2012, ഏപ്രിൽ 27, വെള്ളിയാഴ്‌ച

ആത്മീയത കമ്പോളവത്‌ക്കരിക്കുന്നത്‌ അപകടകരം : ഹമീദലി ശിഹാബ്‌ തങ്ങള്‍



കോട്ടക്കല്‍ ഇസ്‍ലാമിക നവോത്ഥാന സംരംഭങ്ങള്‍ക്ക്‌ ദിശ നല്‍കിയ ആത്മീയ ദര്‍ശനങ്ങളെ കമ്പോളവത്‌ക്കരിക്കുന്നത്‌ അപകടകരമാണെന്ന്‌ പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ പ്രസ്‌താവിച്ചു. SKSSF വിമോചനയാത്രക്ക്‌ കോട്ടക്കലില്‍ നല്‍കിയ സ്വീകരണം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു തങ്ങള്‍.
ആത്മസംസ്‌കരണമാണ്‌ ആത്മീയതയുടെ പൊരുള്‍ഹൃദയ വിശുദ്ധിയും ഉദാത്ത സംസ്‌കാരവും വിളയിച്ചെടുക്കാനാണ്‌ ആത്മീയ മാര്‍ഗങ്ങളെ ഉപയോഗപ്പെടുത്തേണ്ടത്‌മറിച്ച്‌ കച്ചവട താല്‍പര്യങ്ങള്‍ക്കും പ്രാസ്ഥാനിക നേട്ടങ്ങള്‍ക്കും വേണ്ടി ആത്മീയതയെ ദുരുപയോഗം ചെയ്യുന്നത്‌ ആപത്‌ക്കരമാണ്‌വിശുദ്ധ പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ തിരുകേശമെന്ന പേരില്‍ കാന്തപുരം വിഭാഗം അവതരിപ്പിച്ച വ്യാജമുടി ഹൈദരലി ശിഹാബ്‌ തങ്ങളുടെ ആഹ്വാന പ്രകാരം പൊതുസമൂഹം അവജ്ഞയോടെ തള്ളിക്കളഞ്ഞിരിക്കുകയാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സ്വാഗതസംഘം ചെയര്‍മാന്‍ എം.പി മുഹമ്മദ്‌ മുസ്‍ലിയാര്‍ കടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചുഅബ്‌ദുസ്വമദ്‌ പൂക്കോട്ടൂര്‍ആദര്‍ശ്ശേരി ഹംസ കുട്ടി മുസ്‌ലിയാര്‍തോപ്പില്‍ കുഞ്ഞാപ്പു ഹാജിറഹ്‌മത്തുല്ലാഹ്‌ ഖാസിമി മുത്തേടംയൂത്ത്‌ലീഗ്‌ ജില്ലാ പ്രസിഡന്‍റ്‌ നൗഷാദ്‌ മണ്ണിശ്ശേരിമുസ്‌ലിം ലീഗ്‌ മണ്ഡലം പ്രസിഡന്‍റ്‌ കുട്ടി മൗലവി,പിപി മുഹമ്മദ്‌ മുസ്‌ലിയാര്‍ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ഇസ്‌മാഈല്‍ സഖാഫി തോട്ടുമുക്കം സുലൈമാന്‍ ദാരിമി ഏലംകുളംസ്വലാഹുദ്ദീന്‍ ഫൈസി വെന്നുയൂര്‍ സംബന്ധിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ