2012 ജനുവരി 30, തിങ്കളാഴ്‌ച

INTERNATIONAL ISLAMIC CONFERANCE @DHIU












"ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ്" കാമ്പയിന്‍ രണ്ടാം ഘട്ടത്തിലേക്ക്..; SKSSF കേശപ്രദര്ശനവും പരീക്ഷണവും ഇന്ന് കോഴിക്കോട്ട്



പ്രദര്‍ശനം രാവിലെ 9 മുതല്‍ വൈകുന്നേരം 5വരെ ജൂബിലി ഹാളില്‍ 
നേതാക്കളുടെ പത്ര സമ്മേളനത്തിന്റെ ചാനല്‍ ദൃശ്യം. വിശദമായ ചാനല്‍ വാര്‍ത്തക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 
കോഴിക്കോട്: കാരന്തൂര്‍ മര്‍ക്കസില്‍ സൂക്ഷിച്ചിരിക്കുന്ന കേശം വ്യാജമാണെന്ന് തെളിയിക്കുന്ന തെളിവുകളുമായി എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് പ്രദര്‍ശനവും പരീക്ഷണവും നടത്തുമെന്ന് സമസ്ത ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇന്ന്  രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ കണ്ടംകുളം ജൂബിലി ഹാളിലാണ് പ്രദര്‍ശനം നടത്തുന്നത്. 
ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ് എന്ന പ്രമേയവുമായി നടത്തുന്ന കാമ്പയിന്റെ രണ്ടാം ഘട്ടമായാണ് പ്രദര്‍ശനം നടത്തുന്നത്.
മര്‍ക്കസില്‍ സൂക്ഷിച്ചിരിക്കുന്ന കേശം പ്രവചകന്‍േറതാണെന്ന് തെളിയിക്കാന്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ല്യാര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കേശം സൂക്ഷിക്കാന്‍ പള്ളി നിര്‍മിക്കുന്നുവെന്ന് പ്രചരിപ്പിച്ച് സാമ്പത്തിക ചൂഷണം തുടരുന്ന സാഹചര്യത്തിലാണ് പ്രദര്‍ശനമടക്കമുള്ള പരിപാടികള്‍ നടത്തുന്നത്. മര്‍കസിന് ലഭിച്ച അതേ കേന്ദ്രത്തില്‍ നിന്ന് എസ്.കെ.എസ്.എസ്.എഫിന് ലഭിച്ച കേശവും രേഖകളും പ്രദര്‍ശനത്തിലുണ്ടാകും.
ഇസ്‌ലാമിക രേഖകള്‍ പ്രകാരം പ്രവാചക കേശത്തിന് നിഴലുണ്ടാകില്ല. കേശം കത്തുകയോ, അതിനുമേല്‍ പ്രാണികള്‍ ഇരിക്കുകയോ ചെയ്യില്ല. എസ്.കെ.എസ്.എസ്.എഫിന്റെ പക്കലുള്ള കേശം പ്രദര്‍ശനത്തിന്റെ ഭാഗമായി ഇത്തരം പരീക്ഷണത്തിന് വിധേയമാക്കുമെന്നും മര്‍ക്കസിലുള്ള കേശവും ഇതുപോലെ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരേ കേന്ദ്രത്തില്‍ നിന്നാണ് രണ്ട് വിഭാഗത്തിനും കേശം ലഭിച്ചതെന്ന് കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ സമ്മതിച്ചതിനാല്‍ പരീക്ഷണത്തോടെ സത്യം വെളിപ്പെടുമെന്നും നദ്‌വി വ്യക്തമാക്കി.
കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരുടെ വരുമാനം അന്വേഷിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം ചില സംസ്ഥാന മന്ത്രിമാര്‍ അട്ടിമറിച്ചെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും എസ്.വൈ.എസ്. സെക്രട്ടറി അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. വിവരത്തിന്റെ ആധികാരികത പരിശോധിക്കുകയാണ്. കാന്തപുരം നടത്തുന്ന കേരളയാത്രയില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ വേദി പങ്കിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ എസ്.വൈ.എസ്. സെക്രട്ടറി മുസ്തഫ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍ എന്നിവരും പങ്കെടുത്തു

സമസ്‌ത സന്ദേശ യാത്രക്ക്‌ ജില്ലയില്‍ സ്വീകരണം നല്‍കി



സമസ്‌ത സന്ദേശയാത്രക്ക്‌ SKSSF ജില്ലാ കമ്മിറ്റി
നല്‍കിയ സ്വീകരണത്തില്‍ ജില്ലാ സെക്രട്ടറി 
ജാഥാ നായകന്‌ ഉപഹാരം സമര്‍പ്പിക്കുന്നു
മലപ്പുറം : 'സത്യ സാക്ഷികളാവുക' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 23,24,25,26 തിയ്യതികളില്‍ വേങ്ങര കൂരിയാട്‌ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്‌ത 85-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച കോട്ടുമല ബാപ്പു മുസ്ല്യാര്‍ നയിക്കുന്ന സമസ്‌ത സന്ദേശ യാത്രക്ക്‌ SKSSF ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. ജനറല്‍ സെക്രട്ടറി പി.എം.റഫീഖ്‌ അഹമ്മദ്‌ തിരൂര്‍ ജാഥാ നായകന്‍ കോട്ടുമല ബാപ്പു മുസ്ല്യാര്‍ക്ക്‌ ഉപഹാരം നല്‍കി. സമസ്‌ത സെക്രട്ടറി പ്രഫ:കെ.ആലിക്കുട്ടി മുസ്ല്യാര്‍, കാളാവ്‌ സൈതലവി മുസ്ല്യാര്‍, സയ്യിദ്‌ ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണംന്തളി സംബന്ധിച്ചു

2012 ജനുവരി 27, വെള്ളിയാഴ്‌ച

മനുഷ്യജാലിക


തിരുകേശം സനദ് "SANAD OF SHA'RE MUBARAK"


തമാശ......


ഞങ്ങള് സുന്നികള് ജീവന് തുല്ല്യം അല്ല അതിലേറെ സ്നേഹിക്കുന്നു കാന്തപുരം ഉസ്താദിനെ.. കാരണം, ഞങ്ങള് സുന്നികള്ക്ക് നട്ടെല്ല് നിവര്ത്തി നില്ക്കാന് നേത്രത്വം നല്കിയതു അദ്ദേഹം ആണ്. സുന്നിയെയും സുന്നി മുസ്ലിയാക്കന്മാരെയും പുച്ചത്തോടെ നോക്കി കണ്ടിരുന്നൊരു സമൂഹത്തിനു മുന്നില് "ഞാന് സുന്നിയാണ്.. അതും കാന്തപുരം സുന്നി" എന്ന് ചങ്കൂറ്റത്തോടെ പറയാന് കഴിഞ്ഞത് ബഹു എ.പി.അബൂബകക്ര് മുസ്ലിയാര് ഞങ്ങള്ക്ക് നല്കിയ ഊര്ജ്ജത്തില് നിന്നാണ്. കാന്തപുരം ഉസ്താദിന്റെ ദീര്ഘ വീക്ഷണമുള്ള പ്രവര്ത്തനങ്ങളാല് ധാര്മികപരമായും, വിദ്യാഭ്യാസ പരമായും മതപരമായും, സാമ്പതീകമായും ഒട്ടേറെ ഉയരാന് സുന്നികള്ക്ക് കഴിഞ്ഞിടുണ്ട്. ഒരു സമുദായ രാഷ്ട്രീയപാര്ട്ടിയുടെ തണലില് വാഹബികളും പുത്തന് വാദികളും നാട്ടില് തടിച്ചു കൊഴുക്കുമ്പോള്.. സുന്നികള് തളരുകയായിരുന്നു.. അവര്ക്ക് മിണ്ടാന് പാടില്ല, കൂടാന് പാടില്ല, ഒരു സമ്മേളനം നടത്തണമെങ്കില് രാഷ്ട്രീയ തമ്പുരാക്കന്മാരെ സ്റ്റേജിന്റെ മുന്നില് പ്രതിഷ്ഠിക്കണം. ഒരു സ്ഥാപനം തുടങ്ങണമെങ്കില് ‍ അവരുടെ പടിക്കല് അനുമതിക്കായ് കാത്തു കെട്ടി നില്ക്കണം.. കാന്തപുരം ചെയ്ത തെറ്റ് ഒന്നേയുള്ളൂ.. മുസ്ലിം ലീഗെന്ന അമ്മിയുടെ ചുവട്ടില് നിന്നും സുന്നികളെ പുറത്ത് ചാടിച്ചു.. ഇന്നവര് സര്വ സ്വതന്ത്രരാണ്.. ആരെ കാണാനും എവിടെയും കാത്തു കെട്ടി കിടക്കണ്ട. എല്ലാ രാഷ്ട്രീയ തമ്പുരാക്കന്മാരും സുന്നികളെ തേടി ഇങ്ങോട്ട് വരും.. 1970 കാലങ്ങളില് വാഹബികള്ക്ക് ഉണ്ടായ വളര്ച്ച പിന്നീട് കേരളത്തില് അവര്ക്ക് ഉണ്ടായിട്ടില്ല. കല്ല് വെച്ചനുണകളാലും, കിത്താബുകളിലെ തിരിമറികളിലൂടെയും അവര് സുന്നികളുടെ മേല് കുപ്രചരണം നടത്തി അവരെ ശിര്ക്ക് ചെയ്യുന്നവരും കാഫിറുകളുമാകി ചിത്രീകരിച്ചപ്പോള് ബഹു ഇ.കെ ഹസ്സന്മുസ്ലിയാര്(ന.മ) തുടങ്ങി വെച്ച പടയോട്ടം ഏറ്റെടുത്തു സുന്നികളെ തങ്ങളുടെ വിശ്വാസത്തില് ഉറപ്പിച്ചു നിര്ത്തിയ നേതാവാണ് കാന്തപുരം. കാന്തപുരം വന്നതിനു ശേഷം ആദര്ശത്തിന്റെ പേരില് ഒരു സുന്നിയും വഹാബി പാളയത്തില് എത്തിയിട്ടില്ല.. ആദര്ശത്തിന്റെ വിഷയത്തില് മാത്രമല്ല, കാന്തപുരം സുന്നികളെ ഉയര്ത്തിയത്.. അങ്ങ് കോഴിക്കോട് നിന്ന് ഇങ്ങു മഞ്ചേരി നിലമ്പൂര് വരെ ബസില് സഞ്ചരിക്കുന്ന ഒരാള്ക്ക് കാണാന് കഴിയുന്ന തല ഉയര്ത്തി നില്ക്കുന്ന മുപ്പതോളം പള്ളികള് അത് കാന്തപുരം നിര്മിച്ചതാണ്. അത് പോലെ കേരളത്തില് എല്ലാ ജില്ലകളിലും ഉണ്ട്. കാന്തപുരം തുടങ്ങിയ മര്കസില് ഇന്ന് മത ഭൌതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് അയ്യായിരത്തിലധികം കുട്ടികള് പഠിക്കുന്നു. അതില് ആയിരത്തിലധികം യതീം കുട്ടികള് പഠിക്കുന്നു. അവരടെ ബാപ്പ എ.പി .ഉസ്താദ് ആണ്.. അവര്ക്ക എത്രത്തോളം പഠിക്കാനും ഉയരാനും കഴിയുമെങ്കില് അതിനു വെള്ളവും വളവും നല്കാന് കാന്തപുരം തയയ്ര് ആണ്.. കാരന്തൂരിലെ മര്കസിന്റെ ചുവടു പിടിച്ചു നിരവധി സ്ഥാപനങ്ങള് സുന്നിക്ല്ക്കുണ്ട്. അവ കേവലം ബില്ഡിംഗ്കള് മാത്രമല്ല.. ആയിരം മുതല് അയ്യായിരം വിദ്യാര്ഥികള് വരെ പടിക്ക്ന്ന സ്ഥാപങ്ങള് ആണത്. കെജി തലം മുതല് സിവില് സര്വീസ് കോച്ചിംഗ് വരെ നടത്തുന്ന സ്ഥാപനങ്ങള് ആണവ. കേരളത്തില് ഏറ്റവും കൂടുതല് ഇന്ഗ്ലീഷ് മീഡിയം സ്കൂളുകള് നടത്തുന്നത് കാന്തപുരം സുന്നികള് ആണ്. (ഇത് കേള്ക്കുംപോള് നിങ്ങള് ചോദിചേക്കും.. സുന്നികള് ഇന്ഗ്ലീഷ് നരകത്തിലെ ഭാഷയാണെന്ന് പറഞ്ഞിരുന്നില്ലേ... ശരിയാണ് സുന്നികള് ഒരു കാലത്ത് അത് പറഞ്ഞിരുന്നു. ഇന്ത്യന് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി.. ബ്രിട്ടീഷുകാരന്റെ സര്വ്വവും വലിച്ചെറിയാനും അവരെ ബഹിഷ്കരിക്കാനും ഗന്ധിജിയടക്കമുള്ള നേതാകള് ആഹ്വാനം ചെയ്തപ്പോള് അന്നത്തെ സുന്നി പണ്ഡിതന്മാര് ഒരു പടി കൂടി മുന്നില് കടന്നു അവരുടെ ഭാഷയെ പോലും തള്ളി പറഞ്ഞു. അതില് ഞങ്ങള് അഭിമാനിക്കുന്നു.) കാന്തപുരത്തിന്റെ പ്രവര്ത്തണ മേഖല ഇന്ന് കേരളം കടന്നു ഇന്ത്യുയുടെ മറ്റു സംസ്ഥാനങ്ങളില് വരെ വ്യാപിച്ചിട്ടുണ്ട്.. അതൊക്കെ കണ്ണ് ഉള്ളവര്ക്ക് കാണാം. ഹരിയാനയിലും, ദല്ഹിയിലും, യുപിയിലും, ബംഗാളിലും, ഒറീസ്സയിലും സുന്നികള്ക്ക് ഇന്ന് സ്ഥപനങ്ങളും പ്രവര്ത്തന മേഖലകളും ഉണ്ട്. ഇപ്പോള് മാനവികതയെ ഉണര്ത്തുന്നു എന്ന തലവാചകത്തില് കാന്തപുരം കേരള യാത്ര നടത്താന് ഒരുങ്ങുകയാണ്. അത് സുന്നി കൈരളി ഏറ്റെടുത്തു കഴിഞ്ഞു.. വര്ഷങ്ങള്ക്കു മുന്നേ കാന്തപുരം മറ്റൊരു കേരള യാത്ര നടത്തിയിരുന്നു. മത ജാതി രാഷ്ട്രീയ ചിന്തകളാല് അകന്നു നിന്നിരുന്ന കേരള മനസ്സുകളെ കോര്ത്തിണക്കാന് വേണ്ടി "മനുഷ്യ മനസ്സുകളെ കോര്ത്തിണക്കാന്" എന്നൊരു പ്രമേയം വെച്ച് നടത്തിയാ ആ യാത്ര സമൂഹത്തില് ഉണ്ടാക്കിയ സ്വാധീനം ഒന്ന് കൊണ്ട് തന്നെ ആ യാത്ര ചരിത്രമായി. മാതൃകാപരമായ പ്രവര്ത്തനങ്ങള്‍ കാഴ്ച വെച്ചാണ് കാന്തപുരം ജനസമൂഹത്തിന്റെയും രാഷ്ട്രീയ കേരളത്തിന്റെയും ആദരവ് നേടിയത്.. അല്ലാതെ ഭീഷണിയും കൊമ്പ് കാട്ടിയും അല്ല. കേവലം ഒരു മുസ്ലിയാര് പള്ളി ദര്സിന്റെ മൂലയില് ഒതുങ്ങി കൂടുന്നതിനു പകരം ഒരു ജന വിഭാഗത്തിന്റെ സര്വ്വ മേഖലകളിലെയും ഉയര്ച്ചക്ക് കാരണമായി വിപ്ലവം സ്ര്ഷ്ടിക്കുന്നത് കാണുവാന് ചങ്കുറപ്പില്ലാതെ അദ്ദേഹത്തിന്റെ നിഴലിനോടു യുദ്ധം പ്രഖ്യാപിച്ചു മലര്ന്നു കിടന്നു മേലോട്ട് തുപ്പുകയാണ് ഒരു കൂട്ടര്.. അത് പരാജയപ്പെടുകയെ ഉള്ളൂ.. കാരണം കാന്തപുരം കാലം കാത്തു വെച്ച നേതാവാണ്. ഈ കാലഘട്ടത്തിന്റെ അനിവാര്യമായ ഒരു ഇതിഹാസ നായകന്. എതിരാളികള് എന്തെല്ലാം കുപ്രചരണ ങ്ങളും, അക്രമങ്ങളും ചെയ്താലും അത് കൊണ്ടൊന്നും ആ അജയ്യ മുന്നേറ്റത്തിനു കോട്ടം തട്ടിക്കാന് കഴിയില്ല.. കാരണം അത് അല്ലാഹുവിന്റെ നിയോഗമാണ്.. ഒരു പണ്ഡിതനിലൂടെ കാലാ കാലങ്ങളില് ഭൂമി ലോകത്തിന്റെ വിവിധ കോണുകളില് ഉണ്ടായികൊണ്ടിരിക്കേണ്ട അനിവാര്യമായ നിയോഗങ്ങളില് ഒന്ന്. എതിരാളികള്ക്ക് ഒന്നേ ചെയ്യാനുള്ളൂ.. ഒന്നുകില് ആ പ്രയാണത്തോടൊപ്പം ചേര്ന്ന് ചരിത്രത്തിന്റെ ഭാഗമാവുക. അല്ലെങ്കില് കാലം തീര്ത്ത് വെച്ച ചവറ്റു കുട്ടയിലാണ് നിങ്ങളുടെ സ്ഥാനം.

DYFI കാന്തപുരത്തിന്റെ ശഅറെ മുബാറകിനെതിരെ

കാന്തപുരം എ. പി അബൂബക്കര്‍ മുസലിയാരുടെ ശഅറെ മുബാറക് മസ്ജിദിനെതിരെ ഡി.വൈ.എഫ്.ഐ യുടെ മുഖമാസികയായ 'യുവധാര'യില്‍ രൂക്ഷ വിമര്‍ശനം.  നവംബര്‍ മാസത്തെ വാരികയിലാണ് കെ.എം ഫിറോസ് ബാബു വളാഞ്ചേരി ' വിശ്വാസത്തെ വില്‍പ്പനയ്ക്ക് വെക്കുമ്പോള്‍' എന്ന ലേഖനം എഴുതിയത്. ലേഖനത്തില്‍ ആള്‍ദൈവങ്ങളെ പറ്റിയും അന്തവിശ്വാസങ്ങളെ പറ്റിയും പരാമര്‍ശിക്കുന്നുണ്ട്. '' പ്രദര്‍ശിപ്പിക്കപ്പെട്ട മുടിയുടെ നീളം ഒന്നര മീറ്ററോളമാണ്. മുറിച്ച മുടി ഒരിക്കലും വളരില്ല. അപ്പോള്‍ പ്രവാചകന്‍ പെണ്ണുങ്ങളെ പോലെ മുടി വളര്‍ത്തിയിരുന്നു എന്നു വേണം മനസിലാക്കാന്‍. ഈ മുടി സൂക്ഷിക്കാന്‍ ഏക്കറു കണക്കിനു ഭൂമിയില്‍ അതിമനോഹരമായ ഒരു സൗധം നിര്‍മിച്ച് എന്തു ലക്ഷ്യമാണ് അതിനു പിന്നിലുള്ളവര്‍ക്ക് നേടാനുള്ളത്? അവിടെയാണ് വിശ്വാസത്തിന്റെ പച്ചയായ വില്‍പ്പന നടക്കുവാന്‍ പോകുന്നത്. പൊന്തി വന്ന ജാറങ്ങളും അവിടുത്തെ സംഭാവനപ്പെട്ടികളും നാട്ടുകവലകളിലെ കച്ചവട കടകളാണെങ്കില്‍ ശഅ്‌റെ മുബാറക് മസ്ജിദ് ഒരു ഷോപ്പിംഗ്മാളാണ്. നവോത്ഥാനത്തിന്റെയും സാമൂഹ്യ പരിഷ്‌കരണത്തിന്റെയും ചൂടും ചൂരുമറിഞ്ഞ് വളര്‍ന്ന മലയാളിയുടെ പൊതുബോധത്തെ വെല്ലുവിളിക്കുന്ന അന്ധവിശ്വാസത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുക്കുവാന്‍ പോകുന്ന ഒരു വലിയ ഷോപ്പിംഗ് മാള്‍''- എന്നിങ്ങനെ പോകുന്നു ലേഖനം.അന്ധവിശ്വാസങ്ങളെയും ആള്‍ദൈവങ്ങളെയും വളര്‍ത്തുന്നു എന്നുപറഞ്ഞ് മാധ്യമങ്ങള്‍ക്കുനേരെയും രൂക്ഷമായ വിമര്‍ശനമാണ് ലേഖകന്‍ നടത്തുന്നത്. 
'' ഏഷ്യാനെറ്റിലെ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടി കാണുന്ന ഒരാള്‍ക്ക് കേരളത്തില്‍ അമാനുഷിക കഴിവുകളുള്ള ആളുകള്‍ തിങ്ങി നിറഞ്ഞിരിക്കുകയാണെന്ന് തോന്നും. പകലന്തിയോളം പണിയെടുത്ത് കുടംബം പോറ്റുന്ന പച്ച മനുഷ്യര്‍ ഇല്ലാത്ത നാടാണിത് എന്ന് തോന്നുന്ന വിധത്തില്‍ ജില്ലകളും, പ്രദേശങ്ങളും തിരിച്ച് തദ്ദേശീയര്‍ പോലും ശ്രദ്ധിക്കാതെ കിടക്കുന്ന അമാനുഷിക കഥകളുടെ പിന്നാലെ ക്യാമറയും തൂക്കി നടന്ന് മനുഷ്യന്റെ സാധാരണ വിശ്വാസങ്ങളെയും കൂടി വില്‍പ്പനച്ചരക്കാക്കുന്നതില്‍ ഒട്ടുമിക്ക ചാനലുകളും കാണിക്കുന്ന മിടുക്ക് അസഹനീയമാണ്. അദ്ധ്വാനിച്ച് വിയര്‍ക്കാത്തവര്‍ക്ക് വ്യായാമ ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാം പോലെ മന്ത്രമോതിരങ്ങളും ഏലസുകളും വില്‍ക്കുന്ന സ്‌പോണ്‍സേര്‍ഡ് ഐറ്റംസും ചാനലുകളില്‍ സജീവമാണ്.''- ലേഖനത്തില്‍ പറയുന്നു.

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തെ പറ്റിയും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. 
'' ക്ഷേത്രത്തിന്റെ നിലവറകളില്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന അമൂല്യശേഖരം തിരുവിതാംകൂര്‍ രാജാക്കന്മാര്‍ അദ്ധ്വാനിച്ച് സംഭരിച്ചുവെച്ചതല്ല. ഭൂമിയുടെയും, ജനങ്ങളുടെയും യജമാനന്മാരായ രാജാക്കന്മാര്‍ ചുങ്കം ചുമത്തി രാജ്യത്തെ പൗരന്മാരില്‍ നിന്നും വസൂലാക്കിയതും, അമൂല്യസമ്പത്തിന്റെ യഥാര്‍ത്ഥ കൈവശക്കാരില്‍ നിന്നും കയ്യൂക്കിന്റെ ബലത്തില്‍ കവര്‍ന്നെടുത്തതുമാകാമത്. അതൊരു നാടിനാകെ അവകാശപ്പെട്ടതാണ്. സുരക്ഷിതമായ അത് സൂക്ഷിക്കുവാന്‍ കണ്ടെത്തിയ ഖജനാവുമാത്രമാണ് ക്ഷേത്രത്തിന്റെ നിലവറകള്‍. അത് അമ്പലത്തിനുമാത്രം അവകാശപ്പെട്ടതാണെന്നും ധൂര്‍ത്തടിക്കാതെ സൂക്ഷിച്ചുവെച്ചത് രാജകുടുംബത്തിന്റെ മഹത്വമാണെന്നുമുള്ള പ്രിയ പ്രചാരണമാണ് നടക്കുന്നത്. ഫ്യൂഡലിസ്റ്റ് വാഴ്ചയുടെ ദുരിത്തില്‍ നിന്നും മോചിതരായ ഒരു ജനതയുടെ മുമ്പില്‍ ആ വ്യവസ്ഥിതിയെ മഹത്വവല്‍കരിച്ച് നവോത്ഥാന മൂല്യങ്ങളെ നിരാകരിക്കുന്ന ജനാധിപത്യവിരുദ്ധരാണ് ഈ പ്രചാരണത്തിന്റെ മുന്‍പന്തിയിലുള്ളത്''

എന്നിങ്ങനെപോകുന്നു ഫിറോസ് ബാബുവിന്റെ ലേഖനം. അതേ സമയം ലേഖനത്തില്‍ ശ്രീ ശ്രീ രവിശങ്കറിന്റെയും മാതാ അമൃതാനന്ദമയീ ദേവിയുടെയും ചിത്രങ്ങളുണ്ടെങ്കിലും അവരെ പറ്റി ലേഖനത്തില്‍ പരാമര്‍ശവുമില്ല.


SAMASTHA--ENTHU KOND


WIWADA KESHAM -PRADARSHANAWUM PAREEKSHANAWUM-JANUARY 28


2012 ജനുവരി 20, വെള്ളിയാഴ്‌ച

. ശൈഖുനാ മരക്കാ൪ മുസ്ലിയാരെ ആദരിക്കുന്നു...



തിരൂ൪-സമസ്ത കേന്ദ്ര മുശാവറ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട പ്രമുഖ പണ്ടിതനും സൂഫിവര്യനുമായ ശൈഖുനാ. വി.മരക്കാ൪ മുസ്ലിയാരെ എസ്.വൈ.എസ് തിരൂ൪ മു൯സിപ്പല് കമ്മറ്റി ഇന്ന് നടക്കുന്ന സമ്മേളനത്തില് ആദരിക്കും.പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള് ഹാരാ൪പ്പണം നടത്തും. കെ.കെ.എസ് തങ്ങള്, എം.പി.മുസ്തഫ ഫൈസി,ഓണമ്പള്ളി മുഹമ്മദ് ഫൈസി, സി.പി.അബൂബക്ക൪ ഫൈസി, പന്കെടുക്കും.
   സമസ്ത ഫത് വാ കമ്മറ്റി മെമ്പറായിരുന്ന നിറമരുതൂ൪ ബീരാ൯ കുട്ടി മുസ്ലിയാരുടെ മകനായ മരക്കാ൪ ഉസ്താദ് തിരൂരിലും പരിസരത്തുമുള്ള
നൂറുക്കണക്കിനു പണ്ടിതരുടെ ഗുരുവര്യനാണ്. വ൪ഷങ്ങളായി തിരൂ൪ വാണിയന്നൂരിലാണ് ദ൪സീ സേവനം നടത്തുന്നത്. ശംസുല് ഉലമാ,കോട്ടുമല ഉസ്താദ്, തുടങ്ങിയവരാണ് പ്രധാന അധ്യാപക൪.
  നിലവില് സമസ്ത തിരൂ൪ താലൂക്ക് പ്രസിഡണ്ട്, മാനേജ്മെന്റ്റ് അസോസിയേഷ൯ ജില്ലാ പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള് വഹിക്കുന്നു

2012 ജനുവരി 19, വ്യാഴാഴ്‌ച

ഇറാന്‍ പരമോന്നത നേതാവ് അയതുല്ലഹ് കംനായിയുടെ ഇന്ത്യന്‍ പ്രതിനിധി സയ്യിദ് അബ്ദുല്‍ ഹുസൈന്‍ അല്‍ മസൂവി സമസ്ത ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രോ ചാന്‍സിലറുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാരുമായി കൂടിക്കാഴ്ച നടത്തുന്നു


ഉച്ച ഭാഷിണി നിരേധനാവശ്യം പുകമറ സൃഷ്‌ടിക്കാന്‍ : SYS


കോഴിക്കോട്‌ : ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത്‌ പരിസര മലിനീകരണവും, ശല്യവുമാണെന്നും, അയതിനാല്‍ നിരേധിക്കണമെന്നുള്ള മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം പുകമറസൃഷ്‌ടിക്കലാണെന്ന്‌ SYS സംസ്ഥാന സെക്രട്ടറിമാരായ ഉമ്മര്‍ ഫൈസി മുക്കം, പിണങ്ങോട്‌ അബൂബക്കര്‍, കെ.എ.റഹ്‌മാന്‍ ഫൈസി, അബ്‌ദുസമദ്‌ പൂക്കോട്ടൂര്‍, അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, ഹാജി കെ. മമ്മദ്‌ ഫൈസി എന്നിവര്‍ പുറപ്പെടുവിച്ച പ്രസ്ഥാവനയില്‍ പറഞ്ഞു.
ഭാരതത്തിന്റെ മഹത്തായ ഭരണഘടന മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുത്തി പരിരക്ഷ നല്‍കിയ മത വിശ്വാസം സംരക്ഷണം, പ്രചാരണം, മതാടയാളങ്ങളുടെയും, സംസ്‌ക്കാരങ്ങളുടെയും സംരക്ഷണം ഭരണഘടനാ ഉറപ്പിന്റെ പിന്‍ബലത്തിലാണ്‌ പള്ളികളും കലാലയങ്ങളും സ്ഥാപിക്കാനും നിലനിര്‍ത്താനും അവകാശം ലഭിക്കുന്നത്‌.
മിനാരങ്ങള്‍ നിര്‍മ്മിക്കുന്നതും, ചുറ്റമ്പലങ്ങള്‍ ഉണ്ടാക്കുന്നതും, സ്‌തൂപങ്ങള്‍ സ്ഥാപിക്കുന്നതും ശരിയല്ലെന്ന്‌ പറഞ്ഞു രംഗത്ത്‌ വരാന്‍ ആര്‍ക്കും അധികാരമില്ലല്ലോ. മത ചടങ്ങുകള്‍ക്ക്‌ അനിവാര്യമായ സാഹചര്യങ്ങള്‍ ഉണ്ടാക്കാന്‍ വിശ്വാസികള്‍ക്ക്‌ അവകാശമില്ലെന്ന്‌ പറയാനും ആര്‍ക്കും അവകാശമില്ലെന്നും നേതാക്കള്‍ പറഞ്ഞു.
ഉച്ച ഭാഷിണിയില്‍ കൂടി വരുന്ന ശബ്‌ദം ദാദാവിന്റെതല്ലന്ന നിര്‍ത്ഥകവാദമുള്ള ഒരു ന്യൂനപക്ഷം, കമ്മിഷന്‍ നികമനത്തെ സ്വാഗതം ചെയ്‌തത്‌ സമുദായത്തിന്റെയോ പൊതു സമൂഹത്തിന്റെയോ ആഭിപ്രയമില്ലെന്നും പള്ളികളില്‍ ഉച്ചഭാഷിണിയിലൂടെ ബാങ്ക്‌ വിളിക്കുന്നത്‌ തടയേണ്ടതില്ലെന്നും, ബാങ്ക്‌ വിളിക്കാന്‍ അനുവാദമുണ്ടന്നുമുള്ള ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഉത്തരവുകളുണ്ടന്നും നേതാക്കള്‍ പറഞ്ഞു. 

ഉര്‍ദു ഭാഷയുടെ പ്രാധാന്യം തിരിച്ചറിയണം; ഉര്‍ദു ഭാഷാ സെമിനാര്‍


തിരൂരങ്ങാടി : ഉര്‍ദു ഭാഷയുടെ പ്രാധാന്യം തിരിച്ചറിയണമെന്നും സമൂഹത്തില്‍ പൊതുവെയുള്ള അവഗണന തിരുത്തപ്പെടണമെന്നും ദാറുല്‍ ഹുദാ വിദ്യാര്‍ത്ഥി യൂണിയന്‍ അസാസ്‌ ഉര്‍ദു വിംഗ്‌ സംഘടിപ്പിച്ച ഉര്‍ദു ഭാഷാ സെമിനാര്‍ അഭിപ്രായപ്പെട്ടു. കേരളീയ സാഹചര്യത്തില്‍ ഉര്‍ദു ഭാഷയുടെ വളര്‍ച്ച എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ദാറുല്‍ ഹുദാ ഉര്‍ദു ഡിപ്പാര്‍ട്ട്‌മെന്റ്‌ തലവന്‍ ഡോ. ബഹാഉദ്ദീന്‍ ഹുദവി ഉല്‍ഘാടനം ചെയ്‌തു. കേരള ഉര്‍ദു പ്രചരണ സമിതി പ്രസിഡന്റ്‌ ശംസുദ്ദീന്‍ തിരൂര്‍ക്കാട്‌ മുഖ്യപ്രഭാഷണം നടത്തി. പി.ഇസ്‌ഹാഖ്‌ ബാഖവി അധ്യക്ഷത വഹിച്ചു, യൂത്ത്‌ ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ നൗഷാദ്‌ മണ്ണിശ്ശേരി അവാര്‍ഡ്‌ വിതരണം ചെയ്‌തു, പ്രഫ. വി.ജഅ്‌ഫര്‍ ഹുദവി ഇന്ത്യനൂര്‍, മുഹമ്മദലി ഹുദവി പാണ്ടിമുറ്റം, സഹീര്‍ ഹുദവി മംഗലാപുരം ശമ്മാസ്‌ മട്ടന്നൂര്‍ പ്രസംഗിച്ചു. നൗഫല്‍ വല്ലപ്പുഴ സ്വാഗതവും ശാക്കിര്‍.ഇ നന്ദിയും പറഞ്ഞു

അന്താരാഷ്‌ട്ര ഇസ്‌ലാമിക്‌ കോണ്‍ഫറന്‍സ്‌ ഫാ.തോമസ്‌ മിഷേല്‍ അമേരിക്ക ഉദ്‌ഘാടനം ചെയ്യും


തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റിയില്‍ ജനുവരി 29 ന്‌ നടക്കുന്ന അന്താരാഷ്‌ട്ര ഇസ്‌ലാമിക്‌ കോണ്‍ഫറന്‍സ്‌ ഫാ.തോമസ്‌ മിഷേല്‍ ഉദ്‌ഘാടനം ചെയ്യും. തുര്‍ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്‌തംബൂള്‍ ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സ്‌ ആന്റ്‌ കള്‍ച്ചറിന്റെ ആഭിമുഖ്യത്തിലാണ്‌ കോണ്‍ഫറന്‍സ്‌.

ചിക്കാഗോയില്‍ നിന്നും ഇസ്‌ലാമിക്‌ തിയോളജിയില്‍ ഡോക്‌ടറേറ്റ്‌ നേടിയ അമേരിക്കക്കാരനായ ഫാ.തോമസ്‌ മിഷേല്‍ വിവിധ ഇസ്‌ലാമിക വിഷയങ്ങളില്‍ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്‌. അന്താരാഷ്‌ട്ര തലത്തില്‍ നിരവധി അവാര്‍ഡുകള്‍ക്ക്‌ അര്‍ഹനായ അദ്ദേഹം സഈദ്‌ നൂര്‍സി തുടങ്ങിയ മുഖ്യധാരാ മുസ്‌ലിം ചിന്തകരെ കുറിച്ച ബൃഹത്തായ പുസ്‌തകത്തിന്റെ കര്‍ത്താവ്‌ കൂടിയാണദ്ദേഹം.
കൊളമ്പിയ യൂണിവേഴ്‌സിറ്റിയിലെ അധ്യാപനത്തിന്‌ ശേഷം ഇന്തൊനീഷ്യയിലെ സനാത ധര്‍മ യൂനിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി ഓഫ്‌ തിയോളജിയില്‍ ഇസ്‌ലാമിക്‌ സ്റ്റഡീസ്‌ പ്രൊഫസറായും സേവനമനുഷ്‌ഠിച്ചിരുന്നു.
കൂടാതെ അമേരിക്ക, ഫിലിപ്പീന്‍സ്‌, തായ്‌ലാന്റ്‌, മലേഷ്യ, വത്തിക്കാന്‍ തുടങ്ങിയ രാഷ്‌ട്രങ്ങളില്‍ വിവിധ വൈജ്ഞാനിക മേഖലകളിലായി പ്രവര്‍ത്തിച്ച അദ്ദേഹം നിലവില്‍ തുര്‍ക്കിയിലാണ്‌ താമസം.
ഇരുപതാം നൂറ്റാണ്ടിലെ മുസ്‌ലിം ചിന്താലോകത്ത്‌ വിപ്ലവാത്മക സാന്നിധ്യമായിരുന്ന ബദീഉസ്സമാന്‍ സഈദ്‌ നൂര്‍സിയുടെ ഖുര്‍ആന്‍ ആഖ്യാന ഗ്രന്ഥമായ രിസാലയേ-നൂറിനെ മുന്‍നിര്‍ത്തിയാണ്‌ കോണ്‍ഫറന്‍സ്‌ സംഘടിപ്പിക്കുന്നത്‌. അറബ്‌ ലോകത്തെ മാറിയ സാഹചര്യത്തില്‍ തുര്‍ക്കി മോഡല്‍ ജനാധിപത്യത്തിന്റെ ഇടവും തീവ്ര മതേതരത്വത്തില്‍ നിന്ന്‌ അനുകരണീയ നിലയിലേക്കുള്ള തുര്‍ക്കിയുടെ പരിണാമവും കോണ്‍ഫറന്‍സില്‍ ചര്‍ച്ചയാവും.
ഡോ.ഫാരിസ്‌ കയ (സെക്രട്ടറി ജനറല്‍, ഇസ്‌തംബൂള്‍ ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സ്‌ ആന്റ്‌ കള്‍ച്ചര്‍, തുര്‍ക്കി), ഡോ.യൂനുസ്‌ സെന്‍ഗല്‍ (മെമ്പര്‍, അമേരിക്കന്‍ അസോസിയേഷന്‍ ഓഫ്‌ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ്‌), ഡോ.തോമസ്‌ മിഷേല്‍ (അക്കാദമിക്‌ കൗണ്‍സില്‍ ഓഫ്‌ ദി സെന്റര്‍ ഫോര്‍ മുസ്‌ലിം-ക്രിസ്‌ത്യന്‍ അന്‍ഡര്‍സ്റ്റാന്‍ഡിംഗ്‌, ജോര്‍ജ്‌ടൗണ്‍ യൂനിവേഴ്‌സിറ്റി, വാഷിംഗ്‌ടണ്‍, യു. എസ്‌. എ. മുന്‍ ലക്‌ചറര്‍, ബര്‍മിംഗ്‌ഹാം യൂനിവേഴ്‌സിറ്റി, ഇംഗ്ലണ്ട്‌), ഡോ.ബിലാല്‍ കുസ്‌പിനാര്‍ (പ്രഫസര്‍, ഹിസ്റ്ററി ഓഫ്‌ ഫിലോസഫി & ഇസ്‌ലാമിക്‌ ഫിലോസഫി, അഹ്‌ലിയ്യ യൂനിവേഴ്‌സിറ്റി, മനാമ, കിങ്‌ഡം ഓഫ്‌ ബഹ്‌റൈന്‍), ഡോ.അല്‍ഫ്‌സ്‌ലാന്‍ അസിക്‌ജെന്‍ഗ ്‌( ഹെഡ്‌ ഓഫ്‌ പി.ജി സെക്ഷന്‍, യില്‍ദിസ്‌ യൂനിവേഴ്‌സിറ്റി, ഇസ്‌താംബൂള്‍, തുര്‍ക്കി), ഡോ. ഇര്‍ഫാന്‍ ഉമര്‍, (പ്രഫസര്‍, തിയോളജി ഡിപ്പാര്‍ട്ട്‌മെന്റ്‌, മാര്‍ക്കെദി യൂനിവേഴ്‌സിറ്റി, യു.എസ്‌.എ), ഡോ. കോളിന്‍ ടര്‍ണര്‍ (റീഡര്‍ ഇന്‍ ഇസ്‌ലാമിക്‌ തോട്ട്‌, ദര്‍ഹം യൂനിവേഴ്‌സിറ്റി. യു.കെ), ഡോ. സയ്യിദ്‌ ഫരീദ്‌ അത്താസ്‌ (ഹെഡ്‌ ഓഫ്‌ മലായ്‌ സ്റ്റഡീസ്‌, സോഷ്യോളജി ഡിപ്പാര്‍ട്ട്‌മെന്റ്‌, സിംഗപൂര്‍ നാഷണല്‍ യൂനിവേഴ്‌സിറ്റി, ഹള്‌റമി സ്റ്റഡീസ്‌ സ്‌പെഷലിസ്റ്റ്‌), സഈദ്‌ നൂര്‍സിയുടെ ശിഷ്യന്‍ മഹ്‌മദ്‌ ഫിരിന്‍സി, രിസാലയേ നൂര്‍ അറബിയിലേക്ക്‌ വിവര്‍ത്തനം ചെയ്‌ത ഇഹ്‌സാന്‍ ഖാസിം അസ്സ്വാലിഹി തുടങ്ങി വിവിധ യൂനിവേഴ്‌സിറ്റി പ്രഫസര്‍മാരും ഗവേഷകരുമടക്കം അന്‍പതോളം അന്താരാഷ്‌ട്ര പ്രതിനിധികളാണ്‌ കോണ്‍ഫറന്‍സിനെത്തുക.
പുറമെ, ഇന്ത്യയിലെ പ്രമുഖ തിയോളജിസ്റ്റുകളുടെയും ഗവേഷകരുടെയും പ്രശസ്‌ത ഇസ്‌ലാമിക ചിന്തകരുടെയും പണ്ഡിതരുടെയും സാന്നിധ്യമുണ്ടാവും. 

രാഷ്‌ട്രരക്ഷക്ക്‌ സൗഹൃദത്തിന്റെ കരുതല്‍


`ബഹുസ്വരതയുടെ നാടാണ്‌ ഇന്ത്യ. ഭിന്നഭാഷകളും മതവൈവിധ്യങ്ങളും ആചാരഭേദങ്ങളും കൊണ്ട്‌ സമ്പന്നമായ രാജ്യം. രാജ്യത്തിന്റെ വൈവിധ്യം നമ്മുടെ നാടിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ നല്‍കിയ സംഭാവനകള്‍ വലുതാണ്‌. വ്യത്യസ്‌ത മതങ്ങളും ആശയങ്ങളും അവരവരുടേതായ മാര്‍ഗ്ഗങ്ങളിലേക്ക്‌ ജനതയെ ക്ഷണിക്കുകയും അതിനാവശ്യമായ ആശയസംവാദങ്ങള്‍ നിരന്തരം നടക്കുകയും ചെയ്യുന്നു ഇന്ത്യയില്‍. ഒരുപക്ഷേ മറ്റൊരു രാജ്യത്തും നമുക്ക്‌ കാണാനാവാത്ത ഭിന്നാശയങ്ങളുടെ സംവാദസംവേദനങ്ങള്‍ ഇന്ത്യയില്‍ നിരന്തരം നടന്നു. ഇടക്കിടെ ഉണ്ടായ കലാപങ്ങളും വര്‍ഗ്ഗീയ ചേരിതിരിവും ഇതിന്റെയൊക്കെ മറ്റൊരു പാര്‍ശ്വഫലമായിരിക്കുമ്പോഴും ഭാരതത്തിന്റെ ജനകീയ ഐക്യവും ദേശബോധവും അനന്യമാണ്‌. 

പ്രവാചകരുടെ കാലത്തുതന്നെ കേരളത്തിലെത്തിയ പരിശുദ്ധ ഇസ്‌ലാം ഇന്ത്യയുടെ, വിശിഷ്യ കേരളത്തിന്റെ സാംസ്‌കാരിക സഹിഷ്‌ണുതയോട്‌ അടുത്ത്‌ നിന്നാണ്‌ വളര്‍ന്നുവന്നത്‌. കേരളത്തിന്റെ തനതു പാരമ്പര്യങ്ങളില്‍ മതനിഷ്‌ഠക്ക്‌ വിഘാതമാവാത്തതിനെ ആദാനം ചെയ്‌തും, ഇസ്‌ലാമികാശയത്തിന്റെ ഗരിമ മനസ്സിലാക്കിയവര്‍ക്ക്‌, മതത്തിന്റെ സമത്വവും സാമൂഹികനന്മയും പ്രദാനം ചെയ്‌തുമാണ്‌ ഇസ്‌ലാം വളര്‍ന്നത്‌. ഈ കൊണ്ടുകൊടുക്കലുകള്‍ സുഭദ്രമായ ഒരു സാമൂഹികസൗഹൃദം കേരളത്തിലെ ഹിന്ദു മുസ്‌ലീം സമൂഹത്തിനിടയില്‍ ഉണ്ടാക്കി. പോര്‍ത്തുഗല്‍ അധിനിവേശത്തിനെതിരായി പടപൊരുതിയ മുസ്‌ലീങ്ങളുടെ ഭരണാധികാരി ഇസ്‌ലാമിക രീത്യായുള്ള ആ ജനവിഭാഗത്തില്‍ ജീവിക്കാന്‍ സര്‍വ്വ സ്വാതന്ത്ര്യവും സൗകര്യവും ചെയ്‌തുകൊടുത്തത്‌ സാമൂതിരി മഹാരാജാവായിരുന്നു. സാമൂതിരിയും മഖ്‌ദൂം പണ്‌ഡിതന്മാരും തുടങ്ങി ഇങ്ങ്‌ പാണക്കാട്‌ കുടുംബവും സമസ്‌തയുടെ പണ്ഡിതവരേണ്യരും കാട്ടിത്തന്ന മഹിതപാരമ്പര്യം സൗഹൃദശീലങ്ങളും പൊതുസമാധാനവും നിലനില്‍ക്കാനാവശ്യമായ കരുതല്‍ ആയിരുന്നു. 
ഈ സൗഹൃദം നിലനിര്‍ത്താനാവുന്ന സമീപനങ്ങള്‍ക്ക്‌ വിരുദ്ധമായി കേരളത്തിലും ഇന്ത്യയൊട്ടുക്കും തന്നെ ചില നീക്കങ്ങള്‍ അല്‍പബുദ്ധികളായ ചില മുസ്‌ലീം സംഘടനകളില്‍ നിന്ന്‌ ഉണ്ടായ സാഹചര്യത്തിലാണ്‌ ``രാഷ്‌ട്രരക്ഷക്ക്‌ സൗഹൃദത്തിന്റെ കരുതല്‍,'' എന്ന പ്രമേയവുമായി കേരളത്തിനകത്തും പുറത്തും `മനുഷ്യജാലിക' സംഘടിപ്പിക്കാന്‍ മുന്‍കൈ എടുത്തത്‌. 
രാജ്യത്തിന്റെ പുരോയാനത്തിന്‌ എല്ലാവിഭാഗം ജനങ്ങളുടെയും സൗഹൃദവും സമാധാനവും പ്രധാനമാണ്‌. നാടിന്‌ വേണ്ടി ഒരുമിക്കാനും ത്യാഗം ചെയ്യാനും ശ്രമിക്കുന്ന ആ യുവതലമുറയുടെ ബോധവല്‍കരണമാണ്‌ ഇത്‌ വഴി ലക്ഷ്യമാക്കുന്നത്‌. ഭിന്നിച്ചും ഭയം വിതറിയും ഒരു വിഭാഗത്തിന്‌ സമാധാനത്തോടെ ജീവിക്കാനാവുന്നില്ല. മറിച്ച്‌ പരസ്‌പരവിശ്വാസവും സൗഹൃദവുമാണ്‌ ഒരു മാടിന്‌ പുരോഗതി നല്‍കുക എന്നത്‌ ഈ `ജാലിക' പ്രവര്‍ത്തനത്തിന്റെ അതിപ്രധാനമായ ആശയമാണ്‌. എന്നാല്‍ ഈ `ജാലിക' മുന്നില്‍ വയ്‌ക്കുന്ന മറ്റൊരു കാര്യം, സ്വാതന്ത്ര്യത്തിനു ശേഷമുള്ള മുസ്‌ലീം ഇന്ത്യയുടെ പരിതാപകരമായ സാമൂഹികാവസ്ഥയാണ്‌. സ്വാതന്ത്ര്യത്തിനു ശേഷം, പലതിന്റയും പേരില്‍ നിരന്തരമായി വേട്ടയാടപ്പെട്ട ഒരു ജനതയുടെ അപകര്‍ഷഭോധം അപഹാസ്യമായ പിന്നോക്കാവസ്ഥയാണ്‌ സമ്മാനിച്ചത്‌. സ്വാതന്ത്ര്യാനന്തര മുസ്‌ലിം ചുറ്റുവട്ടം, വര്‍ഗ്ഗീയകലാപത്തിലും കുറ്റപ്പെടുത്തലുകളിലും ആരും തിരിഞ്ഞുനോക്കാത്ത ഒരു പരാധീന ജീവിതത്തിന്റ ബാക്കിപത്രമായിരുന്നു. 
ഒന്നാം യു.പി.എ. മന്ത്രിസഭ നിശ്ചയിച്ച ജസ്റ്റീസ്‌ രജീന്ദ്രസച്ചാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്‌ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്‌. റിപ്പോര്‍ട്ട്‌ പറയുന്നപ്രകാരം മുസ്‌ലീങ്ങളുടെ സാമൂഹികാവസ്ഥ ദലിത്‌ ജനവിഭാഗത്തിന്‌ തൊട്ടുമുകളിലും എന്നാല്‍ മറ്റു പിന്നോക്ക വിഭാഗങ്ങളെ അപേക്ഷിച്ച്‌ വളരെ ദയനീയവുമാണെന്നാണ്‌.(The socio - economic condition of the Muslim communities is abysmally low, that it is just above that of the daits and may be worse than that of the O.B.C.)
സ്വാതന്ത്ര്യത്തിന്റെ അറുപതാണ്ട്‌ പിന്നിടുമ്പോഴും ഇന്ത്യയിലെ പ്രബല ന്യൂനപക്ഷ വിഭാഗത്തിന്റെ ദുരിതജീവിതത്തെയാണ്‌ ആധികാരികമായി സച്ചാര്‍ കമ്മീഷന്‍ വരച്ചുകാട്ടുന്നത്‌. മുഖ്യധാരയിലേക്ക്‌ വരാനാവാത്ത വിധമുള്ള ഒറ്റപ്പെടലുകള്‍, വിദ്യാഭ്യാസരംഗത്ത്‌ സംഭവിച്ചുപോയ പിന്നോക്കാവസ്ഥ, ഭീകരതയുടെ പേരില്‍ നടത്തപ്പെട്ട അനാവശ്യമായ കുറ്റപ്പെടുത്തലുകള്‍, രാജ്യസംവിധാനങ്ങള്‍ നോക്കിനില്‍ക്കേ, നടത്തപ്പെട്ട കൂട്ടക്കുരുതികളും മസ്‌ജിദ്‌ ധ്വംസനങ്ങളും, ഒരു ജനതയുടെ അപകര്‍ഷബോധത്തിന്റെ നൂറ്‌ കാരണങ്ങള്‍ കമ്മീഷന്‍ സവിസ്‌തരം നിരത്തുന്നുണ്ട്‌. ഭരണകൂടങ്ങള്‍ നിസ്സംഗമായി നില്‍ക്കുകയും, കണ്ണടക്കുകയും ചെയ്‌തതിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ച്‌ തീര്‍ത്തവര്‍, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്‌ ഏറ്റ ദുരിതം സഹിച്ച പ്രപിതാക്കളുടെ അനന്തരാവകാശികളും രാജ്യം ഭരിച്ച മഹാചക്രവര്‍ത്തിമാരുടെ തലമുറയുമാണ്‌. അന്യം നിന്നുപോയ നീതിയുടെ ഭീകരതയാണ്‌ സച്ചാര്‍ റിപ്പോര്‍ട്ട്‌ പ്രകാശിപ്പിച്ചത്‌.
സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ വരച്ചിടുന്ന പരാധീനതകളുടെ ചിത്രം ഭീകരമാണ്‌. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുസ്‌ലിങ്ങളുടെ അവസ്ഥയുടെ നേര്‍ക്കാഴ്‌ചകള്‍ വിശദമായ ഒരു വായനക്കപ്പുറത്തും നില്‍ക്കുന്ന വിധം ഭീകരമാണ്‌. മാറിവരുന്ന ഗവണ്‍മെന്റുകള്‍ നടത്തുന്ന വാഗ്‌ദാനങ്ങള്‍ക്കപ്പുറത്ത്‌ കേന്ദ്രസര്‍ക്കാരിന്റെ നേരിയ ശ്രദ്ധ പതിയുന്നുണ്ടെന്നത്‌ ആശ്വാസകരമാണ്‌. ഔദ്യോഗികരംഗത്ത്‌ പിന്നോക്കാവസ്ഥകള്‍ മാറിയിട്ടില്ല കേരളത്തില്‍ പോലുമെന്ന്‌ സച്ചാര്‍ കണക്ക്‌ നിരത്തുന്നുണ്ട്‌. മുന്നേറ്റത്തിനും പുരോഗതിക്കും ഇനിയും കൂട്ടായ യത്‌നങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്‌ ഈ കണക്കുകള്‍.
സുപ്രധാനമായ ഒരു കാര്യം, സൗഹൃദവും പൊതുസമൂഹത്തിന്റെ അംഗീകാരവും നേടിയെടുത്ത കേരള മുസ്‌ലിംസമാജത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റമാണ്‌. ഇന്ത്യയിലെ ഏതൊരു പ്രദേശത്തേക്കാളും മുന്നില്‍ നടക്കാന്‍ കേരള മുസ്‌ലിംങ്ങള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. എങ്ങനെ സാധ്യമായി എന്നതാണ്‌ സമുദായത്തിലെ യുവത്വത്തെ ആയുധമണിയിക്കാനും തീവ്രവാദികളാക്കാനും ശ്രമിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്‌. കേരള മുസ്‌ലിം സമൂഹം കാത്തുസൂക്ഷിച്ച പാരമ്പര്യവും പൊതുസൗഹൃദവുമാണ്‌ ഈ മുന്നേറ്റത്തിന്‌ അനുകൂലമായ സാഹചര്യം സൃഷ്‌ടിച്ചത്‌. പരമ്പരാഗതമായ ഇസ്‌ലാമിക ചിന്തയും മതസൗഹൃദവും മുസ്‌ലിം കേരളത്തിന്റെ പാരമ്പര്യമായിരുന്നു. നേരത്തെ സൂചിപ്പിച്ചപോലെ, സാമൂതിരിയോടൊപ്പം നിന്ന്‌ രാജ്യത്തിനായി പൊരുതിയവരുടെ മതപാരമ്പര്യം തന്നെയാണ്‌, മമ്പുറം തങ്ങളിലൂടെയും വെളിയങ്കോട്‌ ഉമര്‍ഖാളിയിലൂടെയും പ്രകാശിച്ചത്‌. നാടിന്റെ നാനാത്വത്തെ ഉള്‍ക്കൊള്ളാനും തങ്ങളുടെ വ്യക്തിത്വം നിലനിര്‍ത്താനും സാധിച്ച പഴയകാല പാരമ്പര്യം യഥാര്‍ത്ഥത്തില്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയാണ്‌.
സുകൃത പൈതൃകങ്ങള്‍ കാത്ത്‌ സൂക്ഷിച്ച സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ നടത്തിയ വിപ്ലവം അദ്വിതീയമാണ്‌. ലോകത്തിന്‌ തന്നെ മാതൃകയാകുന്ന മദ്രസാ പ്രസ്ഥാനവും ഉന്നത പഠന കലാലയങ്ങളും സമസ്‌തയുടെ വിശുദ്ധ നേതൃത്വം പണിതുവെച്ചത്‌ കൊണ്ടാണ്‌ കേരളം വ്യത്യസ്‌തമായത്‌. കേരളത്തിനു പുറത്ത്‌ നിന്ന്‌ വിദ്യാഭ്യാസ വിചക്ഷണരും സാമൂഹിക ചിന്തകരുമെല്ലാം ഈ വസ്‌തുത വിസ്‌മയപൂര്‍വ്വം സമ്മതിച്ചത്‌ ഒരുപാട്‌ കണ്ടവരും കേട്ടവരുമാണ്‌ നാം. കേരളത്തിലെ പൊതുസമൂഹത്തിന്റെ അംഗീകാരവും ഇന്ത്യയുടെ ജനാധിപത്യ സംസ്‌കൃതിയുടെ ഗുണഫലങ്ങളും ബുദ്ധിപൂര്‍വ്വം ഉപയോഗിക്കാന്‍ നേതൃത്വം കൊടുത്ത പാണക്കാട്‌ കുടുംബവും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയും മുസ്‌ലിംസംഘടിത ശക്തിയുമെല്ലാം ബുദ്ധിപൂര്‍വ്വവും നീതിയുക്തവും സര്‍വ്വോപരി ആ ശാസനകള്‍ക്ക്‌ വിധേയവുമായ ഇത്തരം മാതൃകകളെ ഉയര്‍ത്തിപ്പിടിച്ചു. ജനാധിപത്യത്തിനു പകരം ഇഖാമത്തുദ്ദീനും ഹുകുമത്തുല്‍ ഇസ്‌ലാമും പറഞ്ഞു നടന്ന്‌ യുവാക്കളെ തീവ്രവാദത്തിലേക്ക്‌ റിക്രൂട്ട്‌ ചെയ്യുന്നതിന്‌ താത്വികാടിത്തറ പണിത ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിം ഉമ്മത്തിന്റെ ആത്മീയ നേതൃത്വത്തെ അടിസ്ഥാനപരമായി ചോദ്യം ചെയ്യുന്നവരും വഴിമുടക്കികളായി നിന്നപ്പോഴാണ്‌, സമസ്‌ത വിദ്യാഭ്യാസ വിപ്ലവത്തിന്‌ ആര്‍ജ്ജവത്തോടെ നേതൃത്വം നല്‍കിയത്‌. അത്‌ വിജയിച്ചതാവട്ടെ, നാടിന്റെ പൊതുസൗഹൃദം നിലനിര്‍ത്തിയ അതിനായി പരിശ്രമിച്ച സയ്യിദ്‌ അബ്‌ദുര്‍ റഹിമാന്‍ ബാഫഖി തങ്ങള്‍, സയ്യിദ്‌ പി.എം.എസ്‌.എ. പൂക്കോയ തങ്ങള്‍, സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍, സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങള്‍ എന്നീ മഹാരഥന്മാരായ സയ്യിദുമാരുടെ മഹനീയ സാന്നിധ്യം കൊണ്ടുമാണ്‌.
സമസ്‌തയുടെ 85-ാം വാര്‍ഷിക മഹാസമ്മേളനം ഫെബ്രുവരി 23 - 26 വരെ മലപ്പുറം ജില്ലയിലെ വേങ്ങര, കൂരിയാട്‌ നടക്കാനിരിക്കെയാണ്‌, നാടിന്റെ നന്മക്കും സൗഹൃദത്തിനുമായി എസ്‌.കെ.എസ്‌.എസ്‌.എഫ്‌. മനുഷ്യജാലിക തീര്‍ക്കുന്നത്‌. കേരള മുസ്‌ലിം പൈതൃകത്തിന്റെ കാവല്‍ക്കാരായി, മുസ്‌ലിം നവോത്ഥാനത്തിന്‌ കാരണക്കാരായി മാറിയ ഒരു വലിയ പ്രസ്ഥാനം മഹാസമ്മേളനത്തിനായി കാത്തിരിക്കുമ്പോള്‍, മാതൃസംഘടനയുടെ അരികുപറ്റി, ആശീര്‍വാദവും അംഗീകാരവും നേടി, എസ്‌.കെ.എസ്‌.എസ്‌.എഫ്‌. രാഷ്‌ട്രരക്ഷക്കായി, സൗഹൃദത്തിനായി ഭീകരതക്കെതിരെ, വര്‍ഗീയ വിപത്തിനെതിരെ, ഒരുമിച്ച്‌ നില്‍ക്കാന്‍ ആഹ്വാനം ചെയ്‌ത മനുഷ്യജാലിക തീര്‍ക്കുന്നത്‌. എന്തുകൊണ്ടും പ്രസക്തമായ ഒരു സമയത്താണ്‌ സംഘടന കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി നടത്തുന്ന നാടിന്റെ മുക്തകണ്‌ഠ പ്രശംസയ്‌ക്ക്‌ കാരണമായ ഈ മാനവ ഐക്യസംഗമം. ഈ കൂട്ടായ്‌മ വിജയപ്പിക്കേണ്ടത്‌ ഓരോ കേരളീയന്റെയും അനിവാര്യ ബാധ്യതയാകുന്നത്‌ ഇതുകൊണ്ടാണ്‌. ..

2012 ജനുവരി 6, വെള്ളിയാഴ്‌ച

പട്ടിക്കാട് ജാമിയ നൂരിയ വാര്‍ഷികാഘോഷത്തിന് തുടക്കം..........



പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജിന്റെ 49-ാം വാര്‍ഷികത്തിനും 47-ാം സനദ്ദാന സമ്മേളനത്തിനും പ്രൗഢോജ്ജ്വലമായ തുടക്കം. കോളേജ് കാമ്പസില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെ പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന സമ്മേളനം ഹൈദരാബാദില്‍നിന്നുള്ള എം.പി അസദുദ്ദീന്‍ ഉവൈസി ഉദ്ഘാടനം ചെയ്തു.