2012, ജൂൺ 26, ചൊവ്വാഴ്ച

എസ് കെ എസ് എസ് എഫ് പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുന്നു



ദേശീയ വിദ്യാര്‍ഥി കണ്‍വന്‍ഷന്‍ 7, 8 തിയ്യതികളില്‍ ബാഗ്ലൂരില്‍ 
പത്ര വാര്‍ത്തകളിലൊന്ന്

കോഴിക്കോട്: എസ് കെ എസ് എസ് എഫ് പ്രവര്‍ത്തനങ്ങള്‍ ദേശീയതല ത്തിലേക്ക് വ്യാപിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌ കരിച്ചതായി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. (വിശദ റിപ്പോ ര്‍ട്ട്‌ www.skssfnews.com-ല്‍ ഉടന്‍ പ്രസിദ്ധീകരിക്കും).
വാര്‍ത്ത‍ സമ്മേളനത്തിലെ നേതാക്കളുടെ മുഖ്യ പരാമര്‍ശങ്ങള്‍ ഇപ്രകാര മാണ് : ആന്ധാപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ദല്‍ഹി എന്നിവിട ങ്ങളില്‍ ചാപ്റ്റര്‍ കമ്മറ്റി കളും രൂപീകരിച്ചു .
സെപ്തംബറില്‍ അംഗത്വ പ്രചാരണം ആരംഭിക്കും.പശ്ചിമ ബംഗാളിലെ 24 പര്‍ഗാനാസ് ജില്ലയിലെ ഗോപാല്‍പൂരില്‍ ആസ്ഥാനമന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.  ദേശീയ വിദ്യാര്‍ഥി കണ്‍വന്‍ഷന്‍ 7, 8 തിയ്യതികളില്‍ ബാഗ്ലൂരില്‍ നടക്കും.  300 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ദേശീയ ഭാരവാഹികളെ തെര ഞ്ഞെടുക്കും. മുസ്‌ലിം വിദ്യാഭ്യാസ ശാക്തീകരണം, കേരള മദ്‌റസാമോഡല്‍, പ്രബോ ധന മാതൃക, ജനാധിപത്യവും മതന്യൂനപക്ഷവും തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. കൊലപാതക രാഷ്‌ടത്തീയത്തിനെതിരെ കാമ്പയിന്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ജൂണ്‍ 30 ന്‌ വടകര യില്‍ പൊതു പരിപാടി നടത്തും.

2012, ജൂൺ 22, വെള്ളിയാഴ്‌ച

'മതമില്ലാത്ത ജീവന്' വീണ്ടും സ്കൂളുകളില്‍; വിവാദമായപ്പോള്‍ 'തിരിച്ചുവാങ്ങലും'


വിവാദമായ അധ്യായം

ഷൊറണൂര് : വിവാദങ്ങളും സമര കൊലാഹലങ്ങളു മുയര്‍ത്തിയ 'മതമില്ലാത്ത ജീവന്' വീണ്ടും സ്കൂളുകളിലെ തിക്കാനുള്ള ശ്രമം പാളി. വിവാദമായപ്പോള്‍ ഒടുവില്‍ അധി ക്രതരുടെ തന്നെ 'തിരിച്ചു വാങ്ങല്‍' പരിഹാരവും. തിര്ശുര്‍ ജില്ലയിലെ ഷൊറണൂര് ഉപ ജില്ലയിലാണ് സംഭവം. ഉപജില്ലയിലെ ചില സ്കൂളുകളില്‍ വിതരണംചെയ്ത 'മതമില്ലാത്ത ജീവന്' എന്ന അധ്യായമുള്പ്പെട്ട ഏഴാം ക്ലാസിലെ സാമൂഹ്യപാഠപുസ്തകളാണ് വിവാദമായെന്നു കണ്ടപ്പോള്‍ അധികൃതര്‍  തന്നെ തിരിച്ചു വാങ്ങി യത്.
ഉപജില്ലയിലെ ഒരു ഹൈസ്കൂളിലടക്കം ഒമ്പത് സ്കൂളിലായി നൂറുകണക്കിന് പുസ്തകം വിതരണം ചെയ്തിരുന്നതായി എ.ഇ.ഒ. പി.എന്. സുരേഷ്കുമാര് പറഞ്ഞു. ഇവയെല്ലാം സ്കൂളധികൃതര് തിരിച്ചുനല്കിക്കഴിഞ്ഞു. ഇക്കഴിഞ്ഞ മാര്ച്ചില്ത്തന്നെ ഈ പുസ്തകങ്ങള് വിതരണത്തിനെത്തിച്ചിരുന്നു. 
2008ല്  ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാരുടെ നേത്ര്‍ത്ത്ലത്തില്‍  സമസ്ത കോ-ഒര്ടിനറേന്‍ കമ്മറ്റി രൂപീകരിച്ചു ശക്ത്മായി പ്രധിഷേധിച്ചതിന്നാല്‍ ഏഴാംക്ലാസ് സാമൂഹ്യപാഠ പുസ്തകത്തില്നിന്ന് പിന്വലിച്ച അധ്യായമാണ് 'മതമില്ലാത്ത ജീവന്'. 
അന്ന് പിന്വലിച്ച പുസ്തകങ്ങള് നാലുവര്ഷത്തിനുശേഷം ഷൊറണൂര് ഉപജില്ലയില് വിതരണത്തിനെത്തിയതില് ദുരൂഹതയുണ്ടെന്ന് ചില  അധ്യാപകരും അഭിപ്രായമുണ്ട്.

കാലികറ്റ് യൂണിവേഴ്സിറ്റി വിഭജിക്കണമെന്ന് അലിഗര്‍ മുന്‍ വി.സി


എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് സെമിനാര്‍ : അലിഗ ര്‍ സ ര്‍ വ
കലശാല  മുന്‍ വി.സി ഡോ.പി.കെ.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു. 
കാലികറ്റ്സ ര്‍ വ്വകലാശാല മു ന്‍ വി.സി ഡോ. കെ.കെ.എന്‍ കുറുപ്പ് സമീപം
തേഞ്ഞിപ്പാലം : ജോലി ഭാരത്താല്‍ വീര്‍പ്പുമുട്ടുന്ന കാലികറ്റ് യൂണിവേഴ്സിറ്റി വിഭജിക്കണമെന്നും യൂണിവേഴ്സിറ്റിയെ ആശ്രയിക്കുന്ന ഓരോ ജില്ലക്കും സ്വന്തമായി യൂണിവേഴ്സിറ്റികള്‍ സ്ഥാപിക്കണമെന്നും അലിഗര്‍ മുന്‍ വി.സി ഡോ.പി.കെ അബ്ദുല്‍ അസീസ്‌ പ്രസ്താവിച്ചു. എസ്‌.കെ.എസ്‌.എസ്‌.എഫ് മലബാര്‍ സോണല്‍ കാമ്പസ് വിംഗ് കാലികറ്റ് യൂണിവേഴ്സിറ്റി ഇസ്ലാമിക്‌ ചെയറില്‍ സംഘടിപ്പിച്ച 'സര്‍വ്വകലാശാല : നല്ലൊരു നാളേക്ക് വേണ്ടി ' സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിവേഴ്സിറ്റികള്‍ക്കും മറ്റു ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കും സാമ്പത്തിക സഹായങ്ങള്‍ വെട്ടിച്ചുരുക്കി പ്രതിരോധ മേഖലകളിലേക്ക് യഥേഷ്ടം സാമ്പത്തികം ഒഴുക്കിവിടുന്ന സര്‍ക്കാരുകള്‍, വിദ്യാഭ്യാസ-ഗവേഷണ മേഖലകളെ വൈജാത്യവത്കരിക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്ത് രാജ്യ പുരോഗതിക്ക് ആക്കം കൂട്ടണമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം സര്‍വകലാശാലക്ക് പോറല്‍ ഏല്‍പ്പിക്കുന്നുണ്ടെന്നും അതിനാല്‍ സര്‍വകലാശാലക്ക് സാമൂഹിക സ്ഥിതിയില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നില്ല എന്നും കാലികറ്റ് യൂണിവേഴ്സിറ്റി മുന്‍ വി.സി ഡോ. കെ.കെ.എന്‍ കുറുപ്പ് അഭിപ്രായപ്പെട്ടു. സര്‍വകലാശാലയുടെ സ്ഥാപിത ലക്ഷ്യങ്ങള്‍ നാല് പതിറ്റാണ്ടിനു ശേഷവും സാധ്യമായിട്ടില്ല സി.എച്ച്. ചെയര്‍ ഡയറക്ടര്‍ പി.എ റഷീദ് പറഞ്ഞു.
സെമിനാറില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ് സംസ്ഥാന സെക്രട്ടറി റഹീം ചുഴലി , ഡോ. സുബൈര്‍ ഹുദവി , പ്രൊഫ. കെ.കെ. മഹ്മൂദ് , ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ ,ഡോ. ഫൈസല്‍ ഹുദവി, എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു. മലബാര്‍ സോണല്‍ കാമ്പസ് വിംഗ് കോഡി നേറ്റര്‍ സിദ്ദീക്ക് ചെമ്മാട് സ്വാഗതവും കണ്‍വീനര്‍ ഷാജിദ് നന്ദിയും പറഞ്ഞു .

2012, ജൂൺ 13, ബുധനാഴ്‌ച

ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ക്ക്‌ ഉപഹാരം നല്‍കി




തിരൂരങ്ങാടി : പതിനാല്‌ വര്‍ഷത്തോളമായി സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ക്ക്‌ ത്വലബാ വിംഗ്‌ സംസ്ഥാന കമ്മറ്റി ഉപഹാരം നല്‍കി.
പാണക്കാട്‌ സയ്യിദ്‌ റശീദലി ശിഹാബ്‌ തങ്ങള്‍ ഉപഹാരം നല്‍കിത്വലബാ വിംഗ്‌ സംസ്ഥാന പ്രസിഡന്‍റ്‌ സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍.അധ്യക്ഷത വഹിച്ചുപാണക്കാട്‌ സയ്യിദ്‌ ഹാരിസലി ശിഹാബ്‌ തങ്ങള്‍ഹബീബ്‌ ഫൈസി കോട്ടോപാടംസലാം വള്ളിത്തോട്‌ജുബൈര്‍ വാരാമ്പറ്റഉമൈര്‍ കരിപ്പൂര്‍കുഞ്ഞിമുഹമ്മദ്‌ പാണക്കാട്‌,റിയാസ്‌ മുക്കോളി തുടങ്ങിയവര്‍ സംബന്ധിച്ചു.

ജ്ഞാന സാഗരം തീര്‍ത്ത്‌ ത്വലബാ സമ്മേളനത്തിന്‌ ഉജ്വല സമാപ്‌തി


തിരൂരങ്ങാടി വിദ്യയുടെ കൈത്തിരികള്‍ വിതറി വിജ്ഞാന മേഖലയിലെ നൂതന സാധ്യതകള്‍ പകര്‍ന്ന്‌ രണ്ട്‌ ദിനങ്ങളിലായി ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ നടന്ന ത്വലബാ സംസ്ഥാന സമ്മേളനത്തിന്‌ ഉജ്വല സമാപ്‌തി.

കേരളത്തിലെ നൂറ്‌ കണക്കിന്‌ ദര്‍സ്‌ അറബിക്‌ കോളേജുകളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തിന്റെ സമാപന സംഗമം കോഴിക്കോട്‌ വലിയ ഖാസി പാണക്കാട്‌ സയ്യിദ്‌ നാസിര്‍ ഹയ്യ്‌ ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു.
ത്വലബാ വിംഗ്‌ സംസ്ഥാന പ്രസിഡണ്ട്‌ സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍ ബുഖാരി കുറുമ്പത്തൂര്‍ അധ്യക്ഷത വഹിച്ചുഎസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി മുഖ്യപ്രഭാഷണം നിര്‍വഹിച്ചുപ്രൊഫആലിക്കുട്ടി മുസ്‌ലിയാര്‍പാണക്കാട്‌ സയ്യിദ്‌ ഹാരിസലി ശിഹാബ്‌ തങ്ങള്‍റഫീഖ്‌ അഹ്‌മദ്‌ തിരൂര്‍യു.ശാഫി ഹാജി ചെമ്മാട്‌പ്രൊഫഅലി മൗലവി ഇരിങ്ങല്ലൂര്‍ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍നാസര്‍ ഹുദവി കൈപ്പുറംറഫീഖ്‌ ഹുദവി കാട്ടുമുണ്ടമുസ്ഥഫ അശ്‌റഫി കക്കുപ്പടിഅലി ഫൈസി പാവണ്ണഅബ്‌ദുല്‍ ഗഫൂര്‍ ഖാസിമിഎം ടി അബൂബക്കര്‍ ദാരിമിഅബ്‌ദുസ്സലാം വള്ളിത്തോട്‌,കുഞ്ഞിമുഹമ്മദ്‌ പാണക്കാട്‌സയ്യിദ്‌ ഫഖ്‌റുദ്ദീന്‍ തങ്ങള്‍ജുബൈര്‍ വാരാമ്പറ്റ,ഉമൈര്‍ കരിപ്പൂര്‍മുഹമ്മദ്‌ തരുവണഅഫ്‌സല്‍ കണ്ണാടിപ്പറമ്പ്‌ജാബിര്‍ തൃക്കരിപ്പൂര്‍ സംസാരിച്ചു.
രാവിലെ നടന്ന നദ്‌വ സെഷന്‍ ദാറുല്‍ ഹുദാ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്‌ടര്‍ ഡോകെ.എം ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി ഉദ്‌ഘാടനം ചെയ്‌തുത്വലബാ പ്രസിഡണ്ട്‌ സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വിജഅ്‌ഫര്‍ ഹുദവി ഇന്ത്യനൂര്‍അന്‍വറലി കൊണ്ടോട്ടി നേതൃത്വം നല്‍കി. 9ന്‌ നടന്ന കാലത്തിനൊപ്പം സെഷന്‍ പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തുസി ഹംസ സാഹിബ്‌ വിഷയാവതരണം നടത്തിഇസ്‌ഹാഖ്‌ ബാഖവി ചെമ്മാട്‌റിയാസ്‌ പാപ്പിളശ്ശേരി സംബന്ധിച്ചു. 10ന്‌ നടന്ന സൈനിംഗ്‌ ഇന്‍ സെഷന്‍ ഫാറൂഖ്‌ തങ്ങള്‍ കാസര്‍ഗോഡ്‌ ഉദ്‌ഘാടനം ചെയ്‌തുബ്രിട്‌കോ ചെയര്‍മാന്‍ ഹംസ അഞ്ചുമുക്കില്‍ ക്ലാസിന്‌ നേതൃത്വം നല്‍കി. 11ന്‌ നടന്ന സത്യസാക്ഷി സെഷനില്‍ സാലിം ഫൈസി കുളത്തൂര്‍ആസിഫലി ദാരിമി പുളിക്കല്‍ സംസാരിച്ചു. 2ന്‌ നടന്ന നേതൃജാലകത്തിന്‌ വി.സി മുഹമ്മദ്‌ മാസ്റ്റര്‍ നേതൃത്വം നല്‍കി.

മതവിദ്യാര്‍ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ അനുവദിക്കണം : ത്വലബ സമ്മേളനം



തിരൂരങ്ങാടി വഖ്‌ഫ്‌ ബോര്‍ഡിന്‌ കീഴില്‍ മുസ്‌ലിം മതവിദ്യാര്‍ഥികള്‍ക്കായി പ്രത്യേക സ്‌കോളര്‍ഷിപ്പ്‌ അനുവദിക്കണമെന്ന്‌SKSSF ത്വലബാ സമ്മേളനം ആവശ്യപ്പെട്ടുഈ ആവശ്യവുമായി പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങളുടെ നേതൃത്വത്തില്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക്‌ നിവേദനം സമര്‍പ്പിച്ചിരുന്നുഇതിന്‍റെ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ ത്വരിതപ്പെടുത്തണം.
ന്യൂനപക്ഷ മന്ത്രാലയത്തിന്‌ കീഴില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കായി തുടങ്ങുന്ന സിവില്‍ സര്‍വീസ്‌ കോച്ചിംഗ്‌ സെന്‍ററുകളില്‍ കേരളത്തിലെ അരലക്ഷത്തിലധികം വരുന്ന മതവിദ്യാര്‍ഥികളെ പരിഗണിച്ച്‌ വെള്ളിയാഴ്‌ചകളിലും ക്ലാസുകള്‍ ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടുത്വലബാ സംസ്ഥാന പ്രസിഡണ്ട്‌ സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍ ബുഖാരി കുറുമ്പത്തൂര്‍ പ്രമേയമവതരിപ്പിച്ചുപാണക്കാട്‌ സയ്യിദ്‌ ഹാരിസലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചുഅബ്‌ദുസ്സലാം വള്ളിത്തോട്‌കുഞ്ഞിമുഹമ്മദ്‌ പാണക്കാട്‌ജുബൈര്‍ വാരാമ്പറ്റഉമൈര്‍ കരിപ്പൂര്‍,സഈദലി ഒളവട്ടൂര്‍റിയാസ്‌ പാപ്പിളശ്ശേരിഉമൈര്‍ കരിപ്പൂര്‍ സംസാരിച്ചു.

ഇസാഹാഖ്‌ ഇര്‍ഷാദി തുര്‍ക്കി അന്തര്‍ദേശിയ ഇസ്ലാമിക്‌ കോണ്‍ഫറന്‍സില്‍ പ്രബന്ധമവതരിപ്പിക്കും



ചട്ടഞ്ചാല്‍ തുര്‍ക്കി തലസ്ഥാനമായ ഇസ്‌താംബൂള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്‌താംബൂള്‍ ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സ്‌ ആന്‍റ്‌ കള്‍ച്ചര്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശിയ ഇസ്ലാമിക്‌ കോണ്‍ഫറന്‍സില്‍ ഇസ്‌ഹാഖ്‌ ഇര്‍ഷാദി ചെമ്പരിക്ക പങ്കെടുക്കുംമുസ്‌തഫ അതാതുര്‍ക്കിന്‍റെ ദുഷ്‌ടപരിഷ്‌കാരങ്ങളെ പ്രതിരോധിച്ച്‌ ആത്മിയധാരങ്ങളിലൂടെ ആധുനിക മുസ്ലിം തുര്‍ക്കി സ്ഥാപിച്ചെടുത്ത്‌ രക്തസാക്ഷിയായ ബദീഉസ്സമീന്‍ സഈദ്‌ നൂര്‍സിയെക്കുറിച്ചും ആത്മിയ വിപ്ലവത്തിന്‌ തിരികൊളുത്തിയ നൂര്‍സിയന്‍ ലിഖിതങ്ങളായ റസാഇലെ നൂറിനെക്കുറിച്ചുമുള്ള പ്രബന്ധമവതരിപ്പിക്കാനാണ്‌ ഇസ്‌ഹാഖ്‌ ഇര്‍ഷാദിക്ക്‌ ഫൗണ്ടേഷന്‍റെ ക്ഷണം ലഭിച്ചത്‌.
അന്തര്‍ദേശിയ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രതിനിധികളായ മലപ്പുറം ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്സാമിക്‌ യൂനിവേഴ്‌സിറ്റി സംഘത്തോടൊപ്പം യാത്രതിരിക്കുംമലബാര്‍ ഇസ്സാമിക്‌ കോംപ്ലക്‌സ്‌ ദാറുല്‍ ഇര്‍ഷാദ്‌ അക്കാദമിയില്‍ നിന്ന്‌ ഇസ്ലാം ആന്‍റ്‌ കണ്ടംപററി സ്റ്റഡീസിലും കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌ സോഷ്യോളജിയിലും ബിരുദമെടുത്ത ഇസ്‌ഹാഖ്‌ ഇര്‍ഷാദി ഇപ്പോള്‍ ദാറുല്‍ ഹുദാ ഇസ്ലാമിക്‌ യൂനിവേഴ്‌സിറ്റി ഫിഖ്‌ഹ്‌ ഡിപ്പാര്‍ട്ട്‌മെന്‍റിലെ ഗവേഷക വിദ്യാര്‍ത്ഥിയാണ്‌.

ദാറുല്‍ ഹുദാ മിഅ്‌റാജ്‌ ദുആ സമ്മേളനം 17 ന്‌


തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ മിഅ്‌റാജ്‌ ദിനത്തോടനുബന്ധിച്ച്‌ നടത്താറുള്ള ദിക്‌റ്‌ ദുആ സമ്മേളനം 17 ന്‌ വൈകീട്ട്‌ നാല്‌ മുതല്‍ വാഴ്‌സിറ്റി കാമ്പസില്‍ നടത്താന്‍ ദാറുല്‍ ഹുദായില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ്‌ യോഗം തീരുമാനിച്ചു. സമ്മേളനത്തോടനുബന്ധിച്ച്‌ ഖുര്‍ആന്‍ പാരായണം, സ്വലാത്ത്‌ മജ്‌ലിസ്‌, ദിക്‌റ്‌ ദുആ സമ്മേളനം തുടങ്ങിയവ നടക്കും.

ദാറുല്‍ ഹുദാ ചാന്‍സലര്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ യോഗം ഉദ്‌ഘാടനം ചെയ്‌തുപ്രോ.ചാന്‍സലര്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചുവി.സി ഡോബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വിസയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലിചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിഡോയു.വി.കെ മുഹമ്മദ്‌കെ.എംസൈദലവി ഹാജി കോട്ടക്കല്‍യുശാഫി ഹാജി ചെമ്മാട്‌ഇല്ലത്ത്‌ മൊയ്‌തീന്‍ ഹാജിശംസുദ്ദീന്‍ ഹാജി വെളിമുക്ക്‌അബ്‌ദുല്ല ഹാജി ഓമച്ചപ്പുഴ,ഇബ്രാഹീം ഹാജി തയ്യിലക്കടവ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.

സാംസ്‌കാരിക നവോല്‍ക്കര്‍ഷത്തിന്‌ പണ്ഡിത ഇടപെടലുകള്‍ അനിവാര്യം : കോഴിക്കോട്‌ ഖാസി



തിരൂരങ്ങാടി സാമൂഹിക സംസ്‌കൃതിക്കും സാംസ്‌കാരിക മുന്നേറ്റത്തിനും മതപണ്ഡിതരുടെ ഇടപെടലുകള്‍ അനിവാര്യമാണെന്നും അവരെ സൃഷ്‌ടിച്ചെടുക്കാന്‍ മതവിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്നും കോഴിക്കോട്‌ വലിയ ഖാസി പാണക്കാട്‌ സയ്യിദ്‌ നാസിര്‍ ഹയ്യ്‌ ശിഹാബ്‌ തങ്ങള്‍. SKSSFത്വലബാ വിംഗ്‌ സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ഖാസി.
വികലമായ ചിന്തകളെ പ്രതിരോധിച്ച്‌ അധര്‍മത്തിനെതിരെ പോരാടുന്ന മതപണ്ഡിതരെയാണ്‌ ഇന്ന്‌ സമൂഹത്തിന്‌ വേണ്ടത്‌അതിന്‌ സാങ്കേതിക രംഗത്തെ നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തി കാലോചിതമായി ഇടപെടുന്ന പണ്ഡിതര്‍ വളര്‍ന്നു വരണംഭൗതിക താല്‍പര്യങ്ങള്‍ ലക്ഷ്യമാക്കി മതത്തെ വാണിജ്യവല്‍കരിക്കുന്നവരെ സമൂഹം കരുതിയിരിക്കണംഅദ്ദേഹം പറഞ്ഞു.

മത പണ്ഡിതര്‍ കാലോചിതമായി ഇടപെടണം : ഹമീദലി ശിഹാബ്‌ തങ്ങള്‍



തിരൂരങ്ങാടി ഭൗതിക താത്‌പര്യങ്ങള്‍ വര്‍ധിച്ച ആധുനിക സമുഹത്തില്‍ മതകീയ സാഹചര്യങ്ങള്‍ സൃഷ്‌ടിക്കാന്‍ പണ്ഡിതര്‍ കാലോചിതമായ ഇടപെടലുകള്‍ നടത്തണമെന്ന്‌ പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍.
സാംസ്‌കാരിക രംഗത്ത്‌ അനുകരണീയ പ്രവണതകള്‍ വളര്‍ന്ന പുതുയുഗത്തില്‍ സാമൂഹ്യ സംസ്‌കരണം സാധ്യമാവണമെങ്കില്‍ പണ്ഡിതര്‍ കാലത്തിനൊപ്പം സഞ്ചരിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞുത്വലബാ വിംഗ്‌ സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച്‌ നടന്ന കാലത്തിനൊപ്പം സെഷന്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തുസി ഹംസ സാഹിബ്‌ മുഖ്യപ്രഭാഷണം നിര്‍വഹിച്ചുപാണക്കാട്‌ സയ്യിദ്‌ ഹാരിസലി ശിഹാബ്‌ തങ്ങള്‍ഇസ്‌ഹാഖ്‌ ബാഖവി ചെമ്മാട്‌റിയാസ്‌ പാപ്പിളശ്ശേരിഡോസുബൈര്‍ ഹുദവി ചേകന്നൂര്‍ സംബന്ധിച്ചു.

സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍; സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാര്‍ പ്രസിഡണ്ട്‌, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി സെക്രട്ടറി, കെ.ടി. അബ്‌ദുല്ല മൗലവി കാസര്‍കോട്‌ ട്രഷറര്‍



തേഞ്ഞിപ്പലം സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സംസ്ഥാന ഭാരവാഹികളായി സി.കെ.എം.സ്വാദിഖ്‌ മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട്‌(പ്രസിഡണ്ട്‌), എം.എംമുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ.എംശരീഫ്‌ ദാരിമി കോട്ടയം (വൈസ്‌ പ്രസിഡണ്ട്‌),ഡോബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി(ജനറല്‍ സെക്രട്ടറി), എം.അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ കൊടക്‌,കെ.സി.അഹ്‌മദ്‌ കുട്ടി മുസ്‌ലിയാര്‍ കോഴിക്കോട്‌ (ജോയിന്റ്‌ സെക്രട്ടറിമാര്‍), കെ.ടിഅബ്ദുല്ല മുസ്‌ലിയാര്‍ കാസര്‍കോഡ്‌(ട്രഷറര്‍എന്നിവരെ തെരഞ്ഞെടുത്തുമുഅല്ലിം ക്ഷേമനിധി ചെയര്‍മാനായി സി.കെ.എംസ്വാദിഖ്‌ മുസ്‌ലിയാരെയും ഡെപ്യൂട്ടി ചെയര്‍മാനായി പുറങ്ങ്‌ മൊയ്‌തീന്‍ മുസ്‌ലിയാരെയും സെക്രട്ടറിയായി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വിയെയും തെരഞ്ഞെടുത്തു.
ചേളാരി സമസ്‌ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ്‌ കൗണ്‍സിലില്‍ സി.കെ.എംസ്വാദിഖ്‌ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചുഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വിഎം.എംമുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവടി.പി.അബ്ദുല്ല മുസ്‌ലിയാര്‍ മേലാക്കംമൊയ്‌തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്‌ഡോ.എന്‍..എം.അബ്‌ദുല്‍ ഖാദര്‍.എംശരീഫ്‌ ദാരിമി കോട്ടയംഅബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം,മൊയ്‌തീന്‍കുട്ടി ഫൈസി വാക്കോട്‌കെ.ടി.അബ്ദുല്ല മുസ്‌ലിയാര്‍ കാസര്‍കോഡ്‌,കുഞ്ഞമ്മദ്‌ മുസ്‌ലിയാര്‍ തൃശൂര്‍എം.എംഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്‌,പിഹസന്‍ മുസ്‌ലിയാര്‍ മലപ്പുറംകെ.സി.അഹ്‌മദ്‌ കുട്ടി മൗലവി കോഴിക്കോട്‌,ശരീഫ്‌ കാശിഫി കൊല്ലംഅബ്ദുല്‍ കബീര്‍ ദാരിമി തിരുവനന്തപുരംശിഹാബുദ്ദീന്‍ മൗലവി ആലപ്പുഴമൊയ്‌തീന്‍ ഫൈസി നീലഗിരി എന്നിവര്‍ സംസാരിച്ചുഎം..ചേളാരി സ്വാഗതവും കൊടക്‌ അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു

സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌; ബാവ മുസ്‌ലിയാര്‍ പ്രസിഡണ്ട്‌, പി.കെ.പി. സെക്രട്ടറി, ഹൈദര്‍ അലി ശിഹാബ്‌ തങ്ങള്‍ ഖജാഞ്ചി



കോഴിക്കോട്‌ : സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ വാര്‍ഷിക ജനറല്‍ ബോഡി യോഗം കോഴിക്കോട്‌ സമസ്‌ത കോണ്‍ഫ്രന്‍സ്‌ ഹാളില്‍ ടി.കെ.എംബാവ മുസ്‌ലിയാര്‍ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.പി.കെ.പി.അബ്‌ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞുകാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തിപാണക്കാട്‌ സയ്യിദ്‌ ഹൈദര്‍ അലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു.വാര്‍ഷിക വരവ്‌ചെലവ്‌ കണക്കുകളുംറിപ്പോര്‍ട്ടും കണക്കും പിണങ്ങോട്‌ അബൂബക്കര്‍ അവതരിപ്പിച്ചു. 2012-2013 വര്‍ഷത്തെ പ്രവര്‍ത്തകസമിതി തെരഞ്ഞെടുത്തു.
ടി.കെമുഹ്‌യിദ്ദീന്‍ എന്ന ബാവ മുസ്‌ലിയാര്‍ (പ്രസിഡണ്ട്‌), ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (വൈസ്‌ പ്രസിഡണ്ട്‌), പ്രൊഫകെ.ആലിക്കുട്ടി മുസ്‌ലിയാര്‍ തിരൂര്‍ക്കാട്‌(വൈസ്‌ പ്രസിഡണ്ട്‌), പി.കെ.പിഅബ്‌ദുസ്സലാം മൗലവി പാപ്പിനിശ്ശേരി(ജന.സെക്രട്ടറി), ടിമുഹമ്മദ്‌ എന്ന ബാപ്പു മുസ്‌ലിയാര്‍ കാളമ്പാടി (സെക്രട്ടറി), ഡോ.എന്‍..എംഅബ്‌ദുല്‍ ഖാദര്‍ ചേളാരി (സെക്രട്ടറി), പി.എം.എസ്‌ഹൈദര്‍ അലി ശിഹാബ്‌ തങ്ങള്‍ പാണക്കാട്‌ (ഖജാഞ്ചി), മെമ്പര്‍മാരായി എം.കെ..കുഞ്ഞിമുഹമ്മദ്‌ മുസ്‌ലിയാര്‍ തൊഴിയൂര്‍സി.കെ.എംസാദിഖ്‌ മുസ്‌ലിയാര്‍ പുല്ലിശേരിവിമോയിമോന്‍ ഹാജി മുക്കംഎം.പിഹസ്സന്‍ ശരീഫ്‌ കുരിക്കള്‍ മഞ്ചേരിടി.കെപരീക്കുട്ടി ഹാജി കോഴിക്കോട്‌എം.സിമായിന്‍ ഹാജി നല്ലളം,ഹാജി കെ.മമ്മദ്‌ ഫൈസി തിരൂര്‍ക്കാട്‌ടി.കെഇബ്രാഹിം കുട്ടി മുസ്‌ലിയാര്‍ കൊല്ലം,പി.പിഇബ്രാഹിം മുസ്‌ലിയാര്‍ പാറന്നൂര്‍ഡോ.ബഹാഉദ്ദീന്‍ നദ്‌വി ചെമ്മാട്‌,എം.എ ഖാസിം മുസ്‌ലിയാര്‍ മൊഗ്രാല്‍കെഅബ്‌ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറംസയ്യിദ്‌ സ്വാദിഖ്‌ അലി ശിഹാബ്‌ തങ്ങള്‍ പാണക്കാട്‌എം.എംമുഹ്‌യുദ്ദീന്‍ മൗലവി ആലുവകെ.ടിഹംസ മുസ്‌ലിയാര്‍ കാലിക്കുനിഅബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍കെഉമര്‍ ഫൈസി മുക്കംമൊയ്‌തീന്‍ ഫൈസി പുത്തനഴി.
സമസ്‌ത ബുക്ക്‌ ഡിപ്പോ പ്രസ്സ്‌പരീക്ഷാ ബോര്‍ഡ്‌വെളിമുക്ക്‌ ക്രസന്‍റ്‌ ബോര്‍ഡിംഗ്‌ മദ്‌റസപാഠ പുസ്‌തക കമ്മിറ്റിതസ്‌ഹീഹ്‌അക്കാഡമിക്‌ കൗണ്‍സില്‍,പരിശോധനാ കമ്മിറ്റിതിരുവനന്തപുരം ബില്‍ഡിംഗ്‌ കമ്മിറ്റിഎം...എഞ്ചിനീയറിംഗ്‌ കോളേജ്‌ എന്നീ സബ്‌ കമ്മിറ്റികളും തെരെഞ്ഞെടുത്തു.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍എം.കെ..കുഞ്ഞിമുഹമ്മദ്‌ മുസ്‌ലിയാര്‍,സി.കെ.എം.സ്വാദിഖ്‌ മുസ്‌ലിയാര്‍പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍സി.കോയക്കുട്ടി മുസ്‌ലിയാര്‍എം.എം.മുഹ്‌യദ്ദീന്‍ മൗലവികെ.ടി.ഹംസ മുസ്‌ലിയാര്‍പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍വി..മോയിമോന്‍ ഹാജിഎം.പി.എം.ഹസ്സന്‍ ശരീഫ്‌ കുരിക്കള്‍ടി.കെ.പരീക്കുട്ടി ഹാജിഎം.സി.മായിന്‍ ഹാജികെ.അബ്‌ദുല്‍ഖാദര്‍ ഹാജിവി.പി.സൈദുമുഹമ്മദ്‌ നിസാമിഡോ.എന്‍..എം.അബ്‌ദുല്‍ഖാദിര്‍,കെ.എം.അബ്‌ദുല്ല മാസ്റ്റര്‍ഹാജി.കെ.മമ്മദ്‌ ഫൈസിഎം.ടി.ഹംസ മാസ്റ്റര്‍,കെ.ഹൈദര്‍ മുസ്‌ലിയാര്‍മാണിയൂര്‍ അഹ്‌മദ്‌ മൗലവികെ.ഉമ്മര്‍ ഫൈസി,പി.പി.മുഹമ്മദ്‌ ഫൈസിപി.മാമുകോയ ഹാജിഎം.സുബൈര്‍ സാഹിബ്‌,എം..ഖാസിം മുസ്‌ലിയാര്‍വാക്കോട്‌ മൊയ്‌തീന്‍ കുട്ടി ഫൈസിജലീല്‍ ഫൈസി പുല്ലങ്കോട്‌ടി.പി.മുഹമ്മദ്‌ എന്ന ഇപ്പ മുസ്‌ലിയാര്‍.പി.മുഹമ്മദ്‌ മുസ്‌ലിയാര്‍,എം.അബ്ബാസ്‌ ഹാജി ചക്ക്‌മക്കിഎം.ടി.അബ്‌ദുല്ല മുസ്‌ലിയാര്‍.അബ്‌ദുല്‍ഹമീദ്‌ ഫൈസിയു.മുഹമ്മദ്‌ ശാഫി ഹാജിആര്‍.വി.കുട്ടി ഹസ്സന്‍ ദാരിമികാടാമ്പുഴ മൂസ്സ ഹാജിഎസ്‌.കെ.ഹംസ ഹാജികാളാവ്‌ സൈതലവി മുസ്‌ലിയാര്‍ചേലക്കാട്‌ മുഹമ്മദ്‌ മുസ്‌ലിയാര്‍എം.കെ.മൊയ്‌തീന്‍കുട്ടി മുസ്‌ലിയാര്‍കെ.ടി.അബ്‌ദുല്ല മുസ്‌ലിയാര്‍.മൊയ്‌തീന്‍ ഫൈസി പുത്തനഴിഎം.ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍,,പി.ഇസ്‌മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍അബ്‌ദുറഹിമാന്‍ കല്ലായി,കെ.മോയിന്‍കുട്ടി മാസ്റ്റര്‍ ചര്‍ച്ചയില്‍ പങ്കെടുത്തുസെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ നന്ദി പറഞ്ഞു.

2012, ജൂൺ 6, ബുധനാഴ്‌ച

മഷിത്തുള്ളികള്‍ പെഴ്‌തിറങ്ങി, സാഹിത്യ ശില്‍പശാലക്ക്‌ പരിസമാപ്‌തി



തിരൂരങ്ങാടി കളിയും ചിരിയും ഒപ്പം ഒരുപാട്‌ നന്മകളും പകര്‍ന്ന്‌ മാതൃഭാഷയുടെ വളര്‍ച്ചയും സാഹിത്യരംഗത്തെ മലയാള സാന്നിധ്യവും ചര്‍ച്ച ചെയ്‌ത്‌ യുവ സാഹിത്യകാരന്മാര്‍ക്കായി ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍ മലയാളിക്കൂട്ടം സംഘടിപ്പിച്ച മഷിതുള്ളി സാഹിത്യ ശില്‍പശാലക്ക്‌ പ്രൗഡോജ്ജ്വല സമാപ്‌തി.ദാറുല്‍ഹുദായിലെയും യു.ജി സ്ഥാപനങ്ങളിലെയും തിരഞ്ഞെടുത്ത അമ്പതോളം പ്രതിനിധികള്‍ക്കായി മഷിത്തുളളി എന്ന തലക്കെട്ടിലാണ്‌ പരിപാടി സംഘടിപ്പിച്ചത്‌സാഹിത്യ ഭാവനകളെയും ഭാഷാ വര്‍ണ്ണനകളുടെയും നെല്ലുംപതിരും തരംതിരിച്ച്‌ കഥാവേളകവിതാ വിരുന്ന്‌വാചക മേളതുടങ്ങിയ സെഷനുകളിലായി സംഘടിപ്പിച്ച സാഹിത്യ ക്യാമ്പ്‌ വൈവിധ്യവും ഗഹനവുമായ ചര്‍ച്ചകളാല്‍ ശ്രദ്ദേയമായി.
പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ ശില്‍പശാല ഉദ്‌ഘാടനം ചെയ്‌തുമലപ്പുറം ജില്ലക്കായി സര്‍ക്കാര്‍ അനുവദിച്ച മലയാള സര്‍വകലാശാല സ്ഥാപിക്കുന്നതിന്നുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന്‌ അദ്ദേഹം പറഞ്ഞു.മാതൃഭാഷ വിസ്‌മരിക്കുകയും മറ്റു ഭാഷകളുടെ വികസനത്തിന്‌ ജീവന്‍മരണ പോരാട്ടം നടത്തുകയും ചെയ്യുന്ന ശൈലിയാണ്‌ മലയാളിയുടേത്‌മാതൃഭാഷ മൃത്യു വരിക്കാനൊരുങ്ങുമ്പോള്‍ മലയാള സര്‍വകലാശാലയുടെ പ്രസക്തി വര്‍ദ്ധിക്കുകയാണെന്നും തങ്ങള്‍ പറഞ്ഞു.
ശില്‍പശാലയില്‍ പ്രശസ്‌ത സാഹിത്യകാരനും ചന്ദ്രിക പിരിയോഡികല്‍സ്‌ എഡിറ്ററുമായ ശിഹാബുദ്ദീന്‍ പൊയ്‌തുംകടവ്‌തിരൂരങ്ങാടി പി.എസ്‌.എം.ഒ കോളേജ്‌ മലയാള വിഭാഗം ലക്‌ച്ചര്‍ ശരീഫ്‌ ഹുദവി ചെമ്മാട്‌ തുടങ്ങിയവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു.
യു.ജി സ്ഥാപനങ്ങള്‍ക്കായി വിദ്യാര്‍ത്ഥി യൂണിയന്‍ സംഘടിപ്പിച്ച മാഗസിന്‍ ഡിസൈനിംഗിന്‍റെ ഫല പ്രഖ്യാപനം ദാറുല്‍ ഹുദാ പി.ജി ഡീന്‍ പ്രൊഫ കെ.സി മുഹമ്മദ്‌ ബാഖവി നിര്‍വഹിച്ചുമത്സരത്തില്‍ പറപ്പൂര്‍ സബീലുല്‍ ഹിദായയുടെ `ഇങ്ക്വിലാബ്‌ഒന്നാം സ്ഥാനവും ചെമ്മ്‌ട്‌ ദാറുല്‍ ഹുദായുടെ `സൈന്‍ ചെയ്യാതെ ഇബുക്ക്‌ തുറക്കാം'രണ്ടാം സ്ഥാനവും വല്ലപ്പുഴ ദാറുന്നജാത്ത്‌ അറബിക്‌ കോളേജിന്‍റെ `കിരണം', മാണൂര്‍ ദാറുല്‍ ഹിദായയുടെ`ഡോട്ട്‌.കോംഎന്നിവ മൂന്നാം സ്ഥാനവും നേടി.
ശില്‍പശാലയില്‍ ദാറുല്‍ ഹുദാ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട്‌ ഡയറക്‌ടര്‍ ഡോബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി അധ്യക്ഷത വഹിച്ചുഡി.എസ്‌.യു പ്രസിഡന്‍റ്‌ സസയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍ പ്രമേയമവതരിപ്പിച്ചുകെ.എം സൈദലവി ഹാജി കോട്ടക്കല്‍യുശാഫി ഹാജി ചെമ്മാട്‌നാസര്‍ ഹുദവി കൈപ്പുറംറഫീഖ്‌ ഹുദവി കാട്ടുമുണ്ട തുടങ്ങിവര്‍ സംസാരിച്ചുനൈസാം തൃത്താല സ്വാഗതവും സൈഫുദ്ദീന്‍ പുതുപ്പള്ളി നന്ദിയും പറഞ്ഞു.

സര്‍ക്കാറിന്‌ കീഴില്‍ മദ്രസ ബോര്‍ഡ്‌ സ്ഥാപിക്കും : മന്ത്രി അബ്‌ദുറബ്ബ്‌




തിരൂരങ്ങാടി കേരളത്തിലെ മദ്രസ സംവിധാനത്തെ ഏകീകരിക്കാനും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ഇതര സംസ്ഥാനങ്ങളിലേത്‌ പോലെ സര്‍ക്കാറിന്‌ കീഴില്‍ മദ്രസ ബോര്‍ഡ്‌ സ്ഥാപിക്കുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്‌ദുറബ്ബ്‌ പറഞ്ഞുമദ്രസകള്‍ക്ക്‌ സര്‍ക്കാറിന്‍റെ പ്രത്യേക ഗ്രാന്‍റ്‌ അനുവദിക്കുകയും സമന്വയ വിദ്യാഭ്യാസത്തിന്‌ സര്‍ക്കാറിന്‍റെ ഭാഗത്ത്‌ നിന്നും എല്ലാ വിധ പ്രോത്സാഹനങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞുദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സ്റ്റുഡന്‍റ്‌സ്‌ യൂണിയന്‍ (ഡി.എസ്‌.യുനടത്തിയ ഫാരിസി ഷോര്‍ട്ട്‌ ടേം കോഴ്‌സ്‌ സര്‍ട്ടിഫിക്കറ്റ്‌ വിതരണ പരിപാടി ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പര്യാപ്‌തമായ സൗകര്യങ്ങളില്ലാത്തതിനാല്‍ പ്രതിഭാധനരായ ഒരുപാട്‌ വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനങ്ങള്‍ക്കായി കേരളം വിടുന്നുണ്ടെന്നും വൈകാതെ തന്നെ ഇതിന്‌ പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞുഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപണ്‍ യൂണിവേഴ്‌സിറ്റിയുടെ പല സര്‍ട്ടിഫിക്കറ്റുകളും കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി അംഗീകരിക്കാത്ത വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സംഘത്തെ ഏര്‍പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ഡോ.യു.വി.കെ മുഹമ്മദ്‌ ആധ്യക്ഷം വഹിച്ചുവൈസ്‌ ചാന്‍സലര്‍ ഡോബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വികെ.എം സൈതലവി ഹാജി കോട്ടക്കല്‍യു.ശാഫി ഹാജി ചെമ്മാട്‌ഡോ.സുബൈര്‍ ഹുദവി ചേകനൂര്‍ഡോബഹാഉദ്ദീന്‍ ഹുദവി മേല്‍മുറികുട്ടി മൗലവി ഇരിങ്ങല്ലൂര്‍ഇല്ലത്ത്‌ മൊയ്‌തീന്‍ ഹാജിപ്രൊഫ.അലി മൗലവി ഇരിങ്ങല്ലൂര്‍ഹസന്‍ കുട്ടി ബാഖവി കിഴിശ്ശേരിഖാദിര്‍ കുട്ടി ഫൈസി അരിപ്രഇബ്രാഹീം ഹാജി തയ്യിലക്കടവ്‌ചെറീത്‌ ഹാജി വേങ്ങര,.പി മുസ്ഥഫ ഹുദവി അരൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തുനൈസാം കക്കാട്ടിരി സ്വാഗതവും സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍ നന്ദിയും പറഞ്ഞു