2012, ഫെബ്രുവരി 9, വ്യാഴാഴ്‌ച

സാദിഖലി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്

കോഴിക്കോട്: ലീഗ് നേതൃത്വം ഇടപെട്ടു നടത്തിയ സമവായ ചര്‍ച്ചക്കൊടുവില്‍ യൂത്ത്‌ലീഗ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. മുന്‍ ട്രഷററും തൃശൂര്‍ സ്വദേശിയുമായ പി.എം. സാദിഖലിയാണ് പുതിയ പ്രസിഡന്റ്. കോഴിക്കോട്ടു നിന്നുള്ള സി.കെ. സുബൈറിനെ ജനറല്‍ സെക്രട്ടറിയായും മലപ്പുറത്തു നിന്നുള്ള പി.എം. ഹനീഫയെ ട്രഷററായും തെരഞ്ഞെടുത്തു.
കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന യൂത്ത്‌ലീഗ് സംസ്ഥാന കൗണ്‍സിലിനുശേഷം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് വാര്‍ത്താസമ്മേളനത്തില്‍ 'ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഒടുവില്‍ മുസ്‌ലിം ലീഗ് നേതൃത്വം ഇടപെട്ട് സമവായ ചര്‍ച്ച നടത്തുകയും പദവികള്‍ സംബന്ധിച്ച് അന്തിമ ധാരണയിലെത്തുകയുമായിരുന്നു.
നേരത്തെ 12 അംഗങ്ങളായിരുന്നു യൂത്ത്‌ലീഗിനുണ്ടായിരുന്നത്. പുതിയ കമ്മിറ്റിയില്‍ ഇത് 17 ആയി ഉയര്‍ത്തിയിട്ടുണ്ട്. ജില്ലാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ 'ഭാഗമായാണ് 'ഭാരവാഹികളുടെ എണ്ണം വര്‍ധിപ്പിച്ചതെന്നു നേതാക്കള്‍ പറഞ്ഞു. അഡ്വ. എസ്.കബീര്‍ (ആലപ്പുഴ), അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള (കാസര്‍കോട്), കെ.പി താഹിര്‍ (കണ്ണൂര്‍), സി.പി.എ. അസീസ് മാസ്റ്റര്‍, പി.എ. അഹമ്മദ് കബീര്‍ (എറണാകുളം), റശീദ് ആലായന്‍ (പാലക്കാട്), സി.എച്ച് ഇഖ്ബാല്‍ (കോട്ടയം) എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. പി.കെ. ഫിറോസ്, കെ.ടി അബ്ദുര്‍ റഹ്മാന്‍ (ഇരുവരും കോഴിക്കോട്), ജലാല്‍ പൂതക്കുഴി (കോട്ടയം), എം.എ. സമദ് (പാലക്കാട്), കെ.എ. മുജീബ് (വയനാട്), അശ്‌റഫ് മാടാന്‍ (മലപ്പുറം) എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ