2011, ഒക്‌ടോബർ 12, ബുധനാഴ്‌ച

സംസ്ഥാന വാഫി കലോത്സവം സമാപിച്ചു; കാര്‍ത്തല മര്‍ക്കസ് ചാമ്പ്യന്മാര്‍



വളാഞ്ചേരികാര്‍ത്തല മര്‍ക്കസ് കാമ്പസില്‍ നടന്ന നാലാമത് സംസ്ഥാന വാഫി കലോത്സവത്തില്‍
 മര്‍ക്കസ് ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളേജ് ഓവറോള്‍ ചാമ്പ്യന്മാരായി. തൂത ദാറുല്‍ ഉലൂം
 ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളേജ് രണ്ടും കാവനൂര്‍ മജ്മഅ ശരീഅത്ത് കോളേജ് മൂന്നും സ്ഥാന
ക്കാരായി.
തംഹിദിയ വിഭാഗത്തില്‍ വളാഞ്ചേരി മര്‍ക്കസ് തിരൂര്‍ ദാറുസ്സലാം, ഇരിങ്ങാട്ടിരി സുബ്‌ലുറസാദ് 
കോളേജുകള്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ആലിയാ വിഭാഗത്തിലും വളാഞ്ചേരി മ
ര്‍ക്കസിനാണ് ഒന്നാംസ്ഥാനം. തൂത ദാറുല്‍ ഉലൂം വളവന്നൂര്‍ ബഫഖി ഇസ്‌ലാമിക് കോളേജുകള്‍ ര
ണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഉല്‍യാ വിഭാഗത്തിലും കാര്‍ത്തല മര്‍ക്കസ് ജേതാക്കളായി. 
തൂത ദാറുല്‍ ഉലൂമിനാണ് രണ്ടാം സ്ഥാനം.കാവനൂര്‍ മജ്മഅ ശരീഅത്ത് കോളേജ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ഊലാ വിഭാഗത്തില്‍ ഇരിങ്ങാട്ടിരി സുബ്‌ലുറശാദ് കോളേജിലെ സി.കെ. സാലിം കലാ
പ്രതിഭയായി. വളാഞ്ചേരി മര്‍ക്കസിലെ എ.പി. മുഹമ്മദ് സുഹൈലാണ് സര്‍ഗ പ്രതിഭ. അറ
ബിക് അക്ഷര ശ്ലോക 
മത്സരത്തില്‍ വളവന്നൂര്‍ ബാഫലി ഇസ്‌ലാമിക് കോളേജിലെ ഇ. അജ്മല്‍ മികച്ച പ്രകടനം കാ
ഴ്ച വെച്ചു. വിജയികള്‍ക്ക് മര്‍ക്കസ് ജനറല്‍ സെക്രട്ടറി കെ.ടി. കുഞ്ഞുട്ടി ഹാജി ട്രോഫികള്‍ വിതരണം 
ഞായറാഴ്ച രാവിലെ നടന്ന 'ടു ദ ലൈറ്റ് ഓഫ് പ്യൂരിറ്റി' സംഗമം വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു. സെഷനി
ചെയ്തു. 
ല്‍ മര്‍ക്കസ് പൂര്‍വവിദ്യാര്‍ഥിയും ഒമാന്‍ എക്കണോമിക് റിവ്യൂ സബ്എഡിറ്ററുമായ നാഫിഅ വാഫി കിതാബുല്‍ ഹികമിന്‍ എഴുതിയ ഇംഗ്ലീഷ് വ്യാഖ്യാനം ബുക്ക് ഓഫ് അഫോറിസംസ് എം.പി. അബ്ദുസമദ് സമദാനി പ്രകാശനംചെയ്തു.
സൈദ്മുഹമ്മദ് നിസാമി, അഹമ്മദ് ഫൈസി കക്കാട്, ഇബ്രാഹിം ഫൈസി റിപ്പണ്‍, 
ഹാരിസ് ബാഖവി കംബ്ലക്കാട്, അലി ഫൈസി തൂത എന്നിവര്‍ പ്രസംഗിച്ചു.
സമാപനസംഗമം ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി ഉദ്ഘാടനംചെയ്തു. ശൈകുനാ  കോട്ടുമല ടി.എം. 
ബാപ്പു മുസ്‌ലിയാര്‍, അലിഗഢ് ഓഫ് കാമ്പസ് ഡയറക്ടര്‍ ഡോ. പി. മുഹമ്മദ്, ഇബ്രാഹിം ഫൈസി റിപ്പ
ണ്‍, അലി ഫൈസി തൂത തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഹാരിസ് ബാഖവി കംബ്ലക്കാട് മത്സരങ്ങളുടെ ഫലപ്രഖ്യാപനവും മര്‍ക്കസ് ജനറല്‍ സെക്രട്ടറി കുഞ്ഞുട്ടി ഹാജി സമ്മാനദാനവും നിര്‍വഹിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ