2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

'വിജ്ഞാനതീരം പ്രകാശതീരം' SKSSF മതവിദ്യാഭ്യാസ കാമ്പയിനു തുടക്കമായി ധാര്‍മിക പുരോഗതിക്ക് മതവിദ്യാഭ്യാസം അനിവാര്യം- പി. കുഞ്ഞാണി മുസ്‌ലിയാര്‍




മേലാറ്റൂര്‍: മൂല്യബോധവും ധാര്‍മിക പുരോഗതിയും കൈവരിക്കുന്നതിന്
 മതവിദ്യാഭ്യാസം അനിവാര്യമാണെന്ന് സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി
 പി. കുഞ്ഞാണി മുസ്‌ലിയാര്‍ പറഞ്ഞു. 'വിജ്ഞാനതീരം പ്രകാശതീരം' എന്ന
 പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന
 മതവിദ്യാഭ്യാസ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏപ്പിക്കാട് ഷംസുല്‍ ഹുദാ മദ്രസയിലെ നാട്ടിക മൂസ മുസ്‌ലിയാര്‍ നഗറിലാണ്
കാമ്പയിന്‍ നടക്കുന്നത്. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍സെക്രട്ടറി
പി.എം. റഫീഖ് അഹമ്മദ് അധ്യക്ഷതവഹിച്ചു.
 പുത്തനഴി മൊയ്തീന്‍ഫൈസി, ഷമീര്‍ ഫൈസി ഒടമല, ഒ.എം.എസ്. തങ്ങള്‍,
 വി. റഷീദ്, ഷംസാദ് സലീം കരിങ്കല്ലത്താണി, താജുദ്ദീന്‍ മൗലവി,
സിദ്ധിഖ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു. കാമ്പയിന്റെ ഭാഗമായി
 ജില്ലാതല മുദരിസ് സംഗമം, പാഠപുസ്തകവിതരണം, മദ്രസാതല
 പ്രവേശനോത്സവം എന്നിവ സംഘടിപ്പിക്കും. രണ്ടാഴ്ചക്കാലം
 നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ സപ്തംബര്‍ 20ന് സമാപിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ