2011, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

വ്യാജമുടിയുടെ മറവിലെ ആത്മീയചൂഷണം നിര്‍ത്തണം -എസ്.കെ.എസ്.എസ്.എഫ്


കോഴിക്കോട്: പ്രവാചകന്റെ പേരില്‍ വ്യാജമുടി കൊണ്ടുവന്ന് നടത്തുന്ന ആത്മീയചൂഷണം അവസാനിപ്പിക്കണമെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി സൈനുല്‍ ഉലമാ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ പറഞ്ഞു. പ്രവാചകനിന്ദ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സമിതി നടത്തിയ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 50 കേന്ദ്രങ്ങളില്‍ വ്യാജമുടി പ്രദര്‍ശകര്‍ക്കെതിരെ പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കും.
 സമാപന പ്രതിഷേധ സമ്മേളനം ഡിസംബര്‍ എട്ടിന് കോഴിക്കോട്ട് നടക്കും. സമ്മേളനം സയ്യിദ് 
ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ 
ജമലുല്ലൈലി അധ്യക്ഷതവഹിച്ചു. സെയ്ത് മുഹമ്മദ് നിസാമി വിഷയം അവതരിപ്പിച്ചു. മൗലാന 
മൂസക്കുട്ടി ഹസ്രത്ത്, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്'വി കൂരിയാട്‌,  ഡോ.അബ്ദുള്‍ഗഫൂര്‍ അല്‍ 
ഖാസിമി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സി.എസ്.കെ. തങ്ങള്‍, എം.സി. മായിന്‍ഹാജി 
എന്നിവര്‍ സംസാരിച്ചു. അബൂബക്കര്‍ ഫൈസി മലയമ്മ സ്വാഗതവും സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ
 നന്ദിയും പറഞ്ഞു.
സമാപന സമ്മേളനത്തില്‍ എം.ടി. അബ്ദുള്ള മുസ്‌ല്യാര്‍ അധ്യക്ഷതവഹിച്ചു. കോട്ടുമല ടി.എം. ബാപ്പു 
മുസ്‌ല്യാര്‍ പ്രതിഷേധ പ്രഖ്യാപനം നടത്തി. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍, പി.കെ. പി. അബ്ദുസലാം 
മുസ്‌ല്യാര്‍, എം.എം. മുഹിയുദ്ദീന്‍ മുസ്‌ല്യാര്‍, ചേലക്കാട് മുഹമ്മദ് മുസ്‌ല്യാര്‍, പി.പി. മുഹമ്മദ്
 ഫൈസി, ഓണംപിള്ളി മുഹമ്മദ് ഫൈസി, ഉമ്മര്‍ മുസ്‌ല്യാര്‍, റഹ്മത്തുള്ള ഖാസിമി മൂത്തേടം,
 കെ. മൊയ്തീന്‍കുട്ടി, എം.എ. ചേളാരി, ആര്‍.വി. കുട്ടിഹസ്സന്‍ ദാരിമി, സി.എച്ച്. മഹ്മൂദ് സഅ്ദി
, പാലത്തായ മൊയ്തുഹാജി, എ.വി. അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍ എന്നിവര്‍ സംസാരിച്ചു. നാസര്‍
 ഫൈസി കൂടത്തായി സ്വാഗതവും അയ്യൂബ് കൂളിമാട് നന്ദിയും പറ

'വിമന്‍സ് കോഡ് പരിഷ്‌കരണ റിപ്പോര്‍ട്ട് തള്ളണമെന്ന് സമസ്ത


തേഞ്ഞിപ്പലം: നിയമ പരിഷ്‌കരണ സമിതിയുടെ 'വിമന്‍സ് കോഡ് പരിഷ്‌കരണ റിപ്പോര്‍ട്ട് തള്ളണമെന്ന് 
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ. മതവിശ്വാസികളെ സ്പര്‍ശിക്കുന്ന
 വിഷയങ്ങളില്‍ പരിഷ്‌കരണം നടത്തുമ്പോള്‍ മതപണ്ഡിതന്മാരുമായി ആശയവിനിമയത്തിന് അതത് 
സര്‍ക്കാരുകള്‍ തയാറാകേണ്ടതുണ്ട് - സമസ്ത മുശാവറ മുന്നറിയിപ്പ് നല്‍കി.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കേന്ദ്ര മുശാവറ യോഗം ഉദ്ഘാടനം ചെയ്തു. കാളമ്പാടി
 മുഹമ്മദ് മുസല്യാര്‍ ആധ്യക്ഷ്യം വഹിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസല്യാര്‍, കോട്ടുമല ടി.എം.
 ബാപ്പു മുസല്യാര്‍, ടി.കെ.എം. ബാവ മുസല്യാര്‍, പ്രഫ. കെ. ആലിക്കുട്ടി മുസല്യാര്‍, സി.കെ.എം. 
സാദിഖ് മുസല്യാര്‍, എം.എം. മുഹിയദ്ദീന്‍ മുസല്യാര്‍ തുടങ്ങിയവര്‍ പ്രസംഗി

വനിതാ ബാലക്ഷേമ ബില്ല്‌ നടപ്പാക്കരുത്‌: എസ്‌.വൈ.എസ്‌,skssf

കോഴിക്കോട്‌: മത–ധാര്‍മിക മൂല്യങ്ങള്‍ക്കെതിരായ വിമന്‍സ്‌ കോഡ്‌ ബില്‍ തള്ളിക്കളയണമെന്ന്‌ 
എസ്‌.വൈ.എസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു. പ്രഫ. കെ ആലിക്കുട്ടി മുസ്‌്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. കോട്ടുമല ബാപ്പു മുസ്‌്‌ല്യാര്‍, പിണങ്ങോട്‌ അബൂബക്കര്‍, ഹാജി കെ മമ്മദ്‌ ഫൈസി, പി പി മുഹമ്മദ്‌ ഫൈസി, അബ്‌്‌ദുല്‍ ഹമീദ്‌ ഫൈസി, അബ്‌്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍, എം പി മുസ്‌തഫല്‍ ഫൈസി, റഹ്മത്തുല്ലാ ഖാസിമി മൂത്തേടം, അലവി ഫൈസി കുളപ്പറമ്പ്‌, സി എച്ച്‌ മഹമൂദ്‌ സഅദി, നാസിര്‍ ഫൈസി, ഉമര്‍ ഫൈസി മുക്കം, അഹ്‌്‌മദ്‌ തേര്‍ളായി സംസാരി

കോഴിക്കോട്‌: ജസ്‌റ്റിസ്‌ കൃഷ്‌ണയ്യര്‍ കമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച വിമന്‍സ്‌ കോഡ്‌ബില്‍ നിര്‍ദേശങ്ങള്‍ അപ്രായോഗികവും മൌലികാവകാശത്തോടുള്ള വെല്ലുവിളിയുമാണെന്ന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ അബ്ബാസലി ശിഹാബ്‌ തങ്ങളും ജനറല്‍ സെക്രട്ടറി ഓണമ്പള്ളി മുഹമ്മദ്‌ ഫൈസിയും സംയുക്‌ത പ്രസ്‌താവനയില്‍ ആരോപിച്ചു. 
വിഭവങ്ങളുടെ അശാസ്‌ത്രീയമായ വിതരണമാണു ദാരിദ്ര്യത്തിനു കാരണമെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. ഈ സാഹചര്യത്തില്‍ സന്താന നിയന്ത്രണത്തിനു വേണ്‌ടി ഉന്നയിക്കപ്പെട്ട നിര്‍ദേശങ്ങള്‍ വ്യക്‌്‌തിയുടെ സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിക്കലാണ്‌. ബില്ല്‌ പാസാക്കുന്നതിനു മുമ്പ്‌ ഉത്തരവാദപ്പെട്ടവരോട്‌ ആലോചിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന സ്വാഗതാര്‍ഹമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

കേരള വിമന്‍സ്‌ കോഡ്‌ ബില്ല് വ്യവസ്ഥകള്‍ പരിഷ്‌കൃത സമൂഹത്തില്‍ അനുയോജ്യമല്ല: അബ്ദുസമദ്‌ പൂക്കോട്ടൂര്‍


കോഴിക്കോട്‌: ജനസംഖ്യ നിയന്ത്രണത്തിലുള്ള വ്യവസ്ഥകള്‍ ശുപാര്‍ശ ചെയ്യുന്ന വി ആര്‍ കൃഷ്‌ണയ്യര്‍ 
സമിതിയുടെ കേരള വിമന്‍സ്‌ കോഡ്‌ ബില്ല്  പരിഷ്‌കൃത സമൂഹത്തില്‍ അനുയോജ്യമല്ലെന്ന്‌ എസ്‌
.വൈ.എസ്‌ സംസ്ഥാന സെക്രട്ടറി അബ്ദുസമദ്‌ പൂക്കോട്ടൂര്‍ പറഞ്ഞു. കരിപ്പൂര്‍ ഹജ്ജ് ക്യാമ്പ് പരിസരത്ത് 
വെച്ച് ചാനല്‍ പ്രധിനിതികളുടെ ചോദ്യങ്ങളോട്പ്രതികരിക്കുകയയിരുന്നു അദ്ധേഹം. 
ലഭ്യമായ വിഭവങ്ങള്‍ ജനസമൂഹങ്ങള്‍ക്കിടയില്‍ നീതിപൂര്‍വകവും കാര്യക്ഷമവുമായി വിതരണം
 ചെയ്യുന്നതിനു മാര്‍ഗങ്ങള്‍ ആരായുന്നതിനു പകരം കുറുക്കുവഴികള്‍ നിര്‍ദേശിക്കുന്ന വിദഗ്‌ധ
 സമിതികളെ പൊതുജനം തള്ളിക്കളയു കയാണ് വേണ്ടത്..
മൂന്നാമത്തെ കുഞ്ഞിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും ശിക്ഷാവിധികള്‍ സ്വീകരിക്കുന്നതും ഇന്ത്യന്‍ 
ഭരണഘടന ഉറപ്പുനല്‍കുന്ന മൌലികാവകാശമായ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധംകൂടിയാണ്‌
ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ശരീഅത്ത്‌ വിവാദക്കാലത്തുണ്‌ടായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പി
ക്കുമെന്നും പൂക്കോട്ടൂര്‍ പറ

മുസ്‌ലിംകള്‍ മതഭൗതിക സമന്വയ വിദ്യാഭ്യാസ രീതി നടപ്പിലാക്കണo


തിരൂരങ്ങാടി : വിദ്യാഭ്യാസ മേഖലയില്‍ മുസ്‌ലിംകള്‍ മതഭൗതിക സമന്വയ വിദ്യാഭ്യാസ രീതി നടപ്പിലാക്കണമെന്നും കേരളം അതിന്‌ മാതൃകയാണെന്നും ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി
 പ്രൊഫസര്‍ ഡോ. മുജീബ്‌ റഹ്‌മാന്‍ അഭിപ്രായപ്പെട്ടു. ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച മീറ്റ്‌ ദ ലീഡേഴ്‌സ്‌ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാറുല്‍ ഹുദാ 
നടപ്പിലാക്കിയ വിദ്യാഭ്യാസ രീതി കേരളേതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ ഉത്തരം വിദ്യാഭ്യാസ രീതിയിലൂടെ മാത്രമേ പരിഹാരമുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സ്‌ലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി സംഗമം ഉദ്‌ഘാടനം ചെയ്‌തു. ഡോ. കെ എം ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി, ഗാസി അര്‍മാനി ബീഹാര്‍, ഗുലാം റബ്ബാനി ബീഹാര്‍, താരീഖ്‌ അന്‍വര്‍ മിസ്‌ബാഹി, മുസ്‌തഫ ഹുദവി അരൂര്‍, മുനീര്‍ ഹുദവി മാവൂര്‍, സൈതലവി ഹുദവി തയ്യാല തുടങ്ങിയവര്‍ സംബന്ധി

മദ്റസകളുടെ എണ്ണം 9063


ചേളാരി: 20 മദ്റസകള്‍ക്ക് സമസ്ത കേരള  ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അംഗീകാരം നല്‍കി. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ മദ്രസാ പ്രസ്ഥാനമായ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ  അംഗീകാരമുള്ള മദ്റസകളുടെ എണ്ണം 9063 ആയി ഉയര്‍ന്നു.
അഞ്ചിനട്ക്ക ബുസ്താനുല്‍ ഉലൂം മദ്റസ, പവിത്രനഗര്‍  മദ്റസത്തുല്‍ മുഖദ്ദസ്, മുഗ്ലിയ-ബൊലമെ തഅ്ലീമുല്‍ ഇസ്ലാം, സുണ്ണമൂലെ നൂറുല്‍ ഇസ്ലാം (ദക്ഷിണ കന്നഡ ജില്ല), ബാലടുക്ക നൂറുല്‍ ഇസ്ലാം, പാഡലടുക്ക ഖിള്രിയ്യ, ഉപ്പള ട്വിങ്ക്ള്‍ കിഡ്സ് പ്ളേ സ്കൂള്‍ മദ്റസ, ലിറ്റില്‍ ലില്ലി ഇംഗ്ളീഷ് മീഡിയം സ്കൂള്‍, ചെനാന്‍
 സിറാജുല്‍ ഹുദാ (കാസര്‍കോട് ജില്ല), ഗാന്ധിനഗര്‍ ദാറുസ്സലാം  (കണ്ണൂര്‍ ജില്ല), നടുവപ്പെട്ടി തന്‍വീറുസ്വി
ബ്യാന്‍, പാന്തറ ഇര്‍ഷാദുല്‍ വില്‍ദാന്‍, റഹ്മത്ത്നഗര്‍-കരിപ്പോല്‍ ഇമാദുല്‍ ഇസ്ലാം, 
കുന്നത്തുവട്ട ഹിദായത്തുസ്വിബ്യാന്‍, കുരിക്കലംപാട് ബുസ്താനുല്‍ ഉലൂം (മലപ്പുറം ജില്ല), 2-ാം
 മൈല്‍ ചങ്ങലീരി നൂറുല്‍ ഹുദാ മദ്റസ (പാലക്കാട് ജില്ല), തളിക്കുളം-പത്താംകല്ല് മദ്റസത്തുല്‍ 
ബദരിയ്യ, തളിക്കുളം നൂറുല്‍ഹിദായ മദ്റസ (തൃശൂര്‍ ജില്ല),  എസ്. ഏലൂക്കര മദ്റസത്തു
രിഫാഇയ്യ (എറണാകുളം ജില്ല), ചിറ്റാറ്റുമുക്ക് ഖാദിരിയ്യ (തിരുവനന്തപുരം ജില്ല) എന്നിവക്കാണ് 
അംഗീകാരം ബോര്‍ഡിന്റെ ലഭിച്ചത്.
സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹകസമിതി യോഗത്തില്‍ സമസ്ത കേരള ഇസ്‌ലാം മത 
വിദ്യാഭ്യാസ ബോര്‍ഡ്‌  പ്രസിഡന്‍റ് ശൈഖുനാ ടി.കെ.എം. ബാവ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.
 സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ 
മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ ജനറല്‍
 സെക്രട്ടറി ശൈഖുനാ പി.കെ.പി. അബ്ദുസലാം മുസ്ലിയാര്‍ സ്വാഗതവും മാനേജര്‍ പിണങ്ങോട് അബൂബക്കര്‍
 നന്ദിയും പറഞ്ഞു

കരുവാരകുണ്ട് ദാറുന്നജാത്ത് - യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷന്‍ സംയുക്ത ദേശീയ അറബിക് സെമിനാര്‍ ഇന്നാരംഭിക്കും പ്രഥമ സെഷനില്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി പ്രബന്ധമവതരിപ്പിക്കും



കരുവാരകുണ്ട്: യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷനും ദാറുന്നജാത്ത് അറബിക് കോളേജും
 ചേര്‍ന്ന് നടത്തുന്ന ദേശീയ അറബിക് സെമിനാര്‍ ഇന്നുതുടങ്ങും. ദാറുന്നജാത്ത് അറബിക് കോളേജി
ല്‍ നടക്കുന്ന സെമിനാര്‍ രാവിലെ 10ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനംചെയ്യും.
"സമകാലിക അറബി സാഹിത്യത്തിന്റെ നൂതന പ്രവണതകളും വെല്ലുവിളികളും" എന്നതാണ്
 സെമിനാറില്‍ പ്രധാന ചര്‍ച്ച.    
ഉദ്ഘാടനസമ്മേളനത്തില്‍ ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും
. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും.
ഒന്നാംസെഷനില്‍ ചെമ്മാട് ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ ഡോ
 ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി 
അസോസിയേറ്റ്‌സ് പ്രൊഫസര്‍ ഡോ. മുജീബുറഹ്മാന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക്
 വിഭാഗം റീഡര്‍ ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദര്‍, ഫാറൂഖ് കോളേജ് അറബിക് വിഭാഗം
തലവന്‍ ഡോ. എന്‍. അബ്ദുല്‍ ജബ്ബാര്‍, ഡോ. സുബൈര്‍ ഹുദവി, മഹാരാജാസ് കോളേജ് പ്രൊഫസര്‍ കെ.എ.
ഹമീദ്, പ്രൊഫ. ഉബൈദ് റഹ്മാന്‍, പ്രൊഫ. റഷീദ് അഹമ്മദ് തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന രണ്ടാം സെഷനില്‍ പ്രൊഫ. ഇ. അബ്ദുസ്സലാം, ഹൈദരാബാദ്
ഇ.എഫ്.എല്‍. യൂണിവേഴ്‌സിറ്റിയിലെ ഡോ. മുഹമ്മദ് ഇഖ്ബാല്‍ ഹുസൈന്‍, ഡോ. എ.ഐ. റ
ഹ്മത്തുള്ള, ഡോ. സി.പി. അബൂബക്കര്‍, കാസര്‍കോട് ഗവ. കോളേജ് പ്രൊഫ. ബഷീര്‍ പൂളക്കല്‍
, ഇ.എം.ഇ.എ കോളേജ് പ്രൊഫ. പി. മുഹമ്മദ് സ്വാദിഖ്, പ്രൊഫ. മുഹമ്മദ് മുസ്തഫ, പ്രൊഫ.
മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.  

2011, സെപ്റ്റംബർ 24, ശനിയാഴ്‌ച

ജിഗ്‌സൊ-11


തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്ലാമിക്‌ യൂനിവേഴിസിറ്റി സ്റ്റുഡന്റ്‌സ്‌ യൂണിയന്‍
 (ഡി.എസ്‌.യു) സംഘടിപ്പിക്കുന്ന ജിഗ്‌സൊ-11 ടാലന്റ്‌ ഫെസ്‌റ്റിനു കാമ്പസില്‍ തുടക്കമായി. 
ദാറുല്‍ ഹുദാ പി.ജി ഡിപ്പാര്‍ട്ടുമെന്റുകള്‍ തമ്മില്‍ മാറ്റുരക്കുന്ന ഫെസ്റ്റില്‍ കോര്‍ട്ട്‌ കോര്‍ണര്‍, 
ഇസ്ലാമിക്‌ ടേബിള്‍, ബ്ലൂടൂത്ത്‌ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറും.
 രണ്ടാഴ്‌ച നീണ്ടുനില്‍ക്കുന്ന ഫെസ്റ്റ്‌ ഒക്‌ടോബര്‍ 2 നു സമാപിക്കും. ദാറുല്‍ ഹുദാ സെക്കണ്ടറി
 ഇന്‍സ്റ്റുട്യൂഷന്‍ മേധാവി യൂസ്‌ഫ്‌ ഫൈസി മേല്‍മുറി ഫെസ്റ്റ്‌ ഉദ്‌ഘാടനം ചെയ്‌തു. മന്‍സൂര്‍ ഹുദവി 
പാതിരമണ്ണ, റിയാസ്‌ ഹുദവി കാരാട്‌ , ഹസീബ്‌ പൊന്നാനി, അലിഹസ്സന്‍ അബലക്കണ്ടി, ഇര്‍ശാദ്‌ 
നിലമ്പൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു

2011, സെപ്റ്റംബർ 21, ബുധനാഴ്‌ച

ക്ലസ്റ്റര്‍ പ്രമേയം : സത്‍സരണിക്കൊരു യുവ ജാഗ്രത SKSSF സ്റ്റേറ്റ് കമ്മി


ക്ലസ്റ്റര്‍ സമ്മേളനങ്ങളിലെ മുഖ്യപ്രഭാഷകന്‍ സത്‍സരണിക്കൊരു യുവ ജാഗ്രത എന്ന പ്രമേയത്തില്‍ അടിസ്ഥാനപ്പെടുത്തിയാണ് സംസാരിക്കേണ്ടത്സമസ്തയുടെ സമ്മേളനം മുന്പിലുണ്ട് എന്ന ബോധം ശ്രോതാക്കളില്‍ ഉണ്ടായിരിക്കണംകേരള മുസ്‍ലിം സാമൂഹിക വികാസത്തിന് കളമൊരുക്കിയത് അഹ്‍ലുസ്സുന്നത്തി വല്‍ ജമാഅയുടെ ആശയങ്ങളായിരുന്നുവെന്ന് സമര്‍ത്ഥിക്കണംആവശ്യമായ റഫറന്‍സിന് സ്വാദിഖ് ഫൈസിയുടെ കേരള മുസ്‍ലിം നവോത്ഥാനത്തെ കുറിച്ചുള്ള പുസ്തകം ആശ്രയിക്കാം.മുസ്‍ലിംകളുടെ ഇന്നത്തെ ശുഭകരമായ കേരളീയ ജീവിത പരിസരത്തിന് കാരണം സമസ്തയാണെന്ന് സമര്‍ത്ഥിക്കാനാവണം.

സമസ്ത നടത്തിയ മത സാമൂഹിക മാറ്റങ്ങള്‍ സാധിച്ചെങ്കിലും നമ്മുടെ നാടുകള്‍ ആപല്‍ക്കരമായ സാമൂഹിക ജീര്‍ണ്ണതയിലേക്ക് കൂപ്പ് കുത്തുകയാണ്ലൈംഗിക അതിക്രമങ്ങളും ലഹരിയും നഗര-ഗ്രാമങ്ങളില്‍ പടരുകയാണ്മദ്യം പുതിയ തലമുറയില്‍ ഇളം മുറക്കാരെവരെ പിടികൂടുകയാണ്പതിനേഴു വയസ്സുകാര്‍ വരെ മദ്യത്തിനും ലഹരിക്കും വികൃതലൈംഗികതക്കും അടിമപ്പെടുകയാണ്ഇന്‍റര്‍നെറ്റും വിവര സാങ്കേതിക വിദ്യകളും മൃഗീയമായ ലൈംഗിക സംസ്കാരത്തിലേക്കാണ് നമ്മെ എത്തിക്കുന്നത്മാറ്റത്തിന് മനസ്സില്ലെങ്കില്‍ അള്ളാഹുവിന്‍റെ പരീക്ഷണങ്ങള്‍ ഭീകരമാവും
(واتقوا فتنة لانفسهن الذين ظلموا منهم خاصة (الاية
ഉള്‍പ്പെടെയുള്ളവ ചുരുങ്ങിയ തോതില്‍ വിശദീകരിക്കുകസന്പന്നമായ ചുറ്റുപാടുകള്‍ കൂടുതല്‍ ധൂര്‍ത്തും പൊങ്ങച്ചവും ഉണ്ടാക്കി വെച്ചിട്ടുണ്ട്അഹന്തയും ധൂര്‍ത്തും നാശത്തിന്‍റെ മറ്റൊരു കാരണമാണ്.അഹന്തയാണ് നാശത്തിന്‍റെ മൂല കാരണംനമ്മുടെ വിദ്യാഭ്യാസ രീതികള്‍ വരെ ഇത്തരം പൊങ്ങച്ചത്തിന്‍റെ കേന്ദ്രങ്ങളായി മാറുന്നുമാനവികത നമ്മുടെ വിദ്യാഭ്യാസ രീതിയില്‍ അന്യമായി വരുന്നുവിദ്യാഭ്യാസവും കച്ചവടമായി മാറരുത്വിദ്യാഭ്യാസത്തിന്‍റെ മാനവിക വല്‍ക്കരണം (Humanization of Education)അനിവാര്യമായി വന്നിരിക്കുന്നുഉയര്‍ന്ന ധാര്‍മ്മിക നിലവാരമുള്ള വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ്SKSSF വിഭാവനം ചെയ്യുന്നത്അതിനായുള്ള തീവ്രയത്നത്തിലാണ് കാന്പസ് വിംഗ്

പക്ഷേവേലി തന്നെ വിളവു തിന്നുന്നത് പോലെയാണ് കാര്യങ്ങള്‍മതം ആത്മാവിനെ ശുദ്ധീകരിക്കാനും മനസ്സിനെ വിമലീകരിക്കാനും ദുരയെ പിടിച്ചു നിര്‍ത്താനും പഠിപ്പിക്കുന്നുപക്ഷേ ഇവിടെ ചിലര്‍ ആത്മീയത തന്നെ വാണിജ്യമാക്കി മാറ്റിപുണ്യനബി (യുടെ മുടിയെന്ന പേരില്‍ വ്യാജമായുണ്ടാക്കിയ അവകാശ വാദങ്ങള്‍ അവസാനം തിരുനബി (യെ നിന്ദിക്കുന്ന വിധത്തിലായിആറു കൊല്ലം തുടര്‍ച്ചയായി അവിടുന്ന് മുടി വെട്ടിയില്ലെന്നും അങ്ങനെയിരുന്നാല്‍ വിമര്‍ശകര്‍ എങ്ങനെയുണ്ടാവണം എന്നും ചോദിച്ചവന്‍ നബി ()നന്ദകനാണ്നബി നന്ദകനെ പിടിച്ചുകെട്ടി മാപ്പു പറയിപ്പിക്കുന്നത് വരെ സമുദായത്തിന് അടങ്ങിയിരിക്കാനാവില്ല.

സുന്നികളെന്ന പേരില്‍ നടക്കുന്നവരുടെ പ്രവര്‍ത്തനങ്ങളുംതട്ടിപ്പു കാണിച്ച് യഥാര്‍ത്ഥ സുന്നത്ത് ജമാഅത്തിനെ ഇല്ലാതാക്കാനുള്ള ബിദ്ഈ പ്രസ്ഥാനങ്ങളുടെ ശ്രമത്തെയും ചെറുക്കണംസമസ്തയുടെ ആശയ ലക്ഷ്യങ്ങള്‍ ഈയ്യര്നത്ഥത്തില്‍ വിശദീകരിക്കാംമത തീവ്രവാദികളും കുഴപ്പക്കാരും പുതിയ സംഘടനകള്‍ രൂപീകരിച്ചവരാണ്അവരെ എന്നും ശക്തമായി എതിര്‍ത്ത് തോല്‍പ്പിച്ചത് SKSSF ആണ്കേരള ജനതയുടെ പൊതു സൗഹൃദവും സാമൂഹിക ശാന്തിയും നിലനില്‍ക്കാന്‍ ഏറ്റവുമധികം പ്രവര്‍ത്തിച്ച സമസ്തയുടെ വിശുദ്ധ വഴിയെ തുണക്കാന്‍ ആഹ്വാനം ചെയ്ത് ചുരുക്കുക (പ്രസംഗം ഒരു മണിക്കൂര്‍)

ഈ വിഷയത്തിന്‍റെ വിവിധ ഭാഗങ്ങള്‍ വിശദീകരിച്ച് സമ്മേളനത്തിന് മുന്പുള്ള കണ്‍വെന്‍ഷനില്‍ സൗകര്യം പോലെ ക്ലാസ്സുകള്‍ സംഘടിപ്പിക്കാംഅതിന് ശേഷം റാലിയും സമ്മേളനവും നടത്തി മുഖ്യപ്രഭാഷണം നടത്തി അവസാനിപ്പിക്കണം

തദ്രീബ്: മദ്രസാ പ്രസ്ഥാന രംഗത്ത് വ്യത്യസ്തമായ കര്‍മപദ്ധതി



"തദ്രീബ്' എന്ന അറബി പദത്തിന് പരിശീലനം എന്നാണര്‍ത്ഥം. പരിശീലനമെന്നത്; നിലവിലുള്ള അവസ്ഥയില്‍ മാറ്റം വരുത്തുന്നതിനുള്ള ഫലപ്രദവും ആസൂത്രിതവും അക്കാദമിക സ്വഭാവത്തിലുള്ളതുമായ ഇടപെടലാണ്. അത്തരത്തിലുള്ള ഒരു ഇടപെടലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്നത്. വരുന്ന രണ്ടു വര്‍ഷത്തേക്കു തയാര്‍ ചെയ്തിരിക്കുന്ന ഈ പദ്ധതി കേരളത്തിലെ മദ്റസാ പ്രസ്ഥാനത്തെ കൂടുതല്‍ സക്രിയവും സജീവവുമാക്കിത്തീര്‍ക്കുമെന്നു പ്രത്യാശിക്കാം. രണ്ടുവര്‍ഷം കഴിഞ്ഞ് കുറവുകള്‍ പരിഹരിച്ച് ഈ പദ്ധതി വ്യവസ്ഥാപിതമാക്കി നിലനിര്‍ത്തുകയാണ് ഇപ്പോള്‍ ലക്ഷ്യമാക്കുന്നത്.

നാളിതുവരെയായി കേരളത്തിനകത്തും പുറത്തുമുള്ള അധ്യാപകസമൂഹത്തിന്റെ ക്ഷേമകാര്യങ്ങള്‍ക്കുവേണ്ടി വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുകയും അക്കാദമിക വളര്‍ച്ചക്കുവേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നതില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇതിനകം വിജയിച്ചിട്ടുണ്ട്. സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഈ സംഘത്തില്‍ ഒരു ലക്ഷത്തിലേറെ അധ്യാപകര്‍ അംഗങ്ങളായുണ്ട്. വര്‍ഷത്തില്‍ ആറു തവണ നടക്കുന്ന റെയ്ഞ്ച് യോഗങ്ങളിലൂടെ മദ്രസാരംഗത്തെ ക്ലാസ് റൂം പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിനും പുതിയ ബോധനരീതികളെ വിനിമയം ചെയ്യുന്നതിനും അധ്യാപകര്‍ക്കു സാധിച്ചിട്ടുണ്ട്. ഈ റെയ്ഞ്ച് യോഗങ്ങളെ കൂടുതല്‍ കാര്യക്ഷമമായി പരിവര്‍ത്തിപ്പിച്ചെടുക്കുകയെന്ന ആശയമാണ് "തദ്രീബ്' പദ്ധതി ലക്ഷ്യമിടുന്നത്.പാഠ്യവസ്തുവിന്റെയും പഠിതാവിന്റെയും ഇടയില്‍ കലാപരമായ ഒരു ദൗത്യം നിര്‍വഹിക്കുന്ന ഏറ്റവും സചേതനമായ കണ്ണിയാണ് അധ്യാപകന്‍. പാഠ്യവസ്തു അചേതനമാണ്. പഠിതാവാകട്ടെ ഏറ്റവും ചൈതന്യമുള്ള ജൈവവസ്തുവും. പഠിതാവിന്റെ ജൈവ ഘടനക്കും ബൗദ്ധിക നിലയ്ക്കുമനുസരിച്ച് പാഠ്യവസ്തുവിന് ജീവന്‍ നല്‍കുകയെന്ന ദൗത്യമാണ് അധ്യാപകന്‍ നിര്‍വ്വഹിക്കുന്നത്. നല്ലൊരു അധ്യാപകന്റെ പ്രതിഭക്കു വിധേയമാകാത്ത പാഠ്യവസ്തു അചേതനമായിത്തന്നെ കിടക്കും. അതു കുട്ടി മനഃപാഠമാക്കുന്നുണ്ടാകാം. എന്നാല്‍ കുട്ടിയുടെ സ്വഭാവരീതിയിലും സാംസ്കാരിക നിലപാടുകളിലും അതു യാതൊരു തരം മാറ്റവും ഉണ്ടാക്കിക്കൊള്ളണമെന്നില്ല. പഠനം ഒട്ടും രസകരമല്ലാത്ത ഒരുതരം വരണ്ട അനുഭവമായി മാറുകയും ചെയ്യും. അതുകൊണ്ടുതന്നെ അധ്യാപക ശാക്തീകരണം ഏറ്റവും അനിവാര്യമായി വരുന്നു. ഏറ്റവും മികച്ച ബോധനരീതികളെ അധ്യാപകരിലെത്തിക്കുകയെന്നത് പ്രസക്തമായി വരുന്നു.കുട്ടികളുടെ ബൗദ്ധിക നിലവാരത്തിലും ചിന്താപ്രക്രിയയിലുമുണ്ടായിക്കൊണ്ടിരിക്കുന്ന ഗണനീയമായ മാറ്റങ്ങളെ ഇന്നത്തെ വിദ്യാഭ്യാസ സമൂഹം ഗൗരവപൂര്‍വ്വം ആലോചിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ പരീക്ഷ കേന്ദ്രീകരിച്ചുള്ള പഠനം എന്നതിനപ്പുറത്ത് മതപരമായ അനുഭവങ്ങള്‍ നല്‍കിയുള്ള ഇടപെടലുകള്‍ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അറിവ് ബോധനത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ഒരു സ്വഭാവിക പ്രക്രിയയായി വരണം വിദ്യാഭ്യാസം. അതിന് ക്ലാസ് മുറിയിലെ പഠനപ്രവര്‍ത്തനങ്ങള്‍ വൈവിധ്യമുള്ളതായിരിക്കണം, തീവ്രമായതായിരിക്കണം, പുനരനുഭവങ്ങള്‍ക്കു പാകമാവണം, കുട്ടിയുടെ പ്രകൃതം അറിഞ്ഞുകൊണ്ടുള്ളതാവണംനല്ല പരിശീലനം സിദ്ധിച്ച, വേണ്ടത്ര അവബോധം നേടിയ അധ്യാപക സമൂഹത്തെയാണ് "തദ്രീബ്' ലക്ഷ്യമാക്കുന്നത്. ഇതിനായി റൈഞ്ച് യോഗങ്ങളില്‍ നേരത്തെ ഉണ്ടായിരുന്ന ആശയങ്ങളെ അടിസ്ഥാനപ്പെടുത്തിത്തന്നെ പ്രക്രിയകളില്‍ മാറ്റം വരുത്തിയിരിക്കുന്നു. ആധുനിക മനഃശാസ്ത്രവും പഠനബോധന തന്ത്രങ്ങളും സമഗ്രമായി അവതരിപ്പിക്കുന്ന 45 മിനുട്ട് നേരത്തെ ജനറല്‍ ടോക്ക് ഓരോ റെയ്ഞ്ച് പാഠശാലകളുടെയും ഭാഗമാക്കി മാറ്റിയിട്ടുണ്ട്. ഇതിനായി പ്രത്യേക ഇന്റര്‍വ്യൂ നടത്തി തെരഞ്ഞെടുക്കപ്പെട്ട 110ഓളം റിസോഴ്സ് അംഗങ്ങള്‍ക്കു സംസ്ഥാനതലത്തില്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. ഓരോ ജില്ലകളിലും റെയ്ഞ്ചുകളുടെ എണ്ണത്തിനനുസരിച്ച് റിസോഴ്സ് അംഗങ്ങളെ വിന്യസിക്കുന്നുണ്ട്. മൂന്ന് റെയ്ഞ്ചുകള്‍ക്ക് ഒരു റിസോഴ്സ് എന്ന രീതിയിലാവും പ്രവര്‍ത്തനങ്ങള്‍ സാധിച്ചെടുക്കുക.റെയ്ഞ്ച് പാഠശാലയില്‍ സംബന്ധിക്കുന്ന എല്ലാ അധ്യാപകരുടെയും പങ്കാളിത്തം പൂര്‍ണമായും ഉറപ്പുവരുത്തുന്ന "വര്‍ക്ക്ഷീറ്റ്' നിര്‍മാണമാണ് മറ്റൊരു പ്രവര്‍ത്തനം. അധ്യാപകര്‍ ഗ്രൂപ്പുകളായിത്തിരിഞ്ഞ് 6 പാഠങ്ങളെ ആസൂത്രണം ചെയ്യുകയാണ് രീതി. പഠനപ്രവര്‍ത്തനങ്ങളുടെ തുടക്കം, പ്രയാസമുള്ള ഭാഗങ്ങളെ എളുപ്പമാക്കല്‍, പ്രശ്നങ്ങളുടെ കുട്ടികളെ പരിഗണിക്കല്‍, പഠനോപകരണങ്ങളുടെ വിനിയോഗം എന്നിവയെല്ലാം ഇതില്‍ ഉള്‍ചേര്‍ന്നുവരും. ഓരോ ഗ്രൂപ്പും ചര്‍ച്ചാധാരകള്‍ അവതരിപ്പിക്കുകയും അധ്യാപകര്‍ വര്‍ക്ക്ബുക്കില്‍ കുറിച്ചെടുക്കുകയും ചെയ്യും. 6 അവതരണങ്ങളില്‍ ഏറ്റവും മികച്ച ഒരു രീതി അടുത്ത പാഠശാലയിലെ മോഡല്‍ക്ലാസിനു വേണ്ടി തെരഞ്ഞെടുക്കുകയും ചെയ്യും. സഹവര്‍ത്തിക പഠനം (ഇീഹഹമയീൃമശേ്ല ഘലമൃിശിഴ) എന്ന ആധുനിക പഠന സമീപനമാണ് ഇവിടെ അവലംബിക്കപ്പെടുന്നത്.രണ്ട് വര്‍ഷക്കാലം ഈ പദ്ധതി കൂടുതല്‍ ക്രിയാത്മകമായി നടക്കുന്നതിനു ചില അനുബന്ധപ്രവര്‍ത്തനങ്ങള്‍ കൂടി ഇതില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാനത്ത് 313 മദ്റസകളെ മാതൃകാ വിദ്യാലയമായി തെരഞ്ഞെടുക്കും. ശിശുസൗഹൃദ ക്ലാസ്മുറികള്‍, അധ്യാപക സ്ഥിരത, പ്രഭാത അസംബ്ലി, ബാലവേദി പ്രവര്‍ത്തനങ്ങള്‍, മദ്റസാ ലൈബ്രറി, ഫലപ്രദമായ രക്ഷാകര്‍തൃസമിതി പ്രവര്‍ത്തനം, വിദ്യാലയ പരിസരം, കുട്ടികളുടെ പഠന പുരോഗതി എന്നിവ വിലയിരുത്തിയാവും മാതൃകാ വിദ്യാലയങ്ങളെ തെരഞ്ഞെടുക്കുക. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിയാത്മകമായി നേതൃത്വം നല്‍കുന്ന 1001 അധ്യാപകരെയും പദ്ധതി കാലയളവില്‍ തെരഞ്ഞെടുത്ത് ആദരിക്കും. തദ്രീബ് ഏറ്റവും നന്നായി ഉള്‍കൊണ്ട് വിജയിപ്പിക്കുന്ന 33 റെയ്ഞ്ചു കമ്മിറ്റികളെയും പ്രത്യേകം അംഗീകരിക്കും.സംസ്ഥാനത്തെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, അക്കാദമിക വിദഗ്ധര്‍, പണ്ഡിതന്മാര്‍, നേതാക്കള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന വിവിധ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷമാണ് ഈ പദ്ധതിയുടെ ആശയം രൂപപ്പെടുന്നതും കര്‍മതലത്തിലെത്തുന്നതും. ഇസ്ലാമിക വിജ്ഞാനരംഗത്ത് പുതിയൊരു ഊര്‍ജ്ജം പകര്‍ന്നുനല്‍കുന്നതിനും അധ്യാപക സമൂഹത്തിന് ആത്മവിശ്വാസം നല്‍കുന്നതിനും ഈ പദ്ധതി സഹായകമാവുമെന്ന് പ്രത്യാശിക്കുകയാണ്. സമകാലികമായ ആശയങ്ങളെ പലപ്രദമായി ഉപയോഗപ്പെടുത്തി മദ്റസാ പ്രസ്ഥാനരംഗത്തെ പഠനപ്രവര്‍ത്തനങ്ങളെ കൂടുതല്‍ നവീകരിക്കുന്നതിനുള്ള ഒട്ടേറെ സാധ്യതകള്‍ പദ്ധതി മുന്നോട്ടുവെക്കുന്നുണ്ട്. മതവിദ്യാഭ്യാസ രംഗത്ത് സമസ്ത നിര്‍വ്വഹിച്ച ചരിത്രപരമായ ദൗദ്യത്തില്‍ പുതിയൊരധ്യായം കുറിക്കാന്‍ പദ്ധതി വഴിതുറക്കുമെന്ന് നമുക്ക് ആശിക്കാം

ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിക്ലാസ്‌ ഉദ്‌ഘാടനം














തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സെക്കണ്ടറി ഇന്‍സ്റ്റിട്യൂഷനിലേക്ക്‌
 പുതുതായി അഡ്‌മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികളുടെ ക്ലാസ്‌ ഉദ്‌ഘാടനം ചാന്‍സലര്‍ പാണക്കാട്‌
 സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ നിര്‍വഹിച്ചു. വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ 
നദ്‌വി അധ്യക്ഷത വഹിച്ചു. പ്രോ. ചാന്‍സലര്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കെ.സി 
മുഹമ്മദ്‌ ബാഖവി, യു.ശാഫി ഹാജി ചെമ്മാട്‌, കെ.എം സൈതലവി ഹാജി , യു.വി.കെ മുഹമ്മദ്‌ ,
 യൂസുഫ്‌ ഫൈസി മേല്‍മുറി തുടങ്ങിയവര്‍ സംബന്ധി

2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

ഖാസി മരണം :കേന്ദ്രമന്ത്രി ഇ.അഹമ്മദിന് SKSSF നിവേദനം നല്‍കി.

 
കാസര്‍കോട് : മംഗലാപുരം - ചെമ്പരിക്ക ഖാസിയും സമസ്ത കേന്ദ്രമുശാവറ ഉപാധ്യക്ഷനുമായിരുന്ന സി.എം.അബ്ദുല്ല മൗലവിയുടെ കൊലപാതക അന്വേഷണം സി ബി ഐ യുടെ പ്രത്യേക വിംഗിനെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റി കേന്ദ്രമന്ത്രി ഇ.അഹമ്മദിന് നിവേദനം നല്‍കി. കേസ് ആദ്യം അന്വേഷിച്ച അന്നത്തെ ഡി.വൈ.എസ്.പി യുടേയും സി.ഐ യുടേയും നേതൃത്വത്തിലുളള ലോക്കല്‍ പോലീസ് തെളിവ് നശിപ്പിക്കുന്ന രൂപത്തിലുളള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. അതിനെ ചുവട്പിടിച്ചുക്കൊണ്ടാണ് ക്രൈബ്രാഞ്ചും ഇപ്പോഴത്തെ സി.ബി.ഐ സംഘവും അന്വേഷിച്ചത്. കൂടാതെ ഉന്നത തലത്തിലുളള സമ്മര്‍ദ്ദങ്ങള്‍ക്ക് ഇപ്പോഴത്തെ സി.ബി.ഐ സംഘം വഴങ്ങുന്നതായി അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ സംശയിക്കുന്നതായും നേതാക്കള്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. നിവേദനസംഘത്തില്‍ ജില്ലാപ്രസിഡണ്ട് ഇബ്രാഹിംഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ട്രഷറര്‍ ഹാരീസ് ദാരിമി ബെദിര, ഓര്‍ഗനൈസിംഗ് സെക്രട്ടറി മൊയ്തു ചെര്‍ക്കള എന്നിവര്‍ ഉണ്ടായിരുന്നു.

ഇപ്പോഴത്തെ അന്വേഷണസംഘത്തെ മാറ്റി പുതിയ സി.ബി.ഐയുടെ പ്രത്യേക അന്വേഷണസംഘത്തെ ഏല്‍പിക്കുന്നതിന് വേണ്ടിട്ടുളള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രിയുമായി സംസാരിക്കുമെന്നും ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടത് സമസ്തയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന വ്യക്തി എന്നനിലയില്‍ എന്റെ ബാധ്യതയാണെന്നും ഇ.അഹമ്മദ് പറഞ്ഞു.



ദാറുല്‍ ഹുദാ പശ്ചിമ ബംഗാള്‍ ഓഫ്‌കാമ്പസിന്‌ തങ്ങള്‍ ശിലയിട്ടു

 
 
കൊല്‍കത്ത : ദാറുല്‍ ഹുദാ ഇസ്‌ലാമിക്ക്‌ യൂനിവേഴ്‌സിറ്റിക്കു കീഴില്‍ പശ്ചിംമ ബംഗാളില്‍ ആരംഭിക്കുന്ന
 ഓഫ്‌ കാമ്പസിന്റെ ശിലാസ്ഥാപന കര്‍മം ദാറുല്‍ ഹുദാ ചാന്‍സലര്‍ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍ നിര്‍വഹിച്ചു.
ആയിരങ്ങള്‍ പങ്കെടുത്ത ശിലാസ്ഥാപന സമ്മേളനം സമൂഹത്തിലെ വിവിധ കോണുകളില്‍പെട്ട പൗര പ്രമുഖരുടെ ശ്രദ്ധ പിടിച്ചുപറ്റി.

പശ്ചിമ ബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ ഭീംപൂരില്‍ അസ്സകീഫ എഡ്യുക്കേഷണല്‍ ട്രസ്റ്റ്‌ ദാനമായി നല്‍കിയ 20 ഏക്കറിലാണ്‌
ഓഫ്‌ കാമ്പസ്‌ തുടങ്ങുന്നത്‌. ഡോ. മുന്‍കിര്‍ ഹുസൈന്‍ മേധാവിയായ ഈ ട്രസ്റ്റ്‌ വിദ്യാഭ്യാസ ആവിശ്യങ്ങള്‍ക്കായി
നീക്കിവെച്ചിരുന്നങ്കിലും പ്രസ്‌തുത ഭൂമി കാലങ്ങളായി നിശ്‌ക്രിയമായി കിടന്നിരുന്ന പശ്ചാത്തലത്തിലാണ്‌ പ്രസ്‌തുത ഭൂമി
ദാറുല്‍ ഹുദാക്ക്‌ വിട്ട്‌ തരാന്‍ തയ്യാറായത്‌.
ആദ്യഘട്ടമായി ഏല്‍പിച്ചു തന്ന 12 ഏക്കര്‍ ഭൂമിയിലാണ്‌ ദാറുല്‍ ഹുദാ ഒട്ടേറെ ലക്ഷ്യമിടുന്ന ഓഫ്‌ കാമ്പസ്‌ ഉദ്‌ഘാടനം
 ചെയ്‌തത്‌. വ്യവസ്ഥാപിത പാഠ്യപദ്ധതിയോടെയുള്ള പ്രഥാമിക മദ്രസ, ആരാധനകള്‍ക്കും ഉദ്‌ബോധനം നല്‍കുന്നതിനുമായി
സൗകര്യപ്രദമായ മസ്‌ജിദ്‌, മത ഭൗതിക സമന്വയ പഠനത്തോടെയുള്ള ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍, വിവിധ ഫാക്കല്‍റ്റി
കളുള്ള ഉന്നത മത ഭൗതിക സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ക്രഷര്‍ കോഴ്‌സുകള്‍ നല്‍കുന്നതിനായി ഗൈഡന്‍സ്‌
സെന്റര്‍, വനിതാ ഇസ്‌ലാമിക്‌ കോളേജ്‌, സ്റ്റുഡന്‍സ്‌ ഹോസ്റ്റല്‍ തുടങ്ങിയവയാണ്‌ പ്രഥമ ഘട്ട പദ്ധതികള്‍. പശ്ചിമ ബംഗാള്‍
കൂടാതെ ഒറീസ, ജാര്‍ഖണ്ഡ്‌, ബീഹാര്‍, ആസാം, സിക്കിം, എന്നീ അയല്‍ സ്റ്റേറ്റുകളിലേയും അരുണാചല്‍ പ്രദേശ്‌,
നാഗാലാന്റ്‌, മണിപ്പൂര്‍, മേഘാലയ, മിസോറാം, ത്രിപുര എന്നീ പൂര്‍വേന്ത്യന്‍ സ്റ്റേറ്റുകളിലെയും മുസ്‌ലിംകള്‍ക്ക്‌
ഉപകാരപ്രദവും വിജ്ഞാന ദായകവുമാകുന്ന ഒരുത്തമ കേന്ദ്രമായിത്തീരും ഇത്‌.
വൈകിട്ട്‌ മൂന്ന്‌ മണിക്ക്‌ ഭീംപൂരില്‍ നടന്ന സമ്മേളനത്തില്‍ ദാറുല്‍ ഹുദാ പ്രോചാന്‍സ്‌ലറും സമസ്‌ത കേരളാ ജംഇയ്യത്തുല്‍
ഉലമാ ജനറല്‍ സെക്രട്ടറിയുമായ ചെറുശ്ലേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ആധ്യക്ഷ്യം വഹിച്ചു. ദാറുല്‍ ഹുദാ വൈസ്‌
ചാന്‍സ്‌ലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി സംസാരിച്ചു. അസ്സക്കീഫ എഡ്യുക്കേഷണല്‍ ട്രസ്റ്റ്‌ ചെയര്‍മാന്‍ ഡോ.
മുന്‍കിര്‍ ഹുസൈന്‍ സാഹിബ്‌ (തായ്‌വാന്‍) കെ.എം സൈതലവി ഹാജി കോട്ടക്കല്‍ യു.വി.കെ മുഹമ്മദ്‌ സാര്‍,
ശാഫി ഹാജി ചെമ്മാട്‌,ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി,കെ.കെ നാസര്‍ കോട്ടക്കല്‍, ബശീര്‍ ഹാജി കോട്ടക്കല്‍,അഹമ്മദ്‌
 മൂപ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വെസ്റ്റ്‌ ബംഗാള്‍ മുസ്‌ലിം ലീഗ്‌ പ്രസിഡന്റ്‌ ഷഹിന്‍ശാ ജഹാംഗീര്‍, സ്വാബിര്‍ ഗഫാര്‍
കൊല്‍ക്കത്ത, ശരീഫ്‌ ഫിറോസ്‌ അഹമ്മദ്‌ വര്‍സി, ഷാ ആലം കൊല്‍കത്ത, മൗലാനാ നൂറുല്‍ ഹുദാ നദ്‌വി, മൗലാനാ
അബുല്‍ ഖാസിം മുര്‍ശിദാബാദ്‌, മൗലാനാ ഗുലാം സമദാനി, മാസ്‌റ്റര്‍ അബ്‌ദുര്‍റഖീബ്‌ ബീര്‍ഭൂം, എന്‍.സി റഷീദ്‌ കോടമ്പുഴ,
ഓമച്ചപുഴ അബ്‌ദുള്ള ഹാജി, സലാം ഹാജി, റഷീദ്‌ ഹാജി, ജാബിര്‍ കെ.ടി ഹുദവി, അന്‍വര്‍ സാദത്ത്‌ ഹുദവി, ശാഫി
ഹുദവി തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിച്ചു.

ദാറുല്‍ ഹുദായുടെ വൈജ്ഞാനിക ജൈത്രയാത്രയില്‍ പങ്കാളികളാവുക: തങ്ങള്‍











കൊല്‍ക്കത്ത : കേരളേതര സംസ്ഥാനങ്ങളിലെ
വൈജ്ഞാനിക മുന്നേറ്റത്തിനായി ദാറുല്‍ ഹുദാ മാനേജിംഗ്‌ കമ്മിറ്റി ഒരുക്കുന്ന വിപുലമായ പദ്ധതികളില്‍
ആത്മാര്‍ത്ഥമായി പങ്കാളികളാവണമെന്ന്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍. വിജ്ഞാനശാലയുടെ മുറ്റം
 കാണാന്‍ അവസരം
നഷ്‌ടപ്പെട്ട ന്യൂനപക്ഷ സമൂഹത്തെ സേവിക്കാന്‍ നാം കേരളീയര്‍ തയ്യാറയേ തീരുവെന്നും വൈജ്ഞാനിക ലോകത്തേക്ക്‌
 അവരെ കൈപിടിച്ചുയര്‍ത്തല്‍ നമ്മുടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ അസ്സക്കീഫ ട്രസ്റ്റ്‌ ദാനമായി
 നല്‍കിയ 20 ഏക്കര്‍ സ്ഥലത്ത്‌ ദാറുല്‍ ഹുദാ പശ്ചിമ ബംഗാള്‍ ക്യാമ്പസിന്റെ ശിലാസ്ഥാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദാറുല്‍ ഹുദായുടെ ചിരകാല അഭിലാഷമായിരുന്ന പശ്ചിമ ബംഗാള്‍ ഓഫ്‌ ക്യാമ്പസ്‌ ഇതോടെ യാഥാര്‍ത്ഥ്യമാവാന്‍
പോവുകയാണ്‌. ബൃഹത്തായ പദ്ധതികളുമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഓഫ്‌കാമ്പസിന്‌
പരിസരവാസികളുടെ പിന്തുണകൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അറിവിന്റെ വിളക്കുമായി പശ്ചിമ ബംഗയിലേക്ക്

 
ഹശ്മത്തുന്നിസാ പത്തു വയസ്സു പോലും തികയാത്ത മുസ്ലിം പെണ്‍കുട്ടി. മുഹമ്മദ് ജഹാംഗീറിന്റെ നാലു പെണ്‍മക്കളില്‍ ഇളയവള്‍. വീട്ടിലെ മറ്റാരെയും പോലെ തന്നെ, വിദ്യാലയത്തിന്റെ വരാന്ത പോലും കാണാന്‍ സൗഭാഗ്യമുണ്ടായിട്ടില്ല. ദാരിദ്രyത്തോടു പടവെട്ടി സഹികെട്ട കൊച്ചുകൂരയിലെ നായിക മുംതാസ് ബീഗം പൊന്നുമോന്‍ ഖത്തീബെ ആലമിന്റെ കുഞ്ഞുഹസ്തം പിടിച്ച് ഹശ്മത്തുന്നിസയെ ഏല്‍പിച്ചു: ജംഗ്ഷനിലെ ചായക്കടയില്‍ കൊണ്ടുപോയി ഇവനൊരു ജോലി കിട്ടുമോ എന്നന്വേിക്ക്!
തന്നെക്കാള്‍ ഇളയ സഹോദരന്റെ കൈ പിടിച്ച് അങ്ങനെയാണവള്‍ ചായപ്പീടികയിലെത്തുന്നത്. പട്ടിണിയും പരിവട്ടവും മഥിച്ചുകളഞ്ഞ കുടില്‍ക്കൂട്ടങ്ങളില്‍ ഞെരുങ്ങിക്കഴിയുന്നവര്‍ക്ക് ഔപചാരികതകളോ സങ്കോചമോ നാണക്കേടോ അറിയാന്‍ കഴിയില്ലല്ലോ. പരാധീനതകളുടെ ശക്ത സമ്മര്‍ദങ്ങളാല്‍ ശോകച്ഛവി പടര്‍ന്ന മുഖം തുടച്ച് സര്‍വധൈര്യവും സംഭരിച്ച് കടക്കാരനോടവള്‍ യാചിച്ചു:
"നിങ്ങള്‍ ഇവന് ഇവിടെ ഒരു ജോലി കൊടുക്കുമോ?'’
മുലപ്പാലിന്റെ മണവും കാലിലെ ചുവപ്പും മാറാത്ത കൊച്ചുപയ്യന്‍ എന്തു ജോലിയാണ് ചെയ്യുക എന്നു നാം അദ്ഭുതം കൂറും. എന്നാല്‍ ഹശ്മത്തുന്നിസയുടെ ദേശത്തിന്റെ ഭൂമിശാസ്ത്രമറിയുന്നവര്‍ക്ക് ഇത്തരം സംഭവങ്ങള്‍ സ്വാഭാവികം മാത്രം.
'എന്തു ജോലിയാണിവന് ചെയ്യാനാവുക?'’
'പ്ലെയ്റ്റും ഗ്ലാസും കഴുകിക്കൊള്ളും; നിങ്ങളവന് ശമ്പളമൊന്നും കൊടുക്കേണ്ട. ഭക്ഷണം നല്‍കിയാല്‍ മതി'’ ഉമ്മ മുംതാസ് ബീഗം പഠിപ്പിച്ചു കൊടുത്ത പാഠം അവള്‍ ആവര്‍ത്തിച്ചു.
ബ്രഹ്മപുത്രനദീ തീരത്തെ ബാര്‍പേട്ടയിലെ ഹൈസ്കൂളിന്റെ മുറ്റത്താണ് ഞങ്ങള്‍ സംബന്ധിക്കുന്ന പോക്കറ്റ് യോഗം വിളിച്ചിരുന്നത്. രാവിലെ എട്ടു മണിക്ക്. അന്‍പതിനും അറുപതിനുമിടക്ക് മുസ്ലിംകള്‍ പങ്കെടുത്തു. മുഹമ്മദ് ദിലേര്‍ ഖാന്‍ ആണ് യോഗം സംഘടിപ്പിച്ചത്. യോഗം അവസാനിക്കാറാകുമ്പോഴേക്ക് വിദ്യാര്‍ത്ഥികള്‍ സ്കൂളിലെത്താന്‍ തുടങ്ങി. ഒരു കുട്ടിയില്‍ പോലും യാതൊരു ഇസ്ലാമിക ചിഹ്നവും കണ്ടില്ല. പെണ്‍കുട്ടികള്‍ക്ക് മുഴുക്കെ അനിസ്ലാമിക വേഷഭൂഷാദികള്‍.
"സ്കൂളില്‍ മുസ്ലിം വിദ്യാര്‍ത്ഥികളുടെ ശതമാനം എത്രയുണ്ട്?'ഞങ്ങളുടെ ആകാംക്ഷാഭരിതമായ ചോദ്യം.
"നൂറു ശതമാനവും മുസ്ലിംകള്‍ തന്നെ.'’
"അപ്പോള്‍, നെറ്റിയില്‍ പൊട്ടു തൊട്ടിരിക്കുന്നതോ?'’
"അത് മുസ്ലിം പൊട്ടാണ്'.’
ചെറിയ പെണ്‍കുട്ടികള്‍ മുതല്‍ വളരെ മുതിര്‍ന്നവര്‍ വരെ നെറ്റിയില്‍ പൊട്ടിടുന്ന സമ്പ്രദായം കേരളത്തിനു പുറത്തുള്ള പല സംസ്ഥാനങ്ങളിലെയും മുസ്ലിം വനിതകളിലുണ്ട്. പച്ച നിറമുള്ളതാണ് മുസ്ലിം പൊട്ട്. പലരും അമ്പലത്തിലും ക്ഷേത്രത്തിലും പോകുന്നുമുണ്ട് ഹൈന്ദവ സഹോദരിമാരുടെ സ്നേഹമസൃണമായ ക്ഷണം അവരെങ്ങനെ നിരസിക്കും?.......
ഗോള്‍പാറക്കു സമീപത്തെ ഒരു മസ്ജിദ്. പുല്ലു മേഞ്ഞ മേല്‍ക്കൂര. നാലുവശവും പനമ്പു കൊണ്ട് മറച്ചിരിക്കുന്നു. മണ്ണു നിരത്തി ഒതുക്കിയ തറ. സുമാര്‍ അമ്പത് പേര്‍ക്ക് നമസ്കരിക്കാം. ളുഹ്റും അസ്വ്റും ജംആക്കി നമസ്ക്കരിക്കാനാണ് ഞങ്ങള്‍ പള്ളിയന്വേിച്ചത്. ഹൗളില്‍ വെള്ളമില്ല; കാരണം, സാധാരണ ആരും ഈയാവശ്യവുമായി അവിടെ വരാറില്ല. കൂടിയേ കഴിയൂ എങ്കില്‍ അല്പമകലെയുള്ള ഹാന്റ് പൈപ്പില്‍ നിന്ന് അടിച്ച് വെള്ളമെടുത്ത് വുളൂ ചെയ്യാം. ഞങ്ങള്‍ അങ്ങനെ ചെയ്തു. അകത്ത് കടന്നപ്പോഴോ? വല്ല പായയോ മുസ്വല്ലയോ ഒക്കെ നമ്മുടെ സ്വപ്നം മാത്രം. പഴകി ദ്രവിച്ചു തുടങ്ങിയ പനമ്പ് എട്ടോ പത്തോ പേര്‍ക്ക് മാത്രം നമസ്കരിക്കാവുന്ന സ്ഥലത്തുണ്ട്; ബാക്കി മണ്ണു പൂശിയ തറ തന്നെ.
കേരളത്തിനു പുറത്തുള്ള ഇന്ത്യന്‍ സ്റ്റേറ്റുകളില്‍ മിക്കയിടത്തും വസിക്കുന്ന മുസ്ലിം സമൂഹത്തിന്റെ പൊതു മുഖമുദ്രയാണിത്. ചുരുക്കം പട്ടണങ്ങളും നഗരങ്ങളും മാത്രമാണിതിനപവാദം. മുസ്ലിം സാന്നിധ്യമുണ്ടെങ്കില്‍ പോലും പല ഗ്രാമങ്ങളിലും ഇത്രയും ഇല്ല എന്നതും മറക്കാതിരിക്കുക. ഈ ദയനീയ ചിത്രം കൂടുതല്‍ രൂക്ഷതരമാവുകയാണ് വെസ്റ്റ് ബംഗാളിലും മറ്റു പൂര്‍വേന്ത്യന്‍ സംസ്ഥാനങ്ങളിലും. നീണ്ട കാലത്തെ പ്രതാപത്തിനു ശേഷമാണ് ബംഗാള്‍ ഇത്തരമൊരു അധഃപതനത്തിന്റെ പടുകുഴിയില്‍ വീണു പോയത് എന്നത് ഏറെ സങ്കടകരമാണ്. അഡ്വ. രജീന്ദര്‍ സച്ചാര്‍ തന്റെ പ്രസിദ്ധമായ റിപ്പോര്‍ട്ടില്‍ ഈ ദൈന്യ മുഖങ്ങള്‍ അനാവരണം ചെയ്തിട്ടുണ്ട്.
സഹതാപാര്‍ഹമായ ഈ പശ്ചാതലം മുന്നില്‍ കണ്ടുകൊണ്ടാണ് അല്ലാഹുവില്‍ ഭരമേല്‍പിച്ച് കേരളത്തിനു പുറത്തുള്ള മുസ്ലിംകളുടെ ഉന്നമനത്തിനായി എന്തെങ്കിലും ചെയ്തേ തീരൂ എന്ന ദൃഢ നിശ്ചയത്തില്‍ ദാറുല്‍ഹുദാ എത്തിച്ചേരുന്നത്. പ്രാഥമിക പടി എന്ന നിലയില്‍ കേരളത്തിനു പുറത്തുള്ള തെരഞ്ഞെടുക്കപ്പെട്ട ചില കേന്ദ്രങ്ങളിലേക്ക് 1994ല്‍ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥികളെ ഉര്‍ദു പ്രഭാഷണങ്ങള്‍ക്കയച്ചു. മസ്ജിദുകളിലും മറ്റും ലഭിക്കുന്ന അവസരങ്ങളുപയോഗപ്പെടുത്തി, വളര്‍ന്നു വരുന്ന തലമുറക്കു വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ പ്രാധാന്യവും തത്തുല്യമായ അടിസ്ഥാന കാര്യങ്ങളും മനസ്സിലാക്കിക്കൊടുക്കുക എന്നതായിരുന്നു ഈ വിദ്യാര്‍ത്ഥീ സംഘങ്ങളുടെ ദൗത്യം. തുടര്‍ന്നുള്ള എല്ലാ വര്‍ഷങ്ങളിലും മുന്‍കൂട്ടിയുള്ള ആസൂത്രണങ്ങളോടെ റമസാന്‍ ഒഴിവുകളില്‍ ദാറുല്‍ഹുദാ ഈ മഹനീയ ദൗത്യം നിര്‍വഹിക്കുകയുണ്ടായി. അറുപത് മുതല്‍ എണ്‍പത് വരെ വിദ്യാര്‍ത്ഥികള്‍ ഓരോ വര്‍ഷവും ദക്ഷിണഉത്തരപശ്ചിമപൂര്‍വേന്ത്യയിലേക്ക് ഈ ദൗത്യവുമായി പോകുന്നു. മുഴുവന്‍ ചെലവുകളും സ്ഥാപനം തന്നെയാണു വഹിക്കുന്നത്.
രണ്ടാം ഘട്ടമായി മറ്റൊരു മാര്‍ഗത്തില്‍ പ്രവേശിച്ചു. തമിഴ്നാട്ടിലെ കൃഷ്ണഗിരി, കര്‍ണാടകയിലെ ചക്മക്കി, ആന്ധ്രയിലെ നന്ത്യാല്‍ എന്നിവിടങ്ങളില്‍ ചെറിയ തോതില്‍ നടന്നു വന്നിരുന്ന ചില സ്ഥാപനങ്ങള്‍ കണ്ടുപിടിച്ച് ചില വിപുലീകരണങ്ങളും പരിഷ്കരണങ്ങളും നടത്തി പുതിയ വിദ്യാര്‍ത്ഥികളെ ചേര്‍ത്ത് ദാറുല്‍ഹുദാ സിലബസ് നടപ്പാക്കി. അധ്യാപകരെ ദാറുല്‍ ഹുദ തന്നെ നല്‍കുകയായിരുന്നു. മൈസൂരിനടുത്തുള്ള ചാംരാജ് നഗറിലെ നാഗവള്ളിയില്‍ പത്ത് വര്‍ഷം മുമ്പ് സ്വന്തം ചെലവില്‍ കോളജ് കെട്ടിടമുണ്ടാക്കിക്കൊടുക്കുകയും ചെയ്തു. എന്നാല്‍ ഇപ്പറഞ്ഞവക്കൊന്നും അധികകാലം പിടിച്ചു നില്‍ക്കാനായില്ല. പല കാരണങ്ങളാല്‍ വഴിമാറിക്കൊടുക്കുകയായിരുന്നു.
പൂര്‍ണമായി സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുണ്ടെങ്കിലേ ഫലപ്രദമായ രീതിയില്‍ വിദ്യാഭ്യാസ പരിഷ്കരണം നടപ്പാക്കാനും ലക്ഷ്യം നേടാനും സാധിക്കുകയുള്ളൂ എന്ന പാഠമാണ് ഈ പറഞ്ഞ പരീക്ഷണങ്ങളില്‍ നിന്ന് ദാറുല്‍ഹുദാ പഠിച്ചത്. ഇതു വഴിതെളീച്ചത് പുതിയൊരധ്യായത്തിലേക്കാണ്: ആന്ധ്രപ്രദേശിലെ ചിത്തൂര്‍ ജില്ലയിലെ പുങ്കനൂരില്‍ സ്വന്തമായുള്ള ആറേക്കര്‍ സ്ഥലത്ത് 2007ല്‍ ഒരു വിദ്യാഭ്യാസ സമുച്ചയത്തിന് മര്‍ഹൂം സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ശിലയിട്ടു. മന്‍ഹജുല്‍ ഹുദാ എന്ന വൈജ്ഞാനിക സൗധത്തില്‍ ഇന്ന് ആന്ധ്രക്കാരായ നൂറോളം വിദ്യാര്‍ത്ഥികള്‍ മൂന്നു ക്ലാസുകളിലായി പഠിക്കുന്നു. സുന്ദരവും പ്രൗഢവുമായ മൂന്നുനില മസ്ജിദ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഇക്കഴിഞ്ഞ റബീഉല്‍ അവ്വലില്‍ അവിടെ ഉദ്ഘാടനം ചെയ്തു. ബോംബെ ഡോങ്ഗ്രിയിലെ ഖുവ്വത്തുല്‍ ഇസ്ലാം അറബിക് കോളജും ദാറുല്‍ഹുദയുടെ അണ്ടര്‍ ഗ്രാജ്വേ് സ്ഥാപനമാണ്. അവിടെയും നൂറോളം വിദ്യാര്‍ത്ഥികളുണ്ട്.
സംസ്ഥാനത്തിനു പുറത്തു നിന്നുള്ള വിദ്യാര്‍ത്ഥികളെ ചേര്‍ത്തു ഉര്‍ദു മാധ്യമമാക്കി ഒരു പ്രത്യേക വിഭാഗം 1999ലാണ് ദാറുല്‍ഹുദയില്‍ ആരംഭിക്കുന്നത്. ഉര്‍ദു ഭാഷയുമായി അന്യം നിന്നിരുന്ന കേരളത്തില്‍ ഇങ്ങനെയൊരു പരീക്ഷണം വിജയിക്കില്ലെന്നായിരുന്നു പലരുടെയും നിരീക്ഷണം. നാട്ടില്‍ തന്നെ കുട്ടികളുണ്ടെന്നിരിക്കെ പിന്നെയെന്തിനു പഠാണികളെ പഠിപ്പിക്കണം എന്നു ചിലര്‍ ചോദിച്ചു. എന്നാല്‍ സീറ്റു തേടി വരുന്ന പലരെയും തിരിച്ചയക്കേണ്ട ദുരവസ്ഥയാണുണ്ടായിക്കൊണ്ടിരിക്കുന്നത്. പത്തും പന്ത്രണ്ടും സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ പഠിക്കുന്നു. വര്‍ഷങ്ങളായി അവരില്‍ നേപ്പാളില്‍ നിന്നുള്ളവരുമുണ്ട്. ഈ വിഭാഗത്തില്‍ നിന്നു ബിരുദം നേടിയ മൂന്നു ബാച്ചുകളിലുള്ളവര്‍ വിവിധ ഇന്ത്യന്‍ സ്റ്റേറ്റുകളില്‍ അധ്യാപനദഅ്വ രംഗത്തു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഓരോ കേരളീയനും അഭിമാനിക്കാന്‍ വക നല്‍കുന്നതാണ് ഇതൊക്കെ.
ഈദൃശമായ അനുഭവപരിജ്ഞാനത്തിന്റെ പശ്ചാതലത്തിലാണ് ദാറുല്‍ഹുദ പശ്ചിം ബംഗയിലേക്ക് മുഖം തിരിക്കുന്നത്.
ഉര്‍ദു വിഭാഗത്തിന്റെ തുടക്കം മുതലേ ദാറുല്‍ഹുദയില്‍ പശ്ചിമ ബംഗാളിന്റെ മികച്ച പ്രാതിനിധ്യമുണ്ടായിരുന്നു. അവിടെ നിന്നു വരുന്ന രക്ഷിതാക്കള്‍ തങ്ങളുടെ ദുര്യോഗത്തിന്റെ ദൈന്യ ചിത്രങ്ങള്‍ നിരത്തി കേഴുക പതിവായി. തങ്ങളുടെ സംസ്കരണവും ജാഗരണവും നേടിയെടുക്കാന്‍ ദാറുല്‍ഹുദ ഒരു സംരക്ഷകന്റെയും മഹ്ദിയുടെയും റോള്‍ നിര്‍വഹിക്കണമെന്നാണ് അവരുടെയാവശ്യം. വെസ്റ്റ് ബംഗാളില്‍ നിന്നുള്‍പ്പെടെ വടക്കെ ഇന്ത്യയില്‍ നിന്നു ചില നേതാക്കളും ഇടക്കൊക്കെ ദാറുല്‍ഹുദ സന്ദര്‍ശിച്ചിരുന്നു. മതഭൗതിക സമന്വിതമായ ഇത്തരമൊരു വിദ്യാഭ്യാസ പ്രക്രിയയിലൂടെ മാത്രമേ തങ്ങളുടെ നാടുകളിലെ സാംസ്കാരികസാമുദായിക പരിഷ്കരണം സാധ്യമാകൂ എന്ന് അവരൊക്കെയും തറപ്പിച്ച് പറഞ്ഞു.
ഈ പശ്ചാതലത്തിലാണ് പലവട്ടം ദാറുല്‍ഹുദ സന്ദര്‍ശിച്ച വെസ്റ്റ് ബംഗാള്‍ മുസ്ലിം ലീഗ് പ്രസിഡന്റ് ഷഹിന്‍ഷാ ജഹാംഗീര്‍ സാഹിബിലൂടെ ഒരു സന്ദേശം ലഭിക്കുന്നത്: മുസ്ലിം ഭൂരിപക്ഷമേഖലയായ ബീര്‍ഭൂം ജില്ലയില്‍ മൊറാറൈക്കു സമീപം ഭീംപൂരില്‍ അസ്സക്കീന എന്ന പേരില്‍ ഡോ. മുന്‍ഖിദ് ഹുസൈന്‍ സാഹിബ് മേധാവിയായി ഒരു ട്രസ്റ്റ് അഞ്ചു വര്‍ഷമായി പ്രവര്‍ത്തന സജ്ജമായി നില്പുണ്ട്. ഇരുപത് ഏക്കറോളം ഭൂമി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി വാങ്ങിവെച്ച് ഒന്നും ചെയ്യാനാകാത്ത അവര്‍ ദാറുല്‍ഹുദക്ക് അതു വിട്ടുതരാന്‍ തയ്യാറാണ് ഇതായിരുന്നു ഓഫര്‍.
ആദ്യഘട്ടമായി ഏല്‍പിച്ചു തരുന്ന പന്ത്രണ്ട് ഏക്കര്‍ ഭൂമിയില്‍ ദാറുല്‍ഹുദ അവിടെ ഒരു വൈജ്ഞാനിക വിപ്ലവത്തിനു തിരി കൊളുത്തുകയാണ്. വ്യവസ്ഥാപിത പാഠ്യ പദ്ധതിയോടെയുള്ള പ്രാഥമിക മദ്റസ, ആരാധനകള്‍ക്കും സാധാരണക്കാര്‍ക്ക് ഉദ്ബോധനങ്ങള്‍ നല്‍കുന്നതിനുമായി സൗകര്യപ്രദമായ മസ്ജിദ്, മതഭൗതിക സമന്വയ പഠനത്തോടെയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂള്‍, വിവിധ ഫാക്കല്‍റ്റികളുള്ള ഉന്നത മതപഠന കേന്ദ്രം, മഹല്ലുകള്‍ ശാക്തീകരിക്കുന്നതിനും ഭൗതിക സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്രഷര്‍ കോഴ്സുകള്‍ നല്‍കുന്നതിനുമായി ഗൈഡന്‍സ് സെന്റര്‍, വനിതാ ഇസ്ലാമിക് കോളെജ്, സ്റ്റുഡന്റ്സ് ഹോസ്റ്റല്‍ എന്നിവയാണ് പ്രഥമഘട്ട പദ്ധതികള്‍. ഇത്തരമൊരു വൈജ്ഞാനിക സമുച്ചയത്തിനാണ് കേരള മുസ്ലിംകളുടെ ആത്മീയ സാരഥിയും ദാറുല്‍ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി ചാന്‍സലറുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഭീംപൂരില്‍ നാളെ തറക്കല്ലിടുന്നത്.
ഭിന്നിപ്പിച്ച് ഭരിക്കാനും ഭാരതത്തിന്റെ പ്രകൃതി സമ്പത്ത് കടത്തിക്കൊണ്ടു പോകാനും വന്ന ബ്രിട്ടീഷുകാരാലും പിന്നീടു ഭരണത്തിലെത്തിയ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളാലും അതിനിഷ്ഠുരമായി ചൂഷണം ചെയ്യപ്പെടുകയും പാര്‍ശ്വവല്‍കരിക്കപ്പെടുകയും ചെയ്ത വലിയൊരു ജനവിഭാത്തിന്റെ സമഗ്രമോക്ഷവും ഉല്‍ക്കര്‍ഷയും ലക്ഷ്യം വെച്ചാണ് ദാറുല്‍ഹുദ ജ്ഞാനത്തിന്റെ ദീപശിഖയുമായി പശ്ചിമ ബംഗാളിലേക്കു പോകുന്നത് മുഴുവന്‍ സഹൃദയരുടെയും മനുഷ്യ സ്നേഹികളുടെയും സര്‍വതോമുഖമായ സഹായ സഹകരണങ്ങള്‍, നിസ്തുലവും പുണ്യകരവുമായ ഈ ധര്‍മസമരത്തിനായി പ്രതീക്ഷിക്കട്ടെ. സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ. (ചന്ദ്രിക,)

കാലികറ്റ്‌ സര്‍വകലാശാല എം.എ അറബികില്‍ ഒന്നും മൂന്നും റാങ്കുകള്‍ ഹുദവികള്‍ക്ക്‌


തിരൂരങ്ങാടി : കാലികറ്റ്‌ സര്‍വകലാശാലയുടെ എം.എ അറബികില്‍ ഒന്നും മൂന്നും റാങ്കുകള്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക്ക്‌ യൂനിവേഴ്‌സിറ്റിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ സി. നിസാമുദ്ദീന്‍ ഹുദവി, കെ.പി ശരീഫ്‌ ഹുദവി എന്നിവര്‍
കരസ്ഥമാക്കി. ദാറുല്‍ ഹുദായില്‍ നിന്നും ഇസ്‌ലാമിക്ക്‌ ആന്റ്‌ കണ്ടപററി സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടിയ
ഇവര്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഫങ്‌ഷനല്‍ അറബികില്‍ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്‌. ഒന്നാം റാങ്ക്‌ നേടിയ നിസാമുദ്ദീന്‍
 ഹുദവി മലപ്പുറം ജില്ലയിലെ ആനക്കര സ്വദേശിയായ ചോലയില്‍ മുഹമ്മദ്‌ നൂര്‍ ഫൈസി സുലൈഖ ദമ്പദികളുടെ മകനാണ്‌.
മൂന്നാം റാങ്ക്‌ നേടിയ കെ.പി ശരിഫ്‌ ഹുദവി ആനക്കര സ്വദേശിതന്നെയായ കുന്നപാടത്ത്‌ ആലികുട്ടി ഉമ്മുകുല്‍സൂം എന്നിവരുടെ
 മകനാണ്‌

2011, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച


സമസ്ത 85-ാം വാര്‍ഷിക സമ്മേളനം; സംസ്ഥാനതല പ്രചാരണ ഉദ്ഘാടനം കാസര്‍കോട്ട്


കാസര്‍കോട്: 2011 ഡിസംബര്‍ 23 മുതല്‍ 26 വരെ മലപ്പുറം കൂരിയാട് വരക്കല്‍
 മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത 85-ാം വാര്‍ഷിക സമ്മേളന
 പ്രചാരണ സമ്മേളനത്തിന്റെ സംസ്ഥാനതല പ്രചാരണ ഉദ്ഘാടന സമ്മേളനം 
ഒക്‌ടോബര്‍ ഒന്നിന് മൂന്ന് മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് മര്‍ഹൂം ഖാസി
 സി.എം. ഉസ്താദ് നഗറില്‍ നടക്കും. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, 
സമസ്ത സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍മുസ്ലിയാര്, ആലിക്കുട്ടി മുസ്‌ല്യാര്‍,
 കോട്ടുമല ബാപ്പു മുസ്‌ല്യാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഖാസി ടി.കെ.എം. ബാവ മുസ്‌ല്യാര്‍,
 യു.എം. അബ്ദുല്‍ റഹ്മാന്‍ മൗലവി, ഖാസി ത്വാഖ അഹമ്മദ് മുസ്‌ല്യാര്‍, എം.എ.
 ഖാസിം മുസ്‌ല്യാര്‍, എം.എല്‍.എ.മാര്‍ ചെര്‍ക്കളം അബ്ദുള്ള സംബന്ധിക്കും.

സമ്മേളന വിജയത്തിനായി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും 
മണ്ഡലം സംഘാടക സമിതിയും തുടര്‍ന്ന് പഞ്ചായത്ത് സംഘാടക സമിതിയും വിളിച്ചു 
ചേര്‍ക്കാന്‍ തീരുമാനിച്ചു. 11 ന് മഞ്ചേശ്വരത്തും 14 ന് തൃക്കരിപ്പൂര്‍, 16 ഉദുമയിലും,
 17 കാസര്‍കോട്, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലും കമ്മിറ്റി രൂപീകരിക്കും. 20 ന് 11 
മണിക്ക് എസ്.കെ.എസ്.എസ്.എഫ്., ഫൈസീസ്, ദാരിമീസ്, അസ്ഹരീസ്, 
ഹുദവീസ്‌, ജംഇയ്യത്തുല്‍ ഉലമാ ജില്ലാ നേതാക്കളുടെ യോഗം ചേരും. യു.എം. അബ്ദുല്‍ 
റഹ്മാന്‍ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ടി.കെ. പൂക്കോയ തങ്ങള്‍ ചന്തേര, 
എസ്.പി. സലാഹുദ്ദീന്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, താജുദ്ദീന്‍ ചെമ്പിരിക്ക, എന്‍.പി.
 അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, ടി.വി. അഹമ്മദ് ദാരിമി, എം.പി. മുഹമ്മദ് ഫൈസി,
 ഫാറൂഖ് കൊല്ലമ്പാടി, ജില്ലാ കണ്‍വീനര്‍ മൌലാന എം.എ. ഖാസിം മുസ്‌ല്യാര്‍
 സംബന്ധിച്ചു. പാണക്കാട് പൂക്കോയ തങ്ങളുടെ ഭാര്യ ഖദീജാ ഇമ്പിച്ചിബീവിയുടെ 
നിര്യാണത്തില്‍ അനുശോചിച്ചു.

‘’സത്സരണിക്കൊരു യുവ ജാഗ്രത’’ എസ്.കെ.എസ്.എസ്.എഫ് ചെമ്പ്ര ക്ളസ്റ്റ൪ സമ്മേളനം സെപ്ററംബ൪ 30ന്


തിരൂ൪-എസ്.കെ.എസ്.എസ്.എഫ് ചെമ്പ്ര ക്ളസ്റ്റ൪ സമ്മേളനം സെപ്ററംബ൪ 30ന് വെള്ളിയാഴ്ച മീനടത്തൂരില് നടക്കും.സത്താ൪ പന്തല്ലൂ൪,പി.എം.റഫീക്ക് അഹ്മദ് തിരൂ൪,സി.പി.അബൂബക്ക൪ ഫൈസി സംബന്ധിക്കും.പ്രചരണപ്രയാണം,കുടുംബ സംഗമം,പ്രകടനം,ശാഖാസംഗമങ്ങള്,സത്യധാര പ്രചരണം,സ൪ഗസംഗമം, തുടങ്ങി വിവിധ പരിപാടികള് നടക്കും.സമ്മേളനത്തിനായി വിപുലമായസ്വാഗതസംഘം രൂപീകരിച്ചു.
 യോഗം അഷ്റഫ്ഫൈസി ഉദ്ഘാടനം ചെയ്തു.മനാസ് മൂപ്പ൯ ആധ്യക്ഷം വഹിച്ചു.ജാബി൪ മീനടത്തൂ൪,അഷ്ക൪ കോര൯കാവ്,എ.പി.മഅ്റൂഫ്,ഹസീം ചെമ്പ്ര,സി.കെ.ഫാരിസ്,സി.പി.ബാസിത് പ്രസംഘിച്ചു.

2011, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

സ്വാഗതാരവത്തോടെ നാടെങ്ങും നാളെ മദ്രസ പ്രവേശനോത്സവം




















മലപ്പുറം: അറിവിന്റെ അക്ഷരങ്ങള്‍ക്ക് സ്വാഗതാരവം മുഴക്കി നാടെങ്ങും
 മദ്രസ പ്രവേശനോത്സവം നടന്നു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ
 ബോര്‍ഡിന് കീഴിലുള്ള മദ്രസകളില്‍ പുതുതായി ചേരുന്ന അംഗങ്ങള്‍ക്ക് സമസ്ത
 കേരള സുന്നി ബാലവേദിയാണ് സ്വാഗതാരവം സംഘടിപ്പിച്ചത്. മലപ്പുറം കുന്നുമ്മല്‍
 ഹിദായത്ത് സ്വിബ്‌യാന്‍ മദ്രസയില്‍ നടന്ന ജില്ലാതല വിദ്യാഭ്യാസ കാമ്പയിന്‍
 കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനംചെയ്തു.
സമസ്ത കേന്ദ്ര മുശാവറ അംഗം പി.പി. മുഹമ്മദ് ഫൈസി അധ്യക്ഷതവഹിച്ചു. ഹസന്‍
 സഖാഫി പൂക്കോട്ടൂര്‍, ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം, സി.എ. അസീസ് മൗലവി
 പുല്‍പ്പറ്റ, ബി.എസ്.കെ. തങ്ങള്‍, സവാദ് ഫൈസി, ജാഫര്‍ ഫൈസി, സഫറുദ്ദീന്‍ 
പൂക്കോട്ടൂര്‍, സൈനുദ്ദീന്‍ ഒളവട്ടൂര്‍, കാമ്പ്ര ഹനീഫ ഹാജി, സി.എച്ച്. കുഞ്ഞാന്‍ 
ഹാജി, ഹാരിസ് ആമിയന്‍, പി. ഹൈദ്രോസ് ഹാജി, പി.കെ. ലത്തീഫ് ഫൈസി,
 ബഷീര്‍ ഫൈസി മുതിരിപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു.
കാമ്പയിന്റെ ഭാഗമായുള്ള മേഖലാതല ഉദ്ഘാടനം ശനിയാഴ്ച നടക്കും. മഞ്ചേരി
 മേഖലാ ഉദ്ഘാടനം പൂക്കൊളത്തൂര്‍ തര്‍ബിയത്തുല്‍ ഉലൂം മദ്രസയില്‍ പാണക്കാട് സയ്യിദ്
 റഷീദലി ശിഹാബ് തങ്ങളും മലപ്പുറം മേഖലാ ഉദ്ഘാടനം പെരിമ്പലം നൂറുല്‍
 ഇസ്‌ലാം മദ്രസയില്‍ പി. ഉബൈദുള്ള എം.എല്‍.എയും കൊണ്ടോട്ടി മേഖല ഉദ്ഘാടനം
 വാഴക്കാട് മുനീറുല്‍ ഇസ്‌ലാം മദ്രസയില്‍ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
 പി.എ. ജബ്ബാര്‍ ഹാജിയും വണ്ടൂര്‍ മേഖല ഉദ്ഘാടനം സിറാജുല്‍ ഹുദാ മദ്രസയില്‍ പെരിന്ത
ല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അബൂബക്കര്‍ ഹാജിയും നി
ര്‍വഹിക്കും. കൊളത്തൂര്‍ മേഖല ഉദ്ഘാടനം പുഴക്കാട്ടിരി നൂറുല്‍ ഹുദാ മദ്രസയില്‍ കെ.കെ
.സി.എം. തങ്ങള്‍ വഴിപ്പാറയും നിലമ്പൂര്‍ മേഖലയില്‍ പൂവത്തിക്കല്‍ സിറാജുല്‍ 
ഇസ്‌ലാം മദ്രസയില്‍ സലിം എടക്കരയും ഉദ്ഘാടനം ചെയ്യും.

ഒരു വര്‍ഷം മദ്‌റസാ വിദ്യാര്‍ത്ഥികള്‍ക്ക്‌ നല്‍കുന്ന അവാര്‍ഡ്‌ തുക 18 ലക്ഷം രൂപ കെ.ടി.മാനു മുസ്‌ലിയാര്‍ സ്‌മാരക അവാര്‍ഡുകള്‍ ഈ വര്‍ഷം മുതല്‍



തേഞ്ഞിപ്പലം : സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള 
മദ്‌റസകളിലെ +2 പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക്‌ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌
 കെ.ടി. മാനു മുസ്‌ലിയാരുടെ പേരില്‍ പ്രത്യേക സ്‌മാരക അവാര്‍ഡ്‌ ഏര്‍പ്പെടുത്തി.
 കേരളത്തിന്‌ അകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന 403 റെയ്‌ഞ്ചുകളില്‍ നിന്ന്‌ 
കൂടുതല്‍ മാര്‍ക്ക്‌ നേടുന്ന ഓരോ വിദ്യാര്‍ത്ഥിക്ക്‌ 2000 രൂപ വീതമാണ്‌ അവാര്‍ഡുകള്‍
 നല്‍കുക. മുന്‍കാല നേതാക്കളുടെ സ്‌മരണക്കായി പത്താം ക്ലാസുകാര്‍ക്ക്‌ 
നല്‍കിവരുന്ന സ്‌മാരക അവാര്‍ഡ്‌ 1500 രൂപയായും, ഏഴാം ക്ലാസില്‍
 1000 രൂപയായും ഉയര്‍ത്തി. 403 റെയ്‌ഞ്ചുകളിലെ ഓരോ വിദ്യാര്‍ത്ഥികള്‍ക്കാണ്‌
 ഈ അവാര്‍ഡുകള്‍ നല്‍കുക. 18 ലക്ഷം രൂപയാണ്‌ ഒരു വര്‍ഷം അവാര്‍ഡുകള്‍ക്ക്‌
 മാത്രമായി വിനിയോഗിക്കുക. സര്‍വ്വീസിലിരിക്കെ മരണപ്പെടുന്ന മദ്‌റസാ
 അധ്യാപകരുടെ ആശ്രിതര്‍ക്ക്‌ നല്‍കിവരുന്ന മരണാനന്തര ക്രിയാ സഹായം 
4000 രൂപയായി ഉയര്‍ത്തി. 

ചേളാരി സമസ്‌ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ്‌
 കൗണ്‍സിലില്‍ സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
 എം.എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ ,ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദര്‍, ടി.പി. 
അബ്ദുല്ല മുസ്‌ലിയാര്‍ മേലാക്കം, മൊയ്‌തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്‌, കെ.സി.അഹ്‌മദ്‌
 കുട്ടി മൗലവി കോഴിക്കോട്‌, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, മൊയ്‌തീന്‍കുട്ടി ഫൈസി 
വാക്കോട്‌, കെ.ടി. അബ്ദുല്ല മൗലവി കാസര്‍കോഡ്‌, എം.എം. ഇമ്പിച്ചിക്കോയ
 മുസ്‌ലിയാര്‍ വയനാട്‌, പി. ഹസന്‍ മുസ്‌ലിയാര്‍ മലപ്പുറം, ഒ.എ. ശരീഫ്‌ ദാരിമി കോട്ടയം
 എന്നിവര്‍ സംസാരിച്ചു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി സ്വാഗതവും കൊടക്‌
 അബ്ദദുറഹിമാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.



2011, സെപ്റ്റംബർ 7, ബുധനാഴ്‌ച

ബംഗാളിലെ ദാറുല്‍ ഹുദാ ഓഫ്‌കാമ്പസ്‌: ശിലാസ്ഥാപനം നാളെ



കൊല്‍ക്കത്ത : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിക്കു കീഴില്‍ വെസ്റ്റ്‌
ബംഗാളില്‍ ആരംഭിക്കാനിരിക്കുന്ന സമഗ്രമായ ഓഫ്‌കാമ്പസിന്റെ
 ശിലാസ്ഥാപന സമ്മേളനം നാളെ. വൈകിട്ട്‌ മൂന്നു മണിക്ക്‌ നടക്കുന്ന
 ചടങ്ങില്‍ ദാറുല്‍ ഹുദാ ചാന്‍സലര്‍ കൂടിയായ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി
ശിഹാബ്‌ തങ്ങള്‍ പുതിയ വിദ്യാഭ്യാസ സമുച്ചയത്തിന്റെ ശിലാസ്ഥാപന കര്‍മം
 നിര്‍വഹിക്കും.

പശ്ചിമ ബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ ഭീംപൂരില്‍ അസ്സകീന എഡ്യുക്കേഷണല്‍
 ട്രസ്റ്റ്‌ ദാനമായി നല്‍കിയ 20 ഏക്കറിലാണ്‌ ഓഫ്‌കാമ്പസ്‌ തുടങ്ങുന്നത്‌.
വ്യവസ്ഥാപിത രീതിയിലുള്ള പ്രാഥമിക മതപഠന കേന്ദ്രം, മസ്‌ജിദ്‌,
മതപഠനത്തോടൊപ്പം ഭൗതിക പഠനവും നല്‍കുന്ന ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍,
 മതതാരതമ്യ പഠനത്തിനു ഗവേഷണ വിഭാഗം, ഖുര്‍ആന്‍, ഹദീസ്‌, ഫിഖ്‌ഹ്‌,
അഖീദ, ദഅ്‌വാ, സോഷ്യല്‍ സയന്‍സ്‌ പഠനങ്ങള്‍ക്ക്‌ പ്രത്യേകം ഫാക്വല്‍റ്റികള്‍
, കരിയര്‍ ഗൈഡന്‍സ്‌, മഹല്ല്‌ ശാക്തീകരണം, അധ്യാപക - അനധ്യാപക
 ട്രെയ്‌നിംഗ്‌ കോഴ്‌സുകള്‍, ഇസ്‌ലാമിക ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിവിധ
സെന്ററുകള്‍ തുടങ്ങിയ സംരംഭങ്ങളാണ്‌ പ്രാഥമിക ഘട്ടത്തില്‍ കാമ്പസില്‍
 ലക്ഷ്യമിടുന്നത്‌.

ദാറുല്‍ ഹുദാ മാനേജിംഗ്‌ കമ്മിറ്റിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍
കേരളത്തിനു പുറത്തെ മുസ്‌ലിം പിന്നാക്ക പ്രദേശങ്ങളില്‍ സ്ഥാപിക്ക
പ്പെടുന്ന രണ്ടാമത്തെ കാമ്പസാണ്‌ ബംഗാളിലേത്‌. 2007 ഓഗസ്റ്റില്‍
 ആന്ധ്രപ്രദേശിലെ പുങ്കനൂരില്‍ തുടങ്ങിയ മന്‍ഹജുല്‍ ഹുദാ ഇസ്‌ലാമിക്‌
 കോളേജ്‌ ആയിരുന്നു കേരളത്തിനു പുറത്തെ പ്രഥമ ദാറുല്‍ ഹുദാ സംരംഭം.
മതഭൗതിക സമന്വയ വിദ്യാഭ്യാസം കാല്‍ നൂറ്റാണ്ടു മുമ്പ്‌ പ്രഖ്യാപിക്കുകയും
കേരളത്തില്‍ അതു വിജയകരമായി നടപ്പാക്കുകയും ചെയ്‌ത ദാറുല്‍ ഹുദാ രണ്ടു
 വര്‍ഷം മുമ്പാണ്‌ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയായി അപ്‌ഗ്രേഡ്‌ ചെയ്യപ്പെട്ടത്‌.
 ഈജിപ്‌തിലെ കൈറോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ഇസ്‌ലാമിക സര്‍വകലാശാലകളുടെ കൂട്ടായ്‌മയായ ലീഗ്‌ ഓഫ്‌ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റീസില്‍
 സ്ഥാപനം ഇതിനകം അംഗത്വം നേടിക്കഴിഞ്ഞു. ആയിരത്തി നാനൂറോളം
 വിദ്യാര്‍ഥികളുള്ള മലപ്പുറം ജില്ലയിലെ ചെമ്മാട്‌ മെയിന്‍ കാമ്പസില്‍
കേരളത്തിനു പുറമെ ഇന്ത്യയിലെ പത്തിലധികം സംസ്ഥാനങ്ങളില്‍ നിന്നും
 നേപ്പാളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നുണ്ട്‌. ദാറുല്‍
ഹുദായോട്‌ അഫ്‌ലിയേറ്റ്‌ ചെയ്‌ത്‌ കേരളത്തിനകത്തും പുറത്തുമായി
പ്രവര്‍ത്തിക്കുന്ന പതിനഞ്ചിലധികം യു.ജി. കോളേജുകളിലായി നാലായിരത്തോളം
വിദ്യാര്‍ഥികള്‍ മതഭൗതിക സമന്വയ വിദ്യാഭ്യാസം തികച്ചും സൗജന്യമായി നേടുന്നു.
നാളെ വൈകിട്ട്‌ മൂന്നുമണിക്ക്‌ ഭീംപൂരില്‍ നടക്കുന്ന സമ്മേളനത്തില്‍ ദാറുല്‍ ഹുദാ പ്രോചാന്‍സലറും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ
 ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ആധ്യക്ഷ്യം വഹിക്കും. ദാറുല്‍ ഹുദാ വൈസ്‌
 ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, അസ്സകീന എഡ്യുക്കേഷണല്‍
ട്രസ്റ്റ്‌ ചെയര്‍മാന്‍ ഡോ. മുന്‍കിര്‍ ഹുസൈന്‍ സാഹിബ്‌ (തായ്‌വാന്‍), വെസ്റ്റ്‌ ബംഗാള്‍
 മുസ്‌ലിം ലീഗ്‌ പ്രസിഡണ്ട്‌ ഷഹിന്‍ശാ ജഹാംഗീര്‍, ദാറുല്‍ ഹുദാ സെക്രട്ടറിമാരായ
ഡോ. യു.വി.കെ മുഹമ്മദ്‌, ഹാജി. യു. മുഹമ്മദ്‌ ശാഫി, ട്രഷറര്‍ കെ.എം
. സൈതലവി ഹാജി, സ്വാബിര്‍ ഗഫാര്‍ കൊല്‍ക്കത്ത, മൗലാനാ നൂറുല്‍ ഹുദാ
നദ്‌വി, മൗലാനാ അബുല്‍ ഖാസിം മുര്‍ശിദാബാദ്‌, മൗലാനാ ഗുലാം സമദാനി,
 മാസ്‌റ്റര്‍ അബ്‌ദുര്‍റഖീബ്‌ ബീര്‍ഭൂം തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.