2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

കേരളീയ സമൂഹം രാജ്യത്തിന് അഭിമാനകരമായി സംഭാവനകള്‍ നല്കിി : ഡോ. ശൈബാനി

 
ദുബൈ : യു.എ.ഇ യില്‍ അധിവസിക്കുന്ന പ്രവാസി സമൂഹത്തില്‍ രാജ്യത്തിന് ഏറ്റവും അഭിമാനകരമായ സംഭാവനകള്‍ നല്കിതക്കൊണ്ടിരിക്കുന്ന സമൂഹമാണ് കേരളീയ സമൂഹമെന്നും രാജ്യത്തിന്റെി നയങ്ങളോടും നിലപാടുകളോടും പൂര്ണ്ണഹമായും പൊരുത്തപ്പെട്ടു പോകുന്ന ഈ സമൂഹത്തോട് നാടിന് അങ്ങേ അറ്റം ആദരവാണ് ഉള്ളതെന്നും ദുബൈ ഗവണ്മെ്ന്റ്് മതകാര്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. ഹമദ് അശ്ശൈഖ് അഹ്മറദ് ഹമദ് അല്‍ ശൈബാനി പറഞ്ഞു.
ദുബൈ ഗവണ്മെഞന്റ്റ ഹോളി ഖുര്ആ്ന്‍ അതിഥികളായി എത്തിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിരയാരെയും എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണന്പിള്ളി മുഹമ്മദ് ഫൈസിയെയും ദുബൈ ഇസ്ലാറമിക് അഫയേഴ്സ് ആസ്ഥാനത്ത് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ഡോ. ശൈബാനി. കേരളവും യു.എ.ഇ. യും തമ്മിലുള്ള ബന്ധം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണെന്നും വ്യാപാര മേഖലയിലൂടെ ആരംഭിച്ച ബന്ധം മറ്റു മത സാസംകാരിക സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുക്കുകയായിരുന്നു.
നബി തിരുമേനി (സ) പരിശുദ്ധ ഇസ്ലാിമിന്റെര പ്രബോധനം ഏറ്റെടുത്ത കാലഘട്ടത്തില്‍ തന്നെ ഇസ്ലാശമിനെ സ്വീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച അപൂര്വ്വം അറബേതര രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും മത സാംസ്കാരിക രംഗത്ത് കേരളത്തിന്റെങ മാതൃക മഹത്തരമാണെന്നും ഡോ. ശൈബാനി പറഞ്ഞു. ദുബൈയില്‍ പ്രവര്ത്തിെക്കുന്ന കേരളീയ സംഘടനകള്‍ ദഅ്വഃി രംഗത്ത് കൂടുതല്‍ ജാഗ്രത പുലര്ത്തേ ണ്ടതുണ്ട്.
ദുബൈ കെ.എം.സി.സി. പ്രസിഡന്റ്ത ഇബ്റാഹീം എളേറ്റില്‍, ഹാദിയ യു.എ.ഇ. കോ-ഓഡിനേറ്റര്‍ സുബൈര്‍ ഹുദവി എന്നിവരോടൊപ്പം മതകാര്യ വകുപ്പ് ആസ്ഥാനത്ത് എത്തിയ നേതാക്കളെ ഔഖാഫ് അസിസ്റ്റന്റ്സ ഡയറക്ടര്‍ ജനറല്‍ അബ്ദുറഹീം മുഹമ്മദ് ത്വാഹിര്‍ വലി, റിസര്ച്ച് ഡിപ്പാര്ട്ട്മെ ന്റ്ാ ആക്ടിങ്ങ് ഡയറക്ടര്‍ ഈസാ അഹ്മ ദ് അല്മുുല്ലാ, പബ്ലിക് റിലേഷന്‍ മേധാവി മുഹമ്മദ് അലി ഹുസൈന്‍ ഫുസായി, സീനിയര്‍ സെക്രട്ടറി മുസ്തഫ എളന്പാറ, ഖമീസ് ബിന്‍ സഈദ് അല്‍ കഅ്ബിു, അഹ്മരദ് മുഹമ്മദ് അല്‍ അമീന്‍ തുടങ്ങിയവര്‍ ചേര്ന്ന് സ്വീകരിച്ചു. ഡിപ്പാര്ട്ട്മെ ന്റിലന്റെി പ്രത്യേക ഉപഹാരം ഡോ. ശൈബാനി ചെറുശ്ശേരി ഉസ്താദിന് നല്കി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ