുണ്ട്. അമുസ്ലിംകളുടെ നോമ്പ് സ്വഹീഹാണോ? അതിന് അവര്‍ക്ക് പ്രതിഫലം ല‘ിക്കുമോ

= നിയ്യത്ത് ആവശ്യമള്ള നിസ്കാരം, നോമ്പ് തുടങ്ങിയ ഇബാദത്തുകള്‍ ഒരു അമുസ്ലിം ചെയ്താല്‍ അത് സാധുവാകുന്നതോ പ്രതിഫലം ലിക്കുന്നതോ അല്ല. ഈമാന്‍ ഉണ്ടായിരിക്കുക എന്നത് നിയ്യത്ത് സ്വഹീഹാവാനുള്ള നിബന്ധനയാകുന്നു. അയാള്‍ പിന്നീട് ഇസ്ലാമിലേക്ക് വന്നാലും മുമ്പ് ചെയ്ത ഇത്തരം കര്‍മ്മങ്ങള്‍ക്ക് പ്രതിഫലം ലിക്കുന്നതല്ല. എന്നാല്‍ നിയ്യത്ത് ആവശ്യമില്ലാത്ത സ്വദഖ, അതിഥി സല്‍ക്കാരം, അടിമമോചനം, കുടുംബബന്ധം ചേര്‍ക്കല്‍, കടം കൊടുക്കല്‍ തുടങ്ങിയ പുണ്യകര്‍മ്മങ്ങള്‍ ഒരു അമുസ്ലിം പ്രവര്‍ത്തിക്കുകയും അമുസ്ലിമായി തന്നെ മരണപ്പെടുകയും ചെയ്താല്‍ അതിന്നും പരലോകത്ത് പ്രതിഫലം ഉണ്ടാകുന്നതല്ല. അയാള്‍ക്ക് ഇഹലോകത്ത് ഐശ്വര്യവും സന്തോഷവും ജീവിതസുഖവും നല്‍കുന്നതാണ്. ഈ പുണ്യകര്‍മ്മങ്ങള്‍ ചെയ്ത ആള്‍ പിന്നീട് മുസ്ലിമായാല്‍ കാഫിറായ കാലത്ത് ചെയ്ത പുണ്യകര്‍മ്മങ്ങളുടയും കൂടി പ്രതിഫലം പരലോകത്ത് ലിക്കുന്നതാണ്. ഒരു ദാസന്‍ മുസ്ലിമാവുകയും ഇസ്ലാം നന്നാവുകയും ചെയ്താല്‍ മുമ്പ് ചെയ്ത സല്‍കര്‍മ്മങ്ങള്‍ അവന്റെ പേരില്‍ അല്ലാഹു എഴുതുമെന്ന് സ്വഹീഹായ ഹദീസുകളില്‍ വന്നിട്ടുണ്ട്. (ശര്‍ഹുല്‍ മുഹദ്ദബ് 3/4).







മുനവ്വറലി ശിഹാബ് തങ്ങള്‍; തേജസ് വാര്‍ത്ത വാസ്തവ വിരുദ്ധം: പിണങ്ങോട്



ചേളാരി: 2012 ജൂലൈ 18 ന് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയില്‍ മുനവ്വറലി ശിഹാബ് തങ്ങളെ സംബന്ധിച്ച് ചര്‍ച്ച നടന്നതായും അതിന്ന് താന്‍ വിശദീകരണം നല്‍കിയതായും ജുലൈ 19 ലെ തേജസ് ദിനപത്രത്തില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ പിണങ്ങോട് അബൂബക്കര്‍സാഹിബ്‌ അറിയിച്ചു. 18 ന് ചേര്‍ന്ന മുശാവറ മീറ്റിങ്ങില്‍ പങ്കെടുക്കുകയൊ വിശദീകരണം നല്‍കുകയൊ ചെയ്തിട്ടില്ലെന്നിരിക്കെ വാസ്തവ വിരുദ്ധമായ വാര്‍ത്ത നല്‍കി തെറ്റിദ്ധാരണകള്‍ പരത്തുന്ന നടപടി അനുചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2012, ജൂലൈ 17, ചൊവ്വാഴ്ച

കേരള ഹജ്ജ് കമ്മിറ്റി പുനസംഘടിപ്പിച്ചു കോട്ടുമല ബാപ്പു മുസ്ല്യാരാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.


 http://www.islamonlive.in/story/2012-07-18/1342586358-29218

സംസ്ഥാന ഹജ്ജ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. എക്‌സിക്യൂട്ടീവ് ഓഫീസര്‍, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ ഉള്‍പ്പടെ 16 പ്രതിനിധികളാണ് ഹജ്ജ് കമ്മിറ്റിയില്‍ ഉണ്ടാകുക.പുതിയ കമ്മിറ്റി ചേര്‍ന്ന് ശനിയാഴ്ച ചെയര്‍മാനെ തെരഞ്ഞെടുക്കും. മുസ്‌ലിംലീഗിന് നാല് അംഗങ്ങളുള്ള പുതിയ കമ്മിറ്റിയില്‍ സുന്നി ഇ.കെ-എ.പി വിഭാഗങ്ങള്‍ക്കും ഇരു മുജാഹിദ് സംഘടനകള്‍ക്കും പുറമെ ജമാഅത്തെ ഇസ്‌ലാമി, തബ്‌ലീഗ് ജമാഅത്ത്, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രതിനിധികളുമുണ്ട്. കഴിഞ്ഞ ഹജ്ജ് കമ്മിറ്റിയില്‍ അംഗത്വം ഉണ്ടായിരുന്ന ഐ.എന്‍.എല്ലിനെയും പി.ഡി.പിയെയും ഒഴിവാക്കി. പ്രതിപക്ഷത്തിനും ശിയ വിഭാഗത്തിനും കമ്മിറ്റിയില്‍ പ്രാതിനിധ്യമില്ല. എം എല്‍ എമാരായി ലീഗിലെ കെ. മുഹമ്മദുണ്ണി ഹാജി , കോണ്‍ഗ്രസിലെ സി.പി. മുഹമ്മദ് എന്നിവര്‍ കമ്മിറ്റിയിലുണ്ട്.ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, കോട്ടുമല ബാപ്പു മുസ്ലിയാര്‍ (സമസ്ത), സി.പി. സൈതലവി മാസ്റ്റര്‍ ചേങ്ങര (സമസ്ത എ.പി. വിഭാഗം) , അബ്ദുല്ലക്കോയ മദനി (കെ.എന്‍.എം), ഡോ. ഇ.കെ. അഹമ്മദ്കുട്ടി ( നദ്‌വത്തുല്‍ മുജാഹിദീന്‍), തൊടിയൂര്‍ മഹുമ്മദ്കുഞ്ഞി മൗലവി (സെക്രട്ടറി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), പി.പി. ഉവൈസ് ഹാജി (തബ്ലീഗ് ജമാഅത്ത്), വി.കെ. അലി (ജമാഅത്തെ ഇസ്ലാമി), വി. മുഹമ്മദ്‌മോന്‍ ഹാജി (കോഴിക്കോട് ജില്ലാ പഞ്ചായത്തംഗംമുസ്ലിം ലീഗ്), എ.കെ. അബ്ദുല്‍ റഹ്മാന്‍ (മലപ്പുറം ജില്ലാ പഞ്ചായത്തംഗം കോണ്‍ഗ്രസ്) സി.ബി. അബ്ദുല്‍ഹാജി (ചെങ്ങള ഗ്രാമപഞ്ചായത്ത് അംഗം) ടി.കെ. സൈദാലിക്കുട്ടി (സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍), എം.സി. മോഹന്‍ദാസ് (മലപ്പുറം ജില്ലാ കലക്ടര്‍ എക്‌സ് ഓഫിഷ്യോ അംഗം) എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. എം എല്‍ എമാരായി ലീഗിലെ കെ. മുഹമ്മദുണ്ണി ഹാജി , കോണ്‍ഗ്രസിലെ സി.പി. മുഹമ്മദ് എന്നിവര്‍ കമ്മിറ്റിയിലുണ്ട്. എം എല്‍ എമാരായി ലീഗിലെ കെ. മുഹമ്മദുണ്ണി ഹാജി , കോണ്‍ഗ്രസിലെ സി.പി. മുഹമ്മദ് എന്നിവര്‍ കമ്മിറ്റിയിലുണ്ട്. എം എല്‍ എമാരായി ലീഗിലെ കെ. മുഹമ്മദുണ്ണി ഹാജി , കോണ്‍ഗ്രസിലെ സി.പി. മുഹമ്മദ് എന്നിവര്‍ കമ്മിറ്റിയിലുണ്ട്. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ഫതവാ കമ്മിറ്റി കണ്‍വീനറും പ്രമുഖ പണ്ഡിതനുമായ കോട്ടുമല ബാപ്പു മുസ്ല്യാരാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.


2012, ജൂലൈ 12, വ്യാഴാഴ്‌ച

ജിന്നുകള് മുജാഹിദുകളെ എവിടെ എത്തിക്കും? -അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌


www.skssfnews.com

രു നൂറ്റാണ്ട്‌ പോലും പൂര്‍ത്തിയാക്കാതെ മുജാഹിദ്‌ പ്രസ്ഥാനം തകര്‍ന്നേക്കുമോ? 1920-കളില്‍ കേരളത്തില്‍ തുടക്കം കുറിച്ച മുജാഹിദ്‌ പ്രസ്ഥാനം കഴിഞ്ഞ ഒരു ദശാബ്ദമായി കടുത്ത പ്രതിസന്ധി അഭിമുഖീകരിച്ച്‌ വരികയാണ്‌. 2002-ല്‍ സംഘടന നെടുകെ പിളരുകയും രണ്ട്‌ സമാന്തര സംഘടനകളായി പ്രവര്‍ത്തിച്ച്‌ വരികയും ചെയ്യുന്നു. ഔദ്യോഗിക വിഭാഗത്തിന്‌ എ.പി. അബ്ദുല്‍ ഖാദര്‍ മൗലവിയും അബ്ദുര്‍റഹ്‌മാന്‍ സലഫിയും നേതൃത്വം നല്‍കുമ്പോള്‍ മറുവിഭാഗ ത്തിന്‌ ഹുസൈന്‍ മടവൂരും സി.പി. ഉമര്‍ സുല്ലമിയും നേതൃത്വം നല്‍കുന്നു. സുബൈര്‍ മങ്കടയുടെ നേതൃത്വത്തില്‍ `സംഘടന തന്നെ ബിദ്‌അത്താ'ണെന്ന്‌ പറഞ്ഞ്‌ മൂന്നാമത്തൊരു ഗ്രൂപ്പ്‌ പ്രവര്‍ത്തിച്ചുവരുന്നു.
ആദര്‍ശപരവും അടിസ്ഥാനപരവുമായ നിരവധി വിഷയങ്ങളില്‍ ഈ വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നു. പ്രധാന ഭിന്നത `തൗഹീദില്‍' തന്നെയാണെന്നതാണ്‌ ഏറെ വിചിത്രം. അദൃശ്യമായ നിലയില്‍ അല്ലാഹുവിനോടൊഴികെ മറ്റൊരു വസ്‌തുവിനോടും സഹായം ചോദിച്ച്‌ കൂടെന്നും അത്‌ ശിര്‍ക്കാണെന്നുമായിരുന്നു മുജാഹിദ്‌ പ്രസ്ഥാനം പഠിപ്പിച്ചിരുന്നത്‌. സുന്നി സമൂഹം മഹാത്മക്കളോട്‌ സഹായം ചോദിക്കുന്നത്‌ ശിര്‍ക്കാണെന്ന്‌ പറയാനുള്ള ഏക അടിത്തറ ഈ വാദമായിരുന്നു. കാരണം, മണ്‍മറഞ്ഞ മഹാത്മാക്കളോട്‌ തീര്‍ത്തും അദൃശ്യവും മറഞ്ഞതും അഭൗതികവുമായ നിലക്കാണല്ലോ സഹായാര്‍ത്ഥന നടത്തുന്നത്‌.
അദൃശ്യമായ നിലയില്‍ അല്ലാഹുവിനോട്‌ മാത്രമേ സഹായം ചോദിക്കാവൂ എന്ന്‌ ഖുര്‍ആനിലോ ഹദീസിലോ സച്ചരിതരായ മുന്‍ഗാമികളുടെ വിശദീകരണങ്ങളിലോ മറ്റാരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന നമ്മുടെ ചോദ്യത്തിന്‌ അവരുടെ പ്രധാന നേതാവ്‌ കെ. ഉമര്‍ മൗലവിയുടെ മറുപടി ഇപ്രകാരമായിരുന്നു: `ഈജിപ്‌തിലെ സയ്യിദ്‌ റശീദ്‌ രിസ പറഞ്ഞിട്ടുണ്ട്‌. അദ്ദേഹം മുന്‍ഗാമിയല്ല എന്ന അഭിപ്രായമുണ്ടെങ്കില്‍ പറഞ്ഞ ആളെ നോക്കണ്ട, പറഞ്ഞ വിഷയം നോക്കിയാല്‍ മതി.' 
1935-ല്‍ അന്തരിച്ച പാശ്ചാത്യരുടെ ചാരനെന്ന്‌ ഇസ്‌ലാമിക ലോകം വിധിയെഴുതിയ റശീദ്‌ രിസ മാത്രമാണ്‌ ഇപ്രകാരം പറഞ്ഞതെന്ന്‌ മുജാഹിദ്‌ പണ്ഡിതസഭയുടെ മുന്‍ അദ്ധ്യാക്ഷന്‍ കെ. ഉമര്‍ മൗലവി തുറന്ന്‌ സമ്മതിക്കുന്നതാണ്‌ നാം ഇവിടെ കാണുന്നത്‌. തീര്‍ത്തും നവീനമായ ഒരാശയമാണ്‌ ഇതെന്നര്‍ത്ഥം. 
ജമാലുദ്ദീന്‍ അഫ്‌ഗാനി, മുഹമ്മദ്‌ അബ്ദു, റശീദ്‌ രിസ എന്നിവരില്‍നിന്ന്‌ പ്രചോദനം ഉള്‍കൊണ്ട്‌ പ്രസ്ഥാനത്തിന്‌ രൂപകല്‍പന നല്‍കിയ കേരളത്തിലെ മുജാഹിദുകള്‍ക്കീവാദം പറയാം. കാരണം, അദൃശ്യമായ നിലയില്‍ ഉപകാരവും ഉപദ്രവവും വരുത്തിവെക്കാന്‍ കഴിവുള്ള ജിന്ന്‌, പിശാച്‌, മലക്ക്‌ എന്നീ സൃഷ്‌ടികളെ നിഷേധിക്കുകയോ ഭൗതികമായി വ്യാഖ്യാനിക്കുകയോ ചെയ്യുന്നവരാണ്‌ ഈജിപ്‌തിലെ ഉധൃത പണ്ഡിതത്രയങ്ങള്‍.
`ജിന്ന്‌' എന്നതിന്‌ ഉപകാരപ്രദമായ അണുക്കള്‍ എന്നും `മലക്ക്‌' എന്നതിന്‌ ഉപദ്രവകാരികളായ അണുക്കള്‍ എന്നും ഇവര്‍ അര്‍ത്ഥം നല്‍കി. (അല്‍മനാര്‍ പേ. 26)
ഈജിപ്‌തിലെ പണ്ഡിത ത്രയങ്ങളെ നവോത്ഥാന നായകന്മാരായും കിഴക്കുദിച്ച വെള്ളിനക്ഷത്രങ്ങളായും പരിചയപ്പെടുത്തിക്കൊണ്ട്‌ അവരില്‍നിന്ന്‌ ഊര്‍ജ്ജം ഉള്‍കൊണ്ട മുജാഹിദ്‌ പ്രസ്ഥാനം ദീര്‍ഘകാലം ഈ നിലപാട്‌ തുടര്‍ന്നു. 1990-കളില്‍ ഈജിപ്‌തുകാരെ ഒഴിവാക്കി സൗദി സലഫിസത്തിലേക്ക്‌ ചുവട്‌ മാറ്റാനുള്ള തീവ്രശ്രമം സംഘടനക്കുള്ളില്‍ അലയടിച്ചു. 2000 കാലത്ത്‌ ഇത്‌ ശക്തി പ്രാപിച്ചു. ഈജിപ്‌തില്‍നിന്നും സൗദിയിലേക്കുള്ള ഈ ട്രാക്ക്‌ മാറ്റമായിരുന്നു 2002-ല്‍ മുജാഹിദ്‌ പ്രസ്ഥാനത്തെ പിളര്‍ത്തിയത്‌.
സലാം സുല്ലമി, സി.പി. ഉമര്‍ സുല്ലമി, ഹുസൈന്‍ മടവൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ യുവജനവിഭാഗം അഫ്‌ഗാനി ലൈനില്‍ ഉറച്ച്‌ നിന്നപ്പോള്‍ ഔദ്യോഗിക നേതൃത്വം ഒറ്റയടിക്ക്‌ സൗദി വഹാബിസത്തിലേക്ക്‌ സംഘടനയെ തിരിച്ച്‌ വിടുക തന്നെ ചെയ്‌തു. ഇന്നിപ്പോള്‍ സൗദി സലഫിസത്തെ അന്ധമായി അനുകരിക്കുന്ന ഒരു വിഭാഗമായി അവര്‍ വളര്‍ന്നു കഴിഞ്ഞു. 
തൗഹീദില്‍ മാറ്റം അനിവാര്യംശൈഖ്‌ മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ്‌ രൂപകല്‍പന നല്‍കിയ സൗദി സലഫിസം ജിന്ന്‌, പിശാച്‌, മലക്ക്‌ തുടങ്ങിയ അദൃശ്യസൃഷ്‌ടികളെ നിഷേധിക്കുകയോ, ഭൗതികമായി വ്യാഖ്യാനിക്കുകയോ ചെയ്യുന്നില്ല. പ്രത്യുത ജിന്ന്‌, പിശാച്‌, മലക്ക്‌ തുടങ്ങിയ അഭൗതിക സൃഷ്‌ടികളുടെ അസ്‌തിത്വം സ്ഥിരീകരിക്കുകയും അദൃശ്യമായ നിലയില്‍ അവര്‍ ഉപകാരവും ഉപദ്രവവും വരുത്തിവെക്കുന്നുവെന്ന്‌ പറയുകയും ചെയ്യുന്നു. മാത്രമല്ല, ജിന്നും, പിശാചും മനുഷ്യന്‌ വരുത്തിവെക്കുന്ന ഉപദ്രവങ്ങളെ പ്രതിരോധിക്കാനും അവര്‍ വരുത്തുന്ന രോഗങ്ങള്‍ക്ക്‌ ശമനം നല്‍കാനും മാത്രം പിഞ്ഞാണത്തിലെഴുതി കുടിക്കല്‍, ജിന്നിനെ അടിച്ചിറക്കല്‍ തുടങ്ങിയ ആത്മീയ ചികിത്സകള്‍ വേണമെന്ന്‌ സിദ്ധാന്തിക്കുകയും ചെയ്യുന്നു. 
അഫ്‌ഗാനീ തൗഹീദ്‌ പ്രകാരം മന്ത്രംപോലുള്ള ആത്മീയ ചികിത്സകള്‍ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായതിനാല്‍ ശുദ്ധമായ `ശിര്‍ക്കാ'ണ.്‌ സൗദി സലഫിസത്തിലേക്ക്‌ ചുവട്‌ മാറ്റം നടത്തുന്നതിന്‌ മുമ്പ്‌ അവര്‍ എഴുതിയത്‌ നോക്കൂ:
`രോഗങ്ങള്‍ക്കും മറ്റ്‌ അവശതകള്‍ക്കും കാര്യകാരണബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം പരിഹാരം കാണാന്‍ ശ്രമിക്കുക'' (ഇസ്‌ലാമിന്റെ ജീവന്‍ പേ 47)
``നിങ്ങളുടെ മകള്‍ക്ക്‌ രോഗം ബാധിച്ചു. കാര്യകാരണബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ ചികിത്സ നടത്തണം. അലോപതിയും ഹോമിയോപതിയും ആയുര്‍വേദവും യൂനാനിയും പ്രയോഗിച്ച്‌ നോക്കാം. ചികിത്സകള്‍ ഫലിക്കാതെ വരുമ്പോള്‍ രോഗവും മരുന്നും വിധിച്ച അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിക്കുകയും ക്ഷമിക്കുകയും ചെയ്യുക.' (ഇസ്‌ലാമിന്റെ അടിത്തറ തൗഹീദ്‌ പേ. 133) 
സൗദി സലഫിസം അന്ധമായി അനുകരിച്ചശേഷം മന്ത്രം ഉള്‍പ്പെടെയുള്ള ആത്മീയ ചികിത്സകള്‍ ആവാം എന്ന നിലപാട്‌ സ്വീകരിച്ചു. പലപ്രമുഖരും ആത്മീയ ചികിത്സകളെ ഇന്നും ഉള്‍ക്കൊള്ളുന്നില്ലെങ്കിലും വലിയൊരു വിഭാഗം മന്ത്രവും അനുബന്ധ ചികിത്സകളും ആവശ്യമാണെന്ന്‌ പരസ്യമായി ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു.
ഈ വിഭാഗത്തിലെ ഒരു പ്രമുഖന്‍ എഴുതിയ ലഘുലേഖയില്‍ പറയുന്നു: ``സിഹ്‌റ്‌, പിശാച്‌ ബാധ, കണ്ണേറ്‌ മൂലമുള്ള അസുഖങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും മെഡിക്കല്‍ സയന്‍സ്‌ എത്ര പുരോഗമിച്ചാലും മരുന്നുണ്ടാവില്ല. അതേ സമയം ഖുര്‍ആനിലും ഹദീസിലും വന്ന ദുആകളും ദിക്‌റുകളും മന്ത്രങ്ങളും മാത്രമാണ്‌ ചികിത്സ. (പേ. 1)
മന്ത്രവും ജിന്നിനെ അടിച്ചിറക്കലും ഉള്‍പ്പടെയുള്ള ആത്മീയ ചികിത്സ നടത്തുന്ന ഒരു മുജാഹിദ്‌ മൗലവിയുടെ അടുത്തേക്ക്‌ ഒരു രോഗിയെ പറഞ്ഞയച്ചത്‌ ന്യായീകരിച്ചുകൊണ്ട്‌ പ്രമുഖ മുജാഹിദ്‌ പണ്ഡിതന്‍ ഡോ. സകരിയ്യ സ്വലാഹി പറയുന്നത്‌ കാണുക:
``ജിന്ന്‌ ബാധയുണ്ടെന്ന്‌ ബോധ്യപ്പെട്ട ഒരു വ്യക്തിയോട്‌ ഭൗതിക ചികിത്സകളെല്ലാം നിഷ്‌ഫലമായ ഘട്ടത്തില്‍ ഇയാളുടെ അടുക്കല്‍ പോയി നോക്കാവുന്നതാണെന്ന്‌ ഞാന്‍ പറഞ്ഞിട്ടുണ്ട്‌. പക്ഷെ, ഈ ചികിത്സയെക്കുറിച്ച്‌ നമ്മുടെ പണ്ഡിതന്‍മാര്‍ ഭിന്നാഭിപ്രായക്കാരാണെന്ന്‌ അതോടൊപ്പം അയാളോട്‌ പറയുകയും ചെയ്‌തിട്ടുണ്ട്‌. കെ.ജെ.യു. ഈ വിഷയം ചര്‍ച്ച ചെയ്‌തിട്ടില്ലാത്തതിനാല്‍ ചികിത്സ ഇല്ലെന്ന്‌ പറയുന്നവര്‍ക്ക്‌ അതിനുള്ള സ്വാതന്ത്ര്യമുള്ളതുപോലെ ചികിത്സ ഉണ്ടെന്ന്‌ പറയുന്നവര്‍ക്ക്‌ അതിന്‌ സ്വാതന്ത്ര്യമുണ്ടല്ലോ.' (ലഘുലേഖ പേ. 4)
അദൃശ്യം പ്രശ്‌നമാകുന്നു
`ലാഇലാഹ ഇല്ലല്ലാഹ്‌' എന്നതിന്‌ മുജാഹിദുകള്‍ നല്‍കുന്ന അര്‍ത്ഥം ഇപ്രകാരം: ``കാര്യകാരണബന്ധങ്ങള്‍ക്കതീതമായി ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയുന്നവന്‍ അല്ലാഹു മാത്രം''. കാര്യകാരണബന്ധം എന്നതിനുപകരം പല പദങ്ങളും അവര്‍ മാറിമാറി ഉപയോഗിക്കാറുണ്ട്‌. ആദൃശ്യം, മനുഷ്യ കഴിവിനതീതം, മറഞ്ഞ വഴി, അഭൗതിക മാര്‍ഗം എന്നിവയാണാ പദങ്ങള്‍. ഉദാ: `അദൃശ്യമായ നിലയില്‍ ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയുന്നവന്‍ അല്ലാഹു മാത്രം.' 
മഹാത്മാക്കള്‍ക്ക്‌ മറഞ്ഞ വഴിക്ക്‌ ഉപകാരം ചെയ്യാന്‍ കഴിയുമെന്ന വിശ്വാസത്തെ നേരിടാന്‍ വളരെ `ഫിറ്റാ'യ നിര്‍വ്വചനം തന്നെയാണ്‌ അവര്‍ പടച്ചുണ്ടാക്കിയിരിക്കുന്നത്‌. ഇതു കണ്ടെത്തിയ റശീദ്‌ രിസക്ക്‌ അവാര്‍ഡ്‌ നല്‍കി ആദരിക്കുകതന്നെ വേണം. പക്ഷേ, അതൊക്കെ പഴയകാലം. അല്ലാഹു ഒഴികെ മറ്റൊരു സൃഷ്‌ടിക്കും മറഞ്ഞ വഴിക്ക്‌ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയില്ലെന്ന്‌ വിശ്വസിച്ചിരുന്നകാലം. ഇന്ന്‌ കാലം മാറികഥമാറി. ജിന്നിനും പിശാചിനും മലക്കിനും ആദൃശ്യമായ നിലയില്‍ ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയുമെന്ന്‌ അംഗീകരിക്കേണ്ടിവന്നിരിക്കയാണ്‌. ഇനിയെന്ത്‌ ചെയ്യും?
റശീദ്‌ രിസ തൗഹീദിന്‌ നല്‍കിയ നിര്‍വ്വചനം തുടരുകയാണെങ്കില്‍ വലിയ ക്രമപ്രശ്‌നങ്ങള്‍ ഉയരുന്നു. `അദൃശ്യമായ നിലയില്‍ ഗുണവും ദോഷവും വരുത്താന്‍ കഴിയുന്നവന്‍ അല്ലാഹു മാത്രം' എന്ന ആ പഴയ നിര്‍വ്വചനം തുടര്‍ന്നാല്‍ താഴെ പറയുന്ന ചോദ്യങ്ങല്‍ ഉയരുന്നു.
1. ജിന്നിന്‌ മറഞ്ഞ വഴിക്ക്‌ ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയില്ലേ?
2. പിശാചിന്‌ മറഞ്ഞ വഴിക്ക്‌ ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയില്ലേ?
3. മലക്കുകള്‍ക്ക്‌ മറഞ്ഞ വഴി ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയുമല്ലേ?
കഴിയും എന്നാണ്‌ ഉത്തരമെങ്കില്‍ മറഞ്ഞ വഴിക്ക്‌ ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയുന്നവന്‍ അല്ലാഹു മാത്രം' എന്ന തൗഹീദിന്റെ നിര്‍വ്വചനം പൊളിഞ്ഞല്ലോ?

ഇനിയെന്ത്‌? 
ഈ കടുത്ത പ്രതിസന്ധിയില്‍നിന്ന്‌ കരകയറാന്‍ മൂന്ന്‌ മാര്‍ഗങ്ങളാണ്‌ മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ മുന്നിലുള്ളത്‌. 
1. റശീദ്‌ രിസ ഉണ്ടാക്കിയ ഈ നിര്‍വ്വചനം പിന്‍വലിക്കുക. ഈ മാര്‍ഗം സ്വകീരിച്ചാല്‍ തൗഹീദിന്‌ പുതിയൊരു നിര്‍വ്വചനം ഇനിയും കണ്ടെത്തേണ്ടിവരും. അത്‌ പ്രസ്ഥാനത്തിന്‌ കൂടുതല്‍ പേര്‌ ദോഷം വരുത്തും. തൗഹീദിന്റെ നിര്‍വ്വചനത്തില്‍ അട്ടിമറി നടത്തിയവര്‍ എന്ന്‌ നേരത്തെ ദുഷ്‌പേരുള്ള മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ നിര്‍വ്വചനം പിന്‍വലിച്ച്‌ മറ്റൊരു നിര്‍വ്വചനം കൊണ്ടുവരിക എന്നത്‌ എത്രമാത്രം സാധ്യമാകും എന്ന്‌ കണ്ടറിയണം.
2. പഴയ മാര്‍ഗത്തിലേക്ക്‌ തിരിച്ച്‌ പോവുക. സൗദി സലഫിസം ഒഴിവാക്കി, ജിന്ന്‌- പിശാചുകളെ മാറ്റിനിര്‍ത്തി പഴയ ഈജിപ്‌ഷ്യന്‍ നിലപാടിലേക്ക്‌ മടങ്ങുക. ഇതിന്‌ രണ്ട്‌ ദോഷമുണ്ട്‌. സംഘടനക്കാവശ്യമായ പ്രധാന ഫണ്ടുകളെല്ലാം ലഭിക്കുന്നത്‌ സൗദിയില്‍നിന്നാണ്‌. അഫ്‌ഗാനി, മുഹമ്മദ്‌ അബ്ദു, റശീദ്‌ രിസ എന്നീ ഈജിപ്‌ഷ്യന്‍ പണ്ഡിതന്‍മാരെ കേരള മുജാഹിദുകള്‍ നവോത്ഥാന നായകരായി കാണുന്നുവെങ്കിലും പാശ്ചാത്യരുടെ ചാരന്മാരായാണ്‌ സൗദി സലഫികള്‍ ആ ത്രമൂര്‍ത്തികളെ കാണുന്നത്‌. ആ നിലപാടിലേക്ക്‌ മടങ്ങിയാല്‍ അക്കാര്യം മടവൂര്‍ ഗ്രൂപ്പ്‌ സൗദി സലഫി നേതാക്കളെ അറിയിച്ചേക്കും. അപ്പോള്‍ ഫണ്ട്‌ നിലക്കുമോ എന്ന ആശങ്ക പ്രധാനം തന്നെയാണ്‌. മറ്റൊന്ന്‌, പഴയ നിലപാടിലേക്ക്‌ തിരിച്ചുപോയാല്‍ പലരും അതംഗീകരിക്കില്ല എന്നതാണ്‌ വലിയ പ്രശ്‌നം. ഇനിയുമൊരു പിളര്‍പ്പ്‌ വിളിച്ച്‌ വരുത്തലായിരിക്കും അതിന്റെ അനന്തരഫലം.
3. അവസാന മാര്‍ഗം പഴയ നിര്‍വ്വചനത്തിന്‌ പുതിയ വ്യാഖ്യാനം നല്‍കി പിടിച്ച്‌ നില്‍ക്കാന്‍ ശ്രമിക്കുക എന്നതാണ്‌. ആ പരീക്ഷണമാണ്‌ സംഘടന ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. 
അതനുസരിച്ച്‌ `ലാഇലാഹ ഇല്ലല്ലാഹ്‌' എന്നതിന്‌ അദൃശ്യവും അഭൗതികവും കാര്യകാരണ ബന്ധങ്ങള്‍ക്കതീതവും മനുഷ്യകഴിവിനതീതവുമായ നിലയില്‍ ഉപകാരവും ഉപദ്രവവും വരുത്താനുള്ള കഴിവ്‌ അല്ലാഹുവിന്‌ മാത്രം എന്ന നിര്‍വ്വചനം പ്രത്യക്ഷത്തില്‍ അംഗീകരിക്കുക.
നേരത്തെ അദൃശ്യവും അഭൗതികവുമായ കഴിവ്‌ അല്ലാഹുവിന്‌ മാത്രം എന്ന്‌ വിശദീകരിച്ചത്‌ അക്ഷരാര്‍ത്ഥത്തില്‍ നേര്‍ക്ക്‌ നേരെ തന്നെ. ഇപ്പോള്‍ ഒരു വ്യത്യാസം മാത്രം. മനുഷ്യ കഴിവിനതീതം, അദൃശ്യം, അഭൗതികം എന്നെല്ലാം പറഞ്ഞതിന്റെ ഉദ്ദേശ്യം നാം പ്രത്യക്ഷത്തില്‍ മനസ്സിലാക്കുന്ന അര്‍ത്ഥമല്ല. എല്ലാ സൃഷ്‌ടികളുടെയും കഴിവിനപ്പുറമുള്ള കഴിവ്‌' എന്നതാണ്‌ അതുകൊണ്ട്‌ വിവക്ഷിതം. ഇതാണ്‌ പുതിയ വ്യാഖ്യാനം.
അവര്‍ എഴുതുന്നു: മറഞ്ഞ മാര്‍ഗം/അഭൗതിക മാര്‍ഗം എന്ന്‌ പറഞ്ഞാല്‍ കാര്യകാരണ ബന്ധങ്ങള്‍ക്കപ്പുറമുള്ള മാര്‍ഗം അഥവാ സൃഷ്‌ടികളുടെ കഴിവിനപ്പുറത്തുള്ളത്‌ എന്നാണ്‌ അര്‍ത്ഥം.'' (ഇസ്‌ലാഹ്‌ 2006 ഡി.)
പക്ഷെ, ഈ പുതിയ വ്യാഖ്യാനം സംഘടനയുടെ മുഖപത്രം ഉള്‍പ്പെടെ വിശദീകരിച്ചെങ്കിലും പല നേതാക്കളും പ്രവര്‍ത്തകരും അത്‌ ഉള്‍ക്കൊണ്ടിട്ടില്ല. ഈ വാദത്തിനെതിരെ ഇപ്പോള്‍ പലരും രംഗത്ത്‌ വന്നിരിക്കുന്നു. മനുഷ്യ കഴിവിനതീതം എന്നാല്‍ മനുഷ്യകഴിവില്‍ പെടാത്തത്‌ എന്ന്‌ തന്നെയാണ്‌ അര്‍ത്ഥം. `സൃഷ്‌ടികളുടെ കഴിവിനതീതം' എന്ന പുതിയ വ്യാഖ്യാനം അംഗീകരിക്കാനാവില്ലെന്ന്‌ ഇവര്‍ തറപ്പിച്ച്‌ പറയുന്നു.
ഈ പുതിയ വ്യാഖ്യാനത്തിനെതിരെ ഔദ്യോഗിക ഗ്രൂപ്പിലെ പ്രമുഖന്‍ എഴുതിയ പുസ്‌തകത്തില്‍ പറയുന്നു: 
``സൃഷ്‌ടികളുടെ കഴിവിനപ്പുറമുള്ള കാര്യങ്ങള്‍ക്കാണ്‌ അഭൗതിക കാര്യങ്ങള്‍ എന്നും മറഞ്ഞ കാര്യങ്ങള്‍ എന്നും കാര്യകാരണ ബന്ധങ്ങള്‍ക്കപ്പുറമുള്ള കാര്യങ്ങളുമെന്ന സകരിയ്യാ സ്വലാഹിയുടെ പുതിയ നിര്‍വ്വചനം തൗഹീദിന്റെ അടിത്തറ ഇളക്കുന്ന അപകടവാദമാണ്‌.'' (അന്ധവിശ്വാസത്തിലേക്ക്‌ പേ. 15) 
ഈ പുതിയ വ്യാഖ്യാനം സംഘടനയെ പിടിച്ചുലച്ച്‌ കൊണ്ടിരിക്കുകയാണ്‌. ഔദ്യോഗിക നേതൃത്വം ഈ വ്യാഖ്യാനത്തെ തള്ളുകയാണെങ്കില്‍ കഴിഞ്ഞ ആറ്‌ വര്‍ഷം മുജാഹിദ്‌ പ്രസ്ഥാനം പഠിപ്പിച്ച തൗഹീദ്‌ വിശദീകരണ പ്രഭാഷണങ്ങളും പുസ്‌തകങ്ങളും ലേഖനങ്ങളും പിന്‍വലിക്കേണ്ടിവരും.
പിന്‍വലിക്കലല്ല പ്രശ്‌നം. കഴിഞ്ഞ ആറ്‌ വര്‍ഷക്കാലം പഠിപ്പിച്ച തൗഹീദ്‌ തെറ്റായിരുന്നുവെന്ന്‌ പറയുമ്പോള്‍ അണികള്‍ നേതൃത്വത്തെ എങ്ങനെ വിശ്വസിക്കും എന്ന പ്രശ്‌നം ഉയര്‍ന്നുവരുന്നു. മാത്രമല്ല, എല്ലാവരും ഇതംഗീകരിക്കുമോ എന്ന പ്രശ്‌നവുമുണ്ട്‌. അതിലേറെ പ്രശ്‌നം ജിന്ന്‌, പിശാച്‌, വിഭാഗങ്ങളുടെ കഴിവിനെ കുറിച്ച്‌ എന്ത്‌ പറയും എന്ന്‌ തീരുമാനിക്കേണ്ടതുമുണ്ട്‌. ഇനിയെന്ത്‌? കാത്തിരുന്ന്‌ കാണാം.

മലപ്പുറം കലക്‌ട്രറ്റ്‌ മാര്‍ച്ചിലെ അബ്‌ദുസ്സമദ്‌ പൂക്കോട്ടൂരിന്റെ പ്രഭാഷണത്തില്‍ നിന്ന്‌

2012, ജൂലൈ 7, ശനിയാഴ്‌ച

എസ് കെ എസ് എസ് എഫ് അന്താരാഷ്‌ട്ര സമ്മേളനത്തിന് ബാഗ്ലൂരില്‍ തുടക്കമായി



ബാഗ്ലൂര്‍: എസ് കെ എസ് എസ് എഫ് പ്രവര്‍ത്തനങ്ങള്‍ ദേശീയതല ത്തിലേക്ക് വ്യാപിപ്പിക്കുനതിന്റെ ഭാഗമായി അന്താരാഷ്‌ട്ര സമ്മേളനത്തിന് ബാഗ്ലൂരില്‍ തുടക്കമായി . ആന്ധാപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ദല്‍ഹി എന്നിവിട ങ്ങളില്‍ ചാപ്റ്റര്‍ കമ്മറ്റി കളും രൂപീകരിച്ചു . സെപ്തംബറില്‍ അംഗത്വ പ്രചാരണം ആരംഭിക്കും. പശ്ചിമ ബംഗാളിലെ 24 പര്‍ഗാനാസ് ജില്ലയിലെ ഗോപാല്‍പൂരില്‍ ആസ്ഥാനമന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
ദേശീയ വിദ്യാര്‍ഥി സമ്മേളനം 7, 8 (ഇന്നും നാളെയും) ബാഗ്ലൂരില്‍ നടക്കും. 300 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ദേശീയ ഭാരവാഹികളെ തെര ഞ്ഞെടുക്കും. മുസ്‌ലിം വിദ്യാഭ്യാസ ശാക്തീകരണം, കേരള മദ്‌റസാമോഡല്‍, പ്രബോ ധന മാതൃക, ജനാധിപത്യവും മതന്യൂനപക്ഷവും തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. കൊലപാതക രാഷ്‌ടത്തീയത്തിനെതിരെ കാമ്പയിന്‍ സംഘടിപ്പിക്കും.

അവകാശധ്വംസനത്തിനെതിരെ സമസ്‌ത കലക്‌ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി മുസ്‌ലിം സമുദായത്തെ ഇനിയും ഉറക്കിക്കിടത്താനാവില്ല: പൂക്കോട്ടൂര്‍



ന്യൂനപക്ഷ അവകാശധ്വംസനത്തിനെതിരേ സമസ്‌ത പ്രക്ഷോപ സമിതിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം കലക്‌ടറേറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ SYS സ്റ്റേറ്റ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സംസാരിക്കുന്നു
മലപ്പുറം: മുസ്‌ലിം സമുദായത്തെ ഇനി ആര്‍ക്കും ഉറക്കിക്കിടത്താനാ വില്ലെന്നും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ്‌ ആരും ഭീഷണിപ്പെ ടുത്തേണ്‌ടതില്ലെന്നും എസ്‌.വൈ.എസ്‌ സംസ്ഥാന സെക്രട്ടറി അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ പ്രസ്താവിച്ചു. 
വെള്ളംകോരികളും വിറകുവെട്ടികളുമല്ല മുസ്‌ലിംകള്‍.. വിദ്യാഭ്യാസത്തില്‍ സമുദായവും മുന്നേറിയിട്ടുണ്‌ട്‌. അതിനാല്‍, അര്‍ഹമായ അവകാശത്തിനു വേണ്‌ടിയുള്ള ന്യായമായ പോരാട്ടമാണു മുസ്‌ലിംകള്‍ നടത്തുന്നത്‌. ന്യൂനപക്ഷ അവകാശധ്വംസനത്തിനെതിരേ സമസ്‌തയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം കലക്‌ടറേറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമദൂരം, ശരിദൂരം എന്നൊക്കെ പറഞ്ഞ്‌ ഇനിയാരും സമുദായത്തെയും സര്‍ക്കാരിനെയും പേടിപ്പിക്കേണ്‌ട. എന്നാല്‍, ഇങ്ങനെ പറയുന്നവരെയൊന്നും മുസ്‌ലിം സമുദായം പേടിക്കുന്നുമില്ല. അര്‍ഹമായ അവകാശം വേണമെന്നാണു മുസ്‌ലിംകള്‍ ആവശ്യപ്പെടുന്നത്‌. അനര്‍ഹമായതൊന്നും വേണ്‌ട. അവിഹിതമായി വല്ലതും നേടിയിട്ടുണെ്‌ടങ്കില്‍ അതു തിരിച്ചുകൊടുക്കാം. അതിനു മറ്റുള്ളവരും തയ്യാറാവണം. 
മുസ്‌ലിം സമുദായം അനര്‍ഹമായതു നേടിയെന്നു പറയുന്ന എന്‍.എസ്‌.എസും എസ്‌.എന്‍.ഡി.പിയും അതു തെളിയിക്കാനായി ഒരു മേശയ്ക്കു ചുറ്റുമുള്ള ചര്‍ച്ചയ്ക്കു വരണം. ചര്‍ച്ചയ്ക്കു മുസ്‌ലിം സമുദായം തയ്യാറാണ്‌. പിന്നാക്കപ്രദേശമായ മലപ്പുറത്തിന്റെയും മലബാറിന്റെയും വിദ്യാഭ്യാസ പുരോഗതിക്കായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നല്‍കിയപ്പോഴാണു ചിലര്‍ക്കു പ്രശ്‌നങ്ങളുണ്‌ടായത്‌. ഹിന്ദു–ക്രിസ്‌ത്യന്‍ സമുദായങ്ങള്‍ക്കു കൂടുതല്‍ എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ സംസ്ഥാനത്തുണ്‌ട്‌. 
എന്നാല്‍, കേരള ജനസംഖ്യയില്‍ 25 ശതമാനമുള്ള മുസ്‌ലിംകള്‍ക്ക്‌ ആനുപാതികമായി സ്ഥാപനങ്ങള്‍ ഒന്നുമില്ല എന്ന്‌ എന്‍.എസ്‌.എസും എസ്‌.എന്‍.ഡി.പിയും അറിയണം. അവിഹിതമായി സര്‍ക്കാരില്‍ നിന്നു പലതും നേടിയത്‌ അവരാണ്‌. അപ്പോഴൊന്നും മുസ്‌ലിം സമുദായത്തിനു പരാതിയുണ്‌ടായിരുന്നില്ല. എന്നാല്‍, മുസ്‌ലിംകള്‍ക്കു ചില സ്ഥാപനങ്ങള്‍ അനുവദിച്ചപ്പോള്‍ ഇവര്‍ക്കായിരുന്നു പരാതി. 
അഞ്ചാംമന്ത്രിപദവിയില്‍ സാമുദായിക അസന്തുലിതാവസ്ഥ പറഞ്ഞവര്‍ എന്തുകൊണ്‌ട്‌ രാജ്യസഭയിലേക്കു വിട്ട ഒമ്പതു പേരില്‍ ഒരാളെങ്കിലും മുസ്‌ലിം സമുദായത്തില്‍ നിന്നാവണം എന്നു പറഞ്ഞില്ല? എന്നാല്‍, അസന്തുലിതാവസ്ഥ എന്ന പേരു പറഞ്ഞു സാമുദായിക വികാരം ആളിക്കത്തിക്കാന്‍ ശ്രമിച്ചാല്‍ അതിനെ ചെറുക്കും. 
പ്രതിഷേധ മാര്‍ച്ചി ല്‍ നിന്ന് (ഒരു ഭാഗം )
രാവിലെ പത്തരയോടെ സുന്നി മഹല്‍ പരിസരത്തു നിന്നു തുടങ്ങിയ മാര്‍ച്ച്‌ നഗരം ചുറ്റി കലക്‌ടറേറ്റിനു മുന്നില്‍ സമാപിച്ചു..ശേഷം നടന്ന പ്രതിഷേധ സംഗമം പി പി മുഹമ്മദ്‌ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. നേതാക്കള്‍ കലക്ടര്‍ക്കു നിവേദനം നല്‍കി. സമസ്ത ജില്ല--കേന്ദ്ര നേതാക്കള്‍ സംബന്ധിച്ച  പ്രതിഷേധ സംഗമത്തില്‍  കെ മമ്മദ്‌ ഫൈസി, കെ എ റഹ്‌മാന്‍ ഫൈസി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ എന്നിവരും സംസാരിച്ചു. 

വ്യാജ കേശം; കാന്തപുരത്തിനു ഹൈക്കോടതി നോട്ടീസ്


(വിവാദമാകുന്നതിന്‌ മുമ്പ്‌വി
ടിത സൈറ്റില്‍ നല്‍കിയിരു
ന്നകേശ ഫോട്ടോകളില്‍ ഒന്ന്‌)


കൊച്ചി: മുഹമ്മദ് നബിസ) തങ്ങളുടെ തിരുകേശമെന്ന് പ്രചരിപ്പിച്ച് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ കൊണ്ടുവന്ന വ്യാജ കേശതിനെതിരില്‍ അല്ലാഹുവിന്റെ കോടതിക്ക് മുമ്പേ ഭൌതിക കോടതിയും ഇടപെടുന്നു.
ബോംബയിലെ ചോര്‍ ബസാറിലെ വ്യാപാരിയായ ഇക്ബാല്‍ ജാലിയാ വാലയില്‍ നിന്നും നേരത്തെ കാരന്തൂര്‍ മര്‍കസില്‍ കൊണ്ട് വന്ന വ്യാജ മുടിയുടെ സനദ് തെളിയിക്കാന്‍ കാന്തപുരത്തിന്‌ കഴിയാതെ വന്നപ്പോള്‍, അബൂദാബിയിലെ ശൈഖ്‌ ഖസ്‌റജി മുഖേനെ അതേ വ്യക്തിയില്‍ നിന്നു തന്നെ വ്യാജ മുടി തിരുകേശമെന്ന പേരില്‍ കാന്തപുരം മര്‍കസില്‍ എത്തിക്കുകയായിരുന്നു. 
എന്നാല്‍ സനദില്ലാത്ത മുടിയാണ്‌ വീണ്ടും മര്‍കസില്‍ കൊണ്ട്‌ വന്ന്‌ ആത്മീയ ചുഷണം നടത്തുന്നതെന്നും കുപ്രചരണങ്ങളും പ്രവാചകനിന്ദയും തുടരുന്നതെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ നിജ സ്ഥിതി അന്വഷിക്കാന്‍ സമസ്‌ത -പോഷക സംഘടനാ  നേതാക്കള്‍ ബോംബെയിലെ ജാലിയാ വാലയെ സമീപിക്കുകയായിരുന്നു.

ജാലിയാവാലയുടെ പക്കലും സനദില്ലാത്ത വ്യാജ മുടികളാണുള്ളതെന്നു മനസ്സിലാക്കിയ നേതാക്കള്‍ പണം നല്‍കി 7 കേശങ്ങള്‍ സ്വന്തമാക്കി നാട്ടില്‍ തിരിച്ചെത്തി പരീക്ഷണ വിധേയമാക്കുകയും കോഴിക്കോട്ട്‌  പ്രദര്‍ശനം നടത്തി ജനങ്ങളെ ബോധിപ്പിക്കുകയും ചെയ്‌തിരുന്നു.
എന്നിട്ടും വ്യാജ കേശത്തെ കൈവിടാതെ വിവാദം മറച്ചു പിടിക്കാന്‍ കേരളയാത്രക്കിറങ്ങിയ കാന്തപുരത്തിന്റെ കുത്സിത നീക്കം തുറന്നു കാണിച്ച്‌  എസ്‌.കെ.എസ്‌.എസ്‌.എഫ്‌ വിമോചനയാത്രയുമായി രംഗത്തിറങ്ങിയിരുന്നു.    
ഇതോടെ വ്യജമുടിയുടെ  യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ സഖാഫികള്‍ അടക്കമുള്ള കാന്തപുരം ഗ്രൂപ്പിലെ പ്രമുഖര്‍ സമസ്‌തയിലേക്ക്‌ മടങ്ങുയും വ്യാജകേശത്തിനെതിരെ രംഗത്തിറങ്ങുകയും ചെയ്തിരുന്നു..
ഇതോടെ വ്യാജകേശ പ്രചരണം പാടെ അവസാനിപ്പിച്ച്‌ മറ്റു ചില പരിപാടികളുമായി അണികളെ കൂടെ നിര്‍ത്തി കൊണ്ടുപോകാന്‍ കാന്തപുരം പാടുപെടുന്നതിനിടെയാണ്‌ ഇവ്വിഷയകമായി കേരള  ഹൈക്കോടതി അദ്ധേഹത്തിന്‌ നോട്ടീസ്‌ അയച്ചിരിക്കുന്നത്‌.
തിരുകേശ വിവാദത്തിന്റെ പേരില്‍ നാട്ടില്‍ നടക്കുന്ന പ്രചരണം സംബന്ധിച്ച്‌ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നു കാണിച്ച്‌ വടകര സ്വദേശി യു.സി അബു നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലാണ്‌ കോടതി നോട്ടീസയച്ചിരിക്കുന്നത്‌..........
നേരത്തെ ഈ വിഷയം സംബന്ധിച്ച്‌ ഹരജി നല്‍കിയിരുന്നെങ്കിലും പൊതുതാല്‍പ്പര്യ ഹരജിയാക്കി നല്‍കാന്‍ ഹൈക്കോടതിഹരജിക്കാരനോട്  നിര്‍ദേശിച്ചിരുന്നു. 
തുടര്‍ന്ന്‌ അഡ്വ. വി ടി കെ മോഹനന്‍ മുഖേന പൊതുതാല്‍പ്പര്യ ഹരജി നല്‍കുകയായിരുന്നു. ഈ ഹരജിയിലാണു ചീഫ്‌ ജസ്റ്റിസ്‌ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ നോട്ടീസയക്കാന്‍ ഉത്തരവായത്‌.
 മറ്റ് സര്‍ക്കാര്‍ എതിര്‍കക്ഷികളായ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്കും നോട്ടീസയക്കാന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍,ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.

മുസ്‌ലിങ്ങള്‍ അവിഹിതമായി നേടിയിട്ടുണ്ടെങ്കില്‍ തിരിച്ചുനല്‍കാന്‍ തയ്യാര്‍ - സമസ്ത



മലപ്പുറം: കേരളത്തില്‍ മുസ്‌ലിം സമൂഹം അവിഹിതമായി എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചുനല്‍കാന്‍ തയ്യാറാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ന്യൂനപക്ഷാവകാശ ധ്വംസനത്തിനെതിരെ സമസ്ത മലപ്പുറത്ത് നടത്തിയ പ്രക്ഷോഭ പ്രഖ്യാപന സമ്മേളനത്തിലാണ് ഈ അഭിപ്രായമുയര്‍ന്നത്. പകരം മുസ്‌ലിം സമുദായത്തെ കുറ്റപ്പെടുത്തുന്നവര്‍ അനര്‍ഹമായി നേടിയത് തിരിച്ചു നല്‍കാന്‍ തയ്യാറാകണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രക്ഷോഭ പ്രമേയം അവതരിപ്പിച്ചു. മുസ്‌ലിം സമുദായത്തിന് ലഭ്യമായ അവകാശങ്ങള്‍ തടയാനുള്ള ആസൂത്രിത നീക്കമാണ് പുതിയ വിവാദങ്ങള്‍ക്ക് പിന്നില്‍. പുതുതായി എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ ആലോചനയിലിരിക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി അതില്ലാതാക്കാനാണ് ചിലരുടെ ശ്രമം. അവിഹിതമായി നേടിയത് മുസ്‌ലിം സമൂഹമല്ല. മറിച്ച് എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പിയുമാണ്. കേരളത്തിന്റെ പൊതുഖജനാവ് കൊള്ളയടിച്ചത് ന്യൂനപക്ഷമല്ലെന്നും പ്രമേയമവതരിപ്പിച്ച അബ്ദുസമദ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു.
അതിന്റെ കണക്കുകള്‍ കാട്ടാനും തെളിവുകള്‍ നല്‍കാനും തയ്യാറാണ്. കണക്കുകള്‍ താരതമ്യംചെയ്യുമ്പോള്‍ ഇപ്പോള്‍ വിവാദമുണ്ടാക്കിയവര്‍ കാട്ടിക്കൂട്ടിയത് ശരിയല്ലെന്ന് മനസ്സിലാകും. മതന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയതാണ് ഏരിയാ ഇന്റന്‍സീവ് സ്‌കൂളുകള്‍. രാജ്യത്ത് 40 ജില്ലകളില്‍ അനുവദിച്ച ഈ സ്‌കൂളുകള്‍ മലബാറില്‍ കണ്ണൂരൊഴികെയുള്ള ജില്ലകളിലുണ്ട്. എയ്ഡഡ് പദവിയും കെ.ഇ.ആര്‍ മാനദണ്ഡവും മറ്റ് ചുരുക്കം ചില സാങ്കേതിക നടപടിക്രമങ്ങളുമൊഴികെ എയ്ഡഡ് സ്‌കൂളുകളെപ്പോലെ പ്രവര്‍ത്തിക്കുന്നതാണിവ. മലപ്പുറം ജില്ലയിലെ ഈ 35 സ്‌കൂളുകളെ എയ്ഡഡ് പദവിയിലാക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ തീരുമാനിച്ചതുമാണ്. ഈ മന്ത്രിസഭ അതിനുള്ള തീരുമാനം എടുത്തപ്പോള്‍ അതിന്റെ ഉത്തരവാദിത്വം ഒരു മന്ത്രിയില്‍ മാത്രമാക്കി മാറ്റി മന്ത്രിയും മന്ത്രിസഭയും തമ്മില്‍ പ്രശ്‌നമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു. 
ജനസംഖ്യാടിസ്ഥാനത്തിലും എല്ലാതരത്തിലും നോക്കിയാലും മലബാറിനും മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കും കിട്ടേണ്ടത് കിട്ടിയിട്ടില്ല. 40 ലക്ഷത്തോളം ജനങ്ങളുള്ള മലപ്പുറം ജില്ലയില്‍ ആകെ 246 ഹൈസ്‌കൂളുകളുള്ളപ്പോള്‍ 20 ലക്ഷത്തോളം ജനങ്ങളുള്ള കോട്ടയത്ത് 248 ഹൈസ്‌കൂളുകളുണ്ട്. ഹയര്‍സെക്കന്‍ഡറിയുടെ കാര്യത്തില്‍ മലപ്പുറം സംസ്ഥാനത്ത് 13 -ാം സ്ഥാനത്താണ്. ക്രിസ്ത്യന്‍ സമുദായം 3010 സ്‌കൂളുകളും ഹിന്ദു സമുദായം 2580 സ്‌കൂളുകളും നടത്തുമ്പോള്‍ 1382 സ്‌കൂളുകളാണ് മുസ്‌ലിം വിഭാഗത്തിനുള്ളത്. കണക്കുകളും വസ്തുതകളും വിസ്മരിച്ച് മുസ്‌ലിം സമുദായം അനധികൃതമായി നേടിയെടുത്തുവെന്ന് പറയരുത്. അര്‍ഹമായത് ഇനിയും കിട്ടിയിട്ടില്ല. എന്നാല്‍ ഞങ്ങളിതുവരെ പരാതി പറഞ്ഞിട്ടില്ല. പക്ഷേ പാരവെപ്പ് തുടര്‍ന്നപ്പോള്‍ പറയാതെ വയ്യാത്ത സ്ഥിതിയിലെത്തിയതാണ്. എന്നാല്‍ എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മുസ്‌ലിം സമൂഹത്തോട് മാത്രമാണ് പ്രശ്‌നം. അതിന്റെ കാരണം പഴയ ജന്മിത്വ മനോഭാവമാണെന്നും അത് സമ്മതിക്കില്ലെന്നും അബ്ദു സമദ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു. സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം ടി.പി. മുഹമ്മദ് ഫൈസി ഉദ്ഘാടനംചെയ്തു. ഹാജി കെ. മമ്മദ് ഫൈസി അധ്യക്ഷതവഹിച്ചു.

2012, ജൂൺ 26, ചൊവ്വാഴ്ച

എസ് കെ എസ് എസ് എഫ് പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുന്നു



ദേശീയ വിദ്യാര്‍ഥി കണ്‍വന്‍ഷന്‍ 7, 8 തിയ്യതികളില്‍ ബാഗ്ലൂരില്‍ 
പത്ര വാര്‍ത്തകളിലൊന്ന്

കോഴിക്കോട്: എസ് കെ എസ് എസ് എഫ് പ്രവര്‍ത്തനങ്ങള്‍ ദേശീയതല ത്തിലേക്ക് വ്യാപിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌ കരിച്ചതായി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. (വിശദ റിപ്പോ ര്‍ട്ട്‌ www.skssfnews.com-ല്‍ ഉടന്‍ പ്രസിദ്ധീകരിക്കും).
വാര്‍ത്ത‍ സമ്മേളനത്തിലെ നേതാക്കളുടെ മുഖ്യ പരാമര്‍ശങ്ങള്‍ ഇപ്രകാര മാണ് : ആന്ധാപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ദല്‍ഹി എന്നിവിട ങ്ങളില്‍ ചാപ്റ്റര്‍ കമ്മറ്റി കളും രൂപീകരിച്ചു .
സെപ്തംബറില്‍ അംഗത്വ പ്രചാരണം ആരംഭിക്കും.പശ്ചിമ ബംഗാളിലെ 24 പര്‍ഗാനാസ് ജില്ലയിലെ ഗോപാല്‍പൂരില്‍ ആസ്ഥാനമന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.  ദേശീയ വിദ്യാര്‍ഥി കണ്‍വന്‍ഷന്‍ 7, 8 തിയ്യതികളില്‍ ബാഗ്ലൂരില്‍ നടക്കും.  300 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ദേശീയ ഭാരവാഹികളെ തെര ഞ്ഞെടുക്കും. മുസ്‌ലിം വിദ്യാഭ്യാസ ശാക്തീകരണം, കേരള മദ്‌റസാമോഡല്‍, പ്രബോ ധന മാതൃക, ജനാധിപത്യവും മതന്യൂനപക്ഷവും തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. കൊലപാതക രാഷ്‌ടത്തീയത്തിനെതിരെ കാമ്പയിന്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ജൂണ്‍ 30 ന്‌ വടകര യില്‍ പൊതു പരിപാടി നടത്തും.

2012, ജൂൺ 22, വെള്ളിയാഴ്‌ച

'മതമില്ലാത്ത ജീവന്' വീണ്ടും സ്കൂളുകളില്‍; വിവാദമായപ്പോള്‍ 'തിരിച്ചുവാങ്ങലും'


വിവാദമായ അധ്യായം

ഷൊറണൂര് : വിവാദങ്ങളും സമര കൊലാഹലങ്ങളു മുയര്‍ത്തിയ 'മതമില്ലാത്ത ജീവന്' വീണ്ടും സ്കൂളുകളിലെ തിക്കാനുള്ള ശ്രമം പാളി. വിവാദമായപ്പോള്‍ ഒടുവില്‍ അധി ക്രതരുടെ തന്നെ 'തിരിച്ചു വാങ്ങല്‍' പരിഹാരവും. തിര്ശുര്‍ ജില്ലയിലെ ഷൊറണൂര് ഉപ ജില്ലയിലാണ് സംഭവം. ഉപജില്ലയിലെ ചില സ്കൂളുകളില്‍ വിതരണംചെയ്ത 'മതമില്ലാത്ത ജീവന്' എന്ന അധ്യായമുള്പ്പെട്ട ഏഴാം ക്ലാസിലെ സാമൂഹ്യപാഠപുസ്തകളാണ് വിവാദമായെന്നു കണ്ടപ്പോള്‍ അധികൃതര്‍  തന്നെ തിരിച്ചു വാങ്ങി യത്.
ഉപജില്ലയിലെ ഒരു ഹൈസ്കൂളിലടക്കം ഒമ്പത് സ്കൂളിലായി നൂറുകണക്കിന് പുസ്തകം വിതരണം ചെയ്തിരുന്നതായി എ.ഇ.ഒ. പി.എന്. സുരേഷ്കുമാര് പറഞ്ഞു. ഇവയെല്ലാം സ്കൂളധികൃതര് തിരിച്ചുനല്കിക്കഴിഞ്ഞു. ഇക്കഴിഞ്ഞ മാര്ച്ചില്ത്തന്നെ ഈ പുസ്തകങ്ങള് വിതരണത്തിനെത്തിച്ചിരുന്നു. 
2008ല്  ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാരുടെ നേത്ര്‍ത്ത്ലത്തില്‍  സമസ്ത കോ-ഒര്ടിനറേന്‍ കമ്മറ്റി രൂപീകരിച്ചു ശക്ത്മായി പ്രധിഷേധിച്ചതിന്നാല്‍ ഏഴാംക്ലാസ് സാമൂഹ്യപാഠ പുസ്തകത്തില്നിന്ന് പിന്വലിച്ച അധ്യായമാണ് 'മതമില്ലാത്ത ജീവന്'. 
അന്ന് പിന്വലിച്ച പുസ്തകങ്ങള് നാലുവര്ഷത്തിനുശേഷം ഷൊറണൂര് ഉപജില്ലയില് വിതരണത്തിനെത്തിയതില് ദുരൂഹതയുണ്ടെന്ന് ചില  അധ്യാപകരും അഭിപ്രായമുണ്ട്.

കാലികറ്റ് യൂണിവേഴ്സിറ്റി വിഭജിക്കണമെന്ന് അലിഗര്‍ മുന്‍ വി.സി


എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് സെമിനാര്‍ : അലിഗ ര്‍ സ ര്‍ വ
കലശാല  മുന്‍ വി.സി ഡോ.പി.കെ.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു. 
കാലികറ്റ്സ ര്‍ വ്വകലാശാല മു ന്‍ വി.സി ഡോ. കെ.കെ.എന്‍ കുറുപ്പ് സമീപം
തേഞ്ഞിപ്പാലം : ജോലി ഭാരത്താല്‍ വീര്‍പ്പുമുട്ടുന്ന കാലികറ്റ് യൂണിവേഴ്സിറ്റി വിഭജിക്കണമെന്നും യൂണിവേഴ്സിറ്റിയെ ആശ്രയിക്കുന്ന ഓരോ ജില്ലക്കും സ്വന്തമായി യൂണിവേഴ്സിറ്റികള്‍ സ്ഥാപിക്കണമെന്നും അലിഗര്‍ മുന്‍ വി.സി ഡോ.പി.കെ അബ്ദുല്‍ അസീസ്‌ പ്രസ്താവിച്ചു. എസ്‌.കെ.എസ്‌.എസ്‌.എഫ് മലബാര്‍ സോണല്‍ കാമ്പസ് വിംഗ് കാലികറ്റ് യൂണിവേഴ്സിറ്റി ഇസ്ലാമിക്‌ ചെയറില്‍ സംഘടിപ്പിച്ച 'സര്‍വ്വകലാശാല : നല്ലൊരു നാളേക്ക് വേണ്ടി ' സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിവേഴ്സിറ്റികള്‍ക്കും മറ്റു ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കും സാമ്പത്തിക സഹായങ്ങള്‍ വെട്ടിച്ചുരുക്കി പ്രതിരോധ മേഖലകളിലേക്ക് യഥേഷ്ടം സാമ്പത്തികം ഒഴുക്കിവിടുന്ന സര്‍ക്കാരുകള്‍, വിദ്യാഭ്യാസ-ഗവേഷണ മേഖലകളെ വൈജാത്യവത്കരിക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്ത് രാജ്യ പുരോഗതിക്ക് ആക്കം കൂട്ടണമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം സര്‍വകലാശാലക്ക് പോറല്‍ ഏല്‍പ്പിക്കുന്നുണ്ടെന്നും അതിനാല്‍ സര്‍വകലാശാലക്ക് സാമൂഹിക സ്ഥിതിയില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നില്ല എന്നും കാലികറ്റ് യൂണിവേഴ്സിറ്റി മുന്‍ വി.സി ഡോ. കെ.കെ.എന്‍ കുറുപ്പ് അഭിപ്രായപ്പെട്ടു. സര്‍വകലാശാലയുടെ സ്ഥാപിത ലക്ഷ്യങ്ങള്‍ നാല് പതിറ്റാണ്ടിനു ശേഷവും സാധ്യമായിട്ടില്ല സി.എച്ച്. ചെയര്‍ ഡയറക്ടര്‍ പി.എ റഷീദ് പറഞ്ഞു.
സെമിനാറില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ് സംസ്ഥാന സെക്രട്ടറി റഹീം ചുഴലി , ഡോ. സുബൈര്‍ ഹുദവി , പ്രൊഫ. കെ.കെ. മഹ്മൂദ് , ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ ,ഡോ. ഫൈസല്‍ ഹുദവി, എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു. മലബാര്‍ സോണല്‍ കാമ്പസ് വിംഗ് കോഡി നേറ്റര്‍ സിദ്ദീക്ക് ചെമ്മാട് സ്വാഗതവും കണ്‍വീനര്‍ ഷാജിദ് നന്ദിയും പറഞ്ഞു .