2012, മാർച്ച് 22, വ്യാഴാഴ്‌ച

ഇസ്‌ലാമിക പഠന ഗവേഷണം; ഇറാന്‍ സര്‍വകലാശാലയുമായി ദാറുല്‍ ഹുദാ കൈകോര്‍ക്കും


തിരൂരങ്ങാടി : ഇസ്‌ലാമിക പഠന ഗവേഷണ രംഗത്ത്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി ഇറാനിലെ അല്‍മുസ്ഥഫ ഇന്റര്‍നാഷണല്‍ യൂനിവേഴ്‌സിറ്റിയുമായി കൈകോര്‍ക്കുന്നു. ഭാഷാ പഠന രംഗത്ത്‌ പരസ്‌പരം സഹകരിച്ച്‌ പ്രവര്‍ത്തിക്കും. ഇറാന്‍ സര്‍വകലാശാല ഡപ്യൂട്ടി വൈസ്‌ ചാന്‍സലര്‍ അബ്‌ദുല്‍ മജീദ്‌ ഹക്കീം ഇലാഹിയുടെ നേതൃത്വത്തിലെത്തിയ സംഘവുമായി ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി നടത്തിയ ചര്‍ച്ചയിലാണ്‌ ഇരു സര്‍വകലാശാലകളും സംയുക്ത പദ്ധതികളാരംഭിക്കാന്‍ ധാരണയായത്‌. 

വിദേശ സര്‍വകലാശാലകളുടെ സഹകരണം ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റിക്ക്‌ ഗുണകരമാവും. തുടര്‍ നടപടികള്‍ സിന്‍ഡിക്കേറ്റിന്റെ തീരുമാനമനുസരിച്ചാണ്‌ കൈക്കൊള്ളുക. ഏഷ്യന്‍ അഫേഴ്‌സ്‌ സെക്രട്ടറി ജനറല്‍ മുഹ്‌സിന്‍ മഹ്‌റഫി, സോഷ്യല്‍ ആന്റ്‌ കള്‍ചറല്‍ സെക്രട്ടറി സയ്യിദ്‌ അലി അസ്‌കര്‍ മിറൈന്‍ എന്നിവരാണ്‌ ഇറാന്‍ സംഘത്തിലുണ്ടായിരുന്നത്‌.
വി.സിക്ക്‌ പുറമെ ദാറുല്‍ഹുദാ ഭൗതിക വിദ്യാഭ്യാസ തലവന്‍ ഡോ.യു.വി.കെ മുഹമ്മദ്‌, ദാറുല്‍ഹുദാ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്‌ടര്‍ ഡോ. കെ.എം ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ