2012, ജൂലൈ 24, ചൊവ്വാഴ്ച

ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍


ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍

തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും  കേന്ദ്ര മുശാവറാ ഗവും  കടമേരി റഹ്മാനിയ അറബിക് കോളജ് പ്രിന്‍സിപ്പലുമായ ശൈഖുനാ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാരെ തെരഞ്ഞെടുത്തു. പുന:സംഘടിപ്പിച്ച ഹജ്ജ് കമ്മിറ്റിയുടെ ആദ്യ യോഗം ഐകകണ്ഠ്യേനയാണ് ചെയര്‍മാനെ തെരഞ്ഞെടുത്തത്.
ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എയാണ് ശൈഖുനാ ബാപ്പു മുസ്ലിയാരുടെ പേര് നിര്‍ദേശിച്ചത്. സി.പി. മുഹമ്മദ് എം.എല്‍.എ പിന്താങ്ങി. 
സമസ്തയുടെ വിവിധ പോഷക സംഘടനകളുടെയും സാരഥിയായിരുന്ന അദ്ദേഹത്തെ  ഹജ്ജ് കമ്മിറ്റിയുടെ മേധാവിയാക്കാന്‍ നേരത്തെ സര്‍ക്കാര്‍ തലത്തില്‍ ധാരണയായിരുന്നു.
സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്‍െറ ജനറല്‍ സെക്രട്ടറിയായ അദ്ദേഹം നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
 പ്രമുഖ പണ്ഡിതനായിരുന്ന കോട്ടുമല അബൂബാക്കാര്‍ മുസ്ലിയാരുടെ മകനായ ശൈഖുന അദ്ധേഹത്തിന്റെ  പേരിലുള്ള കോട്ടുമല ഇസ്ലാമിക്‌ കംപ്ലെസിന്റെ   മാനജെരുമാണ്.
നിലവില്‍ കോഴിക്കോട് ജില്ലയില്‍ വടകര താലുകില്‍ പ്രവര്‍ത്തിക്കുന്ന മത ഭൊധിക സമന്വയ സ്ഥാപനമായ കടമേരി റഹ്മാനിയ അറബിക് കോളജിന്‍റെ സ്ഥാപക പ്രിന്‍സിപ്പലായും സേവനമനു സ്ടിക്കുന്നുണ്ട് .
ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചയും യോഗം നടത്തി. കമ്മിറ്റിയുടെ അടുത്ത യോഗം ജൂലൈ 28ന് കരിപ്പൂരില്‍ ചേരും. പുതിയ ചെയര്‍മാനെ അനുമോദിച്ച് അംഗങ്ങള്‍ സംസാരിച്ചു. ഹജ്ജ് വകുപ്പ് വഹിക്കുന്ന മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ചടങ്ങിനു നെത്ര്തം നല്‍കി. മലപ്പുറം ജില്ലാ കളക്ടര്‍ എം.സി.മോഹന്‍ദാസും യോഗത്തില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ