2011, ഒക്‌ടോബർ 25, ചൊവ്വാഴ്ച

ലീഗിന് മേല്‍ വിലാസമുണ്ടായതെങ്ങനെ?


സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കലുഷിത ചുറ്റുപാടില്‍ മുസ്‌ലിം സമുദായത്തിന്റെ ഭാവി തിരിച്ചറിഞ്ഞുകൊണ്ടുള്ള ബുദ്ധിപരമായ ഒരു നീക്കമായിരുന്നു മുസ്‌ലിംലീഗിന്റെ സംഘാടനം. 
വിഭജനത്തിന്റെയും മലബാര്‍ കലാപത്തിന്റെയും അനന്തരമായി വന്ന അരക്ഷിതാവസ്ഥയില്‍ നിന്ന്‌ മുസ്‌ലിം ഉമ്മത്തിന്റെ അസ്‌തിത്വം വീണ്ടെടുക്കാന്‍ ജനാധിപത്യത്തിലൂടെയുള്ള പരിശ്രമങ്ങള്‍ എങ്ങനെയെന്ന ചിന്തയായിരിക്കാം മതേതരരാജ്യത്ത്‌ മുസ്‌ലിംകള്‍ക്കൊരു രാഷ്‌ട്രീയ പാര്‍ട്ടി രൂപവല്‍ക്കരണത്തിലെത്തിച്ചത്‌. മുസ്‌ലിംകള്‍ ന്യൂനപക്ഷമായിരിക്കെ എങ്ങനെ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ കഴിയും?
ദേശീയ മതേതര രാഷ്‌ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നതിന്‌ പകരം ഭൂരിപക്ഷം കാര്യങ്ങള്‍ തീരുമാനിക്കുന്ന ജനാധിപത്യത്തില്‍ ന്യൂനപക്ഷ സമുദായം സ്വന്തം രാഷ്‌ട്രീയവുമായി സംഘടിച്ചാല്‍ സമുദായത്തിന്‌ എന്ത്‌ ഗുണമാണ്‌ ലഭിക്കുക? ഈ ചോദ്യത്തിന്റെ ഉത്തരം വിശദീകരിച്ചുകൊണ്ടാണ്‌ കേരള മുസ്‌ലിംകള്‍ക്കിടയില്‍ മുസ്‌ലിംലീഗിനെ പടുത്തുയര്‍ത്താന്‍...



 അന്നത്തെ സാത്വികരായ നേതാക്കള്‍ ശ്രമിച്ചത്‌. ഒന്നാമതും രണ്ടാമതും മുസ്‌ലിമാവുക. പിന്നെ മുസ്‌ലിംലീഗുകാരനാവുക എന്നതായിരുന്നു അവരുടെ സന്ദേശം. ഇന്ത്യയിലെ മതേതര ജനാധിപത്യ സംവിധാനങ്ങളെ അംഗീകരിച്ചുകൊണ്ട്‌ മുസ്‌ലിംകള്‍ രാഷ്‌ട്രീയമായി സംഘടിക്കേണ്ടതിന്റെ താല്‍പര്യം, നമുക്ക്‌ ഈ രാജ്യത്ത്‌ മുസ്‌ലിമായി ജീവിക്കാന്‍ സാധ്യമാവുകയും വിശുദ്ധ ദീനില്‍ നിലനില്‍ക്കാനാവശ്യമായ ഭരണഘടനാപരമായ സംരക്ഷണം നേടുകയുമാണ്‌. അതിന്‌ നിയമനിര്‍മ്മാണ സഭകളില്‍ നമ്മുടേതായ അവകാശങ്ങളെക്കുറിച്ച്‌ ബോധ്യവും ബോധവുമുള്ള പ്രതിനിധികള്‍ എത്തിച്ചേരണം. എല്ലാ വിഭാഗം ജനങ്ങളും അണിനിരന്ന രാഷ്‌ട്രീയ കക്ഷികള്‍ക്ക്‌ നമ്മുടെ സമുദായത്തിന്റെ അവകാശത്തിനും ശരീഅത്തിന്റെ സംരക്ഷണത്തിനും വേണ്ടി വാദിക്കാന്‍ പരിമിതികളുണ്ടാകും. എന്നാല്‍ അതിനുവേണ്ടിതന്നെ ഒരു രാഷ്‌ട്രീയ സംഘശക്തി നിലനിന്നാല്‍...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ