2012, ജനുവരി 5, വ്യാഴാഴ്‌ച

സമര സംഗമം താക്കീതായി;മതത്തെ ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിയണമെന്ന് സൈനുല്‍ ഉലമ കൂടുതല്‍ വിഘടിതര്‍ സമസ്തയിലേക്ക് വരാനിരിക്കുന്നു: മലയമ്മ മുഹമ്മദ് സഖാഫി



കോഴിക്കോട്: സ്വാര്‍ഥലാഭത്തിന് വേണ്ടി മതത്തെ ഉപയോഗപ്പെടുത്തുന്നവരെ സമുദായവും സമൂഹവും തിരിച്ചറിഞ്ഞ് അകറ്റി നിര്‍ത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ ആവശ്യപ്പെട്ടു. 'ആത്മീയത: ചൂഷണത്തിനെതിരെ ജിഹാദ്' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വ്യാപകമായി ആചരിക്കുന്ന കാമ്പയിനും സമര സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാന്തപുരത്തെ കുറിച്ചും അവരുടെ കുപ്രചരനങ്ങളെ കുറിച്ചും മിക്ക വിഘടിത നേതാക്കള്‍ക്കും ബോധ്യമായിട്ടുന്ടെന്നും വൈകാതെ അവരൊക്കെയും സമസ്തയിലേക്ക് തിരിച്ചുവരുമെന്നും വ്യാജ മുടിക്ക് സനദ് നിര്‍മിക്കാന്‍ എല്പ്പിക്കപ്പെട്ടിരുന്ന മര്‍കസ് മുന്‍ മുദരിസ് മലയമ്മ മുഹമ്മദ് സഖാഫി പറഞ്ഞു. വ്യാജ മുടിക്ക്  സനദ്  ഉണ്ടാക്കാന്‍ തന്നെ എല്പ്പിചിരുന്നുവെന്നതിനെക്കള്‍ കൂടുതല്‍ തെളിവുകള്‍ ഇന്ന് സമസ്തയുടെ നേതാക്കള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും നമുക്ക് ലഭിച്ച ഒരു മുടി കത്തിച്ചു നോക്കിയപ്പോള്‍ കത്തിപ്പോയത് ഇതിനു  തെളിവാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂര്‍, അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഓണംപിള്ളി മുഹമ്മദ് ഫൈസി, പ്രൊഫ. ഓമാനൂര്‍ മുഹമ്മദ്, മലയമ്മ മുഹമ്മദ് സഖാഫി. ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം എന്നിവര്‍ പ്രസംഗിച്ചു. തൃപ്പനച്ചി മുഹമ്മദ് മുസ്‌ല്യാര്‍, എന്‍.വി. ഖാലിദ് മുസ്‌ല്യാര്‍ എന്നിവരുടെ അനുസ്മരണ പ്രഭാഷണം നാസര്‍ ഫൈസി കൂടത്തായി നിര്‍വഹിച്ചു. കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ സ്വാഗതവും അയൂബ് കൂളിമാട് നന്ദിയും പറഞ്ഞു. (കൂടുതല്‍ ഫോട്ടോകള്‍ താഴെ)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ