2011, നവംബർ 9, ബുധനാഴ്‌ച

അപകീര്‍ത്തിക്കേസ്‌ : അഭിഭാഷകനടക്കം രണ്ടുപേര്‍ക്ക്‌ തടവും പിഴയും




കൊച്ചി:അപകീര്‍ത്തിക്കേസില്‍ അഭിഭാഷകനുള്‍പ്പെടെ രണ്ടുപേര്‍ക്കു മൂന്നുമാസം തടവും 5000 രൂപ പിഴയും. കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന സെന്‍സിംഗ്‌ മാസികയുടെ എഡിറ്റര്‍ അഡ്വ. വഫയെയും റിപ്പോര്‍ട്ടര്‍ സുല്‍ഫിക്കറിനെയുമാണ്‌ എറണാകുളം ജൂഡീഷ്യല്‍ ഫസ്‌റ്റ്ക്ലാസ്‌ കോടതി ശിക്ഷിച്ചത്‌. 
സെന്‍സിംഗ്‌ മാസികയുടെ 2004 സെപ്‌റ്റംബര്‍ ലക്കത്തില്‍ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു ക്രൈം ചീഫ്‌ എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ ഫയല്‍ ചെയ്‌ത അപകീര്‍ത്തി കേസിലാണു ശിക്ഷ. കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്ക്‌ ജമീല എന്ന സ്‌ത്രീയില്‍ ഒരു ജാരസന്തതിയുണ്ടായെന്നും അതിന്റെ പേരില്‍ ജമീല ബ്ലാക്ക്‌മെയില്‍ ചെയ്‌തു പണം തട്ടുകയാണെന്നും കാണിച്ച്‌ റിപ്പോര്‍ട്ട്‌ ക്രൈമിന്റെ 2004 ഓഗസ്‌റ്റ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ സെന്‍സിംഗില്‍ ക്രൈം ചീഫ്‌ എഡിറ്റര്‍ ടി.പി. നന്ദകുമാറിനെതിരേ എഴുതിയ ലേഖനത്തിനെതിരേയാണു നന്ദകുമാര്‍ അപകീര്‍ത്തി കേസ്‌ ഫയല്‍ ചെയ്‌തത്‌ 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ