2012, ജനുവരി 19, വ്യാഴാഴ്‌ച

ഉച്ച ഭാഷിണി നിരേധനാവശ്യം പുകമറ സൃഷ്‌ടിക്കാന്‍ : SYS


കോഴിക്കോട്‌ : ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത്‌ പരിസര മലിനീകരണവും, ശല്യവുമാണെന്നും, അയതിനാല്‍ നിരേധിക്കണമെന്നുള്ള മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം പുകമറസൃഷ്‌ടിക്കലാണെന്ന്‌ SYS സംസ്ഥാന സെക്രട്ടറിമാരായ ഉമ്മര്‍ ഫൈസി മുക്കം, പിണങ്ങോട്‌ അബൂബക്കര്‍, കെ.എ.റഹ്‌മാന്‍ ഫൈസി, അബ്‌ദുസമദ്‌ പൂക്കോട്ടൂര്‍, അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, ഹാജി കെ. മമ്മദ്‌ ഫൈസി എന്നിവര്‍ പുറപ്പെടുവിച്ച പ്രസ്ഥാവനയില്‍ പറഞ്ഞു.
ഭാരതത്തിന്റെ മഹത്തായ ഭരണഘടന മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുത്തി പരിരക്ഷ നല്‍കിയ മത വിശ്വാസം സംരക്ഷണം, പ്രചാരണം, മതാടയാളങ്ങളുടെയും, സംസ്‌ക്കാരങ്ങളുടെയും സംരക്ഷണം ഭരണഘടനാ ഉറപ്പിന്റെ പിന്‍ബലത്തിലാണ്‌ പള്ളികളും കലാലയങ്ങളും സ്ഥാപിക്കാനും നിലനിര്‍ത്താനും അവകാശം ലഭിക്കുന്നത്‌.
മിനാരങ്ങള്‍ നിര്‍മ്മിക്കുന്നതും, ചുറ്റമ്പലങ്ങള്‍ ഉണ്ടാക്കുന്നതും, സ്‌തൂപങ്ങള്‍ സ്ഥാപിക്കുന്നതും ശരിയല്ലെന്ന്‌ പറഞ്ഞു രംഗത്ത്‌ വരാന്‍ ആര്‍ക്കും അധികാരമില്ലല്ലോ. മത ചടങ്ങുകള്‍ക്ക്‌ അനിവാര്യമായ സാഹചര്യങ്ങള്‍ ഉണ്ടാക്കാന്‍ വിശ്വാസികള്‍ക്ക്‌ അവകാശമില്ലെന്ന്‌ പറയാനും ആര്‍ക്കും അവകാശമില്ലെന്നും നേതാക്കള്‍ പറഞ്ഞു.
ഉച്ച ഭാഷിണിയില്‍ കൂടി വരുന്ന ശബ്‌ദം ദാദാവിന്റെതല്ലന്ന നിര്‍ത്ഥകവാദമുള്ള ഒരു ന്യൂനപക്ഷം, കമ്മിഷന്‍ നികമനത്തെ സ്വാഗതം ചെയ്‌തത്‌ സമുദായത്തിന്റെയോ പൊതു സമൂഹത്തിന്റെയോ ആഭിപ്രയമില്ലെന്നും പള്ളികളില്‍ ഉച്ചഭാഷിണിയിലൂടെ ബാങ്ക്‌ വിളിക്കുന്നത്‌ തടയേണ്ടതില്ലെന്നും, ബാങ്ക്‌ വിളിക്കാന്‍ അനുവാദമുണ്ടന്നുമുള്ള ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഉത്തരവുകളുണ്ടന്നും നേതാക്കള്‍ പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ