2012, ഫെബ്രുവരി 14, ചൊവ്വാഴ്ച

`സമസ്‌ത 85-ാം വാര്‍ഷികം'' എക്‌സിബിഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും

ചേളാരി : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന `സാക്ഷ്യം - 2012' പ്രദര്‍ശനം 2012 ഫെബ്രുവരി 20 തിങ്കളാഴ്‌ച 11 മണിക്ക്‌ വേങ്ങര-കൂരിയാട്‌ വരക്കല്‍ മുലല്ലക്കോയ തങ്ങള്‍ നഗരിയില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും. ഭൂമിയിലെ മനുഷ്യ കാല്‍പെരുമാറ്റം മുതല്‍ വര്‍ത്തമാനകാലം വരെയുള്ള 10 പ്രധാന ഘട്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന പ്രദര്‍ശനം ശ്രദ്ധേയമായിരിക്കും. ഇത്‌ സംബന്ധിച്ച്‌ കര്‍മ്മപദ്ധതി എക്‌സിബിഷന്‍ സബ്‌കമ്മിറ്റി അംഗീകരിച്ചു. കാവനൂര്‍ മജ്‌മഇല്‍ നടന്ന യോഗത്തില്‍ കെ.എ.റഹ്‌മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. ശാഹുല്‍ഹമീദ്‌ മാസ്റ്റര്‍, എസ്‌.വി.മുഹമ്മദലി മാസ്റ്റര്‍, അമാനുള്ള റഹ്‌മാനി, സി.എം.കുട്ടി സഖാഫി, മുജീബ്‌ റഹ്‌മാനി, അയ്യൂബ്‌ കൂളിമാട്‌, ശംസുദ്ദീന്‍ മാസ്റ്റര്‍ സംസാരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ