2011, നവംബർ 20, ഞായറാഴ്‌ച

വിഘടിതരുടെ മറ്റൊരു കുപ്രചരണം കൂടി പൊളിയുന്നു.. സമസ്ത നേതാക്കളെ അബ്ബാസ്‌ മാലികി ഇറക്കി വിട്ടുവെന്ന പ്രചരണം പച്ച കള്ളം: കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം

 മക്ക:ബഹു.അബ്ബാസ്‌ മാലികിയുടെ വസതിയില്‍ നടന്ന ബുര്‍ദ-മൌലിദ് മജ് ലിസില്‍ പങ്കെടുക്കാന്‍ എത്തിയ ആദരണീയരായ സമസ്ത നേതാക്കളെ അബ്ബാസ്‌ മാലിക്കി തന്‍റെ വസതിയില്‍ നിന്നും ഇറക്കി വിട്ടുവെന്ന വിഘടിത പ്രചരണം പച്ച കള്ളമാണെന്നും അത് തെളിയിക്കാന്‍ അവര്‍ തയ്യാറാകണമെന്നും കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം 'വാദം പ്രതിവാദം' ലൈവ് ചര്‍ച്ച ബന്ധപ്പെട്ടവരെ വെല്ലുവിളിച്ചു.
കഴിഞ്ഞ ദിവസമാണ്‌ ബൈലക്സില്‍ പ്രവര്‍ത്തിക്കുന്ന വിഘടിത ക്ലാസ്സ്‌ റൂമില്‍ ജലീല്‍ മടവൂര്‍, മുഹമ്മദലി സഖാഫി എന്നിവരടങ്ങുന്ന ഉത്തരവാദിത്വപെട്ട വിഘടിത നേതാക്കള്‍ ഇപ്രകാരം അവരുടെ റൂമില്‍ പ്രസ്താവിച്ചത്.. 
കാന്തപുരത്തിന്റെ മഹത്വം പറഞ്ഞു, ബഹുമാന്യരായ ശൈഖുനാ  ആലി കുട്ടി മുസ്ലിയാരെയും കോട്ടുമല ബാപ്പു മുസ്ലിയാരെയും അബ്ബാസ്‌ മാലികി സ്വവസതിയില്‍ നിന്നും ഇറക്കി വിട്ടുവെന്നും അതിനു തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്നും മക്ക മര്‍കസ് കമ്മിറ്റി സെക്രട്ടറി കൊടുവള്ളി നാസര്‍ഹാജി, ഇസ്സുധീന്‍ സഖാഫി  തുടങ്ങിയവരും അവരുടെ ഗ്രൂപ്പ്‌ ഹാജിമാരും ഇതിനു സാക്ഷികളാനെന്നും അവകാശപ്പെട്ടായിരുന്നു ഇവരുടെ നുണ പ്രചരണം. 
എന്നാല്‍ ഈ കള്ള പ്രചരണം കയ്യോടെ റെക്കോര്‍ഡ്‌ ചെയ്തും നേരത്തെ അബ്ബാസ്‌ മലികിയുടെ സദസ്സില്‍ പങ്കെടുത്ത സുന്നി പ്രവര്‍ത്തകരില്‍ നിന്നും ശേഖരിച്ച ഫോട്ടോകളും വിവരണങ്ങളും നിരത്തി  ഇതിന്നെതിരെ കേരള ഇസ്ലാമിക്‌ റൂം പ്രവര്‍ത്തകര്‍ ആഞ്ഞടിക്കുകയായിരുന്നു.
പ്രതി ദിനം ഇന്ത്യന്‍ സമയം രാത്രി 11. മുതല്‍     മര്കസിലെ വ്യാജ മുടിയെ കുറിച്ചും മറ്റു വുവട വിഷയങ്ങളിലും തുടരുന്ന 'വാദം പ്രതിവാദം' ലൈവ് പരിപാടിക്കിടെയാണ് ഈ കുപ്രചരണത്തിലെ യാഥാര്ത്യം തുറന്നു  കാണിച്ചു ക്ലാസ്സ്‌  റൂം  പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടവരെ വെല്ലു വിളിച്ചത്. 
വ്യാജ കേശ വിഷയത്തില്‍  യാഥാര്ത്യം മനസ്സിലാക്കി വിഘടിത വിഭാഗം വിട്ട arckp എന്ന അബ്ദു റഹ്മാന്‍ സാഹിബ്‌(റിയാദ്), നൌഷാദ് സാഹിബ്‌ താഴെക്കോട്, മുജീബ് സാഹിബ്‌, ഉസ്മാന്‍ എടത്തില്‍, അബ്ദുസ്സമദ് ബിന്‍ അലി, ഉസ്താദ്‌ ജഹ്ഫര്‍ വില്ലന്‍, അബു താഹിര്‍ തുടങ്ങിയവരുടെ നേത്രത്വത്തിലാണ് ലൈവ് ചര്‍ച്ചകള്‍ പുരോഗമിച്ചത്. 'വാദം പ്രതിവാദം' ലൈവ് ചര്‍ച്ചകള്‍ തുടരുമെന്നും ആരോപണം തെളിയിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും ക്ലാസ്സ്‌ റൂം അട്മിന്‍സ് അറിയിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ