2011, ഡിസംബർ 30, വെള്ളിയാഴ്‌ച

അട്ടപ്പാടി പാലക്കാട് ജില്ലാ കാരന്തൂരീ നേതാവിന്റെ പീഡന വാര്‍ത്ത

http://www.youtube.com/watch?v=4l5a0z5Zvw4&feature=youtu.be
കാരന്തൂരികള്‍ അട്ടപ്പാടിയില്‍ നടത്തുന്ന അനാഥാലയത്തില്‍ അഞ്ചിലധികം പെണ്‍കുട്ടികളെ സ്ഥാപന മേധാവിയും പാലക്കാട്‌ ജില്ലയിലെ പ്രമുഖ കാരന്തൂരീ നേതാവുമായ "ഉസ്‌മാന്‍ സഖാഫി പയ്യനെടം " പീഡിപ്പിച്ചു. പ്രതിയെ പോലീസ്‌ തെരയുന്നു. . ഈ പണ്ഡിതവേഷധാരികളായ കാരന്തൂരികള്‍ സമുദായത്തെ പറയിപ്പിക്കുമല്ലോ റബ്ബേ.... ഇവരുടെ ശര്‍റില്‍ നിന്ന്‌ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും ബന്ധപ്പെട്ടവരെയും കാത്തു രക്ഷിക്കണേ നാഥാ.... !
(വീഡിയോക്ക്കടപ്പാട് : റിപ്പോര്‍ട്ടര്‍ ചാനല്‍)

(വിഘടിതരുടെ മലപ്പുറം ജില്ലാ വെബ്സൈറ്റില്‍ മൂപ്പിലാന്‍ ഇപ്പോഴും തിളങ്ങുകയാണ്. ചിത്രം മുകളില്‍ ...)

2011, ഡിസംബർ 28, ബുധനാഴ്‌ച

ആത്മീയ ചൂഷണത്തെ ചെറുത്ത്‌ തോല്‍പ്പിക്കുക : കോഴിക്കോട്‌ ഖാസി


കോഴിക്കോട്‌ : ആത്മീയ കച്ചവടം സമൂഹം തിരിച്ചറിയണമെന്നും അത്തരം ചൂഷണങ്ങളെ ചെറുത്ത്‌ തോല്‍പിക്കണമെന്നും മീറ്റ്‌ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ അദ്ദേഹം പ്രസ്ഥാവിച്ചു. SKSSF ത്വലബാ വിംഗ്‌ സ്റ്റേറ്റ്‌ ലീഡേഴ്‌സ്‌ മീറ്റ്‌-011 ഉല്‍ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി. കുറ്റിക്കാട്ടൂര്‍ ജാമിഅ: യമാനിയ്യ: അറബിക്‌ കോളേജില്‍ നടന്ന ഏകദിന ക്യാമ്പില്‍ കേരളത്തിലെ മുഴുവന്‍ ജില്ലകളുടെയും നീലഗിരി, കുടക്‌, മംഗലാപുരം, അന്തമാന്‍, ലക്ഷദ്വീപ്‌ കമ്മിറ്റികളുടെയും ഭാരവാഹികളാണ്‌ ലീഡേഴ്‌സ്‌ മീറ്റില്‍ പങ്കെടുത്തത്‌. മത വിദ്യാര്‍ത്ഥികള്‍ക്ക്‌ വഖഫ്‌ ബോര്‍ഡ്‌ സ്‌കോളര്‍ഷിപ്പ്‌ അനുവദിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന്‌ മീറ്റ്‌ പ്രമേയം സംസ്ഥാന സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടു.

സമാപന സംഗമം SKSSF സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ത്വലബാ വിംഗ്‌ സംസ്ഥാന ചെയര്‍മാന്‍ സയ്യിദ്‌ മുഹ്‌സിന്‍ കുറുമ്പത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. ``സംഘടന, സംഘാടനം, നേതൃത്വം'' എന്ന വിഷയത്തില്‍ റഹീം ചുഴലിയും ``സംഘടന നമുക്ക്‌ ചെയ്യാനുള്ളത്‌'' എന്ന വിഷയത്തില്‍ ശുഹൈബ്‌ ഹൈതമി വാരാമ്പറ്റയും ക്ലാസെടുത്തു. സംസ്ഥാന വൈസ്‌ ചെയര്‍മാന്‍ പാണക്കാട്‌ സയ്യിദ്‌ ഹാരിസലി ശിഹാബ്‌ തങ്ങള്‍ സമാപന പ്രാര്‍ത്ഥനക്ക്‌ നേതൃത്വം നല്‍കി. കാഞ്ഞങ്ങാട്‌ സംയുക്ത ഖാസി സയ്യിദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍, ആര്‍.വി കുട്ടി ഹസന്‍ ദാരിമി, SKSSF കോഴിക്കോട്‌ ജില്ലാ പ്രസിഡന്റ്‌ കുഞ്ഞാലന്‍ കുട്ടി ഫൈസി, സംസ്ഥാന വര്‍ക്കിംഗ്‌ സെക്രട്ടറി അയ്യൂബ്‌ കൂളിമാട്‌, ആര്‍.വി സലീം, ഉമൈര്‍ കരിപ്പൂര്‍, മുഹമ്മദ്‌ റാഫി മുണ്ടംപറമ്പ്‌ കുഞ്ഞിമുഹമ്മദ്‌ പാണക്കാട്‌ സംസാരിച്ചു. യോഗത്തില്‍ അബ്‌ദുസ്സലാം വയനാട്‌ സ്വാഗതവും റിയാസ്‌ പാപ്ലശ്ശേരി നന്ദിയും പറഞ്ഞു. 

സമസ്ത സമ്മേളന നഗരി....ഇനി വിശ്രമമില്ലാത്ത നാളുകള്‍ . .


സമസ്ത ജില്ലാ സെക്രട്ടറി ശൈഖുനാ എന്‍.വി ഖാലിദ് മുസ്ലിയാര്‍ അന്തരിച്ചു


കോഴിക്കോട്: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കോഴിക്കോട്്് ജില്ലാ സെക്രട്ടറിയുമായ എരംമംഗലം മക്കുഴിക്കണ്ടി എന്‍.വി ഖാലിദ് മുസ്ലിയാര്‍ (69) അന്തരിച്ചു. സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ ട്രഷറര്‍, നന്തി ദാറുസ്സലാം അറബിക് കോളജ് എക്്്സിക്യൂട്ടീവ് നിര്‍വാഹക സമിതി മെമ്പര്‍, ഉപദേശക സമിതി അംഗം, നാദാപുരം തലായി ഖാസി എന്നീ സ്ഥാനങ്ങള്‍ വഹിച്ചുവരികയായിരുന്നു. 
കടമേരി റഹ്മാനിയ്യ അറബിക് കോളജ്, കിഴക്കോത്ത്, കൂടത്തായി, കൂനഞ്ചേരി ദാറുന്നജാത്ത് അറബിക് കോളജ്, , കുന്നുമ്മക്കര, കോരപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രിന്‍സിപ്പലായും മുദരിസ്സായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: റുഖിയ. മക്കള്‍: സല്‍മ, റയ്ഹാനത്ത്, മുനീര്‍, മൈമൂന. മരുമക്കള്‍: ലത്തീഫ് ഫൈസി പൂനൂര്‍, സുബൈര്‍ കാക്കൂര്‍, ശുക്കൂര്‍ മുസ്ലിയാര്‍ ഈര്‍പ്പോണ, തസ്നീം കേളോത്ത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മയ്യത്ത് നമസ്ക്കാരത്തിന് നേതൃത്ത്വം നല്‍കി. ഖാലിദ് മുസ്ല്യാരുടെ നിര്യാണം സമസ്തക്കും സമുദായത്തിനും കനത്ത നഷ്ടമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. എം.കെ രാഘവന്‍ എം.പി, ജില്ലാ ലീഗ് പ്രസിഡണ്ട് പി.കെ.കെ ബാവ, ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ അനുശോചിച്ചു.

ശൈഖുനാ തൃപ്പനച്ചി ഉസ്താദ് യാത്രയായി.. (ഒരു ലഘു അനുസ്മരനക്കുറിപ്പ്)


'അയിരാണിയില്‍ ഉസ്താദ്'എന്ന് ഞങ്ങള്‍ നാട്ടുകാരും  കിഴിശ്ശേരി ഉസ്താദ് എന്നും തൃപ്പനച്ചി ഉസ്താദ് എന്ന് പുറം നാട്ടുകാരും സ്നേഹാദരപൂര്‍വ്വം വിളിച്ചു വന്ന ആ മഹാന്‍ വിട പറഞ്ഞു..
ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് ഞാന്‍ അനുജന്‍ അബുബക്കര്‍ ഹുദവിയെ വിളിച്ചിരുന്നു..
ജന ബാഹുല്യം കൊണ്ട് അങ്ങോട്ടൊന്നും  അടുക്കാന്‍ പോലും വയ്യെന്നും വാര്‍ത്ത കിട്ടിയ പാടെ തിരിച്ചതിനാല്‍ ജനാസ കാണാന്‍ ആയെന്നും അവന്‍ പറഞ്ഞു.. പരിസരമാകെ ഒരു മഹാ സമ്മേളനത്തിന്റെ പ്രതീതി ആയെന്നു അവന്‍.
ചില നിഘൂടതകള്‍ ഉള്ള ഒരു പ്രത്യേക വ്യതിത്വമായിരുന്നു സ്മര്യ മഹാന്‍..
എന്ന് വെച്ചാല്‍ സാധാരണക്കാര്‍ക്ക് എത്തും പിടിയും കൊടുക്കാത്ത ചില കാര്യങ്ങള്‍..
അതില്‍ ഒന്നാണ് ബഹു കോടികള്‍ ചെലവിട്ടു അദ്ദേഹം പണി കഴിപ്പിച്ച വന്‍ പള്ളി/ അനുബന്ധ സമുച്ചയങ്ങള്‍.. തൃപ്പനച്ചി പാലക്കാട് റോഡു വക്കില്‍ ഒരെണ്ണവും മല മുകളില്‍ (കൊടിമരത്തിങ്കല്‍) അതിലും വലിയ ഒരെണ്ണവും.. വലിയ താഴികക്കുടങ്ങളും  ആര്‍ക്കിറെച്ചരും എല്ലാം ബഹു കേമം.. പക്ഷെ നാളിതു വരെ പബ്ലിക്കിന് തുറന്നു കൊടുത്തിട്ടില്ല.. ആര്‍ക്കു നിസ്കരിക്കാനാണ്  ആ പള്ളികള്‍ എന്ന ചോദ്യമാണ് ഞാന്‍ സൂചിപ്പിച്ച നിഘൂടത..
മല മുകളില്‍ കൊടി മരത്ത്തിങ്കല്‍ വറ്റാത്തൊരു  നീരുറവയുണ്ട്.. അസുഖക്കാര്‍ അതില്‍ നിന്നു വെള്ളം എടുത്തു കുടിച്ചു കൊള്ളാന്‍ ഒരിക്കല്‍ ഉസ്താദ് പറഞ്ഞതില്‍ പിന്നെ അവിടെ എപ്പോഴും വന്‍ തിരക്കാണ്.. വലിയ വലിയ ഉലമാക്കള്‍ വരെ ആ തീര്‍ത്ത ജലം കുടിക്കാന്‍ താല്പര്യപ്പെടാരുണ്ട്..
പട്ടികാട് ജാമിയ നൂരിയ്യ   സമേലനത്തില്‍ മഹാന്‍ പങ്കെടുക്കുകയും അതില്‍ പങ്കെടുക്കാന്‍ പലരോടും ആവശ്യപെടുകയും ചെയ്തതായി പലരും പറഞ്ഞു കേട്ടിട്ടുണ്ട്..
വേഷ വിധാനങ്ങള്‍ വളരെ വളരെ ലളിതം.. മുഷിഞ്ഞതും കരിമ്പന്‍ കുത്തിയതുമായ ഏറെ പഴക്കം തോന്നിക്കുന്ന വസ്ത്രങ്ങള്‍.. താടിയും മുടിയും വളരെ അലസമായിട്ടിരിക്കും.. ഒറ്റ നോട്ടത്തിലെ ഒരു സര്‍വ സംഘ പരിത്യാഗിയായ "സാഹിദ്" എന്ന് ആരും പറയും. 
 കിഴിശ്ശേരി അങ്ങാടിയില്‍ ഒരു പഴയ പീടിക  മുകളിലോ അങ്ങാടിയിലെ വലിയ പള്ളിയിലോ ആണ് മിക്കവാറും അദ്ദേഹം കാണപ്പെടുക.. ഈ പള്ളിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന മുഹ്യുദ്ദീന്‍ മുസ്ലിയാര്‍ എന്ന മഹാന്റെ ഖബരിടതിങ്കല്‍ സിയാറത്ത്‌ ചെയ്യുക എന്നതാണ് മറ്റൊരു പതിവ്.. ഉസ്താദിനെ തേടി വന്ന ഒരു പത്തമ്പത് പേരെങ്കിലും കിഴിശ്ശേരി/ തൃപ്പനച്ചി ഏരിയകളില്‍ എപ്പോഴും കാണും.. അതില്‍ നാടന്മാരും വലിയ പണ്ഡിതരും ഒക്കെ കാണും..
കിഴിശ്ശേരി മുഹമ്മദ്‌ മുസ്ലിയാരെ കൊണ്ട് ദുആ തനിക്കു വേണ്ടി ദുആ ചെയ്യാന്‍ പറയണം എന്ന് സാക്ഷാല്‍ ശംസുല്‍ ഉലമ വരെ പലരോടും അഭ്യര്തിച്ചതായി കേട്ടിട്ടുണ്ട്..
വന്ദ്യരായ ചെറുശ്ശേരി ഉസ്താടും മഹാനെ ചെന്ന് കാണുകയും ബഹുമാനിക്കുകയും ചെയ്യാറുണ്ട്.
മഹാന്മാര്‍ ആദരിച്ച മഹാന്‍ ആയിരുന്നു അദ്ദേഹമെന്ന് സാരം.
തന്നെ കാണാന്‍ വരുന്ന ചിലര്‍ കൊടുക്കുന്ന പണം എത്ര നിര്‍ബന്ധിച്ചാലും സ്വീകരിക്കാന്‍ വിസമ്മതിക്കും.. ചിലൊരു ചോദിച്ചു മേടികുകയും ചെയ്യും.. അതാണ്‌ മറ്റൊരു നിഘൂടത..
കുറച്ചു മുമ്പ് മാധ്യമം പത്രം മഹാനെതിരെ ഒരു റിപ്പോര്ട് കൊടുത്തത് വലിയ ഒച്ചപ്പാടുണ്ടാക്കി.. അത് പോലെ ഡി വൈ എഫ് ഐ ക്കാര്‍ നടത്താന്‍ തുനിഞ്ഞ ഒരു മാര്‍ച്ചും ഏറെ സംഗര്‍ഷമുളവാക്കി.. മാധ്യമം പത്രം "വ്യാജ സിദ്ധന്‍" എന്ന് വരെ അധിക്ഷേപിച്ചത് വളരെ കടന്നു പോയ ഒരു കയ്യാണെന്നു പ്രദേശ വാസികളായ ജമാതുകാര്‍ പോലും പറഞ്ഞു..
പണ്ട് ആയിരം രൂപ കൊണ്ട് കപ്പല്‍ മാര്‍ഗം ഹജ്ജിനു പോയി വന്നപ്പോള്‍ ഒരൊറ്റ ജോഡി വസ്ത്രവുമായി പോകുകയും അതെ വസ്തങ്ങളില്‍ തന്നെ മടങ്ങി വരികയും ചെയ്തു എന്ന് കേട്ടിട്ടുണ്ട്.. (ഇഹ്റാം വസ്ത്രത്തിനു പുറമേ എന്നര്‍ത്ഥം) ചെറുപ്പകാലം തൊട്ടേ ഭൌതിക പരിത്യാഗി ആയാണ് മഹാന്‍ അറിയപ്പെട്ടത്..
 കുറെ കാലം കിതാബോതി പഠിച്ച നല്ലൊരു ആലിം കൂടി ആയിരുന്നു മഹാന്‍..മുസ്ലിയാക്കന്മാര്‍ / മുതല്ലിമീങ്ങള്‍  കാണാന്‍ വരുമ്പോള്‍ അവരോടു നഹ്വ്/ സ്വര്ഫു മസ്'അലകളൊക്കെ ആണ് ചിലപ്പോള്‍ചോദിക്കുക.. ചിലപ്പോള്‍ അല്‍ഫിയ്യ ബൈതുകള്‍ പാടുകയും ചെയ്യും..  
ഇങ്ങനെ മഹാനെ കുറിച്ച് കേട്ടറിവുകളും കണ്ടരിവുകലുമായി ഒരു പാട് പറയാനുണ്ട്..
മഹാന്മാരുടെ മഹാന്‍ ആയിരുന്നു മഹാന്‍ എന്ന് ചുരുക്കം.. മഹാന്റെ പദവി /  മര്തബകള്‍ അല്ലാഹു ഉയര്തികൊടുക്കുമാരാകട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം..
 
(ഇത് വായിച്ചു കഴിഞ്ഞുടന്‍ എല്ലാ സഹോദരന്മാരും ഒരു ഫാത്തിഹ എങ്കിലും മഹാന്റെ പേരില്‍ ഓതി ഹദ്യ ചെയ്യണമെന്നു സ്നേഹാദരപൂര്‍വ്വം അപേക്ഷിക്കുന്നു..)
 
 
പ്രാര്തനകളോടെ..
 അലവിക്കുട്ടി ഹുദവി മുണ്ടംപരംബ്
ദുബായ്, യു എ ഇ

ശിഹാബ്‌ തങ്ങളുടെ നാമധേയത്തില്‍ അഖിലേന്ത്യ അറബി കവിത മത്സരം

മലപ്പുറം : ജാമിഅഃ നൂരിയ്യഃ അറബിയ്യഃ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ശിഹാബ്‌ തങ്ങളുടെ നാമധേയത്തില്‍ അഖിലേന്ത്യ അറബി കവിത മത്സരം നടത്തുന്നു. ജാമിഅഃ നൂരിയ്യഃ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഓസ്‌ഫോജ്‌ന പ്രസിദ്ധീകരിച്ചു വരുന്ന `അന്നൂര്‍' അറബിക്‌ ജേണല്‍ ആണ്‌ മത്സരം സംഘടിപ്പിക്കുന്നത്‌. ഇന്ത്യക്കാരായ എല്ലാ കവികള്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാം. പ്രവാചക പ്രകീര്‍ത്തനമാണ്‌ പ്രമേയം. വൃത്ത-പ്രാസ നിയമങ്ങള്‍ പാലിക്കുന്നവയാകണം കവിതകള്‍. കുറഞ്ഞത്‌ 25 വരിയും പരമാവധി 50 വരിയുമാണ്‌ ഉണ്ടാകേണ്ടത്‌. നേരത്തെ പ്രസിദ്ധീകരിക്കപ്പെട്ടതോ, സമാനമായ ഏതെങ്കിലും മല്‍സരത്തില്‍ സമര്‍പ്പിക്കപ്പെട്ടതോ ആകരുത്‌. ഇന്ത്യയിലെ മുന്‍നിര സര്‍വ്വകലാശാലകളില്‍ നിന്നുള്ള വിദഗ്‌ധര്‍ അടങ്ങുന്ന ജൂറിയാണ്‌ മൂല്യനിര്‍ണ്ണയം നടത്തുക. ഡോ. അയ്യൂബ്‌ ഖാന്‍ നദ്‌വി (അറബി വിഭാഗം തലവന്‍, ജാമിഅഃ മില്ലിയ്യഃ, ന്യൂഡല്‍ഹി), ഡോ. മസ്‌ഊദ്‌ അലവി (അറബി വിഭാഗം മുന്‍ തലവന്‍, അലീഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി), ഡോ. ജഹാംഗീര്‍ (പ്രൊഫസര്‍, ഇഫ്‌ലു ഹൈദറാബാദ്‌), ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദര്‍ (അറബി വിഭാഗം തലവന്‍, കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി), പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (ചീഫ്‌ എഡിറ്റര്‍, അന്നൂര്‍ അറബി ജേണല്‍) എന്നിവര്‍ അടങ്ങുന്നതാണ്‌ ജൂറി. മല്‍സരത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടുന്നവര്‍ക്ക്‌ ശിഹാബ്‌ തങ്ങള്‍ സ്‌മാരക അവാര്‍ഡായി യഥാക്രമം 10000, 7000, 5000 രൂപ വീതവും പ്രശസ്‌തി പത്രവും നല്‍കപ്പെടും. അവാര്‍ഡുകള്‍ സമസ്‌ത 85-ാം വാര്‍ഷിക മഹാസമ്മേളനത്തില്‍ വെച്ച്‌ വിതരണം ചെയ്യും. മല്‍സരത്തിനുള്ള എന്‍ട്രികള്‍ കവിയുടെ ബയോഡാറ്റയും ഫോട്ടോയും സഹിതം annoormagazine@gmail.com എന്ന വിലാസത്തില്‍ ഫെബ്രുവരി 5ന്‌ മുമ്പായി ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക്‌www.annoormagazine.yolasite.com എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക. ഫോണ്‍ 9846245017.

സ്വീകരണം നല്‍കി


SKSSF ഡല്‍ഹി ചാപ്റ്റര്‍ കമ്മിറ്റി നിലവില്‍ വന്നു


ന്യൂഡല്‍ഹി സമസ്ത കേരള സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍റെ ഡല്‍ഹി ചാപ്റ്റര്‍ കമ്മിറ്റി നിലവില്‍ വന്നുന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‍റു യൂണിവേഴ്സിറ്റി കാന്പസില്‍ നടന്ന രൂപീകരണ യോഗത്തില്‍ SKSSF സംസ്ഥാന ട്രഷറര്‍ ബശീര്‍ മാസ്റ്റര്‍ പനങ്ങാങ്ങരയുടെ അദ്ധ്യക്ഷതയില്‍ മുഹമ്മദലി ശിഹാബ് ഐ..എസ്ഉദ്ഘാടനം ചെയ്തുസയ്യിദ് അശ്റഫ് തങ്ങള്‍ റിയാദ് ഫണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഭാരവാഹികള്‍ അഡ്വസി.കെഫൈസല്‍ (പ്രസിഡന്‍റ്). ശംസീര്‍ അലി ഐ..ടി., മുഹമ്മദ് ഹാരിസ് ഹുദവി ജാമിഅ ഹംദര്‍ദ് (വൈ.പ്രസിഡന്‍റുമാര്‍). കെ.ടിജാബിര്‍ ഹുദവി ജെ.എന്‍.യു (ജന.സെക്രട്ടറി). അന്‍സാര്‍അബ്ദുല്‍ ജലീല്‍ ഹുദവി ജെ.എന്‍.യു. (ജോ.സെക്രട്ടറിമാര്‍). ഹസന്‍ ശരീഫ് വാഫി (ട്രഷറര്‍).
ഉപസമിതികള്‍ :
സിവില്‍ സര്‍വ്വീസ് ട്രാക് സാജിദ് ഹുദവിമുഹമ്മദ് റാഫി കെ..
സ്കോളര്‍ഷിപ് അവാര്‍ഡ് വിംഗ് സയ്യിദ് ഉമര്‍ ശമീര്‍മുഈന്‍ ഹുദവി
കരിയര്‍ ഗൈഡന്‍സ് ഹെല്‍പ് ഡെസ്ക് ശഫീഖ് ടി., റഹീമുദ്ദീന്‍
പബ്ലിക് റിലേഷന്‍ ടീം മുനീര്‍ ഹുദവിറംശാദ് ടിമുഹമ്മദ്
.ടി. & മീഡിയാ വിംഗ് നൌഫല്‍ ഹുദവിഅബ്ദുറശീദ് ഹുദവി
കോ-ഓഡിനേഷന്‍ കോര്‍ അഫ്സല്‍ ഹുദിമുഹമ്മദ് ഹസ്റത്ത്
അക്കാദമിക് സെല്‍ സിറാജ് ഹുദവിമഹ്‍മൂദ് ഹുദവി
ദഅ്‍വ വിംഗ് അബ്ദുല്ല ഹുദവിജാബിര്‍ സി.
ജാബിര്‍ ഹുദവി സ്വാഗതവും ഹസന്‍ ശരീഫ് നന്ദിയും പറഞ്ഞു

2011, ഡിസംബർ 24, ശനിയാഴ്‌ച

മലബാര്‍ കാമ്പസ്‌ കോളിന്‌ പ്രൗഢോജ്വല തുടക്കം


തിരൂരങ്ങാടി : മലബാര്‍ കാമ്പസ്‌ കോളിന്‌ ഉജ്വല തുടക്കം. പാലക്കാട്‌ മുതല്‍ കാസര്‍ഗോഡ്‌ വരെയുള്ള ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി SKSSF കാമ്പസ്‌ വിങ്‌ സംസ്ഥാന കമ്മിറ്റി നടത്തിയ കാമ്പസ്‌ കോളില്‍ 300 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കലാലയങ്ങള്‍ നന്മകളുടെ വിളനിലമാവണമെന്നും വൈജ്ഞാനിക സ്ഥാപനങ്ങളില്‍ സമരമുഖങ്ങള്‍ തീര്‍ക്കുന്നത്‌ വൈജ്ഞാനിക കൈരളിയുടെ ഭാവിയെ കളങ്കപ്പെടുത്തുമെന്നും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്‌താവിച്ചു. മലബാര്‍ കാമ്പസ്‌ കോള്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ പത്തിന്‌ തുടങ്ങിയ ഉദ്‌ഘാടന സെഷനില്‍ മലബാര്‍ കാമ്പസ്‌ കോള്‍ ഡയറക്‌ടര്‍ ഡോ.സുബൈര്‍ ഹുദവി ചേകനൂര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എം സൈതലവി ഹാജി കോട്ടക്കല്‍, യു.മുഹമ്മദ്‌ ശാഫി ചെമ്മാട്‌, ശംസുദ്ദീന്‍ ഹാജി വെളിമുക്ക്‌, റഹീം ചുഴലി, കെ.സി മുഹമ്മദ്‌ ബാഖവി, ഹംസ ഹാജി മൂന്നിയൂര്‍, അയ്യൂബ്‌ കൂളിമാട,്‌ സിദ്ദീഖ്‌ ചെമ്മാട്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന്‌ നടന്ന ഫെയ്‌സ്‌ ടു ഫെയ്‌സ്‌ പരിപാടിക്ക്‌ നവാസ്‌ നിസാര്‍ നേതൃത്വം നല്‍കി. രണ്ട്‌ ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ പങ്കെടുക്കും. വൈകീട്ട്‌ സമാപന സംഗമം പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. സത്താര്‍ പന്തല്ലൂര്‍, അയ്യൂബ്‌ കൂളിമാട്‌ തുടങ്ങിയവര്‍ സംബന്ധിക്കും.



വിദ്യാര്‍ത്ഥികള്‍ക്ക്‌ നവ്യാനുഭവം പകര്‍ന്ന്‌ നവാസ്‌ നിസാര്‍



തിരൂരങ്ങാടി : പൂര്‍ണമായും അന്ധത ബാധിച്ച്‌ വിധി തനിക്കെതിരെ വിധി പല്ലിളിചച്ചപ്പോഴും തളരാതെ മുന്നോട്ട്‌ നീങ്ങി ഉയരങ്ങള്‍ വെട്ടിപ്പിടിച്ച നവാസ്‌ നിസാറുമായുള്ള ഇന്ററാക്ഷന്‍ മലബാര്‍ കാമ്പസ്‌ കോളിന്‌ പുതിയ മുഖം നല്‍കി. കാലിക വിഷയങ്ങളില്‍ സമഗ്രമായ കാഴ്‌ചപ്പാടുകളുള്ള അദ്ദേഹം അഭിസംബോധന വിദ്യാര്‍ത്ഥികള്‍ക്ക്‌ നവ്യാനുഭവം പകര്‍ന്നു. ബഹളങ്ങള്‍ക്കിടയില്‍ സൗമ്യമായ ജീവിത രീതിയിലൂടെ വലിയൊരു പ്രോബോധനം നിര്‍വഹിക്കാന്‍ നമുക്കാവുമെന്നും അതാണ്‌ സമസ്‌ത വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിശ്ചയദാര്‍ഢ്യത്തിന്റെയും ആത്മസമര്‍പണത്തിന്റെയും ജീവിതത്തിലൂടെ ചരിത്രത്തില്‍ തിളങ്ങുന്ന അദ്ധ്യായങ്ങള്‍ രചിച്ച്‌ വിദ്യാര്‍ത്ഥി സമൂഹം പൊതുജനതക്ക്‌ മാതൃക തീര്‍ക്കണം. ഡല്‍ഹി യൂണിവേഴ്‌സിറ്റി അസി.പ്രഫസര്‍ കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൗദ്ധികമായും സാംസ്‌കാരികമായും ഭൗതിക കോളജുകള്‍ക്ക്‌ ഭവിച്ച അപചയങ്ങളെ വിലയിരുത്തിയ അദ്ദേഹം; വിശാലമായ വായനയും ആശയലോകവും ഉള്ള ആളുകള്‍ക്കേ സമൂഹത്തെ നേരായ ദിശയിലേക്ക്‌ നയിക്കാനാവൂ എന്നും ഉദ്‌ബോധിപ്പിച്ചു.

2011, ഡിസംബർ 23, വെള്ളിയാഴ്‌ച

ഖാസി സി.എം അബ്ദുള്ള മൌലവി വധക്കേസ്‌::, സമസ്ത പ്രവര്‍ത്തകര്‍ മംഗലാപുരത്ത്‌ പ്രതിഷേധ പ്രകടനം നടത്തി





ചെമ്പരിക്ക ഖാസി വധം: സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ട്‌ അസ്വീകാര്യം : SYS

കോഴിക്കോട്‌ : 2010 ഫെബ്രുവരി 15ന്‌ കൊല്ലപ്പെട്ട ചെമ്പരിക്ക, മംഗലാപുരം ഖാസി സി.എം അബ്ദുല്ല മുസ്‌ലിയാരുടെ കൊലയാളികളെ കണ്ടെത്തുന്നതിനു പകരം ആരെയോ രക്ഷിക്കാനുള്ള അന്വേഷണമാണ്‌ സി.ബി.ഐ നടത്തിയതെന്ന്‌ സംശയക്കേണ്ടിയിരിക്കുന്നുവെന്ന്‌ സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിമാരായ പി.പി മുഹമ്മദ്‌ ഫൈസി, പിണങ്ങോട്‌ അബൂബക്‌ര്‍, അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍, കെ.എ റഹ്‌മാന്‍ ഫൈസി, ഉമര്‍ ഫൈസി മുക്കം, ഹാജി കെ.മമ്മദ്‌ ഫൈസി, അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, അഹ്‌മദ്‌ തേര്‍ളായി എന്നിവര്‍ പുറപ്പെടുവിപ്പിച്ച സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു. ഖാസിയുടെ മൃതദേഹം കിടന്നിരുന്ന രൂപവും ഖാസി കയറിയെന്ന്‌ പറയുന്ന ഉയരത്തിലുള്ള പാറക്കെട്ടും കടലിലെ വേലയിറക്ക-വേലിയേറ്റ സമയവും ഖാസിയുടെ ആരോഗ്യവും അന്വേഷണ സംഘം പരിശോധിക്കുകയോ വ്യക്തമായ ഒരു ഉത്തരം നല്‍കുകയോ ചെയ്യുന്നില്ല. ഖാസി വധിക്കപ്പെട്ട ദിവസം കടപ്പുറത്ത്‌ അസ്വാഭാവികമായി വന്നുപോയ വാഹനത്തെ കുറിച്ച്‌ യാതൊരു അന്വേഷണവും ഉണ്ടായിട്ടില്ല. ഖാസി വധിക്കപ്പെട്ട ദിവസം പോലീസ്‌ നീക്കവും ഏറെ ദുരൂഹതകള്‍ക്ക്‌ വഴിവെച്ചതായിരുന്നു. ഖാസി എഴുതിയ `ഖസീദത്തുല്‍ ബുര്‍ദ'യിലെ ഒരു ഭാഗം മാത്രം എടുത്ത്‌ ആത്മഹത്യാ കുറിപ്പാണെന്ന്‌ അന്നത്തെ ഡി.വൈ.എസ്‌.പി ഹബീബുറഹ്‌മാന്‍ പ്രാദേശിക പത്രക്കാര്‍ക്ക്‌ വാര്‍ത്ത നല്‍കുകയും തിരക്കുപിടിച്ച്‌ മൃതദേഹം ഇന്‍ക്വസ്റ്റ്‌ തയ്യാറാക്കി എം.കെ.ജി ആസ്‌പത്രിയിലേക്ക്‌ മാറ്റിയതും സംശയങ്ങള്‍ക്കിടവരുത്തിയിട്ടുണ്ട്‌. കാസര്‍ഗോഡ്‌ ജില്ലയിലുടനീളം ചില കുബുദ്ധികള്‍ വ്യാപകമായി ഖാസിയുടെ മരണം ആത്മഹത്യയാണെന്ന്‌ ഉടനടി പ്രചരിപ്പിക്കുകയും മഹാനായ ആ പണ്ഡിതനെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തെയും അപമാനിക്കാന്‍ ശ്രമം നടത്തിയിരുന്നു. സിബി.ഐ ഒന്നാംഘട്ട അന്വേഷണച്ചുമതല ഏല്‍പ്പിച്ച ലാറിനെ പിന്‍വലിച്ച്‌ നന്ദകുമാറിനെ അന്വേഷണച്ചുമതല നല്‍കിയതിലും ദുരൂഹതയുണ്ട്‌. ഖാസിയുടെ കൊലയാളികള്‍ ഉന്നതകങ്ങളില്‍ സ്വാധീനങ്ങളുള്ള പണച്ചാക്കുകളാണെന്ന്‌ വിശ്വസിക്കപ്പെടുന്നു. സത്യസന്ധരായ ഉദ്യോഗസ്ഥരെ വെച്ച്‌ സത്യസന്ധമായ അന്വേഷണം നടത്തി കൊലയാളികളെ കണ്ടെത്തണമെന്നും ഇക്കാര്യത്തില്‍ മുസ്‌ലിം യൂത്ത്‌ലീഗ്‌ ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തുവന്നത്‌ സന്തോഷകരമാണെന്നും നേതാക്കള്‍ പറഞ്ഞു. 

ജാമിഅഃ പൂര്‍വ്വസൂരികള്‍ നാടിന്‌ സമര്‍പ്പിച്ച സുകൃതം : സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍

മലപ്പുറം : കാലത്തിനു സത്യവെളിച്ചം കാട്ടാന്‍ കഴിയുന്ന പണ്ഡിത പ്രബോധകന്മാര്‍ക്കും പ്രതിഭകള്‍ക്കും ജന്‍മം നല്‍കിയ കലാലയമാണ്‌ ജാമിഅഃ നൂരിയ്യഃ അറബിക്‌ കോളേജ്‌. ഈ സ്ഥാപനം പൂര്‍വ്വസൂരികള്‍ നാടിനു സമര്‍പ്പിച്ച സുകൃതമാണെന്ന്‌ പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ജാമിഅ ഓഡിറ്റോറിയത്തില്‍ നൂറുല്‍ ഉലമാ സ്റ്റുഡന്‍സ്‌ അസേസിയേഷന്‍ ഫൈസി പണ്ഡിതന്മാര്‍ക്കുള്ള യാത്രയയപ്പും ശില്‍പ്പശാലയും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പാള്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു, സമസ്‌ത കേന്ദ്ര മുശാവറ അംഗം പി.പി മുഹമ്മദ്‌ ഫൈസി മുഖ്യ പ്രഭാഷണം നടത്തി, കോട്ടുമല മുഹ്‌യുദ്ധീന്‍ കുട്ടി മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ്‌ ഫൈസി മുഹമ്മദ്‌ ശിഹാബ്‌ ഫൈസി കൂമണ്ണ, സുലേമാന്‍ ഫൈസി ചുങ്കത്തറ സലീം ഫൈസി ഇര്‍ഫാനി സയ്യിദ്‌ സാബിഖലി ശിഹാബ്‌ തങ്ങള്‍ സയ്യിദ്‌ ഹാരിസലി ശിഹാബ്‌ തങ്ങള്‍ അബ്ദുല്‍ ബാസിത്‌ കുമരം പുത്തൂര്‍ എന്നിവര്‍ സംസാരിച്ചു. മല്‍സരം വിജയികള്‍ക്കുള്ള സമ്മാനദാനം സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ നിര്‍വ്വഹിച്ചു. അല്‍ അസ്‌ഹര്‍ യൂണിവേഴ്‌സിറ്റിയിലേക്ക ഉപരി പഠനത്തിന്‌ പോകുന്ന ഫൈസി പണ്ഡിതന്മാര്‍ക്ക്‌ ചടങ്ങില്‍ യാത്രയയപ്പ്‌ നല്‍കി. ജംശീര്‍ ആലക്കാട്‌ സ്വാഗതവും മുദ്ദസിര്‍ മലയമ്മ നന്ദിയും പറഞ്ഞു.

മുസ്‌ലിം വിവാഹ രജിസ്‌ട്രേഷന്‍: മന്ത്രിയുടെ ഉറപ്പ്‌ സ്വാഗതാര്‍ഹം : SMF



ചേളാരി : മുന്‍ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന 'തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവാഹം രജിസ്‌ട്രര്‍ ചെയ്യണമെന്ന നിയമത്തില്‍' മഹല്ല്‌ കമ്മിറ്റികളുടെ പ്രസക്തി പരിപൂര്‍ണ്ണമായി നഷ്‌ടപ്പെടുത്തിയിരുന്നു. 2008 ഫെബ്രുവരി മുതല്‍ പ്രാബല്യത്തില്‍ വരുത്തിയ വിവാഹ രജിസ്‌ട്രേഷന്‍ നിയമത്തില്‍ വിവാഹം നടന്നു എന്നതിന്റെ രേഖയായി മാത്രമാണ്‌ മഹല്ല്‌ ജമാഅത്തിന്റെ സാക്ഷ്യപത്രം ഉള്‍പ്പെടുത്തിയിരുന്നത്‌. കേരളത്തില്‍ മുസ്‌ലിം സമൂഹത്തിന്റെ കെട്ടുറപ്പിന്റെ സുപ്രധാന ഘടകമായ മഹല്ല്‌ ജമാഅത്തുകള്‍ ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധവും മഹല്ല്‌ കമ്മികളുടെ നിയമസാധുത ഉറപ്പു വരുത്തണമെന്നും മുസ്‌ലിം സംഘടനകള്‍ നിവേദനങ്ങള്‍ മുഖേനയും പ്രമേയങ്ങള്‍ മുഖേനയും ഇടതു സര്‍ക്കാറിനെ അറിയിച്ചിരുന്നുവെങ്കിലും നിയമത്തില്‍ യാതൊരു മാറ്റവും വരുത്തിയില്ല. വകുപ്പ്‌ മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടിയും, മുഖ്യമന്ത്രി അച്യൂതാന്ദനും നിഷേധാത്മകവും, ശത്രുതാപരവുമായ നിലപാടുകളായിരുന്നു നിര്‍ഭാഗ്യവശാല്‍ സ്വീകരിച്ചിരുന്നത്‌. എന്നാല്‍ ഈ പോരായ്‌മ നികത്തി മഹല്ല്‌ ജമാഅത്തുകളില്‍ രജിസ്‌ട്രര്‍ ചെയ്‌ത വിവാഹ സര്‍ട്ടീഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമെ മുസ്‌ലിം വിവാഹങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയുള്ളൂവെന്ന പുതിയ നിയമനിര്‍മ്മാണം നടത്തുമെന്ന്‌ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ഉറപ്പ്‌ സ്വാഗതാര്‍ഹവും അഭിമാനാര്‍ഹവുമാണെന്ന്‌ സുന്നീ മഹല്ല്‌ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിമാരായ ഉമര്‍ഫൈസി മുക്കം, പിണങ്ങോട്‌ അബൂബക്കര്‍, യൂ.ശാഫി ഹാജി, കെ.എം.ആലി എന്നിവര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു.

2011, ഡിസംബർ 17, ശനിയാഴ്‌ച

സത്യധാര തിരൂര്‍ മേഘല പ്രചാരണ ഉദ്ഘാടനം


തിരൂര്‍.. സത്യധാര തിരൂര്‍ മേഘല പ്രചാരണ  ഉദ്ഘാടനം ചെമ്പ്ര മഹല്‍ പ്രസിഡന്റ്‌ മണ്ടായപ്പുറത്ത് ബാവ മൂപ്പന് 5 വര്ഷ വരിക്കാരനായി ഉദ്ഘാടനം ചെയ്തു. എം.മനാസ് മൂപ്പന് ആധ്യക്ഷം വഹിച്ചു.മഹല്ല് ഖതീബ് അഷ്രഫ് ഫൈസി,സി.കെ.ഫാരിസ്,അഷ്കര് കോരന്കാവ്,ഹസീം ചെന്പ്ര,സി.പി.ബാസിത്ത് ചെമ്പ്ര പ്രസംഗിച്ചു.

2011, ഡിസംബർ 16, വെള്ളിയാഴ്‌ച

silver stormക്ക് കുടുംബ സമേതംfree യാത്ര


ഖാസിയുടെ മരണം കൊലപാതകം തന്നെ...


           സമസ്ത കേരള ജംഇയ്യത്തുല് ഉലമയുടെ സമുന്നതനായ നേതാവും കാസര്കോഡ് ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മുസ് ലിയാരുടെ മരണം ആത്മഹത്യയായിരുന്നു എന്ന സി.ബി.ഐയുടെ കണ്ടെത്തല് തീര്ത്തും അവിശ്വസനീയവും നിരര്ത്തകവുമാണ്.കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ശ്രദ്ധിക്കാതെ പോയ വസ്തുതകള്....
  1-കേസ് അട്ടിമറിക്കാന് തുടക്കം മുതലെ നടന്നിട്ടുണ്ട്.dyspഹബീബ് റഹ്മാന് തന്നെയാണ് ഇതിന് നേതൃത്വം നല്കിയിട്ടുള്ളത്.ഇദ്ദേഹത്തിന്റെ നീക്കങ്ങള് തീര്ത്തും സംശയാസ്പദമാണ്.
  2-.ഖാസി മരിച്ചെന്ന വാര്ത്ത പരിസര വാസികളെല്ലാം അറിയുന്നതിന് മുന്പെ,തന്റെ  ഒഫീസ് പോലും സജീവമാകുന്നതിന് മുന്പെ വന് പോലിസ് സന്നാഹത്തോടെ DYSP എത്തിയത് എങ്ങനെ.
   2- ഖാസിയുടെ ഒരു രചന യാതൊരു കാരണവും കൂടാതെ ആത്മഹത്യാ കറിപ്പായി ചിത്രീകരിച്ചു
  3-  ഇന്ക്വസ്റ്റ് കാര്യക്ഷമമായി നടത്തുകയോ വിരലടയാള വിദഗ്ദരെക്കൊണ്ട് അന്വേഷിക്കുകയോ ചെയ്തിട്ടില്ല.
  4- എല്ലാ രാത്രികളിലും ആളുകളുണ്ടാവുന്ന കടപ്പുറത്ത് അന്ന് മാത്രം ആളുണ്ടാവാതിരിക്കാന് കാരണം...അന്ന് രാത്രി ആരും കടപ്പുറത്ത് വരരുതെന്ന് പോലീസ് നിര്ദേശം നല്കിയിരുന്നു.
  5- ഖാസി ചാടി ആത്മഹത്യ ചെയ്തുവെന്ന് പോലിസ് പറയുന്ന പാറ അന്വേഷണ ഉദ്യോഗസ്ഥര് പോലും കയറാന് പ്രയാസപ്പെട്ടതാണ്.ഖാസിക്ക് ആ പാറ കയറാന് കഴിയില്ല  
  6- അന്ന് രാത്രി വീട്ടിന് പരിരസരം കണ്ട ഫോര്ഡ് കാര് പോലിസ് തിരിച്ചറിഞ്ഞട്ടും അന്വേഷണം നത്തുന്നില്ല.

വ്യാജ മുടി പ്രമുഖര് മാതൃ സംഘടനയിലേക്ക്!; വിഘടിത പാളയത്തില്‍ 'ആശയ പോരാട്ടം' രൂക്ഷം!..


വ്യാജ മുടി പ്രശ്നത്തില്‍ വിഘടിത നേതാക്കള്‍ക്കിടയില്‍ ആശയ പോരാട്ടം രൂക്ഷമാകുകയാണ്.. നിരവധി സാധാരണക്കാരുടെയും ആറ്റ കോയ തങ്ങള്‍ (ആലപ്പുഴ) മുതല് കുറ്റ്യാടിയിലെ പേരോട് സഖാഫി യുടെ സഹായി അബ്ബാസ്‌ മുസ്ലിയാര്‍ വരെ അടങ്ങുന്ന മാതൃ  സംഘടനയിലേക്ക്   മടങ്ങിയ പ്രമുഖരുടെ പട്ടികയിലേക്ക്  ഇപ്പോള്‍ SSF മുന്‍ സ്റ്റേറ്റ് സെക്രട്ടറി യും  കാന്തപുരം ഗ്രൂപ്പിന്റെ ബുദ്ധി കേന്ദ്രവുമായിരുന്ന പ്രശസ്ത ചിന്ത‍കന്‍  പ്രൊഫസര്‍ ഓമാനൂര്‍ മുഹമ്മദ്‌ സാഹി ബും കൂടി ചേരുകയാണ്..
".... ആഖിറത്തെ കുറിച്ചോര്‍ക്കുന്ന  തന്റെ മറ്റെല്ലാ സുഹ്ര്തുക്കളും നേതാക്കളും വൈകാതെ മാതൃ സംഘടനയിലേക്ക് വരും... അവരൊക്കെ അവരുടെ നിലയില്‍ പ്രഗല്‍ഭരാണെങ്കിലും തെറ്റ് ചെയ്താല്‍ അത് തെറ്റ് തന്നെയാണ്.... തെറ്റ് കണ്ടാല്‍ അത് തടയേണ്ടതും സമൂഹ മധേ തുറന്നു കാണിക്കേണ്ടതും എല്ലാവരുടെയും ബാധ്യതയാണ്... തെറ്റ് തടയണം .... കഴിയില്ലെങ്കിലും അവരുടെ കൂട്ടത്തില്‍ നിന്നോഴിയണം... മാനസിക വെറുപ്പെങ്കിലും വേണം... ഇപ്പോള്‍ ഉള്ള കേശം വ്യാജം തന്നെയാണ്.. അത്  കത്തിച്ചാല്‍ കത്തും.. അത് കൊണ്ടാനത് കത്തിക്കാത്തതും....." തുടങ്ങിയ അദ്ധേഹത്തിന്റെ വാക്കുകളും അഭിമുഖവും  ലൈവ് ആയി ഇന്ന് കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം പുറത്തു വിട്ടിരുന്നു.. 
താഴെ ലിങ്കില്‍ അത് കേള്ക്കാം:

വിദ്യാഭ്യാസ രംഗം രാഷ്‌ട്രീയവല്‍കരിക്കരുത്‌; കാലിക്കറ്റ്‌ വി.സി

തിരൂരങ്ങാടി : വിദ്യാഭ്യാസ മേഖലയിലും ഉദ്യോഗസ്ഥ നിയമന രംഗത്തും ഉണ്ടാവുന്ന സമ്മര്‍ദ്ദങ്ങള്‍ സര്‍വകലാശാലയുടെ സമഗ്രപുരോഗത്തിക്ക്‌ തടസ്സം നില്‍ക്കുമെന്നും വിദ്യാഭാസ രംഗം രാഷ്‌ട്രീയവല്‍കരിക്കാന്‍ അനുവദിക്കില്ലെന്നും കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി വി.സി. ഡോ.എം അബ്‌ദുസ്സലാം. ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂനിയന്‍ ഒരുക്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകായിരുന്നു അദ്ധേഹം. നിലവിലെ സാഹചര്യം മാറ്റുകയും വിദ്യാര്‍ത്ഥികള്‍ നേരിടുന്ന സര്‍വ്വ പ്രശ്‌നങ്ങള്‍ക്കും ഉടന്‍ പരിഹാരമുണ്ടാക്കുമെന്നും അദ്ധേഹം പറഞ്ഞു. ചടങ്ങില്‍ യൂനിയന്‍ സംഘടിപ്പിക്കുന്ന മീറ്റ്‌ ദ ലീഡേഴ്‌സ്‌ പ്രോഗാമിന്റെ ഉദ്‌ഘാടനം പാണക്കാട്‌ സയ്യിദ്‌ റശീദലി ശിഹാബ്‌ തങ്ങള്‍ നിര്‍വ്വഹിച്ചു. കാലിക്കറ്റ്‌ വി.സി ക്കുള്ള ദാറുല്‍ ഹുദായുടെ ഉപഹാരം പ്രോ.ചാന്‍സലര്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നല്‍കി. ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി അധ്യക്ഷത വഹിച്ചു. ഡോ. യു.വി.കെ മുഹമ്മദ്‌, കെ.സി മുഹമ്മദ്‌ ബാഖവി, പ്രഫ അലി മൗലവി ഇരിങ്ങല്ലൂര്‍, ഇസ്‌ഹാഖ്‌ ബാഖവി ചെമ്മാട്‌, കെ.എം സൈതലവി ഹാജി കോട്ടക്കല്‍, യു ശാഫി ഹാജി ചെമ്മാട,്‌ ശംസുദ്ദീന്‍ ഹാജി വെളിമുക്ക്‌, റശീദ്‌ ഹാജി ചെമ്മാട്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍ സ്വാഗതവും ബശീര്‍ കെ.സി കാരാപറമ്പ്‌ നന്ദിയും പറഞ്ഞു.

ന്യൂനപക്ഷ വിഭാഗം അവകാശങ്ങളെ കുറിച്ച്‌ ബോധവാന്‍മാരാകണം : സെമിനാര്‍


തിരൂരങ്ങാടി : ന്യൂനപക്ഷ വിഭാഗം തങ്ങളുടെ അവകാശങ്ങളെ കുറിച്ച്‌ പൂര്‍ണ ബോധമുള്ളവരാകണമെന്നും അവഗണനകളെ കുറിച്ച്‌ പരിതപിക്കുന്നതിന്ന്‌ പകരം അധികാരകേന്ദ്രങ്ങളില്‍ സാന്നിദ്ധ്യമറിയിക്കാന്‍ ശ്രമിക്കുന്നതിലാണ്‌ പരിഹാരമെന്നും ദാറുല്‍ഹുദാ സ്‌റ്റുഡന്‍സ്‌ യൂണിയന്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാര്‍ അഭിപ്രായപ്പെട്ടു. സമൂഹത്തിലെ ഒരു വിഭാഗത്തിന്‌ മാത്രമേ ഉന്നത വിദ്യഭ്യാസം നേടാനുള്ള അവസരമൊള്ളൂ, ഈ സാമൂഹിക അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ ഭരണകൂടം മുന്‍കയ്യെടുക്കണം.

സെമിനാറില്‍ ന്യൂനപക്ഷ വിദ്യാഭ്യാസം ഭൂതം, ഭാവി, വര്‍ത്തമാനം എന്ന വിശയം ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ ഡയറക്‌ടര്‍ ഡോ. പി. നസീര്‍ അവതരിപ്പിച്ചു. ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സ്‌ലര്‍ ഡോ, ബഹാഉദ്ദീന്‍ നദ്‌വി ഉദ്‌ഘാടനം ചെയ്‌തു. ഡോ. ബഹാഉദ്ദീന്‍ ഹുദവി ആദ്ധ്യക്ഷം വഹിച്ചു. ബശീര്‍ കാരാപ്പറമ്പ്‌ സ്വാഗതവും റാഫി.കെ.ജെ നന്ദിയും പറഞ്ഞു. യു. ശാഫി ഹാജി, സൈതലവി ഹാജി, സുബൈര്‍ ഹുദവി, നൗശാദ്‌ ഹുദവി, ഇബ്രാഹിം ഫൈസി. അലി മൗലവി, സയ്യിദ്‌ മുഹ്‌സിന്‌, ആഫ്‌താബ്‌, സംബന്ധിച്ചു

2011, ഡിസംബർ 15, വ്യാഴാഴ്‌ച

cm usthad


keshawan....


സമ്പത്ത്‌ ജമാഅത്തും വാട്ടര്‍ തീം പാര്‍ക്കുമായുള്ള ബന്ധം അഥവാ ഹകീം അസ്ഹരിയുടെ കുതിര സവാരി


വിഘടിതരുടെ 'സഹായി' ഫണ്ട്‌ തട്ടിപ്പ് പുറത്തായി


ഖാസി കേസ്‌; സി.ബി.ഐ പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പിക്കണം : SKSSF

ബദിയടുക്ക : മംഗലാപുരം-ചെമ്പരിക്ക ഖാസിയും സമസ്‌ത കേന്ദ്രമുശാവറ ഉപാധ്യക്ഷനുമായിരുന്ന ഖാസി സി.എം.അബ്‌ദുല്ല മൗലവിയുടെ കൊലപാതക അന്വേഷണം നടത്തിയ സി.ബി.ഐ സംഘം ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര അന്വേഷണ വിഭാഗമായ സി.ബി.ഐ യുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രൂപത്തില്‍ ലോക്കല്‍ പോലീസിനെ സംരക്ഷിക്കുന്ന അന്വേഷണമാണ്‌ നടത്തിയത്‌. ഇത്‌ ആദരണീയനും പ്രമുഖനുമായ ഖാസിയെ സ്‌നേഹിക്കുന്ന ജനവിഭാഗങ്ങളുടെ ഇടയില്‍ വലിയ പ്രതിഷേധവും അമര്‍ഷവുമാണ്‌ ഉണ്ടാക്കിയത്‌. ആയതിനാല്‍ ഇപ്പോഴത്തെ അന്വേഷണ സംഘത്തെ മാറ്റി പുതിയൊരു പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാന്‍ സി.ബി.ഐ ഡയറക്‌ടര്‍ തയ്യാറാകണമെന്ന്‌ SKSSF ബദിയടുക്ക മേഖല പ്രവര്‍ത്തക സമിതി യോഗം പ്രമേയത്തില്‍ കൂടി ആവശ്യപ്പെട്ടു. മേഖലപ്രസിഡണ്ട്‌ മുനീര്‍ ഫൈസി ഉക്കിനടുക്ക അധ്യക്ഷത വഹിച്ചു. ജില്ലാജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം ഉദ്‌ഘാടനം ചെയ്‌തു. ആലിക്കുഞ്ഞി ദാരിമി, ബഷീര്‍ മൗലവി കുമ്പഡാജ, അബ്‌ദുല്ല ഫൈസി കുഞ്ചാര്‍, ഹമീദ്‌ അര്‍ശദി ഉക്കിനടുക്ക, അബ്‌ദുല്‍ ഖാദര്‍, ജലാലുദ്ദീന്‍ ദാരിമി, കരീം പള്ളത്തടുക്ക തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റസാഖ്‌ അര്‍ശദി കുമ്പഡാജ സ്വാഗതവും വര്‍ക്കിംഗ്‌ സെക്രട്ടറി സിദ്ദീഖ്‌ ബെളിഞ്ചം നന്ദിയും പറഞ്ഞു.

ഖാസി കേസ്‌ : SKSSF ഹൈക്കോടതിയില്‍ കക്ഷിചേര്‍ന്നു

കാസര്‍കോട്‌ : മംഗലാപുരം-ചെമ്പരിക്ക ഖാസിയും സമസ്‌ത കേന്ദ്രമുശാവറ ഉപാധ്യക്ഷനുമായിരുന്ന ഖാസി സി.എം അബ്‌ദുല്ല മൗലവിയുടെ കൊലപാതക അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ യുടെ പ്രത്യേക വിംഗിനെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ SKSSF കാസര്‍കോട്‌ ജില്ലാകമ്മിറ്റി കക്ഷിച്ചേര്‍ന്നതായി ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍സെക്രട്ടറി റഷീദ്‌ ബെളിഞ്ചം എന്നിവര്‍ അറിയിച്ചു. സി.ബി.ഐ യുടെ അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ വാസ്‌തവ വിരുദ്ധമാണെന്നും ഖാസിയുടെ മരണം കൊലപാതകമാണെന്ന്‌ ആദ്യം പത്രസമ്മേളനം വിളിച്ച്‌ പ്രഖ്യാപിച്ച SKSSF ന്റെ നേതാക്കളോട്‌ ആരോപണത്തിന്റെ പിന്നിലുളള കാരണങ്ങളെക്കുറിച്ച്‌ അന്വേഷിക്കാനോ ചോദ്യം ചെയ്യാനോ സംശയകരമായ മേഖലകളില്‍ അന്വേഷണം നടത്താനോ തയ്യാറാകാത്ത സി.ബി.ഐ യുടെ ഇപ്പോഴത്തെ റിപ്പോര്‍ട്ട്‌ അപൂര്‍ണ്ണമാണ്‌. SKSSF നേതാക്കള്‍ക്ക്‌ പറയാനുളളത്‌ കേള്‍ക്കണമെന്നും ജില്ലാനേതാക്കളെ ചോദ്യം ചെയ്യാന്‍ സി.ബി.ഐ എന്തിന്‌ ഭയക്കുന്നതെന്നും കോടതിയില്‍ സമര്‍പ്പിച്ച റിട്ടില്‍ SKSSF ചോദിച്ചു. പ്രാഥമിക അന്വേഷണം നടത്തിയ ലോക്കല്‍ പോലീസിനെ സംരക്ഷിക്കാനും അവരുടെ റിപ്പോര്‍ട്ടിനെ ശരിവെക്കാനും വേണ്ടി പുകമറ സൃഷ്‌ടിക്കുന്ന രൂപത്തില്‍ മാത്രമാണ്‌ സി.ബി.ഐ സംഘം അന്വേഷണം നടത്തിയത്‌. അതിനെ നിയമപരമായി നേരിടുന്നതോടൊപ്പം പ്രക്ഷോഭപരിപാടികള്‍ തുടരാനും കേസുമായി ബന്ധപ്പെട്ട്‌ പ്രാഥമികമായ എല്ലാ തെളിവുകളും നശിപ്പിക്കാന്‍ നേതൃത്വം നല്‍കുകയും ഒത്താശ ചെയ്‌തുകൊടുക്കുകയും ചെയ്‌ത പോലീസുദ്യോഗസ്ഥരെ കേസില്‍ പ്രതിയാക്കണമെന്നും കോടതിയില്‍ ആവശ്യപ്പെടാന്‍ SKSSF ജില്ലാകമ്മിറ്റി തീരുമാനിച്ചതായി നേതാക്കള്‍ അറിയിച്ചു. 

സമസ്ത സംസ്ഥാന ഇസ്‍ലാമിക കലാ സാഹിത്യ മേള മേയില്‍ കോട്ടയത്ത്


തേഞ്ഞിപ്പലം ഏഷ്യയിലെ ഏറ്റവും വലിയ ഇസ്‍ലാമിക കലാ സാഹിത്യ മത്സരമായ സമസ്ത ഇസ്‍ലാമിക കലാമേള 2012 മെയ് അവസാന വാരം കോട്ടയം ചങ്ങനാശ്ശേരിയില്‍ വെച്ച് നടക്കും.സമസ്തയുടെ ഒന്പതിനായിരം മദ്റസകളിലെ പത്ത് ലക്ഷത്തോളം വിദ്യാര്‍ത്ഥികളില്‍ നിന്ന് വിവിധ മത്സരങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തോളം കലാ പ്രതിഭകളും ആയിരത്തോളം മദ്റസാ അദ്ധ്യാപകരുമാണ് സംസ്ഥാന തലത്തില്‍ മത്സരിക്കുകസമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൌണ്‍സില്‍ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് സംസ്ഥാന ഇസ്‍ലാമിക കലാ സാഹിത്യ മത്സരമാണിത്ഉദ്ഘാടന സമാപന പരിപാടികളില്‍ മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുംജനുവരി 15 ന് ചങ്ങനാശ്ശേരിയില്‍ വെച്ച് സ്വാഗത സംഘ രൂപീകരണ കണ്‍വെന്‍ഷന്‍ നടക്കും.
ഖുര്‍ആന്‍ പാരായണംമനഃപാഠംബാങ്ക് വിളിഅറബി മലയാളം ഉറുദു കന്നഡ തമിഴ് പ്രസംഗങ്ങള്‍,സിംഗിള്‍ സമൂഹ ഗാനങ്ങള്‍പടപ്പാട്ട്കഥാപ്രസംഗങ്ങള്‍കയ്യെഴുത്തുകള്‍പ്രബന്ധങ്ങള്‍,അനൌണ്‍സ്മെന്‍റ്പോസ്റ്റര്‍ രചനചാര്‍ട്ട് നിര്‍മ്മാണംപാഠക്കുറിപ്പ് തയ്യാറാക്കല്‍ഓര്‍മ പരിശോധന ക്വിസ്ഖുത്വുബാ രചനചിത്ര രചന തുടങ്ങി നൂറ്റി ഇരുപതോളം ഇനങ്ങളിലാണ് മത്സരം നടക്കുക.മദ്റസാ തല മത്സരം ഫെബ്രുവരിയിലും റെയിഞ്ച് തലം മാര്‍ച്ചിലും മേഖലാ ജില്ലാ തലം ഏപ്രിലിലും നടക്കും.
ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് കൗണ്‍സില്‍ സി.കെ.എം.സ്വാദിഖ് മുസ്‍ലിയാര്‍ അദ്ധ്യക്ഷത വഹിച്ചുഎം.എംമുഹ്‍യിദ്ദീന്‍ മുസ്‍ലിയാര്‍ ആലുവടി.പിഅബ്ദുല്ല മുസ്‍ലിയാര്‍ മേലാക്കംകെ.ടിഅബ്ദുല്ല മൗലവി കാസര്‍ഗോഡ്മൊയ്തീന്‍ മുസ്‍ലിയാര്‍ പുറങ്ങ്,അബ്ദുല്ല മാസ്റ്റര്‍ മൊട്ടപ്പുറംഎം.എം.ഇന്പിച്ചിക്കോയ മുസ്‍ലിയാര്‍ വയനാട്പിഹസന്‍ മുസ്‍ലിയാര്‍ മലപ്പുറം.ശരീഫ് ദാരിമി കോട്ടയംഅബ്ദുല്‍ കരീം മുസ്‍ലിയാര്‍ ഇടുക്കിഅബ്ദുല്‍ ലത്തീഫ് ദാരിമി ദക്ഷിണ കന്നഡ എന്നിവര്‍ സംസാരിച്ചുഡോബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി സ്വാഗതവും കൊടക് അബ്ദുറഹ്‍മാന്‍ മുസ്‍ലിയാര്‍ നന്ദിയും പറഞ്ഞു.

2011, ഡിസംബർ 12, തിങ്കളാഴ്‌ച

SKSSF പ്രക്ഷോഭം കരുതാര്ജിക്കുന്നു..ജനവരി ഒന്നു മുതല് സമര പരമ്പര..

കോഴിക്കോട്: പ്രവാചകനിന്ദക്കെതിരെയും ആത്മീയ ചൂഷണത്തിനെതിരെയും   എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന പ്രക്ഷോഭ പരിപാടികള്‍ കരുതര്‍ജിക്കുന്നു..
നേരത്തെ തീരുമാനിച്ചത് പ്രകാരം ൫൦ കേന്ദ്രങ്ങളിലെ വിശദീകരണ പൊതുയോഗങ്ങള്‍ പൂര്‍ത്തിയാക്കി ജനവരി ഒന്നിന് കോഴിക്കോട്ട് ബഹുജന പ്രക്ഷോഭ-സമ്മേളനം നടത്താനുള്ള ഒരുക്കങ്ങള്‍  സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.
പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ അധ്യക്ഷതവഹിച്ചു. പ്രവാചകന്റെ പേരില്‍ വ്യാജപ്രചാരണം നടത്തി വിശ്വാസികളെ ചൂഷണം ചെയ്യാനുള്ള തത്പരകക്ഷികളുടെ പ്രവര്‍ത്തനങ്ങലില്‍ നിന്നും അവര്‍ പൂര്‍ണമായി പിന്മാറുന്നത് വരെ SKSSF  സമര പരമ്പരകള്‍ തുടരുമെന്നും ജനുവരി ഒന്നിലെ സമ്മേളനത്തില്‍ ഭാവി പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും  ഇത്തില്‍ വിജയം കണ്ടേ സംഘടനക്കു   വിശ്രമമുള്ളൂ വെന്നും പ്രവാചക സ്നേഹികളെല്ലാം ഇതില്‍ ഒരു കണ്ണിയായി ചേരണമെന്നും നേതാക്കള്‍ പറഞ്ഞു.
‍പ്രസിഡണ്ട്‌ അബ്ബാസലി ശിഹാബ് തങ്ങള്‍, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തലൂര്‍, അലി കെ. വയനാട്, അബ്ദുറഹിം ചുഴലി, സൈതലവി റഹ്മാനി ഗൂഡല്ലൂര്‍, നവാസ് പാനൂര്‍, ഹബീബ് ഫൈസി കോട്ടോപ്പാടം, അബൂബക്കര്‍ സാലൂദ് നിസാമി, അബ്ബാസ് ദാരിമി മംഗലാപുരം, അബ്ദുള്ള കുണ്ടറ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ.ഓണംപിള്ളി മുഹമ്മദ്‌ഫൈസി സ്വാഗതവും അയൂബ് കൂളിമാട് നന്ദിയും പറഞ്ഞു.

2011, ഡിസംബർ 10, ശനിയാഴ്‌ച

SAMASTHA 85


SHARE MUBARAK


മുജാഹിദുകള്‍ക്കിടയില്‍ ജിന്ന്,സിഹ്റ് വിവാദം കൊഴുക്കുന്നു.. നേതാക്കള്‍ ക്കെതിരെ കേസും!


2011, ഡിസംബർ 9, വെള്ളിയാഴ്‌ച

രണ്ടുപതിറ്റാണ്ട് നീളുന്ന നീതിനിഷേധം


ബാബരി മസ്ജിദ് ധ്വംസനത്തിന് പത്തൊമ്പത് ആണ്ട് തികയുന്നു. മാനവികതക്കെതിരായ ആ കൊടിയ അതിക്രമത്തിന്‍െറ കെടുതികളില്‍നിന്ന് നാട് ഇപ്പോഴും മുക്തമായിട്ടില്ല. ഇന്നും ബാബരി ധ്വംസനത്തിന്‍െറ വാര്‍ഷികത്തിന് ഭരണകൂടം രാജ്യമെങ്ങും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കുന്നു. സുരക്ഷാക്രമീകരണങ്ങള്‍ കൂടുതല്‍ കര്‍ക്കശവും ഭദ്രവുമാക്കുന്നു. മുന്‍കരുതല്‍ അറസ്റ്റുകളും മുക്കുമൂലകള്‍ അരിച്ചുപെറുക്കിയുള്ള പരിശോധനകളും സജീവമാക്കുന്നു. രണ്ടു ദശകത്തിനുശേഷം ഇന്നും ഈ ദിനത്തെ സജീവമാക്കി നിര്‍ത്തുന്നതില്‍ മുഖ്യമായൊരു പങ്ക് സര്‍ക്കാറിന്‍െറ ഈ അതിജാഗ്രതാനീക്കങ്ങള്‍ക്കാണ് എന്നുപറയാം.
എന്നാല്‍, ക്രമസമാധാനത്തെ ചൊല്ലിയുള്ള ഈ തത്സമയ കാടിളക്കല്‍ കഴിച്ചാല്‍ രാജ്യത്തിന്‍െറ ഐക്യവും അഖണ്ഡതയും തകരാതെ കാക്കുന്നതിലും സമൂഹഭദ്രതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിലും ഭരണകൂടം എന്തു ചെയ്യുന്നു? ബാബരിമസ്ജിദ് ധ്വംസനത്തിന്‍െറ വിഷയത്തില്‍ ഇന്നോളമുണ്ടായ നടപടികളും നീക്കങ്ങളും പരിശോധിച്ചാല്‍ ഉത്തരം ആശ്വാസകരമല്ല, ആശങ്കാജനകം കൂടിയാണ്. മസ്ജിദ് തകര്‍ത്തേ അടങ്ങൂ എന്ന വാശിയില്‍ മുന്നിട്ടിറങ്ങിയ സംഘ്പരിവാറില്‍ നിന്നു പ്രതീക്ഷിച്ചതു തന്നെയാണ് സംഭവിച്ചത്. പ്രഖ്യാപിത നിലപാടില്‍നിന്നു കടുകിട പിന്മാറാതെ, മുന്‍നിശ്ചയപ്രകാരം അവര്‍ പള്ളി പൊളിച്ചു. എന്നാല്‍, ഭരണ-രാഷ്ട്രീയതലങ്ങളില്‍ ഈ ഹിംസാത്മകരാഷ്ട്രീയത്തിനെതിരെ പ്രത്യക്ഷനിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് പരോക്ഷമായി വിധ്വംസകശക്തികളെ പിന്തുണക്കുകയായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു തുടങ്ങിവെച്ച അബദ്ധം രാജീവ്ഗാന്ധി വരെ ഒരേമട്ടില്‍ ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് നേതാക്കളായിരുന്ന സര്‍ദാര്‍ പട്ടേലും ഗോവിന്ദ വല്ലഭ പന്തും തുടങ്ങിയ കള്ളക്കളികളുടെ അവസാനകള്ളി കോണ്‍ഗ്രസ് പ്രസിഡന്‍റിന്‍െറയും പ്രധാനമന്ത്രിയുടെയും പദത്തിലിരുന്ന് പി.വി. നരസിംഹറാവു പൂരിപ്പിച്ചു. പള്ളി തിരിച്ചുപിടിക്കുന്നതിനു വേണ്ടിയുള്ള നിയമപരവും രാഷ്ട്രീയവുമായ പോരാട്ടം കൊടുമ്പിരി കൊണ്ടിരിക്കെയാണ് പള്ളി തകര്‍ക്കുമെന്ന പ്രഖ്യാപനവുമായി വര്‍ഗീയവൈതാളികള്‍ രംഗത്തെത്തിയതും പറഞ്ഞതുപോലെ പ്രവര്‍ത്തിച്ചതും. തുടര്‍ന്ന് രാജ്യം ഭയപ്പെട്ടതുതന്നെ സംഭവിച്ചു. മസ്ജിദ്ധ്വംസനത്തിലൂടെ വിണ്ടുകീറിയ സാമൂഹികബന്ധങ്ങള്‍ തുടര്‍ന്നുണ്ടായ ഭീകരമായ വര്‍ഗീയകലാപങ്ങളിലൂടെ ഛിന്നഭിന്നമായി. രാജ്യവ്യാപകമായിതന്നെ ജനവിഭാഗങ്ങള്‍ തമ്മിലുള്ള പരസ്പരവിശ്വാസം നഷ്ടപ്പെട്ടു.
കാര്യങ്ങള്‍ കൈവിട്ടുകളഞ്ഞപ്പോള്‍ നാടൊട്ടുക്കും പിന്നീട് ഉയര്‍ന്ന മുറവിളി അപരാധത്തിന് അതിവേഗം പ്രായശ്ചിത്തം ചെയ്യുക എന്നതായിരുന്നു. ഈ ദിശയില്‍ അനുകൂലമായ ചില പ്രഖ്യാപനങ്ങള്‍ ആദിനാളുകളില്‍ ഭരണകൂടത്തിന്‍െറയും അതിനെ നയിച്ച കോണ്‍ഗ്രസിന്‍െറയും ഭാഗത്തു നിന്നുണ്ടായി. എന്നാല്‍, പ്രായോഗികനീക്കങ്ങളൊന്നും നടന്നില്ല. അതിന് കോണ്‍ഗ്രസ് ഒടുക്കേണ്ടി വന്ന വിലയായിരുന്നു ഉത്തരേന്ത്യയിലെ തുടര്‍ച്ചയായ ശക്തിക്ഷയം. ചില തിരുത്തുകള്‍ക്ക് പാര്‍ട്ടി പിന്നീട് സന്നദ്ധമായപ്പോള്‍ ന്യൂനപക്ഷങ്ങള്‍ ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്തു. എന്നാല്‍, മസ്ജിദ് ധ്വംസനത്തിന്‍െറ ഉത്തരവാദികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കുന്നതിനോ വര്‍ഗീയവൈര നിര്യാതനത്തിന്‍െറ ഇരകളായ സമുദായത്തിന് സംഭവിച്ച നഷ്ടം നികത്തുന്നതിനോ ശ്രമമുണ്ടായില്ല. പതിറ്റാണ്ടിലേറെ പിന്നിട്ടശേഷം കോണ്‍ഗ്രസിനുവേണ്ടി അധ്യക്ഷ സോണിയഗാന്ധി മുസ്ലിംകളോട് മാപ്പുചോദിച്ചതാണ് ഈ വിഷയകമായ പറയത്തക്ക പുരോഗതി. പരിഹാരനിര്‍ദേശം കോടതി പറയുമെന്നു കരുതിയിരിക്കെ അലഹബാദ് ഹൈകോടതിയുടെ തീര്‍പ്പും നിരാശപ്പെടുത്തി. പിന്നീട് ആ വിധിക്ക് സുപ്രീംകോടതി സ്റ്റേ വരുകയും ചെയ്തു.
മറുഭാഗത്ത് മസ്ജിദ്ധ്വംസനത്തോടെ അരക്ഷിതാവസ്ഥയിലായ ന്യൂനപക്ഷങ്ങള്‍ക്ക് സമാശ്വാസം പകരുന്ന നടപടികളൊന്നുമുണ്ടായില്ല. ഫലം എന്തായി എന്നു വെളിപ്പെടുത്തുന്നതായിരുന്നു കറുത്ത ഞായറാഴ്ചയുടെ പതിനാലു വര്‍ഷം കഴിഞ്ഞ് 2006 നവംബറില്‍ പാര്‍ലമെന്‍റിനു മുന്നില്‍ വന്ന സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ഇന്ത്യന്‍മുസ്ലിംകളുടെ അപരവത്കരണം സംബന്ധിച്ച വസ്തുസ്ഥിതി വിവരമായിരുന്നു അത്. അതില്‍ വരച്ചുകാണിച്ച ദയനീയസ്ഥിതി മറികടക്കാന്‍ നോക്കിയില്ല എന്നല്ല, മുസ്ലിം ന്യൂനപക്ഷത്തെ മുഖ്യധാരയില്‍നിന്ന് അകറ്റുന്നതിനുള്ള നീക്കങ്ങള്‍ കൂടുതല്‍ സജീവമാകുന്നതാണ് തുടര്‍ന്നു കണ്ടത്. ബാബരി ധ്വംസനവും തുടര്‍ന്നുള്ള വന്‍കലാപങ്ങളും ഗുജറാത്ത് വംശഹത്യയുമൊക്കെ ചകിതമാക്കി നിര്‍ത്തിയ ന്യൂനപക്ഷങ്ങളെ തീവ്രവാദത്തിന്‍െറ പേരില്‍ രാജ്യവ്യാപകമായി വേട്ടയാടി. രാജ്യത്തിന്‍െറ വിവിധഭാഗങ്ങളില്‍ നടന്ന ബോംബ്സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം മുസ്ലിംയുവാക്കളുടെ മേല്‍ കെട്ടിയേല്‍പിക്കപ്പെട്ടു. അഭ്യസ്തവിദ്യരായ മുസ്ലിംയുവാക്കള്‍ അവരുടെ കഴിവുകള്‍ രാജ്യദ്രോഹ, ശിഥിലീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയാണെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. മതപാഠശാലകളായ മദ്റസകള്‍ തീവ്രവാദത്തിന്‍െറ ഈറ്റില്ലങ്ങളായി മുദ്രയടിക്കപ്പെട്ടു. മുസ്ലിം ഭൂരിപക്ഷഗ്രാമങ്ങളും പട്ടണങ്ങളും സംശയച്ചുഴിയിലകപ്പെട്ടു. വാര്‍ത്താമാധ്യമങ്ങള്‍ മുന്നില്‍നിന്ന ഈ പ്രചണ്ഡപ്രചാരണത്തിന് ഒൗദ്യോഗിക മെഷിനറിയുടെ നിര്‍ലോഭമായ സഹായം ലഭിച്ചു. നൂറുകണക്കിനു യുവാക്കള്‍ ജയിലിലായി. ഒടുവില്‍ പ്രചാരണത്തിന്‍െറയും ആരോപണങ്ങളുടെയും എതിര്‍ദിശയിലാണ് കാര്യങ്ങളുടെ കിടപ്പെന്ന് ദൈവാധീനത്താല്‍ പുറത്തായി. അതിനുശേഷവും നിരപരാധികള്‍ വര്‍ഷങ്ങള്‍ നീണ്ട കാരാഗൃഹവാസത്തില്‍തന്നെ തുടരുന്നു- അവരിലാരുടെയും കുറ്റം തെളിയിക്കാന്‍ ഇന്നോളം അന്വേഷണ ഏജന്‍സികള്‍ക്കായില്ളെങ്കിലും. കേന്ദ്രത്തില്‍ സര്‍ക്കാറുകള്‍ ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്‍െറയും നേതൃത്വത്തില്‍ മാറിവന്നെങ്കിലും ഈ പ്രവണതക്കു മാത്രം മാറ്റമൊന്നുമുണ്ടായില്ല.
ജനാധിപത്യത്തോടും മതനിരപേക്ഷതയോടുമുള്ള ഇന്ത്യന്‍ ഭരണകൂടങ്ങളുടെ പ്രതിബദ്ധതയുടെ ഉരകല്ലായിരുന്നു ബാബരിമസ്ജിദ് പ്രശ്നം. അതില്‍ ഭരണകൂടങ്ങളും അവയെ നയിക്കുന്ന മുഖ്യ രാഷ്ട്രീയകക്ഷികളും ഒരുപോലെ പരാജയപ്പെടുമ്പോള്‍ രാഷ്ട്രം തന്നെയാണ് തോല്‍ക്കുന്നത്. അതു തിരിച്ചറിഞ്ഞുള്ള പരിഹാരക്രിയകളുടെ അവസരം ഒന്നൊന്നായി നഷ്ടപ്പെടുത്തിയതാണ് ബാബരിവിഷയത്തില്‍ ഇത്രനാള്‍ സംഭവിച്ചത്. മസ്ജിദ് പ്രശ്നത്തില്‍ നിഷേധിക്കപ്പെട്ട നീതി തിരിച്ചുകിട്ടിയില്ളെന്നുമാത്രമല്ല, അതില്‍ പിന്നീട് കൂടുതല്‍ നീതിനിഷേധങ്ങള്‍ക്കും മുസ്ലിംകള്‍ ഇരയായി. അവരുടെ വിശ്വാസം തിരിച്ചുപിടിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ക്ക് ബാബരി മസ്ജിദ് ധ്വംസനം അന്വേഷിച്ച ലിബര്‍ഹാന്‍ കമീഷനും മുസ്ലിം സ്ഥിതി അന്വേഷിച്ച സച്ചാര്‍ കമ്മിറ്റിയുമൊക്കെ ശിപാര്‍ശ ചെയ്തതാണ്. ആ ദിശയിലേക്കുള്ള ചുവടുവെപ്പിന് ഇനിയും ഭരണകൂടം അറച്ചുനില്‍ക്കുന്നതെന്താണ്? ക്രമസമാധാനത്തിനുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ താല്‍ക്കാലികങ്ങളാകാം. സുസ്ഥിരമായ സമാധാനത്തിനും ക്ഷേമരാഷ്ട്രത്തിനും അവധാനത്തോടെയുള്ള ദീര്‍ഘകാല പ്രായോഗികനടപടികള്‍ തന്നെ വേണം. രണ്ടു പതിറ്റാണ്ടു തികയുന്ന മസ്ജിദ്ധ്വംസനത്തിന്‍െറ പരിഹാരത്തില്‍തൊട്ട് അതിനു തുടക്കമിടാന്‍ ഭരണകൂടത്തിനു കഴിയുമോ
അധികാര-നിയമ കേന്ദ്രങ്ങളുടെ നിസ്സംഗതയുടെ പുറത്ത് ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ നടത്തിയ ആസൂത്രിത നീക്കമാണ് 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് ധ്വംസനത്തിന് വഴിതുറന്നത്. പള്ളി തകര്‍ക്കുന്നതില്‍ ബി.ജെ.പി നേതാവ് അദ്വാനി ഉള്‍പ്പെടെ നേതാക്കളുടെ കൃത്യമായ പങ്കാളിത്തം പുറത്തുകൊണ്ടുവന്ന ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് ലഭിച്ച് രണ്ടു വര്‍ഷം പിന്നിടുമ്പോഴും കുറ്റവാളികളെ ശിക്ഷിക്കാന്‍ സര്‍ക്കാര്‍-നിയമ തലങ്ങളില്‍ നടപടിയൊന്നും ഉണ്ടായിട്ടില്ല.
1526ല്‍ ബാബറിന്‍െറ സേനാനായകന്‍ മിര്‍ബാഖി അയോധ്യയില്‍ പണിത ബാബരി മസ്ജിദില്‍ നൂറ്റാണ്ടുകളായി മുസ്ലിംകള്‍ ആരാധന നിര്‍വഹിച്ചു വരികയായിരുന്നു. 1949 ഡിസംബര്‍ 23ന് പള്ളിക്കകത്ത് രാമവിഗ്രഹം ഒളിച്ചു കടത്തുന്നതോടെയാണ് പ്രശ്നം സങ്കീര്‍ണമായത്. അന്നത്തെ ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് കെ.കെ നായരുടെ ഒത്താശയോടെയായിരുന്നു ഈ നീക്കം. തുടര്‍ന്ന് പള്ളി അടച്ചിടുന്ന സാഹചര്യം ഉണ്ടായി. 1950ല്‍ പള്ളിക്കകത്തു നിന്ന് വിഗ്രഹം നീക്കം ചെയ്യുന്നതിനെതിരെ ഫൈസാബാദ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത് ഹിന്ദുത്വ ശക്തികള്‍ക്ക് തുണയായി.1955 ഏപ്രില്‍ 26ന് ഹൈകോടതിയും ഈ വിധി ശരിവെച്ചു. 1961ല്‍ സുന്നി വഖഫ് ബോര്‍ഡ് സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്ന് എല്ലാ പരാതികളും ഹൈകോടതിയിലേക്ക് മാറ്റുകയായിരുന്നു. ഉടമസ്ഥാവകാശം തിരിച്ചുകിട്ടാന്‍ മുസ്ലിംകള്‍ നിയമനടപടി ആരംഭിച്ചെങ്കിലും പ്രക്രിയ നീണ്ടു. അയോധ്യാ പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കാനും ഹിന്ദുവികാരം ഉണര്‍ത്താനും ആര്‍.എസ്.എസ് വ്യാപക നീക്കം തുടങ്ങുന്നതാണ് പിന്നീട് കണ്ടത്. എണ്‍പതുകളുടെ മധ്യത്തോടെ ഇതിന് രാജ്യവ്യാപക സ്വഭാവം നല്‍കാനും ശ്രമം നടന്നു.
പള്ളിയുടെ പൂട്ടുതുറന്നുകൊടുത്തതിനെതിരെ ബാബരി മസ്ജിദ് കോഓഡിനേഷന്‍ കമ്മിറ്റി, ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി എന്നിവക്കു കീഴില്‍ നടന്ന സമാധാനപരമായ പ്രക്ഷോഭ പരിപാടികളൊന്നും അധികൃതരെ ഉണര്‍ത്തിയില്ല. എണ്‍പതുകളുടെ അവസാനത്തില്‍ അയോധ്യയില്‍ തര്‍ക്കസ്ഥലത്തുതന്നെ ഹിന്ദുത്വ ശക്തികള്‍ക്ക് ക്ഷേത്ര നിര്‍മാണത്തിനു ശിലാന്യാസം നടത്താന്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ അനുമതി നല്‍കുന്നതാണ് കണ്ടത്.
തുടര്‍ന്ന് ഹിന്ദുത്വശക്തികള്‍ രാജ്യമൊന്നാകെ വന്‍ പ്രചാരണം നടത്തിയും അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്ര നടത്തിയും അയോധ്യയില്‍ ക്ഷേത്രനിര്‍മാണത്തിനുള്ള അനുകൂല സാഹചര്യം സൃഷ്ടിച്ചു. യു.പി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വരാന്‍ ബി.ജെ.പിക്ക് സാധിച്ചത് നടപടികള്‍ എളുപ്പവുമാക്കി. എന്തു വിലകൊടുത്തും പള്ളി സംരക്ഷിക്കുമെന്ന് കല്യാണ്‍സിങ്ങിന്‍െറ നേതൃത്വത്തിലുള്ള യു.പിയിലെ ബി.ജെ.പി സര്‍ക്കാര്‍ സുപ്രീംകോടതി മുമ്പാകെ നല്‍കിയ ഉറപ്പുപോലും ലംഘിക്കപ്പെട്ടു. ബാബരി മസ്ജിദ് സംരക്ഷിക്കുമെന്ന് ദേശീയോദ്ഗ്രഥന കൗണ്‍സില്‍ മുമ്പാകെ അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹ റാവു നല്‍കിയ വാക്കും പാലിക്കപ്പെട്ടില്ല. സംഘ് നേതാക്കളുടെ സാന്നിധ്യത്തില്‍ കാലേക്കൂട്ടി തീരുമാനിച്ച പ്രകാരം ബാബരി മസ്ജിദ് ധ്വംസനം നടക്കുകയായിരുന്നു. രാജ്യം അതുകണ്ട് നടുങ്ങി. പള്ളി തല്‍സ്ഥാനത്തുതന്നെ പുതുക്കിപ്പണിയുമെന്ന് റാവു രാജ്യത്തിന് നല്‍കിയ ഉറപ്പ് രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോഴും അങ്ങനെത്തന്നെ നില്‍ക്കുന്നു. മസ്ജിദ് ധ്വംസനത്തെ തുടര്‍ന്ന് വ്യാപകമായ അക്രമ സംഭവങ്ങളും കലാപങ്ങളുമാണ് രാജ്യത്ത് അരങ്ങേറിയത്. ബാബരി മസ്ജിദ് വാര്‍ഷിക ദിനമായ ഇന്ന് മുഹര്‍റം പത്ത് കൂടിയായതിനാല്‍ ഹൈദരാബാദിലും മറ്റും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലഖ്നോ, ദല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കനത്ത സുരക്ഷ ഉറപ്പാക്കി.
ഇന്ന് കരിദിനമായും ഫാഷിസ്റ്റ് വരുദ്ധ ദിനമായും ആചരിക്കാന്‍ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തു. സമാധാനപരമായ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് ബാബരി മസ്ജിദ് കോഓഡിനേഷന്‍ കമ്മിറ്റി, ബാബരി മസ്ജിദ് ആക്ഷന്‍ എന്നിവ ആഹ്വാനം ചെയ്തു.
ബാബരി മസ്ജിദിനെ ആദ്യം സംഘര്‍ഷകേന്ദ്രമാക്കിയത് ബ്രിട്ടീഷ് സാമ്രാജ്യത്വമാണ്. 1857ല്‍ ആഞ്ഞടിച്ച ബ്രിട്ടീഷ് വിരുദ്ധ സമരത്തെ ശിഥിലമാക്കാനാണവര്‍, അന്ന്, അത്തരമൊരു കുടിലതന്ത്രം പ്രയോഗിച്ചത്. അന്നതിനെ പ്രതിരോധിച്ചത്, അയോധ്യാ നിവാസികളായ മുഴുവന്‍ മനുഷ്യരും മതജാതി പരിഗണനകള്‍ക്കപ്പുറം ഒരുമിച്ചുനിന്നാണ്. ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന സാമ്രാജ്യത്വ നയത്തെ ചെറുക്കാന്‍; ഇസ്ലാം മതപണ്ഡിതനായ അമീര്‍ അലിയും ഹിന്ദു മതാചാര്യനായ, ബാബ രാമചന്ദ്രദാസും ഒന്നിച്ചുനിന്നാണ് നേതൃത്വം നല്‍കിയത്. മസ്ജിദ് സംബന്ധിച്ച്, ‘നിങ്ങള്‍ക്ക് മാത്രമാണ് തര്‍ക്കമെന്നും;’ ഞങ്ങള്‍ക്കിടയില്‍ അക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ളെന്നവര്‍ ഒരുമിച്ചുനിന്ന് പ്രഖ്യാപിച്ചപ്പോള്‍ അന്ന്, പരിഭ്രാന്തരായത്, ബ്രിട്ടീഷ് സാമ്രാജ്യത്വമായിരുന്നു. അതിന്നവര്‍ പകരംവീട്ടിയത്, മനുഷ്യസ്നേഹികളായ ആ മതനേതാക്കന്മാരെ, ഒൗധിലെ ഒരു ആല്‍മരകൊമ്പില്‍, കെട്ടിത്തൂക്കി കൊന്നുകൊണ്ടായിരുന്നു! യുദ്ധമേ ഇല്ലാതിരുന്ന അയോധ്യയുടെ മണ്ണില്‍, കൂട്ടക്കുരുതികള്‍ക്ക് കൂട്ടുനില്‍ക്കാത്തതിന് അയോധ്യക്കന്ന് നഷ്ടമായത് മഹത്തായ രണ്ട് ജീവിതങ്ങളാണ്.
ബ്രിട്ടീഷുകാര്‍ക്ക് അവരെ കൊല്ലാന്‍ കഴിഞ്ഞെങ്കിലും അവരുടെ സ്മരണകളെ നശിപ്പിക്കാന്‍ കഴിഞ്ഞില്ല. അവരെ കെട്ടിത്തൂക്കി കൊന്ന ആ ‘ആല്‍മരം’, ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ അസ്വാസ്ഥ്യപ്പെടുത്തുന്ന, ഒരശാന്തമായ അനുസ്മരണ കേന്ദ്രമായി, ദിവസേനയെന്നോണം വളര്‍ന്നുകൊണ്ടിരുന്നു. ജനങ്ങള്‍ അതിനുചുറ്റും ഒത്തുചേര്‍ന്ന് ഐക്യദാര്‍ഢ്യം പങ്കുവെച്ചു. അപ്പോള്‍ സാമ്രാജ്യത്വം ചെയ്തത്, ആ ആല്‍മരത്തെതന്നെ വേരോടെ പിഴുതെടുത്ത് നശിപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍, ഇങ്ങനെയും ഒരാലുണ്ടായിരുന്നു എന്ന്, സൗകര്യം കിട്ടുമ്പോഴെങ്കിലും നമ്മള്‍ ഓര്‍മിക്കേണ്ടിയിരിക്കുന്നു. 1860ല്‍ ആ ആല് മുറിച്ചുമാറ്റിയെങ്കിലും അപ്പോഴും ബാബരി മസ്ജിദ് ഒരു പോറലുമേല്‍ക്കാതെ, ഒരു മസ്ജിദായും ഇന്ത്യന്‍ മതേതരത്വത്തിന്‍െറ ഒരു മഹാസ്മാരകമായും നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍, സാമ്രാജ്യത്വത്തിന് അന്ന് കഴിയാത്തത്, പിന്നീട് സംഘ്പരിവാര്‍ ശക്തികള്‍ നടപ്പാക്കുന്നതാണ് നാം കണ്ടത്.
മുമ്പേ തന്നെ മുടന്തി തുടങ്ങിയ, ഇന്ത്യന്‍ മതേതരത്വത്തിന്‍െറ അന്ത്യ മൊഴികളിലൊന്നായി 1992 ഡിസംബര്‍ ആറ് മാറിയത് അങ്ങനെയാണ്. ഭരണകൂടാധികാരങ്ങളെയും മതനിരപേക്ഷതയെയും ഒരേസമയം നിസ്സഹായമാക്കുംവിധം ശക്തമാണ്, ‘സവര്‍ണ പ്രത്യശാസ്ത്ര’മെന്ന് 2010ലെ കോടതിവിധിയും സാക്ഷ്യപ്പെടുത്തുന്നു. തൊമ്മികളായി ഒരുവിധേനെയും തലകുനിക്കാത്ത, ചാവേറുകളായി, അത്രതന്നെ പൊട്ടിത്തെറിക്കാത്ത, നിരന്തര പോരാളികളെയാണ്, സവര്‍ണ പ്രത്യയശാസ്ത്രത്താല്‍, നിസ്സഹായമാക്കപ്പെടുന്ന ഇന്ത്യന്‍ മതേതരത്വം ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
‘1992 ഡിസംബര്‍ ആറ്’ ഏതെങ്കിലുമൊരു മതവിഭാഗത്തിന്‍െറ സ്വകാര്യ പ്രശ്നമല്ല. അത് ഇന്ത്യ ജീവിക്കുന്നിടത്തോളം കാലം ഇന്ത്യയെ മുറിപ്പെടുത്തുന്ന, മുറിപ്പെടുത്തേണ്ട, ഒരു പൊതു പ്രശ്നമാണ്. ‘ഇന്ത്യന്‍ മതേതരത്വത്തിന്‍െറ സ്മാരക’മെന്ന് പ്രകീര്‍ത്തിക്കപ്പെട്ട ഒരു ‘മസ്ജിദ്’ തകര്‍ക്കപ്പെട്ടത് ഒരു ഹിന്ദു മുസ്ലിം സ്വകാര്യ തര്‍ക്കമായി ചുരുക്കിക്കാണാനാവില്ല. അങ്ങനെ കാണുന്നത് ചരിത്രത്തിന് തീകൊളുത്തലാകും.
‘ഫ്രാന്‍സ് ഇന്നലെവരെ മഹത്തായൊരു രാജ്യമായിരുന്നു. ഇന്നത് ഒരു മാറാരോഗത്തിന്‍െറ പേരാണ്’ എന്ന് സാര്‍ത്ര് മുമ്പ് ഉത്കണ്ഠപ്പെട്ടു. 1948ലെ ഗാന്ധിവധം 84ലെ സിക്ക് കൂട്ടക്കൊല, 92 ഡിസംബര്‍ ആറിന്‍െറ ബാബരി പള്ളി പൊളിക്കല്‍... ഇന്ത്യയെക്കുറിച്ച് ആത്മബോധമുള്ള ഇന്ത്യക്കാര്‍ക്ക്, ഫ്രാന്‍സിനെക്കുറിച്ച് അന്ന് സാര്‍ത്ര് ഉത്കണ്ഠപ്പെട്ടതുപോലെ, ഇന്ന് ആശങ്കപ്പെടാതിരിക്കാന്‍ എങ്ങനെ കഴിയുന്നു?
ഡിസംബര്‍ ആറിന് പള്ളി തകര്‍ത്തത് ജനങ്ങള്‍ മറക്കും! ഡിസംബര്‍ ഏഴിന് ‘തല്‍സ്ഥാനത്ത് പള്ളി പുനര്‍നിര്‍മിക്കുമെന്ന്’ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു ഉറപ്പു നല്‍കിയതും ജനങ്ങള്‍ മറക്കും! (ഒരു പക്ഷേ ആയൊരു ഉറപ്പിന്‍െറ പേരില്‍ അദ്ദേഹം എല്ലാ ഡിസംബര്‍ ആറിനും ഓര്‍മിക്കപ്പെടാനും മതി!) ‘ഞങ്ങള്‍ രാഷ്ട്രത്തോട് ക്ഷമ ചോദിക്കുന്നു’ എന്ന് പള്ളിപൊളിക്ക് നേതൃത്വം നല്‍കിയ അദ്വാനി പ്രസ്താവിച്ചതും മറക്കും! ‘പള്ളിപൊളിച്ചത് ഇന്ത്യയുടെ ദേശീയ അപമാനമെന്ന് 1994ല്‍ സുപ്രീംകോടതി പറഞ്ഞതും ‘ജനം’ മറക്കും! മസ്ജിദ് പൊളിച്ചതിനെ അപലപിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ധവളപത്രവും ‘മറക്കപ്പെടും’! മസ്ജിദ് തകര്‍ക്കപ്പെട്ട് പതിനേഴു വര്‍ഷം കഴിഞ്ഞ് പുറത്തുവന്ന, ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ടും ‘മറക്കപ്പെടും’! ഒരു പഴയ തറവാട് പൊളിച്ച് ഭാഗിക്കുന്ന ലാഘവത്തോടെ, ചരിത്ര സ്മരണകള്‍ ഇരമ്പുന്ന ഇന്ത്യന്‍ മതേതരത്വത്തിന്‍െറ മഹാ സ്മാരകത്തെ മൂന്ന് തുണ്ടമായി ഭാഗിക്കാന്‍ നിര്‍ദേശിച്ചതും ഇന്ത്യന്‍ ജനത മറന്നേക്കും! അങ്ങനെ മറന്നു മറന്ന്, ഒടുവില്‍ 1947 ആഗസ്റ്റ് 15ന് നാം സ്വതന്ത്രരായി എന്നതുകൂടി നമ്മള്‍ മറന്നുപോയാല്‍!
പുരാണങ്ങളുടെ പുകപടലങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ നീതിയുടെ നിശ്ശബ്ദ നിലവിളിയാണ് ഇപ്പോള്‍ നാം കേട്ടുകൊണ്ടിരിക്കുന്നത്. പുരാണങ്ങളുടെ പതാകയാണ്, നീതിയെ, നിന്ദ്യമായി പരിഹസിച്ചുകൊണ്ട്, ഇന്ത്യന്‍ ജനാധിപത്യത്തിനുമുകളില്‍ ഇപ്പോള്‍ പാറിപ്പറക്കുന്നത്. ഇന്ത്യയുടെ മഹത്തായ ‘ഡെമോക്രസിയെ’ ഇപ്പോള്‍ വെല്ലുവിളിക്കുന്നത്, ഒട്ടും മഹത്ത്വമില്ലാത്തൊരു ‘മിത്തോക്രസി’യാണ്. അതിനുമുമ്പില്‍ ഒട്ടും മുട്ടുമടക്കാത്ത, അനീതിക്കെതിരെ മുഷ്ടിചുരുട്ടുന്ന, ഇനിയും മരിക്കാത്ത മനുഷ്യരെയാണ് ‘അശാന്തമായ ഡിസംബര്‍ ആറ്’ ആവശ്യപ്പെടുന്നത്. സംഘ്പരിവാര്‍ നേതൃത്വത്തില്‍ നടക്കുന്ന വിജയാഘോഷങ്ങള്‍ക്കും മുസ്ലിം മതസംഘടനകളുടേത് മാത്രമായ സങ്കടസ്മരണകള്‍ക്കുമപ്പുറം മതനിരപേക്ഷ സംരക്ഷണത്തിനുവേണ്ടിയുള്ള ഒരു പ്രതീകാത്മക ‘സമരദിന’മായി ഡിസംബര്‍ ആറിനെ മാറ്റുകയാണ് ഇന്ന് നമ്മള്‍ വേണ്ടത്. ‘മുടന്തുന്ന’ ഇന്ത്യന്‍ മതേതരത്വത്തിന് 1992 ഡിസംബര്‍ ആറിന് സംഭവിച്ച, ജനാധിപത്യ തകര്‍ച്ചയുടെ ആഴം സൂക്ഷ്മമായി തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ഡിസംബര്‍ ആറിന് സ്വയം സമരോത്സുകമാവാന്‍ കഴിയും. അതോടെ ‘മസ്ജിദ് സ്മരണ’ സ്വയമൊരു സമരമാകും.
‘ഭൂതകാലത്തെ നിരന്തരം മായ്ച്ചു കളയുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ഭൂതകാലം തന്നെ ഇല്ലാതാക്കപ്പെടുകയാണ്. അല്ളെങ്കില്‍ വിമര്‍ശനരഹിതമായി വാഴ്ത്തപ്പെടുകയോ, കാല്‍പനികവത്കരിക്കപ്പെടുകയോ ചെയ്യുകയാണ്. ഭൂതകാലത്തിന്‍െറ സത്യങ്ങളെ പിന്തുടരുന്നത്, അധീശസംസ്കാരം ഒരുതരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല. ഓര്‍മ മറ്റേതൊരു കാലത്തേക്കാളും കൂടുതല്‍ ഇന്ന് അപകടത്തിലാണ്.’ (ടോണിമോറിസണ്‍).

പണത്തിനു മീതെ കാന്തപുരത്തിന്റെ അപ്പൂപ്പന് താടി പോലും പറക്കില്ല... പണം, അതിന്റെ മണം.... അവിടെ ഇല്ല ആഗ്രഹത്തിനൊരു മരണം... അതിന് വേണ്ടി കരയണം.. കാണേണ്ടവരെ കാണണം... പക്ഷെ, കാന്തപുരം... ഒരു മതത്തിന്റെ തലയില് കെട്ടും ഒരു വിശ്വാസത്തിന്റെ ധവളിമയിലുമാവരുത് എന്ന് മാത്രം.....


മുല്ലപ്പെരിയാര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചപ്പാത്തിലെ സമര പന്തലില്‍ SKSSF നേതാക്കള്‍



2011, ഡിസംബർ 5, തിങ്കളാഴ്‌ച

സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കണം : SYS


കോഴിക്കോട്‌ : ചാരായ നിരോധന മാതൃകയില്‍ മദ്യം നിരോധിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന്‌ സുന്നിയുവജന സംഘം സംസ്ഥാന ഭാരവാഹകളായ ഹാജി കെ.മമ്മദ്‌ ഫൈസി, പി.പി.മുഹമ്മദ്‌ ഫൈസി, ഉമര്‍ ഫൈസി മുക്കം, അബ്‌ദുസമദ്‌ പൂക്കോട്ടൂര്‍, ഒ.അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, കെ.എ.റഹ്‌മാന്‍ ഫൈസി എന്നിവര്‍ പുറപ്പെടുവിച്ച പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ പുന:സ്ഥാപിച്ചു നല്‍കിയ അധികാരം നല്ലത്‌ തന്നെ. ഇത്‌ വഴി മദ്യശാലകളുടെ പെരുപ്പം നിയന്ത്രിക്കാനാവും. എന്നാല്‍ മദ്യശാലകളും, ബാറുകളും തുടങ്ങാന്‍ ഇപ്പോഴും മുതലാളിമാര്‍ക്ക്‌ സാധ്യമാവുന്ന വകുപ്പുകള്‍ എക്‌സൈസ്‌ വകുപ്പില്‍ നിലനില്‍ക്കുന്നു. സമൂഹത്തെയും വരും തലമുറയെയും നശിപ്പിക്കുന്ന മദ്യം സമ്പൂര്‍ണ്ണമായി നിരോധിക്കുകയാണ്‌ വേണ്ടത്‌. ആവശ്യമായ നിയമനിര്‍മ്മാണം നടത്തി ചാരായ നിരോധന മാതൃകയില്‍ എല്ലാ വിഭാഗം മദ്യവും, ലഹരി വസ്‌തുക്കളും, നിര്‍മ്മാണവും വിതരണവും നിരോധിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവണം.
പല അറബ്‌ മുസ്‌ലിം രാജ്യങ്ങളിലും ഇത്തരം നിരോധനം നിലവിലുണ്ട്‌. അതിന്റെ ഗുണഫലവും ആ രാജ്യവും, പൗരന്മാരും അനുഭവിക്കുന്നുമുണ്ട്‌. കുറ്റകൃത്യങ്ങള്‍, വാഹന അപകടങ്ങള്‍, കുടുംബ കലഹങ്ങള്‍, സാമ്പത്തിക തകര്‍ച്ച മനുഷ്യ വിഭവ ശേഷിയുടെ പാഴാവല്‍ തുടങ്ങിയ നിരവധി അപകടങ്ങള്‍ ലഹരി ഉപയോഗം നിര്‍ത്തലാക്കുന്നതിലൂടെ ഇല്ലാതാക്കാനാവും. ഇന്ത്യയുടെ യശ്ശസും, സമ്പത്ത്‌ ഘടനയും, സമൂഹ സമ്പത്തും കരുത്താര്‍ജ്ജിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.