2012, ജനുവരി 1, ഞായറാഴ്‌ച

ദാറുല്‍ ഹുദയില്‍ അന്താരാഷ്ട്ര ഇസ്‍ലാമിക് കോണ്‍ഫറന്‍സ്


തിരൂരങ്ങാടി ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി 2012ജനുവരി 29 ന് അന്താരാഷ്ട്ര ഇസ്‍ലാമിക് കോണ്‍ഫറന്‍സ് സംഘടിപ്പി്കകുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചുതുര്‍ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്താംബൂള്‍ ഫൌണ്ടേഷന്‍ ഫോര്‍ സയന്‍സ് ആന്‍റ് കള്‍ച്ചറുമായി സഹകരിച്ചാണ് ലോക പ്രശസ്ത പണ്ഡിതരും ചിന്തകരും പങ്കെടുക്കുന്ന കോണ്‍ഫറന്‍സ് സംഘടിപ്പിക്കപ്പെടുന്നത്.
ഇരുപതാം നൂറ്റാണ്ടിലെ മുസ്‍ലിം ചിന്താ ലോകത്ത് വിപ്ലവാത്മക സാന്നിദ്ധ്യമായിരുന്ന ബദീഉസ്സമാന്‍ സഈദ് നൂര്‍സിയുടെ ഖുര്‍ആന്‍ ആഖ്യാന ഗ്രന്ഥമായ രിസാലയേ നൂറും ആധുനിക തുര്‍ക്കിയിലെ ഇസ്‍ലാമും എന്നതാണ് കോണ്‍ഫറന്‍സിന്‍റെ പ്രമേയംമുസ്തഫാ കമാല്‍ അത്താത്തുര്‍ക്കിന്‍റെ തീവ്ര മതേതര വാദത്തെ പ്രതിരോധിക്കാനാണ് ജയിലുകളിലും തടങ്കലുകളിലും കിടന്ന് നൂര്‍സി ഈ ബൃഹദ്ഗ്രന്ഥം രചിച്ചത്.
അറബ് ലോകത്തെ മാറിയ സാഹചര്യത്തില്‍ തുര്‍ക്കി മോഡല്‍ ജനാധിപത്യത്തിന്‍റെ ഇടവും തീവ്ര മതേതരത്ത്വത്തില്‍ നിന്ന് അനുകരണീയ നിലയിലേക്കുള്ള തുര്‍ക്കിയുടെ പരിണാമവും കോണ്‍ഫറന്‍സില്‍ ചര്‍ച്ചയാവുംമുസ്‍ലിം ലോകത്തെ പുതിയ ചലനങ്ങളും ചിന്താ പ്രസ്ഥാനങ്ങളും ആധുനിക മുസ്‍ലിം അക്കാദമിക് രംഗത്തെ പ്രതിസന്ധികളും മുന്നേറ്റങ്ങളും കോണ്‍ഫറന്‍സില്‍ പ്രധാന വിഷയമാണ്.
ഡോഫാരിസ് കയ (സെക്രട്ടറി ജനറല്‍ഇസ്താംബൂള്‍ ഫൌണ്ടേഷന്‍ ഫോര്‍ സയന്‍സ് ആന്‍റ് കള്‍ച്ചര്‍തുര്‍ക്കി), ഡോ.ഫാദര്‍ തോമസ് മിഷേല്‍ (സെന്‍റര്‍ ഫോര്‍ മുസ്‍ലിം ക്രിസ്ത്യന്‍ അണ്ടര്‍സ്റ്റാന്‍റിംഗ്ജോര്‍ജ് ടൌണ്‍ യൂണിവേഴ്സിറ്റി,യു.എസ്.. & സെക്രട്ടറിവത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഫോര്‍ ഇന്‍റര്‍ റിലീജിയറ്റ് ഡയലോഗ്), ഡോസയ്യിദ് ഫരീദ് അല്‍ അത്താസ് (ഹെഡ് ഓഫ് മലായ് സ്റ്റഡീസ്സോഷ്യോളജി ഡിപ്പാര്‍ട്ട്മെന്‍റ്നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂര്‍), ഡോയൂനുസ് സെന്‍ഗല്‍ (മെന്പര്‍അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്), ഡോബിലാല്‍ കുസ്പിനാര്‍ (പ്രഫസര്‍ഹിസ്റ്ററി ഓഫ് ഫിലോസഫി ഇസ്‍ലാമിക് ഫിലോസഫി,അഹ്‍ലിയ്യ യുണിവേഴ്സിറ്റിമനാമകിങ്ങ്ഡം ഓഫ് ബഹറൈന്‍), ഡോഅല്‍ഫ്സ്ലാന്‍ അസിക്ജെന്‍ഗ് (ഹഹെഡ് ഓഫ് പി.ജിസെഷന്‍യില്‍ദിസ് ടെക്നിക്കല്‍ യൂണിവേഴ്സിറ്റിഇസ്താംബൂള്‍തുര്‍ക്കി), ഡോകോളിന്‍ ടര്‍ണര്‍ (റീഡര്‍ ഇന്‍ ഇസ്‍ലാമിക് തോട്ട്ദര്‍ഹം യൂണിവേഴ്സിറ്റിയു.കെ., സഈദ് നൂര്‍സിയുടെ ശിഷ്യന്‍ മുഹമ്മദ് ഫിരിന്‍സിരിസാലയേ നൂര്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത ഇഹ്സാന്‍ ഖാസിം അസ്സ്വാലിഹി തുടങ്ങിയ വിവിധ യൂണിവേഴ്സിറ്രി പ്രഫസര്‍മാരും ഗവേഷകരുമടക്കം അന്പതോളം അന്താരാഷ്ട്ര പ്രതിനിധികളാണ് കോണ്‍ഫറന്‍സിനെത്തുക
പുറമെഇന്ത്യയിലെ പ്രമുഖ തിയോളജിസ്റ്റുകളുടെയും ഗവേഷകരുടെയും പ്രശസ്ത ഇസ്‍ലാമിക ചിന്തകരുടെയും പണ്ഡിതരുടെയും സാന്നിദ്ധ്യവുമുണ്ടാകും.
രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 300 പേര്‍ക്കുള്ള ഇന്‍ഡോര്‍ സെമിനാറും ആറു മണി മുതല്‍ പൊതു പരിപാടിയും ആയാണ് കോണ്‍ഫറന്‍സ് നടക്കുകകൂടുതല്‍ വിവരങ്ങളും രജിസ്ട്രേഷന്‍ സൗകര്യവും www.darulhuda.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
പത്രസമ്മേളത്തില്‍ പങ്കെടുത്തവര്‍ കെ.സിമുഹമ്മദ് ബാഖവി കിഴിശ്ശേരിഡോഫൈസല്‍ ഹുദവി മാരിയാട്ഡോ.സുബൈര്‍ ഹുദവി ചേകനൂര്‍ഡോബഹാഉദ്ദീന്‍ ഹുദവി മേല്‍മുറിഅബ്ദുല്‍ നാസര്‍ ഹുദവി കൈപ്പുറം
സൈനുല്‍ ആബിദീന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ