2012, ഫെബ്രുവരി 9, വ്യാഴാഴ്‌ച

തിരുകേശം: വിഘടിതര്‍ക്ക് ഇരട്ട പ്രഹരം


http://sunnionlineclass.blogspot.in/2012/02/blog-post.html
കോഴിക്കോട്: ഡോ. അഹമ്മദ് ഖസ്‌റജി മര്‍കസിനു നല്‍കിയ തിരുകേശം വ്യാജമാണെന്ന് സമര്‍ഥിക്കാന്‍ ചെമ്മാട്ടും കോഴിക്കോട്ടും വ്യത്യസ്ത കത്തുകള്‍ പുറത്തിറക്കിയ ചേളാരി വിഭാഗത്തിന് മുംബൈയിലെ മുഹമ്മദ് ഇഖ്ബാല്‍ ജാലിയാവാല മുംബൈയില്‍ ആദരവും ബഹുമാനവുമുള്ള മഹാപണ്ഡിതനും കേരളത്തില്‍ മോശക്കാരനും.
തിരുകേശം വ്യാജമാണെന്ന് തെളിയിക്കാന്‍ വിഘടിതര്‍ നടത്തിയ വിഫലശ്രമത്തിന്റെ ഭാഗമാണ് ഇരുസംഭവങ്ങളിലും വെളിപ്പെട്ട ഇവരുടെ ഇരട്ടമുഖം. ഖബ്‌റജി നല്‍കിയ തിരുകേശത്തിനെതിരെ കൃത്രിമമായി ചേളാരി വിഭാഗം തയ്യാറാക്കിയ കത്തുകള്‍ ചെമ്മാട്ടും കോഴിക്കോട്ടും വ്യത്യസ്തമാണെന്ന് തെളിഞ്ഞതോടെ വിശദീകരണം പോലും നല്‍കാനാവാത്ത സ്ഥിതിയിലാണ് വിഘടിതര്‍. ഇതിനു പിന്നാലെയാണ് രണ്ടാമത്തെ തിരിച്ചടിയും നേരിടേണ്ടിവന്നത്. മുംബൈയിലെ മുഹമ്മദ് ഇഖ്ബാല്‍ ജാലിയാവാലയുടെ കൈവശമുള്ള തിരുകേശം വ്യാജമാണെന്നും ജാലിയവാല മോശക്കാരനാണെന്നും തട്ടിപ്പുകാരനാണെന്നും കേരളത്തിലുടനീളം പ്രസംഗിച്ചുനടന്നിരുന്ന ചേളാരിവിഭാഗം നേതാക്കള്‍ക്ക് മുംബൈയിലെ ജാലിയാ വാല മഹാപണ്ഡിതനും ആദരണീയനുമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇവര്‍ ഒപ്പിട്ടുനല്‍കിയ രേഖകള്‍.
റസൂല്‍ (സ) യുടെ തിരുകേശം കേരളീയര്‍ക്ക് ബറക്കടുക്കാനും ഈമാന്‍ വര്‍ധിപ്പിക്കാനുമായി നല്‍കണമെന്ന് അപേക്ഷിച്ചുകൊണ്ട് ഉര്‍ദുവില്‍ തയ്യാറാക്കിയ കത്ത് നല്‍കിയിരിക്കുന്നത് കോഴിക്കോട് ലിങ്ക് റോഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സെന്ററിന്റെ ലെറ്റര്‍ ഹെഡിലാണ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ജനറല്‍ സെക്രട്ടറിയും മുസ്തഫ മുണ്ടുപാറ വര്‍ക്കിംഗ് സെക്രട്ടറിയും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ട്രഷററുമായ കമ്മിറ്റിക്കു കീഴിലാണ് ഇസ്ലാമിക് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. അതിനു പുപറമെ ജാലിയാ വാലയെ പ്രശംസിച്ചുകൊണ്ടും സ്ഥാപനത്തിലേക്ക് ക്ഷണിച്ചുകൊണ്ടും മുംബൈയിലെ ചേളാരി വിഭാഗം സ്ഥാപനമായ ഖുവ്വത്തുല്‍ ഇസ്ലാം അറബിക് കോളജും ജാലിയ വാലക്ക് കത്തയച്ചിട്ടുണ്ട്.
മുഹമ്മദ് ഇഖ്ബാല്‍ ജാലിയവാലയെയും മകന്‍ മുഹമ്മദ് ഇംറാന്‍ ജാലിയാവാലയെയും അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ് കത്ത്. ത്വരീഖത്തില്‍ ശൈഖായ അങ്ങ്, അങ്ങയുടെ പ്രിയപുത്രന്‍ ഇംറാന്‍ സാഹിബ് തുടങ്ങിയ മഹത് വ്യക്തിത്വങ്ങളുടെ വിലപ്പെട്ട സമയത്തില്‍നിന്ന് അല്‍പം നീക്കിവെച്ച് ഞങ്ങശുടെ സ്ഥാപനം സന്ദര്‍ശിക്കാന്‍ ക്ഷണിക്കുന്നുവെന്നും സ്ഥാപനം സന്ദര്‍ശിച്ചാല്‍ അങ്ങേക്ക് ഹിദ്മത്ത് ചെയ്യാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിക്കുമെന്നുമാണ് കത്തിലുള്ളത്. സന്ദര്‍ശന വിവരം മുന്‍കൂട്ടി അറിയിക്കണമെന്നും കത്തില്‍ സൂച്ചിപ്പിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ ജാലിയവാലയെ ബഹുമാനിച്ചും ആദരിച്ചുമാണ് തിരുകേശം ഇവര്‍ കൈവശപ്പെടുത്തിയത്. എന്നാല്‍ സുന്നി പണ്ഡിതന്മാരെയും ഇകഴ്ത്താനും പരിഹസിക്കാനുമാണ് തിരുകേശം ഇവര്‍ ഉപയോഗപ്പെടുത്തിയത്. എക്‌സിബിഷന്‍ സംഘടിപ്പിച്ച് തിരുകേശം കത്തിക്കുമെന്ന് വരെ ഇവര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തിരുകേശം കത്തിക്കുകയോ കത്തിക്കാതിരുന്നതിന് വിശദീകരണം നല്‍കാനോ കഴിയാതെ ഇവര്‍ പൊതുജനമധ്യത്തില്‍ അപഹാസ്യരാവുകയായിരുന്നു. ഈ ജാള്യത മറന്നുതുടങ്ങുന്നതിനിടയിലാണ് കഴിഞ്ഞദിവസം ജാലിയവാലയുടെ പ്രതിനിധികള്‍ ഇവരില്‍നിന്ന് തിരുകേശം തിരിച്ചുവാങ്ങിയത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ സാന്നിധ്യത്തില്‍ വെച്ച് ജാലിയ വാലയുടെ പ്രതിനിധികളായ ഇംറാന്‍ സാഹിബും ഇര്‍ഫാന്‍ ഭായും ചേര്‍ന്നാണ് കതിരുകേശം ചേളാരി വിഭാഗത്തില്‍നിന്നും തിരിച്ചുവാങ്ങിയത്.കഴിഞ്ഞദിവസം കൊണ്ടോട്ടി ഫത്ഹില്‍ നടന്ന പ്രത്യേക പരിപാടിക്കുശേഷം നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിേേയാടെയാണ് മുംബൈയില്‍ നിന്നെത്തിയ ജാലിയവാലയുടെ പ്രതിനിധികളെയും തിരുകേശത്തെയും വിശ്വാ സികള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് ആനയിച്ചത്. തിരുകേശത്തിനും പണ്ഡിതന്മാര്‍ക്കുമെതിരെ കെട്ടുകഥകള്‍ മെനയുകയും തുടരെ തിരിച്ചടികള്‍ നേരിടുകയും ചെയ്യുന്ന വിഘടിത നേതാക്കള്‍ക്കെതിരെ അണികളും രംഗത്തെത്തിയിട്ടുണ്ട്. മുംബൈയില്‍ ചേളാരി വിഭാഗം അണികള്‍ തന്നെ സ്വന്തം സ്ഥാപനത്തിനെതിരെ രംഗത്തെത്തിയത് ഇവരെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. തിരുകേശം വ്യാജമാണെന്ന് സമര്‍ഥിക്കാനുള്ള വ്യഗ്രതയില്‍ സാഹചര്യത്തിനുസരിച്ച് നിലപാട് മാറ്റുകയും വ്യത്യസ്ത സമീപനങ്ഘങള്‍ സ്വീകരിക്കുകയും ചെയ്യുന്നതാണ് സ്വന്തം അണികള്‍ പോലും ചോദ്യം ചെയ്യുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ